രചന – മിത്ര വിന്ദ
അടുത്ത ദിവസം കാലത്തെ തന്നെ അഭിയും കുടുംബവും കൊല്ലത്തേക്ക് പുറപ്പെടും. മകനോട് സംസാരിച്ചതിന് ശേഷം അമ്മ മുറിവിട്ട് ഇറങ്ങി പോയി. ഇടയ്ക്ക് ഹരി യും അവനെ ഫോണിൽ വിളിച്ചിരുന്നു. ദേവൂന് കൂട്ടുകാരികളെ വിട്ട് പോകുന്ന സങ്കടം ആണ് ഉള്ളിൽ നിറയെ.. എന്നാലും പോയെ പറ്റൂ എന്നുള്ളത് കൊണ്ട് അവൾ ആരോടും ഒരു പരാതിയും പറഞ്ഞില്ല.. ******* ദിവസങ്ങൾ പിന്നിട്ടു.. ഗൗരി പഠിത്തത്തിലേക്ക് ഊളി ഇട്ടു. എങ്ങനെ എങ്കിലും നല്ല മാർക്ക് വാങ്ങണം എന്ന ഒറ്റ ലക്ഷ്യം ഒള്ളൂ അവൾക്ക്… ആദ്യം ഒക്കെ നന്ദുനെ കാണുമ്പോൾ അഭിയുടെ കാര്യം ചോദിക്കണം എന്ന് ഉണ്ടായിരുന്നു അവളുട മനസിൽ.. പക്ഷെ പിന്നീട് അവൾ അത് വേണ്ട എന്ന് തീരുമാനിച്ചു.. അയാൾ ആരായാലും എന്തായാലും തനിക്ക് എന്താണ്.. ആൾ ആളുടെ ഇഷ്ടത്തിന് എവിടെ എങ്കിലും ജീവിക്കട്ടെ.
എക്സാം അങ്ങനെ നല്ല രീതിയിൽ തന്നെ ഗൗരി എഴുതിയിരുന്നു.. എവിടെ നിന്ന് എങ്കിലും നല്ല ഒരു വിവാഹ ആലോചന വന്നാൽ അത് നടത്താം എന്ന് ആയിരുന്നു ഗൗരിയുടെ അച്ഛന്റെയും അമ്മയുടെയും പദ്ധതി. പക്ഷെ ഒരുപാട് ആലോചന വന്നു എങ്കിലും ജാതകം ആയിരുന്നു വില്ലൻ.. നന്ദു മിക്കവാറും ഗൗരിയുടെ അടുത്ത് വരും.. അല്ലെങ്കിൽ അവൾ അങ്ങോട്ട് പോകും.. അങ്ങനെ കൊഴിഞ്ഞു വീണു അവരുട ഓരോ ദിനവും.. “ടി ഗൗരി…. നാളെ എന്റെ അച്ഛൻ വരും…” നന്ദു ഫോൺ വിളിച്ചു പറയുക ആയിരുന്നു ഗൗരിയോട്. “ങേ….ജയൻ അങ്കിൾ വരുവാ… നീ എന്നിട്ട് ഒന്നും പറഞ്ഞില്ലാലോ ” “എടി.. അച്ഛൻ വരുന്ന കാര്യം അമ്മക്ക് അറിയില്ല.. സർപ്രൈസ് ആണ്… പിന്നെ അച്ഛൻ ഇനി ഇവിടെ കൂടാൻ ആണ് പ്ലാൻ… എല്ലാം നിറുത്തി പോരുവാ..” “ആണോ…. അത് ശരി… നല്ല കാര്യം ഇനി എങ്കിലും നാട്ടിൽ നിൽക്കട്ടെ പാവം അങ്കിൾ.. എത്ര കാലം ആയി അവിടെ കിടന്നു കഷ്ടപ്പെടുന്നത്..”… “മ്മ്… അമ്മക്ക് അറിയില്ല ടി… അച്ഛൻ എന്നോട് പോലും ഇന്നലെ വൈകിട്ട് ആണ് പറഞ്ഞത്..”
“നീ നാളെ ഉച്ച ആകുമ്പോൾ ഇങ്ങോട്ട് വരണം കെട്ടോ…”… “മ്മ്.. Ok.. ഡൺ…”… അവൾ ഫോൺ വെച്ചു ലക്ഷ്മി ചേച്ചിയും കുഞ്ഞും വന്നിട്ടുണ്ടായിരുന്നു വീട്ടിൽ. അവർ ഉള്ളത് കൊണ്ട് ഗൗരിക്ക് സന്തോഷം ആയിരുന്നു.. കുഞ്ഞിനേയും എടുത്തു കൊണ്ട് തൊടിയിൽ കൂടെ ഒക്കെ അവൾ ഇറങ്ങി നടക്കും.. “ഇനി നീ എന്ത് പഠിക്കാൻ ആണ് എന്ന് ലക്ഷ്മി ചേച്ചി അവളെ വിളിച്ചു ചോദിച്ചു… എന്തായാലും റിസൾട്ട് വരട്ടെ.. എന്നിട്ട് തീരുമാനിക്കാം എന്ന് അവൾ പറഞ്ഞു.. അവൾക്ക് ഒരു ആലോചന പോലും വരുന്നില്ല എന്ന് പറഞ്ഞു അമ്മ കുറെ പതം പെറുക്കി.. ഒക്കെ സമയം ആകുമ്പോൾ വരും അമ്മേ.. എനിക്ക് അതിന് പ്രായം കടന്നു പോയിട്ടൊന്നും ഇല്ലാലോ…. ഗൗരി അമ്മയെ നോക്കി. “അത് ഒന്നും പറഞ്ഞാൽ നിനക്ക് മനസിലാവില്ല മോളെ….. നീയും ഒരു അമ്മ ആകുമ്പോൾ ഒക്കെ അറിയത്തൊള്ളൂ…. ഞാൻ എല്ലാ അശ്വതി നാളിലും കാവിൽ വിളക്ക് കൊളുത്തുന്നുണ്ട്…
ദേവി അങ്ങനെ ഒന്നും ഉപേക്ഷിച്ചു കളയില്ല എന്നെ.. പക്ഷെ സീതാമ്മ അത് ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല.. അവർ ഒന്നും രണ്ടും പറഞ്ഞു ഇരുന്നു കരഞ്ഞു.. വൈകുന്നേരം ആയപ്പോൾ ലക്ഷ്മിയുടെ ഭർത്താവ് വന്നു അവളെ യും കുഞ്ഞിനേയും കൂട്ടി കൊണ്ട് പോയി.. ****** അടുത്ത ദിവസം ഒരു പത്തു മണി ഒക്കെ ആയി കാണും ഗൗരി നന്ദുന്റെ അടുത്ത് പോയി. രേഖ ആന്റി ആണെങ്കിൽ ചിക്കൻ കറി വെയ്ക്കുക ആയിരുന്നു. എല്ലാ ഞായറാഴ്ചയും ഇത് ഇവിടെ പതിവ് ഉള്ളത് ആണ്… നന്ദു ത്രില്ല് അടിച്ചു ഇരിക്കുന്നു.. അച്ഛനെ കാണാൻ ഉള്ള തിടുക്കം ആണ് പെണ്ണിന്.. “ടി… നീ പാവം ആന്റിയോട് പറയാഞ്ഞത് കഷ്ടം ആയി പോയി കെട്ടോ…” നന്ദു അവളെ നോക്കി കണ്ണ് ഇറുക്കി. മോളെ ഗൗരി… നീ ആ അവിയലിനു ഉള്ള കഷ്ണം ഇങ്ങു എടുത്തേ… “ങേ.. അപ്പോൾ ആന്റി എല്ലാം അറിഞ്ഞോ…. “ഇല്ലടി… ദേവു ഒക്കെ വരും ഇങ്ങോട്ട്…. അതിന്റ ഒരുക്കങ്ങൾ ആണ്.. ദേവു….. അഭിയേട്ടന്റെ പെങ്ങൾ… നിനക്ക് അറിയില്ലേ… “ആഹ്… മനസിലായി… ഗൗരി താല്പര്യമില്ലത്ത മട്ടിൽ പറഞ്ഞു.
“നിന്റെ മുഖത്ത് എന്താ കടന്നൽ കുത്തിയോ… ഏട്ടന്റെ കാര്യം പറഞ്ഞപ്പോൾ… ടി എന്റെ ഏട്ടൻ ഒരു പാവം ആണ്…. “ഞാൻ അതിനു ഒന്നും പറഞ്ഞില്ലല്ലോടി… “മ്മ്.. നിന്റെ മുഖം വാടി ല്ലോ എന്നിട്ട്… “ഗൗരി… മോളെ…. ആന്റി വീണ്ടും വിളിച്ചപ്പോൾ അവൾ അടുക്കളയിലേക്ക് ചെന്നു.. “മോളെ… ഇന്ന് എന്റെ ചേച്ചിയും മക്കളും വരും… അവർ കൊല്ലത്തു ആണ് താമസം… മോനു അവിടെ ജോലി കിട്ടി.. ആഹ് മോൾ ഇന്നാള് കണ്ടില്ലേ അഭിയെ…” “ങാ കണ്ടു ആന്റി…. അവൾ അത് പറഞ്ഞു കൊണ്ട് ഇരുന്നപ്പോൾ മുറ്റത്തു ഒരു കാർ വന്നു നിന്നു.. “ആഹ്ഹ… അവർ എത്തില്ലോ… ഗൗരി നീ ഇത് ഒന്ന് നോക്കണേ മോളെ…. എന്ന് പറഞ്ഞു കൊണ്ട് അവർ ഉമ്മറത്തേക്ക് ഓടി പോയി. അവരുടെ കുശലം പറച്ചിൽ ഒക്കെ അടുക്കളയിൽ നിന്ന് ഗൗരി കേട്ടു.
അവർക്ക് കുടിയ്ക്കാൻ വെള്ളം എടുക്കണോ… വേണ്ട.. അത്രയ്ക്ക് ആവശ്യം ഒന്നും ഇല്ല… വേണമെങ്കിൽ നന്ദു എടുത്തു കൊടുക്കട്ടെ.. “ടി നന്ദു… നീ ഇത്തിരി കൂടി വണ്ണം വെച്ചല്ലോ… ഫുഡ് അടി മാത്രം ഒള്ളോ…” അഭിയുടെ ശബ്ദം.. അവൻ അകത്തേക്ക് കയറിയതും ചെമ്പകപ്പൂവിന്റെ സുഗന്ധം… അവന്റെ അന്തരത്മാവിൽ അത് ലയിച്ചു.. ഒരു ദീർഘ വിശ്വാസത്തോടെ അവൻ റൂമിലേക്ക് വന്നു. കഴിഞ്ഞ തവണ വന്നപ്പോൾ ഉണ്ടായ സംഭവങ്ങൾ എല്ലാം അവൻ ഓർത്തു.. തന്റെ ഊണിലും ഉറക്കത്തിലും അവൾ ആണ്… അവൾ മാത്രം… “ചിറ്റെ… വല്ലാത്ത ദാഹം….” “ഇരിക്ക് മോനെ… ഞാൻ വെള്ളം എടുക്കാം… “മോളെ ഗൗരി.. ഇത്തിരി വെള്ളം എടുക്ക് മോളെ…”രേഖ അകത്തേക്ക് നോക്കിയതും അഭിയുടെ ഇടനെഞ്ചു പിടച്ചു.. അപ്പോൾ… അപ്പോൾ.. ഗൗരി… അവൾ.. അവൾ ഇവിടെ ഉണ്ടോ.. കിളിപച്ച നിറം ഉള്ള ഒരു പട്ടു പാവാടയും ബ്ലൗസും ഇട്ടു കൊണ്ട് കൈയിൽ ട്രേ ആയിട്ട് ഗൗരി അവിടേക്ക് വന്നു.. ഇതെന്താ പെണ്ണ് കാണൽ ആണോ ഗൗരി…. നന്ദു കളിയാക്കി… “ആഹ് ചേച്ചി.. ഇത് ആണ് നന്ദു പറയുന്ന ഗൗരി… രേഖ ചേച്ചിയോട് പറഞ്ഞു… അവർ അവളെ നോക്കി..
ഗൗരി ഒന്ന് ചിരിച്ചു.. സുധർമ്മക്ക് ഒറ്റ നോട്ടത്തിൽ തന്നെ ഗൗരിയെ ഒരുപാട് ഇഷ്ടം ആയി.. അവർ അവളോട് വിവരങ്ങൾ ഒക്കെ തിരക്കി.. പെട്ടന്ന് ഒരു ഫോൺ വന്നതും അഭി അതും ആയി പുറത്തേക്ക് പോയി. ദേവൂവും നന്ദുവും വിശേഷങ്ങൾ പങ്ക് വെയ്ക്കുക ആണ്.. അവർക്ക് രണ്ടാൾക്കും കൂടി ഗൗരി കുടിക്കുവാൻ കൊടുത്തു. .”മോളെ അഭി ആ മുറ്റത്തേക്ക് ഇറങ്ങി.. അവനും കൂടി കൊടുക്കണേ..ആ ട്രെ ഇവിടെ വെച്ചോ കുട്ടി .” ഗൗരി മെല്ലെ ഉമ്മറത്തേക് ഇറങ്ങി. അവൻ ഫോണിൽ സംസാരിക്കുക ആണ്. വെള്ളം…. അവൾ അടുത്ത് ചെന്ന് പറഞ്ഞു. ഫോൺ കട്ട് ചെയ്തു പോക്കറ്റിൽ ഇട്ടു കൊണ്ട് അവൻ തിരിഞ്ഞു.. “ആഹ് നീ ഇവിടെ ഉണ്ടോടി എപ്പോളും… നിനക്ക് വീടും കൂടും ഒന്നും ഇല്ലേ…” ഗൗരി അവനോട് മറുപടി ഒന്നും പറഞ്ഞില്ല… അവൾ വെള്ളം കൊടുത്തിട്ട് വേഗം പിന്തിരിഞ്ഞു.. ദേ ഈ ഗ്ലാസും കൂടി കൊണ്ട് പൊയ്ക്കോടി… അവൻ വിളിച്ചു പറഞ്ഞതും അവൾ നിന്നു..
ഗ്ലാസ് തിരിച്ചു കൊടുത്തതും അവന്റെ കൈവിരൽ തുമ്പിൽ അവളുടെ നീണ്ട നഖം കൊണ്ടു . “ആഹ്ഹ്….” ഗൗരി നോക്കിയപ്പോൾ ചെറുതായ് രക്തം കിനിഞ്ഞു വരുന്നു.. നന്നായി പോയി… അവൾ ഊറി ചിരിച്ചു. “എന്താ ഇത്… ങേ… നിനക്ക് അത് ഒന്ന് വെട്ടി കൂടെ…”അവനു ദേഷ്യം വന്നു.. “എനിക്ക് സൗകര്യം ഇല്ല.. താൻ പോയി കേസ് കൊടുക്ക്… അത് പറഞ്ഞു കൊണ്ട് ഗൗരി അകത്തേക്ക് കേറി പോയി.. അവളുടെ പോക്ക് കണ്ട അഭി ചിരിച്ചു പോയി.. ഗൗരി ഉടനെ തന്നെ വീട്ടിലേക്ക് പോകാൻ ഇറങ്ങി.. പക്ഷെ രേഖ സമ്മതിച്ചില്ല.. ഊണ് കഴിഞ്ഞു പോയാൽ മതി എന്ന് പറഞ്ഞു. നിനക്ക് ദൃതി ആണെങ്കിൽ ചെന്നിട്ട് വാ എന്ന് പറഞ്ഞു നന്ദു അവളോട് പിണങ്ങി… ഞാൻ പോയിട്ട് നാളെ വരാം ടി… എല്ലാം അറിഞ്ഞു കൊണ്ട് ആണോ നിയ് ഇത് പറയുന്നത്…. അച്ഛനെ കാണണ്ടേ… നന്ദു അടക്കം പറഞ്ഞതും ഗൗരി അടുക്കളയിലേക്ക് പോയി.. അവിടെ ചെന്നപ്പോൾ രേഖ ആന്റി ഭയങ്കര സംസാരം ആണ്..ഗൗരി പിന്നെ അവിടെ നിന്നും ഇറങ്ങി..
നന്ദു ആണെങ്കിൽ ദേവൂനെ കൂട്ടി റൂമിലേക്കും പോയി.. അയാളും അവിടെ കാണും…അതുകൊണ്ട് ഗൗരി നന്ദു ന്റെ അടുത്തേക്ക് പോയില്ല.. അവൾ പിന്നാoപുറത്തേക്ക് ഇറങ്ങി… ചാമ്പ മരത്തിൽ നിറയെ ചുവന്നു തുടുത്ത ചാമ്പക്ക കിടക്കുന്നു.. അവൾക്ക് അത് കണ്ടിട്ട് വായിൽ വെള്ളം ഊറി.. അവൾ അവിടേക്ക് നടന്നു.. ചാമ്പയിൽ പിടിച്ചു ചെറുതായി ഒന്ന് കുലുക്കി.. കുറച്ചു ചാമ്പക്ക മുറ്റത്തേക്ക് പതിച്ചു. രണ്ടു മൂന്ന് എണ്ണം പെറുക്കി അവൾ ഇരുന്നു കഴിക്കുക ആണ്.. അവൾ ഇറങ്ങുന്നത് കണ്ടു പിറകെ വന്നത് ആയിരുന്നു അഭി.. അവൻ നോക്കിയപ്പോൾ ചാമ്പക്കയിടെ പുളിയും മധുരവും ആസ്വദിച്ചു കഴിക്കുക ആണ് ഗൗരി.. അത് കണ്ടു കൊണ്ട് അവന്റെ വായിലും വെള്ളം നിറഞ്ഞു.. കുറച്ചു വീട്ടിൽ കൊണ്ട് പോകാം…. ഗൗരി ഓർത്തു.. അവൾ ഒന്നുടെ ആ മരം പിടിച്ചു കുലുക്കി… മുകളിലേക്ക് നോക്കി കുലുക്കിയ ഗൗരിയുടെ കണ്ണിലേക്കു എന്തോ പതിച്ചു… അവൾക്ക് കണ്ണു തുറക്കാൻ പോലും വയ്യാത്ത അവസ്ഥ ആയിരുന്നു..
ശോ… ന്റെ കൃഷ്ണാ…. അവൾ പുലമ്പി… നന്ദു… എന്ന് വിളിക്കാൻ തുടങ്ങിയതും ആരോ ഒരാൾ അവളുടെ അടുത്തേക്ക് വന്നു.. നന്ദു അല്ല….. അടങ്ങി നിൽക്ക്… അഭിയുടെ ശബ്ദം ആയിരുന്നു.. പെട്ടന്ന് ആണ് അവളുടെ മുഖം അവൻ കൈകുമ്പിളിൽ ആക്കിയത്… ചാമ്പക്കാ പോലെ തുടുത്ത അവളുടെ അധരം കണ്ടപ്പോൾ അവൻ ന്റെ ഉള്ളിൽ തേൻ മഴ പെയ്തു.. മെല്ലെ അവൻ അവന്റെ മുഖം താഴ്ത്തി… അവളുടെ കണ്ണിൽ സാവധാനം ഊതി…. അവന്റെ ശ്വാസം കവിളിൽ തട്ടിയതും ഗൗരി ഇമകൾ ചിമ്മി തുറന്നു.. ഗൗരി ക്ക് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു. അപ്പോളും അവന്റെ കൈകുമ്പിളിൽ ആയിരുന്നു അവളുടെ മുഖം.. അവൻ നോക്കി കാണുക ആയിരുന്നു വിറയലോടെ നിൽക്കുന്ന ഗൗരിയെ.. തുടരും..

by