The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ആയിഷ അക്ബർ
നാളെ തന്നെ എനിക്ക് ഹോസ്പിറ്റലിൽ ജോയിൻ ചെയ്യണം മുത്തശ്ശി……രാവിലത്തെ കാപ്പി ഊതി കുടിക്കുമ്പോഴാണ് ശിവയത് പറഞ്ഞത്….മുത്തശ്ശിക്കുള്ള കാപ്പിയുമായി വന്ന രേഖ യുടെ കണ്ണുകളിൽ പ്രതീക്ഷ തളം കെട്ടി നിന്നു.
അവിടെ നീ ജോലിക്ക് പോകുമ്പോൾ കുഞ്ഞിനെ എന്താ ചെയ്തിരുന്നത്…. അവിടെ ഹോസ്പിറ്റലിലെ സ്റ്റാഫുകൾക്കായി ഒരു ഡേ കെയർ ഉണ്ടായിരുന്നു..
ഇവിടെ അതില്ലല്ലോ….പുറത്ത് ഒരെണ്ണം നോക്കണം……..അവൻ ഭാവ വ്യത്യാസങ്ങളേത്മില്ലാതെ അത് പറഞ്ഞതും മുത്തശ്ശിയുടെയും രേഖയുടെയും മുഖം പെട്ടെന്ന് മാറി……
ഇവിടെ യിപ്പോ ഡേ കെയറിന്റെ ആവശ്യമുണ്ടോ……ഞാൻ നോക്കികൊള്ളാം അവനെ…..മുത്തശിയത് പറഞ്ഞതും അവൻ പ്രതീക്ഷിച്ചിരുന്നത് കൊണ്ടാവും അവരിലേക്ക് നോക്കുക പോലും ചെയ്യാതെ അങ്ങനെയിരുന്നത്…..അവർ പതിയെ തിട്ടിനു മുകളിലായിരിക്കുന്ന അവന്റെ കാലിലൊന്ന് തൊട്ടു……മുത്തശ്ശിക്ക് വയ്യാത്തതല്ലേ….അവനെ കൂടി നോക്കാൻ ബുദ്ധിമുട്ടാവും…….ഡേ കെയറിലാവുമ്പോൾ ക്യാഷ് കൊടുക്കുന്നത് കൊണ്ട് തന്നെ അവർ നന്നായി കെയർ ചെയ്തോളും…….അവൻ അതും പറഞ്ഞു കൊണ്ട് മറുപടിക്ക് കാത്തു നിൽക്കാതെ അകത്തേക്ക് കയറി പോയിരുന്നു……വാതിലിനു പിറകിലായി ഇതെല്ലാം കേട്ട് നിന്നിരുന്ന രേവതി ഒന്ന് വിതുമ്പി…….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഉറക്കത്തിൽ നിന്നുമുണർന്ന കുഞ്ഞിനെ അവൻ കോരിയെടുത്തു…..ഏയ്…… എഴുന്നേറ്റോ വാവാ……അവൻ കുഞ്ഞിന്റെ കവിളിൽ അമർത്തി ചുംബിച്ചു……ജീവിതം ഇപ്പോളീ മണത്തിനെ ചുറ്റി പറ്റിയാണ്……പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് കടന്ന് വന്നൊരു അതിഥി തനിക്ക് സമ്മാനിച്ചു പോയതാണിവനെ…..ഇവനെ തരാൻ വേണ്ടിയാണോ അവൾ തന്നിലേക്ക് വന്നതെന്ന് തനിക്ക് സംശയം തോന്നാറുണ്ട്……എഴുന്നേറ്റ ഉടൻ കുപ്പിയിലെ പാല് കൊടുത്തു അവനുകഴിക്കാനുള്ളതും കൊടുത്ത് അവനെ കുളിപ്പിച്ചിരുന്നു ശിവ…ഇതെല്ലാം ഇപ്പോൾ തന്റെ ജീവിതത്തിന്റെ ഭാഗമാണ്….അതിലേറെ താനിതെല്ലാം അത്ര മേൽ ആസ്വദിക്കുന്നുമുണ്ട്…….
ദേഹത്തു പൗഡറിട്ട് കൊടുക്കുമ്പോൾ അവൻ കിലു കിലെ ചിരിച്ചു….ശിവയുടെ മനസ്സും വല്ലാതെ നിറഞ്ഞു കവിഞ്ഞിരുന്നു…അവനും പുറത്തൊന്നു പോകാൻ ഡ്രസ്സ് മാറി…..എങ്ങോട്ടാണെന്ന് വെച്ചാൽ നീ പോയിട്ട് വാ മോനെ..അവനിവിടെ നിന്നോട്ടെ……ഇറങ്ങാൻ നേരം മുത്തശ്ശിയത് പറഞ്ഞതും ശിവയൊന്ന് നിന്നു…..അല്ല മുത്തശ്ശി…. അവനു കുറച്ചു ഡ്രെസ്സും സാധനങ്ങളും വാങ്ങാനുണ്ട്…..അതാണ്…..ശിവ പറയുന്നത് കള്ളമായത് കൊണ്ട് തന്നെ മുഖത്ത് നോക്കാതെ അതും പറഞ്ഞു കൊണ്ട് കാറിലേക്ക് കയറിയിരുന്നു…കുഞ്ഞിനെ അവിടെ നിർത്താൻ അവനത്ര പോലും ഇഷ്ടമില്ലായിരുന്നത് കൊണ്ട് തന്നെയായിരുന്നത്………
അത്യാവശ്യം റെപ്യൂട്ടഡ് ആയ ടൗണിലെ ഒരു ഡേ കെയറിൽ അവനിരിക്കുമ്പോൾ കണ്ണുകൾ നാല് പാടും സഞ്ചരിച്ചിരുന്നു..തന്റെ കുഞ്ഞിന് അവിടം ഓക്കേ ആകുമോയെന്നു മനസ്സ് തിരിച്ചും മറിച്ചും ചോദിക്കുന്നുണ്ട്…..പക്ഷെ അല്പ സമയം അവിടെ വീക്ഷിച്ചതും മനസ്സിന് തൃപ്തിയാകുന്ന വണ്ണം അവിടം നല്ല വൃത്തിയും ഒതുക്കവും ഉണ്ടായിരുന്നു……മൂന്ന് ആയമാരുണ്ട്……തന്റെ ആദിയോളം ചെറുതായ കുട്ടികൾ ഒന്നുമില്ല…….എല്ലാം ഒരു രണ്ടോ മൂന്നോ അതിലധികമോ വയസ്സ് പ്രായമുള്ളവർ….ശിവ കുഞ്ഞിനെ ഒന്ന് കൂടി ചേർത്ത് പിടിച്ചു……
ഇവന് ഒരു വയസ്സ് ആകുന്നതേയുള്ളു……
അത് കുഴപ്പമില്ല സർ…..ഞങ്ങൾ നോക്കിക്കോളാം…അവന്റെ പ്രായക്കാരോന്നുമില്ലാത്തത് കൊണ്ട് അവനെ കൂടുതൽ കെയർ ചെയ്യാൻ പറ്റുമല്ലോ….
പിന്നേ അതിനു പൈസ കുറച്ചു കൂടും…….
അവിടുത്തെ മെയിൻ സ്റ്റാഫ് എന്ന് തോന്നുന്നവർ അത് പറഞ്ഞതും ശിവ പതിയെ യൊന്നു തല കുലുക്കി……..അഞ്ചു…… കുഞ്ഞിനെ വാങ്ങിക്കോളൂ…….ആ സ്ത്രീ അത് പറഞ്ഞതും അഞ്ചു പുറത്തേക്ക് വന്നു……ഇല്ല……. നാളെ മുതലേ ജോലിക്ക് പോയി തുടങ്ങു….
അപ്പൊ മതി ….തന്റെ കുഞ്ഞിനെ എടുക്കാൻ വന്ന അഞ്ജുവിനെ നോക്കി ശിവയത് പറയുമ്പോൾ ആദിയെ നോക്കുന്ന ആളെന്ന നിലക്കാവാം അവനവളെ ഒന്ന് ശ്രദ്ധിച്ചു നോക്കിയത്…..
എന്നാൽ അവന്റെ പൗരുഷവും ശബ്ദത്തിലെ ഗാഭീര്യവും വെളുത്ത മുഖത്തെ ആ ചാര കണ്ണുകളും എല്ലാം കണ്ട് അഞ്ചു അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു…..എന്തൊരു ഗ്ലാമറാ….
അവൻ ഇറങ്ങിയതിനു പിറകെ അഞ്ചു നീലിമയോടത് പറയുമ്പോൾ സീതയോന്ന് ചിരിച്ചു…..പുള്ളി ഡോക്ടറാണെടി ….ഒന്ന് നോക്കുന്നോ….
നീലിമ അഞ്ജുവിനെ കളിയാക്കി….
കയ്യിലെ കുഞ്ഞിനെ കണ്ടില്ലെടി…..
അങ്ങേർക്ക് ചേർന്നൊരു സുന്ദരി വീട്ടിലുമുണ്ടാകും….രണ്ട് പേർക്കും ജോലിക്ക് പോകാൻ വേണ്ടിയായിരിക്കും കുഞ്ഞിനെ ഇവിടെ കൊണ്ടാക്കുന്നത്……അധികം നോക്കി വെള്ളമിറക്കേണ്ട……
അവരുടെ സംസാരം കേട്ട് നിന്ന ആൻസി അത് പറഞ്ഞതും ശെരിയെന്നു തോന്നിയത് കൊണ്ട് തന്നെ അഞ്ജുവിന്റെ മുഖത്തൊരു കുഞ്ഞു നിരാശ പടർന്നിരുന്നു…….ഞാനിന്ന് നേരത്തെ ഇറങ്ങും കേട്ടോ……ഞാൻ പറഞ്ഞില്ലേ എന്റെ അമ്മക്ക് കിട്ടിയൊരു ദത്തു പുത്രി വരുന്നുണ്ടെന്ന്…..ആളെ കൂട്ടാൻ റെയിൽ വേ സ്റ്റേഷൻ വരെയൊന്ന് പോകണം…….എടി…. കൊണ്ട് വന്നിട്ട് എവിടെ താമസിപ്പിക്കും നീ……അഞ്ജു അത് പറഞ്ഞതും നീലിമ പെട്ടെന്നായിരുന്നു അത് ചോദിച്ചത്…….
ഷഹന നാട്ടിൽ പോയിരിക്കുകയല്ലേ…അവള് വരുന്നത് വരെ എന്റെ റൂമിൽ നിർത്തണം….
ഒരു ജോലി തരപ്പെടുത്തി കൊടുത്ത് പിന്നീട് മാറ്റാം……നിന്റെ അമ്മ കണ്ട് പിടിച്ച ആളല്ലേ…. മോശമാകാൻ സാധ്യതയില്ല…….അഞ്ചു അത് പറഞ്ഞതും ആൻസി അതും പറഞ്ഞോന്നു പുഞ്ചിരിച്ചു…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
പ്രസാദ് കണ്ണുകൾ തുറന്നു…..രാത്രി മദ്യത്തിന്റെ ലക്കിൽ വന്നു കിടന്നത് സോഫയിലായിരുന്നെന്ന് അവന്നപ്പോഴാണ് അറിയുന്നത്……തലക്ക് വല്ലാത്ത ഭാരം തോന്നുന്നുണ്ട്…..വേദാ……..
വേദാ…….അവൻ അട്ടഹസിച്ചു….
കിടന്നു കൂവണ്ടാ….. അവളിവിടെയില്ല….
സുലോചന വാതിൽ പടിയിൽ വന്നു നിന്ന് കൊണ്ടത് പറഞ്ഞതും പ്രസാദിന്റെ കണ്ണുകൾ ചുരുങ്ങി…..
ഇല്ലേ…. അവളെവിടെ പ്പോയി…….
അവളെ ഞാനിവിടെ നിന്ന് ഇറക്കി വിട്ടു…..
എങ്ങോട്ട് പോയാലും ശെരി…… നിന്നെ വേണ്ടാത്ത അവളെയിനി ഈ വീട്ടില് ഞാൻ നിർത്തില്ല…..
പ്രസാദിന്റെ ചോദ്യത്തിന് സുലോചന അത് പറഞ്ഞതും അവൻ ചാടിയെഴുന്നേറ്റോ…..
അവന്റെ കണ്ണുകൾ ചുവന്നിരുന്നു….
അവളെ ഇവിടെ നിന്ന് പറഞ്ഞയക്കക്കാൻ നിങ്ങളാരാ..അവളെ കൊണ്ട് വന്നത് ഞാനല്ലേ……പ്രസാദ് അതും പറഞ്ഞു സുലോചനക്ക് നേരെ ചീറി വന്നതും അവരോരു നിമിഷം ഒന്ന് വിറച്ചിരുന്നു….
അവനു ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല…..
അവനാ വീട്ടിലുള്ള ഓരോന്നും നിലത്തെറിഞ്ഞു പൊട്ടിച്ചു കൊണ്ടിരുന്നു…….സുലോചന പ്രതിമ കണക്കെ അങ്ങനെ നിന്നു……എപ്പോഴാ… എപ്പോഴാ അവളിവിടെ നിന്ന് പോയത്…….
പറ…. പറ.പ്രസാദ് ഒരു ഭ്രാന്തനെ പോലെ അവരോടത് ചോദിക്കുമ്പോൾ മ്പോൾ അവർ മറുപടി പറയാൻ പോലും ഭയന്നു….ഇന്നലെ രാത്രി ഒരു ഒമ്പത് മണിയായി ക്കാണും മാത്രം…അവർ വിക്കി വിക്കി അത് പറഞ്ഞതും അവൻ ദേഷ്യത്തോടെ അവരെയൊന്നു നോക്കി വണ്ടിയുടെ ചാവിയെടുത്തു പുറത്തേക്കൊരോറ്റ പോക്കായിരുന്നു…..എവിടേ തിരയുമെന്നറിയില്ലെങ്കിലും അവൻ ഗണേ ഷിനെ കൂട്ടി പറ്റുന്നിടത്തെല്ലാം തിരഞ്ഞു……
എടാ….തൽക്കാലം ഇതാരും അറിയാത്തിരിക്കുന്നതാണ് നല്ലത്……
അവൾക്കെന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ അതിലേറെ പൊല്ലാപ്പാവും…..നിന്റെ കൂടെ ഒരു ദിവസം ഇറങ്ങി വന്നവൾ തിരിച്ചു അവളുടെ വീട്ടിലേക്ക് തന്നെ പോയി..അങ്ങനെയിരിക്കുന്നതാണ് നല്ലത്….
നമുക്ക് നമ്മുടെ രീതിയിൽ തിരയാം…..
അവളെ കിട്ടാത്ത ഭ്രാന്തിലിരിക്കുന്ന പ്രസാദിന് നേരെ നിന്ന് ഗണേശത് പറയുമ്പോൾ ശെരിയെന്നു അവനും തോന്നിയിരുന്നു…….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
പുറത്തെ കാഴ്ചകളിലേക്ക് വേദ കണ്ണുകൾ നട്ടിരിക്കുമ്പോൾ ഉള്ളിൽ മുഴുവൻ ഒരു സാഗരം അലയടിക്കുന്നുണ്ടായിരിന്നു……തന്റെ സ്വന്തമെന്ന് പറയാൻ തനിക്കാരുമില്ല…..തന്റെ വീടിനെ കുറിച്ചും പ്രസാദിനെ കുറിച്ചും ഇത് വരെയുള്ള തന്റെ ജീവിതത്തെ കുറിച്ചും ഇന്നലെ രാത്രി പരിചയപ്പെട്ട വസന്ത ചേച്ചി വരെ എല്ലാം അവളൊന്നോർത്തു നോക്കി…..ഇത് വരെ താൻ ജീവിച്ചിട്ടില്ല..
ആർക്കൊക്കെയോ വേണ്ടി യാന്ത്രികമായി പോകുകയായിരുന്നു…..കണ്ണുകൾ പതിയെ അടഞ്ഞു പോയോരാ നിമിഷം അവളുടേ കണ്ണുകളിൽ അവൻ തെളിഞ്ഞു…..ചാര കണ്ണുകൾ ഇറുക്കെ ചിമ്മി അവനവളെ ആശ്വസിപ്പിക്കും പോലെ….
അവൾക്കുള്ളിൽ ഒരു പുഞ്ചിരി തെളിഞ്ഞു….
അവ അധരങ്ങൾ കൈ നീട്ടി വാങ്ങാൻ മടിക്കും പോലെ……കാരണം അവനുള്ളത് തന്റെ ഉള്ളിലാണല്ലോ…. അത് കൊണ്ടാവാം ആ പുഞ്ചിരിയും പുറത്തേക് വരാൻ മടിക്കുന്നത്……അവൾ കണ്ണുകൾ പെട്ടെന്ന് തുറന്നു….അതേ തനിക്കിറങ്ങേണ്ട സ്റ്റേഷനാണ്…..അവൾ കയ്യിലുള്ള ബാഗ് ഒന്ന് കൂടി ചേർത് പിടിച്ചു ട്രെയിനിൽ നിന്നുമിറങ്ങി……
ഇനി തന്നെ കാത്തിരിക്കുന്ന പരീക്ഷണങ്ങൾ എന്തൊക്കെയെന്ന് അറിയില്ലെങ്കിലും തനിക്കായി ഒന്ന് ജീവിക്കാൻ കൊതി തോന്നിയിരുന്നവൾക്ക്….
അപ്പോഴും അവളുടെ മനസ്സ് ശൂന്യമായിരുന്നു….
(തുടരും)