25/05/2026

അവകാശി : ഭാഗം 04

രചന – ആയിഷാ അക്ബർ

കുളിയെല്ലാം കഴിഞ്ഞ് ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ അവൻ അവളെയും കൂടെ കൂട്ടിയിരുന്നു…..

കാര്യമായി ഒന്നും കഴിച്ചില്ലെങ്കിലും കണ്ണുകളിൽ കത്തി നിൽക്കുന്ന നിരാശ അവനറിയുന്നുണ്ടായിരുന്നു……

ഉച്ചക്ക്…. ഭക്ഷണം കഴിക്കണം…. ഞാനില്ലെന്ന് കരുതി അതിനു നീയാരെയും ഭയക്കേണ്ട….

അവൻ അവൾക്ക് നേരെ നിന്ന് കൊണ്ടത് പറയുമ്പോൾ അവളിലൊരു ആശ്വാസം നിറഞ്ഞു നിന്നിരുന്നു….

അവൻ ബൈക്കിൽ കയറി സ്കൂളിലേക്ക് പോകുന്നത് അവൾ ജനലിലൂടെ നോക്കി നിന്നു….

നീയാരാ…. പാർത്തനും നീയുമായുള്ള ബന്ധമെന്താ……

അവൻ പ്പോയി കഴിഞ്ഞു അൽപ നേരം കഴിഞ്ഞ് മുറിയിലേക്ക് വന്ന ശാരിയും സുഭദ്രയും അവൾക്ക് നേരെ നിന്നത് ചോദിക്കുമ്പോൾ അവൾക്കൊന്നും പറയാൻ കഴിഞ്ഞിരുന്നില്ല…..

പാർത്ഥൻ സാറെന്നെ രക്ഷിച്ചു കൊണ്ട് വന്നതാ….

അവരെയല്പം ഭയന്ന് കൊണ്ട് വിക്കി വിക്കിയാണ് അവളത് പറഞ്ഞത്…..

അവരുടെയെല്ലാം മുഖത്ത് ആശ്വാസവും പിന്നീടതൊരു പുച്ഛവുമായി മാറി…..

ഓഹ്…. വഴിയിലുള്ളവരെയെല്ലാം രക്ഷിക്കാൻ അവനാരാ….
അവനിങ് വരട്ടെ….

സുഭദ്ര യത് പറഞ്ഞ് അവളെ കടുപ്പിച്ചു നോക്കി പുറത്തേക്ക് നടന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പാർത്ഥൻ ഇന്നലെ ഏതോ ഒരു പെണ്ണിനേയും കൂട്ടി കൊണ്ട് വന്നിട്ടുണ്ടെന്ന് കേട്ടല്ലോ സുഭദ്രെ….. സത്യമാണോ….

സുഭദ്രയെ പരിഹസിച്ചു കൊണ്ട് പശുവിനുള്ള കാടി വെള്ളം എടുക്കാൻ വന്ന രാജി അടക്കി പിടിച്ചു കൊണ്ടത് പറയുമ്പോഴും എന്തെന്ന് അറിയാനുള്ള ആകാംക്ഷ അവരുടെ വാക്കുകളിൽ നിറഞ്ഞു കൊണ്ടിരുന്നു……

ഓഹ്… അതിൽ കാര്യമൊന്നുമില്ല രാജീ….

അതിനെ വഴിയിൽ നിന്നെവിടെ നിന്നോ കിട്ടിയതാ….
അവന് കുറച്ച് വിശാല മനസ്കത കൂടുതലായത് കൊണ്ട് അതിനെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നെന്ന് മാത്രം….

ഓരോ മാരണങ്ങൾ വരുന്ന വഴി നോക്കണേ…. സുഭദ്രയത് പറയുമ്പോൾ ജനലിനപ്പുറത്തായി കേട്ടു നിന്നിരുന്നവളുടെ ഹൃദയം ഒന്ന് പിടച്ചു…..

രാജിക്ക് വിചാരിച അത്ര നല്ല വാർത്ത കിട്ടാത്തത് കൊണ്ട് തന്നെ മുഖം വല്ലാതങ് തെളിഞ്ഞിരുന്നില്ല…..

എങ്കിലും അപ്പുറതെ വീട്ടിൽ പ്പോയി ഇതിനെ എങ്ങനെ വളച്ചൊടിച്ചൊരു വാർത്തായാക്കാം എന്ന ചിന്തയിൽ അവൾ കാടി വെള്ളവുമായി നടന്നു….

ഓഹ്…. ഇനി അപ്പുറത് പ്പോയി എന്തൊക്കെ ഇല്ലാ വചനം പറഞ്ഞ് വെക്കുമോ ആവോ…

ശാരി അല്പം പരിഭ്രമത്തോടെ സുഭദ്രയോടത് പറയുമ്പോൾ സുഭദ്രയുടെ മനസ്സിലും അത് തന്നെയായിരുന്നു….

അതിനെങ്ങനെ…. ആരെങ്കിലും വിളിക്കുമ്പോഴേക്ക് ചാടി പുറപ്പെട്ടു വരുന്നവളുമാരെ പറഞ്ഞാൽ മതിയല്ലോ….

മുറിയിൽ നിന്ന് പുറത്തേക്ക് വന്ന അവളെ നോക്കി സുഭദ്ര അത് പറയുമ്പോൾ ആ വാക്കുകളിലെ കനൽ അവളെ ചുട്ട് പൊള്ളിക്കുന്നുണ്ടായിരുന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
സ്കൂളിലെത്തിയിട്ടും അവളെ കുറിച്ചൊർതെന്തോ മനസ്സിനൊരു സമാധാനവുമില്ലായിരുന്നു….

അമ്മയും ശാരിയും അവളോടെന്തെങ്കിലും പറഞ് കാണുമോയെന്നൊക്കെ ഓർത്ത് കൊണ്ടവനങ്ങനെ ഇരുന്നു….

സാധാരണ യുള്ള തന്റെ ചിന്തകളിൽ നിന്നും വ്യത്യസ്തമായി അവളെ കുറിച്ചുള്ള ചിന്തകളാണ് മനസ്സിൽ നിറഞ്ഞൂ നിന്നതെന്ന് അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു…..

ജാനകി ടീച്ചർ വരുന്നതു വരെ അവൾ തന്റെ വീട്ടിൽ തന്നെ നിൽക്കട്ടെ….
തന്റെ വീട്ടിലുള്ളവർക് താത്കാലികമായെങ്കിലും ഒരു പണി കൊടുക്കാൻ കഴിയുകയെന്നതിൽ കവിഞ് അവളുടേ സുരക്ഷയെ കുറിച്ചും അവൻ ചിന്തിച്ചിരുന്നു….

തന്റെ കയ്യിൽ നിന്ന് ഇനിയവളൊരു പക്ഷെ മരണത്തിലേക്ക് നടന്നു പോയാൽ അത് തന്നെ സംബന്ധിച്ച് തീരാ ദുഖമായിരിക്കുമെന്നവനോർത്തു…..

നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത ഞാൻ എന്തിനെ ഭയക്കണം….

അവനു സ്വയം പുച്ഛം തോന്നി……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
വൈകുന്നേരം സ്കൂൾ കഴിഞ്ഞതും അവൻ വേഗം വീട്ടിലേക്ക് തിരിച്ചിരുന്നു….

സാധാരണ ആ സമയത്ത് വീട്ടിക്കെത്താത്ത അവനെ അവരെല്ലാം ഒരു ദേഷ്യത്തോടെ നോക്കി….

പറയാൻ വെച്ചതിനെ സുഭദ്ര അവന്റെ നേർക്ക് പറഞ്ഞ് തുടങ്ങുമ്പോഴേക്കും ഒരു വാക്കിനിടം കൊടുക്കാതെ പാർത്ഥൻ മുറിയിലേക്ക് നടന്നിരുന്നു……

അവൻ മുറിയുടെ വാതിൽ ത്തുറക്കുമ്പോൾ അവൾ കട്ടിലിൽ ചെരിഞ്ഞു കിടക്കുകയായിരുന്നു…..

അവൻ വാതിലിൽ പതിയേ മുട്ടി…..

അവളെ എന്ത് വിളിക്കണമെനറിയാതെ കുഴഞ്ഞപ്പോഴാണ് അവളുടേ പേര് പോലും ഇത്ര നേരമായി താൻ ചോദിച്ചില്ലെന്ന് അവൻ ആലോചിച്ചത്…….

ചുമച്ചു ശബ്ദമുണ്ടാക്കിയിട്ടും അവൾ എഴുന്നേൽക്കാത്തിരുന്നപ്പോഴാണ് അവൻ അവളുടേ അടുത്തേക്ക് നടന്നത്….

അവളെ പതിയേ തൊട്ട് വിളിച്ചപ്പോഴും അവൾ എഴുന്നേൽക്കാത്തത് അവനിൽ ഭയം നൽകി…

വഴിയിൽ കാണുന്നവരെയൊക്കെ വിളിച്ചു കൊണ്ട് വരാൻ നീയാരാടാ…..

സുഭദ്രയുടെ ശബ്ദം കേട്ടപ്പോൾ അവൻ പിറകിലേക്ക് തിരിഞ്ഞു നോക്കിയെങ്കിലും അവന്റെ മുഖത്തെ പരിഭ്രമം എന്തിനെന്നു അവർക്കറിയുന്നുണ്ടായിരുന്നില്ല…..

നോക്ക്…. കണ്ണ് തുറക്ക്….
അവരുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ അവൻ വീണ്ടും അവളെ കുലുക്കി വിളിക്കുമ്പോഴാണ് കാര്യമെന്തെന്ന് അവർക്കും മനസ്സിലായത്….

അവർ കാഴ്ച കണ്ട് നിൽക്കുമ്പോഴേക്കും അവൻ വേഗം പുറതേക്കോടിയിരുന്നു….

ശര വേഗത്തിൽ അവൻ പ്പോയി വരുമ്പോൾ കൂടെ ഡോക്ടറുമുണ്ടായിരുന്നു….

ഡോക്ടർ അവളെ പരിശോധിക്കുമ്പോൾ പരിഭ്രമത്തോടെ നിൽക്കുന്ന അവനെ കണ്ടതും സുഭദ്രയും ശാറിയും ചിറി കോട്ടി….

അത് കണ്ടില്ലെന്ന് നടിക്കുമ്പോഴും അവൾക്കെന്താണ് സംഭവിചതെന്ന ഭയമായിരുന്നു അവനിൽ നിറഞ്ഞു നിന്നത്……

അൽപ സമയത്തിന് ശേഷം മുറിയിൽ നിന്ന് പുറത്തേക്ക് വന്ന ഡോക്ടറുടെ മുഖത്ത് പുഞ്ചിരിയുണ്ടായിരുന്നു….

പേടിക്കാനൊന്നുമില്ല….അവൾക്കൊരു കുഴപ്പവുമില്ല….

ഡോക്ടറത് പറഞ്ഞപ്പോഴാണ് പാർത്ഥനു ശ്വാസം നേരെ വീണത്….

പിന്നേ കോൺഗ്രാജുലേഷൻ…
താനൊരു അച്ഛനാവാൻ പോകുകയാണ് കേട്ടോ….

ഡോക്ടരുടെ ആ വാക്കുകൾ കേട്ടപ്പോൾ അവന്റെ മനസ്സിൽ തോന്നിയതെന്തെന്ന് അവനറില്ലായിരുന്നു..

എന്നാൽ ഇത് കേട്ട് ഇടി വെട്ടേറ്റവരെ പോലെ നിൽക്കുകയായിരുന്നു സുഭദ്രയും മക്കളും…..

ഡോക്ടർക്കായി വരുത്തി തീർത്തൊരു പുഞ്ചിരി നൽകി അവരെ കൊണ്ടാക്കി കൊടുക്കുമ്പോഴും അവന്റെ ചിന്തകളിൽ മുഴുവൻ ഡോക്ടറുടെ ആ വാക്കുകളായിരുന്നു…..

ഒരു കാലത്ത് ഒത്തിരി കേൾക്കാൻ ആഗ്രഹിച്ച വാക്കുകളായിരുന്നത് കൊണ്ട് തന്നെ ഇന്നത് തനിക്ക് സ്വന്തമല്ലെങ്കിൽ കൂടി തന്നെ തേടിയെത്തിയപ്പോഴുള്ള ആ ഒരു സന്തോഷം മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു….

പാർത്ഥൻ ആ വാക്കുകളിൽ കുരുങ്ങി കിടക്കുമ്പോഴു സുഭദ്രയും മക്കളും തങ്ങൾക്ക് ഏൽക്കാവുന്ന ചീത്തപ്പേരിനെ കുറിച് ആശങ്കയിലായിരുന്നു….

സത്യം പറയെടി…. ഇതാരുടെ കുഞ്ഞാണ്….
നീയെന്തിനാ എന്റെ മോന്റെ പിറകെ കൂടിയിരിക്കുന്നത്…..

സുഭദ്ര അവളുടേ നേർക്ക് നിന്ന് ചാടുമ്പോഴും അവളൊന്നും മിണ്ടാത്തെ അതേ യിരിപ്പ് തന്നെയായിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പാർത്ഥൻ തിരിച്ചു വരുമ്പോൾ അവൾക്ക് നാലുപുറവും നിന്ന് അവളെ ചോദ്യം ചെയ്യുന്ന അമ്മയെയും സഹോദരിമാരെയുമാണ് കാണുന്നത്……

ഓഹ്…. വന്നോ രക്ഷകൻ….
പറയെടാ ഇവളീ വയറ്റിലിട്ടോണ്ട് വന്നിരിക്കുന്നത് ആരുടെ കുഞ്ഞാ…..
നിനക്കത്തിനുള്ള കഴിവൊന്നുമില്ലെന്ന് എനിക്കറിയാം….
പിന്നേ ഇതെടുത്തു തലയിൽ വെക്കാൻ മാത്രം ഇതാരുടേതാണ്…..

പെട്ടെന്ന് പാർത്തനെ കണ്ടതും അവന്റെ അടുത്തേക്ക് വന്ന് സുഭദ്ര അത് പറയുമ്പോൾ പാർത്തനൊന്നും മിണ്ടാതെ മുറിയിലേക്ക് കയറി അവൻ കതകടച്ചു…..
കഴിവില്ലാത്തവനെന്ന വാക്ക് അവനിൽ അപ്പോഴും നീറ്റൽ ബാക്കിയാക്കിയിരുന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അവനെ കണ്ടതും കട്ടിലിരിക്കുകയായിരുന്ന അവൾ പെട്ടെന്നെഴുന്നേറ്റു….

അവനോടെന്ത് പറയണമെന്നറിയാതെ അവളുടേ മിഴികൾ താഴ്ന്നു പോയിരുന്നു…..

ഇതായിരുന്നോ നിനക്ക് മരിക്കാനുള്ള കാരണം….

പാർത്ഥനത് ചോദിക്കുമ്പോൾ വാക്കുകളിൽ നിറഞ്ഞ വികാരത്തിന്റെ വേലിയേറ്റം അവളറിയുന്നുണ്ടായിരുന്നു……

ഞാൻ…. ഞാൻ ഇവിടെ നിന്ന് പൊയ്ക്കോളാം….
ആർക്കും ഞാനൊരു ശല്യമാവില്ല…..

അവളത് പറയുമ്പോൾ മിഴികൾ നിറഞ്ഞിരുന്നു….

അതല്ലല്ലോ ഞാൻ ചോദിച്ചത്….. വയറ്റിൽ വളരുന്ന ഈ ജീവനെ കൂടി കൊല്ലാൻ നീ ശ്രമിച്ചതെന്തിനായിരുന്നു….

പാർത്തന് അവളോടെന്തെന്നില്ലാത്ത ദേഷ്യം തോന്നിയിരുന്നു….

എന്റെ കുഞ്ഞിന്നോടുള്ള ഇഷ്ട കുറവ് കൊണ്ടല്ല….ഞാനേറ്റവും കൂടുതൽ വെറുക്കുന്ന അതിന്റെ അച്ഛനോടുള്ള പകരം വീട്ടലായിരുന്നു….
മനസ്സ് പിടി വിട്ട് പോയ നിമിഷത്തിൽ ആ കുഞ്ഞിനെ ഒറ്റക്ക് വളർത്താനുള്ള ധൈര്യം എന്റെ കൈകളിലില്ലാതെ പ്പോയി…..

പറയുമ്പോൾ അവൾ പൊട്ടി കരയുന്നുണ്ടായിരുന്നു….

അവനൊന്നും മിണ്ടാതെ വാതിൽ തുറന്ന് മുറിക്ക് പുറത്തിറങ്ങി….

അപ്പോഴും തന്നെ കടിച്ചു കീറാനെന്ന പോൽ അമ്മ തന്റെ നേർക്ക് പാഞ്ഞു വരുന്നത് അവൻ കണ്ടിരുന്നു…..

പറയെടാ…. അതാരുടെ കുഞ്ഞാണ്…..
ആരാന്റെ കുഞ്ഞിനെ ഈ വീട്ടിൽ വളർത്താൻ പറ്റില്ല….

അതെന്റെ കുഞ്ഞാണ്…..
ഈ പാർത്ഥന്റെ കുഞ്ഞ്…

അവനത് മാത്രം പറഞ്ഞ് കൊണ്ടവിടെ നിന്നിറങ്ങുമ്പോൾ ഒരക്ഷരം തിരിച്ചു മിണ്ടാൻ പോലും കഴിയാതെ ശില കണക്കെ സുഭദ്ര നിന്നു….

ഇത് കേട്ട് മുറിക്കകത്തു നിന്നിരുന്നവളുടെ കണ്ണുകളും വിടർന്നിരുന്നു…..

(തുടരും )