- രചന – രുദ്രാ ലക്ഷ്മി
തല പൊട്ടി പിളരുന്ന വേദന തോന്നിയാണ് അർപ്പിത കണ്ണുകൾ തുറക്കുന്നത്….അല്പനിമിഷത്തേക്ക് അവൾക്കൊന്നും ഓർമയിൽ വന്നില്ല.. കയ്യെടുത് തലയിൽ പിടിക്കാൻ ശ്രമിച്ചപ്പോൾ കുത്തിവലിക്കുന്നവേദന അവൾക്ക് അനുഭവപ്പെട്ടു…. ഒരുവേള ക്യാനുല ഇട്ട കയ്യിലേക്ക് നോക്കിയ അർപ്പിത വേഗംതന്നെ ചാടി എഴുനേറ്റു… അവളുടെ ആ പ്രവർത്തിയിൽ ഐ വി സ്റ്റാൻഡ് ഒന്നാകെ മറിഞ്ഞു വീണു.
വാട്ട് ഹാപ്പെൻഡ് അർപ്പിത….ആർ യു ഓക്കേ???
നിരഞ്ജൻ ശബ്ദംകെട്ടു ഞെട്ടി ഉണർന്ന് ചോദിച്ചു.
ഡോക്ടർ… ഞാനെന്താ ഇവിടെ… രാധമ്മ എവിടെ??? എന്റെ മോനെവിടെ???
ഏയ് കൂൾ അർപ്പിത… തനിങ്ങനെ പ്രഷർ കയറ്റരുതേ…. ഒന്ന് റിലാക്സ് ആകു..
രാധമ്മ മോനെയുംകൊണ്ട് വീട്ടിലേക്കു പോയിരിക്കുകയാടോ… താൻ നല്ല മയക്കത്തിലായിരുന്നു.. അതാ തന്നെ ഉണർത്താതിരുന്നത് നിരഞ്ജൻ ഐ വി സ്റ്റാൻഡ് നേരെ ആക്കി വാക്കുന്നതിനിടയിൽ പറഞ്ഞു.
എന്നാൽ അർപ്പിതക്കു ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല… അവൾ പ്രജ്ഞയറ്റതുപോലെ ഇരിന്നു… ഡോക്ടറെ ഞാൻ…. ഞാനെങ്ങിനെ ഇവിടെ?? എനിക്കൊന്നും ഓർമ്മകിട്ടുന്നില്ല.
ഒരുവേള അവൾക്കൊന്നും ഓർമ്മകിട്ടുന്നില്ല എന്നുള്ളത് അവനിൽ ആശ്വാസം തോന്നിപ്പിച്ചു.
എടൊ നമ്മൾ ബീച്ചിൽ പോയതൊന്നും ഓർമയില്ലേ തനിക്ക്… അവിടെ വച്ചു താനോന്നു തലകറങ്ങി വീണതാ… ഇവിടെ വന്നപ്പോൾ തന്റെ ബിപി നല്ല ഹൈ ആണ്… ഇന്നൊരു ദിവസത്തെ ഒബ്സെർവഷൻ വേണം… അതാ
അവൾ കണ്ണുകൾ ഇറുകെ അടച്ചു…. ഓർമകളുടെ ഒരു പ്രവാഹം തന്നെ അവളുടെ മനസിലേക്കെത്തി….അത് അവസാനം നിരഞ്ജന്റെ അപ്പോളത്തെ ചോദ്യത്തിൽ വന്ന് നിന്നു…. അവളുടെ അടഞ്ഞ കാൻപോലകളിക്കിടയിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങി…. കൈകൾ ബെഡ്ഷീറ്റിൽ മുറുകെ പിടിച്ചു.
നിരഞ്ജനും നോക്കിക്കാനുവായിരുന്നു അവളെ… കണ്ണുകൾ അടച്ചിരിക്കുക ആണെങ്കിലും അവളുടെ മനസിലെ സംഘർഷം മുഖത് എടുത്തു കാട്ടുന്നുണ്ടായിരുന്നു. ഇനിയും അത് തുടർന്നാൽ കാര്യങ്ങൾ വീണ്ടും കൈവിട്ടുപോകുമെന്നവന് തോന്നി.
അർപ്പിത… താനെഴുനെറ്റൊന്ന് മുഖം കഴുകി ഫ്രഷ് ആയി വാ… മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കേണ്ട ഇപ്പോൾ… ഡ്രിപ് അൽമോസ്‌റ് കഴിഞ്ഞു… അവൻതന്നെ ഡ്രിപ് കാനുലയിൽ നിന്നും മാറ്റികൊടുത്തു.
എന്നാൽ അവൾ നിർവികരമായി ഉള്ള ഇരിപ്പ് തന്നെ തുടർന്നു… അവളുടെ കണ്ണുകളിൽ ഒരു സാഗരം തന്നെ ഉള്ളതായി അവന് തോന്നി.
അർപ്പിത… വാടോ.. ഇങ്ങിനിരിക്കാനാണോ ഉദ്ദേശം… താൻ ഫുഡ് ഒന്നും കഴിച്ചില്ല എങ്കിൽ നാളെയും ഇവിടെ കിടക്കേണ്ടി വരും.. സൊ എഴുനേല്ക്ക്.
അവന്റെ നിർബന്ധത്തിന് വഴങ്ങി അവൾ പതിയെ എഴുനേൽക്കാൻ ശ്രമിച്ചു… എന്നാൽ എഴുനേറ്റു നിന്നപ്പോളേക്കും അവൾ ബാലൻസ് തെറ്റി വീഴാനാഞ്ഞു… പക്ഷെ അപ്പോളേക്കും നിരഞ്ജൻ അവളെ ചേർത് പിടിച്ചിരുന്നു… സൂക്ഷിക്കെടോ…
എന്നാൽ അവന്റെ സാമിപ്യം അവളിൽ അസ്വസ്ഥത നിറച്ചു…
എന്താ അർപ്പിത സിസ്റ്റർസിനെ ആരെയെങ്കിലും വിളിക്കണോ… തനിക് ഒറ്റക് പറ്റുമോ.. വരൂ ഞാൻ വാഷ്‌റൂമിൽ ആകാം..
വേണ്ട ഡോക്ടർ.. Am ok now.
അവൾ വാഷ്റൂമിലേക് കയറി ഒന്ന് മുഖമൊക്കെ കഴുകി ഫ്രഷ് ആയി… അപ്പോളേക്കും അവൾക്കൊരു ഉണർവ് തോന്നി.
പതിയെ റൂമിലേക്ക് വന്നു…. നിരഞ്ജൻ അവളെ തന്നെ നോക്കി ഇരിക്കുവായിരുന്നു..
തനിക്ക് ഫുഡ് പറഞ്ഞിട്ടുണ്ട്.. കഞ്ഞി ആണ് പറഞ്ഞത്… അത് പോരെ
അവൾ മതിയെന്ന രീതിയിൽ തല ചലിപ്പിച്ചു.. പിന്നെ പതിയെ ബെഡിൽ വന്നിരിന്നു… കണ്ണുകൾ മെല്ലെ അടച്ചു… നിരഞ്ജനെ ഫേസ് ചെയ്യാനുള്ള മടിയായിരുന്നു അതിന് പിന്നിലെ കാരണം…
അത് മനസിലാക്കിയെന്നോണം അവനും ഒരു പുഞ്ചിരിയോടെ ഇരുന്നു. അവളെ ഓരോന്ന് ചോദിച്ചു ശല്യപെടുത്താൻ അവനും ആഗ്രഹിച്ചിരുന്നില്ല…
ഭക്ഷണം വേണമെന്നില്ലായിരുന്നെങ്കിലും നിരഞ്ജന്റെ നിർബന്ധം കാരണം അവൾ അത് മുഴുവനും കുടിച്ചു….. അപ്പോളേക്കും സിസ്റ്റർ വന്ന് ടാബ്‌ലെറ്സും കൊടുത്തു.
*******************************************
ഡോക്ടറെ… കുറെ നേരത്തെ മൗനത്തിനു ശേഷം അവൾ വിളിച്ചു
എന്താ അർപ്പിത?? എന്തേലും ആവശ്യമുണ്ടോ?? അവൻ വളരെ ശാന്തതയോടെ ചോദിച്ചു
അത്… ഡോക്ടർ പോകുന്നില്ലേ???
എങ്ങോട്ട്??
അല്ല… രാധമ്മ വരില്ലേ… ഡോക്ടർ പൊയ്ക്കോളൂ ബുദ്ധിമുട്ടണ്ട. അവൾ തലകുനിച്ചുകൊണ്ട് പറഞ്ഞു.
ഈ രാത്രി രാധമ്മ എങ്ങിനെ വരാനാടോ… അതുമല്ല… ഞാനാ അവരെ കുഞ്ഞിനേയുംകൊണ്ട് ഇവിടെ നിൽക്കണ്ട എന്ന് പറഞ്ഞത്..
അത് വേണ്ടിയിരുന്നില്ല.. തെല്ലൊരു നീരസത്തോടെ അവൾ പറഞ്ഞു.
വേണമല്ലോ… ഒരു കുസൃതി ചിരിയോടെ അവനും പറഞ്ഞു.
പിന്നെ… എടൊ സോറി… ഞാനങ്ങനെ ചോദിച്ചതുകൊണ്ടല്ലേ തനിക്കിപ്പോൾ…
അവൾ ഒരു ചിരിയോടെ അവന്റെ കണ്ണിലേക്കു തന്നെ നോക്കിയിരുന്നു… ഡോക്ടർ സോറി ഒന്നും പറയണ്ട… എനിക്ക് പെട്ടെന്ന്…. എന്താ ഞാൻ പറയണ്ടേ…
വേണ്ട… താനൊന്നും പറയണ്ട… റസ്റ്റ് എടുക്.
അല്ല ഡോക്ടറെ… ഡോക്ടർനു അറിയണ്ടേ എന്റെ ഋഷിമോന്റെ അച്ഛനാരാണെന്നു…. അവൾ നിർവികരമായി ചോദിച്ചു….
അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു…
“ഡോക്ടറെ പോലെത്തന്നെ എനിക്കും അറിയില്ല….” അത് പറയുമ്പോൾ നിർവികരത മാറി ഒരു പുച്ഛ ചിരിയായിരുന്നു അവളുടെ മുഖത്ത്…എന്നെപോലെ ഗതികെട്ടവൾ വേറെ ആരുണ്ടാകും അല്ലെ…
ഞാനും സാധാരണ പെൺകുട്ടികളെ പോലെ തന്നായിരുന്നു… അച്ഛന്റെയും അമ്മയുടെയും ഒറ്റമോളായിരുന്നു… എന്റെ അച്ച ബാലകൃഷ്ണ മേനോൻ… അമ്മ ഭദ്ര.. സന്തോഷമാത്രമായിരുന്നു എന്റെ 20 വയസ് വരെ… ആ നശിച്ച ആക്‌സിഡന്റ് അതോടെ തകർന്ന് പോയതാ… ഡോക്ടർക് അറിയാല്ലോ… ആ ആക്‌സിഡന്റിൽ എനിക്കെന്റെ അമ്മയെ നഷ്ടമായി… ഞങ്ങളുടെ വീടിന്റെ വിളിക്കായിരിന്നു അമ്മ.. അമ്മയെ നഷ്ടപെട്ട കാര്യം ആദ്യമൊന്നും എന്നെ അറിയിച്ചിരുന്നില്ല.. എന്നാൽ മെഡിക്കൽ കോളേജിൽ നിന്നും അന്ന് ഞങ്ങളെ അവിടെയുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലേക് മാറ്റിയതിനു ശേഷമാണ് എന്നോട് വിവരം പറഞ്ഞത്.. എന്റെ മനസിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആ വേദന… അച്ഛനും ആകെ മാനസികമായി തളർന്നിരുന്നു…
ശരീരം ആരോഗ്യം വീണ്ടെടുത്തെങ്കിലും അമ്മയില്ലന്ന സത്യം ഞാൻ ഉൾക്കൊണ്ടില്ല… മാനസികമായി ഞാൻതളർന്നുപോയി….ഒരു
ഡിപ്രെഷൻ സ്റ്റേജ് ലേക്ക് ഞാൻ പോയി… കാരണം… എന്റെ പിടിവാശി ആണ് എന്റെ അമ്മ നഷ്ടപ്പെടാൻ കാരണമെന്ന് ഞാൻ വിശ്വസിച്ചു.. കാരണം അന്ന് ഞങ്ങൾ പാലക്കാടുള്ള മുത്തശ്ശി യുടെ വീട്ടിൽ നിന്നും തിരികെ വരുന്ന വഴിയായിരുന്നു… എന്റെ നിർബന്ധത്തിനാ അന്ന് രാത്രി ആ യാത്ര ചെയ്യേണ്ടിവന്നേ… പിറ്റേന്ന് കോളേജിൽ ആർട്സ് ഡേ ആയിരുന്നു അതിൽ പങ്കെടുക്കാനുള്ള ആഗ്രഹമായിരുന്നു അതിന് കാരണവും… പിന്നെ രാത്രിയിലുള്ള യാത്രകളൊക്കെ ശീലമായിരുന്നു… ഇതുപോലൊരു ദുരന്തം ആ രാത്രി അമ്മയെ ഞങ്ങളിൽ നിന്നും തട്ടിയെടുക്കുമെന്ന് ഞാൻ കരുതിയില്ല…
അമ്മയുടെ വിയോഗവും എന്റെ അവസ്ഥയുംകൂടി അച്ഛനെ മാനസികമായി തളർത്തി…. പിന്നെ കുറേനാൾ കൗൺസിലിംഗ് ഉം മറ്റുമൊക്കെ നടത്തി കുറച്ചൊക്കെ മാറ്റം എനിക്ക് വന്നിരുന്നു… പക്ഷെ അപ്പോളേക്കും അച്ഛന്റെ ബിസിനസ് ഒക്കെ തകരാൻ തുടങ്ങി… ആ ഒരു അവസ്ഥയിൽ അച്ചൻ വീണ്ടുവിചാരം ഇല്ലാതെ തെറ്റാണ് ഇന്നത്തെ എന്റെ ജീവിതം…. പറഞ്ഞുനിർത്തി അവളൊരു നെടുവീർപ്പിട്ടു.
അർപ്പിത താൻ ഓക്കേ അല്ലെ??? താൻ വേണമെങ്കിൽ കിടന്നോളു.. സ്‌ട്രെയിൻ എടുക്കണ്ട… നമുക്ക് വേണമെങ്കിൽ പിന്നെ സംസാരിക്കാടോ…
ഏയ്… ആം ഓക്കേ ഡോക്ടർ.
അന്ന് അച്ഛന്റെ ക്ലോസ് ഫ്രണ്ട് ആയിരുന്ന രാമഭദ്രൻ… അയാൾ ആണ് അന്ന് ഞങ്ങളെ വേറെ ഹോസ്പിറ്റലിലേക് മാറ്റിയതൊക്കെ… അച്ഛന്റെ ബിസിനസ് ലും അയാൾക് ഷെയർ ഉണ്ടായിരുന്നു. എല്ലാത്തിനും ഞങ്ങളുടെ കൂടെത്തന്നെ ഉണ്ടായിരുന്നയാൾ… എന്റെ അവസ്ഥയും ഭാവിജീവിതത്തെ അത് ബാധിക്കുമെന്നും ഓർത്ത് അച്ചൻ അന്നൊക്കെ കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു… അങ്ങിനെയാണ് രാമഭദ്രൻ അയാളുടെ മകൻ കിരണിനെക്കൊണ്ട് എന്നെ വിവാഹം കഴിപ്പികം എന്നാ വാക്ക് അച്ഛനോട് പറഞ്ഞത്… എല്ലാംകൊണ്ടും തകർന്ന് നിന്ന അച്ഛന് അത് വല്യ ആശ്വാസമായി തോന്നി…
ഈ കിരണിനെ മുൻപ് ഒന്നുരണ്ടു തവണ കണ്ടിട്ടുണ്ടെന്നല്ലാതെ എനിക്ക് ഒരു പരിചയവും ഇല്ലായിരുന്നു.. അവൻ പഠിച്ചതൊക്കെ മുംബൈലും മറ്റുമൊക്കെ ആയിരുന്നു…..അവനും എന്നെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നു അയാൾ പറഞ്ഞു.
അങ്ങിനെയാണ് ഞാനും കിരണും തമ്മിലുള്ള വിവാഹം നടത്തിയത്…അമ്മയുടെ വിയോഗവും എന്റെ മനയികാവസ്ഥയുമൊക്കെ കണക്കിലെടുത്തുകൊണ്ട് ചെറിയൊരു ചടങ്ങ് മാത്രമേ ഉണ്ടായിരുന്നുള്ളു….. പിന്നങ്ങോട്ടാണ് എന്റെ ജീവിതം ചവിട്ടിയരക്കപ്പെട്ടത് ഡോക്ടറെ…. മാനസികമായി തകർന്ന എനിക്ക് കിരണിന്റെ കൂടെ ഉള്ള ജീവിതം ദുസഹാമായിരുന്നു…. വിവാഹം കഴിഞ്ഞ ദിവസം മുതൽ അവരുടെ മറ്റൊരു മുഖമാണ് ഞാൻ കണ്ടത്… പോകെ പോകെ ഞാനറിഞ്ഞു അച്ഛന്റെകൂടെ നിന്ന് അയാൾ ചതിക്കുകയാണെന്നു… ഞങ്ങളുടെ ആക്‌സിഡന്റ് പോലും അയാളുടെ ബുദ്ധിയായിരുന്നു… പക്ഷെ പാവം എന്റമ്മ….
എന്നിട്ടും അയാൾ അയാളുടെ മകനെകൊണ്ട് എന്നെ വിവാഹംകഴിപ്പിച്ചതിന്റെ കാരണം മാത്രം അന്യമായിരുന്നു…. പക്ഷെ ഒന്നും ഞാൻ അപ്പോൾ അച്ഛനെ അറിയിച്ചിരുന്നില്ല… ഒരു ദിവസം രാമഭദ്രൻ കുറെ പേപ്പർസുമായി എന്റെ മുന്നിൽ വന്നു… എന്നെകൊണ്ട് എന്തൊക്കെയോ ഒപ്പിട്ടു മേടിക്കാനായിരുന്നു അവരുടെ പദ്ധതി… പക്ഷെ അതിന് ഞാൻ തയ്യാറായിരുന്നില്ല…. അന്നെന്നെ അവർ രണ്ടാളും ഒരുപാട് ഉപദ്രവിച്ചു.. പക്ഷെ ഞാനെന്റെ തീരുമാനത്തിൽ ഉറച്ചുതന്നെ നിന്നു… പിന്നെ പിന്നെ ഭീഷണി പെടുത്തലുകൾ ആയിരുന്നു
അതിനിടയിൽ അയാളുടെ വായിൽ നിന്നുതന്നെ വീണു അച്ഛന്റെ ബിസിനസ് എല്ലാം എന്റെപേരിലാണെന്നും അത് അവരുടേതാക്കി മാറ്റാനായിരുന്നു ഈ കല്യാണമെന്നുപോലും
അതറിഞ്ഞപ്പോഴേക്കും എല്ലാം അച്ഛനോട് പറയണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു…
പിറ്റേദിവസം കിരണും രാമബദ്രനും ഇല്ലാത്ത സമയം നോക്കി ഞാൻ അച്ഛനെവിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞു.. പക്ഷെ അപ്പോൾ അച്ചൻ ഒരു ബിസിനസ് ആവശ്യത്തിനായി ബാംഗ്ലൂർ പോയിരിക്കുകയായിരുന്നു.. എല്ലാംകേട്ടെങ്കിലും അച്ചൻ തളർന്നില്ല.. കാരണം ഇതിനോടകം ബിസിനസിലെ ചതികളൊക്കെ അച്ഛനും മനസിലാക്കിയിരുന്നു.
രണ്ടുദിവസംകഴിഞ്ഞു അച്ചൻ എന്നെ കൂട്ടാൻ വരാം അതുവരെ അവരോടു പ്രശ്നത്തിനൊന്നും പോകരുതെന്ന് എനിക്ക് താക്കീതു നൽകി.
പക്ഷെ…. ഫോൺ കട്ട് ചെയ്തു തിരിഞ്ഞ ഞാൻ കാണുന്നത് പുറകിൽ എല്ലാം കേട്ട് നിൽക്കുന്ന കിരണിനെയും രാമബദ്രനെയും ആണ്.
കിരൺ എന്നെ ഒരുപാട് ഉപദ്രവിച്ചു… ആ പിടിവലിക്കിടയിൽ തല എവിടെയോ ഇടിച്ചെന്റെ ബോധം പോയി….
പിന്നെ ഞാൻ ഉണരുമ്പോൾ എന്നെ ഒരു റൂമിൽ അടച്ചിട്ടിരിക്കുകയായിരുന്നു…
കുറച്ചുകഴിഞ്ഞു അവിടേക്കു രാമഭദ്രനും കിരണും കൂടെ വേറെ മൂന്നാല് പേരും ഉണ്ടായിരുന്നു… അവരൊക്കെ കിരണിന്റെ ഫ്രെണ്ട്സ് ആണെന്ന് എനിക്ക് മനസിലായിരുന്നു… കാരണം അവർ മുന്പും അവിടെ വന്നിട്ടുണ്ട് അവനോടൊപ്പം.
പക്ഷെ അന്നൊന്നും കണ്ട ഭവമായിരുന്നില്ല അവർക്ക്… ഇരയെ കടിച് കീറാൻ നിൽക്കുന്ന വേട്ടമൃഗത്തെ പോലായിരുന്നു….
അപ്പോളും രാമഭദ്രന്റെ കയ്യിലെ പേപ്പറുകൾ എന്റെ മുന്നിലേക്ക് നീട്ടി ഒപ്പുവക്കാൻ പറഞ്ഞിരുന്നു…പക്ഷെ ഞാൻ നിഷേധിച്ചു.. അതിന് പകരമായി അയാൾ പറഞ്ഞ കാര്യം എന്നെ കീറിമുറിച്ചു കളഞ്ഞു… ഞാൻ ഒപ്പ് വച്ചില്ലെങ്കിൽ അവരെല്ലാംകൂടി എന്നെ….. അപ്പോൾത്തന്നെ അതിലൊരുത്തൻ മുന്നോട്ടുവന്നെന്റെ സാരിയിൽ പിടിമുറുക്കിയിരുന്നു… ഒരുവേള എന്ത് വേണമെന്നറിയാതെ ഞാൻ പകച്ചുപോയി… പക്ഷെ അവിടെ സ്വത്തിനേക്കാളും പണത്തിനേക്കാലുമൊക്കെ എനിക്ക് വലുതെന്റെ മാനമായിരുന്നു…. ഞാൻ അയാൾ പറഞ്ഞ എല്ലാ പേപ്പറിലും ഒപ്പിട്ട് നൽകി.. പക്ഷെ ആ നീചൻ ഞാൻ ഒപ്പിട്ട് കൊടുത്തിട്ടും ആ കണ്ടാമൃങ്ങൾക്ക് മുന്നിലേക്കെന്നെ വലിച്ചെറിഞ്ഞു കൊടുത്തു…. കൂടെ എന്റെ ഭർത്താവെന്ന് പറയുന്നവനും…. എല്ലാവരുംകൂടി എന്നെ….. ഒരു മനുഷ്യ സ്ത്രീ ആണെന്ന പരിഗണന പോലും തന്നില്ല… വിവാഹം കഴിഞ്ഞിട്ട് എന്നെ ഒന്ന് തൊടുക പോലും ചെയ്യാത്ത അവനും അവരോടൊപ്പം എന്നെ… അത് താങ്ങാനുള്ള ശക്തി എനിക്കും എന്റെ മനസിനും ഇല്ലായിരുന്നു… ഒരു രാത്രിമുഴുവൻ വേദനയാൽ ഞാൻ അലറികരഞ്ഞു… പിന്നെപ്പോളോ എന്റേബോധം പോയി…
അവൾക് വാക്കുകൾ കിട്ടുന്നുണ്ടായില്ല പറയാൻ… വല്ലാതെ കിതച്ചു. പൊട്ടികരഞ്ഞു അവൾ…
നിരഞ്ജൻ കണ്ണുകൾ ഇറുകെ അടച്ചു…. അവന്റെ പേശികൾ വലിഞ്ഞു മുറുകി….
ഇത്രയും വല്യ ക്രൂരതക്ക് അവൾ ഇരയായി എന്നുള്ളത് അവന് ഉൾകൊള്ളനായില്ല. എന്നാലും അവൻ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു.
വാശിയിൽ കണ്ണുനീർ തുടച്ചുകൊണ്ട് അവൾ തുടർന്നു….
പിന്നെ ഞാൻ ഉണർന്നത് ദിവസങ്ങൾക്കു ശേഷമാണ്… എന്റെ അച്ചൻ കൂടെ ഉണ്ടായിരുന്നു… ഏതോ ഒരു ഹോസ്പിറ്റലിൽ…. അന്ന് ഞാൻ വീണ്ടും കണ്ടു എല്ലാം തകർന്നപോലെ ഉള്ള എന്റെ അച്ഛനെ…. എന്റെ മനസും മരിച്ചിരുന്നു.
ഞാൻ സൈൻ ചെയ്ത പേപ്പറുകൾ വച് ഞങ്ങളുടെ സ്വത്തെല്ലാം അവർ തട്ടി എടുത്തു… പോരാത്തതിന് എന്റെ അച്ഛന്റെ മേൽ കെട്ടിച്ചമച്ച കേസും…. വീണ്ടും ഞാൻ ഡിപ്രെഷനിലേക് പോയി… വീടൊഴികെ എല്ലാം നഷ്ടമായി… പിന്നെയും മാസങ്ങൾ കടന്നുപോയി… എന്റെ ട്രീറ്റ്മെന്റൊക്കെ നടന്നുകൊമ്ടിരുന്നു.. പക്ഷെ അപ്പോളേക്കും ഞാൻ ഗർഭിണി ആയി.. അതോടെ അച്ചൻ പൂർണമായും തകർന്നു… എന്റെ ആരോഗ്യനിലവച്ചു ഒരു അബോർഷൻ പോലും സാധ്യമായിരുന്നില്ല…
പിന്നെ ഞങ്ങൾ പാലക്കാട്ക്ക് പോയി… എന്റെ വിവാഹ ശേഷം മറ്റൊരു ബന്ധുവിന്റെ വീട്ടിലേക് പോയ രാധമ്മയെയും അച്ചൻ ഒപ്പം കൂട്ടി…. അങ്ങിനെയാണ് ഞാൻ ഋഷിമോനെ പ്രസവിക്കുന്നത്… അന്നൊക്കെ എന്നിൽ ജീവൻ ഉണ്ടായിരുന്നെന്നെ ഉള്ളു ഡോക്ടറെ… എന്റെ കുഞ്ഞിന്റെ മുഖംപോലും എനിക്കോർമ്മയില്ല..
അതെ…. അന്ന് തന്റെ മുന്നിൽ നിർവികരമായി കിടന്ന അർപ്പിതയുടെ മുഖം നിരഞ്ജന്റെ ഓർമയിലേക്ക് വന്നു… പക്ഷെ… അന്ന് താൻ അറിഞ്ഞിട്ടുന്നില്ലല്ലോ ഒന്നും… അവൻ ഹൃദയവേദനയോടെ ഓർത്തു..
പക്ഷെ അവിടംകൊണ്ടും തീർന്നില്ല……..മോനേം എന്നെയും അച്ചൻ തിരികെ തിട്ടുവനന്തപുരത്തേക് കൊണ്ടുവന്നിരുന്നു… അച്ഛന് എന്തൊക്കെയോ കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നിരിക്കണം… രാമഭദ്രനുമായി വഴക്കുകൾ ഉണ്ടായി പക്ഷെ… ഒരു ദിവസം രാമഭദ്രൻ അയാളുടെ കുറെ ഗുണ്ടകളെ രാത്രി ഞങ്ങളുടെ വീട്ടിലേക്കു പറഞ്ഞുവിട്ടു…. ആദ്യം അച്ചൻ അവരുമായി വാക്ക് തർക്കത്തിലായി… പിന്നെ അത് വല്യ വാഴക്കായി… അവർ എന്റെ അച്ഛനെയും കൊന്നുകളഞ്ഞു…. എന്റെ മുന്നിൽ വച്…. ഒന്ന് എതിർകാൻപോലും എനിക്ക് ശേഷി ഉണ്ടായില്ല…. പക്ഷെ പിന്നെ നീണ്ട ഒന്നര വർഷം എന്റെ മുന്നിൽ ഇരുട്ട് മാത്രമായിരുന്നു ഡോക്ടറെ…. ഒരു മുഴുഭ്രാന്തിയായി…. മെന്റൽ ഹോസ്പിറ്റലിലെ ഒരു മുറിയിൽ….
അർപ്പിതാ…….നിരഞ്ജന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു
അതെ ഡോക്ടർ…. ഞാനൊരു മുഴു ഭ്രാന്തിയായി മാറിപോയിരുന്നു…. അത്രക്കും വേദന ഞാൻ സഹിച്ചു
എന്റെ രാധമ്മ ഒറ്റൊരാളാ എന്റെ മോനെ പൊന്നുപോലെ നോക്കിയത്….പിന്നെ അച്ചൻ എന്റെപേരിൽ നമ്മൾ ഇപ്പോൾ താമസിക്കുന്ന വീട് വാങ്ങിയത് മരിക്കുന്നതിനും കുറച്ചുനാൾ മുന്പായിരുന്നു… രാധമ്മക്ക് മാത്രമേ അതറിയുമായിരുന്നുള്ളു…. ഒരുപക്ഷെ അച്ചൻ എല്ലാം മുൻകൂട്ടി കണ്ടിരിക്കണം അല്ലെ ഡോക്ടറെ…..
പിന്നെ എന്റെ മോനുവേണ്ടിമാത്രമ എന്റെ ജീവിതം…. ഒരുപക്ഷെ ആരുമില്ലാത്ത എനിക്ക് ദൈവം തന്നതായിരിക്കും അവനെ…. അങ്ങിനെ കാണാനാ എനിക്കിഷ്ടം…. ഒരു ശാന്തമായ പുഞ്ചിരിയോടെ പറഞ്ഞുകൊണ്ടവൾ നിരഞ്ജനെ നോക്കി..
എന്റെ മോന് അച്ഛനില്ല ഡോക്ടറെ…. അമ്മ മാത്രെ ഉള്ളു…. ഈ അർപ്പിത.
എന്താ ഡോക്ടറെ… ഡോക്ടറെ കൂടി ഞാൻ വിഷമിപ്പിച്ചുവോ??… ഇപ്പോൾ എനിക്കും നല്ല ആശ്വാസം തോന്നുന്നുണ്ട്.. അവൾ പതിയെ ഒന്ന് പുഞ്ചിരിച്ചു.
നിരഞ്ജൻ അവളെ തന്നെ കണ്ണിമാ ചിമ്മാതെ നോക്കിയിപ്പാണ്…. അർപ്പിത.. തനിപ്പോളും മെഡിസിൻ എടുക്കുന്നുണ്ടോ???
മ്മ്മ്… ഇടക്കൊക്കെ… എനിക്കെന്നെത്തന്നെ നിയന്ത്രിക്കാൻ പറ്റാതെ വരുന്ന സമയത്ത്…
പക്ഷെ ഡോക്ടറെ… എനിക്കിനിയും കടമ്പകൾ ഏറെ ആണ്… എന്റെ ഋഷിമോൻ.. അവനും എന്നെങ്കിലും ഇതൊക്കെ അറിയേണ്ടി വരും… ആ ഒരു നിമിഷമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞത്… അവളുടെ വാക്കുകളിൽ നിറഞ്ഞിരുന്ന ആശങ്ക നിരഞ്ജന് മനസിലായി.
ഏയ്… തനിപ്പോൾ അതൊന്നും ആലോചിക്കേണ്ട അതിനൊക്കെ ഇനിയും സമയമില്ലേ… അപ്പോളേക്കും ഒരുപാട് മാറ്റങ്ങൾ തന്റെ ലൈഫിൽ വന്നിരിക്കും… അതോർത്തു ഇപ്പോളെ ടെൻഷൻ ആകണ്ട.
മ്മ്മ്…..
താൻ കുറച്ചുനേരം കിടക്കേടോ…. ഒന്നും ഓർക്കേണ്ട… കിടന്നോളു… പിന്നെ പറ്റുമെങ്കിൽ ഈ ഡോക്ടറെ വിളി ഒന്ന് ഒഴിവാക്കു കേട്ടോ… നിരഞ്ജൻ എന്ന് വിളിച്ചോളൂ… എന്താ… പറ്റില്ലേ???
അവളൊന്നു നോക്കി ചിരിച്ചതെ ഉള്ളു…
അപ്പോളേക്കും അവന്റെ ഫോണിൽ ഒരു കാൾ വന്നു…
അമ്മയടോ ഞാനൊന്നു സംസാരിച്ചിട്ട് വരാം.. താൻ കിടന്നോളു.
അവൾ പതിയെ തലയാട്ടി… പിന്നെ ബെഡിലേക് കിടന്നു…
നിരഞ്ജൻ മൊബൈലുമായി പതിയെ പുറത്തേക്കിറങ്ങി… കൂട്ടത്തിൽ അവളെന്നോക്കിയൊന്ന് കണ്ണുചിമ്മി.
ഇന്നിനി തനിക് ഉറങ്ങാൻ കഴിയുമോ???… അവളുടെ മനസ്സിൽ ഭൂതകാലത്തിന്റെ ഓർമ്മകൾ മാത്രമായിരുന്നു
(തുടരും )

by