രചന – ആയിഷ അക്ബർ
അവളുടേ പേരറിഞ്ഞെന്ന വണ്ണം അവൾ പതിയെയൊന്നിളകി….
പാർത്ഥൻ അവളെ ചേർത്ത് പിടിച്ചു ചുംബിച്ചു….
അങ്ങേയറ്റം സ്നേഹത്തോടെ…..
പാർവതി അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു….
അതിൽ കലർന്ന വേദന മറ്റൊരാൾക്ക് ഊഹിച്ചെടുക്കാൻ കഴിയുന്നതിലുമപ്പുറമായിരുന്നു…….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
വാവേ…..കുഞ്ഞി പെണ്ണെ….
മീനു കുഞ്ഞിനെ കളിപ്പിക്കുന്നത് പാർവതി ചെറു ചിരിയോടെ നോക്കി നിന്നു……
പാർവതിക്ക് എന്റെ ഏട്ടത്തിയമ്മ ആയിക്കൂടെ…
പതിയേ മുഖമുയർത്തി മീനുവത് ചോദിച്ചതും പാർവതിയിൽ ഒരുതരം ഞെട്ടലും വെപ്രാളവും കൂടി കലർന്നു…..
ഇപ്പൊ ഇവൾ മാത്രമാണ് ഏട്ടന്റെ….. തനിക്കും ഏട്ടന്റെതായിക്കൂടെ….
മുഖത്തെ വെപ്രാളം മറക്കാൻ പാർവതി ശ്രമിക്കുമ്പോഴാണ് മീനു വീണ്ടുമത് പറഞ്ഞത്…..
പാർവതിക്ക് പറയാൻ വാക്കുകളുണ്ടായിരുന്നില്ല…
ഇവൾ ഏട്ടന്റെ രക്തമല്ലെന്ന് എനിക്ക് നന്നായറിയാം….
എങ്കിലും ഇവളെ രാജ കുമാരിയെ പോൽ ഏട്ടൻ നോക്കും…..
നീയൊന്ന് മനസ്സ് വെച്ചാൽ പരസ്പരം അത്രയേറെ മനസ്സിലാക്കാൻ കഴിയുന്ന നിങ്ങൾക്കിരുവർക്കും മനോഹരമായൊരു കുടുംബം ഉണ്ടാക്കി തീർക്കാൻ കഴിയും…..
മീനു അത് പറയുമ്പോൾ അവളുടേ കണ്ണുകളിലെ തിളക്കം പാർവതിക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നെങ്കിലും അതവളെ വേദനിപ്പിക്കാൻ പ്രാപ്തിയുള്ളതായിരുന്നു..
നിന്റെ ഏട്ടനെന്നത് ഏതൊരു പെണ്ണും സ്വപ്നം കാണുന്ന ഒരു ഭർത്താവ് തന്നെയാണെന്നതിൽ സംശയമില്ല….
എന്നാൽ അങ്ങനെയൊരാളെ ആഗ്രഹിക്കാൻ അർഹതയുള്ളവളല്ല ഈ ഞാൻ….
നീ പറഞ്ഞത് ശെരിയാ…. ഇവൾ നിന്റെ ഏട്ടന്റെ രക്തമല്ല…..
കുഞ്ഞിനെ കയ്യിൽ കിട്ടുന്നത് വരെ നിനക്ക് ഞാൻ സംരക്ഷണം തരാമെന്ന് പറഞ്ഞു മരണത്തിന്റെ വക്കിൽ നിന്നും എന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയ ദൈവമാണ് എനിക്ക് നിന്റെ ഏട്ടൻ….
പറഞ്ഞത് പോലെ കുഞ്ഞിനെ എന്റെ കയ്യിൽ കിട്ടി…… ഇവിടുത്തെ എന്റെ ദിവസങ്ങളും എണ്ണപ്പെട്ട് കഴിഞ്ഞിരിക്കുന്നു….
വേദന കലർന്ന പുഞ്ചിരിയോടെ പാർവതി അത് പറഞ്ഞ് നിർത്തുമ്പോൾ മീനുവിന്റെ ഹൃദയത്തിലാകെ നിറഞ്ഞു നിന്ന വേദന അവളുടേ മുഖത്ത് തെളിഞ്ഞു കണ്ടിരുന്നു…..
ഏട്ടൻ പോകാൻ പറയുമെന്ന് തോന്നുന്നുണ്ടോ…..
അത് ചോദിക്കുമ്പോൾ അങ്ങേയറ്റം ദയനീയമായിരുന്നു മീനുവിന്റെ ശബ്ദം….
പറഞ്ഞാലും ഇല്ലെങ്കിലും എനിക്ക് പോകണം മീനു…. ചെയ്ത് തീർക്കാൻ ഒത്തിരി കാര്യങ്ങൾ മുമ്പിലുണ്ട്…..
അവളത് പറയുമ്പോൾ വാക്കുകളിൽ എന്തോ ദൃഡ്ഢ നിശ്ചയം കണ്ടിരുന്നു….
എന്തൊക്കെയൊ കണക്ക് കൂട്ടലുകൾ അവളിൽ നിറഞ്ഞിരുന്നതായി മീനുവിന് തോന്നി….
എങ്കിലും മീനുവിന് ദേഷ്യമോ സങ്കടമോ എന്നറിയാത്ത ഒരു അവസ്ഥയിലായിരുന്നു…..
അവളുടെയുള്ളിൽ മുഴുവൻ നിറഞ്ഞു നിന്നത് നിഷ്കളങ്കമായി ചിരിക്കുന്ന പാർത്ഥന്റെ മുഖമായിരുന്നു…..
ആ കുഞ്ഞിന്റെ മേൽ എട്ടനുള്ള വാത്സല്യം കാണാതെ പോകണമെന്ന് പറയുന്ന അവളോട് എന്തോ മീനുവിനൊരു ദേഷ്യം തോന്നി……
അവർ പോകുന്നുവെന്നറിയുമ്പോൾ ഏട്ടന്റെ ഹൃദയം എത്രത്തോളം മുറിയുമെന്നവൾക്ക് അറിയുന്നത് കൊണ്ട് തന്നെയായിരുന്നത്…..
എന്നാൽ പാർത്തനിതൊന്നുമറിയാതെ സുന്ദരമായ മറ്റൊരു ലോകത്തായിരുന്നു….
ദിവസങ്ങൾ കഴിയുമ്പോൾ ആരതി ചിരിച്ചു തുടങ്ങി….
മനസ്സറിഞ്ഞു കൊണ്ട് പാർത്തനും ചിരിച്ചു തുടങ്ങിയ നാളുകളായിരുന്നത് ……
അവൾ പതിയേ കമിഴ്ന്നു കിടന്ന് തലയുയർത്തുമ്പോൾ അവളുടേ കണ്ണുകൾ എപ്പോഴും തിരഞ്ഞിരുന്നതും അവനെ തന്നെയായിരുന്നു…..
അവന്റെ നടത്തത്തെ അവന്റെ ശബ്ദത്തെ എന്തിന് അവന്റെ ശ്വാസത്തെ പോലും തിരിച്ചറിയാൻ കഴിയുന്നെന്ന വണ്ണം അവൾ അവനുമായി അടുത്തിരുന്നു…..
അവൾക്കായി അവൻ കരുതി വെച്ചതിനെല്ലാം അവന്റെ ജീവന്റെ വിലയുണ്ടായിരുന്നു….
അവർ തമ്മിൽ ആത്മ ബന്ധം കൂടുന്നത് കാണുമ്പോഴെല്ലാം മീനുവിൽ നിറഞ്ഞത് ഭയമായിരുന്നു…..
അടുക്കരുതെന്ന് പറഞ്ഞിട്ടും കാര്യമില്ലെന്ന് അവൾക്കറിയാമായിരുന്നു….
അവൾ പോകുമെന്നത് തന്നെക്കാൾ നന്നായി അറിയുന്നത് ഏട്ടന് തന്നെയാണല്ലോ….
എന്നിട്ടും പിന്നീടുള്ള ദുഖങ്ങളെ ആലോചിക്കാതെ ജീവന് തുല്യം ആ കുഞ്ഞിനെ സ്നേഹിക്കുന്നത് ഏട്ടൻ അത്രയേറെ പാവമായത് കൊണ്ടാണ്…..
എന്നാൽ അവനെന്റെ ഏട്ടനല്ലേ…..
അവൻ ആലോചിക്കുന്നില്ലെങ്കിലും അവരെ വേർപിരിയുമ്പോൾ അവനിലുണ്ടാകുന്ന ദുഖത്തിന്റെ ആഴി എപ്പോഴും മനസ്സിനെ നോവിച്ചു കൊണ്ടിരിക്കുന്നു……
പൂവീ…
സ്നേഹത്തോടെ കുഞ്ഞിനെ വിളിച്ചു കൊണ്ടാണ് അവൻ വീട്ടിലേക്ക് കയറി വരാറുള്ളത്…..
അത്രയേറെ വാത്സല്യം ആ വിളിയിൽ കലർന്നിരിപ്പുണ്ടാവും….
അവന്റെ ശബ്ദം കേൾക്കുമ്പോഴേക്കും ഉരുണ്ട അവളുടേ കണ്ണുകൾ വിടർത്തി ചുറ്റും നോക്കാൻ തുടങ്ങും…
അവനെ കാണുമ്പോഴേക്കും അവന്റെ മേൽ അവൾ ചാഞ്ഞു വീഴുമ്പോൾ പാർത്തൻ ലോകം കയ്യിലാക്കിയത് പോൽ അവളെ ചേർത്ത് പിടിച് ചുംബിക്കും….
അവൻ വീട്ടിലേക്കെത്തി കഴിഞ്ഞാൽ പിന്നേ അവൾക്ക് മറ്റാരെയും വേണ്ടാ….
കുളിക്കലും കഴിക്കലും ഉറക്കവും ഒക്കെ അവന്റെ കൂടെ മാത്രം…..
അവന്റെ നെഞ്ചിന്റെ ചൂടെറ്റെങ്കിൽ മാത്രമേ അവളുറങ്ങുമായിരുന്നുള്ളു…..
വാക്കുകൾ നാവിൽ വഴങ്ങിയപ്പോൾ ആദ്യം അവൾ പറഞ്ഞതും അച്ഛാ എന്നായിരുന്നു…..
പാർത്ഥന്റെ കണ്ണുകളിൽ നീർതുള്ളികൾ ഉരുണ്ട് കൂടി……
അവളുടേ കുഞ്ഞി കയ്യിലെ കറുത്ത ആ മറുകിനു മുകളിൽ അവൻ ചേർത്ത് ചുംബിച്ചു……
അവളുടേ ചുംബങ്ങൾക്ക് അപ്പോൾ ഉപ്പ് രസമായിരുന്നു…..
പാർവതി നിർവികാരമായി അതെല്ലാം കണ്ട് നിന്നു…….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ആ വീട്ടിൽ അവളുടേ കളി ചിരികൾ ഉയർന്നു കേട്ടു….
ശാരിയും നീതുവും പോയതോടെ സുഭദ്ര തനിച്ചായിരുന്നു….
മുട്ടിലിഴഞ്ഞു വന്ന് തന്റെ കാലിൽ പിടിച്ചു കയറുന്ന അവളുടേ മുഖം കാണുമ്പോൾ സുഭദ്രക്ക് ഒന്ന് കോരിയെടുക്കാൻ തോന്നിയിരുന്നെങ്കിലും അവരുടെ മനസ്സതിന് അനുവദിച്ചിരുന്നില്ല…..
അവളെ ശ്രദ്ധിക്കാതെ നടന്ന് പോകുന്ന അവരെ കാണുമ്പോൾ പാർവതിക്കൊരു സങ്കടം തോന്നിയിരുന്നു…..
തന്നെ ഇഷ്ടമില്ലാത്തവരെ തിരിച്ചറിയാൻ അവൾക്ക് കഴിയാത്തത് കൊണ്ട് തന്നെ അവൾ വീണ്ടും അവരിലേക്ക് പോകുന്നത് പാർവതിയെ പ്രയാസത്തിലാക്കിയിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹പാർവതി കുളിക്കാൻ കയറിയപ്പോഴായിരുന്നു ഉറങ്ങി കിടന്ന കുഞ്ഞുണർന്ന് കരയാൻ തുടങ്ങിയത്….
മീനു കൂട്ടുകാരിയെ കാണാൻ പോയിയെന്നുള്ളത് കൊണ്ട് തന്നെ പാർവതി കുളിയുടെ വേഗത കൂട്ടി….
അപ്പോഴേക്കും അവളുടേ കരച്ചിലും ഉയർന്നു കേട്ടു…
പിന്നേ പതിയേ അത് കെട്ടടങ്ങിയത് അറിഞ്ഞതും പാർവതീയിലൊരു ഭയം നിറഞ്ഞു……
കുഞ്ഞിനെ കിടത്തിയത് കട്ടിലിലായിരുന്നെന്ന് ഓർമയിലേക്ക് വന്നതും അവൾ വേഗം ഡ്രസ്സ് മാറ്റി പുറത്തേക്ക് വന്നു…..
കട്ടിലിൽ നിന്ന് വീണിട്ടുണ്ടാകുമെന്നോർത്ത് അവൾ വന്നപ്പോൾ കാണുന്നത് കുഞ്ഞിനെ മാറോടു ചേർത്ത് എടുത്തിരിക്കുന്ന സുഭദ്രയെയായിരുന്നു…..
പാർവതിയുടെ കണ്ണുകളൊരു നിമിഷം വിടർന്നു…..
അവൾ കണ്ണുകളടച്ചെന്ന് തോന്നിയതും സുഭദ്ര അവളെ തൊട്ടിലിൽ കിടത്തി…..
ഒറ്റക്ക് കിടത്തി പോകുമ്പോൾ കട്ടിലിൽ കിടത്തരുത്…..
ഇപ്പൊ താഴേക്ക് വീണിരുന്നെങ്കിലോ…..
സുഭദ്ര അല്പം ശാസനയോടെ അത് പറഞ് കൊണ്ട് അവിടെ നിന്നും പോകുമ്പോൾ അവരും കുഞ്ഞിനൊടുടുത്ത് തുടങ്ങിയെന്നു അവൾക്ക് മനസ്സിലായിരുന്നു……
അവളുടെ മനസ്സ് എന്തെന്നില്ലാത്തൊരു ആനന്ദത്തെ പേറി….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മീനു…. അമ്മയിന്ന് കുഞ്ഞിനെയെടുത്തു ഉറക്കി..
മീനു വന്ന പാടേ അത് പറയുമ്പോൾ പാർവതിയുടെ കണ്ണുകൾ തിളങ്ങിയിരുന്നു….
കേട്ട വാർത്ത മീനുവിലും സന്തോഷം നൽകിയെങ്കിലും അപ്പോഴും അവളോർത്തത് പാർത്തനെ കുറിച്ചായിരുന്നു……
മ്മ്….. ആരതി എല്ലാവരോടും പെട്ടെന്ന് ഇണങ്ങുന്നുണ്ട്….
അതിനേക്കാളേറെ എല്ലാവരും അവളെ സ്നേഹിക്കുന്നുണ്ട്….
എന്നാൽ അതൊക്കെ താൻ പോകുന്നത് വരെയാണെന്ന് ആലോചിക്കുമ്പോഴാണ്…..
മീനു അല്പം വേദനയോടെ അത് പറയുമ്പോൾ ചിരിച്ചു കൊണ്ടിരുന്ന പാർവതിയുടെ മുഖത്തെ ചിരി പെട്ടെന്ന് മങ്ങിപ്പോയി….
ഓരോ ദിവസം കഴിയും തോറും ഏട്ടന് അവളോടുള്ള സ്നേഹം കൂടുകയാണ്…..
എന്നാൽ എന്റെ കണ്ണിൽ അത് കാണുന്നത് നിങ്ങൾ പോകുമ്പോഴുള്ള ഏട്ടന്റെ ദുഃഖത്തിന്റെ വ്യാപ്തിയും കൂടുന്നതായിട്ടാണ്…..
അത്രയും പറഞ് കൊണ്ട് മീനു അവിടെ നിന്നും പോരുമ്പോൾ അവൾ കണ്ണുകൾ അമർത്തി തുടച്ചു……
പോകുകയാണെങ്കിൽ എത്രയും പെട്ടെന്ന് പൊയ്ക്കോളൂ എന്ന തരത്തിൽ തന്നെയാണ് അവളത് പറഞ്ഞതേന്ന് അവൾക്ക് ബോധ്യമുണ്ടായിരുന്നു….
എങ്കിലും അവർ പോകുന്നുവെന്നത് ആലോചിക്കുമ്പോൾ തന്നെ മീനുവിന് ഹൃദയം മുറിയുന്നത് പോലെ തോന്നി…..
മീനു അവിടെ നിന്ന് പോകുന്നതും നോക്കി അതേ നിൽപ്പ് നിൽക്കുകയായിരുന്നു പാർവതിയപ്പോൾ….
അവളുടേ വാക്കുകളിൽ മറച്ചു വെച്ച അർത്ഥത്തെ മനസ്സിലായി കൊണ്ട് തന്നെ…..
(തുടരും )

by