രചന – എഴുത്തിനെ പ്രണയിച്ചവൾ
അപ്പു…. അവള്… അവളുടെ അച്ഛനും അമ്മയും… അവർക്കെന്തായിരുന്നു പ്രശ്നം…. എങ്ങനെയാ ആദി അവളുടെ ഏട്ടൻ ജയിലിൽ ആയത്……..ആരോട് ചോദിക്കണം എങ്ങനെ ചോദിക്കണം എന്നൊന്നും അറിയില്ല എന്നാൽ ഇതെല്ലാം അറിഞ്ഞേ പറ്റൂ….
അവന്റെ ചോദ്യം കേട്ടതും അവരൊന്ന് നെടുവീർപ്പിട്ടു, പിന്നെയൊരു പുഞ്ചിരി ചുണ്ടിൽവരുത്തി അവനെ നോക്കി.
അറിയണം, മോൻ എല്ലാം… ഞാൻ പറയാം…..
കൈ സാരിയിൽ തുടച് അവരവന് അഭിമുഖമായിനിന്നു.
ജാനകി, അതാ അപ്പുന്റെ അമ്മ….. കല്യാണത്തിന് മുൻപേ അവൾക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നു, അതറിഞ്ഞിട്ടും അവളുടെ അച്ഛൻ പ്രതാപനുമായുള്ള കല്യാണം നടത്തി…. അതില്പിന്നെ അവളാ ഇഷ്ടം വേണ്ടെന്ന് വെക്കുകയായിരുന്നു…. ജാനകിയുടെ അനിയത്തിയാണ് ഭാവന, പണ്ടേ അവൾക്ക് പ്രതാപനിൽ ഒരു നോട്ടമുണ്ടായിരുന്നു, അവന്റെ കല്യാണം കഴിഞ്ഞിട്ടും അവളാ മോഹം ഉപേക്ഷിച്ചില്ല, ഇടയ്ക്കിടെ ജാനകിയെ കാണാനായി പോയിരുന്നത് പ്രതാപനെ വശീകരിക്കാമെന്ന ഉദ്ദേശത്തിലാണ്…. അവനു ആദ്യമൊന്നും ഒന്നും തോന്നിയില്ല, അവർക്ക് രണ്ടുമക്കളുണ്ടായി ആദിയും അപ്പുവും, ജീവിതം വലിയ കുഴപ്പമില്ലാതെ പോകുകയായിരുന്നു, ആയിടയ്ക്കാണ് ജാനകി സ്നേഹിച്ചവൻ ജോലിമാറ്റം കിട്ടി ഇങ്ങട് വരുന്നത്, ഒരിക്കൽ അവളവനോട് സംസാരിച്ചത് ആരോ കണ്ടു അത് പൊടിപ്പും തുങ്ങലും ചേർത്ത് അവന്റെ ചെവിയിലെത്താൻ അധികം സമയമെടുത്തില്ല അതിന്റെപേരിൽ രണ്ടാളും വഴക്കായി, ഒരു തക്കം നോക്കിയിരുന്ന ഭാവന അത് ശരിക്കും മുതലെടുത്തു പ്രതാപനോട് അടുത്ത്…. ജാനകിയുടെ മുൻപിൽ വച്ചുപോലും ഇരുവരും അടുത്തപ്പോൾ അവൾക്കും സഹിച്ചുകാണില്ല, ഒടുക്കം ജാനകി അവന്റൊപ്പം പോയി….. മക്കള് രണ്ടും പാവം…. അതിറ്റുങ്ങൾക്ക് ആരുമില്ലാതായി… ഭാവന ചിലറയൊന്നുമല്ല രണ്ടാളെയും ദ്രോഹിച്ചത്, അവളുടെ വാക്കുകേട്ട് അവനും……. വിൽക്കാൻ നോക്കിയതാ ആ മോളെ ആ ഒരുമ്പെട്ടോളു, ആ വൃത്തികെട്ടവന്….
അർജുന്റെ മനസിലൊരു കൊള്ളിയാൻ മിന്നി….
ഈ കഥ സച്ചു എന്നോട് പറഞ്ഞതല്ലേ… ബട്ട്… അപ്പോൾ… അപ്പോൾ സച്ചു എന്നുപറഞ്ഞു എന്നോട് സംസാരിച്ചതും അടുത്തതും സ്നേഹിച്ചതുമെല്ലാം അപ്പുവാണോ.. പിന്നെ എങ്ങനെ ശ്രയ…. ഒന്നും മനസിലാകുന്നില്ലല്ലോ…
മോനേ….
അവരുടെ കൈകൾ അവന്റെ കയ്യിൽ പതിഞ്ഞതും അവനവരെ നോക്കി…
എനിക്ക് മോനോട് മറ്റൊരു കാര്യം പറയാനുണ്ട്… എനിക്കറിയാം, നീയും അപ്പുവും കുറ്റക്കരല്ലെന്ന്, കൊടുത്തൂടെ അവളെ എന്റെ ഹർഷന്….
അമ്മായി……..
ഞെട്ടലോടെ അവൻ വിളിച്ചു…
ചോദിക്കുന്നത് തെറ്റാണെന്ന് അറിയാം… എന്റെ മോനു മോളെ ഒരുപാട് ഇഷ്ടാ അവന്റെ ജീവനാ അവള്…. അവളില്ലെങ്കിൽ പിന്നെ അവൻ… അവനുണ്ടാവില്ല ആയിരംതവണ അവനത് ഉരുവിട്ട്…. ഒരുപാട് അനുഭവിച്ചതാ രണ്ടുപേരും… ഇനിയെങ്കിലും അവരോരുമിച്ചോട്ടെ…..
അത്… അതുപിന്നെ…
ഹർഷൻ പറഞ്ഞു മോനു വേറൊരു കുട്ടിയെ ഇഷ്ടമാണെന്ന്, ഇതൊക്കെ അറിഞ്ഞാൽ ആ മോളും വേദനിക്കില്ലേ എന്റെ അപ്പൂനെ ശപിക്കില്ലേ….. മോനിങ്ങു വാ….
അവരവന്റെ കൈപിടിച്ച് അവിടുന്നിറങ്ങി, നേരെപോയി ഹർഷന്റെ സ്റ്റഡി റൂമിന്റെ കീ എടുത്ത്‌വന്നു അതുതുറന്നു….
വാ…..
അവര് വിളിച്ചതും മരവിച്ചമനസുമായി അവനങ്ങോട്ട് നടന്നു. ആ റൂമിൽ അപ്പു മാത്രമേ ഉള്ളെന്ന് ഒറ്റനോട്ടത്തിൽ ആർക്കും മനസിലാകും….. അവളുടെ ഒരുപാട് ഫോട്ടോസ്, അതുമാത്രമല്ല അവളുടെ ഓരോ ബര്ത്ഡേയ്ക്കും അവനവൾക്കായി വാങ്ങിയ ഗിഫ്റ്റുകൾ അവിടെ അടക്കിവച്ചിട്ടുണ്ട്……
മോനെ അർജുൻ….. എന്റെ ഹർഷനെ കൊടുക്കുമോ നീയവളെ… എന്റെ അപേക്ഷയാണ്….. കാലുപിടിക്കാം ഞാൻ നിന്റെ….
അവരവന്റെ കാലിൽവീഴാൻ തുടങ്ങിയതും അവൻ തടഞ്ഞു….
അങ്ങനെ ചെയ്ത് എനിക്ക് ഇനിയും ശാപം വരുത്തിവെക്കരുത്…… എനിക്ക് മനസിലായി അവനെത്രത്തോളം അവളെ സ്നേഹിക്കുന്നുണ്ടെന്ന്….. എന്നോട് സച്ചു പറയാറുണ്ടായിരുന്നു നേടിയെടുക്കലല്ല വിട്ടുകൊടുക്കലാണ് സ്നേഹം…. ഞാൻ വാക്കുതരാം അമ്മായിടെ ഹർഷന് ഞാൻ അവന്റെ അരുവിനെ തിരികെകൊടുക്കും ഒരുപോറലും വരുത്താതെ…. ഇതെന്റെ വാക്കാ…. എന്തുസംഭവിച്ചാലും ഇതിനു മാറ്റമുണ്ടാകില്ല….. അമ്മായി അതോർത്ത് സങ്കടപെടണ്ട……
അവരെ ചേർത്തുപിടിച്ചു ഒരുവിങ്ങാലോടെ അവൻ പറഞ്ഞതും അവരവനെ കെട്ടിപിടിച്ചു അവന്റെ മുടിയിൽമാടി……..
മോൻ ഇരിക്കു… ഞാൻ കുടിക്കാൻ എന്തെങ്കിലുമെടുക്കാം.
നേര്യതിൽ കണ്ണുതുടച്ചു അവര് അടുക്കളയിലേക്ക് നടന്നതും അർജുൻ ഉമ്മറത്ത് വന്നിരുന്നു…
എന്റെ ദൈവമേ…. അപ്പോൾ ഞാൻ ആണോ അപ്പൂനെ ചതിച്ചത്…. എന്നെയല്ലേ അവള് സ്നേഹിച്ചത്….. അവളെ ഞാൻ എന്തൊക്കെ പറഞ്ഞു… ഒരുപാട് വേദനിപ്പിച്ചു ആട്ടി….. അപ്പൂ നിനക്കറിയായിരുന്നോ ഞാൻ അർജുൻ ആണെന്ന്… അജു ആണെന്ന്… അറിയായിരുന്നു, ഇന്നെന്നല്ല മുൻപേ അറിയായിരുന്നു, ഞാനല്ലേ വിഡ്ഢി…… എന്താവും സംഭവിച്ചത്… അപ്പുവിന് പകരം ശ്രയ എങ്ങനെ….. അതറിയണം….. അറിഞ്ഞേ പറ്റൂ……
അവന്റെ കണ്ണുകൾ നിറയുന്നുണ്ട്, അവയെ തുടച്ചു അവനവിടെ ചാരിയിരുന്നു……..
*************
ഹർഷന്റെ തോളിലേക്ക് അപ്പു ചാഞ്ഞതും അവന്റെ സന്തോഷം ഇരട്ടിച്ചു…….
അരൂ……
ഉം….
നിന്റെ മനസിലെന്തോ ഭാരമുണ്ടല്ലോ എന്താണെങ്കിലും എന്നോട് പറാ…..
ഹർഷേട്ടാ ഞാനെത്ര ഭാഗ്യംകെട്ടവൾ ആണല്ലേ….
ആണോ…. എനിക്കങ്ങനെ തോന്നുന്നില്ല…..
ഹർഷേട്ടന് എന്തുപറഞ്ഞാലും തമാശയാണ്….. ഹർഷേട്ടനറിയോ ഞാനിന്ന് ഒരാളെ കണ്ടു… ഒരിക്കലും കാണില്ലെന്ന് കരുതിയ ഒരാളെ…
ആരെ…
നെറ്റിച്ചുളിച് അവൻ ചോദിച്ചു…..
ജാനകി…. പ്രതാപവർമ്മയുടെ ആദ്യഭാര്യ……
അവള് ആദ്യമായാണ് അങ്ങനെ സംസാരിക്കുന്നതു അതുകേട്ടതും ഹർഷൻ ഒന്നുകൂടെ അവളെ ചേർത്തുപിടിച്ചു…. അവളുടെ ഹൃദയഭാരം അവനിലേക്ക് ഏറ്റുവാങ്ങാൻ എന്നോണം…..
എന്നിട്ട്…
എന്നിട്ടെന്താ…… എന്നെ മനസിലായില്ല, മാത്രവുമല്ല എന്നെ കൊല്ലാനും മടിക്കില്ലെന്ന് പറഞ്ഞു….
അതെന്തിന്…. നീയെന്താ അവരോട് ചെയ്തത്… ഇത്രയും ചെയ്തിട്ടും മതിയായില്ലേ…
അവര് ശ്രയയുടെ അമ്മയാ…. അർജുൻ സ്നേഹിക്കുന്ന കുട്ടി…. അവളുടെ….
അരൂ….
ഹ്മ്…… ഹർഷേട്ടാ… ഏട്ടനിപ്പോൾ ഇതൊന്നും അറിയണ്ട, അല്ലെങ്കിലേ മനസ് റെഡിയല്ല, ഇതുംകൂടിയായാൽ താങ്ങാൻ പറ്റിയെന്നുവരില്ല…..
ഉം…..ഒന്നുമോർത്ത് മോള് പേടിക്കണ്ട…. ഞാനുണ്ടാകും കൂടെ എന്നും…..
അവള് പുഞ്ചിരിച്ചു അവനെനോക്കി, കുറേനേരം അവിടെയിരുന്നതും ഇരുവരും എണീറ്റു അവിടുന്ന് തിരിഞ്ഞു നടന്നു…….
വണ്ടി നിർത്തിയിടത്ത് കാർത്തി നിൽക്കുന്നതുകണ്ടതും ഹർഷന് ദേഷ്യം വരാൻ തുടങ്ങി…. ദേഷ്യത്തിൽ അവൻ കാർത്തിക്കിന്റെ അരികിലേക്ക് പോകാൻ തുടങ്ങുന്നത് കണ്ടതും അപ്പു അവനെ തടഞ്ഞു..
എടാ ഹർഷാ ഞാൻ നിന്നോട് തല്ലുപിടിക്കാൻ വന്നതൊന്നുമല്ല, ദാ എന്റെ ഭാര്യ ആവേണ്ടിരുന്നവൾ ഇവിടെയുണ്ടെന്നറിഞ്ഞു വന്നതാ…
അതുകേട്ടതും അവള് മുഖംകൊട്ടി…..
നിന്റെ പുച്ഛം കാണാനും നല്ല ഷേലുണ്ട്… അല്ല എന്തായിരുന്നു രണ്ടുപേർക്കും ഇവിടെ പരിപാടി…. വല്ല കമ്പനി കൂടിയതാണെങ്കിൽ എന്നെകൂടെ വിളിക്കായിരുന്നു….
എടാ….
ഹർഷൻ അലറിയതും അവൻ പുച്ഛിച്ചു…..
നിന്ന് ചീറ്റാതെടാ….. പൊന്നുമോള് ഇപ്പൊ ഇവന്റെകൂടെയാണോ പൊറുതി…
അതൊന്നും നിന്നെ ബോധിപ്പിക്കേണ്ട ആവശ്യമെനിക്കില്ല….
ആണോ… എന്നാൽ ചില കാര്യങ്ങൾ നിന്നെ ബോധിപ്പിക്കേണ്ടത് ഇപ്പോഴെന്റെ ആവശ്യമാണ്, അതുമാത്രമല്ല നിനക്കത് ഭാവിയിൽ ഉപകരിക്കാണും മതി….
എനിക്കത് വേണ്ടെങ്കിലോ….
അവള് അവനെ മറികടന്നു പോകാനൊരുങ്ങി….
എടീ മോളെ, അർജുൻ എങ്ങനെ നിന്റെ കിടപ്പറയിൽ വന്നുവെന്നത് നിനക്കറിയണ്ടേ…
അവന്റെയാ ചോദ്യം കേട്ടതും അവള് മുൻപിലേക്കുവച്ചകാല് പിന്നിലേക്ക് വച്ചു
……
അറിയണ്ടേ…. ഞാൻ എന്തായാലും അത് ചെയ്യില്ല, കാരണം ആ കല്യാണം നടക്കേണ്ടത് എന്റെ ആവശ്യമല്ലായിരുന്നോ…. അത് മുടക്കേണ്ടത് നിന്റെ ആവശ്യമായിരുന്നു, ബട്ട് ഒരുത്തനെ റൂമികയറ്റി അത് മുടക്കാനുള്ള ധൈര്യം നിനക്കില്ല, അവനാണെങ്കിൽ നിന്നെ അറിയത്തുമില്ല പിന്നെ ആരായിരിക്കും ആലോചിച്ചിട്ടുണ്ടോ……. എനിക്കറിയാം അതാരാ ചെയ്തതെന്ന്…. വ്യക്തമായ തെളിവുകളോടെ….
ആരാ…..
പറയട്ടെ…..
പറാ… ആരാ എനിക്കറിയണം…
വല്ലാത്തൊരു ഭാവത്തോടെ അവള് പറഞ്ഞതും ഹർഷൻ വിയർക്കാൻതുടങ്ങി….
മോനേ ഹർഷാ നിനക്കറിയണ്ടേ ആളെ…..
കാർത്തിക് നീ വെറുതെ പ്രശ്നം ഉണ്ടാക്കരുത്…
ഉണ്ടാക്കുകയല്ലല്ലോ സോൾവ് ചെയ്യുകയല്ലേ, അതിനു നീയെന്തിനാ ടെൻഷൻ ആവുന്നത്… നന്ദിയല്ലേ പറയേണ്ടത്…..അല്ല നീയെന്താ വിയർക്കുന്നത്…….
കാർത്തിക് നീയെന്റെ ക്ഷമയെ പരീക്ഷിക്കരുത്…. അരൂ വാ നമുക്ക് പോവാം….
ഹർഷൻ അവളുടെ കൈപിടിച്ച് നടക്കാനൊരുങ്ങിയതും അവളവനെ തടഞ്ഞു….
ഹർഷേട്ടാ എനിക്കറിയണം അതാരാണെന്ന്…..
അവള് പറഞ്ഞതും കാർത്തിക് ഹർഷനെനോക്കി പുച്ഛത്തോട് ചിരിച്ചു…..
മോളെ… വേറാരുമല്ല, ദാ നീ നിന്റെ കൂടെപ്പിറപ്പായി കണ്ടില്ലേ… ഇവൻ…. ഹർഷൻ…..
അതുകേട്ടതും അവള് ഞെട്ടലോടെ ഹർഷനെ നോക്കി ….. അവനാകെ പതറി വല്ലാതായിട്ടുണ്ട്….
ഹർഷേട്ടാ…. ഇത് സത്യമാണോ……
അവൻ മറുപടി പറയുന്നില്ല….
അവൻ മിണ്ടില്ല, കാരണം അവനറിയാം ഇതെല്ലാം സത്യമാണെന്ന് അല്ലായിരുന്നെങ്കിൽ ഇവൻ ഇതുപോലെ വിളരിവെളുത്തു ഒരു പ്രേതത്തേപോലെ നിൽക്കില്ലായിരുന്നു, അതും എന്റെ മുൻപിൽ…
അത് സത്യമാണെന്ന് അവൾക്ക് തോന്നിയതും അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി
എന്തിനായിരുന്നു….. പറാ…. എന്തിനുവേണ്ടി .. ഞാനെന്താ ചെയ്തത്… എല്ലാരും എന്തിനാ എന്നോടിങ്ങനെ……..
കണ്ണുതുടച്ചു അവള് തിരഞ്ഞു നടക്കാൻ തുടങ്ങിയതും കാർത്തിക് അവൾക്ക് തടസമായിനിന്നു……
കഴിഞ്ഞില്ല… ഇനി നിന്റെ ഭർത്താവിനെ സൂക്ഷിച്ചോ, ഇവൻ കൊല്ലാനും മടിക്കില്ല, ഈ നാട്ടുകാര്കാണെ ഇവൻ തന്നെ പറഞ്ഞതാ……
ഇതും സത്യാണോ…. നിങ്ങള് അങ്ങനെ പറഞ്ഞിരുന്നു..
അരൂ ഞാൻ…. അത്…. പിന്നെ.. ഞാൻ അങ്ങനെ അല്ല..
വേണ്ട ഇനിയൊന്നും പറയണ്ടാ എനിക്കെല്ലാം മനസിലായി….. അർജുനെ ഒന്നും ചെയ്യരുത് അവനൊരു തെറ്റും ചെയ്തിട്ടില്ല, അവനെ കാത്ത് ഒരു പെണ്ണുണ്ട്, അവനെ സ്നേഹിക്കാൻ ഒരുപാട് ആളുകളുണ്ട് അവര് വേദനിപ്പിക്കരുത്…. എന്നെയല്ലേ വേണ്ടത്… എന്റെ ശവമല്ലേ നിങ്ങൾക്കൊക്കെ വേണ്ടത്. താമസിയാതെ ഞാനത് തരാം എല്ലാർക്കും….
അത്രയും പറഞ്ഞു അവളവിടുന്ന് ഓടി…… ഒപ്പം തന്റെ വണ്ടിയെടുത്ത് കാർത്തിക്കും….. ഹർശനവിടെയിരുന്നു ഉറക്കെ കരയാൻ തുടങ്ങി……
************
ശ്രയയുടെ കോള് കണ്ടതും അർജുനൊന്ന് ഞെട്ടി, പിന്നെ വികാരമൊന്നുമില്ലാതെ അത് അറ്റൻഡ് ചെയ്തു.
അർജൂ നീയെവിടാ
അവള് കരയുകയാണെന്ന് അവനു മനസിലായി, ആ ശബ്ദം വല്ലാതെ നേർത്തിട്ടുണ്ട്……
അർജൂ കേൾക്കുന്നില്ലേ… ഒന്ന് മിണ്ടെടാ ഇല്ലെങ്കിൽ ഞാൻ ചത്തുപോകും, സത്യമായിട്ടും ചത്തുപോകും അജൂ….
നീ പറഞ്ഞോ…..
എന്താടാ നിനക്ക് പറ്റിയത്…
എനിക്കൊന്നും പറ്റിയില്ല ..
അല്ല എന്തോ ഉണ്ട്… എനിക്കറിയാവുന്നതല്ലേ നിന്നെ…. എന്താടാ പറാ… എന്താണെങ്കിലും…… അജൂ നീയൊന്ന് എന്റെ ഭാഗത്തുനിന്ന് ചിന്തിക്ക്… ഈ ലോകത്ത് നിന്നെയല്ലാതെ മറ്റൊരാളെ എനിക്കിങ്ങനെ സ്നേഹിക്കാൻ കഴിയില്ല… അത്രമേൽ ഞാൻ സ്നേഹിക്കുന്നുണ്ട്…… അജൂ… അജൂ കേൾക്കുന്നുണ്ടോ നീ….
ഉം….
നിനക്കൊന്നും പറയാനില്ലേ എന്നോട്….
ഞാനിപ്പോൾ നല്ല മൂഡിലല്ല…. വിൽ കാൾ യു ലേറ്റർ….
അവളെന്തെങ്കിലും പറയുന്നതിനുമുന്പേ അവൻ കട്ട് ചെയ്തു…… അവനങ്ങനെ ഇരിക്കുമ്പോഴാണ് അപ്പു അങ്ങോട്ട് ഓടിവരുന്നത് കാണുന്നത്….
ഇവൾക്കെന്താ പറ്റിയത്… ഹർഷൻ എവിടെ…..അപ്പൂ…. എന്താ എന്തുണ്ടായി
നമുക്ക് തിരിച്ചുപോകാം
നീ കാര്യം പറാ ആദ്യം….
എനിക്കൊന്നും പറയാനില്ല… എല്ലാവരും കൂടെ എന്നെ ചതിക്കുവല്ലേ……
അത്രയും പറഞ്ഞു അവള് അകത്തേക്ക് ഓടിയതും അർജുൻ ഞെട്ടി കാര്യമറിയാതെ നിൽക്കുകയാണ്…. അവൾക്ക് പുറകെ ഹർഷനും ഉണ്ടായിരുന്നു. അവനെ കണ്ടതും അർജുൻ അടുത്തേക്ക് നടന്നു….
ഹർഷാ എന്താ ഉണ്ടായത്… അപ്പുവിന് എന്താ പറ്റിയത്…..
അവള് എവിടെ…
അകത്തെക്കോടി… എന്താ കാര്യം…. ഒന്ന് പറാ
എന്നോട് ക്ഷമിക്കണം….
എന്താ…. എന്തിന്….
അരൂന്റെ കല്യാണം മുടക്കാൻ മറ്റൊരുവഴിയും എന്റെ മുൻപിൽ ഉണ്ടായില്ല…. കൊണ്ടുപോവുമായിരുന്നു, എന്നാൽ പോകുംവഴിക്ക് ആ കാർത്തിക് അവന്റെ ആളുകളും പിന്നെയും എന്നെ തടഞ്ഞപ്പോൾ കഴിഞ്ഞില്ല….. അങ്ങനെയാ ഞാൻ…. ഞാൻ ആ തെറ്റ് ചെയ്തേ… മറ്റൊരാളെവിട്ട് ഒന്നുമറിയാത്ത നിന്നെ അവളുടെ റൂമിൽ കയറ്റിയത്…. അത് ഞാനാ…. എന്നോട് ക്ഷമിക്കണം…..
ഹർഷൻ കരഞ്ഞുകൊണ്ടാണ് സംസാരിക്കുന്നത്…… അർജുന് എന്തുവേണമെന്ന് ഒരുനിമിഷം മനസിലായില്ല…….
ഹർഷാ…. എനിക്ക് മനസിലാകും… താൻ കരയല്ലേ… നമുക്ക് പരിഹരിക്കാം… സൊല്യൂഷൻ ഇല്ലാത്ത പ്രോബ്ലം ഒന്നുമില്ലല്ലോ…. പിന്നെന്താ…… അപ്പു കാര്യം അറിഞ്ഞിട്ടാണോ ഇങ്ങനെ
അതേയെന്ന് അവൻ തലയാട്ടി…..അർജുനൊന്ന് ശ്വാസം വിട്ടു
ഹർഷാ…. സ്നേഹിക്കുന്നവളോട് തുറന്നു പറയാതെ ആ ഇഷ്ടം ലോകത്തെത്തന്നെ അറിയിച്ചാലും യാതൊരു പ്രയോജനവും ഉണ്ടാവില്ല….. എനിക്കറിയാം നീ അപ്പുവിനെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന്…. തുറന്നുപറയായിരുന്നില്ലേ ഒരിക്കലെങ്കിലും …… അതുപോട്ടെ കഴിഞ്ഞു….. താൻ പേടിക്കണ്ട താൻ അവളെ സ്നേഹിക്കുന്നപോലെ അവള് തിരിച്ചും സ്നേഹിക്കും….. ഇപ്പോൾ കാണിക്കുന്നത് പെട്ടന്ന് എല്ലാം അറിഞ്ഞ ആ ഷോക്കാ……..
അർജുൻ….
ഞാൻ കാര്യമായാണ് പറയുന്നത്….. എനിക്കുറപ്പുണ്ട് തന്നെക്കാൾ കൂടുതൽ അവളെ സ്നേഹിക്കാൻ മറ്റാർക്കും കഴിയില്ല….. ആ അവള് തന്റെ കൂടെയല്ലേ ജീവിക്കേണ്ടത്…… തിരിച്ചുതരും ഞാൻ അവളെ ഒരു പോറലുപോലും ഏൽക്കാതെ…. ഇപ്പോൾ കൂടെകൊണ്ടുപോകുകയാ, ഒരുപക്ഷെ ഇവിടെയിട്ട് പോയാൽ ഈ മാനസികാവസ്ഥയിൽ അവള്……
ഹർഷന്റെ ചുമലിൽത്തട്ടി അർജുൻ അപ്പുവിന്റെയാടുത്തേക്ക് നടന്നു, അവള് കട്ടിലിൽ കമഴ്ന്നുകിടന്ന് കരയുകയാണ്….. അർജുൻ അവളുടെ തോളിൽ കൈവച്ചു
അപ്പൂ വാ പോവാം എണീക്ക്……
അവൻ വിളിച്ചതും കണ്ണുതുടച്ചു അവളെണീറ്റു, ആരോടും യാത്രപറയാതെ അവളവന്റെ കാറിച്ചെന്ന് കയറി…. ഇരുവരോടും യാത്രപറഞ്ഞു അർജുനും ഒപ്പം വന്നു….
അപ്പു സീറ്റിലേക്ക് ചാരിയിരുന്നു കരയുകയാണെന്ന് മനസിലായതും അർജുൻ അവളുടെ തലയിൽത്തട്ടി…..
എന്താ ഉദ്ദേശം…. കുറെ നേരമായല്ലോ തുടങ്ങിയിട്ട് നീയിവിടെ പ്രളയം ഉണ്ടാക്കാനുള്ള പുറപ്പാടിലാണോ……
അതിനു മറുപടിയൊന്നുമില്ലെന്ന് മാത്രമല്ല അവളൊന്ന് അനങ്ങുകകൂടെ ചെയ്തില്ല…..
സച്ചൂ……
അവൻ വിളിച്ചതും അവള് ഞെട്ടി നേരെയിരുന്നു അവനെ നോക്കി…….
അപ്പു, സച്ചു വിളിച്ചിരുന്നു, അവള് ആകെ വിഷമത്തിലാ നമുക്ക് പോയി മീറ്റ് ചെയ്താലോ….
ഉം…..
അപ്പൂ… എന്താ നിന്റെ പ്രശ്നം…. എന്നോട് പറയാൻ പറ്റുന്നവല്ലതുമാണെങ്കിൽ എന്നെ വിശ്വാസമുണ്ടെങ്കിൽ തുറന്നു പറാ…. കൂടെയുണ്ടാകും…….
അവള് വിതുമ്പിക്കൊണ്ട് കാര്യങ്ങൾ അവനോട് പറഞ്ഞു……
എന്തൊരു ദുഷ്ടനാ അയാള്… കൂടെ നടന്നു ചതിക്കുവായിരുന്നില്ലേ…..
അപ്പൂ… നീ മറിച്ചൊന്ന് ചിന്തിച്ചേ… നിനക്ക് ദോഷം വരുന്നതൊന്നും ഹർഷൻ ചെയ്യില്ല… അതെനിക്കുറപ്പുണ്ട്… ഒരുപക്ഷെ ആ കല്യാണം മുടക്കാൻ മറ്റൊരുവഴിയും ഇല്ലാതെ വന്നതിനാലാകില്ലേ അങ്ങനെ ചെയ്തത്….. സമയമെടുത്ത് ശരിക്ക് ആലോചിക്ക്… കേട്ടോ… എടുത്തുചാടി ഒന്നും ചെയ്യരുത്……
ഉം……
എടീ അപ്പു….. നമ്മള് എപ്പോഴാ തോറ്റുപോകുക എന്നറിയോ…..
അവള് അവനെ നോക്കിയിരിക്കുകയാണ്….
സ്നേഹിച്ചവരെ തിരിച്ചറിയാതെപോകുമ്പോൾ…… പൂർണമായും അവര് നഷ്ടപ്പെട്ടു എന്നറിയുമ്പോൾ ഉണ്ടാകുന്ന ആ മൊമെന്റ് ഇല്ലേ…. അത് സഹിക്കാവുന്നതിലും അപ്പുറമാണ്… ചങ്കുപൊട്ടും… കണ്ണിൽനിന്ന് ചോരപൊടിയും…….. അങ്ങനെയൊരു തോൽവിയാണ് ഞാൻ…. നിനക്ക് അങ്ങനെ ഉണ്ടാകരുത്……
അർജൂ നീയെന്താ ഉദ്ദേശിച്ചത്…
ഒന്നുല്ല… വഴിയേ മനസിലാകും…… നിനക്ക് ഡയറീമിൽക്ക് വേണോ….
വേണ്ട
അതെന്താ വേണ്ടാത്തത്…. അടുത്ത ഷോപ്പിൽനിന്ന് അതുവാങ്ങി നിന്നെ കഴിപ്പിച്ചിട്ടേ ഞാൻ അടങ്ങൂ…….
അവന്റെ സംസാരംകേട്ടതും അവളൊന്ന് പുഞ്ചിരിച്ചു….
യെസ്… ഇതേപോലെ ചിരിക്കണം എല്ലായ്പോഴും…. മനസിലായോ…..
ഉം….
കുറച്ചു ദൂരം പോയതും അവൻ ഒരു ഷോപ്പ് കണ്ട് അതിനരികിലായി നിർത്തി അവൾക്ക് ഡയറീമിൽക്ക് വാങ്ങാൻ പോയി… അതുംവാങ്ങി തിരിച്ചുവന്നു അവൻ വണ്ടിയിലേക്ക് കയറാതെ അവിടെനിന്നു അവൾക്കതു നീട്ടി….
വാങ്ങു…. വാങ്ങെടി…
അവളത് വാങ്ങിയതും അവൻ ഡോർ തുറന്നു പെട്ടന്നാണ് പുറകിൽനിന്നും ഒരുവണ്ടിവന്ന് അവനെ ഇടിച്ചുതെറുപ്പിച്ചത്….
തുടരും

by