19/04/2026

മാംഗല്യം : ഭാഗം 18

രചന – അർച്ചന

ഇത് വല്ലാത്ത ചെയ്ത് ആയിപ്പോയി…. എന്നെക്കാൾ ഗതി കെട്ടവൻ ആരെങ്കിലും ഉണ്ടോ ഭഗവാനെ… ആ ജ്യോൽസ്യന് വരാൻ കണ്ട നേരം..പുല്ല്…. മനുഷ്യൻ ഒന്നു സെറ്റ് ആയതെ ഉള്ളു…അതിനിടയ്ക്ക് ഓരോന്ന് കയറി വന്നോളും.. അവള് ഉറങ്ങിക്കാണോ ആവോ….ഒന്നു പോയി നോക്കിയാലോ…എന്നും വിചാരിച്ചു…അലോക് ക്ലോക്കിലേയ്ക്ക് ഒന്നു നോക്കി…. മണി 2…. മനുഷ്യന്റെ ഉറക്കം കളയാൻ ആയിട്ടു…എന്നും പറഞ്ഞു അലോക് കട്ടിലിൽ ചെന്നിരുന്നു…. അവളെ ഒന്നു വിളിച്ചു നോക്കിയാലോ….ഉറങ്ങിയില്ലെങ്കിലോ…. അവൾക്ക് അങ്ങനെ ഉറങ്ങാൻ പറ്റില്ലാന്നു അറിയാം..😁..എന്നും പറഞ്ഞു അലോക് ഫോൺ എടുത്തു സാക്ഷിയെ വിളിച്ചു…. ഇതേ സമയം…സാക്ഷി…ഫോണും സൈലന്റ് ആക്കി പോത്ത് പോലെ കിടന്നു ഉറങ്ങുന്നുണ്ടായിരുന്നു…… ഇവളിത് എന്താ ഫോൺ എടുക്കാത്തെ…എന്നും പറഞ്ഞു കട്ട് ആക്കി അലോക് ഒന്നു കൂടി വിളിച്ചു… വീണ്ടും ബെല്ല് പോകുന്നു എന്നല്ലാതെ യാതൊരു…reply യും ഇല്ല…. ഉറക്കം ആയിരിയ്ക്കും സാദനം….ഈ സമയത്തൊക്കെ ആരെങ്കിലും ഉറങ്ങോ….(അലോക് ***പിന്നെ നട്ട പാതിരാത്രി 2 മണിയ്ക്ക്…തലയും കുത്തി നിൽക്കുമോ..ഹേ….***🙄

ഒന്നു പോയി നോക്കിയാലോ….അലോക്🤔 **ആലോചിച്ചു നിൽക്കാതെ പോണം..ഹേ…*** പിന്നെ ഒന്നും നോക്കിയില്ല…പയ്യെ…കതകു തുറന്നു താഴേയ്ക്ക് വിട്ടു… മുൻ വാതിൽ വഴി പോണോ…. വേണ്ട…അടുക്കള വഴി പോകാം….എന്നും പറഞ്ഞു…അലോക്…പമ്മി പമ്മി…അടുക്കളയിൽ എത്തി….ശബ്ദം പുറത്തു കേൾക്കാതെ അടുക്കളയുടെ കതകു തുറന്നു…മെല്ലെ പുറത്തു ഇറങ്ങി…അടുക്കളയുടെ കതകു ചാരി….പയ്യെ അവളുടെ വീട്ടിലേയ്ക്ക്..വിട്ടു…. സ്വന്തം പെണ്ണും പിള്ള….സ്വന്തം പെങ്ങടെ മുറിയിൽ ഗാഢ ഉറക്കത്തിൽ ആണ് എന്ന് അറിയാതെ….. ആർക്കും മനസിലായില്ല അല്ലെ…. ഇവൻ ഇങ്ങനെ ചാടും എന്നു…അലോക് മനസിൽ കാണുന്നതിന് മുന്നേ ഇവരുടെ വീട്ടുകാർ. എല്ലാം.. ..മാനത്തു കണ്ടു…അതുകൊണ്ട് തന്നെ…നൈസ് ആയിട്ടു…രണ്ടു കുടുംബക്കാരും കൂടി…സാക്ഷിയെ…തട്ടി അവന്റെ അടുത്തു തന്നെ കൊണ്ടിട്ടു….

ആവണിയും സിദ്ധുവും ഒറ്റാതെ ഇരിയ്ക്കാൻ ആവണിയുടെ ഫോണ് അവരുടെ വീട്ടുകാർ അങ് sefe ആക്കി…അല്ല പിന്നെ… അതായത്…രമണ….അലോകിന്റെ കള്ളി..അലോകിന്റെ വീട്ടിൽ തന്നെ… കാര്യം കത്തിയല്ലോ… ബാ…നമുക്ക് അലോകിന്റെ പിറകെ ചെല്ലാം കമോണ് .. അലോക്….പമ്മി പമ്മി….സാക്ഷിയുടെ വീടിന്റെ….അടുക്കള കതകിന്റെ ഭാഗത്തു എത്തി… ഇനി ഇത് എങ്ങനെ തുറക്കും…ഈശ്വര….എന്നും പറഞ്ഞു അലോക് ആ വാതിലിൽ കൈ വെച്ചതും…അടുക്കള കതകു മലർക്കെ തുറന്നു…അലോക് നേരെ ചെന്നു ഭൂമിയെ തൊട്ടതും ഒത്തായിരുന്നു…. കർത്താവേ….ഇവര്…ഇത് അടച്ചില്ലായുരുന്നോ…നിലത്തു നിന്നും പൊടിയും തട്ടി അങ് എണീറ്റു….കൊണ്ട് അലോക് മനസിൽ പറഞ്ഞു… എവിടെയോ…എന്തോ പ്രശ്‌നം ഉണ്ടല്ലോ….. ഇനി തോന്നുന്നത് ആവോ….ഏയ്‌….എന്നും പറഞ്ഞു അടുക്കള കതകു ചാരി….അലോക് ഇരുട്ടിൽ തപ്പി തടഞ്ഞു…സ്റ്റെപ്പ് കയറാൻ ഭാവിച്ചതും….. “വെട്ടം വേണോ…മരുമോനെ…….” ഏയ്‌…വേണ്ട അമ്മാവാ….കുഴപ്….എന്തോ പറയാൻ തുടങ്ങുമ്പോഴാണ്….താൻ ഇത് ആരോടാ മറുപടി പറയുന്നത് എന്നു ചിന്തിച്ചത്…

അലോക്…വളിച്ച മുഖത്തോടെ തിരിഞ്ഞതും…ഹാളിൽ വെട്ടം വീണതും ഒത്തായിരുന്നു… രാധേ.. ആ അടുക്കള കതകു അങ് അടച്ചേക്കു…..താക്കോലിട്ടു നല്ലതു പോലെ പൂട്ടിയെക്കണം….ശങ്കർ അടുക്കളയിലേയ്ക്ക് തിരിഞ്ഞ സഹദർമിണിയോട് പറഞ്ഞു… അമ്മാവൻ ഇത്…എ.. എപ്പോ വന്നു….ഞാൻ കണ്ടതെ ഇല്ലല്ലോ….😁😁😁അലോക് ഇളിയോടെ ചോദിച്ചു…. ഞാൻ വന്നിട്ടു കൊല്ലം കുറച്ചു ആയെടാ…. നി ഒരു മുതലിനെ തേടി നടന്നതുകൊണ്ടാ എന്നെ കാണാൻ പറ്റാത്തത്….. ശങ്കർ കയ്യും കെട്ടി അതേ ഇളിയോടെ പറഞ്ഞു.. അത്. അമ്മാവാ…..സാക്ഷി…..അത്….അലോക് നിന്നു തലചോറിഞ്ഞു കൊണ്ട് പറഞ്ഞു…. നിന്റെ കെട്ടിയോളെ കാണണം എങ്കിൽ നിന്റെ വീട്ടിൽ നോക്കണ്ടേ മോനെ…അടുക്കളയിൽ നിന്നും വന്ന…രാധ പറഞ്ഞു…. മനസിലായില്ല…..🙄

(അലോക് അതായത് മരുമകനെ… നിന്റെ ഭാര്യ…അതായത്..ഞങ്ങടെ മകൾ സാക്ഷി…നിന്റെ വീട്ടിൽ നിന്റെ പെങ്ങടെ മുറിയിൽ…സുഖമായി കിടന്നു ഉറങ്ങുന്നുണ്ട്….മോൻ ഇങ്ങനെ വരും എന്ന് നേരത്തെ നിന്റെ അമ്മ മാർക്ക് ബോഡോദയം വന്നത് കൊണ്ട്…അവര് അവളെ ഇവിടെ നിന്നും അങ്ങോട്ടു തട്ടി…. ഇവരെ കെട്ടിയത് കൊണ്ട് ഞങ്ങൾക്ക് ഇതിനു കൂട്ടു നിൽക്കേണ്ടി വന്നു…..അത്രയേ ഉള്ളൂ….ശങ്കർ അവനെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു…. എന്തയാലും..ഇത്രയും കഷ്ട പെട്ടു വന്നത് അല്ലെ…മോൻ പോയി റെസ്റ്റ് എടുത്തോ…എന്നും പറഞ്ഞു ശങ്കർ…അവനെ മുറിയിലേയ്ക്ക് പറഞ്ഞു വിട്ടു…രാധയെയും കൂട്ടി… മുറിയിലേയ്ക്ക് പോവാൻ തുടങ്ങിയതും. അമ്മായി അവിടെ അടുക്കള കതകു ഞാൻ…..(അലോക് ആ…അത് നി അവിടെ നിന്നും ഇറങ്ങിയപ്പോ തന്നെ അവർ അടച്ചു മോനെ….മോൻ പോയി കിടന്നോ..എന്നും പറഞ്ഞു രാധ മുറിയിലേയ്ക്ക്…വിട്ടു….പിറകെ തന്നെ ശങ്കറും…

ഇതൊരു മാതിരി മറ്റെടത്തെ പരിപാടി ആയിപ്പോയി….പുല്ല്…എന്നും പറഞ്ഞു…അലോക്…നേരെ മുറിയിലേയ്ക്ക് വിട്ടു.. ഒരു സമാധാനത്തിനു അടുത്തുള്ള മുറി ഒന്നു തുറന്നു നോക്കിയപ്പോൾ കണ്ടു…പെങ്ങളും അളിയനും…തെക്കും പടിഞ്ഞാറും ആയി കിടക്കുന്നത്….. എല്ലാരും കൂടി അറിഞ്ഞു കൊണ്ട് പണി തന്നതാ….. ഇനി പറഞ്ഞിട്ടു ഒരു കാര്യവും ഇല്ല…എന്നും പറഞ്ഞു….അലോക് നേരെ ബെഡിലേയ്ക്ക് മറിഞ്ഞു…അല്ലാതെ ഒരു വഴിയും കണ്ടില്ല….. പിറ്റേ ദിവസം തൊട്ടു…കോളേജിൽ വെച്ചു അല്ലാതെ…രണ്ടെന്നതിനും നേരെ ചോവേ കാണാൻ പോലും അവസരം കിട്ടിയില്ല…..കാണക്കം മാത്രമേ പറ്റിയുള്ളൂ….അടുത്തോട്ടെങ്ങാനും പോയെന്ന് കാണുക ആണെങ്കിൽ…ചങ്കും നാത്തൂനും കൂടി…പിടിച്ചു വലിച്ചു കൊണ്ട് പോകും…അതു അവർക്കൊരു സുഗം…. വീട്ടിൽ വെച്ചാണെങ്കിൽ അതു പോലും പറ്റില്ല… ഹോ..വല്ലാത്ത ജീവിതം തന്നെ…. അന്നത്തെ ആ അടിയ്ക്ക് ശേഷം വേണി യും പിള്ളേരും അടപടലം മാറി…. അതിനു ശേഷം നമ്മടെ ത്രി മൂർത്തികളെ അനാവശ്യം ആയി ഞൊണ്ടാൻ പോവാറില്ല…. എങ്കിലും അവരല്ലേ ആള്..ചില സമയത്ത് ചില പണികളും വാങ്ങിച്ചു കൂട്ടും… അങ്ങനെ ദിവസങ്ങൾ കടന്നു പോയി….. ഒരു ദിവസം…3ഉം കൂടി ക്യാന്റീനിൽ പോയി…അവരുടെ same സ്ഥലത്തു ഇരുന്നു ഓരോ ചളിയും പറഞ്ഞു സൊള്ളിക്കൊണ്ടിരുന്നു… ഇനി കുറച്ചു നാൾ കൂടി അല്ലെ നമുക്ക് ഇങ്ങനെ ഇരിയ്ക്കാൻ പറ്റൂ…..

(ആവണി അതെന്താ…അതു കഴിഞ്ഞാൽ.നി നിന്റെ മൂഡ് ചെത്തി കളയോ(ഇഷാന അതല്ലെടി ..കോപ്പേ….നമ്മുടെ ക്ലാസോകെ കഴിയാറായില്ലേ….അതാ… ആദ്യമേ തന്നെ നമ്മുടെ ടൂർ അങ് നടന്നത് കൊണ്ട് ആ ടെൻഷൻ ഇല്ല…..(ആവണി അത് ശെരിയ…. അല്ല.. ഇവളിതെന്താ വന്നപ്പോ തൊട്ടു നോക്കുവാ….ഒരുമാതിരി…അവിഞ്ഞ പരുവത്തിൽ….ഇഷാന സാക്ഷിയെ നോക്കി പറഞ്ഞു…. ഓഹ്..അതോ….നമ്മടെ ചേട്ടാചാര് വൃതത്തിൽ അല്ലെ…അതിന്റെ സങ്കടമാ..ഓൾക്ക്..അല്ലിയൊടി…ആവണി താണ്ടിയിൽ കൈ ചേർത് കൊഞ്ചിച്ചു പറഞ്ഞതും അവൾ ഒന്നു ദഹിപ്പിച്ചു നോക്കി…. ഒന്ന് ക്ഷമി മോളെ…നിന്റെ സാർ…ഇന്ന് മല ചവിട്ടാൻ അങ്ങോട്ടു പോയിട്ടല്ലേ ഉള്ളൂ…അതു പറഞ്ഞപ്പോഴാ ഓർത്തത്…നിന്റെ ..നി നിന്റെ hus വരുമ്പോൾ.അരവണയും പൊരിയും കൊണ്ടു വരണേ…. ആ…നമ്മൾ എവിടെയാ പറഞ്ഞു നിർത്തിയത്…നിന്റെ കെട്ടിയൊന് വരുമ്പോൾ…….എല്ലാ ദിവസത്തെ സ്നേഹം കൂടി അങ്ങോട്ടു കയറി ആക്രമിച്ചു തീർത്തോ എപ്പടി….ഇഷാന ഇളിയോടെ പറഞ്ഞതും…. പ്…ഭാ…..നാറി…എന്നൊരു ആട്ട് ആയിരുന്നു…

സാക്ഷി…. ദോ..ഇത്രയേ ഉള്ളൂ….അവളുടെ സൂക്കേഡ്… ഇനി നമുക്ക് വല്ലതും തങ്ങാം….ജാനുവേചി…3 സമൂസ… ആൻഡ് കാപ്പി….ഇങ്ങോട്ടെടുത്തോ….ഇഷാന വിളിച്ചു കൂവിയതും… അകത്ത് നിന്നും കുറച്ചു തടിച്ച ഒരു സ്ത്രീ അവരുടെ അടുത്തേയ്ക്ക് സമൂസയും ആയി ചെന്നു…. വിളിച്ചു കൂവാതെടി…. നിങ്ങള് വന്നപ്പോഴേ ഞാൻ ഇത് എടുത്തു …….എന്നും പറഞ്ഞു…അവര് കൊണ്ട് വന്നത് അവർക്ക് മുന്നിൽ കൊണ്ടു വെച്ചു… അതു കേട്ടതും ഇഷാന ഒരു ഇളിയോടെ സമൂസ എടുത്തു വായിൽ വെച്ചു…. വേറെ ഓർഡറുകൾ വന്നപ്പോഴേയ്ക്കും അവർ അതിനു പിറകെ പോയി… നി..നോക്കിക്കൊണ്ട് ഇരിയ്ക്കത്തെ എടുത്തു കഴിയ്ക്കടി….അതിനു മുന്നിൽ മിഴിച്ചു നോക്കിക്കൊണ്ട് ഇരിയ്ക്കുന്ന സാക്ഷിയെ നോക്കി…വായിൽ കുത്തി കയറ്റിയത് കാപ്പി കുടിച്ചു കൊണ്ട് ഇറക്കുന്ന ishu പറഞ്ഞു…. അവളുടെ തീറ്റി കണ്ടു…തനിയ്ക്ക് ഉള്ളത് എടുക്കുമോ എന്നു പേടിച്ചു…ആവണി സമൂസ തന്റെ അടുത്തേയ്ക്ക് തന്നെ ചേർത്തു വെച്ചു….. സാക്ഷി….ishu പറഞ്ഞത് കേട്ടു….സമൂസ…എടുത്തു കടിച്ചു….ഒരു പീസ് ഉള്ളിലാക്കി കോഫി ഒന്നു സ്വിപ് ചെയ്തതും…. വയറ്റിൽ നിന്നും എന്തൊക്കെയോ ഉരുണ്ട് കയറുന്നത് പോലെ തോന്നിയതും ഒത്തായിരുന്നു…..

അപ്പൊ തന്നെ അത് രണ്ടും മേശ മേൽ വെച്ചു… സാക്ഷി വായും പൊത്തി വാഷ് എരിയായിലേയ്ക്ക് ഓടി….അവള് ഓടുന്ന കണ്ടു….ആവണിയും ഇഷാനയും കാര്യം അറിയാതെ അവരുടെ പിറകെ വിട്ടു… പിറകെ വന്നതുങ്ങൾ ചെന്നു നോക്കുമ്പോൾ….ഒരുത്തി…വാഷ് ബേസണിൽ കുമ്പിട്ടു കിടക്കുന്നുവാള് വെയ്ക്കുന്നു… എന്താടി…എന്തു പറ്റി….ആവണി..ആവലാതി യോടെ.അവളുടെ പുറം തേച്ചു കൊടുത്തു…… ഹോസ്പിറ്റലിൽ പോണോ…(.ഇഷു ഏയ്‌…വേ.. വേണ്ട….എവിടെയെങ്കിലും ഒന്നു ഇരുന്നാൽ മതി…സാക്ഷി പറഞ്ഞതും രണ്ടു പേരും കൂടി അവളെ താങ്ങി…പിടിച്ചു അടുത്തു കണ്ട ചെയറിൽ ഇരുത്തി…. എ… എനിയ്ക്ക് തല ക….കറങ്ങുന്നത് പോലെ…സാക്ഷി തല കയ്യിൽ താങ്ങി പറഞ്ഞതും… ടി….നി പോയി…hod യെ കണ്ടു കാര്യം പറഞ്ഞിട്ടു വാ……കൂടെ ബാഗും…എടുത്തോ..ഇതു പണി ആവും….ആവണി സാക്ഷിയെ നോക്കി ഇഷാന യോട് പറഞ്ഞു….

അവൾ അവളെ ഒന്നു നോക്കി..നേരെ ഡിപ്പാർട്ട്‌മെന്റ് മെന്റിലേയ്ക്ക് വിട്ടു….. നിനക്ക് എണീറ്റു നടക്കാൻ പറ്റുവോ …..(ആവണി ഇപ്പോ പറ്റില്ല..ടാ….കുറച്ചു സമയം വേണം….ആകെ മൊത്തത്തിൽ എന്തോ പോലെ…സാക്ഷി കയ്യിൽ താൾ താങ്ങി ടേബിളിൽ കിടന്നു… കുറച്ചു കഴിഞ്ഞതും ഇഷാനയും വന്നു…. ഇമ്രാൻ…എന്തോ ആവശ്യം കാരണം നേരത്തെ പോയത് കൊണ്ട് അവൻ വിവരം അറിഞ്ഞില്ല…. ടി…ഓട്ടോ പിടിയ്ക്കട്ടെ….നമുക്ക്..അടുത്തുള്ള ഏതെങ്കിലും ഹോസ്പിറ്റലിൽ കാണിയ്ക്കാം… സാക്ഷി കിടക്കുന്ന കണ്ടു ഇഷാന പറഞ്ഞു…. നി..ഇവളെ നോക്കിയ്ക്കോ…ഞാൻ വിളിച്ചോണ്ട് വരാം…എന്നും പറഞ്ഞു.ആവണി ഇഷാനയുടെ കയ്യിൽ നിന്നും ബാഗും വാങ്ങി..കോളേജിന് പുറത്തുള്ള സ്റ്റാൻഡിലേയ്ക്ക് വിട്ടു… Ishu പയ്യെ അവളെ പിടിച്ചു…എണീപ്പിച്ചു..പുറത്തേയ്ക്ക് ഇറങ്ങി…. കുറച്ചു കഴിഞ്ഞതും ആവണി ഓട്ടോയും കൊണ്ടു വന്നതും…രണ്ടുപേരും കൂടി അവളെ പിടിച്ചു വണ്ടിയിൽ കയറ്റി….അടുത്ത ഹോസ്പിറ്റലിലേക്ക് വിട്ടു…. ഇനി ഫുഡിന്റെ പ്രശ്‌നം വല്ലതും ആകുവോ….ദഹിയ്ക്കാതെ വല്ലതും ഉള്ളിൽ കാണും അതാ…..അവളെ….നോക്കാൻ ഹോസ്പിറ്റലിൽ റൂമിൽ കയറ്റിയതും പുറത്തു നിന്നു…ആവണി പറഞ്ഞു…. എന്തോ…. നി വീട്ടിൽ അറിയിച്ചോ…(ishu ഉം…ഇപ്പൊ വരാം എന്ന് പറഞ്ഞു..

(ആവണി കുറച്ചു കഴിഞ്ഞതും….അവരുടെ അച്ഛൻ മാർ അവിടേയ്ക്ക് ചെന്നു…. എന്താടി…..എന്തു പറ്റിയതാ…എന്റെ കൊച്ചിന്….(ശങ്കർ ആവണിയോട് ചോദിച്ചു… എന്താ മോളെ പറ്റിയത്…..രാധേവ് ഇഷുവിനോടും അറിയില്ല…അങ്കിൾ.. ക്യാന്റിനിൽ ഇരുന്നു കോഫി കുടിച്ചതാ…. ഒരു സ്വിപ് അവൾ ഉള്ളിലേയ്ക്ക് എടുത്തു കാണും….അപ്പൊ തന്നെ കഴിച്ചതും കുടിച്ചതും എല്ലാം പുറത്തേയ്ക്ക് ശർധിച്ചു…(ഇഷാന ഡോക്ടർ എന്ത് പറഞ്ഞു…. അവളുടെ അമ്മയും അമ്മയിയും വിഷയം അറിഞ്ഞപ്പോ തൊട്ടു…ആദി പിടിച്ചു ഇരിയ്ക്കുവ….ഞങ്ങൾ പോയി..കാര്യം തിരക്കാം എന്നു പറഞ്ഞതിൽ കുറച്ചു മയം വന്നിട്ടുണ്ട്….ശങ്കർ പറഞ്ഞതും അപ്പൊ തന്നെ അയാളുടെ ഫോണിലേക്ക് കാൾ വന്നതും ഒത്തയിരുന്നു….നോക്കുമ്പോൾ രാധ… അയാൾ മാറി നിന്നു കാര്യങ്ങൾ പറഞ്ഞു ….. വീണ്ടും അവർക്ക് അരികിലേക്ക് തന്നെ വന്നു…. കുറച്ചു കഴിഞ്ഞതും ഡോക്ടർ റൂമിൽ നിന്നും പുറത്തേക്ക് വന്നു…. ഡോക്ടർ… എന്റെ മോൾക്ക്….(ശങ്കർ ഏയ്‌…പേടിയ്ക്കാൻ ഒന്നും ഇല്ല….. നല്ലൊരു കാര്യത്തിനാ…ഇതൊക്കെ….ഡോക്ടർ പറഞ്ഞതും എല്ലാരും കാര്യം അറിയാതെ പരസ്പരം നോക്കി…. ഇങ്ങനെ നോക്കണ്ടടോ…. നിങ്ങടെ കുടുംബത്തിലേക്ക് പുതിയ ഒരാൾ കൂടി വരാൻ പോകുവാണ്.. അതിന്റെ ലക്ഷണങ്ങളാ …… അല്ല കുട്ടിയുടെ husbant….(ഡോക്ടർ അവൻ…ഇപ്പൊ സ്ഥാലത്തില്ല…..

(രദേവ് സന്തോഷത്തോടെ പറഞ്ഞു…. വരുമ്പോ…വിവരം അറിയിച്ചോളൂ….ആളിങ് എത്തിയിട്ടുണ്ടെന്നു….. പിന്നെ husbant വരുമ്പോൾ കുട്ടിയെയും കൂട്ടി എന്നെ വന്നൊന്നു കാണാൻ പറയണം….. പിന്നെ വോമിറ്റു ചെയ്തതിന്റെ ഒരു ക്ഷീണം…അതുകൊണ്ട് ചെറിയ ഒരു മയക്കത്തിൽ ആണ്…ട്രിപ്പ് ഇട്ടിട്ടുണ്ട്…അതുകഴിഞ്ഞാൽ പോകാം…പിന്നെ ആരെങ്കിലും വരുക ആണെങ്കിൽ….കുറച്ചു വിറ്റാമിൻ ടാബ്‌സ് കുറിച്ചു തരാം….എന്നും പറഞ്ഞു…അവർ…അവരുടെ റൂമിലേയ്ക്ക് നടന്നു…. അങ്ങനെ നമ്മൾ അപ്പൂപ്പൻ മാർ ആയി അല്ലെ അളിയാ…..എന്നും പറഞ്ഞു..ശങ്കറും രാധെവും കെട്ടി പുണർന്നു…. ആവണിയും ഇഷാനയും അതിനേക്കാൾ സന്തോഷത്തിലും…. നി..പോയി…ഗുളിക ഒകെ വാങ്ങിച്ചിട്ടു വാ….ഞാൻ ഇത് അവരോടൊന്ന് വിളിച്ചു പറയട്ടെ…..എന്നും പറഞ്ഞു രാധേവ് ഫോൺ എടുത്തു… അവളെ ഒന്നു കയറി കണ്ടതിനു ശേഷം…ശങ്കർ ഡോക്ടറുടെ അടുത്തേയ്ക്ക് പോയി.. ആവണിയും ഇഷാനയും നേരെ സാക്ഷി കിടക്കുന്ന മുറിയിലേയ്ക്കും കയറി… ചേട്ടൻ അറിയുമ്പോൾ ഇതും അല്ല…. ആവണി സന്തോഷത്തോടെ പറഞ്ഞു…

അതു ശെരിയ….പാവം സർ… കരയണോ ചിരിക്കണോ എന്നു അറിയാത്ത അവസ്ഥയിൽ ആകും…..ഇഷാന താണ്ടിയ്ക്ക് കയ്യും കൊടുത്തിരുന്നു പറഞ്ഞു…. അതെന്താ നി അങ്ങനെ പറഞ്ഞത്…(ആവണി അല്ല… സർ മലയൊക്കെ ചവിട്ടിയിട്ടു വരുമ്പോൾ…വൻ ട്വിസ്റ്റ്…. സാറിന്റെ ഭാര്യയ്ക്ക് ഗർഭം….ഇഷാന ആവണിയോട് പറഞ്ഞിട്ടു സാക്ഷിയുടെ വയറിലേയ്ക്ക് തലവെച്ചു… എന്നാലും എന്റെ വാവേ…പാവം….അച്ചനിട്ടു….അച്ചട്ട് പണി തന്നെയാ നി കൊടുത്തെ….ഇഷാന കളിയായി…പറഞ്ഞു… ടി അനക്കം വല്ലതും ഉണ്ടോ….ആവണി ഇഷാനയെ മാറ്റിയിട്ടു..അവിടെ തല വെച്ചു….. അനക്കം..ഉണ്ടവാൻ. അമ്മുകുറ്റി അല്ല ഉള്ളിൽ കിടക്കുന്നെ…എന്റെ കൊച്ചാ…(സാക്ഷി ബോധം വന്നോ……..അവളുടെ പറചിൽ കേട്ടതും അവളുടെ വയറ്റിൽ നിന്നും തലപൊക്കി കൊണ്ട് ആവണി ചോദിച്ചു…. ബോധം വരാതെ എവിടെ പോവാൻ…😁😁😁(സാക്ഷി എന്നാലും..നമ്മടെ സാറിനിട്ടു വേണമായിരുന്നോ…. (ഇഷാന അല്ലെങ്കിലും എന്റെ ചേട്ടനിട്ടു കൊട്ടാൻ ഇവള് കഴിഞ്ഞിട്ടേ ഉള്ളൂ….ആവണിയും ഏറ്റു പിടിച്ചു… പറയുന്നത് കേട്ടാൽ തോന്നും ഇതിന്റെ ഉത്തര വാദി ഞാൻ മാത്രം ആണെന്….സാക്ഷിയും വിട്ടു കൊടുത്തില്ല…. വീട്ടിൽ ചെന്നിട്ടു പോരെ…മോളെ ബാക്കി അംഗം….ശങ്കറും രാധെവും അകത്തേയ്ക്ക് ചെന്നു കൊണ്ട് ചോദിച്ചു… അച്ഛാ…..സാക്ഷി ചാടി എണീയ്ക്കാൻ നോക്കിയതും…. സൂക്ഷിച്ചു..പയ്യെ എണീറ്റാൽ മതി എന്നും പറഞ്ഞു..ശങ്കർ അവളെ മെല്ലെ പിടിച്ചു എണീപ്പിച്ചു…നെറ്റിയിൽ ചുംബിച്ചു…പിറകെ രാധെവും…. എപ്പോ പോകാം എന്ന് പറഞ്ഞു….അച്ഛാ….(ആവണി ട്രിപ്പ് കഴിയുമ്പോൾ എന്നു പറഞ്ഞു…

(.രാധേവ് അതിനിടയിൽ ഇഷാന അവളുടെ വീട്ടിലും വിളിച്ചു കാര്യം പറഞ്ഞിരുന്നു… കുറച്ചു നേരം കൂടി കിടന്നു…ട്രിപ്പ് തീർന്നതും…. എല്ലാരും സാക്ഷിയെയും കൂട്ടി….അവിടെ നിന്നും വിട്ടു…. പോകുന്ന വഴിയ്ക്ക് ഇഷാനയെ അവളുടെ വീട്ടിലും ഇറക്കി…. വീട്ടിൽ ചെല്ലുമ്പോൾ അവളെ കാത്തു….എല്ലാരും പുറത്തു തന്നെ ഉണ്ടായിരുന്നു…. വണ്ടി വന്നു നിന്നതും….ശോഭനയും രാധയും…ഓടി വന്നു….സാക്ഷിയേ പയ്യെ പിടിച്ചു ഇറക്കി… അവളുടെ നെറ്റിയിൽ ചുംബിച്ചു…തലയിൽ തലോടി…അകത്തേയ്ക്ക് കൊണ്ടു പോയി… അതേ ഞങ്ങളും ഈ കൂട്ടത്തിൽ ഉള്ളത….3ഉം പിറകിൽ നിന്നും വിളിച്ചു പറഞ്ഞു…. 3നും 6 കാലു ഉണ്ടല്ലോ..പയ്യെ ഇങ്ങു പോന്നോ അല്ല പിന്നെ…..അമ്മമാർ ഒരേ സ്വരത്തിൽ പറഞ്ഞതും…3ഉം…ചമ്മി പയ്യെ അവർക്ക് പിറകെ വിട്ടു… ആവണി പെട്ടന്ന് തന്നെ സാക്ഷിയ്ക്ക് പിറകെ പോയി… അളിയാ…നമ്മടെ മോന്റെ അവസ്ഥ എന്തായിരിയ്ക്കും….ഇക്കാര്യം കേൾക്കുമ്പോൾ….(ശങ്കർ മിയ്ക്കവാറും ഞെട്ടി…തരിച്ചു…. സന്തോഷിച്ചു…മങ്ങാണ്ടി ചപ്പിയ മോന്തായം ഇന്ന് നമ്മൾക്ക് കാണാം….എന്തായാലും…അളിയൻ വാ…എന്നും പറഞ്ഞു രദേവും…ശങ്കറിനെയും കൂട്ടി അകത്തേയ്ക്ക് വിട്ടു…. തുടരും