രചന – കണ്ണന്റെ മാത്രം
കല്ലു ഡോക്ടറുടെ ക്യാബിനിൽ നിന്ന് പുറത്തേക്ക് വന്നു. അപ്പോഴേക്കും മെഡിസിൻ വാങ്ങിക്കൊടുത്ത് ഗൗരി അങ്ങോട്ട് വരുന്നുണ്ടായിരുന്നു. കല്ലുവിനെ കണ്ടതും ഗൗരി വേഗം അവളുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു..
എന്തായി കല്ലു….എന്താ ഡോക്ടർ പറഞ്ഞത്… രാധുമ്മയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ട്.
ഗൗരിയെ കണ്ടതും കല്ലുവിന് തന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.. അവൾ ഗൗരിയെ കെട്ടിപ്പിടിച്ച് കരഞ്ഞു പോയി..
കല്ലു.. എന്താ മോളെ എന്തിനാ നീ ഇങ്ങനെ കരയുന്നത്.. രാധുമ്മ ഒക്കെയല്ലേ എന്തെങ്കിലും ഒന്ന് പറയുമോളെ… എനിക്ക് ആകെ പേടിയാകുന്നു.. ഗൗരിയും ആകെ കരച്ചിലിന്റെ വക്കോളം എത്തി പറഞ്ഞു..
ഗൗരിയുടെ ചിലമ്പിച്ച സ്വരം കേട്ടപ്പോൾ കല്ലു വേഗം അവളെ വിട്ടു മാറി.. എന്നിട്ട് പറഞ്ഞു ഇപ്പൊ കുഴപ്പമൊന്നുമില്ല പക്ഷേ നാളെ എൻജിയോപ്ലാസ്റ്റി ചെയ്യണം…
അറ്റാക്ക് ആയിരുന്നു. രണ്ടു ബ്ലോക്ക് ഉണ്ട് അത് എത്രയും പെട്ടെന്ന് ഭേദമാക്കാനുള്ള കാര്യങ്ങൾ ചെയ്യണം. ഇന്ന് ഇവിടെ സീനിയർ ഡോക്ടർ ഇല്ല അതുകൊണ്ടാണ് ചെയ്യാത്തത് നാളെ രാവിലെ ഡോക്ടർ വന്നതിനുശേഷം ആയിരിക്കും അത് ചെയ്യുക.
ഇതെല്ലാം കേട്ട് ഗൗരി ആകെ ഞെട്ടി നിൽക്കുകയായിരുന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
ഇതുകണ്ട കല്ലു പറഞ്ഞു.. ഗൗരീ നീ വിഷമിക്കല്ലേ ഈ പ്രൊസീജിയർ കഴിഞ്ഞ രാധു ഉഷാറാവും പിന്നെ കുറച്ചുനാൾ റസ്റ്റ് വേണം മൂന്നുമാസം നല്ല റസ്റ്റ് വേണമെന്ന് പറഞ്ഞിട്ടുണ്ട് അത്രയേ ഉള്ളൂ…
എന്നിട്ടും ആകെ വിഷമിച്ചു നിൽക്കുന്ന ഗൗരിയെയും കൂട്ടി കല്ലു നേരെ icuവിനു മുന്നിൽ ചെന്ന് ഇരുന്നു.
……..
ഈ സമയം ദേവർ മഠത്തിൽ…
സീതേ… ആദിത്യ വിളിച്ചു…
എന്താ ആദിയേട്ട…എന്തിനാ എന്നെ വിളിച്ചത്… റൂമിൽ നിന്നും സീത വിളിക്കേട്ടു…
ആദി നേരെ സീതയുടെ അടുത്തേക്ക് പോയി അവരുടെ തോളിൽ കയ്യിട്ട് കൊണ്ട് ചോദിച്ചു..
എന്താ നീ ഈ അലമാരയിൽ തപ്പികൊണ്ടിരിക്കുന്നത്..
ഒന്നൂല്ല്യ ആദിയേട്ട ഞാനെ നാളെ അല്ലെ വേദിക ഡോക്ടറുടെ മകന്റെ കല്യാണം അതിനു പോകുമ്പോ ഉടുക്കാനുള്ള സാരീ നോക്കിയതാ.. അല്ല ഏട്ടൻ എന്താ വിളിച്ചത്..
ആ അതു പറയാനാ വിളിച്ചേ നാളെ കാലത്ത് എനിക്ക് ഒന്ന് ഹോസ്പിറ്റലിൽ പോണം… ഒരു കേസ് ഉണ്ട്. നാളെ ഞായർ അല്ലെ ബാക്കി രണ്ടു സീനിയർ ഡോക്ടർസും ലീവ് ആണ്. അതുകൊണ്ട് എനിക്ക് പോയേപറ്റു..
അതു എന്ത് പണിയാ… ഇനി ഇപ്പോ വേദികയോട് ഞാൻ എന്ത് പറയും.. സീത പരിഭവിച്ചു..
കുഴപ്പമില്ല നീ പറഞ്ഞാൽ മതി ഞാൻ റിസപ്ഷൻ ടൈം ആവുമ്പോഴേക്കും എത്തിയോളം…
അല്ല ആരൊക്കെയാ പോകുന്നെ…
ഞാനും ശ്രീയും തേജയും ഉണ്ട്. പിന്നെ രവിയേട്ടൻ ഉണ്ടാവും… ഇപ്പോ ഇവിടത്തെ അറിയുമ്പോ മഹിയേയും റിസപ്ഷനു പ്രതീക്ഷിച്ചാമതി.. രാമൻ ഇല്ലാതെ ലക്ഷ്മണൻ വരില്ലല്ലോ.. സീത ഒരു ചിരിയോടെ പറഞ്ഞു.
നീ കളിയാക്കുകയൊന്നും വേണ്ട… അവനു ഞാൻ കഴിഞ്ഞു തന്നെ ആരും ഉള്ളൂ. എനിക്കും അതേ അവൻ കഴിഞ്ഞേ എന്റെ മക്കൾ വരെ ഉള്ളൂ.. ആദി കേറുവോടെ പറഞ്ഞു..
അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ… ഇനി ഇപ്പോ അതിനു മുഖം കേറ്റണ്ട… സീത അയാളുടെ കവിളിൽ കുത്തികൊണ്ട് പറഞ്ഞു..
ആ സമയത്താണ് അവർ ഒരു ചൂളംവിളി കേട്ടത്.. തിരിഞ്ഞ് നോക്കിയപ്പോ ദേവൂട്ടിയും ലച്ചുവും..
എന്താണ്… ഈ വയസ്സാം കാലത്ത് വാതലും തുറന്നിട്ടൊരു റൊമാൻസ്.. ലച്ചു ഒരു കണ്ണിറുക്കികൊണ്ട് ചോദിച്ചു..
ആർക്കാടി വയസ്സായത്. We are still young അല്ലെ സീതേ.. എന്നും പറഞ്ഞു അയാൾ സീതയെ ഒന്നും കൂടി ചേർത്തുപിടിച്ചു.
സീത ചുവന്ന മുഖത്തോടെ അയാളുടെ കൈയിൽ നിന്നും കുതറി മാറിനിന്നു.
ഇതുകണ്ട ദേവൂട്ടി ഒരു ചിരിയോടെ പറഞ്ഞു നാണിക്കുകയൊന്നും വേണ്ട മാമി.. അവിടെ വീട്ടിൽ ഇതിലും അക്രമം ആണ്. അച്ഛൻ ഫുൾ ടൈം തേജ തേജ എന്നും പറഞ്ഞു അമ്മയുടെ പിന്നാലെ ആണ്…
എന്റെ ദൈവമേ ഈ പിള്ളേര് ഇതെന്തൊക്കെയാ പറയുന്നേ.. മിണ്ടാതെ ഇരുന്നോ രണ്ടും.. സീത അവരെ കണ്ണ് കൂർപ്പിച്ചു നോക്കികൊണ്ട് പറഞ്ഞു.
ആ പിന്നെ നിങ്ങൾ നാളെ കല്യാണത്തിന് വരുന്നില്ലേ. നിങ്ങടെ കൂടെ അല്ലേ വേദികയുടെ മോള് പഠിക്കുന്നത്.
ആ അതുകൊണ്ട് തന്നെ ഞങ്ങൾ ഇല്ല. ക്ലാസ്സിലെ അവളുടെ തള്ള് മടുത്തു. ഇനി അവധി ദിവസവും അതു പറ്റില്ല. ലച്ചു ഒരു നിശ്വാസത്തോടെ പറഞ്ഞു.
ഹഹ.. അതു കറക്റ്റ് ആണ്. വേദികയും തള്ളിനു മോശം ഇല്ല..
ആദി ഒരു ചിരിയോടെ പറഞ്ഞു.
അല്ലെങ്കിലും നിങ്ങൾ അച്ഛനും മക്കൾക്കും ആരേം പിടിക്കില്ലല്ലോ. സീത കെറുവിച്ചു…
എന്റെ അമ്മേ സംഭവം വേദികാആന്റി അമ്മയുടെ കൂട്ടുകാരി ഒക്കെ തന്നെ ആണ്. പക്ഷേ സത്യം അംഗീകരിച്ചേ പറ്റൂ.
അമ്മക്ക് ഒരു കാര്യം അറിയോ ശിവാനിക്ക് അച്ചുവേട്ടന്റെ മേൽ ഒരു കണ്ണുണ്ട്. എന്റെ ഒരു കാൽകുലേഷൻ വച്ച് ee കല്യാണം കഴിഞ്ഞ് അധികം വൈകാതെ ഒരു പ്രൊപോസൽ വീട്ടുകാർ വഴി വരാൻ ചാൻസ് ഉണ്ട്.
അതു ലച്ചു പറഞ്ഞത് കറക്റ്റ് ആണ് മാമി… അവള് അച്ചുവേട്ടനേം വായിനോക്കി നടക്കാണ്. അതുകൊണ്ട് തന്നെ എന്നേ കണ്ണിനു പിടിക്കില്ല അവൾക്ക്..
ഏഹ്ഹ് അതെന്തിനാടി മോള് നിന്നോട് ദേഷ്യം… ആദി മുഖം ചുളിച്ചുകൊണ്ട് ചോദിച്ചു..
അതുണ്ടല്ലോ മാമേ ഇവളുടെ കല്യാണം രുദ്രേട്ടനും ആയിട്ട് ഉറപ്പിച്ചിട്ടുണ്ടല്ലോ. അതുപോലെ എന്റെ കല്യാണവും ഇവരിൽ ആരെങ്കിലും ആയി തീരുമാനിച്ചിട്ടുണ്ടാവും എന്നാ അവളുടെ വിചാരം. അതിലും അച്ചുവേട്ടൻ അല്ലെ മൂത്തത്. അപ്പൊ അവൾക്ക് ഡൌട്ട് ഞങ്ങളുടെ കല്യാണവും തീരുമാനിച്ചിട്ടുണ്ടോ എന്ന്. ഞാൻ ഈ പെണ്ണിനോട് പറഞ്ഞതാ അവളോട് പറയാൻ ഇവരൊക്കെ എനിക്ക് എന്റെ രുദ്രേട്ടനെ പോലെയാണെന്ന്. പക്ഷേ ഇവൾ അതു പറഞ്ഞില്ല എന്ന് മാത്രം അല്ല കുറച്ചുകൂടി ചൂടാക്കി അവളെ..
അതു കലക്കി മോളേ.. ആദി ലച്ചുവിന് ഹൈഫൈ കൊടുത്തുകൊണ്ട് പറഞ്ഞു…
ആ അതെന്തേലും ആകട്ടെ എന്തായാലും എന്റെ അച്ചുവിന് ശിവാനി വേണ്ട.. സീത ചുളിഞ്ഞ മുഖത്തോടെ പറഞ്ഞു…
ഹാ.. അതെന്താടോ അങ്ങനെ. നിന്റെ ഫ്രണ്ടിന്റെ മകൾ അല്ലെ… ആദി ഒരു ചിരിയോടെ ചോദിച്ചു…
ഫ്രണ്ട് ഒക്കെ തന്നെ ആണ് പക്ഷേ എനിക്ക് അവളുടെയും മോളുടെയും സ്വഭാവം അധികം ഇഷ്ടമില്ല… സീത ഒരു വളിച്ച ചിരിയോടെ പറഞ്ഞു
ഹഹഹ… മോളെ നീ കേട്ടോ.. ഇത് നമ്മൾ പറഞ്ഞപ്പോ അതു കുറ്റം ആയി.. ആദി സീതയെ നോക്കി കളിയാക്കികൊണ്ട് പറഞ്ഞു..
മ്മ്മ് അതൊക്കെ പോട്ടെ നാളെ നിങ്ങൾ കല്യാണത്തിന് പോകുന്നില്ല എന്ന് ഉറപ്പാണോ..
അതേ അച്ഛാ ഞങ്ങൾ ഇല്ല… ലച്ചു പറഞ്ഞു.
ആഹ്.. എന്നാൽ നാളെ മോർണിംഗ് എന്റെ കൂടെ ഹോസ്പിറ്റലിലേക്ക് പോരേ.. നാളെ ഒരു കേസ് ഉണ്ട്. നിങ്ങളും എന്റെ കൂടെ കയറിക്കോ.. ഒക്കെ ഒന്ന് കണ്ടിരിക്കലോ…
ആ ശരി മാമേ.. ഞങ്ങൾ വരാം… എന്തായാലും ശിവാനിയുടെ തള്ളിനെക്കാൾ ബേധം ആണ് ഇത്…
എന്നാ മക്കള് വിട്ടോ… നാളെ ഷാർപ് 8ഇന് ഇറങ്ങണം.. സീതേ കണ്ണൻ എപ്പൊഴാ വരിക. വിളിച്ചിരുന്നോ നിന്നെ അവൻ.. അയാൾ ചോദിച്ചു…
എന്നേ വിളിച്ചില്ല ദേ ഇവരോട് ചോദിച്ചു നോക്ക്.. വീട്ടിലേക്ക് വിളിച്ചില്ലെങ്കിലും അവൻ ഇവരെ വിളിച്ചിട്ടുണ്ടാവും… സീത പറഞ്ഞു..
കുശുമ്പ് പിടിച്ചിട്ട് കാര്യമില്ല അമ്മച്ചിയേ അതാണ് ഞങ്ങടെ bros…
ഓഹ്.. പിന്നെ സീത പുച്ഛിച്ചു..
നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറയാതെ അവൻ എന്താ പറഞ്ഞെന്നു പറ.. അയാൾ ശുണ്ഠിയെടുത്തു.
ആ അച്ഛാ.. കണ്ണേട്ടൻ നാളെ മോർണിംഗ് എത്തൊള്ളോ.. മീറ്റിംഗ് സക്സസ്സ് ആയിരുന്നു..പക്ഷേ ഞങ്ങൾ കുറച്ചു സാധങ്ങൾ പറഞ്ഞിട്ടുണ്ട്. അതു വാങ്ങാൻ നിക്കുന്നത് കൊണ്ട് മോർണിംഗ് ഫ്ലൈറ്റിനെ പോരു.. ലച്ചു ഒരു വളിച്ച ചിരിയോടെ പറഞ്ഞു..
മ്മ് മ്മ്…. അവനവിടെ കമ്പനി ആവശ്യത്തിന് പോയതാ അല്ലാതെ ട്രിപ്പ് പോയതല്ല. ലിസ്റ്റ് ഒക്കെ കൊടുക്കുമ്പോ എന്റെ മക്കള് ഒന്നു ഓർക്കണം…
അല്ല അച്ചുവും ദേവും എത്തിയോ…അയാൾ ചോദിച്ചു.
ഇല്ല അച്ഛാ അച്ചുവേട്ടൻ എത്തിയിട്ടില്ല..
ദേവേട്ടൻ ചെറിയച്ഛനേം ശ്രീയമ്മേനും കൂട്ടിയിട്ടേ വരൂ… ലച്ചു പറഞ്ഞു.
ഇതും പറഞ്ഞു ലച്ചുവും ദേവൂട്ടിയും ഹാളിലേക്ക് പോയി..
അവർ ഹാളിൽ എത്തി ടീവിയും വച്ച് ചോട്ടാ ഭീമും വച്ച് അതുംകണ്ടിരുന്നു..
ഈ സമയം ആണ് അച്ചു അവരെ കടന്ന് പോയത്..
ഗൗരിയെ കുറിച്ച് ആലോചിച്ചു വന്നതുകൊണ്ട് അച്ചുവിന്റെ ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു.. അതുകണ്ട രണ്ടെണ്ണവും ഞെട്ടി നിന്നു…
എടിയേ.. ഞാൻ കണ്ടത് തന്നെ ആണോടി നീയും കണ്ടത്.. നമ്മുടെ അച്ചുവേട്ടൻ തന്നെ ആണോ ആ ചിരിച്ചും കൊണ്ട് പോയത്.. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ദേവൂട്ടി ഞെട്ടലോടെ പറഞ്ഞു…
ഇതുകേട്ട ലച്ചു നല്ലൊരു പിച്ച് കൊടുത്തു ദേവൂട്ടിക്ക്..
ആവൂ.. എന്തിനാടി പോത്തേ എന്നേ പിച്ചിയത്.. ദേവൂട്ടി കലിപ്പായി..
നീ ചൂടാവല്ലേ മോളെ ഞാൻ സ്വപ്നം ആണോന്നു ടെസ്റ്റ് ചെയ്തതല്ലേ… അല്ലെങ്കിൽ ചിരിക്കാൻ ഇത്രേം പിശുക്കുള്ള ആളുടെ മുഖത്ത് വെറുതെ ഒരു ചിരി കണ്ടാൽ ആരായാലും സ്വപ്നം ആണെന്നല്ലേ വിചാരിക്ക..ലച്ചു മിഴിഞ്ഞ കണ്ണോടെ പറഞ്ഞു..
നിനക്ക് സ്വപ്നം ആണോന്നു ഡൌട്ട് ഉണ്ടെങ്കിൽ അല്ലാതെ എന്നയല്ല പിച്ചണ്ടത് മാക്രി കുഞ്ഞേ.. ദേവൂട്ടി കലിപ്പിൽ പറഞ്ഞു.
ഈ.. അതു പിന്നെ സ്വപ്നത്തിൽ നീയും ഉണ്ടായിരുന്നല്ലോ അപ്പൊ നിന്നെ പിച്ചിയാലും അറിയാലോ.. ലച്ചു ഒരു ഇളിയോടെ പറഞ്ഞു…
ഈ സമയത്താണ് ദേവ് മഹിയോടും ശ്രീയോടും ഒപ്പം കേറി വന്നത്. അവൻ നേരെ രണ്ടിന്റേം തല കൂട്ടി പിടിച്ചൊന്ന് മുട്ടിച്ചുകൊണ്ട് ചോദിച്ചു.. എന്താണ് പാച്ചും കോവാലനും അന്തംവിട്ടു വായും തുറന്ന് നിക്കുന്നത്..
ഹാവൂ.. ശ്രീയമ്മേ നോക്ക് ഈ ദേവേട്ടൻ..
ഡാ കുഞ്ഞുങ്ങളെ ഉപദ്രവിക്കല്ലേടാ.. ശ്രീയമ്മ അവനെ ഒന്ന് തല്ലിക്കൊണ്ട് പറഞ്ഞു…
പിന്നേ.. കുഞ്ഞുങ്ങൾ ഇവരോ..കുട്ടിപിശാശുക്കൾ.. അടികിട്ടിയവിടെ ഉഴിഞ്ഞുകൊണ്ട് അവൻ പറഞ്ഞു…
ഡാ ചെക്കാ.. മിണ്ടാതിരിക്കെടാ അവർ ഞങ്ങടെ കുഞ്ഞുങ്ങൾ തന്നെ ആണ്.. മഹി ഒരു ചിരിയോടെ പറഞ്ഞു..
അങ്ങനെ പറഞ്ഞു കൊടുക്ക് ചെറിയച്ഛാ… നിങ്ങള് മുത്താണ്…. ഇതും പറഞ്ഞ് ദേവൂട്ടി അയാളുടെ കവിളിൽ ഉമ്മ കൊടുത്തു. ഇതു കണ്ട ലച്ചുവും കൊടുത്തു മറുകവിളിൽ ഒരുമ്മ.. അയാൾ വാത്സല്ല്യത്തോടെ രണ്ടുപേരെയും ചേർത്തുപിടിച്ചു…
എന്റെ ദേവൂട്ടി നീ ഈ ചെറിയച്ഛൻ വിളി മാറ്റില്ല അല്ലെ. നിനക്ക് ചെറിയമ്മാമ ആണ് പെണ്ണെ.. ശ്രീ ഒരു ചിരിയോടെ പറഞ്ഞു..
അതു എന്താ എന്നറിയില്ല ശ്രീയമ്മേ എനിക്ക് ചെറിയമ്മാമ എന്നു വരില്ല.. ഇവള് വിളിക്കുന്നത് പോലെ ചെറിയച്ഛൻ എന്നേ വരൂ.. അവൾ ഒരു ഇളിയോടെ പറഞ്ഞു.
നീ തെറി ഒഴികെ എന്ത് വേണമെങ്കിലും വിളിച്ചോ പെണ്ണെ.. മഹി അതും പറഞ്ഞുകൊണ്ട് റൂമിലേക്ക് പോയി. പിന്നാലെ അവരെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് ശ്രീയും..
അല്ല എന്താ രണ്ടും ഞങ്ങൾ വരുമ്പോ കിളിപോയി നിൽക്കുന്നുണ്ടായിരുന്നേ എന്താ കാര്യം.. ദേവ് ചോദിച്ചു…
അതു പിന്നേ ദേവേട്ടാ നിങ്ങൾ വരുന്നതിനു കുറച്ചു മുൻപ് അച്ചുവേട്ടനുണ്ട് ഒരു ചിരിയോടെ കേറിപോകുന്നു.. അച്ചുവേട്ടന്റെ ചിരി ഒരു ലോകത്ഭുതം ആണല്ലോ… അപ്പൊ അതു നോക്കി നിന്നതാ.. ദേവൂട്ടി ഒരു ഇളിയോടെ പറഞ്ഞു..
അതെന്താ പെണ്ണെ അവനൊന്നു ചിരിക്കാനും പാടില്ലേ… ഇതാ ഇപ്പോ നന്നായേ.. അവൻ പറഞ്ഞു.
അതല്ല ദേവേട്ടാ.. അച്ചുവേട്ടൻ അങ്ങനെ വെറുതെ ചിരിച്ചൊന്നും കാണാറില്ലല്ലോ അതാ..എന്തോ ഉണ്ട്. I smell something fishy.. ലച്ചു പറഞ്ഞു..
പിന്നേ ഒരു fishy.. ഒഞ്ഞുപോയെടിയെ..
ദേവൂട്ടി രുദ്ര വന്നോ…
ഇല്ല ദേവേട്ടാ രുദ്രേട്ടൻ വൈകും എന്നു പറഞ്ഞിരുന്നു…
ആ ഒക്കെ മക്കൾസ് ഇവിടെ ഇരിക്ക്.. ഞാനൊന്നു പോയി freshup ആവട്ടെ. അതും പറഞ്ഞു അവൻ മുകളിൽ അവന്റെ റൂമിലേക്ക് പോയി..
തുടരും……

by