രചന – കാന്താരി
“ഇതെന്താ ബാഗ് ഒക്കെ എടുത്തു ഇവളെ വീട്ടിൽ നിന്ന് പുറത്താക്കിയോ ” ഐശുവിന്റെ കൈ പിടിച്ചു ദേവു വരുന്നത് കണ്ടു പുഷ് അപ്പ് നിർത്തി കൊണ്ട് സിദ്ധു ചോദിച്ചു. “ഇല്ല. ഇവളിനി കുറച്ചു ദിവസം ഇവിടെ ഉണ്ടാകും ” “ഞാൻ കരുതി കയ്യിലിരിപ്പ്ന് വീട്ടുകാർ ഇവളെ പിടിച്ചു പുറത്താക്കിന്ന്. ആരാണ് സമാധാനം ആഗ്രഹിക്കാത്തതു ”
സിദ്ധു കളിയാക്കി പറഞ്ഞു കൊണ്ട് ചിരിച്ചതും പടകളും അവനോപ്പം ചേർന്നു ചിരിക്കാൻ തുടങ്ങി. അത് കണ്ടു ഐശുവിന് ദേഷ്യം കേറി. “ഇയാളെ ഇന്ന് ഞാൻ… ” “വേണ്ട ഐശു… അതിനിനിയും സമയമുണ്ട് നീ വന്നേ… ഇനി ഇവിടെ നിന്നാൽ ശരിയാവില്ല എല്ലാം കണക്കാ… ” ഐശുവിനെ തടഞ്ഞു പറഞ്ഞു കൊണ്ട് ദേവു അവളെയും കൊണ്ട് അകത്തേക്ക് നടന്നു. “ഇതൊന്നും ശരിയാവില്ല ദേവു… ഞാൻ തിരിച്ചു പോകുവാ… അയാളില്ലേ നിന്റെ ഏട്ടൻ അയാൾക് ആ പിശാശ്ക്കളിൽ ഒരാളെ തന്നെ കിട്ടണം അപ്പോഴേ അയാള് പഠിക്കു ”
“ശേ… നീ ഇങ്ങനെ വിഷമിക്കാതെ ന്റെ ഐശു… ഏട്ടന് ഒന്നും അറിയാത്തതു കൊണ്ടല്ലേ നീ അത് വിട് ” “എന്നാലും അവരുടെ മുന്നിൽ ഞാൻ നാണം കേട്ടില്ലേ ” “അത് സാരമില്ല. കുറച്ചു കഴിയുമ്പോൾ ശീലമായിക്കോളും ” ഐശു വിഷമത്തോടെ പറഞ്ഞതും ദേവു അവളുടെ തോളിൽ തട്ടി പറഞ്ഞു കൊണ്ട് അടുക്കളയില്ലേക്ക് നടന്നു. 🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
കുറച്ചു സമയം കഴിഞ്ഞതും യശോദമ്മ എല്ലാവരെയും ഭക്ഷണം കഴിക്കാനായി വിളിച്ചു. അപ്പോഴേക്കും പടകൾ സിദ്ധുവിന്റെ അടുത്ത് തന്നെ സീറ്റ് പിടിച്ചു ഇരുന്നു. അത് കണ്ടതും ഐശുവും ദേവുവും പരസ്പരം ഒന്ന് നോക്കി. എല്ലാവരും വന്നിരുന്നതും ദേവുവും ഐശുവും അവർക്ക് വിളമ്പി കൊടുക്കാൻ തുടങ്ങി. ദേവു എല്ലാവർക്കും ഇഡ്ഡലി എടുത്തു കൊടുക്കുമ്പോൾ പുറകെ തന്നെ ഐശു സാമ്പാർ വിളമ്പി കൊണ്ടിരുന്നു. (എന്നെ കളിയാക്കുമല്ലേ… തനിക് ഈ ഐശു ആരാണെന്നു കാണിച്ചു തരാം… )
സിദ്ധുവിന്റെ അടുത്ത് എത്തിയതും മനസ്സിൽ പറഞ്ഞു കൊണ്ട് ഐശു സാമ്പാർ കോരി എടുത്തു സിദ്ധുവിന്റെ നെഞ്ചത്ത് തന്നെ അഭിഷേകം ചെയ്തു കൊടുത്തു. അതിൽ സിദ്ധു ചാടി എഴുന്നേറ്റതും അവന്റെ ദേഹത്ത് നിന്നും കറി അടുത്തിരുന്ന ആതിരയുടെയും കാവ്യയുടെയും ദേഹതെക്ക് തെറിച്ചു. “എവിടെ നോക്കിയാടി വിളമ്പുന്നതു ” “അയ്യോ സോറി സോറി ഞാൻ അറിയാതെ പറ്റിയതാ സിദ്ധുവേട്ടാ… സോറി സോറി ” ദേഷ്യത്തിൽ സിദ്ധു ചോദിച്ചതും ഒന്നും അറിയാത്ത പോലെ അയ്യോ പാവം കളിച്ചു ഐശു പറഞ്ഞു കൊണ്ട് നിന്ന് കണ്ണ് നിറച്ചു. നിറച്ചതല്ല കണ്ണിലെക്ക് കറി തെറിച്ചപ്പോൾ കണ്ണ് നീറിയതാണ്. “നിന്നെ ഒക്കെ… ”
“അവൾ അറിയാതെ പറ്റിയതല്ലേ സിദ്ധു… നീ പോയി ഷർട്ട് മാറ്റിയിട്ട് വാ… മോള് വാ… സാരമില്ല കരയാതെ, ഇവിടെ ഇരിക്” കൂടുതലായി സിദ്ധു പറയാൻ വന്നതും അത് തടഞ്ഞു പറഞ്ഞു കൊണ്ട് യശോദമ്മ ഐശുവിനെ പിടിച്ചു അടുത്തിരുത്തി. അത് കണ്ടു ദേഷ്യത്തിൽ സിദ്ധു മുറിയിൽ പോയി ഷർട്ട് മാറ്റിയിട്ട് വന്നു. എല്ലാവരും ഭക്ഷണം കഴിച്ചു പോയതും ഐശുവും ദേവുവും യശോദമ്മയെ എല്ലാത്തിനും ഹെല്പ് ചെയ്തു. ശേഷം അവർ രണ്ടും മുറിയിലെക്ക് പോയി. “അതെ… ചേച്ചിനെ സിദ്ധുവേട്ടൻ അനേഷിക്കുന്നുണ്ട് റൂമിലെക്ക് ചെല്ലാൻ പറഞ്ഞു. ” പറഞ്ഞു കൊണ്ട് ആർദ്ര പോയതും ഐശുവിന്റെ ഉള്ളിൽ കൂട്ടമണി അടിക്കാൻ തുടങ്ങി. “ഞാൻ പോയിട്ട് വരാം…
ഇനി എന്നെ കണ്ടില്ലേങ്കിൽ ഒന്ന് വന്നു നോക്കിയേക്കണേ ” ദേവുവിന്റെ കൈകൾ കൂട്ടി പിടിച്ചു പറഞ്ഞു കൊണ്ട് ഐശു സിദ്ധുവിന്റെ മുറിയിലെക്ക് നടന്നു. വാതിൽ തുറന്നു മുറിയിൽ കേറിയതും ആരെയും കാണാതെ ആയപ്പോൾ ആശ്വാസത്തോടെ തിരിച്ചു പോകാനായി ഐശു തിരിഞ്ഞതും ഡോർ ലോക്ക് ചെയുന്ന സിദ്ധുവിനെ കണ്ടു ഐശു ഒന്ന് ഞെട്ടി. “നിങ്ങളെന്തിനാ ഡോർ ലോക്ക് ചെയുന്നത് മാറിക്കെ എനിക്ക് പോണം ” സിദ്ധുവിനെ പിടിച്ചു മാറ്റാൻ നോക്കി കൊണ്ട് ഐശു പറഞ്ഞതും അവൻ അവളെ പിടിച്ചു നിർത്തി. “നീ പൊയ്ക്കോ… അതിന് മുൻപ് എന്റെ ഷർട്ട് നശിപ്പിച്ചതിന്നു നഷ്ടപരിഹാരം തന്നിട്ട് പൊയ്ക്കോ ”
“അത് പിന്നെ ഞാൻ… മനഃപൂർവം ചെയ്തത് ഒന്നുമല്ല അറിയാതെ പറ്റിയതാ… ” സിദ്ധുവിന്റെ മുഖത് നോക്കാതെ നിലത്ത് നോക്കി കൊണ്ട് ഐശു പറഞ്ഞതും സിദ്ധു അവളുടെ മുഖം പിടിച്ചു ഉയർത്തി. “മോളെ… നിന്നെ ഞാൻ ഇന്നും ഇന്നലെയൊന്നും കാണാൻ തുടങ്ങിയതല്ല. അത് കൊണ്ട് മോള് നുണ പറഞ്ഞു ബുദ്ധിമുട്ടണ്ട. രാവിലെ ഞാൻ നിന്നെ കളിയാക്കിയതിനു നീ പകരം വീട്ടിയതല്ലേടി ” എന്ന് പറഞ്ഞു കൊണ്ട് സിദ്ധു അവളുടെ കയ്യിൽ പിടിച്ചു തിരിക്കാൻ തുടങ്ങി, അതിൽ വേദന കൊണ്ട് ഐശു അവന്റെ കൈ വിടുവിക്കാൻ നോക്കി എങ്കിലും അവന്റെ കരുതിൽ അവൾ തോറ്റു പോയിരുന്നു.
“അത് കൊണ്ടൊന്നുമല്ല ഞാൻ അറിയാതെ പറ്റി പോയതാ… കൈ വിട് എനിക്ക് വേദനിക്കുന്നു” “ദെയ് പിന്നെയും നുണ. നീ സത്യം പറഞ്ഞോ ഇല്ലെങ്കിൽ നിന്റെ കൈ ഞാൻ ഓടിക്കും ” എന്ന് പറഞ്ഞു സിദ്ധു അവളുടെ കൈ ഒന്നും കൂടി മുറുക്കി പിടിച്ചു. അതിൽ വേദന കൂടിയതും സഹി കേട്ടു ഐശു അവന്റെ കൈ പിടിച്ചു കടിച്ചു. “ആാാാ…. ” അലറി കൊണ്ട് സിദ്ധു അവളിലെ പിടി വിട്ടതും ഐശു ഓടി ചെന്നു വാതിൽ തുറന്നു. “ഡോ… മാക്കാനെ ഞാൻ മനഃപൂർവം ചെയ്തത് തന്നെയാഡോ… താനേന്ത് ചെയ്യും പെണ്ണ് പിടിയാ… ” “ഡി…. നിന്നെ ഞാൻ ” “ഒന്ന് പോടോ… എന്നെ നോക്കണ്ട ഞാൻ ഓടി ”
സിദ്ധു അവളെ പിടിക്കാൻ നിന്നതും പറഞ്ഞു കൊണ്ട് ഐശു അവിടുന്ന് ഓടി. (പിശാശ് പട്ടിടെ ജന്മമാണോ… എന്തൊരു കടിയാ കടിച്ചത്. നിന്നെ എന്റെ കയ്യിൽ കിട്ടും മോളെ… അപ്പൊ ശരിയാക്കി തരാം ഞാൻ ) സ്വയം പറഞ്ഞു കൊണ്ട് സിദ്ധു കൈ ഒന്ന് കുടഞ്ഞു. ഓടി ദേവുവിന്റെ മുറിയിൽ എത്തിയ ഐശു വാതിൽ അടച്ചു കൊണ്ട് വാതിലിൽ ചാരി നിന്ന് ശ്വാസം ഒന്ന് വിട്ടു. “എന്താടി… എന്തെങ്കിലും പറ്റിയോ ” ദേവു വെപ്രാളത്തോടെ ഐശുവിനോട് ചോദിച്ചു. “കൂടുതൽ ഒന്നും പറ്റിയില്ല. അതിന് മുൻപേ… ഞാൻ ഓടി ” എന്ന് പറഞ്ഞു ഐശു ഒന്ന് ചിരിച്ചു. 🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
പിറ്റേന്ന് രാവിലെ എഴുന്നേറ്റതും മുന്നിൽ കുളിച്ചു സെറ്റ് സാരിയും ഉടുത്തു ഒരു ഗ്ലാസ് ചായയുമായി ആർദ്ര നിൽക്കുന്നത് കണ്ടു ദേവുവും ഐശുവും ആകെ കിളി പോയി നിന്നു. “നീ ഈ രാവിലെ തന്നെ എവിടെ പോകുവാ ” ദേവു അവളുടെ അടുത്തേക്ക് ചെന്നു കൊണ്ട് ചോദിച്ചു. “എവിടെയും പോണില്ല. ഞാൻ സിദ്ധുവേട്ടന് ചായ കൊണ്ട് കൊടുക്കാൻ പോകുവാ ” “അതിന് ഇങ്ങനെ ഒരുങ്ങണോ ” “അത് ചേച്ചിക്ക് അറിയതോണ്ടാ… ഇതൊക്കെ ഏട്ടനെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യാനാ.. ചേച്ചി നോക്കിക്കോ പ്രായം കുറവാണെങ്കിലും ഞാനായിരിക്കും ചേച്ചിടെ ഏട്ടത്തിയമ്മ ” ദേവു ആർദ്രയെ അടിമുടി നോക്കി കൊണ്ട് ചോദിച്ചത് കേട്ടു പറഞ്ഞു കൊണ്ട് ആർദ്ര നിന്ന് കളം വരയ്ക്കാൻ തുടങ്ങി. “അതിന് സിദ്ധുവേട്ടൻ സമ്മതിച്ചോ ”
“പിന്നെ ഇല്ലാതെ… അന്ന് പറയുന്നത് ചേച്ചി കേട്ടില്ലയിരുന്നോ. ആതിചേച്ചിക്കും കാവ്യചേച്ചിക്കും വേറെ കല്യാണം നോക്കാമെന്ന് ഏട്ടൻ പറഞ്ഞത്. അതിൽ എന്റെ പേര് മാത്രം ഏട്ടൻ പറഞ്ഞില്ല. ദാറ്റ് മീൻസ്.. ഏട്ടന് അവരോടു ഒന്നുമില്ല പകരം എന്നോട് എന്തോ ഉണ്ടെന്നാണ്. അയ്യോ… ചായ തണുക്കും നിങ്ങൾ ഇവിടെ ഇരിക് ഞാനിതു ഏട്ടന് കൊണ്ട് കൊടുക്കട്ടെ എന്നിട്ട് ബാക്കി പറയാം ” എന്ന് പറഞ്ഞു ആർദ്ര സിദ്ധുവിന്റെ മുറിയിലെക്ക് നടന്നു. “ഹമ്… +2 ന് പഠിക്കുന്ന സാധനമാ… പറഞ്ഞിട്ട് പോയത് കേട്ടില്ലേ നീ ”
“മ്മ്മ്… ഇവിടെ പ്രായം എല്ലാംകൊണ്ടും തികഞ്ഞു നിൽക്കുന്ന നമ്മളെ നോക്കാത്ത ആളാണോ ഈ പീക്കിരിയെ നോക്കാൻ പോണത് ” ദേവു പറഞ്ഞതും ഐശു മറുപടി പറഞ്ഞു അവർ അവൾ പോകുന്നത് നോക്കി കൊണ്ട് നിന്ന് ചിരിച്ചു. (തുടരും )

by