രചന – കൽക്കി
വാവച്ചിയേയും കൈയിലേന്തി മുകളിലെ തുറസ്സായ വരാന്തയിൽ അവനെ തട്ടിയുറക്കികൊണ്ട് നടക്കുകയാണ് അഗ്നി. പലതരം ആലോചനകളാൽ മുഖം അപ്രസന്നമാണ്.
വാതില്പടിയിൽ നിന്ന് ഗൗതമൻ അവളെ തന്നെ നോക്കി നിന്നു. പയ്യെ ഒരു ചെറു ചിരി ചുണ്ടിൽ വിരിഞ്ഞു അവൾക്കായ്, അവളറിയാതെ……
നിന്റെ ദേവയെ നീ മറന്ന് കളഞ്ഞത് എന്തിനാടി പെണ്ണെ…..എന്നെങ്കിലും ഒരിക്കൽ ദേവയുടെ മാത്രം മണിക്കുട്ടി ആകാൻ പറ്റുവോ നിനക്ക് ഇനി…..
മാലയിൽ കൊരുത്തു കിടക്കുന്ന ലോക്കറ്റ് ഒന്നുടെ അമർത്തിയവൻ നെഞ്ചോട് ചേർത്തു.
അറിവില്ലാത്ത പ്രായത്തിൽ നെഞ്ചിൽ ഏറ്റിയതാ ഇത് ഞാൻ. നീയില്ലായ്മയിൽ നിന്നോടുള്ള സ്നേഹത്തിന്റെ നിറംമാറിയപ്പോൾ നീയെന്നും ദേവയുടെ കൂടെ ഉണ്ടെന്ന് ഉറപ്പിക്കാൻ വേണ്ടി എപ്പഴും ഇതിങ്ങനെ എന്റെ നെഞ്ചിൽ ഉണ്ടായിരുന്നു.
നനവൂറി തുടങ്ങിയപ്പോൾ കണ്ണൊന്നു ഇറുക്കെ ചിമ്മിയടച്ചുകൊണ്ട് പയ്യെ അവളിലെക്ക് നടന്നടുത്തു. രാത്രിയുടെ ഇളംകാറ്റേറ്റ് സ്വയം മറന്ന തന്റെ പെണ്ണിന്റെ അടുക്കലേക്ക്.
അരികിലായി ഒരു അനക്കം ശ്രദ്ധിച്ചപ്പോഴാണ് അഗ്നി മിഴികൾ തിരിച്ചത്. സദാ കാണുന്ന ഒരു ചിരിയോടെ തൊട്ടടുത്ത് അവൻ.
അവനെ കണ്ടിട്ടും യാതൊന്നും തിരക്കാതെ വീണ്ടും പുറത്തേക്ക് മിഴികൾ പായിച്ചു.
സംശയത്താൽ ഗൗതമന്റെ നെറ്റിത്തടം ഒന്ന് ചുളിഞ്ഞു. തിങ്ങി നിന്ന നിശബ്ദതയെ അവൻ തന്നെയാണ് ഇല്ലാതാക്കിയതും.
“ദേവൂട്ടൻ ഉറങ്ങിയോ….”
ഉത്തരമെന്നോണം അവളൊന്നു തലയനക്കി.
“തണുപ്പ് ഉണ്ട് ഇവിടെ, മുറിയിൽ കൊണ്ടുപോയി കിടത്തിയേക്ക്….”
അവന്റെ വാക്കുകൾ ശരിവെച്ചു എന്നോണം പയ്യെ അവൾ പിൻവാങ്ങി.
അവളുടെ ഭാവമാറ്റത്തിൽ അവനെന്ന് വല്ലാതായി.
“Wait…..”
അഗ്നി തിരിഞ്ഞ് അവനെ നോക്കുന്നതിനു മുന്നേ അവൻ അവളുടെ അടുക്കലായി എത്തിയിരുന്നു.
ഉടനെ തന്നെ രണ്ട് കൈയും അവൻ നീട്ടി. ഒരു സംശയത്തോടെയുള്ള അവളുടെ നോട്ടത്തിന് മറുപടിയെന്നോണം അവൻ പറഞ്ഞു.
“കുറച്ചു സംസാരിക്കാൻ ഉണ്ട്…. ഇവനെ ഞാൻ കിടത്തിയിട്ട് വരാം. ഇവിടെ ഉണ്ടാവണം.”
വാവച്ചിയെ കൈയിലെടുത് അപ്പോഴേക്കും അവൻ തിരിഞ്ഞിരുന്നു.
അവൻ തിരിച്ചു വരുമ്പോഴേക്കും പ്രതീക്ഷിച്ചെന്നപോലെ അഗ്നി നോക്കി നിൽപുണ്ടായിരുന്നു.
“പറ…. എന്താ പറ്റിയെ….”
അവന്റെ ചോദ്യം കേട്ട് അവൾ സംശയത്തോടെ അവനെ നോക്കി.
“ഉച്ച തൊട്ട് എന്തിനാ ഈ മുഖം ഇങ്ങനെ സങ്കടപെടുത്തി വെച്ചേക്കണേന്ന്…..”
ഒരു ചിരിയാലേ അവൻ പറഞ്ഞു.
കേട്ടതും അമ്പരപ്പാണ് അവൾക്കുണ്ടായത് അവനെയോർത്ത്.
“അതെ…. ഇങ്ങനെ മിഴിച്ചു നിൽക്കാതെ പറയുന്നുണ്ടോ….” കുസൃതിയോടെ ഒന്ന് മൂക്കിൽ തട്ടിയതും അവളൊന്നു പിടഞ്ഞു പുറകിലേക്ക് മാറി.
അത് കണ്ടതും ചിരിയോടെ അവൻ കുറച്ച് അകന്ന് നിന്നു.
“എന്ത് കാര്യാ ഇപ്പോ മനസിൽ കിടന്ന് നീറണേ…”
നേരത്തെപോലെ ആർദ്രത ഇല്ലായിരുന്നു ചോദ്യത്തിന്. അഗ്നിയ്ക്കു അത് മനസിലാക്കുകയും ചെയ്തു.
ഹ്ഹ്മ്മ്… മ്മ്ഹ്ഹ്.. മ്മ്ഹ…
( അങ്ങനെയൊന്നും ഇല്ലാലോ… തോന്നിതായിരിക്കും ഗൗതമന് )
അഗ്നി പറഞ്ഞത് കേട്ടപ്പഴേ അരുതാത്തു എന്തോ കേട്ടന്നപ്പോൽ അവൻ ഇരുകൈകൊണ്ടും വായപൊത്തി.
“ഇന്നലെ കണ്ട ആഹ് ചെക്കനെ വരെ ടീച്ചറു അച്ചുവേട്ടാന്ന് ആണ് വിളിക്കണെന്ന് എനിക്കറിയാം. അവനെക്കാൾ രണ്ട് മാസം മൂത്തതാ കൊച്ചേ ഞാൻ. എന്നിട്ടും ഞാൻ ഗൗതമൻ ല്ലേ…..”
കുറച്ച് ഗൗരവത്തിലാണ് അവന്റെ ചോദ്യം.
ഹ്ഹ്മ്… മ്മ്ഹ്ഹ്.. മ്മ്മ്മ്….
( അല്ല അത് പിന്നെ )
ചെറിയ വെപ്രാളത്തോടെ വിരൽ തെരുപിടിപ്പിക്കുന്ന അവളെ അവൻ കുറുമ്പോടെ നോക്കി. വാത്സല്യമാണ് അവനിൽ അപ്പോൾ ഉണ്ടായത്.ചെറിയ കുട്ടികളുടെ നിഷ്കളങ്കതയോടെ ഉമിനീര് ഇറക്കുന്നത് കണ്ടപ്പോൾ തന്റെ കുഞ്ഞ് മണിക്കുട്ടിയാണ് മുന്നിലെന്ന് ഒരുവേള ഗൗതമന് തോന്നി.
ആര്യനെ അച്ചേട്ടാന്ന് വിളിക്കുമ്പോഴും എന്നെ മാത്രം എന്താ ദേവ എന്ന് വിളിക്കുന്നത് എന്ന് ആഹ് പത്തു വയസ്സിനിടക്ക് പലപ്പോഴും ഞാൻ ചോദിച്ചിട്ടുണ്ട്.
അപ്പോൾ അവൾ പറയും മണിക്കുട്ടിക്ക് എന്നും ദേവ മതീന്ന്. അവൾക് ഞാൻ എന്നും സ്പെഷ്യൽ ആയിരുന്നു. ആര്യന്റെ മുന്നിൽ അതിന്റെ പേരിൽ ചെറിയ ഗർവ്വും കാണിച്ചിരുന്നു.
ഒരു ഓർമ്മപ്പോൽ എല്ലാം ഒന്ന് മിന്നിമാഞ്ഞുപോയി ഉള്ളിൽ.
അവളോടുള്ള പ്രണയം നെഞ്ചിൽ വീർപ്പുമുട്ടുന്നപോലെ തോന്നിയപ്പോൾ അവൻ മിഴികൾ ശ്രമകരമായി അവളിൽ നിന്ന് പറിച്ചെടുത്തു. പിന്നെയും അനുസരണയില്ലാതെ തെന്നിമാറുന്ന അവയെ പിടിച്ചു നിർത്താൻ അവനു കഴിയുന്നുണ്ടായിരുന്നില്ല.
തിരിഞ്ഞു നിന്ന് ശ്വാസം ഒന്ന് ഉള്ളിലേക്ക് എടുത്ത് അവൻ പിന്നെയും അവളുടെ നേരെ വന്നു.
ഈ പെണ്ണ്…. മനസ്സിൽ ഓർത്തോണ്ട് അവനൊന്നു നേർമയായി ചിരിച്ചു.
“ഹ്മ്മ് അത് പോട്ടെ… ഇപ്പോഴും ആദ്യം ചോദിച്ചതിന് ടീച്ചറൊന്നും പറഞ്ഞില്ല. എന്തോ ഒരു പ്രശ്നം അലട്ടുന്നുണ്ടല്ലോ…”
ഹ്ഹ്മ്മ്… മ്മ്….. മ്മ്ഹ്ഹ്….
(ഞാൻ നാളെ പൊക്കോട്ടെ…)
പതിഞ്ഞതായിരുന്നു അഗ്നിയുടെ സ്വരം, കേട്ടതും അവനൊന്നു അവളെ രൂക്ഷമായി നോക്കി.
നോട്ടം കണ്ടതും കണ്ണുകൾ അവനിൽ നിന്ന് അവൾ മാറ്റി.
“ഇവിടെ തനിക്ക് എന്തേലും ബുദ്ധിമുട്ട് ഉണ്ടായോ….”
മൂളിക്കൊണ്ട് വെറുതെ തല ചലിപ്പിച്ചതേയുള്ളു അവൾ.
“ആരെങ്കിലും മോശായിട്ട് എന്തെങ്കിലും പറഞ്ഞോ..”
അപ്പോഴും അഗ്നി തല വിലങ്ങനെ ആട്ടി.
“താൻ അവിടെ ഇരുന്നേ ഒന്ന്.”
ഗൗതമൻ ചാരുപടിയിലേക്ക് കൈചൂണ്ടി.
അനുസരണയോടെ അവൾ അവിടെ പോയി ഇരുന്നു.
അവൾക് അഭിമുഖമെന്നോണം അവനും.
“ഉടനെ അങ്ങോട്ട് പോകണ്ടടോ…. അമ്മൂട്ടിയ്ക്ക് നാളെ ക്യാമ്പ് കഴിയില്ലേ… ഇങ്ങോട്ട് കൂട്ടികൊണ്ട് പോരാം. മറ്റുള്ളവരെയൊർത്ത് ടീച്ചറു വല്ലാത്തവണ്ട…. അർഹതയുള്ളിടത്താണ് നിൽക്കുന്നതെന്ന് കൂട്ടിക്കോ…”
മനസിലാകാത്ത പോലെ അവളൊന്നു പുരികമുയർത്തി. അവളുടെ നോട്ടം കണ്ടിട്ടും അതിനു മിഴി കൊടുക്കാതെ അവൻ മുഖം മാറ്റി.
“ഞാൻ ഒന്നുകൂടി ചോദിക്കുവാ… ആരെങ്കിലും തന്നോട് മോശായിട് പറഞ്ഞോണ്ടാണോ ഇപ്പോ ഇങ്ങനെയൊരു തോന്നൽ “??
ഒരുറപ്പിനു വേണ്ടി അവൻ ഒന്നുടെ അവളെ നോക്കി.
മറുപടി ഇല്ലാതെ ഇരുന്ന അവളെ നോക്കി അവൻ അവിടുന്നെഴുനേറ്റു.
“ടീച്ചറു കിടന്നോ… നാളെ സംസാരിക്കാം.”
കൂടുതൽ ഒന്നും പറയാൻ നിക്കാതെ തിരികെ നടക്കാൻ തുടങ്ങിയ അവന്റെ കൈകളിലായി പൊടുന്നനെ അഗ്നി പിടിച്ചു.
അവന്റെ കൈയിൽ പിടിച്ചുകൊണ്ടു തന്നെ അവൾ അവിടെ നിന്ന് പയ്യെ എഴുനേറ്റു.
പൊടുന്നനെ അവനു പ്രതികരിക്കാൻ പോലും സമയം കൊടുക്കാതെ അവന്റെ നെഞ്ചോട് ചേർന്ന് നിമിനേരം കൊണ്ടുതന്നെ പിൻവാങ്ങി അവൾ ദൃതിയിൽ തിരിഞ്ഞു നടന്നു.
ശക്തമായി ഉയർന്നു പൊങ്ങിയ ഹൃദയമിടുപ്പിൽ സ്തംഭിച്ചു ഗൗതമൻ നിന്നു.
🍁🍁🍁🍁🍁🍁🍁
“എന്താ ദേവേട്ടാ ഉറക്കം വരണില്ലേ…. ഒരു വല്ലായ്മപോലെ….”
ഉറക്കം ഇല്ലാണ്ട് അസ്വസ്ഥതയോടെ തിരിയുന്ന മഹാദേവനെ കുറച്ച് നേരമായി ഗൗരി ശ്രദ്ധിക്കുന്നു.
“ഒന്നും ഇല്ലെടോ…. ഒരു ചെറിയ തലവേദനപോലെ… താൻ കിടന്നോ..”
പയ്യെ കിടക്കയിൽ നിന്ന് എഴുനേറ്റ് ദേവൻ പറഞ്ഞു.
അയാളോടൊപ്പം ഗൗരിയും ലൈറ്റ് ഓൺ ആക്കി ബെഡിലായി ഇരുന്നു.
“മരുന്ന് വല്ലതും വേണോ ദേവേട്ടാ…. നന്നായിട്ടുണ്ടോ വേദന…. ഞാൻ ടാബ്ലെറ്റ് എടുക്കാം…..”
“എന്റെ ഭാര്യേ നീ ഇങ്ങനെ ഡോക്ടർ ആകല്ലേ…. എനിക്ക് ഒന്നുല….”
ചിരിക്കാൻ ഒരു ശ്രമം നടത്തി അയാൾ പറഞ്ഞു.
“നമ്മുടെ അഗ്നി മോള് എന്ത് പാവാല്ലേ…. ആരോടും ഒന്നിനോടും ഒരു പരാതിയും ഇല്ല പരിഭവവും ഇല്ല…. അന്ന് ഹോസ്പിറ്റലിൽ വെച്ച് കണ്ടപ്പോഴേ ഒരു അടുപ്പം തോന്നിയിരുന്നു അവളോട്….
എനിക്ക് ഇടക് തോന്നും നമ്മുടെ മണിക്കുട്ടിയാ അവളെന്ന്…”
ഗൗരിയുടെ വാക്കുകൾ കേട്ട ദേവൻ പെട്ടെന്ന് ഒന്ന് പകച്ചു.
“മ..ണി… മണിക്കുട്ടിയോ……”
“ഹ്ഹ്മ്മ്…” ഒരു വിഷാദത്തോടെ അവളൊന്നും മൂളി.
“എന്തെ ത..നിക് അങ്ങനെ തോ… ന്നാൻ.”
പല ഓർമയിൽ ഇരുന്ന ഗൗരിയ്ക് അയാളുടെ ശബ്ദത്തിലെ വിറയലു തിരിച്ചറിയാൻ ആയില്ല….
“എന്തോ അങ്ങനെ തോന്നുന്നു… നമ്മുടെ ആരോ ആണെന്ന പോൽ.”
“ദേവേട്ടൻ കിടക്കുവല്ലേ….”
ഒട്ടൊരു നിശബ്ദതയക്ക് ശേഷം ഗൗരി ചോദിച്ചു.
“ഹ്മ്മ്മ്….”ഒന്ന് മൂളികൊണ്ട് അവളുടെ അടുത്തായി വന്ന് കിടന്നു. ലൈറ്റ് ഓഫ് ആക്കി അവളും പയ്യെ കിടന്നു.
ഉറക്കം വരാതെ മഹാദേവനും കണ്ണുകൾ ഇറുക്കെ പൂട്ടി.
🍁🍁🍁🍁🍁🍁🍁
മുറിക്കുള്ളിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തി നടക്കുന്ന ഗൗതമനെ വീക്ഷിക്കുകയാണ് ആര്യൻ.
അവൻ നടക്കുന്നതിനൊപ്പം ആര്യനും തല ചുറ്റിക്കുന്നുണ്ട്.
എന്റെ ഒടെ തമ്പുരാനെ…. ഇവന് എന്തോ പറ്റിയോ……
ആര്യൻ ഗൗതമനെ ഒന്നുകൂടി ഉറ്റുനോക്കി.
ഇടക്ക് ഇടക്ക് ചിരിക്കുന്നുണ്ടല്ലോ. സൈക്കോസിസിന്റെ പുതിയ അവസ്ഥന്തരം വല്ലോം ആണോ ആവോ ഇത് 😒
“കണ്ണാ…” ഒന്ന് പതുക്കനെ ആര്യൻ വിളിച്ചു.
“കണ്ണാ……..”കുറച്ചുകൂടി ശബ്ദത്തിൽ ആയിരുന്നു ഇപ്രാവശ്യം.
“എടാ കണ്ണാ……… 😡” അട്ടഹാസം ആയിരുന്നു അത്.
ഗൗതമൻ ഒന്ന് ഞെട്ടി ചുറ്റിനും പകച്ചുനോക്കി.
“നീ ഇപ്പോ എന്തേലും ശബ്ദം കേട്ടാരുന്നോ…. ” ഒന്ന് ചെവി കൂർപ്പിച്ചു അവൻ ചോദിച്ചു.
“ഹേയ് എവിടുന്ന്… “നിഷ്കളങ്കതയോടെ ആയിരുന്നു ഉത്തരം.
ഈ ലോകത്തിലെ ഏറ്റവും വല്യ മണ്ടൻ ഞാൻ ആണെന്ന ഞാൻ സ്വയം കരുതിത്. ഇതിപ്പോ എന്നെ കടത്തിവെട്ടുലോ….
ആര്യൻ അങ്ങനെയൊന്ന് ചിന്തിക്കാതിരുന്നില്ല.
അവനെ നോക്കി ചിരിച്ചോണ്ട് ആര്യൻ കട്ടിലിലേക്ക് പയ്യെ ചാരി.
“കണ്ണാ…. ഒന്നിങ്ങു വന്നേ…”
ഒരുനിമിഷത്തെ ചിന്തയ്ക്കു ശേഷം ആര്യൻ പയ്യെ വിളിച്ചു.
അവന്റെ വിളി കേട്ടതും ഗൗതമൻ പയ്യെ തിരിഞ്ഞു.
ഭാഗ്യം ബോധമുണ്ട്. ആര്യൻ ഒന്ന് നിശ്വസിച്ചു.
“എടാ മണിക്കുട്ടിയ്ക് അവളുടെ പഴയ കാലത്തെ കുറിച് എന്തെങ്കിലും ഓർമ്മയുണ്ടാകുമോ…..”
അരികിലായി ഇരുന്ന ഗൗതമനെ നോക്കിയാണ് അവന്റെ ചോദ്യം.
“അറിയില്ല. അങ്ങനെയൊരു ഓർമ അവൾക്കുള്ളിൽ വന്നിട്ടുണ്ടോ എന്ന്.
അച്ഛന്റെ കൈയിൽ അന്ന് അവര് കൺസൾട്ട് ചെയ്ത ഡോക്ടറുടെ ടെസ്റ്റ് റിപ്പോർട്ട് ഉണ്ട്. അന്നത് അച്ഛൻ ഒരുപാട് ഡോക്ടർമാരെ കാണിച്ചിരുന്നു എന്നാണ് പറഞ്ഞത്.
ഒരു ആക്‌സിഡന്റ് നടന്നതിന്റെതായ ലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നു ശരീരത്തിൽ. എന്നാൽ തലയിൽ ആഴത്തിൽ ഒരു മുറിവ്. അത് സംഭവിച് ഉടനെ ആയിരിക്കില്ല ഹോസ്പിറ്റലിൽ എത്തിച്ചതും. തലയിലേക്കുള്ള ഓക്സിജൻ സപ്ലൈ തീർത്തും നഷ്ടമായി തുടങ്ങിയിരുന്നു അപ്പോഴേക്കും. മെമ്മറി ലോസ് വരാൻ പൂർണമായും അതാണ് കാരണം. പക്ഷെ
സംസാരശേഷി നഷ്ടമായത് പൂർണമായും അതുകൊണ്ടല്ല എന്നാണ് അവരുടെ റിപ്പോർട്ടിൽ..”
” പിന്നെ….”
ഒരു ഇമോഷണൽ ഷോക്ക്….. അതുമല്ലെങ്കിൽ അവളുടെ ചെറിയ മനസിനെ ആകമാനം പിടിച്ചുലക്കുന്ന ഒരു ഇൻസിഡന്റ് അന്ന് രാത്രി നടന്നിട്ടുണ്ട്… അതൊരുപക്ഷെ തലക്ക് പരിക്ക് പറ്റുന്നതിനു മുന്നെയാകാം.
ഒരു നിശബ്ദത രണ്ടുപേർക്കുമിടയിൽ രൂപപ്പെട്ടുകൊണ്ടിരുന്നു.
“അപ്പോ നമുക്ക് എന്തെങ്കിലും പ്രതീക്ഷ വെക്കാൻ ഒക്കുമോ..”
“അറിയില്ല. അന്നൊരു പക്ഷെ എന്തെങ്കിലും ഹോപ്പ് ഉണ്ടായിരുന്നെങ്കിൽ അച്ഛൻ വെറുതെ ഇരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…. കുറഞ്ഞത് അവരെ കാര്യങ്ങൾ ധരിപ്പിച് ട്രീറ്റ്മെന്റ് ചെയ്യിക്കുമായിരുന്നു.”
“എടാ അവൾ ഇപ്പോൾ പൂർണമായും അഗ്നിമിത്രയാണ്. നന്ദഗോപന്റെയും സുഭദ്രയുടെയും മകൾ. കാര്യങ്ങൾ എല്ലാം അറിയുന്ന അവർ രണ്ട് പേരും ഇപ്പോൾ ജീവനോടെയില്ല. ഒരുപക്ഷെ അവൾക് അറിയുകൂടി കാണില്ല അവൾ അവരുടെ സ്വന്തം മകൾ അല്ലെന്ന്. അങ്ങനെ ഒരു ചാൻസ് കൂടി ഇല്ലാത്തപ്പോൾ നീ ഇവിടുത്തെ വീട്ടിലെ കുട്ടിയാണെന്ന് നമ്മള് പറഞ്ഞാൽ വിശ്വസിക്കുന്ന പ്രായം അല്ലാലോ ഇപ്പോൾ…..”
“ഹ്ഹ്മ്മ്…. “നിർജീവമായി ഒരു ചിരി ഉണ്ടായി ഗൗതമനിൽ.
“”ദേവയ്ക്ക് അവന്റെ മണിക്കുട്ടിയെ ഒരിക്കലും കിട്ടില്ല… പക്ഷെ അഗ്നിമിത്ര ഗൗതമന് ഒപ്പം എന്നും ഉണ്ടാകും.. ഒന്നിന് വേണ്ടിയും ഒരു വിധിയ്ക്ക് ഞാൻ ഇനി അവളെ വിട്ടുകൊടുക്കില്ല.””
( തുടരും )

by