19/04/2026

പറക്കാൻ തുടിക്കുന്ന ചിറകുകൾ : അവസാന ഭാഗം

രചന – അക്ഷയ ജിജിൻ

പിറ്റേ ദിവസം രാവിലെ ഹരിയുടെ അമ്മ എഴുന്നേറ്റു വരുമ്പോൾ കാണുന്നത് കാലിന്റെ മോളിൽ കാലൊക്കെ കയറ്റി വെച്ച് പത്രവും വായിച്ചു ആവി പറക്കുന്ന ചായ ഊതി കുടിക്കുന്ന ചൈതന്യയെ ആണ്… “നീ ആരാടി കാലിന്റെ മോളിൽ കാലൊക്കെ കയറ്റി വെച്ചിരുന്നു പത്രം വായിക്കാൻ”… “പോയി ചായ എടുത്തു വെക്കെടി” അവർ കല്പിച്ചു… ചൈതന്യ പെട്ടന്ന് എഴുന്നേറ്റു… “അയ്യോ അമ്മേ ക്ഷമിക്കണം ഞാൻ അമ്മ വന്നത് കണ്ടില്ല… ചായ മാത്രം അല്ല രാത്രിയിലേക്ക് വേണ്ടത് വരെ ഞാൻ ഉണ്ടാക്കിയിട്ടുണ്ട്… എല്ലാം മേശയിൽ വെച്ചിട്ടുണ്ട്… അമ്മ കൈ കഴുകി ഇരുന്നാട്ടെ” “എന്നൊക്കെ പറയുന്ന ഒരു ചൈതന്യ ഉണ്ടായിരുന്നു… അവൾ ഇപ്പൊ ഇല്ല… ഇനി മുതൽ ഞാൻ മാറാൻ തീരുമാനിച്ചു”…. “അഹങ്കാരി”… അവർ അലറി..

“മിണ്ടരുത് നിങ്ങൾ… നിങ്ങളുടെ മകന് കൊടുക്കേണ്ടത് ഞാൻ കൊടുത്തിട്ടുണ്ട്”…മര്യാദക്ക് നിങ്ങളുടെ മോനെയും ഭർത്താവിനെയും ഇവിടെ വിളിക്ക്!!!ഈ നിമിഷം… അവളുടെ അലർച്ച കേട്ട് പേടിച്ചു ഹരിയുടെ അമ്മ അവരെ വിളിച്ചു… അച്ഛാ…. നിങ്ങളും ഇങ്ങനെ ആയി പോയല്ലോ.. മകന്റെയും ഭാര്യയുടെയും എല്ലാ തോന്നിവാസത്തിനും കൂട്ട് നിക്കുന്ന ഒരു മനുഷ്യൻ… “എല്ലാവരോടും ഞാൻ പറയുവാ…. കെട്ടിച്ചു വീട്ടിൽ കേറി വരുന്ന പെണ്ണ് ആരുടേയും അടിമ അല്ല…” അവൾക്കും ഉണ്ടാവും പ്രതീക്ഷകൾ…. മോഹങ്ങൾ…. അവളും ആഗ്രഹിക്കുന്നുണ്ടാവു.. ഒരച്ഛന്റെയും അമ്മയുടെയും ഭർത്താവിന്റെയും ഒക്കെ സ്നേഹവും പരിഗണനയും…. “സ്വന്തം ഇഷ്ട്ടങ്ങൾ ഒക്കെ ഉള്ളിൽ ഒതുക്കി നാല് ചുവരിൽ ഒതുങ്ങി കൂടി വീട്ടിൽ ഉള്ളവർക്കെല്ലാം വെച്ച് വിളമ്പി.. ഉള്ളിൽ ഉള്ള സ്വപ്നങ്ങളെ സ്വയം ഒരു കുഴിയുണ്ടാക്കി ആരും കാണാതെ അതിൽ ഭദ്രമായി മൂടിയിടുന്ന സ്ത്രീകൾക്ക് വേണ്ടി ഇന്ന് സംസാരിക്കാൻ ഒരുപാട് ആളുകൾ ഉണ്ട്…

“എന്നാലും നിങ്ങളെ പോലെ ഉള്ള ആളുകൾ ഉണ്ടാവുമ്പോ അത്തരം സ്ത്രീകൾ ഒരുപാട് ഇനിയും നമ്മുടെ നാട്ടിൽ ഉണ്ടാവും”… “പക്ഷെ എന്നെ അതിനു കിട്ടില്ല”…എടുക്ക് എന്റെ സ്വർണ്ണം…. അത് തരാതിരിക്കാൻ ആണ് ഭാവം എങ്കിൽ നിങ്ങൾ ഈ പ്രായത്തിൽ ജയിലിൽ പോയി കിടക്കേണ്ടി വരും… അത് കേട്ടതോടെ അവർ വേഗം അതെടുത്തു കൊടുത്തു….”ഇനി ആരും എന്നെ ശല്യം ചെയ്യാൻ വരരുത്… എത്രയും പെട്ടന്ന് എനിക്ക് ഡിവോഴ്സ് വേണം… എന്നെ എന്റെ വഴിക്ക് വിട്ടേക്ക്…. ഇനി എങ്കിലും എനിക്ക് ജീവിക്കണം.. “അതല്ല പ്ലാൻ എങ്കിൽ വെറുതെ എന്നെ കൊണ്ട് നിങ്ങളെ അഴി എണ്ണിപിക്കാൻ ഉള്ള കാര്യങ്ങൾ ചെയ്യിപ്പിക്കരുത്”… അവളുടെ ദൃഢമായ സംസാരം കേട്ട് അവർ പകച്ചു പോയി… ഒരക്ഷരം പോലും മിണ്ടാതെ അവൾ ഇറങ്ങി പോവുന്നത് നോക്കി നിന്നു…

അവൾക്ക് അവകാശം ഇല്ലാത്ത ആ സ്വർണ്ണം തന്റെ വീട്ടുകാരെ ഏല്പിച്ചു തിരിച്ചു നടന്നു വരുമ്പോൾ അവളുടെ മനസ്സിൽ കനൽ എരിയുന്നുണ്ടായിരുന്നു. മുന്നോട്ടു ജീവിക്കാൻ ഉള്ള ഒരു താങ്ങായിരുന്നു…. പിന്നീട് ജീവിക്കാൻ വേണ്ടി ഉള്ള ഒരു നെട്ടോട്ടം ആയിരുന്നു… ഒരു ഹോസ്റ്റലിൽ താമസിച്ചു പാർട്ട്‌ ടൈം ജോലിക്ക് പോയി ഒഴിവു സമയങ്ങളിൽ കോച്ചിങ്ങിനും പോയി വളരെ കഷ്ട്ടപ്പെട്ടു ഓരോ ദിവസവും അവൾ തള്ളി നീക്കി… എങ്ങനെ എങ്കിലും മറ്റുള്ളവരുടെ മുന്നിൽ നന്നായി ജീവിച്ചു കാണിക്കണം എന്നെ അവൾക്കുണ്ടായുള്ളു… അതിന്റെ ഇടക്ക് അവൾക്ക് പറ്റിയ അബദ്ധം ഡിവോഴ്സിലൂടെ അവളായി തന്നെ തിരുത്തി…. ഓരോ ദിവസവും തന്റെ ലക്ഷ്യങ്ങളെ നിറവേറാൻ ഉള്ള വാശിയോടെ അവൾ ജീവിച്ചു…

6 വർഷങ്ങൾക്ക് ശേഷം ഒരു വൈകുന്നേരം…. സൂര്യസ്ഥമയം അതിന്റെ അവസാന ഘട്ടത്തിൽ എത്തിയപ്പോൾ ആകാശം ചെഞ്ചായം അണിയുന്നതും നോക്കി ബാൽകാണിയിൽ ഇരിക്കുക ആയിരുന്നു അവൾ….”ഓരോ അസ്തമായതിനും ഒരു ഉദയം ഉണ്ട് “… അവൾ ആലോചിച്ചു… ഇടക്ക് എന്തൊക്കെയോ ആലോചിച്ചു മനസ്സ് നീറുന്നുണ്ടായിരുന്നു…. “ചൈതൂ… കോഫീ”… “ആ വൈശാഖേട്ടാ … ഇതെപ്പോളാ പുറത്തു പോയി വന്നേ.. ഞാൻ അറിഞ്ഞില്ലല്ലോ “.. “താൻ അതിനു വയങ്കര ആലോചനയിൽ അല്ലെ…. എന്തിനാടോ തന്റെ പഴയ കാര്യങ്ങൾ ഇങ്ങനെ ആലോചിക്കുന്നത്”… “ഞാൻ എത്ര വട്ടം പറഞ്ഞു ഇത് ഇങ്ങനെ ആലോചിച്ചു വിഷമിക്കരുതെന്ന്”… “അന്നും താൻ ഇങ്ങനെ ആലോചിച്ചു അവിടെ ഇരുന്നായിയുന്നെങ്കിൽ അഡ്വക്കെറ്റ് ചൈതന്യ മാഡം വെറും ചൈതന്യ ആയി ഇന്നും ആ വീട്ടിൽ കിടന്നു നരകിച്ചു വെറും ഒരു ചൈതന്യ ആയി ജീവിച്ചു തീർക്കേണ്ടി വന്നേനെ”…..

“ശരിയാ വൈശാഖേട്ടാ ഞാൻ ജീവിതത്തിൽ എടുത്ത എറ്റവും നല്ല തീരുമാനങ്ങൾ പഠിക്കാൻ തീരുമാനിച്ചതും പിന്നെ നമ്മുടെ വിവാഹവുമാണ്”….. “അതെ ഇതൊക്കെ താൻ എന്നും പറയുന്നതല്ലേ.. ആദ്യം ഈ കോഫി കുടിക്കാൻ നോക്ക്.. നമ്മുക്ക് രാത്രിയിലേക്കുള്ള ഫുഡ് ഉണ്ടാക്കേണ്ടേ”… അതും പറഞ്ഞു 2 പേരും കൂടി അസ്തമയവും കണ്ടു കൊണ്ട് കോഫി കുടിക്കുമ്പോൾ ഇരട്ടി മധുരം ഉണ്ടായിരുന്നു… വിജയത്തിന്റെ ഇരട്ടി മധുരം…. ❤️❤️❤️❤️❤️ അവസാനിച്ചു…