രചന – കാന്താരി
അച്ഛൻ വിളിച്ചതനുസരിച്ചു താഴേക്കു ചെന്നപ്പോൾ എല്ലാവരും ഒരുങ്ങി നിൽക്കുവായിരുന്നു.
“അല്ല… എല്ലാരും കൂടിയാണോ പോക്കുന്നെ… ”
“അതേ… ”
ന്ന് പറഞ്ഞു കൊണ്ട് അച്ഛൻ മുന്നിൽ നടന്നു. അത് കണ്ട് ഞാൻ ചോദിച്ചു
“വണ്ടി എടുക്കണ്ടേ… ”
“ഓ… അതിന്റെ ഒന്നും ആവശ്യമില്ല സിദ്ധു… നടക്കാനുള്ള ദൂരമേ ഉള്ളു… നീ.. വാ… ”
അശ്വന്ത് എന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു. അജുനെ നോക്കിയപ്പോൾ കാശ്മലൻ അനുനോട് കിന്നാരിചോണ്ടിരിക്കുവാ…
നടന്നു അവസാനം ഒരു വീട്ടില്ലേക്കാണ് ചെന്നു കേറിയത്..
അമ്മ പോയി ബെൽ അടിച്ചതും വീടിന്റെ പുറകിൽ നിന്നും എന്തോ വീഴുന്ന ഒച്ചയും കേട്ടു പെട്ടന്ന് തന്നെ വാതിലും തുറന്നു…
❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇
വാതിൽ തുറന്നതും ഞാൻ ഷോക്ക് ആയി നിന്നു.
സിദ്ധുവേട്ടനും ഫുൾ ഫാമിലിയും കൂടി വന്നിരിക്കുന്നു…
എന്നെ കണ്ടപ്പോൾ എല്ലാം കൂടി ചിരിക്കാൻ തുടങ്ങി… പക്ഷേ സിദ്ധുവേട്ടൻ മാത്രം ഷോക്ക് അടിച്ചപോലെ നിന്നു
എന്താണെന്നു മനസിലാവാതെ ഞാൻ നിന്നു
പെട്ടന്ന് അമ്മ വന്നു തലക്കിട്ടു ഒരു കൊട്ട് തന്നു കേറി പോക്കാൻ പറഞ്ഞു..
ഞാൻ വേഗം റൂമില്ലേക്ക് ഓടി… കണ്ണാടിയിൽ എന്റെ രൂപം കണ്ടപ്പൊഴാ മനസിലായെ അവരെന്താ ചിരിക്കാൻ കാരണമെന്ന്.
പാവാട കേറ്റി കുത്തി, മുടിയൊക്കെ പ്രാന്തതിയെ പോലെ…
ബാക്കി കാര്യം പിന്നെ പറയേണ്ട കാര്യമില്ലല്ലോ…
‘അയ്യേ… ഞാനിനി എങ്ങനെ അവരുടെ മുഖത്തു നോക്കും…
നിനക്ക് കുറച്ചു വൃത്തിയിൽ ഒക്കെ നടന്നുടെ…. ഐശു…ആകെ നാണക്കേടായി ശോ… ‘
ഞാൻ എന്നെ തന്നെ കണ്ണാടിയിൽ നോക്കി ചീത്ത പറഞ്ഞു കൊണ്ടിരുന്നപ്പോൾ അമ്മ റൂമില്ലേക്ക് വന്നു
“നീയൊന്നു വേഗം റെഡി ആയിക്കെ… എന്നിട്ട് അടുക്കളയില്ലേക്ക് വാ…. ”
“അതെന്തിനാ… ”
“അവര് നിന്നെ പെണ്ണ് കാണാൻ വന്നതാ.. ”
“പെണ്ണ് കാണാനോ…. 😯😯😯😯”
“വായും പൊളിച്ചു നിൽക്കാതെ വേഗം വരാൻ നോക്ക്… ”
അമ്മ പുറത്തേക്കു പോയതും എന്താ ചെയാന് ആലോചിച്ചു കയ്യും കാലും വിറക്കാൻ തുടങ്ങി. പിന്നെ രണ്ടും കല്പിച്ചു റെഡിയാവാൻ തുടങ്ങി
✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴
വാതിൽ തുറന്നു ഐശു നെ കണ്ടതും ഞാൻ ഞെട്ടി നിന്നു .
‘ഇതു ഇവളുടെ വീടാണോ…. ഇതെന്തിനാപ്പോ എല്ലാവരും കൂടി ഇങ്ങോട്ട് വന്നേ… ‘
മനസ്സിൽ ഓരോന്ന് പറഞ്ഞു കൊണ്ട് ചിന്തിച്ചു നിന്നപ്പോൾ മീനു വന്നു കൈ പിടിച്ചു അകത്തേക്ക് കൊണ്ട് പോയി
പിന്നെ നടന്നതൊക്കെ ഒരു സ്വപ്നം പോലെ എനിക്ക് തോന്നി
അച്ഛൻ ഐശുന്റെ അമ്മയോട് ഐശുനെ എനിക്ക് കല്യാണം കഴിപ്പിച്ചു തരാൻ സമ്മതമാണോന്ന് ചോദിച്ചപ്പോൾ
ഞാൻ വണ്ടർ അടിച്ചു നിന്നുപോയി.
സന്തോഷം കൊണ്ടാണോ ടെൻഷൻ ആണോ പറയാൻ പറ്റാത്ത ഒരു അവസ്ഥയിൽ ഞാനാച്ചന്റെ മുഖത്തെക്ക് നോക്കിയപ്പോൾ അച്ഛൻ എന്റെ കൈയിൽ പിടിച്ചു മെല്ലെ തട്ടി
എതിർപ്പുകൾ ഒന്നും പറയാതെ തന്നെ ഐശുന്റെ അമ്മ സന്തോഷത്തോടെ സമ്മതിച്ചു.
പിന്നെ അവളെ വിളിക്കാൻ വേണ്ടി അകത്തേക്ക് പോയി.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു ട്രൈയിൽ ചായയുംമായി ഐശു വന്നു.
കണ്ടാല്ലേ… അറിയാം ആള് നല്ല ടെൻഷനിൽ ആണെന്ന്. എല്ലാവർക്കും ചായ തന്നു ഒന്ന് ചിരിച്ചു കൊണ്ട് അവൾ തിരിച്ചു റൂമില്ലേക്ക് പോയി.
“നിങ്ങൾ ഇവിടെ ഒറ്റക്കാണെന്ന് അറിയാം… എന്നാലും ബന്ധങ്ങൾ ഒക്കെ… ” അച്ഛൻ ചോദിച്ചു
“നാട്ടിൽ ആണ് എല്ലാവരും ഏട്ടൻ ഇങ്ങോട്ട് വരാറുണ്ട് …. ഏട്ടനോട് സംസാരിച്ചു ബാക്കി കാര്യം അറിയിക്കാം ”
തിരിച്ചു പോരാൻ നേരത്ത് ജനലിൽ കൂടി എന്നെ നോക്കുന്ന രണ്ടു കണ്ണുകൾ ഞാൻ കണ്ടു . ഞാൻ കണ്ടെന്നു മനസിലായപ്പോൾ പെട്ടന്ന് അവൾ അവിടുന്നു മാറി.
പുറത്തേക്കു ഇറങ്ങിയപ്പോൾ ഞങ്ങൾക്ക് മുന്നില്ലായി ഒരു കാർ വന്നു നിന്നു.
അതിൽ നിന്നും ഒരു ചെറുപ്പക്കാരനും അയാളുടെ അച്ഛനെന്ന് തോന്നിപ്പിക്കുന്ന ഒരാളും ഇറങ്ങി.
ആ ചെറുപ്പക്കാരനെ കണ്ടപ്പോൾ എനിക്ക് എവിടെയോ കണ്ടതുപോലെ തോന്നി അയാൾ എന്റെ മുഖത്തെക്ക് നോക്കിയെങ്കിലും പെട്ടന്ന് തന്നെ മുഖം തിരിച്ചു അകത്തേക്ക് കേറി പോയി.
വീട്ടിൽ എത്തി. എനിക്കാകെ എന്തോ പോലെ തോന്നുന്നു ഞാനായാളെ കണ്ടിട്ടുണ്ട്… പക്ഷേ എവിടെ? കൃത്യമായി ഓർമ്മ കിട്ടുന്നില്ല
ഒരുപാട് ആലോചിച്ചാപ്പോൾ തല വേദന തുടങ്ങി.
പിന്നെ അത് വിട്ടു… നാളെ തൊട്ട് ഓഫീസിൽ പോയി തുടങ്ങണം അത് കൊണ്ട് നേരത്തെ കിടന്നു.
(തുടരും… )
Add a comment

by