The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – എഴുത്തിനെ പ്രണയിച്ചവൾ
നാളെ ഹർഷേട്ടൻ അപ്പുവിനെ കാണാൻ അങ്ങോട്ട് വരുന്നുണ്ട്… ഞാൻ അത് പറയാൻ വിളിച്ചത… അവിടെ എല്ലാം ഓക്കേ അല്ലെ…. I മീൻ. അർജൂന്റെ വീട്ടിൽ എല്ലാം സെറ്റ് അല്ലെ…?
എന്ത് സെറ്റല്ലേ എന്ന്…
നീയൊന്ന് അർജൂന് ഫോൺ കൊടുക്ക്…. ഞാൻ അവനോട് ചോദിക്കാം..
ശരി… എടാ അർജൂ ഇന്നാ…
അർജുൻ ഫോൺ വാങ്ങി ചെവിയോട് ചേർത്തു..
പറയെടാ..
എടാ നാളെ ഹർഷേട്ടൻ അങ്ങോട്ട് വരുന്നുണ്ട് നിന്നെയും അപ്പൂനെയും കാണാൻ..
അതേതാ ഇനി പുതിയൊരു അവതാരം… നീ അതൊന്ന് മുടക്കാൻ നോക്ക്
എടാ അപ്പോൾ വീട്ടിൽ ഒന്നും അറിയില്ലേ, i മീൻ നിങ്ങടെ കല്യാണം കഴിഞ്ഞതാണെന്ന്
ആർക്കും ഒന്നും അറിയില്ല… നീ വരുന്ന പുള്ളിയോട് പറാ വരേണ്ട ഞങ്ങള് അങ്ങോട്ട് വന്നോളാം എന്ന്..
ഒന്ന് പോടാ, ഇയാൾക്ക് പ്രാന്താടാ… ഞാനെങ്ങാനും പറഞ്ഞിട്ട് വേണം എന്നെ എടുത്തു കിണറ്റിലിടാൻ, എന്റെ പൊന്നുമോൻ ഞാൻ പറഞ്ഞാലൊന്നും ഹർഷേട്ടൻ കേൾക്കില്ല…. ഞാൻ കട്ട് ചെയ്യാ… നീ നാളത്തേക്കുള്ള അറേഞ്ച്മെൻറ്സ് ചെയ്യാൻ നോക്ക്… പിന്നെ പുള്ളി നീ കരുതുന്ന ടൈപ് അല്ല, അവിടെ എന്തേലും പ്രശ്നം ഉണ്ടെന്ന് തോന്നിയാൽ നിന്നെ എടുത്തിട്ട് അലക്കും….
അവൻ കോൾ കട്ട് ചെയ്തതും അർജുൻ രോഹിതിനെ നോക്കി..
എടാ നാളെ ഇപ്പോൾ എന്തുചെയ്യും…
എനിക്കറിയില്ല….
എന്തെങ്കിലും ഒന്ന് പറാ… നീയൊന്ന് അമ്മയെ എങ്ങനെയെങ്കിലും വീട്ടിൽനിന്നും മാറ്റിതരോ, അതിനു വല്ല വഴിയും ഉണ്ടോ….
എടാ അതിപ്പോൾ… ഞാനൊന്ന് ആലോചിക്കട്ടെ… നീ ചെന്ന് അപ്പുവിനോട് കാര്യം പറാ…
പണ്ടാരടങ്ങാനായിട്ട്….
എടാ നീയതിന് അവളോട് ചൂടാവാൻ നിൽക്കണ്ട…
ഞാൻ ആരോടും ചൂടാവുന്നില്ലേ…
അർജുൻ അപ്പോൾ തന്നെ അവിടുന്നിറങ്ങി വീട്ടിലേക്ക് വന്നു, എല്ലാവരും കിടന്നെന്ന് മനസിലായതും അവൻ തന്റെ കയ്യിലുള്ള കീ യൂസ് ചെയ്തു കതക് തുറന്നു അകത്തുകയറി… നേരെ അപ്പുവിന്റെ റൂമിന്റെ അങ്ങോട്ടാണ് നടന്നത്. അവൻ പതിയെ ഡോറിന് തട്ടി വിളിച്ചെങ്കിലും അവളറിഞ്ഞില്ല…
ഇവളിത് എന്തുറക്കാ നാശംപിടിക്കാൻ… ഇപ്പോൾ എന്താ ചെയ്യാ…. ഷെയ്ഡ് വഴി ഇറങ്ങിയാലോ…
അവനപ്പോൾ തന്നെ ഷെയ്ഡ് വഴി ഇറങ്ങി അവളുടെ റൂമിലേക്ക് എത്തിനോക്കി…
ഒരു കുഞ്ഞിനെയെന്നപോലെ സുഖമായി ഉറങ്ങുകയാണ് അവള്… കാറ്റിൽ അവളുടെ മുടിയിഴകൾ പതിയെ ഇളകുന്നുണ്ട്, അതങ്ങനെ നോക്കാൻ ഒരു പ്രത്യേക രസം തോന്നി അവനു…. റൂമിലെ അരണ്ട വെളിച്ചത്തിൽ അവളുടെ മുഖം കാണാൻ തീർത്തും സുന്ദരമായിരുന്നു….
സ്വബോധത്തിലേക്ക് തിരിച്ചുവന്നതും കയ്യിൽകിട്ടിയെ കമ്പെടുത്ത് അവൻ പയ്യെ അവളുടെ കാലിൽ തട്ടി.. കണ്ണ് തുറക്കുന്നതിനുപകരം അവള് കാലു ഒന്നുകൂടി പുതപ്പിനടിയിലേക്ക് വലിച്ചു, ഇത്തവണ അവൻ കുറച്ചു ശക്തിയിൽ ആണ് തട്ടിയത്, അവള് ഞെട്ടികൊണ്ട് ചാടി എണീറ്റ് ചുറ്റും നോക്കി, ജനലിനരുകിൽ ഒരു രൂപം നിൽക്കുന്നത് കണ്ടതും അവളുടെ ശ്വാസഗതി ഉയർന്നു…
അപ്പൂ ഞാനാ അർജുൻ നീയൊന്ന് കതക് തുറക്ക് എനിക്ക് സംസാരിക്കണം
ഈ പാതിരാത്രി നിനക്കെന്തു സംസാരിക്കാനാ…
നീയൊന്ന് കതക് തുറക്ക് ഞാൻ പറയാം….
അവളപ്പോൾ തന്നെ പുതപ്പ് മാറ്റി എണീറ്റു. അർജുൻ ഷെയ്ഡ് വഴി തിരിച്ചുകയറി അവളുടെ റൂമിന്റെ മുൻപിലേക്ക് എളുപ്പം വന്നു, കതക് തുറന്നതും ഒരു സെക്കന്റ് പോലും പാഴാക്കാതെ അവൻ അകത്തുകയറി കതകടച്ചു അവളുടെ ബെഡിൽ ചെന്നിരുന്നു….
അവള് അവിടുന്ന് അനങ്ങാതെ അവനെ ശ്രദ്ധപൂർവ്വം വീക്ഷിക്കുകയാണ്….
അവിടെ കുന്തംപോലെനിൽക്കാതെ ഒന്നിവിടെ വന്നിരിക്ക്….
അവനിത്തിരി ദേഷ്യത്തിൽ പറഞ്ഞതും അവള് തറപ്പിച്ചു നോക്കി…
അർജുൻ നിനക്കെന്താ ഇപ്പോൾ പറയാനുള്ളത്, നീയെന്താ ഈ കാണിക്കുന്നത് അഭിയോ ആന്റിയോ കണ്ടാൽ എന്താ കരുതുക…
അതോർത്ത് നീ ടെൻഷൻ ആവേണ്ട മിക്കവാറും നാളത്തോടെ അതിനൊരു തീരുമാനമാകും…
എന്താ….
ആരാ ഹർഷേട്ടൻ…
ആധിയേട്ടന്റെ ഫ്രണ്ട്, അർജുനെങ്ങനെ അറിയാം ഹർഷേട്ടനെ..
എനിക്ക് നിന്റെ ഒരു കോപ്പനെയും അറിയില്ല, നാളെ ഈ പറഞ്ഞ അവതാരം ഇങ്ങോട്ട് കെട്ടിയെടുക്കുന്നുണ്ട്… എന്തിനാണെന്ന് എനിക്കറിയില്ല അറിയുകയും വേണ്ട, ബട്ട് ഇവിടെ കാര്യങ്ങൾ എങ്ങനെ മാനേജ് ചെയ്യും അതെനിക് അറിഞ്ഞേ പറ്റൂ… അതിനുള്ള ഉത്തരം നീ തരണം…..
എനിക്കൊന്നും അറിയില്ല….
ദേ അപ്പൂ എന്റെ നാക്ക് ചൊറിഞ്ഞു വരുന്നുണ്ട്….. നീയെന്തേലും ഒരു വഴി പറാ….
എനിക്കൊന്നും അറിയില്ല…. പിന്നെ എന്തുചെയ്യും…..
എനിക്ക് ഭ്രാന്ത് പിടിക്കാ… ഒരു കാര്യം ചെയ്താലോ നമ്മുടെ കല്യാണം കഴിഞ്ഞെന്ന് ഇവിടെ അറിയിക്കാം… അതെങ്ങനെയുണ്ട്… അതാകുമ്പോൾ ഒരു ടെൻഷനുംവേണ്ടല്ലോ…..
അവളവനെ തറപ്പിച്ചു നോക്കി…
നിന്റെ തമാശ നല്ല രസമുണ്ട് ചിരിക്കണോ ഞാൻ….
ചിരിക്കാൻ പറഞ്ഞതല്ല….. എന്റെ അപ്പൂ ഒരു വഴിയും എനിക്കറിയില്ല…. സത്യായിട്ടും ഭ്രാന്ത് പിടിക്കുന്നുണ്ട്….. അതാ……
അർജുൻ നീ ടെൻഷൻ ആവല്ലേ എന്തെങ്കിലും ഒരു വഴി ഉണ്ടാകാതിരിക്കില്ല….
എന്തുവഴി…. അമ്മയെ എങ്ങനെയേലും പുറത്തു ചാടിച്ചാൽ സെറ്റാക്കായിരുന്നു അല്ലെ….
അത് വേണ്ട അഭിയെ പറഞ്ഞു വിട്ടാൽ മതി… ഹർഷേട്ടനും ഡൌട്ട് ഉണ്ടാവരുത് അതേപോലെ ആന്റിയ്ക്കും… അഭിയുണ്ടെങ്കിൽ….
നിന്റെ പിന്നാലെ അവൻ മണപ്പിച്ചു നടക്കും ഒപ്പം വരുന്നവന്റെയും ഒടുക്കം കുളമാക്കി കയ്യിൽത്തരും… ഞാൻ അവന്റെ കാര്യം വിട്ടുപോയിരുന്നു… എന്തായാലും അവനെ പുറത്താക്കാനുള്ള പ്ലാൻ ഞാനുണ്ടാക്കാം.. ബട്ട് അമ്മ ആൻഡ് ഹർഷൻ നീ മാനേജ് ചെയ്യണം…..
അപ്പോൾ അർജുൻ ഇവിടെ ഉണ്ടാകില്ലേ..
മുങ്ങാൻ പറ്റില്ലല്ലോ……
ശരിക്കും ബുദ്ധിമുട്ടായല്ലേ നിനക്ക്….
അവനോട് ചോദിച്ചു അവള് നോട്ടം തറയിലേക്ക് കേന്ദ്രീകരിച്ചു… അവൻ അവിടുന്ന് എണീറ്റ് അവളുടെ ഇരുത്തോളിലുമായി കൈവച്ചു…
എന്തായാലും നമ്മള് രണ്ടാളും പെട്ടു, അല്ല എല്ലാവരും കൂടെ നമ്മളെ പെടുത്തി… ബട്ട് രക്ഷപെട്ടെ പറ്റൂ… അതും നിനക്കും എനിക്കും ഒരു പ്രോബ്ളവും ഉണ്ടാവാത്തതരത്തിൽ വേണം… രക്ഷപെടുകയും ചെയ്യും i’m sure….. ഓക്കേ
ഉം…
പിന്നെ ജനൽ അടച്ചു കിടന്നോ
അവളവനെ നെറ്റിച്ചുളിച്ചു നോക്കി..
ഇപ്പോൾ എനിക്ക് ഉപകാരമായി എന്നത് സത്യമാണ്, ബട്ട് ഡോർ അടച്ചോ റിസ്ക് എടുക്കണ്ട, നിന്റെ നമ്പർ ഒന്ന് തന്നെ…
എനിക്കതിനു ഫോൺ ഇല്ല… ഇന്ന് വാങ്ങണം എന്ന് കരുതിയതാ ബട്ട്..
അപ്പോൾ നീ വണ്ടിയിലിരുന്ന് ഹെഡ്സെറ്റ് വച്ചതോ?
അത് ഞാൻ വെറുതെ,,
അവൻ പതിയെ കഴുത്തിളക്കി..
നല്ല അഭിനയം, നാളെയും ഇതുപോലെ അഭിനയിച്ചാൽ മതി…
അവള് തലകുനിച്ചതും അവൻ തോളിൽ കൈ അമർത്തി.
എന്താ അർജുൻ
വേദനയുണ്ടോ, അഭി മരുന്ന് തന്നിരുന്നോ…
ഉം.. വേദന അങ്ങനെ അറിയുന്നില്ല… അർജുൻ ഒരു കാര്യം ചോദിക്കട്ടെ ഒന്നും കരുതരുത്..
എന്താ
നീയെന്താ രാവിലെ അങ്ങനെ ചോദിച്ചത് നിന്നോട് ആരാ അങ്ങനെയൊക്കെ പറഞ്ഞത്…
ഏതോ ഒരു അമ്മാവൻ, നിന്റെ നാട്ടിലുള്ളതാണെന്ന പറഞ്ഞത്, പെട്ടന്ന് അങ്ങനെയൊക്കെ കേട്ടപ്പോൾ ഞാൻ വല്ലാതായി, അതാ ഞാൻ എന്തൊക്കയോ പറഞ്ഞത്, റിയലി സോറി…..
ഏതമ്മാവൻ, നിനക്ക് പേരറിയോ..
നോ..
ഫോട്ടോ ഉണ്ടോ
ഇല്ല..
അയാള് എന്തിനാ എന്നെക്കുറിച്ചു അങ്ങനെയൊക്കെ.. ഇനി കാർത്തിക് പറഞ്ഞുവിട്ടതാവോ… അവൻ, അവൻ പിന്നെ വിളിച്ചിരുന്നോ..
എനിക്ക് മനസിലായി നിന്റെ പേടി, എന്നെ പിന്നെ ആരും വിളിച്ചില്ല, ഒരുത്തനും നിന്നെ ഒന്നും ചെയ്യില്ല, നിന്റെ പെർമിഷൻ ഇല്ലാതെ ഇവിടുന്ന് കൊണ്ടുപോകുകയുമില്ല…. അതോർത്ത് അപ്പു ടെൻഷനാവണ്ട…
എന്റെ കാര്യമോർത്ത് എനിക്ക് പേടിയില്ല, നിനക്ക് അറിയില്ല കാർത്ഥിക്കിനെ, എന്തും ചെയ്യാൻ മടിയില്ലാത്തവനാ… അവൻ കാരണമാ ആദിയേട്ടൻ… ഹർഷേട്ടനെ അവനും അവന്റെ ആളുകളും ചേർന്ന വെട്ടിനുറുക്കിയത്, എന്തോ ഭാഗ്യത്തിനാ ഹർഷേട്ടൻ രക്ഷപെട്ടത്…
അർജുന്റെ ഉള്ളിൽ ഒരു പേടി തോന്നാത്തിരുന്നില്ല..
അവനെന്തിനാ അങ്ങനെയൊക്കെ, അറിയോ നിനക്ക്?ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ എന്ത് സന്തോഷമാ ഒരാൾക്ക് കിട്ടുന്നത്?
ആധിയേട്ടനും ഹർഷേട്ടനും ഉണ്ടെങ്കിൽ അവനൊരിക്കലും എന്നെ കല്യാണം കഴിക്കാൻ പറ്റില്ലെന്ന് ഉറപ്പാണ്, അതിനുവേണ്ടിയാ അങ്ങനെയൊക്കെ…
നിനക്കിഷ്ടമില്ലാത്ത കല്യാണത്തിന് നിന്റെ അച്ഛൻ സമ്മതിക്കില്ലല്ലോ…
അർജുൻ ഇപ്പോഴും അങ്ങനെ വിശ്വസിക്കുന്നുണ്ടോ… അപ്പയ്ക്ക് ഞാനും ഏട്ടനും ശല്യങ്ങളായിരുന്നു, ഇപ്പോൾ രണ്ട് ശല്യവും ഒഴിവായ സന്തോഷത്തിലാവും അപ്പയും ചിറ്റയും….
പിന്നെ എന്ത് പറയണമെന്ന് അവനറിയില്ലായിരുന്നു….
ഞാനുണ്ടാവും കൂടെ, ഇനിയൊന്നുമോർത്ത് വിഷമിക്കരുത്….
അവന്റെ വാക്കുകൾ കേട്ടതും അവളുടെയുള്ളം തുടിച്ചു.
എന്റെ ദേവീ അജു എന്താ ഈ പറഞ്ഞെ, ന്റെ കൂടെയുണ്ടാകുമെന്നോ, ഒരിക്കൽ പറഞ്ഞതല്ലേ ഈ പാഴ്‌വാക്ക്, അത് വിശ്വസിച്ചു ഒരിക്കൽ മണ്ടിയായവളാ ഞാൻ, ഇനിയും വയ്യാ.. ഒന്നിനും…
ഓരോന്ന് ഓർത്തതും അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി….
അപ്പൂ എന്തുപറ്റി… എന്തിനാ കരയുന്നെ? തമാശയല്ല കാര്യമായാ പറഞ്ഞെ കൂടെയുണ്ടാകുമെന്ന്, തനിച്ചാക്കില്ല….
അവളുടെ കണ്ണുകൾ എന്തോ ഓർത്തെന്നപോലെ അവൻ തുടച്ചുകൊടുത്തു…
അപ്പൂ കിടന്നോ, സമയം ഒരുപാടായി, ഞാനിരിക്കാം നിന്റൊപ്പം ..
അത് വേണ്ട,, ആരെങ്കിലും അറിഞ്ഞാൽ അത് ശരിയാവില്ല അർജുൻ പൊക്കോ ഞാൻ കിടന്നോളും…
നീ ഉറങ്ങിയിട്ടേ ഞാൻ പോകൂ, ഹസ്ബന്റിന്റെ അധികാരം കാണിക്കുകയാണെന്ന് തെറ്റിദ്ധരിക്കരുത്, ഒരു ഫ്രണ്ടായാ പറയുന്നത്… വന്നു കിടക്ക്
സ്നേഹപൂർവ്വം അവൻ നിർബന്ധിച്ചതും അവള് ചെന്നുകിടന്നു, അവനവളുടെ അരികിലായി ഇരുന്നു പതിയെ തല മസാജ് ചെയ്യാൻ തുടങ്ങി…
അപ്പൂ… നീ ഇപ്പൊ ടെൻസ്ഡ് ആണ്, നെറ്റിയിലുള്ള ഈ മുറിവിന് കുറച്ചു ആഴം ഉണ്ട്.. ഇപ്പൊ ടെൻഷൻ ആയാൽ അത് പ്രോബ്ലം ആവും റിലേക്സ് ആയി ഉറങ്ങിക്കോ…. ഇനിയെന്ത് പ്രോബ്ലം വന്നാലും ഒരുമിച്ച് നമുക്ക് സോൾവ് ചെയ്യാം….. ജസ്റ്റ് റിലേക്സ്…
അവളുടെ ചുണ്ടിലൊരു ചിരി വിരിഞ്ഞു, എപ്പോഴോ അവളുറങ്ങിപ്പോയി, ആ ഉറക്കത്തിൽ അറിയാതെ അവന്റെ കയ്യിൽ പിടുത്തംമുറുക്കിയിരുന്നു, അവനത് വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, ഒടുക്കം അവനവിടെ ഇരുന്ന് ഉറങ്ങി….
പിറ്റേന്ന് പതിവുപോലെ അമ്മ അവനുള്ള ബെഡ് കോഫിയുമായി റൂമിൽ പോയതാണ്, അവനെ അവിടെ കാണാതെ വന്നതും അവര് നെറ്റിച്ചുളിച്ചു…
ഈ ചെറുക്കൻ ഇതെവിടെ, ഇന്നലെ വന്നില്ലേ, വന്നിട്ടുണ്ടല്ലോ വണ്ടിയല്ലേ പുറത്തു, പിന്നെയിത് എവിടെ പോയി… ഇനി അഭീടെ റൂമിലുണ്ടാകുമോ… വന്നു വന്നു ചെക്കന് ഒനിന്നും ഒരു സമയവും ഇല്ലാതെ ആയിട്ടുണ്ട്… ഇനി താമസിയാതെ ആ കല്യാണം അങ്ങ് നടത്താം, അതാകുമ്പോൾ കുറച്ചൂടെ ബോധം വരും…..
അവര് അഭിയുടെ റൂമിലേക്ക് പോകുമ്പോഴാണ് അർജുൻ അപ്പുവിന്റെ റൂമിൽ നിന്നും പുറത്തേക്കിറങ്ങുന്നത് കാണുന്നത്…
തുടരും