17/04/2026

എന്തിനെന്നറിയാതെ : ഭാഗം 24

രചന – എഴുത്തിനെ പ്രണയിച്ചവൾ

നിന്റെ കണ്ണില് ഞാനിപ്പോൾ കണ്ടത് അനിയത്തിയോടുള്ള വാത്സല്യമല്ല…… എന്താ നിന്റെ മനസില്…..എന്താണെങ്കിലും നീയൊന്ന് തുറന്നു പറാ……

ഞാൻ….. പറയാം.. എല്ലാം…

അനിത അവന്റെ വാക്കുകൾക്കായി കാതോർക്കുകയാണ്.

അരുവിനു ഒരു റിലേഷൻ ഉണ്ടായിരുന്നു, ബട്ട്‌ അവര് നേരിട്ട് കണ്ടിട്ടില്ല, അതുകൊണ്ട് തന്നെ അവൻ അരു ആണെന്ന് കരുതി വേറൊരു കുട്ടിയോട് അടുത്തു…. അതോടെ അവള് ആകെ ഡൌൺ ആയി….. ആദി കൂടെയുണ്ടായിരുന്നു ആ ടൈമിൽ എന്നാൽ അപ്പോഴാണ് അവനു അവനാഗ്രഹിച്ച ജോലി അമേരിക്കയിൽ കിട്ടുന്നത്, അവളെ തനിച്ചവിടെ വിട്ടിട്ടുപോരാൻ പറ്റുന്ന സിറ്റുവേഷൻ അല്ലായിരുന്നു, ഞാൻ ആ സമയം ബാംഗ്ലൂർ ആയിരുന്നു, ഞാൻ അവിടെ ഉള്ളതുകൊണ്ടുതന്നെ അവനവൾക്ക് അവിടെയൊരു കോളേജിൽ അഡ്മിഷൻ ശരിയാക്കി, അവളെ അവിടെയാക്കി അവൻ പോയി……ഒരു മാസം കഴിഞ്ഞു കാണും ഞാൻ ഓഫീസിലിരിക്കുമ്പോൾ അവന്റെ കോള് വന്നു….

**********

( സ്വൽപ്പം പാസ്റ്റ് 😉 )

 

എന്താമോനെ, പതിവില്ലാതെ ഈ സമയം ഒരു കോൾ

ഹർഷാ നീയെവിടെയാ…

ആദിയുടെ ശബ്ദം വല്ലാതെ ഇടറിയിട്ടുണ്ടെന്ന് അവനു മനസിലായി….

എന്താടാ എന്തുപറ്റി…

എടാ…. ഞാൻ അപ്പുവിനെ വിളിച്ചിരുന്നു, അവളാകെ തളർന്നിട്ടുണ്ട്, എന്നോട് എന്തൊക്കയോ പറഞ്ഞു… എനിക്കാണെങ്കിൽ കയ്യുംകാലും വിറച്ചിട്ട് പാടില്ല….. എടാ അവള്…..

നീ ടെൻഷൻ ആവല്ലേ…. ഞാൻ പോയിനോക്കാം…..

അവനപ്പോൾ തന്നെ അവള് താമസിക്കുന്ന വീട്ടിലേക്കുപോയി, അവളുടെയൊപ്പമുള്ള കുട്ടികളൊക്കെ പരിഭ്രാന്തർ ആണെന്ന് അവനു ഒറ്റനോട്ടത്തിൽ മനസിലായി…..

അപ്പു…. അർപ്പണ എവിടെ….

അവന്റെ ശബ്ദം കേട്ടതും ഒരു കുട്ടി അടുത്തേക്ക് വന്നു…

എന്താ ഉണ്ടായതെന്ന് അറിയില്ല, ക്ലാസ് കഴിഞ്ഞു ഉച്ചയ്ക്ക് വരുന്നവഴി പെട്ടന്ന് ആരോടും ഒന്നും പറയാതെ റൂമിനകത്ത് കയറി കതകടച്ചതാ… ഇപ്പോൾ വിളിച്ചിട്ട് തുറക്കുന്നില്ല…..

ഒരു റൂം ചൂണ്ടി അവര് പറഞ്ഞതും ഹർഷൻ അങ്ങോട്ട് നടന്നു, താക്കോൽ ധ്വാരത്തിലൂടെ അകത്തേക്ക് നോക്കിയപ്പോൾ കണ്ടു കഴുത്തിൽ കയറിട്ടു നിൽക്കുന്നവളെ, മറ്റൊന്നും നോക്കാതെ കതക് ചവിട്ടി തുറന്നു അവൻ അകത്തുകയറി, അവള് അപ്പോഴേക്ക് തൂങ്ങിയിരുന്നു, വെപ്രാളത്തിൽ പിടയുന്നവളുടെ കാലില്പിടിച്ചു അവൻ കയറയച്ചു….. താഴെ നിർത്തിയപ്പോൾ അവൾക്ക് ശ്വാസം കിട്ടാൻ വല്ലാതെ ബുദ്ധിമുട്ടുന്നതാണ് കണ്ടത്……. കുറച്ചു നേരമെടുത്തു അതൊന്ന് നേരെയാകാൻ….. അവള് ഓക്കേ ആയെന്ന് തോന്നിയതും അവന്റെ കരം ശക്തിയിൽ അവളുടെ മുഖത്തു പതിഞ്ഞു……

നിറക്കണ്ണുകളോടെ അവളവനെ നോക്കി, അവളുടെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു, ഹർഷന് തന്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ വന്നതും അവൻ ചുമരിന് ആഞ്ഞുകുത്തി….

നിനക്കിത് എന്തിന്റെ കേടാടി നായിന്റെമോളെ…. ഞാൻ ഒരു സെക്കന്റ്‌ ലേറ്റ് ആയിരുന്നെങ്കിലോ

അവന്റെ അലർച്ച കേട്ടതും അവള് ഏങ്ങികരയാൻ തുടങ്ങി….

കരഞ്ഞാൽ, ഇനിയും നിനക്ക് കിട്ടും കണ്ണ് തുടയ്ക്ക്…. തുടയ്ക്കെടി….

താക്കീതോടെ അവൻ പറഞ്ഞതും അവള് കണ്ണുതുടച്ചു പാടുപെട്ടു കരച്ചിലടക്കി….കുട്ടികൾ എല്ലാം ഭീതിയോടെ വീക്ഷിക്കുകയാണിത്….. അത് മനസിലായതും ഹർഷൻ അവളുടെ തോളിൽ കയ്യിട്ടു…..

വാ നമുക്ക് പുറത്തേക്ക് പോവാം…. അപ്പൂ, വന്നേ….

അവളുടെ കൈപിടിച്ച് അവൻ മുൻപിൽ നടന്നതും അവളും ഒപ്പം ചെന്ന്… അവന്റെ വണ്ടിയിൽ അവനോടൊപ്പമിരിക്കുമ്പോൾ അവളുടെ ഹൃദയം വല്ലാതെ പിടയ്ക്കുന്നുണ്ടായിരുന്നു…..

അപ്പൂ….

ഉം……

എന്താടാ നിനക്ക് പറ്റിയത്, അയ്യേ മോശമുണ്ട്ട്ടോ…… ഇങ്ങനെയാണോ നല്ല കുട്ടികൾ…. മോളിപ്പോൾ കാണിച്ചത് മോശായി……

അവൻ പറഞ്ഞതും അവള് തല കുനിച്ചു…….

എന്താ ഉണ്ടായത്, അതിനുമാത്രം എന്തുപ്രശ്നമാ നിനക്കുള്ളത്…. എന്നോട് പറാ…. എന്തായാലും അതിനൊരു പരിഹാരം കാണാം…….

അവൻ ചോദിച്ചതും പിന്നെയും ആ കണ്ണുകൾ നിറഞ്ഞു…….

കരയാതെ പറയെടാ…..

ഹർഷേട്ടാ…… ഞാൻ… ഞാൻ അവരെ കണ്ടു….

ആരെ…..

അർജുനെയും ശ്രയയേയും…. അവനു എങ്ങനെ തോന്നി, ഞാൻ സിൻസിയർ ആയല്ലേ സ്നേഹിച്ചത്, എന്നിട്ടും അവനെന്നെ മനസിലായില്ലേ…..ഇത്രേ ഉള്ളോ സ്നേഹം…..അവനെന്തൊക്കെയാ എന്നോട് പറഞ്ഞതെന്ന് അറിയോ, മരിച്ചാലും മറക്കില്ല, എവിടെയാണെങ്കിലും എന്നെ തിരിച്ചറിയും അങ്ങനെ കുറെ പറഞ്ഞു….. എന്നിട്ടിപ്പോ….

അതും പറഞ്ഞു അവള് പിന്നെയും കരയാൻ തുടങ്ങി, ഹർഷൻ ഒന്നും മിണ്ടാതെ ഡ്രൈവ് ചെയ്യുകയാണ്, കുറെ ദൂരം പോയതും അവൻ വണ്ടി സൈടാക്കി ഇറങ്ങി ആധിയെ വിളിച്ചു….

ഹർഷാ… അപ്പു

അവൾക്ക് കുഴപ്പമൊന്നുമില്ല, എന്റൊപ്പം ഉണ്ട്…. ആളാകെ സങ്കടത്തിലാ, അതൊന്ന് മാറ്റാൻ എന്തേലും വഴിയുണ്ടോ എന്ന് നോക്കട്ടെ… അവള് ഓക്കേ ആയിട്ട് നിനക്ക് വിളിക്കാം….

ഓക്കേ ഡാ …

ഹർഷൻ രണ്ടുപേർക്കും കോഫി വാങ്ങി പിന്നെയും വണ്ടിയിൽ കയറി, ഒരു കപ്പ്‌ അവൾക്കായി നീട്ടി….

അപ്പൂ….. കുടിച്ചേ…

നിക്ക് വേണ്ട…..

എന്താ അപ്പൂ ഇത്, ഇങ്ങനെ വാശിപിടിച്ചാലോ… നീയാർക്ക് വേണ്ടിയാ ഈ കരയുന്നത്… നിന്നെ മനസിലാക്കാത്ത ഒരാൾക്ക് വേണ്ടിയോ അതിലെന്തു അർത്ഥമാ ഉള്ളെ… നീ തന്നെ ഒന്ന് ആലോചിച്ചു നോക്ക്….

അവള് അവനെ ഉറ്റുനോക്കുകയാണ്, അവനവളുടെ തോളിലൂടെ കയ്യിട്ടു….

നല്ല മോളല്ലേ ഇത് കുടിക്ക്……

അവൻ സ്നേഹത്തോടെ നിർബന്ധിച്ചതും അവളത് വാങ്ങികുടിച്ചു……

ഇനിയിറങ്ങു… നമുക്ക് കുറച്ചു നേരം നടക്കാം… അപ്പോഴേക്ക് നീ ഓക്കേ ആവും……

എതിർപ്പൊന്നും കാണിക്കാതെ അവളിറങ്ങി, ഒപ്പം അവനും…. ബീച്ചിലാണ് മനസിലായതും അവളെങ്ങോട്ട് നടന്നു, ഹർഷൻ പുറകെച്ചെന്നു….അവള് പൂഴിയിൽ ഇരുന്നതും അവനും ഇരുന്നു…….

കണ്ടിട്ടും കണ്ടിട്ടും മതിയാവാത്തോണം അവള് കടലിന്റെ ആഴങ്ങളിലേക്ക് നോട്ടമിട്ടതും അവന്റെ കരം അവളുടെ തോളിൽ പതിഞ്ഞു……. ഞെട്ടികൊണ്ട് അവള് തിരിഞ്ഞപ്പോഴാണ് അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് അവൻ കാണുന്നത്…..

അപ്പൂ….. എന്താടാ…. നീയെന്തിനാ ഈ കരയുന്നെ …. പറാ….

എനിക്ക് ഈ പെയിൻ സഹിക്കാൻ പറ്റുന്നില്ല ഏട്ടാ…..

നിന്റെ അവസ്ഥ എനിക്ക് മനസിലാകും, നമ്മള് അത്രയും സ്നേഹിച്ചോരാളെ നഷ്ടപെടുമ്പോൾ നമുക്ക് വേദനിക്കുമെന്നത് ഉറപ്പാണ്…. എന്നാൽ ഞാൻ നിന്നോട് മറ്റൊന്ന് ചോദിക്കട്ടെ…. നീയെങ്ങനെ ചെയ്യാൻ ഒരുങ്ങിയപ്പോൾ ഒരിക്കലെങ്കിലും ആദിയെക്കുറിച്ചു ഓർത്തോ…….. ഈ ലോകത്ത് നിന്നെ സ്നേഹിക്കുന്നപോലെ അവൻ മറ്റാരെയും സ്നേഹിക്കുന്നില്ല…. ഏട്ടനാണെങ്കിലും മോളായല്ലേ നിന്നെ കാണുന്നത്…… നിന്റെ ശബ്ദം ഒന്നിടറിയാൽ, മുഖം ഒന്ന് മങ്ങിയാൽ അതവന് സഹിക്കാവുന്നതിലും അപ്പുറമാണ്… അപ്പോൾ നിനക്ക് എന്തെങ്കിലും ഒന്ന് പറ്റിയാൽ… അവന്റെ അവസ്ഥ എന്താകും…… അവൻ എന്നെ കരഞ്ഞോണ്ടാ വിളിച്ചത്, നിന്റെ കാര്യങ്ങൾ അന്വേഷിക്കെന്നും പറഞ്ഞു…….

ഹർഷന്റെ വാക്കുകൾ അവളുടെ ഹൃദയത്തിൽ വന്നുപതിക്കുന്നുണ്ടെന്ന് അവനുറപ്പായിരുന്നു….

അപ്പൂ….. നീ ചെയ്തത് തെറ്റാണ്…. ആദിയോട്….. ഞാൻ പറഞ്ഞിട്ടില്ല നീയെന്താ കാണിച്ചതെന്ന്, അതവന് സഹിക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ……..ഈ ആത്മഹത്യ ചെയ്യുന്നവരൊക്കെ മണ്ടന്മാരാണ്…. പെട്ടന്നുണ്ടാകുന്ന ആ ഒരു ഇമോഷനിൽ ചെയ്യുന്നതാണ് അത്, പിന്നീട് ഒരു ചാൻസ് കിട്ടിയാൽ അവരതിന് ഒരുങ്ങുമെന്ന് എനിക്ക് തോന്നുന്നില്ല……ഇനി ഇങ്ങനെ വല്ലതും കാണിക്കുമോ….

ഇല്ലെന്നവൾ തലയാട്ടി…..

അവനവളുടെ തലയിൽ തട്ടി….

I know….. ഇവിടെ ഇരിക്കണോ അതോ തിരിച്ചു പോവണോ…..

കുറച്ചു നേരം ഇവിടെ ഇരുന്നോട്ടെ……

ഓക്കേ……

കുറേനേരം അങ്ങനെ കടലിലേക്ക് നോക്കിയിരുന്നതിനിലാകാം അവളുടെ മനസിന്റെ ഭാരം കുറഞ്ഞു…… നേരം ഇരുട്ടിയതും ഹർശനവളെ വീട്ടിൽവിട്ടുകൊടുത്തു……..

പിറ്റേന്ന് ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് അവൻ ഉണരുന്നത്, അപ്പു എന്ന് കണ്ടതും വേഗം അറ്റൻഡ് ചെയ്തു…..

ഗുഡ് മോർണിംഗ് അപ്പൂ….

മോർണിംഗ്….

എന്താ രാവിലെതന്നെ… എന്തെങ്കിലും പ്രശ്നം ഉണ്ടോ…..

ഇല്ല…. ഏട്ടൻ… ഇന്നലത്തെ കാര്യം ആദിയേട്ടനോട് പറയരുത്….

ഏയ്‌…. അത് പറയാൻ വിളിച്ചതാണോ…

ഉം….

ഡോണ്ട് വറി, അത് ഞാൻ ആരോടും പറയില്ല…. ഓക്കേ…….

ഉം…..

ഇന്ന് പോവാനുണ്ടോ …

ആ ഉണ്ട്, ഞാൻ റെഡിയാവുകയാ….

ഓക്കേ…. എന്നാൽ അത് നോക്ക്….. വൈകിട്ട് നമുക്കൊന്ന് കറങ്ങാം…. നിനക്ക് എന്തൊക്കയോ വാങ്ങാനുണ്ടെന്ന് പറഞ്ഞു ആദി……

ശരി ഏട്ടാ…. ഏട്ടൻ വിളിച്ചാൽ മതി…..

അവള് കട്ട്‌ ചെയ്തതും അവനെണീറ്റ് റെഡിയായി ഓഫീസിൽ പോയി. നൈറ്റ്‌ അവളെയുംകൂട്ടി അവൾക്കാവശ്യമുള്ളതൊക്കെ വാങ്ങിവന്നു………

ദിവസങ്ങൾ പയ്യെ കടന്നുപോയി, ഹർഷൻ ഇടയ്ക്കിടെ അവളുടെ കാര്യങ്ങൾ വിളിച്ചു അന്വേഷിക്കുക പതിവായി, ആദ്യമൊക്കെ ഒരു ഡിസ്റ്റൻസ് കീപ് ചെയ്തെങ്കിലും പിന്നീട് അവള് അവനോട് കൂടുതൽ ക്ലോസ് ആയി…..

പതിവുപോലെ അവന്റെയൊപ്പം കറങ്ങാൻ ഇറങ്ങിയതാണവൾ…

അപ്പൂ….. എന്താ പരിപാടി, നാളെ സൺ‌ഡേ ആണ്…

എന്തുപരിപാടി ……

ഒരു ബൈക്ക് റൈഡ് ആയാലോ… എന്നും കാറിൽ അല്ലെ ഭംഗി ആസ്വദിക്കാറ്..

ഓക്കേ സെറ്റ്…..

സന്തോഷത്തോടെ അവള് പറഞ്ഞതും ഹർഷൻ ഹാപ്പിയായി….

അല്ല, ഹർഷേട്ടന് ഡ്രെസ് എടുക്കുന്നില്ലേ…

വേണം…

ഞാൻ സെലക്ട്‌ ചെയ്യട്ടെ….

ഓഹ് sure…..

അവൻ നേരെ ഷോപ്പിംഗ് മാളിലേക്ക് വിട്ടു, നേരെപോയത് അവൻ എന്നും ഡ്രെസ് എടുക്കുന്നിടത്തേക്കാണ്…. പതിവുപോലെ അവനൊരു ഷർട്ട്‌ എടുത്ത് അവൾക്ക് നീട്ടി എങ്ങനെയുണ്ടെന്നു ചോദിച്ചതും അവളവനെ പുച്ഛിച്ചു…..

കഷ്ടം…. ഈ ഹർഷേട്ടന് അല്ലേലും ഈ പ്രായമുള്ളവർ ഇടുന്ന ഡ്രസ്സ്‌ മാത്രേ ഇഷ്ടപ്പെടൂ….. ഞാൻ എടുത്തു തരാം… അതങ്ങട് എതിർപ്പൊന്നും കാണിക്കാതെ ഇട്ടാൽ മതി….

ഇത്തിരി അധികാരത്തിൽ അവള് പറഞ്ഞതും അവൻ ചിരി കടിച്ചുപിടിച്ചു തലയാട്ടി……

കുറച്ചു നേരത്തെ തിരച്ചിലിനൊടുവിൽ അവളൊരു purple കളർ ഷർട്ട്‌ എടുത്ത് അവനു വച്ചുനോക്കി…..

ഒന്നിതെടുക്കാം…. പിന്നെ… ദാ ആ printed one….

പ്രിന്റ്ഡ് ഞാനോ… അയ്യേ…

എന്താ അതിനു കുഴപ്പം…

അപ്പൂ…. എനിക്ക് ഓഫീസിൽ പോവാനുള്ളതാ…. അവരൊക്കെ എന്താ കരുതുക, ഞാനിതൊക്കെ ഇട്ടാൽ?

സ്വന്തം ഓഫീസല്ലേ പിന്നെന്താ….

ഓഫീസൊക്കെ സ്വന്തം തന്നെ… ബട്ട്‌ ഇതൊക്കെ കുറച്ചു ഓവറല്ലേ അപ്പൂ,

അങ്ങനെ ആണേൽ, ഓഫീസിലേക്ക് വേറെ എടുക്കാം…. അല്ലാതെ പോകുമ്പോൾ ഇത് ഇടാലോ…. പിന്നെ വീട്ടിൽ ഇടാൻ കുറച്ചു ഷോർട്സും ടീഷർട്ടും…

എന്റെ അപ്പു നിനക്ക് വട്ടായോ… അതൊക്കെ ഞാനിട്ടാൽ പരമബോറായിരിക്കും….

ഇല്ലെന്റെ മാഷേ, അതൊക്കെ ചേരും, ആദിയേട്ടൻ ഇടാറുണ്ടല്ലോ, പിന്നെന്താ ഹർഷേട്ടന്……

ശരി, എന്നാൽ പിന്നെ നിന്റെ ഇഷ്ടത്തിന് എടുത്തോ…..

അതുംപറഞ്ഞു അവൻ മാറിയിരുന്നു…. രണ്ടു മണിക്കൂർ കഴിഞ്ഞുകാണും അവള് വന്നു അവന്റെ കാർഡ് വാങ്ങിപ്പോയി, പിന്നെ അവൻ കാണുന്നത് കുറെയധികം കവറുകളുമായി വരുന്നവളെയാണ്…… അവന്റെ കണ്ണൊന്നു തള്ളി…

അപ്പു… ഇതൊക്കെ ആരുടെയാ…

ഹർഷേട്ടന്റെ

ഇത്രയുമോ…..

ആഹ്… അതെ… ഈ ഡ്രെസൊന്ന് നോക്കിയേ… ആകെ നരച്ചു… എന്നിട്ടും ഒഴിവാക്കാറായില്ല, വെറുതെയല്ല അമ്മായി ഹർഷേട്ടനെക്കൊണ്ട് എത്രയും പെട്ടന്ന് പെണ്ണ് കെട്ടിപ്പിക്കണമെന്ന് പറയുന്നത്……

കുസൃതിയോടെ അവള് പറഞ്ഞതും ഹർഷൻ അവളുടെ തലയ്ക്കു കൊട്ടി……

നിന്നോട് സംസാരിച്ചു ജയിക്കാൻ എനിക്ക് പറ്റില്ലെന്റെ മോളേ…. താ ഞാൻ പിടിക്കാം…..

അവളുടെ കയ്യിൽനിന്നും അത് വാങ്ങിയവൻ പറഞ്ഞു….. അവനോട് ഓരോന്ന് സംസാരിച്ചു നടക്കുന്നതിനിടയിൽ പെട്ടന്നവള് സ്റ്റക്ക് ആയിനിന്നതും അവൻ നെറ്റിച്ചുളിച്ചു…….

അപ്പൂ….. എന്തുപറ്റി, എന്തേലും വാങ്ങാൻ മറന്നോ…

ഇല്ല….. നമുക്ക് പോവാം…. എനിക്ക് റൂമിൽ പോവണം…… എന്നെ ഒന്ന് കൊണ്ടുവിട്….

എന്താ… വയ്യേ……

പ്ലീസ്….

ഓക്കേ… വാ….

ഡ്രൈവിംഗിനിടയിൽ അവനെന്തൊക്കയോ സംസാരിക്കുന്നുണ്ടെങ്കിലും അവള് മൗനംപാലിച്ചു…… വീടെത്തിയതും അവരോടൊന്നും മിണ്ടാതെ അവള് നടന്നകന്നു, അവളുടെയാ പെരുമാറ്റത്തിൽ അവനാകെ വല്ലാതായി…. കാര്യം തിരക്കണമെന്നുണ്ടായിരുന്നെങ്കിലും പിന്നെയെന്തോ അത് വേണ്ടെന്നുവച്ചു………

റൂമിലെത്തി അവൻ വിളിച്ചെങ്കിലും അവളുടെ ഫോൺ ഓഫായിരുന്നു…… അവനും ഫോൺ ഓഫ് ചെയ്തുവച്ചു കിടന്നുറങ്ങി, പിറ്റേന്ന് കോളിങ് ബെൽ അടിക്കുന്നത് കേട്ടതും, ഉറക്കച്ചടവോടെ എണീറ്റ്, മുഖം ഒന്ന് കഴുകി പോയി കതക് തുറന്നു……

മുൻപിൽ അപ്പു ഒരു പുഞ്ചിരിയോടെ നിൽക്കുന്നതുകണ്ടതും അവൻ ചിരിച്ചു…….

ഗുഡ് മോർണിംഗ്….

ഏട്ടൻ എന്താ ഫോൺ ഓഫ് ചെയ്ത് വച്ചത്.. ഞാനെത്രതവണ വിളിച്ചെന്നറിയോ…. ഇന്നലെ രാത്രിമുതൽ വിളിക്കുവാ…..

അത്….. ഞാൻ…. പിന്നെ…

മതി ഒന്നും പറയണ്ട…. ഇന്നലെ കറങ്ങാൻപോവാ എന്നൊക്കെ പറഞ്ഞിട്ട്… പറ്റിച്ചതാണോ….

അയ്യോ…. അല്ല….. ഒരു അരമണിക്കൂർ ഞാനിപ്പോ വരാം……

ഓക്കേ…….

അവൻ ഫ്രഷായി വന്നതും അവളവനെ നോക്കി പേടിപ്പിച്ചു….

എന്താ അപ്പു…. നീയെന്താ ഇങ്ങനെ നോക്കുന്നത്…..

ഇന്നലെ വാങ്ങിയത് എവിടെ… അതൊക്കെ പൂജിക്കാൻ വച്ചതാണോ……

ഈ…. ഞാൻ ചേഞ്ച്‌ ചെയ്തിട്ട് വരാം….

അവൻ പെട്ടന്ന് തിരിഞ്ഞു നടന്നു….

ഹലോ…. ഒന്നവിടെ നിന്നേ….

ഉം എന്താ…

എക്സിക്യൂട്ടീവ് ലുക്ക്‌ വേണ്ട… ഓഫീസിലേക്ക് അല്ലല്ലോ…… ആ പ്രിന്റ്ഡ് ഷർട്സിൽ ഏതേലും ഇട്ടോ… അല്ലേൽ വേണ്ട ടീഷർട്ട് മതി…..

Thumbs അപ്പ്‌ കാണിച്ചു അവൻ അകത്തേക്ക് നടന്നു മാറ്റിവന്നു…..

ഇപ്പോൾ എന്താ ലുക്കെന്നു അറിയോ…. സൂപ്പർ ആയിട്ടുണ്ട്…..

താങ്ക് യു…..

എന്നാൽ നമുക്ക് പോവാം…….

രണ്ടുപേരും പെട്ടന്ന് തന്നെ ഇറങ്ങി……. ആദ്യം ചായകുടിച്ചു, പിന്നെയാണ് കറക്കം തുടങ്ങിയത്…. ആദ്യം ഒരു പാർക്കിലേക്കാണ് അവൻ പോയത്….. അപ്പു ഓരോന്ന് സംസാരിക്കുന്നുണ്ട്…. ഹർഷൻ അത് കേൾക്കുന്നതല്ലാതെ ഒന്നും പറയുന്നില്ല….

ഹർഷേട്ടാ… എന്താ ഒന്നും മിണ്ടാത്തെ….

ഇന്നലെ നീയെന്താ ഒന്നും മിണ്ടാതിരുന്നത്… എന്തായിരുന്നു കാര്യം…..

ഒന്നുല്ല……

ഒന്നുല്ലല്ലോ…..

അത്….. അത്…. ഞാൻ…. ഹർഷേട്ടാ…. പിന്നെ…

വിക്കാതെ കാര്യം പറാ അപ്പു…

അർജുനെ കണ്ടപ്പോൾ ഞാൻ…. എനിക്കറിയില്ല ഹർഷേട്ടാ, അവനെയും അവന്റെ ഓർമകളെയും എനിക്ക് മറക്കണം, എന്നാൽ പറ്റുന്നില്ല…. എനിക്കത് വേണ്ട….. അവനോ അവന്റെ ഓർമകളോ എനിക്ക് ആവശ്യമില്ല….. ഞാനെന്താ ചെയ്യുക…. അവനെ കാണുമ്പോൾ….. എനിക്കറിയില്ല……

കരഞ്ഞോണ്ട് അവള് പറഞ്ഞതും അവൻ തോളിൽകൈവച്ചു കണ്ണ് ചിമ്മി……

അപ്പൂ….. അതൊക്കെ നീ താനേ മറക്കും…. മറക്കണമെന്ന് വാശിപിടിച്ചിട്ടാ അതൊക്കെ അങ്ങനെ നിൽക്കുന്നത്…. അതിനെ അതിന്റേപ്പാട്ടിനു വിട്ടേക്ക്…. കേട്ടോ….. I വിൽ ബി വിത്ത്‌ യു ഫോറെവർ….. വാ നമുക്ക് ബൈക്കിൽ കറങ്ങാം…. നിനക്കോടിക്കണോ…

ഉം…. തരോ…

പിന്നെ തരാതെ…… വാ…..

വണ്ടി സ്റ്റാർട്ട്‌ ചെയ്ത് അവൻ പിന്നോട്ട് കയറിയിരുന്നു….അവള് മുൻപിലിരുന്ന് അവനെ തിരിഞ്ഞ് നോക്കി….

എന്താ നോക്കുന്നത്…. ഓടിക്ക്….

ഹർഷേട്ടാ……

ഉം….

അതെ…. എനിക്ക് വണ്ടി ഓടിക്കാൻ അറിയില്ല….

അടിപൊളി… എന്നിട്ടാണോ കയറിയിരുന്നത്…..

അവള് മൂക്കുചുളിച് നാക്കുനീട്ടിയതും അവൻ ചിരിച്ചു….

ഞാൻ പഠിപ്പിക്കാം…. പോരേ….

ഉം…. മതി…..

അവൻ ഇൻസ്ട്രക്ട് ചെയ്യുന്നതിനനുസരിച് അവള് ഡ്രൈവ് ചെയ്തു, കുറച്ചു ദൂരം ഓടിച്ചതും കൈവേദനിക്കാൻ തുടങ്ങി…. വണ്ടി ഒരുഭാഗത്തായി ഒതുക്കി അവളിറങ്ങി കൈനോക്കി… ഹർഷനും ഒപ്പം ഇറങ്ങി അവളുടെ കൈപിടിച്ച്……

കൈ ചെറുതായി മുറിഞ്ഞതുകണ്ടതും അവൻ എരുവലിച്ചു…..

അപ്പൂ…. സോറി……

അവളുടെ കയ്യിലേക്ക് ഊതികൊണ്ട് അവൻ പറഞ്ഞു……

എന്തിനാ സോറി…. ഏട്ടൻ തെറ്റൊന്നും ചെയ്തില്ലല്ലോ…. പിന്നെന്താ… എന്നെ പഠിപ്പിക്കാൻ നോക്കിയതല്ലേ…

എന്നാലും…

അതൊന്നും കുഴപ്പല്ല…. എന്നെ ഇനീം പഠിപ്പിക്കോ

കൈമുറിയില്ലേ…..

നോ പ്രോബ്ലം…. ഇപ്പോൾ വേണ്ട പിന്നെ…..

ഓക്കേ ഡൺ…..

വൈകുന്നേരം അവളെ വീട്ടിൽ വിട്ട് അവൻ പോയി.. പിറ്റേന്ന് അവനു ഒരു മീറ്റിംഗ് ഉണ്ടായിരുന്നു, അതുകഴിഞ്ഞു ഫോൺ നോക്കുമ്പോൾ കണ്ടു ഒരുപാട് മിസ്സ്ഡ് കോൾസ്..

ഇതാർക്ക ഇത്രയും എമർജൻസി…..

കാൾ ലിസ്റ്റിൽ  അപ്പു എന്നുകണ്ടതും അവന്റെ നെറ്റിച്ചുളിഞ്ഞു…

ഇതെന്തുപറ്റി…. ഒരുപാട് തവണ വിളിച്ചിട്ടുണ്ടല്ലോ……

അവനപ്പോൾ തന്നെ അവൾക്ക് ഡയൽ ചെയ്തു, ഫോൺ അടിയുന്നുണ്ടെങ്കിലും അറ്റൻഡ് ചെയ്യുന്നില്ല…..കുറെ ട്രൈ ചെയ്തതും മറുപ്പുറത്ത് കണക്ട് ആയി…

ഹലോ… അപ്പൂ നീ എവിടാ…. എന്താ വിളിച്ചത്, എന്താ അറ്റൻഡ് ചെയ്യാതിരുന്നത്… ഓക്കേ അല്ലെ…….

ഹലോ…

മറുപ്പുറം അപരിചിതമായ പുരുഷശബ്ദം കേട്ടതും ഹർഷൻ ഒരു നിമിഷം സ്റ്റക്ക് ആയി….

തുടരും