The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – സെലുനിസു
ലച്ചൂ….നമ്മുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കണമെന്ന് ഈശ്വരൻ നേരത്തേ എഴുതി വെച്ചിട്ടുണ്ടാവും…അപ്പൊ പിന്നെ എന്തിനാണ് വെറുമൊരു ജാതകാദോഷത്തിന്റെ കാര്യം പറഞ്ഞു നീ അവനെ തള്ളി കളയുന്നത്….ഇത് ജീവിതമാണ് പല പ്രതിസന്ധികളേയും നേരിടേണ്ടി വരും…..അവന് നിന്റെ ജാതകദോഷം ഒരു പ്രശ്നമല്ലെങ്കിൽ പിന്നെ നിനക്കെന്താ….
ദാസേട്ടാ…. എന്റെ അവസ്ഥ നിങ്ങക്കാർക്കും പറഞ്ഞാൽ മനസ്സിലാവില്ല….ദാസേട്ടൻ പറഞ്ഞില്ലേ… നമ്മുടെ ജീവിതത്തിൽ എന്തൊക്കെ നടക്കണമെന്ന് ദൈവം നേരത്തേ നിശ്ചയിച്ചിട്ടുണ്ടാവും എന്ന്…അത്രയേ ഞാനിപ്പൊ കരുതുന്നുള്ളൂ…. ഹരിയേട്ടനെ എനിക്ക് വിധിച്ചിട്ടില്ല…
ലച്ചൂ…. എല്ലാ കാര്യത്തിലും വിധിയെ പഴിച്ചിട്ട് കാര്യമില്ല…. ചില വിധി നമ്മൾ മനുഷ്യന്മാർ മനഃപൂർവം ഉണ്ടാക്കുന്നതാ…. വിശ്വജിത്തിനെ നിനക്ക് അറിയാവുന്നതല്ലേ… അവൻ നിന്നെ താലി കെട്ടുന്നത് എന്തിനാവുമെന്നും നിനക്കറിയാം. അറിഞ്ഞു കൊണ്ട് എന്തിനാടി ആപത്തിലേക്ക് ചെന്ന് ചാടുന്നത്….
അറിയില്ല ദാസേട്ടാ…ഒന്നേ ലച്ചുവിനറിയൂ… ഈ ശരീരത്തിൽ ജീവന്റെ കണിക ബാക്കി ഉള്ളിടത്തോളം എന്റെ മനസ്സിൽ ഞാൻ ഹരിയേട്ടന്റെ മാത്രമാ….അയാൾ എന്നോട് എങ്ങനെയോ പെരുമാറിക്കോട്ടേ. അതിനെ അതി ജീവിക്കാനുള്ള മനക്കരുത്ത് എനിക്കുണ്ട്… അതിനപ്പുറം എന്റെ ഹരിയേട്ടൻ തന്ന സ്നേഹം അത് മതി…. ഈശ്വരൻ തന്ന ആയുസ്സ് തീരും വരെ ഈ ലച്ചുവിന് സന്തോഷത്തോടെ ജീവിക്കാൻ…. എന്റെ ഹരിയേട്ടനെ നോക്കിക്കോണേ ദാസേട്ടാ എന്നും പറഞ്ഞവൾ പൊട്ടികരഞ്ഞു കൊണ്ട് അവിടെ നിന്നും ഓടിയകന്നതും ദാസിനും അവളുടെ കാര്യം ആലോചിച്ചു സങ്കടം തോന്നി…..
എന്നെ പറ്റിച്ചു കളഞ്ഞല്ലേ…. ഇന്നേവരെ ഒരു പരിഭവവും ഞാൻ നിന്നോട് പറഞ്ഞിട്ടില്ല…. എന്നിട്ടും എന്റെ ഹരിയേട്ടനെ എനിക്ക് തരണം എന്നുള്ള പ്രാർത്ഥന നീ കേട്ടില്ലല്ലോ ദേവി…. ഇതിന് മാത്രം ശാപം പിടിച്ചവളായിരുന്നെങ്കിൽ. എന്തിനാ എന്റെ മനസ്സിൽ ഹരിയേട്ടനോട് സ്നേഹം തോന്നിച്ചത്… ഞാൻ പറഞ്ഞതല്ലായിരുന്നോ എന്നെ ഇരുട്ടിലാക്കരുതെന്ന് കേട്ടില്ലല്ലോ…. എന്റെ ഹരിയേട്ടൻ ഇന്ന് അനുഭവിക്കുന്ന വേദനക്ക് കാരണം ഞാനല്ലേ… ആ കണ്ണീരിന്റെ ശാപം ഈ ജന്മം മുഴുവൻ എന്നെ വേട്ടയാടില്ലേ…. എന്നെ കേൾക്കാത്ത നിന്റെ മുന്നിലേക്ക് ഇനി ഒരിക്കലും ലച്ചൂ വരില്ല… എന്നും പറഞ്ഞവൾ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണു നീർ തുടച്ചു കൊണ്ട് ദേവിയെ നോക്കി തന്നെ പതിയെ ബാക്കിലേക്ക് നീങ്ങി കൊണ്ടിരുന്നതും ആരുടെയോ ദേഹത്ത് പോയി തട്ടി നിന്നു… തിരിഞ്ഞു നോക്കാതെ തന്നെ അവൾക്ക് മനസ്സിലായി അത് തന്റെ പ്രാണൻ ആണെന്ന്…. കണ്ണുകളടച്ചു പിടിച്ചു കൊണ്ടവൾ അങ്ങനെ തന്നെ നിന്നതും ഹരി അവളെ കയ്യിൽ പിടിച്ചു കൊണ്ട് കുളക്കടവിലേക്ക് നടന്നു…
ലച്ചൂ…. എനിക്ക് വയ്യാ…. നിനക്ക് എന്നെ വേണ്ടെങ്കിൽ എന്നെ ഒന്ന് കൊന്ന് തരാവോ.. ഇല്ലെങ്കിൽ എന്റെ ഈ ജീവിതം ഞാൻ തന്നെ തീർക്കും … എന്നവൻ പറഞ്ഞതും അവളൊരു ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി… ഹരിയേട്ടാ എന്നും വിളിച്ചു അവന്റെ മാറിലേക്ക് വീണു കൊണ്ട് പൊട്ടി കരഞ്ഞു..
എനിക്കറിയാം ലച്ചൂ.. എനിക്ക് ഒന്നും സംഭവിക്കരുതെന്ന് ഓർത്തു കൊണ്ട് മാത്രമാണ് നീ എന്നെ സ്വീകരിക്കാത്തതെന്ന്…. ഭൂമിയിൽ നമുക്കൊരോ ആയുസ്സ് ദൈവം തീരുമാനിച്ചിട്ടുണ്ടാവും…. അത് തിരുത്തി എഴുതാൻ നമ്മൾക്ക് കഴിയില്ല…. അപ്പൊ ഞാൻ നിന്നെ കല്ല്യാണം കഴിച്ചിട്ട് മരിക്കുന്നെങ്കിൽ അങ് പോട്ടെടി..എന്നാലും എന്റെ പെണ്ണിനെ സ്വന്തമാക്കിയെന്ന സന്തോഷത്തോടെ എനിക്ക് പോവാലോ… എന്നവൻ പറഞ്ഞതും അവന്റെ നെഞ്ചിൽ നിന്ന് തല ഉയർത്തി കൊണ്ടവൾ അവനെ ദയനീയമായി നോക്കി….
വാ… പെണ്ണേ… നമുക്ക് എങ്ങോട്ടെങ്കിലും പോയി ജീവിക്കാം….
വേണ്ട ഹരിയേട്ടാ…. അമ്മായിക്ക് ഹരിയേട്ടൻ മാത്രമേ ഒള്ളു..ആ അമ്മയുടെ ശാപം ഏറ്റു വാങ്ങി ഒരു ജീവിതം നമുക്ക് വേണ്ടാ…എന്റെ കൂടെ വന്നു നശിപ്പിക്കാനുള്ളതല്ല നിങ്ങടെ ജീവിതം..നമ്മുടെ പ്രണയത്തിനു ഇത്രയേ ആയുസ്സ് ഉണ്ടാവൂ…. കുറച്ചു നാളെ ഒള്ളുവെങ്കിലും ഒരു ആയുഷ്ക്കാലം മുഴുവൻ ഉള്ള സ്നേഹം ഹരിയേട്ടൻ എനിക്ക് തന്നില്ലേ അത് മതി….അടുത്ത ജന്മമെങ്കിലും ദേവി നമ്മളെ ഒന്നിപ്പിക്കുവോ ഹരിയേട്ടാ എന്നും പറഞ്ഞവൾ കരഞ്ഞതും അവനവളെ ഇറുക്കി കെട്ടിപിടിച്ചു……
ലച്ചൂ…..
ഹരിയേട്ടൻ സങ്കടപ്പെടല്ലേ..മനസ്സ് കൊണ്ട് പരസ്പരം നമ്മൾ ഒന്നായില്ലേ… അത് മതി…. ഹരിയേട്ടൻ ഇന്ന് തന്നെ ബാംഗ്ലൂരിലേക്ക് പൊക്കോ ഇവിടെ നിക്കണ്ടാ….അയാൾക്ക് മുന്നിൽ തോറ്റവനായി എന്റെ ഹരിയേട്ടനെ എനിക്ക് കാണണ്ടാ…… എന്നും പറഞ്ഞു കൊണ്ടവൾ അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട് അവിടെ നിന്ന് നടന്നകന്നതും എല്ലാം നഷ്ട്ടപെട്ടവനെ പോലെ അവൻ കുളത്തിന്റെ പടവിലേക്കിരുന്നു……
പിന്നീടങ്ങോട്ട് ലച്ചൂ ഹരിയെ കാണാതിരിക്കാൻ പരമാവധി ശ്രമിച്ചു… അവൻ ഉള്ളിടത്തു നിന്ന് മനഃപൂർവ്വം അവൾ ഒഴിഞ്ഞു മാറി തുടങ്ങി….. ബാംഗ്ലൂരിലേക്ക് തിരിച്ചു പോവാൻ ദാസ് ആവുന്നത്ര പറഞ്ഞെങ്കിലും അവസാന നിമിഷമെങ്കിലും അവളവന്റെ കൂടെ വരുമെന്നുള്ള വിശ്വാസത്തിൽ അവൻ അവിടെ തന്നെ നിന്നു…..അതിനിടയിൽ മിനിയും ദേവികാന്റിയുമെല്ലാം ലച്ചുവിനോട് സംസാരിച്ചെങ്കിലും അവളവളുടെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു…..
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു..ഇന്ന് ലച്ചുവിന്റെ കല്ല്യാണത്തിന്റെ തലേ ദിവസമാണ്….സിമ്പിൾ ഗോൾഡ് കളർ ദാവണിയാണ് ലച്ചു ധരിച്ചിരിക്കുന്നത്… കിച്ചുവും ശ്രീയും കൂടെ അവളെ ഒരുക്കുവാണ്…. കണ്ണാടിയിലൂടെ തന്റെ പ്രതിബിംബത്തിൽ നോക്കി കണ്ണ് നിറക്കുന്നവളെ കാണേ.. കിച്ചുവും ശ്രീയും പരസ്പരം നോക്കി..
ചേച്ചി… ഇനിയും ഇങ്ങനെ സങ്കടപ്പെടല്ലേ….
ചേച്ചിക്ക് ഇനി കൂട്ട് സങ്കടങ്ങൾ മാത്രമല്ലേ ഒള്ളു…… എന്റെ മക്കൾ എന്നും പ്രാർത്ഥിക്കണം ചേച്ചിടെ ആയുസ്സ് ഒന്ന് കുറച്ചു തരണേന്ന്….
എന്തൊക്കെയാ ചേച്ചി ഈ പറയുന്നേ…
വയ്യ മക്കളെ… ഇങ്ങനെ ഉരുകി തീരാൻ….എന്നും പറഞ്ഞവൾ കരയാൻ തുടങ്ങിയതും
പെട്ടന്ന് ലച്ചൂ എന്നുള്ളൊരു വിളി കേട്ടവൾ തിരിഞ്ഞ് നോക്കി…. വാതിൽ പടിയിൽ നിക്കുന്ന നിഷയെ കണ്ടവൾ ഓടി ചെന്ന് കെട്ടിപിടിച്ചു…
നിഷേച്ചി…..
കിച്ചു…. നിങ്ങൾ താഴോട്ട് പൊക്കോ… ഇവളേം കൊണ്ട് ഞാൻ അങ്ങോട്ട് വന്നോളാം എന്ന് നിഷ പറഞ്ഞതും കിച്ചുവും ശ്രീയും തലയാട്ടി കൊണ്ട് മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി….
നിഷേച്ചി…. എന്റെ ഹരിയേട്ടൻ….എന്നും പറഞ്ഞു കൊണ്ട് ലച്ചു പൊട്ടി കരയാൻ തുടങ്ങിയതും നിഷ അവളെയും കൊണ്ട് ബെഡിലേക്കിരുന്നു…
ലച്ചൂ….ഇങ്ങനെ കരയാതെ…. ഇനിയും വൈകിയിട്ടിയില്ല…..നിന്റെ ഒരൊറ്റ വാക്ക് മതി…. ആരും അറിയാതെ നമുക്ക് ഇവിടെ നിന്ന് പോവാം…. എന്ന് നിഷ പറഞ്ഞതും ലച്ചു വേണ്ടെന്ന് തലയാട്ടി….
എനിക്ക് പേടിയാ ചേച്ചി… ഞാൻ കാരണം എന്റെ ഹരിയേട്ടന് ഒന്നും സംഭവിച്ചു കൂടാ…. ഇപ്പോഴുള്ള ഈ സങ്കടമൊക്കെ തീരും.. പതിയെ ഹരിയേട്ടൻ എന്നെ മറന്നോളും…
നിനക്ക് തോന്നുന്നുണ്ടോ ലച്ചു അവന് നിന്നെ മറക്കാൻ പറ്റുമെന്ന്….അവന്റെ കാര്യം പോട്ടെ.നിനക്ക് പറ്റുമോ.. അവനെ മറക്കാൻ…എന്നവൾ ചോദിച്ചതും ലച്ചു വിതുമ്പാൻ തുടങ്ങി…..
എനിക്ക്. എനിക്ക് അറിയില്ല നിഷേച്ചി… എന്നെ എന്നെ ഒന്ന് കൊന്ന് തരാവോ….വയ്യാ…. ഇങ്ങനെ സങ്കടപ്പെടാൻ…. ഞാൻ കാരണം എന്റെ ഹരിയേട്ടൻ സമാധാനം കൂടെ നഷ്ട്ടമായില്ലേ…..ശാപം പിടിച്ച ജന്മമാ എന്റെ….. എന്നെ സ്നേഹിക്കുന്നവർക്കൊക്കെ സങ്കടം മാത്രം….എന്നും പറഞ്ഞവൾ മുഖം പൊത്തി കരയാൻ തുടങ്ങി….
ഇങ്ങനെ കരയാതെ ലച്ചൂ…
കിരണേട്ടനും അനിയേട്ടനൊക്കെ എന്നോട് വെറുപ്പാവും അല്ലേ…a
ഏയ്… അങ്ങനൊന്നും ഇല്ല ലച്ചൂ…. അവർ ഹരിയുടെ കൂടെയാ…..
ആ…
ഹരിയേട്ടന്റെ കൂടെ ഇരുന്നോട്ടെ…. നിഷേച്ചിയും കൂടെ തന്നെ കാണണേ… ഹരിയേട്ടനെ തനിച്ചിരുത്തരുത്…..
ലച്ചൂ… ലച്ചൂ… നീ അവിടെ എന്തെടുക്കുവാ ഇങ്ങോട്ട് ഇറങ്ങി വന്നേ….
അമ്മ വിളിക്കുന്നു… അവരൊക്കെ വല്ല്യ സന്തോഷത്തിലാ.. ഞാനെന്ന ശല്ല്യം ഒഴിഞ്ഞു പോകുവല്ലേ….ചേച്ചി വരുന്നോ…
ഇല്ലാ….
ആ… വരണ്ടാ… ഹരിയേട്ടന്റെ അടുത്തേക്ക് ചെല്ല്… സങ്കടപ്പെടല്ലേ എന്ന് പറയണേ എന്നൊക്കെ കരച്ചിലിനിടയിലും ഓരോന്ന് പറഞ്ഞൊപ്പിക്കുന്നവളെ നിഷ സഹതാപത്തോടെ നോക്കി നിന്നു…..
ലച്ചു പോയതും നിഷ ഹരിയുടെ മുറിയിലേക്ക് ചെന്നു….
എന്തായി നിഷ അവളെ കണ്ടോ….
മ്മ്…കണ്ടു ഹരി…
എന്ത് പറഞ്ഞവൾ…
നിന്നോട് സങ്കടപ്പെടല്ലേ എന്ന് പറയാൻ… പാവം അവളുടെ ഉള്ളിൽ നിറയെ നിന്നെ കുറിച്ചുള്ള ആധിയാടാ….
അറിയാം നിഷ…എന്റെ ലച്ചുവിനെ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്… പാവമാ… അവൻ എന്നോടുള്ള പക കൂടെ ഇനിയെന്റെ ലച്ചുവിനോട് തീർക്കും…. എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ….
ഡാ… ദാസപ്പാ…എനിക്ക് അവളെയൊന്ന് കാണണം….സംസാരിക്കണം…
വേണ്ട ഹരി…. ഇനി നീ അവളോട് സംസാരിക്കണ്ട…
അങ്ങനെ പറയല്ലേ കിരൺ…എനിക്ക് കണ്ടേ തീരൂ….
വഴിയുണ്ടാക്കാം ഹരി…ഈ ആളൊക്കെ ഒന്ന് ഒഴിഞ്ഞോട്ടെ….
ആ.മതി… കാത്തിരുന്നോളാം എത്ര നേരം വേണമെങ്കിലും എന്നും പറഞ്ഞവൻ ബെഡിലേക്ക് ചുരുണ്ട് കൂടിയതും നിഷ വാ പൊത്തി പിടിച്ചു കരഞ്ഞു…..
കുളക്കടവിൽ തന്റെ പ്രാണനെ കാത്ത് നിൽക്കുകയാണ് ഹരി……കഴിഞ്ഞ കാലത്തേ അവളുമൊത്തുള്ള നിമിഷങ്ങളിലൂടെ കടന്നു പോയി കൊണ്ടിരിക്കുമ്പോഴാണ് പിന്നിലൊരു കാലൊച്ച കേട്ടത്….
ലച്ചൂ എന്നും വിളിച്ചു കൊണ്ടവൻ അവൾക്കരികിലേക്ക് ഓടിയടുത്തതും അവൾ അവന്റെ മുഖത്തേക്കൊന്ന് നോക്കി…. പഴയ പ്രസരിപ്പോ ഉത്സാഹമോ ഒന്നുമില്ലാതെ തളർന്നവനെ പോൽ…. എല്ലാം താൻ കാരണമാണല്ലോ ഈശ്വരാ എന്നവൾ മനസ്സിൽ പറഞ്ഞു കൊണ്ട് കണ്ണുകൾ അടച്ചു പിടിച്ചതും കണ്ണിൽ നിന്ന് കണ്ണു നീർ കവിളിലൂടെ ഒലിച്ചിറങ്ങി…
കരയാതെ പെണ്ണേ…… സന്തോഷായിട്ടിരിക്ക്….. നാളെ നിന്റെ കല്ല്യാണമല്ലേ എന്നവൻ വാക്കുകൾ ഇടറി കൊണ്ട് ചോദിച്ചതും അവൾ കണ്ണ് തുറന്ന് അവനെ നോക്കി…
എന്നോട് പൊറുക്കണേ ഹരിയേട്ടാ.. എന്റെ മുന്നിൽ ഇതല്ലാതെ ഒരു മാർഗവും ഇല്ലാ…..എന്നെ വെറുക്കല്ലേ…എന്നും പറഞ്ഞവൾ അവന് മുന്നിൽ കൈ കൂപ്പി കൊണ്ട് പൊട്ടി കരഞ്ഞതും അവൻ അവളുടെ കൈകളിൽ പിടിത്തമിട്ടു….
എന്റെ ലച്ചുവിനെ ഞാൻ വെറുക്കാനോ… നിന്റെ ഹരിയേട്ടന് അതിന് പറ്റുവോ…..എനിക്കറിയാലോ എല്ലാം….നാളെ കഴിഞ്ഞാ ഞാൻ പോവും.. പിന്നെ ഇങ്ങോട്ടൊരു മടങ്ങി വരവ് ഉണ്ടാവണമെന്നില്ല….
അങ്ങനെ പറയല്ലേ ഹരിയേട്ടാ…. ശ്വേത ചേച്ചിക്ക് ഹരിയേട്ടനെ ഒരുപ്പാട് ഇഷ്ട്ടവാ… സ്വീകരിക്കണം…. എന്നിട്ട് രണ്ട് പേരും സന്തോഷമായിട്ട് ജീവിക്കണം….എന്നവൾ പറഞ്ഞതും അവനൊന്ന് ചിരിച്ചു…
നിനക്കോർമ്മയുണ്ടോ ലച്ചൂ…. അന്ന് ദേവീടെ മുന്നിൽ വെച്ച് ഞാൻ പറഞ്ഞ കാര്യം…അതേ എനിക്കിന്നും പറയാനൊള്ളു…. ഈ കൈ കൊണ്ടൊരു താലി കെട്ടുന്നുണ്ടെകിൽ അത് നിന്റെ കഴുത്തിൽ മാത്രം….അതിന് ഇനി കഴിയില്ലായിരിക്കാം.. പക്ഷെ നീയും നിന്റെ ഓർമകളും എന്റെ മനസ്സിൽ ഉള്ളിടത്തോളം ഹരി ജീവിക്കും…..
ഹരിയേട്ടാ……
പൊക്കോ… ഒന്ന് കാണണമെന്ന് ഉണ്ടായിരുന്നു.. അതാ വിളിപ്പിച്ചേ… നിനക്ക് അവിടെ എന്ത് സങ്കടമുണ്ടെങ്കിലും വിളിക്കണം…. എവിടെ ആയിരുന്നാലും ഓടി വരും ഞാൻ എന്നവൻ പറഞ്ഞതും നിറമിഴിയാലേ അവളൊന്ന് തലയാട്ടി കാണിച്ചു….
എന്നാ പൊക്കോ.. കൂടുതൽ നേരം നീ ഇവിടെ നിന്നാ… ചെലപ്പോ ഞാൻ നിന്നെ വീട്ടില്ലെന്ന് വരും….
ഹരിയേട്ടനും കൂടെ വാ…. ഇവിടെ ഒറ്റക്കിരിക്കണ്ടാ…
ഹരി… ഇനി മുതൽ ഒറ്റക്കല്ലേടി… നീ പേടിക്കണ്ട.. ഞാൻ കുറച്ച് നേരം ഇവിടിരുന്നോട്ടെ…. എന്നവൻ പറഞ്ഞതും തിരിച്ചൊന്നും പറയാതെയവൾ അവിടെ നിന്ന് നടന്നകന്നു….
കത്തിച്ചു വെച്ച നിലവിളക്കിന് മുന്നിൽ വിജയ ചിരിയോടെ ഇരിക്കുകയാണ് വിശ്വജിത്ത്….. കടും ചുവപ്പ് സാരിയിൽ അതീവ സുന്ദരിയായി വരുന്ന ലച്ചുവിനെ കണ്ടവന്റെ ഉള്ളൊന്ന് കുളിർന്നു….. മണ്ഡപത്തിന് ചുറ്റും വലം വെച്ചവൾ വിശ്വയുടെ അടുത്ത് വന്നിരുന്നതും അവളുടെ കണ്ണുകൾ തന്റെ പ്രാണനെ തേടി അലഞ്ഞു…. അവിടെയെങ്ങും അവനെ കാണാത്തത് കൊണ്ടവളുടെ മനസ്സിൽ സങ്കടവും ആശ്വാസവും മാറി മാറി വന്നു….
താലി കെട്ടിക്കോളൂ എന്ന് പൂജാരിയുടെ വാക്കുകൾ കേട്ടതും വിശ്വജിത്ത് താലി എടുത്ത് കൊണ്ട് ലച്ചുവിന് നേർക്ക് തിരിഞ്ഞു…. അവളെ നോക്കി ഒരു പുച്ഛചിരിയോടെയവൻ ആ താലി അവളെ അണിയിക്കാൻ ഒരുങ്ങിയതും ഇത് വെറുമൊരു ചരട് മാത്രമല്ല….തനിക്കുള്ള ബന്ധനം കൂടിയാണ് 🥀 താലി ബന്ധനം 🥀എന്ന തിരിച്ചറിവോടെ അവളവന്റെ താലിയെ ഏറ്റു വാങ്ങി…
തുടരും……