18/04/2026

എന്തിനെന്നറിയാതെ : ഭാഗം 31

രചന – എഴുത്തിനെ പ്രണയിച്ചവൾ

ഹർഷൻ തന്റെ കണ്ണുകൾ തുടച്ചു നേരെനിന്നു…. അപ്പു അവർക്കരികിലേക്ക് വന്നതും അവൻ പാടുപെട്ടു ഒരുചിരിവരുത്തി….

അവള് ഇരുവരെയും മാറിമാറി നോക്കുകയാണ്….

മോളേ അപ്പു എങ്ങനെയുണ്ട് നിനക്ക് ..

കുഴപ്പല്ല….. ആന്റി…. എനിക്ക്… എനിക്ക് പെയിൻ കില്ലർ തരോ … ഇവിടെ അർജൂന്റെയോ അഭിയുടെയോ കയ്യിൽ ഉണ്ടാവുമല്ലോ….

അവള് ചോദിച്ചതും അവര് ഹർഷനെ നോക്കി …..

അരൂ….. നിനക്ക് ഒട്ടും പറ്റുന്നില്ലേ…..

ഇല്ല…. വയ്യാത്തോണ്ടാ ഹർഷേട്ടാ…..

മോളിവിടെയിരിക്ക് ആന്റി എടുത്തിട്ടു വരാം…..

അവര് പോയതും ഹർഷൻ തിരിഞ്ഞു നടക്കാനൊരുങ്ങി…. അപ്പു അവന്റെ കയ്യിൽപിടിച്ചു….

ഹർഷേട്ടൻ എന്തിനാ കരഞ്ഞേ…

കരഞ്ഞൊന്നുമില്ല……

കണ്ണ് നിറഞ്ഞതോ….. സോറി… പെട്ടന്ന് കാർത്തി അങ്ങനെയൊക്കെ പറഞ്ഞപ്പോൾ ഞാൻ വല്ലാതായി അതാ എന്തൊക്കയോ പറഞ്ഞത്……

Its ഓക്കേ….. നീ റെസ്റ്റെടുക്കു … നല്ല വേദനയില്ലേ…..

ഹ്മ്……

അവളവിടെയിരുന്നതും അവൻ വേഗം പുറത്തേക്കിറങ്ങി, അനിത മരുന്നുമായിവന്നു അവൾക്ക് കൊടുത്തു അവിടെയിരുന്നു….

മോളെ അപ്പൂ……. ഹർഷനെവിടെ…

പുറത്തേക്കുപോയി… എന്നോട് ദേഷ്യമാകുമല്ലേ… ഞാൻ അറിയാതെ ആ വിഷമത്തിൽ എന്തൊക്കയോ പറഞ്ഞു….

ഏയ്‌…. മോളേ അവനു നിന്നോട് ദേഷ്യപ്പെടാൻ കഴിയോ…… ആരോട് ദേഷ്യപ്പെട്ടാലും നിന്നോട് അങ്ങനെ കാണിക്കാൻ അവനു കഴിയില്ല….. ഞാൻ അവനെ വിളിച്ചുവരാം….

അനിത പോയതും അവളവിടെ കുമ്പിട്ടിരുന്നു…. ഹർഷൻ ശൂന്യതയിലേക്ക് കണ്ണുനട്ട് നിൽക്കുകയാണ്….മുന്നോട്ടുള്ള യാത്ര എപ്പോഴും അവനൊരു ചോദ്യചിഹ്നമായിരുന്നു, അതിനുള്ള ഉത്തരമായി മാറിയവളാണ് അപ്പു…. ആ അവള് തന്നിൽ നിന്നും വേർപ്പെട്ടു ഒരുപാട് കാതമകലെ നിൽക്കുന്നത് അവനെ തീർത്തും തളർത്തിയിരുന്നു

മോനേ ഹർഷാ…

അനിതയുടെ വിളികേട്ടതും ഒരുപാട് വേദനകൾ ഉള്ളിലൊതുക്കി അവൻ ചിരിച്ചു…..

എനിക്കറിയാം… നീ എത്രത്തോളം വേദനിക്കുന്നുണ്ടെന്ന്….  നമുക്ക് എല്ലാം ശരിയാക്കാം…..

ഹ്മ്….

എടാ മോനേ… ഞാനിപ്പോൾ ഒരു കാര്യം ചെയ്യാൻ പോവാ…. നീ കൂടെ നിൽക്കണം, എന്റെയല്ല അപ്പുവിന്റെ…. നീ വന്നേ…

ആന്റി… കാര്യം എന്താ….

അതൊക്കെ നീ കണ്ടോ വാ….

അവരവന്റെ കയ്യിൽപിടിച്ചു അകത്തേക്ക് നടന്നു…..

അരൂ….. നീ മരുന്ന് കഴിച്ചോ….

ഉം…..

എന്നാൽ ഞാൻ ഇറങ്ങട്ടെ ആന്റി….

ഹർഷാ, പോകുമ്പോൾ ഇവളെയുംകൂടെ കൊണ്ടുപൊക്കോ…..

അവര് പറഞ്ഞതും അപ്പു അവരെയും അവനെയും നോക്കി, ഹർഷൻ ഞെട്ടിനിൽക്കുകയാണ്, അവളുടെ കണ്ണുകളിൽ നിരാശ താളംകെട്ടിവന്നു…..

ആന്റി……

ഹർഷൻ. വിളിച്ചതും അവരവനെ നോക്കി…

എന്താ ഹർഷാ, ഇന്നാള് കൂടെകൊണ്ടുപോകാൻ ധൃതിയായിരുന്നല്ലോ നിനക്ക്…. ഇപ്പോൾ എന്തേ….. ഇവള് വന്നതിൽ പിന്നെയാ അർജു… അവനിങ്ങനെ…… എന്റെ മോന്റെ ജീവിതംവച്ചു ഒരുപരീക്ഷണത്തിന് ഞാനില്ല… അതുകൊണ്ട് നീയിവളെ ഇവിടുന്ന് കൊണ്ടുപോയെ പറ്റൂ….അപ്പൂ…. ശ്രയയാണ് അർജുന്റെ പെണ്ണ്… എന്നോടവൻ പറഞ്ഞു നിന്നെ താലികെട്ടാനുണ്ടായ സാഹചര്യം….. മനസുകൾ തമ്മിലാ ഒന്നിക്കേണ്ടത് അല്ലാതെ ഒരു മാലയിൽ ഒന്നുമില്ല… അതുകൊണ്ട് ഇത് ഞാൻ അഴിച്ചെടുക്കുവാ….

അതും പറഞ്ഞു അവരവളുടെ കഴുത്തിലെ താലി അഴിച്ചെടുത്തു….അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പുകയാണ് തീർത്തും നിർജീവമായിരുന്നു അവളപ്പോൾ …. ഹർഷൻ അനിതയെ നോക്കി ഇനിയൊന്നും ചെയ്യരുതേയെന്ന് കാണിച്ചു…….

ആന്റി…. ഞാൻ…. എനിക്കറിയാം ഞാൻ കാരണമാ അർജുന്….. ബട്ട്‌ എനിക്കൊന്നും മനസിലാവുന്നില്ല….എനിക്കൊന്നും അറിയില്ല……

മുഖംപൊത്തി അവള് കരഞ്ഞതും അനിത ഹർഷനെ നോക്കി….. അവനാകെ വല്ലാതായിട്ടുണ്ട്….

ഹർഷാ എന്റെ തീരുമാനത്തിൽ മാറ്റമൊന്നുമില്ല…. ഞാൻ ഹോസ്പിറ്റലിലേക്ക് പോവാ…

അവളോടൊന്നും മിണ്ടാതെ അവരിറങ്ങിയത് അവൾക്ക് സങ്കടം കൂടിവന്നു….. ഹർഷൻ അവളെത്തന്നെ നോക്കിനിൽക്കുകയാണ്….

ഞാനിപ്പോൾ എന്താ വേണ്ടത്…. ആന്റി ഇങ്ങനെ ചെയ്തത് ഞങ്ങളെ ഒരുമിപ്പിക്കാനാ… എന്നാൽ ഇവള്… ഇവളിങ്ങനെ സങ്കടപെടുന്നത് ഞാനെങ്ങനെ നോക്കിനിൽക്കും…….

ഓരോന്ന് ഓർത്ത് അവനാ നിൽപ്പ് തുടർന്ന്….. ഒടുക്കം അവളുടെ ചുമലിൽ കൈവച്ചതും നിറക്കണ്ണുകളോടെ അവളാവനെ നോക്കി…

അരൂ…. കരയല്ലേ… നീയിങ്ങനെ വേദനിക്കുന്നത് എനിക്ക് കണ്ടുനിൽക്കാൻ കഴിയുന്നില്ല…

എനിക്ക് മാത്രമെന്ത എപ്പോഴും ഇങ്ങനെ… അതിനുമാത്രം ഞാൻ എന്താ ചെയ്തേ…. ഹർഷേട്ടാ… എനിക്കറിയാം ഞാൻ കാരണമാ അർജുന് ഇപ്പോൾ ഈ അവസ്ഥ വന്നത്……

ഏയ്‌… അതൊക്കെ നിന്റെ തോന്നലാ…

അല്ല… എന്നോട് ദേഷ്യം തീർക്കാൻ വേണ്ടിയല്ലേ കാർത്തിക് അവനെ…….. ഹർഷേട്ടാ… ഞാനിവിടുന്നു പൊക്കോളാം.. എന്നാൽ ഇപ്പോൾ അല്ല, അർജുന് ബോധം വന്നാലുടൻ പോവാം…. ഒന്ന് സംസാരിക്കോ ആന്റിയോട് പ്ലീസ്….. പ്ലീസ് …… ഇല്ലേൽ ഞാൻ ചത്തുപോകും…..

എങ്കിൽ നീ കരച്ചില് നിർത്ത് ഞാൻ പറയാം…

ഉറപ്പായും പറയോ…..

ഉം..പറയാം….അരൂ…. ഞാൻ ഒന്ന് ചോദിച്ചാൽ നീ സത്യം പറയോ….

ഉം….

നീ അർജുനെ സ്നേഹിക്കുന്നുണ്ടോ…..

ഉള്ളംപിടയുന്ന വേദനയോടെ അവൻ ചോദിച്ചതും അവളവനെ നോക്കി……പിന്നെയാ നോട്ടം തറയിലേക്കായി…

അരൂ…… എന്താണെങ്കിലും തുറന്നു പറാ നീ, കൂടെ ഞാനുണ്ടാകും… നിന്റെ തീരുമാനം എന്തായാലും ഞാനത്… ഞാനത് എന്നെകൊണ്ട് കഴിയുന്നപോലെ സാധിപ്പിച്ചുതരാം….

അതുപറയുമ്പോൾ അവന്റെ വാക്കുകൾ ഇടറുന്നുണ്ട്, കണ്ണുകൾ നിറയുന്നു ഒരുവേള ശ്വാസംപോലും നിലച്ചപോലെ അവനു തോന്നി…….

ഹർഷേട്ടാ…. എനിക്കറിയാം ഏട്ടൻ എന്റെ കൂടെയുണ്ടാകുമെന്ന്, എനിക്ക് അർജുനെ വേണ്ട….. എനിക്ക്…. എനിക്ക് പറ്റില്ല….. എനിക്കിനിയൊന്നിനും വയ്യാ…… ഈ ജീവിതംപോലും ഇപ്പോൾ എനിക്കൊരു ഭാരമാ…… എല്ലാം അവസാനിപ്പിക്കാൻ എന്റെ ഉള്ളം കൊതിക്കുന്നുണ്ട് ഒരുപാട്….. സത്യമായിട്ടും… എനിക്ക് മടുത്തു……

അരൂ…..

അവന്റെ ശബ്ദം ഉയർന്നതും അവള് കണ്ണുകൾ തുടച്ചു അവനെ നോക്കി…….

നമുക്ക് ഹോസ്പിറ്റലിൽ പോവാം…..

വേണ്ട… നിനക്കോട്ടും വയ്യ… റെസ്റ്റെടുക്കു……ഞാനിവിടെയിരിക്കാം….

ശരിക്കും ബുദ്ധിമുട്ടായല്ലേ ഹർഷേട്ടന്,… എനിക്ക് ആക്‌സിഡന്റ് ഉണ്ടായത് ഓർമയുണ്ടോ…. അതിലന്നു മരിച്ചാൽ മതിയായിരുന്നല്ലേ… ഇതിപ്പോൾ എല്ലാവർക്കും ശല്യമായി….

നീ നിർത്തുന്നുണ്ടോ….. എന്താ മോളെ… എന്താടാ….

നിക്ക് സഹിക്കാൻ പറ്റുന്നില്ല… സത്യായിട്ടും പറ്റുന്നില്ല… ഏട്ടന് ഇങ്ങനെയൊരു അവസ്ഥ വന്നാൽ പറ്റുമോ……

എന്റെയൊരു അവസ്ഥയെക്കുറിച്ചു നിന്നോട് പറഞ്ഞാൽ മനസിലാവോ നിനക്ക്…..

അവള് നെറ്റിച്ചുളിച്ചു…

എനിക്കൊരു കുട്ടിയെ ഒരുപാട് ഇഷ്ടമായിരുന്നു… അതിലും ബെറ്റർ ഞാൻ ജീവിച്ചതുതന്നെ അവൾക്കുവേണ്ടിയായിരുന്നു എന്ന് പറയുന്നതാ.. അവൾക്കുമെന്നെ ഒരുപാട് ഇഷ്ടമായിരുന്നു… ഞങ്ങള് ഒരുമിച്ചു ജീവിച്ചു, ഒരു ആക്‌സിഡന്റ് അവളെല്ലാം മറന്നു…. ലാസ്റ്റ് അവളെന്നോട് എന്താ പറഞ്ഞതെന്ന് അറിയോ…. ഞങ്ങൾക്കിടയിൽ ഒരാള് വരാൻ പോകുന്നെന്ന്, പിന്നെ ഞാൻ കേൾക്കുന്നത് അവളുടെ കരച്ചിലാ…. ഒടുക്കം അവള് മറ്റൊരാളുടെ താലിയ്ക്ക് തലകുനിച്ചു…. ഒന്നും ചെയ്യാൻ കഴിയാതെ നോക്കിനിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു…….

അവള് അവനെത്തന്നെ നോക്കുകയാണ്…..

ഹർഷേട്ടാ…   അതാരാ ആള്…ഏട്ടന് പറയായിരുന്നില്ലേ ഇതൊക്കെ ആ ആളോട്….

ഒരുപക്ഷെ ഇതൊക്കെ ഇപ്പോൾ അറിഞ്ഞാൽ അവള് തളർന്നുപോകും… സഹിക്കില്ല എനിക്കത്…. ഒട്ടും…..

അപ്പോൾ ഒരിക്കലും അറിയേണ്ട എന്നാണോ.. ഒരുപക്ഷെ ആൾക്ക് ഓർമ വന്നാലോ…. അപ്പോൾ, അയ്യോ… ഹർഷേട്ടാ അത് കൂടുതൽ പ്രശ്നമാകില്ലേ…

അപ്പോൾ നോക്കാം, നീയാണ് ആ സ്ഥാനത്തെങ്കിൽ എങ്ങനെയാവും റിയാക്ട് ചെയ്യുക…..

ഇങ്ങനൊന്നും ചോദിക്കല്ലേ, എനിക്ക് ആലോചിക്കാൻകൂടെ വയ്യാ…. ഞാൻ… ഞാനാണെങ്കിൽ ഭ്രാന്ത് പിടിച്ചു… എനിക്കറിയില്ല….

ഏയ്‌… അരൂ… റിലേക്സ്… നീ ചെന്ന് കിടന്നോ, വയ്യല്ലോ… ചെല്ല്….

അവളെ നിർബന്ധിച്ചു പറഞ്ഞയച്ചു അവനവിടെയിരുന്നു…..

*************

ശ്രയ ഓരോന്ന് ചോദിക്കുന്നുണ്ടെങ്കിലും ജാനകി ഒന്നും മിണ്ടുന്നില്ല, ഓർമകൾ വർഷങ്ങൾ പുറകിലേക്ക് സഞ്ചരിക്കുകയാണ്….

എത്ര പാപിയാ ഞാൻ… എട്ടുംപൊട്ടും തിരിയാത്ത മക്കളെ ഉപേക്ഷിച്ചു എന്റെ മാത്രം സന്തോഷത്തിന് വിലകല്പിച്ച ഞാൻ എത്ര ദുഷ്ടായാ…. എവിടെയായിരിക്കും ന്റെ മോൻ…. മോൾക്ക് വയ്യാതെയല്ലേ പോയത് ഇപ്പോൾ എങ്ങനെയുണ്ടാവും..

അമ്മേ…. അമ്മ കുറേനേരമായല്ലോ ഈ ഇരിപ്പ് തുടങ്ങിയിട്ട്…..

ശ്രയ ശബ്ദമുയർത്തിയതും അവര് കണ്ണുകൾ തുടച്ചു, ശബ്ദം കേട്ടിട്ടാണ് അഭി അങ്ങോട്ട്‌ നോക്കുന്നത്….

എന്താ ശ്രയേടത്തി… എന്തുപറ്റി…

ഒന്നുല്ല… ബാക്കിയുള്ളവരിവിടെ പ്രാന്തായി ഇരിക്കുമ്പോഴാ അമ്മയുടെ മൗനവൃതം…. പിന്നെ ദേഷ്യം വരില്ലേ….

ആന്റി എന്തുപറ്റി….

ഒന്നുല്ല…..

അല്ല അമ്മ ഇങ്ങട് പോന്നോ, തനിച്ചാണോ…

അഭിയുടെ ചോദ്യം കേട്ടതും ജാനകി തലവെട്ടിച്ചുനോക്കി…..

അനിതെ…. നീയെന്താ തനിയെ, മോളെവിടെ അവൾക്ക് വയ്യല്ലോ…..

ജാനകി പരവേശത്തോടെ ചോദിച്ചതും ശ്രയ കലിപ്പിൽ അവിടെയൊന്നു ചവിട്ടി, അവിടുന്ന് മാറി…. അനിതയ്ക്ക് അത്ഭുധമാണ് തോന്നിയത്…..

അനിതേ….

അപ്പു വീട്ടിലുണ്ട്, ഹർഷൻ അവൾക്ക് കൂട്ടുണ്ട്…..

അതുംപറഞ്ഞു അവര് അർജുൻ കിടക്കുന്നിടത്തേക്ക് എത്തിനോക്കി……

മോനേ അഭീ…. അർജൂന് എങ്ങനെയുണ്ട്

ഒന്നും അറിയില്ല.അമ്മ ടെൻഷനാവണ്ട…. അവനു ഒന്നും വരില്ല…..

ഹ്മ്….

അമ്മേ അപ്പു… അവൾക്ക് കുഴപ്പമൊന്നും

ഇല്ല….. അഭീ ഞാനൊരു കാര്യം പറഞ്ഞാൽ നീ അനുസരിക്കണം…

എന്താ….

നിനക്ക് അപ്പൂനോട് എന്തേലും അറിയാതെ തോന്നിയിട്ടുണ്ടേൽ അതൊക്കെ മറക്കണം….

അതിനു മറുപടി പറയാതെ അവനാവിടുന്ന് മാറി…..

ശ്രയയുടെ അച്ഛൻ വന്നപ്പോൾ ചടഞ്ഞുകൂടി രണ്ടുഭാഗത്തായിരിക്കുന്ന അവളെയും ജാനകിയെയുമാണ് കാണുന്നത്, അയാള് ശ്രയക്കരുകിലേക്ക് നടന്നു…..

മോളെ…. എന്താടാ… നീയെന്താ തനിച്ചിരിക്കുന്നത്… അമ്മയുടെ അടുത്തിരുന്നോ…

അതിന് അമ്മയ്ക്ക് ഇപ്പോൾ എന്റെ കാര്യം നോക്കാനൊന്നും സമയമില്ല…. മറ്റവളില്ലെ, അവളെക്കുറിച്ചാ ആലോചന… ഇങ്ങനെ പോവാണേൽ അമ്മ തന്നെ അജൂന് അവളെ കെട്ടിച്ചുകൊടുക്കും….

എന്താ ശ്രയ…. മോള് ടെൻഷൻ ആവല്ലേ, അമ്മ എന്തോ വിഷമത്തിലാ, അച്ഛനൊന്ന് സംസാരിക്കട്ടെ… മോൾക്ക് തോന്നുന്നുണ്ടോ മോൾടെ അമ്മയ്ക്ക് അങ്ങനെ ചെയ്യാൻ കഴിയുമെന്ന്….. ബി കൂൾ…. ഞാനിപ്പോൾ വരാം…..

അവളുടെ മുടിയിൽ തലോടി അയാള് ജാനകിയുടെ അടുത്തേക്ക് ചെന്ന്….

ജാനകി…. എന്താടോ….. താൻ വന്നേ…..

ഞാനില്ല ശ്രീയേട്ടാ….

താൻ വാ ഞാൻ പറയട്ടെ….

അയാളവരേയുംകൂട്ടി ക്യാന്റീനിൽ പോയി…..

ജാനകി…. എന്താടോ തനിക് പറ്റിയത്…. എന്താണെങ്കിലും തുറന്നു പറാ… മോളാകെ വിഷമത്തിലാ…..

അത്…. അത്….. ഞാൻ… ഞാനെന്റെ മോളെ കണ്ടു…. ഞാൻ പ്രസവിച്ച എന്റെ മോള്…. അപ്പു അവളെന്റെ മോളാ…. എനിക്കവളെ വേണം…. ഒരുപാട് അനുഭവിച്ചിട്ടുണ്ട് ന്റെ കുട്ടി… ഇതുവരെകിട്ടത്തെ സ്നേഹം എന്റെ മോൾക്ക് കൊടുക്കണമെനിക്ക്…. ശ്രീയേട്ടാ ഒന്ന് സംസാരിക്കോ അവളോട്… നമ്മുടെ മക്കളായി ഒരുമിച്ചു വളർത്താം നമുക്ക്…..

അയാളുടെ കണ്ണുകൾ ചുവന്നു…

ജാനകി… നീ എന്താ പറയുന്നതെന്ന് ബോധമുണ്ടോ….. എന്നോടൊപ്പം വരുമ്പോൾ എനിക്ക് വാക്ക് തന്നതാ ഇനി അവരാരും നിന്റെ ലൈഫിൽ ഉണ്ടാവില്ലെന്ന്…. എന്റെ മോൾടെ അമ്മയായി ജീവിച്ചോളുമെന്നു….. ശ്രയയോട് പറയാൻ പോവാണോ നീ, നീയല്ല അവളുടെ പെറ്റമ്മയെന്ന്.. അതവളറിഞ്ഞാൽ തളർന്നുപോകും.ഇപ്പോഴേ അർജുന്റെ കാര്യത്തിൽ തകർന്നിരിക്കുകയാ അവള്…. വേണ്ട ജാനകി ഇത്രയുംനാൾ എങ്ങനെ ആയിരുന്നോ അങ്ങനെ മതി…. ആരും വേണ്ട….

അപ്പോൾ എന്റെ മോളോ… ആരാ അവൾക്കുള്ളെ… എനിക്കറിയണം എന്റെ മോൻ എവിടെയാണെന്ന്… രണ്ടുപേരെയും എനിക്ക് വേണം…. പ്ലീസ്…. നോ പറയരുത്…. ഇത്രയും കാലം ഞാൻ ഇങ്ങനെ പറഞ്ഞില്ലല്ലോ…. ബട്ട്‌ ഇപ്പോൾ… ഇപ്പോൾ പറ്റുന്നില്ല.. ശ്രീയേട്ടനറിയോ, ഞാൻ… ഞാൻ എന്റെ മോളോട് പറഞ്ഞത് എന്താണെന്ന്, കൊന്നുകളയുമെന്ന്… എനിക്കെന്റെ മക്കളോട് മാപ്പ് പറയണം….. എനിക്കവരെ വേണം.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും……

അപ്പോ ശ്രയാ…. അവള്….

എനിക്കറിയില്ല…..

കരഞ്ഞുകൊണ്ട് അവരവിടുന്ന് എണീറ്റ് നടന്നതും അയാള് മുഖം ചുളിച്ചു…….

ഇല്ല….. ശ്രയ അറിയരുത് ജാനകി അവളുടെ അമ്മയല്ലെന്ന്, എന്റെ മോൾടെ ജീവിതത്തിനു തടസമായി നിൽക്കുന്നത് ആരായാലും വെറുതെ വിടില്ല ഞാൻ……

തുടരും