18/04/2026

എന്തിനെന്നറിയാതെ : ഭാഗം 27

രചന – എഴുത്തിനെ പ്രണയിച്ചവൾ

എന്നെ വിട്ടുകളയോ എന്തിനെങ്കിലും വേണ്ടി, എപ്പോഴെങ്കിലും……

നോ…. നെവർ…..

ഹർഷേട്ടാ……. I ലവ് യു, ബി വിത്ത്‌ മി ഫോറെവർ……

അതിനുമറുപടി നൽകിയത് അവന്റെ ചുണ്ടുകളാണ്, അവളുടെ നെറ്റിയിൽ…….

അപ്പൂ……

ഉം…..

തമാശയാണോ

മോനെ ഹർഷേട്ടാ, നിങ്ങടെ മോന്തയുടെ ഷേപ്പ് മാറ്റണോ ഞാൻ…തമാശയാണെങ്കിൽ താലിക്ക് തലകുനിച്ചു തരുമായിരുന്നോ……

സോറി…. വാ നമുക്ക് ഒന്നുകൂടെ തൊഴുതിട്ട് വരാം…..

ഉം….ഇനി അച്ചേട്ടന് എന്താ പ്രാർത്ഥിക്കാൻ ഉള്ളത്…..

അവളുടെയാ വിളികേട്ടതും അവന്റെ കണ്ണുകളിൽ അത്ഭുദമൂറി….

അപ്പൂ….. എങ്ങനെ… അപ്പൊ അവിടെ എഴുതിവച്ചതും വായിച്ചോ…..

വരച്ചതും,എഴുതിയതും, പിന്നെ എഴുതാത്തതും എല്ലാം വായിച്ചു…. എന്നാലും എന്റെ മാഷേ കണ്ടാൽ പറയില്ല, ഇത്രേം കള്ളത്തരം മനസിലൊളിപ്പിച്ചിട്ടുണ്ടെന്ന്…..

സോറി…. ഒരുപാട് തവണ ശ്രമിച്ചതാ, എന്നാൽ നിനക്ക് അങ്ങനെയൊന്നുമില്ലെങ്കിൽ നീയൊരുപക്ഷെ എന്നോട് തെറ്റിയാലോ എന്നുകരുതിയ…അതുമാത്രമല്ല ആദി അവനറിഞ്ഞാൽ  ..

അപ്പോൾ ഇപ്പോൾ പറഞ്ഞതോ….

എന്തോ അറിയില്ല…..പറഞ്ഞില്ലെങ്കിൽ നഷ്ടപ്പെട്ടുപോയാലോ എന്നുന്നേക്കുമായി….

അത്രയ്ക്ക് ഇഷ്ടാ….

അതിലേറെ ഇഷ്ടാ…….

അവള് ചിരിച്ചതും അവനവളുടെ തോളിലൂടെ കയ്യിട്ടു….

വാ…. നമുക്ക് ഒന്നുകൂടെ പ്രാർത്ഥിക്കാം… നന്ദി പറയണം എനിക്ക് ദൈവത്തോട്…. നിന്നെ തന്നതിന്…. ഒപ്പം ഒരു അപേക്ഷയും…

അതെന്ത

ഒരിക്കലും… എന്റെ മരണംവരെ നിന്നെ എന്നിൽനിന്നു വേർപെടുത്തരുതേ എന്ന്…….

നിന്റെ ആഗ്രഹം സഫലമാകട്ടെ വത്സാ… ഞാൻ നിന്നോട് കൂടെയുണ്ട്……. പിന്നെ… ആദിയേട്ടനോട് ഇപ്പോൾ പറയണ്ടാട്ടോ….

അപ്പൂ….

അവളവന്റെ ചുണ്ടിൽ വിരൽവച്ചു….

അപ്പൂ എന്ന് വിളിക്കാനല്ലല്ലോ ഇഷ്ടം…. അരു അല്ലെ… ഇവിടുന്ന് അങ്ങോട്ട്‌ അങ്ങനെ മതി….. അച്ചേട്ടനും അച്ചേട്ടന്റെ അരൂം….

അവന്റെ കണ്ണ് നിറയുന്നതുകണ്ടതും അവളത് തുടച്ചുകൊണ്ട് അവന്റെ നെറ്റിയിൽ ചുണ്ടമർത്തി…..

ഇനി സങ്കടപെടരുത്…. ഒറ്റയ്ക്കാണെന്ന് കരുതുകയുമരുത്…. ഞാനുണ്ടാവും എന്നും അച്ചേട്ടന്റെ കൂടെ

അവനവളുടെ കൈ ഒന്നുകൂടെ മുറുകെപിടിച്ചു……..

എന്നും ഉണ്ടാവോ അരൂ…..

ഉം…..

എന്താ ആദിയോട് പറയേണ്ടെന്ന് പറഞ്ഞെ…അവനറിഞ്ഞാൽ എന്താ… അവനു സന്തോഷമേ ഉണ്ടാകൂ…

അറിയാം… എന്നാൽ അച്ചേട്ടൻ എന്താ പറയാൻ പോവുന്നെ… നമ്മുടെ കല്യാണം കഴിഞ്ഞെന്നോ…

അത്…. അരൂ… അപ്പോൾ അവനറിയണ്ടേ…

ഏട്ടൻ വന്നിട്ട് പറയാം….നമുക്ക് ഒരുമിച്ചുകണ്ട് പറയാം…. പ്ലീസ്…..

ഓക്കേ……

അമ്പലത്തിൽ തൊഴുത് അവര് എളുപ്പം അവിടുന്നിറങ്ങി….. പതിവിനുവിപരീതമായി അവർക്കിടയിൽ മറ്റെന്തോ ഒന്ന് നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു, അവരെ സംസാരിക്കുന്നതിൽനിന്നും പിന്തിരിപ്പിക്കുന്ന എന്തോ ഒന്ന്……

അരൂ….. എന്താ നീയൊന്നും മിണ്ടാതിരിക്കുന്നത്….. എന്തേലും പറാ….

എനിക്കറിയില്ല എന്താ പറയേണ്ടേ എന്ന്…..

അതെന്താ…..

അച്ചേട്ടന് ഒന്നും പറയാനില്ലേ എന്നോട്….

ഉം….

എന്താ….

സാരിയിൽ സൂപ്പറായിട്ടുണ്ട്……

അവളുടെ വിരലിൽ വിരൽ കോർത്ത് അവൻ പറഞ്ഞതും അവളവന്റെ തോളിലേക്ക് ചാഞ്ഞു……

കറക്കമൊക്കെ കഴിഞ്ഞു രാത്രിയാണ് അവള് താമസിക്കുന്നിടത്തേക്ക് പോകുന്നത്……

ഡാ…. മോളെ….. എങ്ങോട്ടാ….

വീട്ടിലേക്ക്….

ഏത് വീട്ടിലേക്ക്…

ഞാൻ എവിടുന്നാ വന്നേ അങ്ങോട്ട്… അല്ലാതെ വേറെ എങ്ങോട്ടാ….

അത്… എന്റൊപ്പം…. ഇപ്പോൾ നമ്മള്…

അയ്യോടാ മനമേ, അതൊക്കെ അങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി….. അങ്ങനെയിപ്പോൾ വേണ്ട….

അവള് ഗർവ്വോടെ പറഞ്ഞതും അവൻ മുഖം താഴ്ത്തി…

ശരി… അങ്ങനെയെങ്കിൽ അങ്ങനെ… ബട്ട്‌ ഡെയിലി വിളിക്കണേ….. I മീൻ…. രാത്രി നമുക്ക് ഉറങ്ങുന്നവരെ സംസാരിക്കാം……

ഉം….. എന്താ മോനെ ഏട്ടാ…

മ്ച്…….

അവളെയിറക്കികൊടുത്ത് അവള് കണ്മുന്നിൽ നിന്നും മറയുന്നവരെ അവനാവിടെനിന്ന്….. അതുകഴിഞ്ഞു തിരിച്ചു പോയി……

ഒരു മൂളിപ്പാട്ടുമ്പാടി അപ്പു വരുന്നതുകണ്ടതും മാളവിക അരികിലേക്ക് വന്നു….

എടീ…. നീയിത് എവിടായിരുന്നു…… ഒന്ന് ഫോൺ വിളിച്ചാൽ എടുത്താലെന്താ…..

എന്താ മാളു…. എനി പ്രോബ്ലം….

നിന്റെ ഫാദർ വന്നിട്ടുണ്ടായിരുന്നു…. കുറെ വെയിറ്റ് ചെയ്തു ഒടുക്കം പോയി… നിന്നോട് വിളിക്കാൻ പറഞ്ഞിട്ടുണ്ട്…..

ഹ്മ്… ഓക്കേ….

അവള് അകത്തേക്ക് നടക്കാനൊരുങ്ങിയതും മാളവിക കൈപിടിച്ച് വച്ചു….

അപ്പൂ….. നീയെവിടുന്നാ വരുന്നേ… ഇതെന്താ….

ഹർഷൻ കെട്ടിയ താലി കയ്യിലെടുത്ത് അവള് ചോദിച്ചതും അവളൊരുനിമിഷം പതറി….

അപ്പൂ ഞാൻ നിന്നോടാ ചോദിക്കുന്നത്….. ഇതാരാ…….

മാളു…. പ്ലീസ് ഇതാരോടും പറയരുത്……

ഞാൻ പറയില്ല ബട്ട്‌…. നീ ആളെ പറാ…… ഹർഷൻ സാർ ആണോ….

ഉം… യെസ്…… എനിക്ക് നല്ല ക്ഷീണം നമുക്ക് സംസാരിക്കാം പിന്നെ……

അവളോട് സംസാരത്തിനൊന്നും നിൽക്കാതെ അപ്പു റൂമിലേക്ക് കയറി ഫോണെടുത്ത് ഹർഷനെ വിളിച്ചു….

ഡാ… മിസ്സ്‌ യു….

ഫോണെടുത്തുടൻ അവൻ പറഞ്ഞതും അവള് ചിരിച്ചു…..

കൊള്ളാലോ….. പിന്നേ… മാളു അറിഞ്ഞു…. അവള് താലി കണ്ടു…..

എന്താ പ്രോബ്ലം വല്ലതും ആവോ…

ഏയ്‌….. ആയാലും കുഴപ്പല്യ…. മാഷുണ്ടല്ലോ കൂടെ….. പിന്നെ അപ്പ വന്നിരുന്നുപോലും…..

നീയൊന്ന് വിളിച്ചുനോക്ക്…..

ഏയ്‌…. വേണ്ട….. വിളിച്ചാൽ എന്തെങ്കിലും പറയും……

ഹ്മ്…..

ആ സംസാരം അവളുറങ്ങുന്നവരെ നീണ്ടു…. ഒരാഴ്ച കഴിഞ്ഞുകാണും അവളുടെ കാൾ കണ്ടു അവൻ ഞെട്ടിയുണർന്നു….

നോക്ക്…. എനിക്കൊട്ടും പറ്റുന്നില്ല…. ഒന്ന് പെട്ടന്ന് വന്നേ…..

എന്തുപറ്റി….

എനിക്കൊന്നും പറയാൻ താല്പര്യമില്ല…. വരുന്നുണ്ടോ….. അരമണിക്കൂർ അതിനുള്ളിൽ ഇവിടെയുണ്ടാകണം…. കേട്ടല്ലോ….

അവൻ തിരിച്ചെന്തേലും പറയുന്നതിനുമുന്പേ അവള് കട്ട്‌ ചെയ്തു…….. ഒന്ന് മുഖം കഴുകി ടീഷർട്ടും എടുത്തിട്ടു അവനങ്ങോട്ട് ചെന്ന്…..

വീടിന്റെ മുൻപിൽത്തന്നെ നിൽക്കുന്നവളെ കണ്ടതും അവന്റെ ചുണ്ടിലൊരുപുഞ്ചിരി അറിയാതെ നിറഞ്ഞു…….

അവനടുത്തേക്ക് വന്നതും അവളുചെന്ന് അവന്റെ കഴുത്തിലൂടെ കയ്യിട്ടുതൂങ്ങി…..

എന്താ രാവിലെതന്നെ എന്റെ വൈഫിക്ക് എന്തുപറ്റി……

അതേ ഭാര്യ ഭർത്താവിന്റെ കൂടെയല്ലേ നില്കണ്ടേ…

അതേ…. ബട്ട്‌ ചില ഭാര്യമാരുണ്ട്, അവർക്ക് ഭർത്താവിന്റെയൊപ്പം നിൽക്കുന്നത് അലർജിയാ….. താല്പര്യം ഇല്ലപ്പോളും….. ആ… എന്ത് ചെയ്യാനാ…….

ഒന്ന് നിർത്തിയെ…. മോനെ അച്ചേട്ടാ…ദാ എന്റെ സാധനങ്ങളെല്ലാം പാക്ക് ചെയ്തു വച്ചിട്ടുണ്ട്… പോയി എടുത്തിട്ടു വന്നേ…..

റിയലി….

ആഹ്….. ഞാൻ അങ്ങട് വരാ…. ഇനി നമുക്ക് ഒരുമിച്ചു താമസിക്കാ…. ഒരുപക്ഷെ ഞാനീ കാത്തിരുന്നിട്ട് ഒടുക്കം ഞാൻ ചത്തുപോയാൽ അച്ചേട്ടന് ഒരുപാട് വേദനിക്കില്ലേ……

നീയേ വണ്ടിയിലിരിക്ക്,  ഇതിനുള്ള മറുപടി അവിടെയെത്തിയിട്ട് തരാം…… രാവിലെതന്നെ അവളുടെയൊരു……

വിഷമായോ….

ഇല്ല… ഒരുപാട് സന്തോഷം തോന്നി…… ചെല്ല്….

അവള് വണ്ടിയിൽ കയറിയിരുന്നതും ഹർഷൻ അവളുടെ സാധനങ്ങളൊക്കെ വണ്ടിയിലെടുത്തുവച്ചു…..പിന്നെയവൻ വന്നു പതിയെ വണ്ടിയെടുത്തതും അവളവന്റെ തോളിലേക്ക് ചാഞ്ഞു…..

അച്ചേട്ടാ……… I ലവ് യു……എന്താ തിരിച്ചു പറയാത്തെ…

നല്ല മനസില്ല…. ഇനി പറയോ നീ അങ്ങനെ…..

ഇല്ല…. താങ്കളെ വിട്ട് ഞാൻ എങ്ങും പോവില്ലെന്റെ മാഷേ…. പോരേ…. സ്‌മൈൽ……

അവന്റെ ചുണ്ടുപിടിച്ചു അവള് വലിച്ചതും അവനവളുടെ വിരലിൽ കടിച്ചു….

അല്ല, എന്താ പെട്ടന്ന് ഇങ്ങനെയൊരു തീരുമാനം….

അറിയില്ല… തോന്നി ഡ്രെസ്സൊക്കെ പാക്ക് ചെയ്തു അച്ചേട്ടനെ വിളിച്ചു….ബുദ്ധിമുട്ടായോ

കുറച്ചു….

ഒരു കണ്ണിറുക്കി അവൻ പറഞ്ഞതും അവളുടെ കൈ അവന്റെ മുഖത്തു പതിഞ്ഞു….

നീയെന്നെ കൊല്ലുമോ മോളേ….

ഏയ്‌…. കൊന്നാൽ ഞാൻ തനിച്ചാവില്ലെടാ…. എനിക്കെന്നും. വേണം…..

അവൻ മറുപടിയൊന്നും പറഞ്ഞില്ല….. വീടെത്തിയതും അവളുടെ സാധനങ്ങളൊക്കെ അവർതന്നെ അതാത് സ്ഥാനത്ത് എടുത്തുവച്ചു, അവളവിടെ മുഴുവൻ നിരീക്ഷിക്കുകയാണ്….

അതൊക്കെയൊതുക്കി ഹർഷൻ അവൽക്കരികിൽവന്നു അവളെ പുറകിലൂടെകെട്ടിപിടിച്ചു…

അരൂ……

ഉം…. എന്റെ റൂം ഏതാ അച്ചേട്ടാ….

നിന്റെ റൂമല്ലേ…. വാ കാണിച്ചുതരാം… ഇപ്പോൾ തന്നെ ……

അവളെ അവിടുന്നെടുത്ത് അവൻ റൂമിലേക്ക് നടന്നു…. അവള് വിടാൻ പറഞ്ഞെങ്കിലും അവനത് കേട്ടതായി ഭാവിച്ചില്ല….. അവന്റെ റൂമിലേക്ക് നടന്നു അവളെ ബെഡിലേക്കിട്ട് അവനവളിലേക്ക് ചാഞ്ഞു ആ അധരങ്ങൾ തന്റെതാക്കി…. ആദ്യം എതിർപ്പ് കാണിച്ചെങ്കിലും പയ്യെ അതില്ലാതായി…… അവന്റെ നാക്ക് അവളുടെ നാക്കിനെ കെട്ടിപിണഞ്ഞു അവയെ നുണയാൻ തുടങ്ങി, തിരിച്ചവളും ഒടുക്കം ശ്വാസം മുട്ടിയതും അവനവളിൽനിന്നും അകന്നുമാറി….. അവളൊന്നും മിണ്ടാതെ ചരിഞ്ഞുകിടക്കുകയാണ്, ഹർഷനവളുടെ വയറിലൂടെ കയ്യിട്ട് തന്നോട് അടുപ്പിച്ചു…..

അരൂ   ….. I ലവ് യു  …….

അതൊക്കെ പിന്നെ, എനിക്ക് വിശക്കുന്നു കഴിക്കാൻ എന്തേലും താ……

എന്നാൽ പിന്നെ മോളൊന്ന് എണീറ്റെ… നമുക്ക് ഒരുമിച്ചു കിച്ചണിൽ കയറാം….

ഞാനോ… കിച്ചണിലോ

അതെ നീ തന്നെ…. ഒന്നും ചെയ്യാനല്ല, ചുമ്മാ അവിടെ നിന്നാൽ മതി എന്റൊപ്പം….. ഞാൻ ചെയ്തോളാം

അങ്ങനെയാണേൽ ഓക്കേ….

രണ്ടുപേരുംകൂടെ കിച്ചണിൽ കയറി ബ്രേക്ഫാസ്റ് ഉണ്ടാക്കി……അവിടം മുതൽ തുടങ്ങുകയായിരുന്നു അവരുടെ ആഘോഷം…..

ഹർഷന്റെ നെഞ്ചിൽ ഒരു കുഞ്ഞിനെയെന്നപോലെ പറ്റിച്ചേർന്നു കിടക്കുകയാണവൾ….. അവന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ഇരുവരും എഴുന്നേൽക്കുന്നത്……

ആരാ അച്ചേട്ടാ….

അമ്മായി…… ഒരു മിനിറ്റ്…..

അവൻ എളുപ്പം കോൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു…..

ഹലോ….

മോനേ….. നീയൊന്ന് ഇവിടം വരെ വരോ….

എന്താ അമ്മായി…

അതൊക്കെ വന്നിട്ട് പറയാം…. കുട്ടി ഇങ്ങട് വായോ…..പറ്റാണേൽ ഇന്നെന്നെ വായോ……

ഉം…. വരാം…..

ഫോൺ കട്ടായതും അവളവനെ നോക്കി പുരികംപൊക്കി ….

എന്താന്ന് അറിയില്ല… അങ്ങട് ചെല്ലാൻ പറഞ്ഞു……

പോണുണ്ടോ….

പോണം….. നിനക്ക് എക്സാം അല്ലെ….. അല്ലായിരുന്നേൽ ഒരുമിച്ചു പോവായിരുന്നു, ഇതിപ്പോ എന്തുചെയ്യും…. നീയൊരു കാര്യം ചെയ്യ്, അങ്ങട് പോയിനിന്നോ… ഇവിടെ തനിച്ചു

ഞാൻ ഇവിടെ  നിൽക്കാം…. ഡോണ്ട് വറി….

അരൂ നീ തനിച്ചെങ്ങനെ……

കൂടെ അചേട്ടനില്ലേ…. വൈകണ്ട…. പെട്ടന്ന് പൊക്കോ…..

ഹ്മ്…….

അവളെ അവിടെ തനിച്ചുവിടാൻ അവനോട്ടും. താല്പര്യമില്ലായിരുന്നെങ്കിലും അവളുടെ വാശിയ്ക്ക് വഴങ്ങി അവനത് സമ്മതിച്ചു……. യാത്രയിലുടെനീളം അമ്മായി ഇത്രയും അത്യാവശ്യമായി വിളിച്ചതിന്റെ കാരണം അന്വേഷിക്കുകയായിരുന്നു അവൻ…… അവരുടെ സംസാരത്തിൽ പതിവിന് വിപരീതമായികണ്ട പരിഭ്രമത്തിന്റെ കാരണം എത്ര ആലോചിച്ചിട്ടും അവനു പിടികിട്ടിയില്ല…….

വീട്ടിലെത്തിയപ്പോൾ കണ്ടു അമ്മായി വഴിയിലേക്ക് കണ്ണും നട്ട് ഇരിക്കുന്നത്…

അമ്മായി……. എന്താ…. എന്താ ഉണ്ടായത്……

കുഞ്ഞെത്തിയോ……

എന്താ വയ്യേ…..

എനിക്കൊന്നുല്ല്യ……. മോനേ……

എന്താണേലും മടിക്കാതെ പറാ……

മാധവൻ ഇവിടെ വന്നിരുന്നു…… മോനേ ഹർഷാ…… എനിക്കൊന്നുമറിയില്ല….. അവനെന്തൊക്കയോ പറഞ്ഞു…… നമുക്കാതെന്തിനാ മോനേ, അതില്ലെങ്കിലും നിനക്കും, അതുകഴിഞ്ഞുള്ള ഏഴുതലമുറയ്ക്കും ഉണ്ണാനുള്ളവക നിന്റെ അച്ഛനായിട്ട് ഉണ്ടാക്കിയിട്ടില്ല, അത് നമുക്ക് വേണ്ടെടാ…. നീ ആ കേസ് പിൻവലിക്കണം…..

ഇല്ലെങ്കിൽ അയാളെന്തു ചെയ്യും……

മോനേ…… അയാള് നിന്നെ കൊന്നുകളയാനും മടിക്കില്ലെന്നാ പറഞ്ഞത്…….

അമ്മായി…… ആ സ്വത്തിനു വേണ്ടിയല്ല, അത് അമ്മായിക്ക് അവകാശപ്പെട്ടതാ….. ഒപ്പം ന്റെ അച്ഛനും….. അതൊറ്റയ്ക്ക് അയാളെടുക്കണ്ട…. എനിക്കതിൽ നിന്നും ഒന്നും വേണ്ട, ബട്ട്‌ അമ്മായിക്ക് വേണം അതെന്റെ വാശിയാ….. എന്തായാലും നാളെയല്ലേ വിധി…. നോക്കാം എന്താകുമെന്ന്… തോൽക്കുമെന്ന് ഉറപ്പായപ്പോൾ വന്നതാകുമിവിടെ………

എടാ മോനേ…. എനിക്ക് പേടിയാകുന്നു…..

അമ്മായി പേടിക്കണ്ട…….. എനിക്ക് നല്ല വിശപ്പ് കഴിക്കാൻ എന്തേലുമെടുക്ക്…..

അവനവരെ അവിടുന്ന് പറഞ്ഞയച്ചു കുറച്ചുമാറി തന്റെ ഫോണെടുത്തു അപ്പുവിനെ വിളിച്ചു……ഒറ്റ റിങ്ങിൽ തന്നെ അവള് അറ്റൻഡ് ചെയ്തു…..

അച്ചേട്ടാ…. അവിടെയെത്തിയോ… അമ്മായി ഓക്കേ അല്ലെ….. എന്താ പ്രശ്നം……

ഒന്ന് പയ്യെ ചോദിക്ക് ഇല്ലേൽ ശ്വാസം മുട്ടും…..

പറയുന്നുണ്ടോ…..

ഞാനിവിടെയെത്തി……. അത് ചെറിയൊരു പ്രശ്നമാ..അവിടെ വന്നിട്ട് പറയാം…. ഞാൻ എന്തായാലും രണ്ടുദിവസമെടുക്കും തിരിച്ചെത്താൻ…. പിന്നെ മോളൂ….. ഫുഡ് നീ ഒറ്റയ്ക്ക് ഉണ്ടാക്കേണ്ട പുറത്തു നിന്ന് കഴിച്ചാൽ മതി….. പിന്നെ നന്നായി പഠിക്കണം…. കിടക്കുന്നതിനുമുൻപ് ജനലും കതകുമെല്ലാം അടച്ചെന്ന് ഉറപ്പാക്കണം……. ഫുഡ് മര്യാദക്ക് കഴിക്കണം….. വെറുതെ ടെൻഷനാകരുത്……..

ഉം…. ഓക്കേ…… പെട്ടന്ന് വന്നേക്കണേ…… ഞാൻ കാത്തിരിക്കും….

ഓക്കേ…. ബൈ…..

കോള് കട്ടാക്കി അവൻ അമ്മായിടെ അടുത്തേക്കുച്ചെന്നു….

ഹർഷാ നിക്ക് നിന്നോട് മറ്റൊരു കൂട്ടം ചോദിക്കാനുണ്ട്….. പ്രതാപൻ ഇവിടെ വന്നിരുന്നു…. കേട്ടതൊക്കെ സത്യാണോ…..

തുടരും