എന്തിനെന്നറിയാതെ : ഭാഗം 43

രചന – എഴുത്തിനെ പ്രണയിച്ചവൾ

അപ്പുവും അമ്മായിയും വരുന്നതുകണ്ടതും ജാനകിയുടെ കണ്ണുകൾ തിളങ്ങി, അവര് വേഗം അവരുടെയടുത്തേക്കായിവന്നു….

ജാനകി…. നീയെങ്ങനെ ഇവിടെ….

സുഭദ്രേചി……

അതും വിളിച്ചു അവര് ഒരു കുഞ്ഞിനെയെന്നപോലെ അവര് അമ്മായിയുടെ തോളിലേക്ക് ചാഞ്ഞു കരയാൻ തുടങ്ങി….

ജാനകി… ഏയ്‌ … നീ എവിടെയായിരുന്നു…. ഇതാ ഇത് നിന്റെ മോളാ… അറിയോ നിനക്കിവളെ….

അവരെ നേരെ നിർത്തി അമ്മായി ചോദിച്ചതും അവരുടെ കണ്ണുകൾ ചുറ്റും തിരയാൻ തുടങ്ങി….

ഈ കുട്ടി ഇതെവിടെ,

അതും പറഞ്ഞു അവര് അവളെ തേടിയതും, അവരുടെ കണ്ണുകൾ അനിതയോട് സംസാരിക്കുന്ന അപ്പുവിൽ പതിഞ്ഞു….

ആന്റി…… ഞാൻ വന്നത് ബുദ്ധിമുട്ടയെന്ന് അറിയാം…. അർജുനോട് സംസാരിച്ചിട്ട് ഞാൻ പെട്ടന്ന് പൊക്കോളാം ഇവിടുന്ന്…..

തലകുനിച്ചു അവള് പറഞ്ഞതും അനിത അവളുടെ തോളിൽ തട്ടി ….

അപ്പൂ…. ഹർഷൻ എന്നെ വിളിച്ചിരുന്നു….. പറഞ്ഞു അവൻ എല്ലാം…… നിങ്ങള് ഒന്നായല്ലോ അതുമതിയെനിക്….. പിന്നെ മോളെ ഞാൻ നിന്നോട് വഴക്കിട്ടത് മറ്റൊന്നുംകൊണ്ടല്ല, ഹർഷന്റെ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല അതാ ഞാൻ മോളെ എന്തോ പറഞ്ഞത്… അല്ലാതെ നിന്നോട് എനിക്കൊരു വിരോധവുമില്ല……. സത്യം പറഞ്ഞാൽ ഞാൻ അർജുൻ അവൻ, നീയവന്റെ ഭാര്യാണെന്ന് പറഞ്ഞപ്പോൾ അംഗീകരിച്ചതായിരുന്നു നിങ്ങടെ ബന്ധം….. എന്നാൽ…. മോൾക്കെന്നോട് ദേഷ്യം ഒന്നും ഇല്ലാല്ലോ …

ഇല്ലെന്റി…. അതിനു എനിക്ക് കഴിയോ …ആന്റി എനിക്ക് എന്റെ അമ്മയായിരുന്നു….. I മിസ്സ്‌ യു…..

ഞാനും മിസ് ചെയ്തു നിന്നെ….

ഞാൻ അർജുനെ കണ്ടിട്ട് വരാം, ബാക്കി നമുക്ക് എന്നിട്ടാകാം….

അവള് അനിതയുടെ താടിത്തുമ്പില്പിടിച്ചു അവരുടെ മൂക്കിൽ  മൂക്ക് മുട്ടിച്ചു അർജുന്റെ റൂമിലേക്ക് നടന്നു……

അഭീ…… ഒരു കാര്യം പറഞ്ഞേക്കാം… മേലാൽ  . മേലാൽ ആ മോൾടെ കാര്യം പറഞ്ഞുപോവരുത്…. കേട്ടല്ലോ .. I cant….

അർജൂ…. നീയെന്താടാ ഇങ്ങനെ ….. ശരിക്കുമൊന്ന് ആലോചിച്ചുനോക്ക് …..

ഇറങ്ങിപ്പോടാ….

അർജുൻ shout ചെയ്യുമ്പോഴാണ് അവളെങ്ങോട്ട് വന്നത്….. അവളെ കണ്ടതും അഭി അടുത്തേക്ക് വന്നു…. അർജുന്റെ കണ്ണുകളിൽ സന്തോഷത്തിന്റെ അലകളടിഞ്ഞു…..

അപ്പൂ…… സുഖാണോ… എന്നാലും പോകുമ്പോൾ ഒരു വാക്ക് പറയാമായിരുന്നു, ഒന്നില്ലേലും കുറച്ചു കാലം നമ്മള് ഒരുമിച്ചായിരുന്നില്ലേ….

സോറി ഡാ….. ഞാൻ പെട്ടന്ന് എന്തോ ആ ഒരു ഇതിൽ പോയതാ …

ഓഹ്… അല്ലാതെ ഹർഷൻ വിളിചിട്ടില്ലേ….

ഉള്ളിൽ നുരഞ്ഞുപൊന്തിയ ദേഷ്യം ഉള്ളിലൊതുക്കി അർജുൻ ചോദിച്ചതും അപ്പു അഭിയേയും അവനെയും മാറിമാറി നോക്കി … പിന്നെ അവന്റെ അടുത്തേക്ക് വന്നു…

അർജുൻ….. ഹൌ are യു…

എനിക്കെന്തായാലു നിനക്കെന്താ    ഞാൻ ആരാ നിന്റെ….നീ ഹർഷന്റെ കാര്യങ്ങൾ നോക്കിയാൽ മതി    ….

അർജൂ…. നീയെന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത്… വയ്യാത്തതല്ലേ…. സൊ….. മെല്ലെ സംസാരിക്ക്….കണ്ടോ … ബ്ലീഡിങ്…

അവന്റെ ട്രിപ്പിട്ട കയ്യിൽനിന്നും ബ്ലഡ്‌ വരുന്നത് ചൂണ്ടി അവള് പറഞ്ഞതും അവൻ പുച്ഛിച്ചു…..

ബ്ലഡ്‌ അല്ലെ…. നീയത് നോക്കണ്ട    ….

കണ്ടോ അപ്പു, ഇതാണ് ഇവന്റെ സ്വഭാവം     .. ചിലസമയത്ത് ഈ സംസാരം കേൾക്കുമ്പോൾ മുഖത്തുനിന്നും കൈയെടുക്കാൻ തോന്നില്ല…..

അഭി ദേഷ്യത്തോടെ പറഞ്ഞതും അപ്പു ചിരികടിച്ചുപിടിച്ചു അവനെനോക്കി .

അഭി, എനിക്കൊന്ന് അർജുനോട് തനിച്ചു സംസാരിക്കണം….

ഓഹ് sure….

അവൻ പെട്ടന്ന് പുറത്തേക്കിറങ്ങി കതക് ചാരിവച്ചു…….

അപ്പു അർജുന്റെ അടുത്തായി ഇരുന്നു      ….

അർജൂ….. നീയെന്തിനാ ഇങ്ങനെ ബീഹെവ് ചെയ്യുന്നത്…..

നിന്നെ ബോധിപ്പിക്കേണ്ട ആവശ്യമെനിക്കില്ല…… എനിക്കൊരറ്റ കാര്യം മാത്രം അറിഞ്ഞാൽ മതി…. നിനക്ക് ഹർഷനെ ഇഷ്ടാണോ…. ഇഷ്ടം മീൻസ് ലവ്…… ആണോ……

ഞാൻ അച്ചേട്ടനെ, ഹർഷേട്ടനെ സ്നേഹിക്കുന്നതിൽ അർജുന് എന്തേലും ബുദ്ധിമുട്ടുണ്ടോ …

ഉണ്ട്….. നീയെന്റെ ഭാര്യയാ…. അതുകൊണ്ട് എനിക്ക് ബുദ്ധിമുട്ടാണ് … ഇപ്പോഴെന്നല്ല എപ്പോഴും . .. മനസിലായോ…

നോ …..മനസിലാവില്ല അർജുൻ…..

വാട്ട്‌ യു മീൻ….. നിനക്ക് അവനെ ഇഷ്ടാണെന്ന് , അവന്റെകൂടെ ജീവിക്കണമെന്ന്…. അപ്പൂ നീ മറന്നുപോയോ, നീ എന്റെ ഭാര്യയാ, നിയമപ്രകാരം നിനക്ക് അവനോടൊത്ത് ജീവിക്കാൻ കഴിയില്ല…..

അർജുൻ…..

ഒരു ഞെട്ടലോടെ അവളവനെ വിളിച്ചു…..

അപ്പൂ   …. എനിക്ക് നിന്നോട് ഇമ്പോര്ടന്റ്റ്‌ ആയുള്ള ഒരു കാര്യം പറയാനുണ്ട്…..

തുടരും

 

Leave a Reply