രചന – ജ്വാലാമുഖി
ആ കയ്യും പിടിച്ചു പുഴ വക്കിലൂടെ ഞാൻ അവളെ ചേർന്നു നടന്നു…
ആ മടിയിൽ തല ചായ്ച്ചു കിടന്നു… ആടിയും പാടിയും സമയം പോയത് അറിഞ്ഞില്ല…
പെട്ടന്ന് ടാ എന്നുള്ള ഉച്ചത്തിൽ ഉള്ള വിളി കേട്ടപ്പോൾ ആണ് ഞാൻ ഞെട്ടി ഉണർന്നത്..
സ്വപ്നം ആയിരുന്നു അല്ലെ…
“ചെ കോപ്പ്… എന്തിനാടാ ഇപ്പൊ വിളിച്ചത്… ”
“നീ അവളേം സ്വപ്നം കണ്ടു നടന്നോ.. രക്ഷപെടാൻ ഉള്ള വഴി നോക്കാണ്ട്… ”
“നമുക്ക് രക്ഷപെടാം ടാ.. ഒപ്പം എന്റെ പെണ്ണും കാണും എന്ന് മാത്രം… ”
“ഉവ്വ് ഉണ്ട…. അവൾ ഈ കാടു വിട്ടു വരും എന്ന് തോന്നുന്നുണ്ടോ നിനക്ക്… ”
“വരും… ”
പിന്നീട് ഓരോ ദിവസവും അവൾ എന്നോട് കൂടുതൽ അടുത്തുകൊണ്ടിരുന്നു…
ഒടുവിൽ എന്റെ കൂടെ വരാം എന്നവൾ സമ്മതിച്ചു… അന്ന് രാത്രി…
അവൾ ഞങ്ങളെ അഴിച്ചു വിട്ടു…
ഞാൻ അവളുടെ കയ്യും പിടിച്ചു രക്ഷപെടാൻ തുനിഞ്ഞതും മൂപ്പന്റെ ആളുകൾ ഞങ്ങളെ തടഞ്ഞു…
പവിഴം അടക്കം ഞങ്ങൾ മൂന്ന് പേരും കാടന്മാരോട് പൊരുതി…
ഒടുവിൽ അവരെല്ലാം വീണതും ഞാൻ പവിഴത്തെ ചേർത്ത് പിടിച്ചു നടന്നു.. നേരെ ചെന്നത് മൂപ്പന്റെ മുന്നിലേക്ക് ആയിരുന്നു…
പവിഴം മൂപ്പന്റെ കാലിൽ വീണു കെഞ്ചി…
“ഞാൻ പൊക്കോട്ടെ മൂപ്പാ.. സ്നേഹിച്ചു പോയി.. അതുകൊണ്ടാ… ”
“ച്ചി.. എങ്ങനെ മനസു വന്നു നിനക്ക് ഇങ്ങനെ ഒക്കേ ചിന്തിക്കാൻ… ”
“മാപ്പ്.. തെറ്റാണ്.. അറിയാം… ഇനി പിരിക്കരുത്… എവിടേലും പോയി ജീവിച്ചോളാം… ”
ഒടുവിൽ പവിഴത്തിന്റെ കണ്ണുനീരിൽ മൂപ്പന്റെ മനസും അലിഞ്ഞു തുടങ്ങി…
അയാൾ അവളെ താങ്ങി എണീപ്പിച്ചു ഒന്നും പറയാതെ… തിരിഞ്ഞു നടന്നു…
ആ കയ്യും പിടിച്ചു ഞങ്ങൾ പുതിയൊരു ജീവിത്തിലേക്ക് നടന്നു….
മല്ലിയോടുള്ള സ്നേഹം അവിടെ കുഴിച്ചു മൂടി ഹരി ഞങ്ങളുടെ കൂടെ നടന്നു..
*****
അവസാനത്തെ ഒരു പാട്ടുസീനോടെ സിനിമ കഴിഞ്ഞു..
റിലീസ് നു വേണ്ടി കാത്തിരിക്കുമ്പോളും ഇനി ഗേളിയെ എന്ന് കാണും എന്നായിരുന്നു എന്റെ മനസിൽ…
കോൺടാക്ട് ചെയ്യാൻ നമ്പർ പോലും വാങ്ങിയില്ല..
*****
പവിഴമല്ലി വലിയ ഹിറ്റ് ആയില്ല എങ്കിലും…
എനിക്കതു ഒരുപാട് ആരാധകരെ നേടി തന്നു… കൈ നിറയെ ചിത്രങ്ങൾ തന്നു…
പക്ഷെ ഗേളി യെ പിന്നെ ഒരു സിനിമയിലും കണ്ടില്ല…
ഒപ്പിട്ടു പോയ സിനിമകൾ തീർക്കുന്ന തിരക്കിൽ ആയിരുന്നു ഞാൻ…
സെറ്റിൽ നിന്നും സെറ്റിലേക്ക് ഉള്ള ഓട്ടം…
*****
നീണ്ട രണ്ടു വർഷങ്ങൾ കടന്നു പോയി…
മദ്രാസിൽ ഒരു ലൊക്കേഷനിൽ ഇരിക്കുമ്പോൾ ആയിരുന്നു അസിസ്റ്റന്റ് ഒരു കോളുണ്ട് എന്ന് പറഞ്ഞു വന്നത്…
“ഹലോ… ”
“ഗിരി.. ഞാൻ ഗേളി ആണ്… ഓർമ ഉണ്ടോ… ”
“ഓർമ ഉണ്ടോ എന്നോ…?? എവിടെ ആടോ താനിപ്പോ… ”
“ഞാൻ ഇപ്പൊ മദ്രാസിൽ ഉണ്ട്… ”
“ആണോ.. ഞാനും ഇവിടെ ഉണ്ട്… ”
“ആഹാ എങ്കിൽ നമുക്ക് ഒന്ന് കാണാം.. ”
“അല്ല താൻ എന്താ ഇവിടെ… ”
“എന്റെ ഹസ്ബൻഡ് നു ഇവിടെ ആണ് ജോലി.. ”
ഉള്ളിൽ വന്ന ഞെട്ടൽ പുറത്തു കാട്ടാതെ ഞാൻ അവളുടെ അഡ്രെസ്സ് വാങ്ങി…
ഫോൺ കട്ട് ചെയ്തു…
****
രാവിലെ കുളിച്ചു ഫ്രഷ് ആയി അവൾ തന്ന അഡ്രെസ്സ് ഡ്രൈവറെ ഏൽപ്പിക്കുമ്പോൾ ഉള്ളിൽ ഒരു സന്തോഷം തോന്നി…
“സർ… ”
“ഉം.. ”
“ഇതാണ്.. സർ പറഞ്ഞ അഡ്രെസ്സ്.. ”
ഞാൻ പുറത്തേക്കു നോക്കി….
സാമാന്യം വലിയൊരു രണ്ടു നില വീടിനു മുന്നിൽ വണ്ടി നിന്നു..ഞാൻ കാറിൽ നിന്നും ഇറങ്ങി..
വീടിന്റെ കാളിംഗ് ബെൽ ലക്ഷ്യമാക്കി നടന്നതും വാതിൽ തുറന്നു വന്നു…
“ഞാൻ വെയിറ്റ് ചെയ്യുവായിരുന്നു… ”
“ഉം.. ”
“ഗേളി ടെ ഹസ്ബൻഡ്..? ”
“പുറത്തു പോയിരിക്കുന്നു… ഇപ്പൊ വരും… ”
“പിന്നെ സിനിമയിൽ ഒന്നും.. ”
“ഇല്ല… അപ്പോളേക്കും മാര്യേജ് ആയി… ”
“ഉം… ”
“ഗിരിടെ ഒന്ന് കിട്ടാൻ ഞാൻ ഒരുപാട് ശ്രമിച്ചു പക്ഷെ നാട്ടിൽ ഇല്ല.. ലണ്ടനിലോ മറ്റോ ഷൂട്ടിങ് ൽ ആണെന്ന് അറിഞ്ഞു … ”
ഞാൻ അവളുടെ കണ്ണുകൾ നോക്കി … ആ വെള്ളാരം കണ്ണുകളുടെ തിളക്കം ഒട്ടും കുറഞ്ഞിട്ടില്ല…
പെട്ടന്ന് അവളുടെ ഫോൺ ബെല്ലടിച്ചു…
“പുഴ പാടും പാട്ടിൽ… കുളിരേകും കാറ്റിൽ….,,, “”
പവിഴമല്ലിയിലെ പാട്ട്… ആ റിങ് ടോൺ കേട്ടതും.. ഉള്ളിൽ എവിടെയോ ഒരു കൊള്ളിയാൻ മിന്നി..
“ഹലോ.. എന്താ ഇച്ചായ…ആ അവര് വന്നു… വേഗം വരൂ… ”
കുറച്ചു കഴിഞ്ഞതും മുറ്റത്തു ഒരു കാർ വന്നു നിന്നു…
ഇറങ്ങി വന്ന ആളെ കണ്ടു ഞാൻ ഞെട്ടി…
സണ്ണി…
“ബ്രോ… ”
ഞാൻ എഴുന്നേറ്റു അവനെ പോയി കെട്ടിപ്പിടിച്ചു…
“അപ്പോ… ഗേളി… ”
“അന്ന് ആ ഫിലിം കഴിഞ്ഞു എനിക്ക് പടങ്ങൾ അല്പം കുറഞ്ഞു… പിന്നെ നേരെ അപ്പന്റെ കൂടെ ബിസിനസ് ൽ ഇറങ്ങി… നേരെ ഗേളിടെ പപ്പയെ കണ്ടു പെണ്ണ് ചോദിച്ചു.. ഇപ്പൊ ദേ കെട്ടും കഴിഞ്ഞു ഇങ് പോന്നു… ”
“ആഹാ.. കലക്കി.. ”
“ഗിരിടെ മാര്യേജ്… ”
“ഏയ്… നോക്കണം.. ടൈം ഉണ്ടല്ലോ… ”
“ഹോ.. തനിക്ക് പെണ്ണ് തിരക്കി പോകേണ്ട കാര്യം ഇല്ലാലോ… ഇഷ്ടം പോലെ അല്ലെ പിന്നാലെ… ഇപ്പൊ ഇന്ത്യക്കും പുറത്തും അകത്തും ആരാധകർ അല്ലെ… ”
ഞാൻ മറുപടി ഒരു ചിരിയിൽ ഒതുക്കി…
തുറന്നു പറയാത്ത സ്നേഹം… ഒരു തരം വിങ്ങൽ ആണ്…
അത് മറച്ചു പിടിക്കാൻ ഉള്ള അഭിനയം അത് ക്യാമറക്ക് മുന്നിലെ അഭിനയത്തേക്കാൾ പ്രയാസമേറിയതാണ്…
യാത്ര പറഞ്ഞു ഇറങ്ങാൻ നേരം ഞാൻ ഒന്ന് തിരിഞ്ഞു നോക്കി… ആ കണ്ണുകൾ പറയാതെ പറയുന്നുണ്ടായിരുന്നു… ഗിരി… ഞാൻ നിന്നെ സ്നേഹിച്ചിരുന്നു എന്ന്…
എല്ലാം നേടിയിട്ടും പരാജിതനെ പോലെ ഞാൻ നടന്നു… തിരക്കുകളുടെ ലോകത്തേക്ക്…
****
അവസാനിച്ചു

by