രചന – എഴുത്തിനെ പ്രണയിച്ചവൾ
ഇവിടേക്ക് ആർക്കും പ്രവേശനമില്ല…. ഓക്കേ…..
പോ… ഞാൻ തെറ്റി…. ഞാനെ പോവാ….
എങ്ങോട്ട്…..
എന്റെ ഗന്ധർവ്വനെ കാണാൻ…..
ഞാനും വരാം നിന്റെ ഗന്ധർവ്വനെ കാണാൻ
വേണ്ട…. എന്നെ അങ്ങോട്ട് കയറാൻ സമ്മതിച്ചില്ലല്ലോ…. അപ്പോൾ വരണ്ട…..
പിണങ്ങല്ലേ അപ്പൂ….. ഒരിക്കലും സമ്മതിക്കില്ല എന്നൊന്നും പറഞ്ഞില്ല, ബട്ട് കുറച്ചുകാലത്തേക്ക് എന്തായാലും സമ്മതിക്കില്ല, നിന്നെയെന്നല്ല ആരെയും….
ഓഹ് ശരി….
അവള് മുൻപിലിറങ്ങി നടന്നതും അവനും ഒപ്പം ചെന്ന്….
മോനേ ഹർഷാ എങ്ങടാ നിങ്ങള്….
കാവിലേക്ക്, അവിടെയല്ലേ ഇവളുടെ ഗന്ധർവ്വൻ……
അപ്പു അവനോടൊന്നും മിണ്ടാതെ മുൻപിൽ നടക്കുകയാണ്….
അവര് കാവിലേക്ക് പോകുമ്പോഴാണ് ചിറ്റയും ചിത്രയും ഒപോസിറ്റ് വരുന്നത്……
എടീ അസത്തെ….. തള്ളയെപ്പോലെ തന്നെ പറയിപ്പിച്ചോ നാട്ടുകാരെകൊണ്ട്……
ഞാൻ മാക്സിമം നോക്കുന്നുണ്ട്, പിന്നെ
Advice ചിറ്റ തരുമല്ലോ……
എടീ…..
ദേ ചിറ്റേ…. എനിക്ക് നിങ്ങളോട് സംസാരിക്കാൻ താല്പര്യമില്ല….. വെറുതെ എന്റെ മെക്കിട്ട് കേറരുത്…. അപ്പോൾ എന്റെ വായിലിരിക്കുന്നത് കേൾക്കേണ്ടിവരും….
ചിത്രയുടെ നോട്ടം ഹർഷനിലാണെന്ന് മനസിലായതും അവനു ഒരുമാതിരി തോന്നാൻ തുടങ്ങി…
അപ്പൂ… ഞാൻ നടക്കുവാ നീയങ്ങു വന്നേക്കു…..
അത്രയും പറഞ്ഞു അവൻ മുൻപിൽ നടന്നു…… ചിത്ര തെല്ലുവിഷമത്തോടെ നിൽക്കുന്നത് കണ്ടതും അപ്പുവിന് ചിരിയാണ് വന്നത്…..
ചിറ്റേ….. ചിറ്റയാണോ ഇവൾക്ക് ട്യൂഷൻ എടുക്കുന്നത്…. ഹർഷേട്ടനെ നോക്കി തിന്നായിരുന്നു ഇവള്……
ഇനിയങ്ങട് വാ നീ…. നിന്റെ തന്ത ഇല്ലേ ബാക്കി അയാൾക്ക് കൊടുക്കാം ഞാൻ…..
ഓഹ് ശരി….എന്നാൽ ഞാൻ അങ്ങട് പോട്ടെ….
അവള് നടന്നതും ഭാവന അവളെനോക്കി കാർക്കിച്ചുതുപ്പി…..
ഹർഷൻ ആദിത്യന വിളിച് സംസാരിക്കുകയാണ്….
എടാ ആദി…. അപ്പു പണ്ടത്തേപോലെ ഉഷാറായി……
അതിന്റെ ഫുൾ ക്രെഡിറ്റും നിനക്കാ……എടാ ഹർഷാ….. അവളെ അങ്ങനെ മാറ്റിയതിന് എന്താ നിനക്ക് വേണ്ടത്…..
ഞാനൊന്നും ചോദിക്കില്ലെന്ന് കരുതിയാണോ ഈ ഓഫർ…
ഏയ്….. നീ ചോദിച്ചോ….എന്റെ ജീവൻ വേണേലും തരും…..
അതേ അത് തന്നെയാ ചോദിക്കുന്നത്….
ആയിക്കോട്ടെ…. അതും ഞാൻ തരും…. എടാ അവള് അടുത്തുണ്ടോ
ഏയ്… നിന്റെ ചിറ്റയ്ക്ക് ഫ്രീ ആയി ഉപദേശം കൊടുക്കുവാ…..
ആണോ…. ശരിയെട ഞാൻ പിന്നെ വിളിക്കാം…. ഇപ്പോൾ കുറച്ചു തിരക്കിലാ….
ഓക്കേ ഡാ…
അവൻ ഫോൺ വച്ചതും അപ്പു അങ്ങോട്ട് വന്നു….
ആരോടായിരുന്നു കുറുകൽ….
നിന്റെ ഏട്ടനോട്…
ഓഹോ…..അല്ല ഹർഷേട്ടൻ എന്താ അവിടുന്ന് പെട്ടന്ന് പോന്നത്….
ഇല്ലെങ്കിൽ ആ പെണ്ണ് എന്റെ ചോര ഊറ്റികുടിക്കും….
അതുകേട്ടതും അവള് പൊട്ടിച്ചിരിച്ചു അവന്റെ കയ്യിൽപിടിച്ചു കാവിലേക്ക് നടന്നു…..
എവിടെ നിന്റെ ഗന്ധർവ്വൻ…..
ഇവിടെയുണ്ട്…..
എനിക്ക് കാണാൻ വയ്യല്ലോ…
അതിന് എന്നെ കാണാനല്ലേ പുള്ളി വന്നത്…..
ഓഹോ……
അവരവിടെയിരുന്നു സംസാരിക്കാൻ തുടങ്ങി……..
ഹർഷേട്ടാ…. ശരിക്കും ഈ ഗന്ധർവ്വനൊക്കെ ഉള്ളതാണോ…. ആണെങ്കിൽ എന്ത് രസമായിരിക്കും….. ഹായ്…
ഞാൻ നിന്നെ വല്ലാണ്ടങ് തെറ്റിദ്ധരിച്ചു….
ഉം… എന്താ…..
നീ നോർമൽ ആണെന്ന്…..
ആണോ…
അതെ….. അപ്പൂ….. ഞാൻ ഒരു കാര്യം ചോദിക്കട്ടെ… ഡോണ്ട് ഫീൽ ബാഡ്….
ചോദിച്ചോ…..
ഇനി എപ്പോഴെങ്കിലും അർജുൻ നിന്നെ മനസിലാക്കി, നിന്നെ സ്വീകരിക്കാൻ തയ്യാറായാൽ നീയവനെ സ്വീകരിക്കുമോ …
ആ ചോദ്യം കേട്ടതും അവളുടെ നോട്ടം ഇടതൂർന്നു വളർന്ന ഇല്ലിക്കാട്ടിലേക്ക് നീണ്ടു…. അവനവളുടെ മറുപടിയ്ക്ക് കാത്തിരിക്കുകയാണ്, അവളൊന്നും മിണ്ടാതെ വന്നതും അവനാവിടുന്ന് എണീറ്റുപോയി……. കരിയിലകൾ അവന്റെ കാല്പാദത്തിനടിയിൽ മെതിയുന്നുണ്ട്….
അവൻ തിരിച്ചുവന്നിട്ടും അവള് അതെ ഇരിപ്പ് തുടരുകയാണ്….
അപ്പൂ….. അത് വിട്ടേക്ക് ഞാൻ ചുമ്മാ ചോദിച്ചതാ…. വാ കാട്ട്… ദാ നല്ല തേൻ….
അവള് തിരിഞ്ഞുനോക്കിയപ്പോൾ കണ്ടു അവന്റെ കയ്യിലെ തേനീചകൂടും അതിൽനിന്നും ഇറ്റിവീഴുന്ന തേനും….
വാ തുറക്ക്….
അവള് വായ പാതി തുറന്നതും അവനതിലെ തേൻതുള്ളികൾ അവളുടെ വായിലേക്ക് ഉറ്റിച്ചു….
ഹർഷേട്ടാ…. പൊളി….. തേനീച്ച കുത്തിയില്ലേ, ഏട്ടനെ….
അതാണോ നിന്റെ സങ്കടം…
പോ അവിടുന്ന്….. ഏട്ടാ… ഏട്ടൻ ചോദിച്ചില്ലേ ഞാൻ അവനെ സ്വീകരിക്കുമോ എന്ന്
ഉം…
ഒരിക്കലുമില്ല….. കാരണം സ്നേഹിക്കുന്നയാളെ തിരിച്ചറിയാനുള്ള കഴിവ് ഇല്ലവന്… അല്ലേലും ഞാനും ശ്രയയും തമ്മിൽ എത്ര വ്യത്യാസമുണ്ട്, എന്നിട്ടും മനസിലാക്കാൻ കഴിയുന്നില്ലെങ്കിൽ എന്താ പറയാ… I ഡോണ്ട് know…. ബട്ട് ഒന്നുറപ്പാ…. ഈ ജന്മത്തിൽ എന്നല്ല, ഇനിയെത്ര ജന്മമെടുത്താലും എനിക്ക് അവനെപോലൊരാളെ വേണ്ട……
പിന്നെ എങ്ങനെ ഉള്ളവനെയാണ് വേണ്ടത്…..
അങ്ങനെയൊക്കെ ചോദിച്ചാൽ……എന്റെ എല്ലാ വട്ടിനും കൂടെ നിൽക്കുന്നൊരാളു…..
എങ്ങനെ എങ്ങനെ….
അതായത് എന്നെ ഒരുപാട് സ്നേഹിക്കണം,ഈസ്നേഹകൊണ്ട് വീർപ്പുമുട്ടിക്കില്ലേ അങ്ങനെ…പിന്നെ ഞാൻ പാടാൻ പറയുമ്പോൾ പാടണം, എന്നെ ഉറക്കണം, ഫുഡ് കഴിപ്പിക്കണം…. എന്റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ വേണം……. Moreover എന്നെ മനസിലാക്കണം, പാതിവഴിയിൽ ഇട്ടിട്ടുപോവരുത്, ജീവനുള്ളിടത്തോളം കാലം ഞാൻ അല്ലാതെ മറ്റൊരു പെണ്ണും ആ ആളുടെ ലൈഫിൽ ഉണ്ടാവരുത്……
ഹർഷൻ ഒരു പുഞ്ചിരിയോടെ കേട്ടിരിക്കുകയാണ്……
ഹർഷേട്ടാ ഇങ്ങനെ ഒരാളെ കിട്ടോ…… Rare ആയിരിക്കും അല്ലെ…
നമുക്ക് നോക്കാം
ഏട്ടന് എങ്ങനെയുള്ള ആളെയാ വേണ്ടേ….
എന്നെ സ്നേഹിക്കുന്നൊരാളെ…
അത്രയേ ഉള്ളൂ….
അതേ….
പിന്നെ അവർക്കിടയിൽ മൗനമായിരുന്നു, തന്റെ ചുറ്റുമുള്ള പ്രകൃതിയിൽ ലയിച്ചിരിക്കുന്നവളെ കാണുംതോറും അവന്റെ ഉള്ളം ആനന്ദത്താൽ നിറഞ്ഞു……
അപ്പുവിനോട് പറയണോ… പറഞ്ഞാൽ അവളെന്താ കരുതുക… ഇനി ഞാൻ പറഞ്ഞാൽ ഇഷ്ടായില്ലെങ്കിൽ എന്നോടുള്ള കൂട്ട് അവസാനിപ്പിക്കുമോ…. ഏയ്… പറയാതിരുന്നാൽ അവളെന്നെവിട്ട് പോകോ….. ഇനിയും വൈകിപ്പിച്ചാൽ, എന്താ ഞാൻ വേണ്ടത്… പറയണോ….. എന്റെ കാവിലമ്മേ ഞാൻ പറയാ രണ്ടുങ്കൽപ്പിച്ചു…. ആദ്യമായ ഇത്രയും ഇഷ്ടം ഒരു പെണ്ണിനോട് തോന്നുന്നത്…. അവളുടെ മനസ്സിൽ മറ്റൊരാളുണ്ടെന്ന് അറിഞ്ഞപ്പോൾ ആ ഇഷ്ടം അങ്ങനെ അടക്കിവച്ചതാ, എന്നാലിപ്പോൾ….. പറയാം….. കൂടെയുണ്ടാവണേ…
ചിന്തകൾക്ക് വിരാമമിട്ട് അവനവളെ നോക്കി…. എന്തോ നോക്കി ചിരിക്കുന്നവളെ കണ്ടതും അവനും നോട്ടം അങ്ങോട്ട് പായിച്ചു, രണ്ടുകിളികളെ നോക്കിയിരുന്നു ചിരിക്കുന്നത് കണ്ടതും അവനു ചിരിപ്പൊട്ടിപ്പോയി….
ഹർഷേട്ടാ… ഒച്ച ഉണ്ടാക്കല്ലേ…
എന്തെ…
അത് കണ്ടില്ലേ… അവര് അവരുടെ ഇഷ്ടം തുറന്നുപറയുകയാ ഡിസ്റ്റർബ് ചെയ്യരുത് മനസിലായോ…..
അത് നിനക്കെങ്ങനെ അറിയാം…
സൂക്ഷിച് നോക്ക്…. അതിലൊരു കിളി താഴേക്ക് നോക്കിയിരിക്കാ, മറ്റേത് അതിനെ ഉറ്റുനോക്കുന്നുണ്ട്, താഴോട്ടു നോക്കിയിരിക്കുന്നയാൾക്കാ ഇഷ്ടം അറിയിക്കേണ്ടത്, അതിന്റെയിണ ആ ഇഷ്ടം അറിയാൻ കാത്തിരിക്കുകയാണ്…….
അവള് അടക്കം പറഞ്ഞതും അവൻ പതിയെ കഴുത്തിളക്കി…
വെരി ഇന്ട്രെസ്റ്റിംഗ്…… അവരെ ഇങ്ങനെ നോക്കിയിരുന്നു ആ കിളിയെ പേടിപ്പിക്കല്ലേ…. എനിക്ക് നിന്നോട് ഒരുകാര്യം പറയാനുണ്ട്…
എന്താ ഏട്ടാ പറാ……
അത്…. അപ്പൂ…. ഞാൻ….. എടാ…..
വിക്കാതെ പറാ……
അറിയില്ല എങ്ങനെ പറയണമെന്ന്, ബട്ട് പറയാതിരിക്കാൻ വയ്യാ…..
എന്നാൽ പിന്നെ പറാ…..
ഞാൻ നിന്നെ സ്നേഹിച്ചോട്ടെ, എന്റെ സ്വന്തമാണെന്ന് കരുതിക്കോട്ടെ…. ഈ ലോകത്ത് എനിക്ക് സ്നേഹിക്കാൻ എന്റെമാത്രമായി വന്നൂടെ എന്റെ ജീവിതത്തിലേക്ക്…….
അവളുടെ കണ്ണില്നോക്കി അവൻ ചോദിച്ചതും അവൾക്ക് ഒരുവേള ശ്വാസം നിലച്ചതുപോലെതോന്നി…… അവനിൽമാത്രം ഒതുങ്ങിയിരുന്ന കണ്ണുകൾ മറ്റെങ്ങോ നീണ്ടു…..
അപ്പൂ…..
അവളുടെ നീണ്ടവിരലുകളിൽ അവന്റെ വിരൽ പിടിമുറുക്കിയതും എന്തോ വൈദ്യുതിപ്രവാഹം അവളിലൂടെ കടന്നുപോയി…… അവള് കൈപിൻവലിച്ചു അവിടുന്ന് എണീറ്റതും ഹർഷൻ ഞെട്ടി…..
അപ്പൂ….. എന്തുപറ്റി…. നീയെന്നോട് തെറ്റിയതാണോ…..
തിരിച്ചു പോവാം…….
സോറി…. മനസ്സിൽ തോന്നിയത് പറയാതിരിക്കാൻ കഴിഞ്ഞില്ല……. അപ്പൂ….
അവനോടൊന്നും മിണ്ടാത അവളവിടുന്ന് നടന്നകന്നതും ഹർഷന്റെ കണ്ണ് നിറഞ്ഞുതുടങ്ങി…… അവിടുന്ന് എന്തോ തിരിച്ചുപോകാൻ അവനു കഴിഞ്ഞില്ല…… ഏറെനേരം വൈകിയാണ് വീട്ടിലെത്തിയത്.
അപ്പുവും അമ്മായിയും പുറത്തിരുന്ന് സംസാരിക്കുകയാണ്, അവനെക്കണ്ടതും അവളവിടുന്ന് എണീറ്റുപോയി…… അതുകൂടെയായപ്പോൾ ഹർഷന് തന്റെ ഹൃദയഭാരം താങ്ങാൻ കഴിയാതെവന്നു….
കുഞ്ഞേ, എന്തുപറ്റി…. എന്താ മുഖം വല്ലാതിരിക്കുന്നത്….
ഒന്നുല്ല അമ്മായി…. നല്ല തലവേദന……
മനസിന്റെവേദന കടിച്ചമർത്തി അവൻ പറഞ്ഞു….. അന്ന് ഒന്നും കഴിക്കാതെയാണ് അവൻ കിടന്നത്, പിറ്റേന്ന് കാലത്ത് തന്നെ അവർ തിരിച്ചു പോയി, യാത്രയിലുടെനീളം മൗനം അവർക്കിടയിൽ താളംകെട്ടി നിന്ന്……
അവനോട് ഒന്നും മിണ്ടാതെ അവളിറങ്ങി നടന്നതും, തന്റെ ഇഷ്ടം അവളെ അറിയിച്ച ആ നിമിഷത്തെ അവൻ പഴിച്ചു……
ഓഫീസിലെ കാര്യങ്ങളിലൊന്നും അവനു ശ്രദ്ധിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല……. ഓരോ ദിവസവും ഓരോ യുഗമ്പോലെ കടന്നുപോയി……
സാറ്റർഡേ അവൻ കുറച്ചധികം ലേറ്റ് ആയാണ് തിരിച്ചെത്തിയത്…. സെറ്റിയിലിരുന്ന് കണ്ണുകൾ മുറുക്കിയടച്ചു……
എത്രനേരം അങ്ങനെയിരുന്നെന്ന് അറിയില്ല ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് കണ്ണുകൾ തുറക്കുന്നത്…… അപ്പു എന്ന് കണ്ടതും ഹൃദയമിടിപ്പ് കൂടി…..
ഹലോ…… പറാ….
നാളെ ഫ്രീയാണോ…..
ഹ്മ്….
ബുദ്ധിമുട്ടില്ലെങ്കിൽ ഒന്നെന്റെകൂടെ ഉമാമഹേശ്വര ക്ഷേത്രത്തിൽ വരുമോ…..
ടൈം…..
ആറര…..
ഓക്കേ… ഞാൻ അവിടെയെത്തം….
ശരി…..
ഫോൺ കട്ടായത്തും അവന്റെ കണ്ണുകൾ പിന്നെയും നിറഞ്ഞു, അത് തുടച് അവിടെത്തന്നെ അവൻ കിടന്നു….
മാളൂ…..
എന്താടാ….
നിന്റെ ജിമിക്കി നാളത്തേക്ക് എനിക്കൊന്നു തരോ, അമ്പലത്തിൽ പോവാനാ….
ഓഹ് sure….വേറെ എന്തേലും വേണോ……
വേണ്ട….
എന്താണ് അപ്പൂ പതിവില്ലാതെ അമ്പലത്തിലേക്ക്
എന്റെ ദേവനെ കാണാൻ…..
നടക്കട്ടെ…..
മാളവികയുടെ കവിളിൽ തട്ടി അപ്പു ചെന്ന് കിടന്നു…. ഉറക്കം ഏഴയലത്തുപോലും ഇല്ലെന്ന സത്യം അവള് തിരിച്ചറിഞ്ഞു……
പിറ്റേന്ന് പറഞ്ഞസമയത്തുതന്നെ അവനെത്തി, അവള് സെറ്റ് സാരിയിലാണ്, അണിഞ്ഞൊരുങ്ങിയപ്പോൾ ആദ്യത്തേലും ഭംഗിവച്ചപോലെ അവനു തോന്നി….. അവനോടൊന്നും പറയാതെ അവള് വണ്ടിയിൽ കയറിയിരുന്നതും തെല്ല് വേദനയോടെ അവൻ ഡ്രൈവ് ചെയ്തു…. അമ്പലത്തിൽ തൊഴുത് അവനിറങ്ങാൻ തുടങ്ങിയതും അവളാകരംഗ്രഹിച്ചു …..
എന്താ……
ഞാൻ ജീവനോടെത്തന്നെയുള്ളപ്പോൾ എന്തിനാ ഈ താലി എന്റെ ഫോട്ടോയിൽ ചാർത്തിയത്…..
തന്റെ വലതുകയ്യിൽ ചുരുട്ടിപിടിച്ചതാലി അവനു നീട്ടി അവള് ചോദിച്ചതും അവൻ സ്തംഭിച്ചുപോയി.
…
അപ്പൂ…. ഇതെവിടുന്നു…. എങ്ങനെ നിന്റെ കയ്യിൽ…..
ആ റൂമിലേക്ക് ആർക്കും പ്രവേശനമില്ലെന്ന് പറഞ്ഞില്ലേ, അപ്പോൾ അതിനുള്ളിൽ കയറണമെന്ന് തോന്നി…. കണ്ടു….ഞാൻ….എന്താ ഇത്രയുംകാലമായിട്ട് ഒന്നും പറയാതിരുന്നത്…… പറയായിരുന്നില്ലേ……
അവനു മറുപടിയില്ലായിരുന്നു….അവളുടെ മുൻപിൽ തലയുംകുനിച്ചാണ് നിൽപ്പ്…..
ഹർഷേട്ടാ….. എന്നെ ഒരിക്കലും തനിച്ചാക്കില്ലെന്ന് ഉറപ്പുണ്ടേൽ, എന്നും ഇതേപോലെ സ്നേഹിക്കുമെങ്കിൽ, ഏതവസ്ഥയിലും എന്റൊപ്പം നിൽക്കുമെങ്കിൽ ദാ ഈ നിമിഷം ഈ താലി ഹർഷേട്ടന്റെ കൈകൊണ്ട് എനിക്ക് ചാർത്തണം, പിന്നെയൊരിക്കലും ഞാൻ തലകുനിച്ചു തരില്ല ഈ താലിക്ക് വേണ്ടി……..
അവനത് പെട്ടന്ന് തന്നെ അവളുടെ കഴുത്തിൽ ചാർത്തി അവളെ കെട്ടിപിടിച്ചു…….. അവൻ കരയുകയാണെന്ന് മനസിലായതും അവള് മുടിയിലൂടെ വിരലോടിച്ചു……
ഹർഷേട്ടാ……. ഹാപ്പി ബർത്ഡേ……
അവനൊന്നുകൂടെ അവളെ പുണർന്നു……
I ലവ് യു സൊ മച്ച് അപ്പൂ……..i മിസ്സ്ഡ് യു…..
I ടൂ…… എന്നെ വിട്ടുകളയോ എന്തിനെങ്കിലും വേണ്ടി, എപ്പോഴെങ്കിലും……
നോ…. നെവർ…..
ഹർഷേട്ടാ……. I ലവ് യു, ബി വിത്ത് മി ഫോറെവർ……
അതിനുമറുപടി നൽകിയത് അവന്റെ ചുണ്ടുകളാണ്, അവളുടെ നെറ്റിയിൽ…….
അപ്പൂ……
തുടരും

by