19/04/2026

പാർവതി പരിണയം : ഭാഗം 22

രചന – ദിവ്യ സാജൻ

ഇന്ന് കണ്ട അവനോട് ചിരിച്ചു സംസാരിക്കാൻ അവൾക്ക് ഒരു പിശുക്കുമില്ല.നാലു ദിവസമായി എന്നോടെന്തേലും സംസാരിച്ചിട്ട് എന്തിന് ഒന്ന് ചിരിക്കയോ മുഖം തരുകയോ പോലും ചെയ്യാതെയല്ലേ നടന്നത്…..ഇതിനു മാത്രം ഞാനെന്ത് ചെയ്തിട്ടാ….ഓരോ…തവണയും അവളെന്നോട് കാണിക്കുന്ന അകൽച എനിക്ക് വേദനിക്കുന്നതെന്താ അവൾ മനസിലാക്കാത്തത്…..ഇങ്ങോട്ടേക്ക് വരുമ്പോ തന്നെ എത്ര തവണയാ ഞാൻ സംസാരിക്കാൻ ശ്രമിച്ചത് ഒരു മൂളലിലൊ തലയാട്ടലിലോ നിർത്തും…. ഓരോന്നോർത്ത് മഹി അവിടെ തന്നെ നിന്നു… സിദ്ധു പോയതിനുശേഷം പാറുവും ആമിയും കൂടി മഹിയുടെ അമ്മമ്മയെ കാണാൻ പോയി…. അമ്മമ്മ യ്ക്ക് നടക്കാൻ കഴിയില്ല .ഒരിക്കൽ തെന്നിവീണിരുന്നു..വീഴ്ചയിൽ അരയ്ക്ക് കീഴ്പോട്ട് തളർന്ന്പോയി….

അമ്മു പാറുവിനെ അമ്മമ്മയ്ക്ക് പരിചയപ്പെടുത്തി…ദേവന്റെ വിവാഹം മുടങ്ങി യതും പകരം അന്ന് മഹിയുടെ വിവാഹം നടന്നതുമെല്ലാം അമ്മമ്മ അറിഞ്ഞിരുന്നു.അന്ന് ലീവ് കഴിഞ്ഞ് പെട്ടെന്ന് തിരികെ പോകേണ്ടി വന്നതു കൊണ്ട് പാറുവിന് അന്ന് അമ്മമ്മയെ കാണാൻ കഴിഞ്ഞിരുന്നില്ല…. പാറുവും അമ്മുവും ഒരുപാട് നേരം അമ്മമ്മയുടെ അടുത്തു തന്നെയായിരുന്നു.അമ്മമ്മയാകട്ടെ മഹിയുടെ കുട്ടിക്കാലത്ത് അവൻ കാട്ടികൂട്ടിയ വികൃതികളെ കുറിച്ചു പറയുന്ന തിരക്കിലായിരുന്നു….പാറുവിനെ അമ്മമ്മക്ക് ഒരുപാട് ഇഷ്ടമായി……. രാത്രിയായപ്പോഴാണ് പാറു റൂമിലേക്ക് വന്നത്.അവൾ വേഗം ബാത്ത്റൂമിൽ പോയി ഫ്രഷ് ആയി തിരികെ വന്നു….അപ്പൊഴേക്കും മഹിയും എത്തിയിരുന്നു…….മഹി എന്തൊക്കെയോ ചോദിച്ചു അതിനുളള മറുപടി ഒന്നോ രണ്ടോ വാക്കിൽ നിർത്തുന്നതല്ലാതെ…മഹിയോട് അവൾ അധികം സംസാരിച്ചില്ല………… പാറൂവിന്റെ മനസിൽ അടുത്ത മാസം കൂടി കഴിഞ്ഞാൽ മഹിയെ പിരിയേണ്ടി വരുമോ എന്ന ദുഃഖമായിരുന്നു….

അത് കൊണ്ട് തന്നെ അവൾ മനപൂർവം അവനിൽ നിന്നും അകലം പാലിച്ചു…….അവളുടെ ഹൃദയം നീറിപ്പുകയുന്നത് മഹി അറിയുന്നുണ്ടായിരുന്നില്ല…… പെട്ടെന്നുള്ള പാറുവിന്റെ ഈ മൗനത്തിന് കാരണമെന്തെന്നറിയാതെ……കുഴങ്ങി നീക്കാരുന്നു മഹി….. അന്ന് രാത്രി വൈകിയിട്ടും രണ്ടു പേരും ഉറങ്ങിയിരുന്നില്ല…… പിറ്റേന്ന് പാറുവും കണ്ണനും അമ്മുവും കൂടി ഉമ്മറത്ത് ഇരിക്കാരുന്നു….പാറുവിന്റെ മുറിവ് കുറച്ചൊന്ന് ഭേതമായി…..അമ്മുവും ആമിയൊക്കെ കൂടി ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു……പാറു ഇതെല്ലാം ശ്രദ്ധിച്ചു കേട്ടോണ്ടിരിക്കാരുന്നു…..അപ്പോഴാണ് അവിടേക്ക് സിദ്ധു വന്നത്….. പിന്നെ അവരെല്ലാം കൂടിയിരുന്ന് ഓരോ കാര്യങ്ങൾ പറയാൻ തുടങ്ങി…..കണ്ണനാണെങ്കിൽ ഓരോന്ന് പറഞ്ഞ് അമ്മുവിനെ കളിയാക്കുവാരുന്നു…. ഇതൊക്കെ കണ്ട് സിദ്ധുവും പാറുവും ചിരിക്കുന്നുണ്ടായിരുന്നു…..

മഹി ദൂരെ നിന്ന് ഇതൊക്കെ കാണുന്നുണ്ടാരുന്നു….പാറൂ സിദ്ധുവിനോട് ഇടപഴകുന്നതു കാണെ മഹിയിൽ ദേഷ്യം നുരഞ്ഞു കയറി….(കുശുമ്പ് തീരെയില്ല കുട്ടിക്ക്)…അവൻ വേഗം അവിടേക്ക് വന്നു…… . പാറു നീ ഇവിടിരിക്കാരുന്നോ നീയൊന്ന് എന്റെ കൂടെ വരാവോ…. എന്താ മഹിയേട്ടാ എന്താ കാര്യം…….. അത് എന്റെ ഫോണിലെ ചാർജർ കാണുന്നില്ല നീ ഒന്നെടുത്ത് തന്നേ…. അതവിടെ എവിടേലും കാണും നീ നന്നായിട്ടൊന്ന് നോക്കിയേരെ…..അവളിവിടിരുന്നോട്ടെ….(കണ്ണൻ ) അതിനു മറുപടിയായി അവനെയൊന്ന് കൂർപ്പിച്ചു നോക്കി…….. അത് സാരവില്ല കണ്ണേട്ടാ…….നിങ്ങളിരിക്ക് ഞാൻ പോയിട്ട് വരാം അത് പറഞ്ഞു കൊണ്ട്…..പാറു എഴുന്നേറ്റ് മഹിയുടെ കൂടെ പോയി പാറു റൂമിൽ ചെന്ന് റൂം മുഴുവനും അരിച്ചു പെറുക്കാൻ തുടങ്ങി……….

പക്ഷെ ചാർജർ മാത്രം കിട്ടിയില്ല. പാറൂവിനെ റൂമിലെത്തിക്കാൻ വേണ്ടി മഹി ചാർജർ മനപൂർവം ഒളിപ്പിച്ചു വെച്ചതായിരുന്നു ……പാവം പാറൂ ഇതൊന്നുമറിയാതെ ആത്മാർഥമായി തന്നെ പണിയെടുക്കുവാരുന്നു….താഴെ മൊത്തത്തിൽ നോക്കിയിട്ടും കിട്ടാത്തതുകൊണ്ട് അലമാരിയുടെ മുകളിൽ ഉണ്ടോന്ന് നോക്കാനായി പാറു ഒരു ചെറിയ സ്റ്റൂളെടൂത്തിട്ട് അതിന്റെ പുറത്ത് കയറി നിന്നുകൊണ്ട് നോക്കാൻ തുടങ്ങി….ഏന്തി വലിഞ്ഞ് നോക്കുന്നതിനിടയിൽ പാറുവിന്റെ ധാവണിയിലെ ഷോൾ ഒന്ന് മാറി അവളുടെ കൂഞ്ഞുവയറ് നന്നായി കാണാരുന്നു….ഇടക്കെപ്പോഴോ പാറുവിനെ നോക്കിയ മഹി ഇത് കണ്ടു…… ഈ പെണ്ണെന്നെ വഴിതെറ്റിക്കുവെന്നാ തോന്നുന്നേ…….അല്ലെങ്കിൽ തന്നെ കൺട്രോൾ ചെയ്തു നിക്കാ…..അതിൽ കൂടെ ഇങ്ങനെ ഓരോന്നും കൂടി കാണിക്കാൻ തുടങ്ങി യാൽ…….ഇവളിനെന്നെ ബാലൻ .കെ.നായരാക്കു ന്നാ തോന്നുന്നേ…(.മഹി ആത്മ ) പെട്ടന്ന് മഹി അവിടെ നിന്നും നോട്ടം മാറ്റി……

ചാർജർ മഹീ അലമാരയുടെ മുകളിൽ തന്നെ യായിരുന്നു ഒളിപ്പിച്ചിരുന്നത്…..പാറു വിന്റെ കൈയിൽ ചാർജർ ഉടക്കി….അവളത് എടുത്ത് മഹിയെ കാണിക്കാനായി തിരിഞ്ഞതും കാലുതെന്നി താഴെ വീഴാനായി തുടങ്ങി പെട്ടന്ന് മഹിയവളെ താങ്ങിനിർത്താൻ നോക്കിയെങ്കിലും രണ്ടാളും കൂടീ താഴേക്ക് പോയി……മഹിയുടെ പുറത്താണ് പാറു വീണത്….മഹിയുടെ കണ്ണുകൾ പാറുവിന്റെ നനുത്ത ചുണ്ടുകളിൽ ആയിരുന്നു…അവൻ അവനവളിലേക്ക് മുഖമടുപ്പിച്ചു… മഹിയേട്ടാ…..കൈയ്യെടുക്ക് എനിക്കെണീക്കാൻ പറ്റുന്നില്ല …. പാറൂ വിന്റെ അലർച്ച യാണ് അവനെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്….. അപ്പോഴാണ് മഹി പാറൂവിന്റെ അരയിൽ പിടുത്തമിട്ടിരുന്നത് അവൻ ശ്രദ്ധിച്ചത്…..അവൻ വേഗം കൈവിടുവിച്ചു….പാറു പെട്ടെന്ന് എണീറ്റ് പോയി കട്ടിലിൽ ഇരുന്നു. വീണപ്പോൾ അവളുടെ കൈയിലെ മുറിവ് നിലത്ത് തട്ടി ചോരപൊടിയാൻ തുടങ്ങിയിരുന്നു…..

ശ്ശോ കുട്ടി പിശാച് വിളിച്ചതേതായാലും…..നന്നായി. …..ഇല്ലാരുന്നേ….ഇന്നെന്റെ മാനം പോയേനെ…. മഹി എഴുന്നേറ്റ് നോക്കുമ്പോൾ പാറു മുറിവിൽ പതിയെ തടവുന്നതു കണ്ടു. അവൻ വേഗം അവളുടെ അടുത്തേക്ക് വന്നു. …… പാറു മുറിവിൽ ചോര പൊടിഞ്ഞിരിക്കുവാണല്ലോ….കൈ കാണിക്ക് മരുന്ന് വെച്ചുതരാം….അതും പറഞ്ഞു കൊണ്ട് മേശപ്പുറത്തിരുന്ന പാറു വിന്റെ മരൂന്നുമായി വന്നു…. വേണ്ട മഹിയേട്ടാ അതൊക്കെ ഞാൻ തന്നെ ചെയ്തോളാം. ……ഇങ്ങ് തന്നേക്ക്…. അത് വേണ്ട ഞാനിട്ടു തരാം അതും പറഞ്ഞു കൊണ്ട് പാറുവിന്റെ കൈയിൽ പിടിച്ചതും അവൾ അവന്റെ കൈ തട്ടി മാറ്റി…. ഞാൻ പറഞ്ഞില്ലേ മഹിയേട്ടാ ഞാൻ ചെയ്തോളാന്ന് പിന്നെ എന്താ…..അതും പറഞ്ഞു കൊണ്ട് അവന്റെ കൈയിലിരുന്ന മെഡിസിൻ തട്ടിപ്പറിച്ചു കൊണ്ട് അവൾ റൂമിൽ നിന്നും പുറത്തു പോയി…….

മഹി ഇതൊക്കെ കണ്ട് തറഞ്ഞിരുന്നു….. എന്തിനാ പെണ്ണേ എന്നോടീ അവഗണന….നിന്റെ യീ പരിഭവം എന്നെ കൊല്ലാതെ കൊല്ലുന്നു….. ന നിങ്ങളുടെ മനസിൽ എന്താ…മഹിയേട്ടാ. …ഞാൻ നിങ്ങൾക്ക് ആരാണ്. ….പ്രണയമോ….അതോ വെറും സൗഹൃദമോ…. ഞാൻ നിങ്ങളിൽ നിന്നും അകലാൻ ശ്രമിക്കുന്തോറും ഹൃദയം കൊണ്ട് കൂടുതൽ അടുത്ത് പോകുന്നു. …അടുത്ത മാസം കൂടി ആയുസൂളള നമ്മുടെ ഈ ദാമ്പ്യത്യം എന്നു മെന്റെയുളളിൽ തീരാ നോവായി അവശേഷിക്കും… തുടരും. ……