രചന – എഴുത്തിനെ പ്രണയിച്ചവൾ
എന്താടാ മുഖം വല്ലാതിരിക്കുന്നത്… എന്തേലും പ്രശ്നമുണ്ടോ….
മ്ച്…..
വണ്ടിയിൽകയറിയിരുന്നു അവളവന്റെ തോളിലേക്ക് ചാഞ്ഞു….അവൻ പതിയെ ഡ്രൈവ് ചെയ്യുകയാണ്…
മോളേ…. പറാ എന്തുപറ്റി…
വയറുവേദന..
ഹോസ്പിറ്റലിൽ പോവാം…
വേണ്ട….
അതെന്താ…..
വേണ്ടെന്ന് പറഞ്ഞില്ലേ..
അവള് ചീറിയതും അവനവളെ ചേർത്തുപിടിച്ചു വയറിൽ കയ്യമർത്തികൊണ്ട് നെറ്റിയിൽ ചുണ്ടമർത്തി…..
വാങ്ങണ്ടേ…..
ഉം…..
മോളിവിടെയിരിക്ക് ഞാൻ വാങ്ങിവരാം…….
അച്ചേട്ടാ പെയിൻ കില്ലർ കൂടെ വാങ്ങണം…
സോറി…. വാങ്ങില്ല പെയിൻ എല്ലാം ഞാൻ മാറ്റിത്തരാം…..
അവള് വയറിൽപൊത്തിപിടിച്ചു അവിടെ കുനിഞ്ഞിരുന്നു, അവൻ വ.ഗം ചെന്ന് അവൾക്കാവശ്യമായ സാധനങ്ങളൊക്കെ വാങ്ങിവന്നു…. വീട്ടിലേക്ക് അവനവളെ എടുത്തുനടക്കുകയാണ് ചെയ്തത്, ബെഡിൽ കൊണ്ടുകിടത്തി അവനവളുടെ വയറിൽ പതിയെ തഴുകി, ഒപ്പം കൈകാലുകൾ തടവികൊടുത്തു, തലയിൽ മസാജ് ചെയ്തു…. അതെല്ലാം അവളെ കൂടുതൽ കംഫർട് ആക്കുകയായിരുന്നു…….രാത്രി അവന്റെ മടിയിലിരുന്നു നെഞ്ചിലേക്ക് ചാഞ്ഞുകിടന്നു ഒരു കുഞ്ഞിനെപോലെയാണ് അവളുറങ്ങിയത്…….
പിറ്റേന്ന് കണ്ണുതുറന്നപ്പോഴും അവനവളെയും ചേർത്തുപിടിച്ചു അങ്ങനെ ഇരുന്ന് ഉറങ്ങുകയാണ് ….അതുകണ്ടതും അവളുടെ കണ്ണുകൾ ഈറനണിഞ്ഞു…..
അച്ചേട്ടാ….
എന്താ വാവേ…. വേദന കൂടിയോ….
മ്ച്
പിന്നെ….
ഒന്നുല്ല….. I ലവ് യു……
അവനെകെട്ടിപിടിച്ചു അവള് പറഞ്ഞതും അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു……
ലവ് യു ടൂ…..
പരസ്പരം പ്രണയിക്കാൻ മത്സരിച്ചുകൊണ്ട് ഓരോ ദിവസങ്ങളായി കൊഴിഞ്ഞുവീണു…..
അച്ചേട്ടാ… കഷ്ടമുണ്ട്ട്ടോ…. എനിക്ക് എന്തേലും എമർജൻസി ഉള്ളപ്പോൾ മാത്രമാ അച്ചേട്ടന് എവിടേലും പോവാനുണ്ടാകുക…..എന്നോട് മിണ്ടണ്ട ഞാൻ തെറ്റി….
രാവിലെ അവനോട് വഴക്കുണ്ടാക്കുകയാണവൾ….
എടാ മോളേ…. ഇതത്രയ്ക്കും എമർജൻസി ആയതുകൊണ്ടല്ലേ……. ഒന്ന് മനസിലാക്ക്… അല്ലേൽ നീയൊരു കാര്യം ചെയ്യ് എന്റൊപ്പം പോരെ….
അപ്പോൾ എന്റെ പ്രോജക്ടോ… അതെന്ത് ചെയ്യും ഇന്നാണ് ഫൈനൽ സബ്‌മിഷൻ… അച്ചേട്ടാ പ്ലീസ് അച്ചേട്ടാ… ഇനി ഞാൻ ഇങ്ങനെ പറയില്ല… പ്ലീസ്… എനിക്ക് പറ്റാത്തതുകൊണ്ടല്ലേ……
എനിക്ക് പറ്റോ..
പറ്റും.. അതോണ്ടാണല്ലോ പോവുന്നത്.. അതും ഡൽഹിക്ക്… എനിക്കറിയാം അവിടെ വല്ല പെൺപിള്ളേരും എമർജൻസി ആയി ചെല്ലാൻ പറഞ്ഞുകാണും… അതാണല്ലോ എന്നെ ഒഴിവാക്കി പോകുന്നത്….
എന്റെ മോള് പോകുന്ന റൂട്ട് എനിക്ക് മനസിലായി…. ബട്ട് its വെരി ഇമ്പോര്ടന്റ്റ്…. ബോർഡ് മീറ്റിംഗ് ആണ്… എനിക്ക് പകരം മറ്റൊരാളെ അയക്കാനും പറ്റില്ല… അതുകൊണ്ടല്ലേ… പ്രൊജക്റ്റ് നമുക്ക് പിന്നെ വെച്ചാലോ…..
പിന്നെ എന്റെ മറ്റവന്റെ യൂണിവേഴ്സിറ്റി ആണല്ലോ എന്റെ സൗകര്യത്തിന് കാര്യങ്ങൾ ചെയ്യാൻ…
വെച്ചില്ലെങ്കിൽ ഞാൻ ഫെയിൽ ആകും അച്ചേട്ടാ…… അച്ചേട്ടൻ പൊക്കോ… എനിക്കൊരു പ്രശ്നവുമില്ല…. ഞാൻ ചത്തെന്നു അറിയുമ്പോഴും അച്ചേട്ടന്റെ കാര്യങ്ങൾ മാറ്റിവെയ്ക്കരുത്… അപ്പോഴും അതിന് ഇമ്പോര്ടൻസ് കൊടുക്കണം… അതാണല്ലോ വലുത്….. നോക്കിക്കോ തന്നോട് ഞാനിനി ചത്താലും മിണ്ടില്ല….. ഞാൻ ആരുമല്ലല്ലോ…. എനിക്ക് എന്തുപറ്റിയാലും നിങ്ങൾക് കുഴപ്പമൊന്നുമില്ലല്ലോ….
ആഹ്… ഇല്ല… എനിക്കൊരു കുഴപ്പവുമില്ല…. കാര്യങ്ങൾ പറഞ്ഞാലും മനസിലാവില്ല…. ഇതിനു മുൻപുള്ള ഒരുപാട് മീറ്റിംഗ്സ് ഞാൻ ഒഴിവാക്കിയിട്ടുണ്ട്…. നീ പറഞ്ഞിട്ട്… അതുപോലെ ഇത് പറ്റില്ല….. എമർജൻസി ആണ്… പോയെ പറ്റൂ… എന്തുപറഞ്ഞാലും തലയ്ക്കകത്ത് കയറില്ലെന്നുവച്ചാൽ…. ഒന്ന് ചിന്തിക്ക് ഇരുന്ന്… എപ്പോഴും നിന്റെ കാര്യം മാത്രം നോക്കിയാൽ പോരാ…. ഇത്രയ്ക്ക് സെൽഫിഷ് ആവരുത്…..
ഇത്രേം പറഞ്ഞതല്ല, ഇനി എന്റെ പിന്നാലെ വന്നാലും ഞാൻ മിണ്ടില്ല, സത്യായിട്ടും മിണ്ടില്ല… ഞാൻ സെൽഫിഷ് ആണല്ലേ….. ആയിക്കോട്ടെ.. ഇനീം പറഞ്ഞോ എനിക്കൊന്നുല്ല…. ഇനി ഒരിക്കലും മിണ്ടില്ല…. അച്ചേട്ടാ പറഞ്ഞു പിന്നാലെ വരികയുമില്ല…. എന്നോടും മിണ്ടണ്ട.
കണ്ണ് നിറച്ചാണ് അവള് സംസാരിക്കുന്നത്……
നീയേ… എന്തേലും ചെയ്യ്..
എനിക്കൊരു കോപ്പുമില്ല….. ഏത് സമയത്താണാവോ എനിക്കിത് തോന്നിയത്….. കല്യാണം കഴിഞ്ഞെന്നും നിന്നെ സ്നേഹിക്കുന്നുണ്ടെന്നും കരുതി ഇരുപത്തിനാല് മണിക്കൂറും നിന്നെ കെട്ടിപിടിച്ചു ഇരിക്കാനൊന്നും പറ്റില്ല….എന്റേതായ കാര്യങ്ങൾ ഉണ്ട്….. എന്നെ ഡിപെൻഡ് ചെയ്തു ജീവിക്കുന്ന കുറച്ചാളുകളും ഉണ്ട്…. അവരുടെ കാര്യവും എനിക്ക് നോക്കണം…..ഞാൻ കറങ്ങാൻ പോവുന്നതൊന്നുമല്ല….
കുറച്ചു ദേഷ്യത്തിൽ പറഞ്ഞു അവൻ അവിടുന്നിറങ്ങി….. അവൾക്ക് ഒരുപാട് സങ്കടം തോന്നിയെങ്കിലും അതെല്ലാം അടക്കി അവള് കോളജിൽ പോയി…..
അവിടെയെത്തിഅവൻ അവളെ വിളിച്ചെങ്കിലും ഫോൺ ഓഫായിരിന്നു…..
ഛെ…. ഏത് സമയത്താ ദേഷ്യപ്പെടാൻ തോന്നിയത്… ഇതിപ്പോൾ എനിക്ക് ആകെ മനഃസമാധാനകേട് ആയല്ലോ…. കഴിഞ്ഞുടൻ ഇറങ്ങാം…..
മനസിലുറപ്പിച്ചു അവൻ മീറ്റിംഗ് ഹാളിലേക്കു കയറി……
അപ്പൂ …. എന്തുപറ്റി… എന്താ ഒരു സങ്കടം….
ഒന്നുല്ല…..അച്ചേട്ടൻ വഴക്കിട്ടാ പോയെ… എന്തോ ഒരു ഇടങ്ങേറ്…. വൈവ പോലും മര്യാദക്ക് അറ്റൻഡ് ചെയ്യാൻ പറ്റിയില്ല….
നീയാകെ വിളറിയിട്ടുണ്ട്…. ഒരുമാതിരി….
എനിക്കും തോന്നി…. നല്ല ക്ഷീണവും തോന്നുന്നുണ്ട്….. നീ ഫ്രീ അല്ലെ മാളു… ഒന്നെന്റെയൊപ്പം ഹോസ്പിറ്റലിൽ വരോ…….
ഓക്കേ വാ പോവാം…..
രണ്ടുപേരും എളുപ്പം ഹോസ്പിറ്റലിലേക്ക് പോയി…. അവരുടെ ടോക്കൺ വിളിക്കുന്നവരെ ഓരോ.ന്ന് സംസാരിച്ചു അവിടെയിരുന്നു…….
അർപ്പണ…
നേഴ്സ് വിളിച്ചതും പെട്ടന്ന് ചെന്ന്…..
ടേക്ക് യുവർ സീറ്റ്…..
അവളിരുന്ന് അയാളെ മിഴിച്ചുനോക്കി
Are യു മലയാളി…
അയാളുടെ ചോദ്യം കേട്ടതും അവള് തലയാട്ടി….
എന്തുപറ്റി….
നല്ല ക്ഷീണം…. പിന്നെ vomit ചെയ്യാനുള്ള ടെൻഡൻസി…..
മാരീഡ് ആണോ….
ഉം…..
അയലവളുടെ പൾസ് ചെക്ക് ചെയ്തു, പിന്നെ മറ്റൊരു ഡോക്ടറെ റെഫർ ചെയ്തു … ഇതിനിടയിൽ മാളവികയ്ക്ക് എമർജൻസി കോള് വന്നതും അവള് പോയി …..
ചെക്കപ്പ് എല്ലാം കഴിഞ്ഞു അവളിറങ്ങിയതും ഫോണെടുത്ത് ഹർഷനെ വിളിച്ചു…. അവളുടെ കോള് കണ്ടതും അവൻ ചാടികയറി അറ്റൻഡ് ചെയ്തു….
മോളേ… എവിടെയാ… എന്താ ഫോൺ ഓഫ് ചെയ്തത്…. ഞാനെത്ര വിളിച്ചെന്നറിയോ…..
ഓവറക്കല്ലേ… എന്തിനാ വിളിച്ചേ ഇനിം ചീത്ത പറയാനോ….
അല്ല… സോറി പറയാൻ…. സോറി…. അരൂ…. മോളേ റിയലി സോറി…. ഞാൻ വന്നാൽ അതിനുള്ള പ്രായശ്ചിത്തം ചെയ്തേക്കാം…
എനിക്കൊന്നും വേണ്ട…… ഞാനെ ഇപ്പോൾ ഒരാള് പറഞ്ഞിട്ട് വിളിച്ചതാ….
അതാരാണാവോ…. ആരാ മോളൂ…..
പറയട്ടെ…..
ഉം… പറാ.
ജൂനിയർ ഹർഷൻ…..
അതുകേട്ടതും അവനു തന്റെ കാതുകളെ വിശ്വസിക്കാനായില്ല….
ആരാന്നാ പറഞ്ഞെ…
എന്താ ചെവി കേൾക്കാതെ ആയോ…..
ഒന്നൂടെ പറയന്റെ വൈഫി… കേൾക്കാനുള്ള കൊതികൊണ്ടല്ലേ…..
ജൂനിയർ…. ഹ……
പിന്നെയവന്റെ കാതടിപ്പിക്കുന്ന ഒരു ശബ്ദമായിരുന്നു, ഒപ്പം നിലവിളിയും…..
അരൂ……. അരൂ… മോളേ…. എടാ എന്താ ശബ്ദം… ആരാ കരഞ്ഞത്…. നീയെവിടെയാ…… അരൂ….. നീയെന്താ മിണ്ടാത്തെ… എനിക്ക് ടെൻഷനാവുന്നുണ്ട്… എന്തേലും പറയുന്നുണ്ടോ…. അരൂ….. അരൂ…..
അവനലറിയെങ്കിലും തിരിച്ചു മറുപടിയൊന്നുമുണ്ടായില്ല….. കോള് കട്ടാക്കി പലവുരു വിളിച്ചെങ്കിലും സർവ്വം നിശബ്ദമായിരുന്നു…….
സാർ…. പ്ലീസ് കം…
ആരോ വിളിച്ചതും മനസ്സില്ലാമനസോടെ അവനങ്ങോട്ട് പോയി, അവിടുന്ന് പത്തുമിനിറ്റ് കഴിഞ്ഞു കാണും അറിയാത്ത നമ്പറിൽനിന്നും ഒരു കോള് വന്നു, അയാളുടെ വാക്കുകൾ അവനു തന്റെ ശ്വാസമെടുക്കുന്നപോലെയാണ് അനുഭവപ്പെട്ടത്….. കേട്ടപാതി കേൾക്കാത്തപാതി കിട്ടിയ ഫ്ലൈറ്റിന് അവൻ അങ്ങോട്ടുപോയി……..
ഹോസ്പിറ്റലിലേക്ക് കയറുമ്പോൾ ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ അവൾക്കൊന്നും സംഭവിക്കരുതേയെന്ന്……
അവള് ഓപ്പറേഷൻ ആണെന്നറിഞ്ഞതും അവനങ്ങോട്ട് ചെന്ന്…… പുറത്ത് അക്ഷമയോടെ നിൽക്കുമ്പോഴാണ് ഒരു നഴ്സ് വന്നതും അവൻ പ്രതീക്ഷയോടെ അവരെ നോക്കി….
അർപ്പണയുടെ…..
ഞാൻ….. അരു…. അവൾക്കെങ്ങനെയുണ്ട്…..
ഒന്നും പറയാറായിട്ടില്ല… ഇതാ ഓർണമെൻറ്സ്…..
ഒരു പാക്കറ്റ് നീട്ടിയതും അവനത് വാങ്ങി….. അവര് പോയതും അവനത് തുറന്നു നോക്കി…. ചോരക്കറ പറ്റിപ്പിടിച്ചിരിക്കുന്ന താലികണ്ടതും അവനു കണ്ണിലിരിട്ടു കയറുന്നപോലെ തോന്നി…….
ഇതിനിടയിൽ എങ്ങനെയോ കാര്യമറിഞ്ഞ ആദി അവനെ വിളിച്ചുകൊണ്ടേയിരിക്കുന്നുണ്ട്, കോൾ അറ്റൻഡ് ചെയ്തു കാര്യങ്ങൾ അവൻ ഒരുവിധം പറഞ്ഞൊപ്പിച്ചു…….
ആദിയും എങ്ങനെയെല്ലാമോ അവിടെ എത്തിച്ചേർന്നു…..അവളുടെ കാര്യങ്ങൾ അറിയാൻ ഒരുമിച്ചാണ് അവര് ഡോക്ടറെ പൊയ്ക്കണ്ടത്……
അർപ്പണയുടെ…?
ഏട്ടൻ… അല്ല ഏട്ടൻമാരാ….. അപ്പു അവൾക്കെങ്ങനെയുണ്ട്…..
ഒന്നും പറയാറായില്ല…. ആൾടെ ഹസ്ബൻഡ് വന്നില്ലേ….
എന്താ ഹസ്ബന്റോ…. അവളുടെ കല്യാണം കഴിഞ്ഞിട്ടില്ല…
ആദിയാണ് മറുപടി പറയുന്നത്…. ഹർഷന് നോക്കിനിൽക്കാനെ കഴിയുന്നുണ്ടായിരുന്നുള്ളൂ……
ഓഹ്…..
എന്താ അങ്ങനെ ചോദിച്ചത്… ആരെങ്കിലും എന്തേലും പറഞ്ഞോ…
നോ….. She വാസ് പ്രെഗ്നന്റ്….. ബട്ട് ഇപ്പോൾ അബോർട്ട് ആയി….. Thats വൈ……
ആദിയ്ക്ക് ഷോക്കായിരുന്നുഅത്…. ഹർഷൻ മരവിച്ചു നിൽക്കുകയാണ്…..
എന്താ… പ്രെഗ്നന്റോ… ഏയ്… നിങ്ങൾക്ക് മാറിയതാകും… അവളെങ്ങനെയല്ല….. അവൾക്കെന്നെ…. എന്നോടും ഇതുവരെ ഒന്നും പറയാതിരുന്നിട്ടില്ല… എന്തേലുമുണ്ടെൽ എന്നോട് പറയേണ്ടതാ…. അവളെങ്ങനെയല്ല… ഹർഷാ… നിനക്കറിയായിരുന്നോ…. അവള് പറഞ്ഞിട്ടുണ്ടോ… ആരാന്ന് അറിയോ…..
ഞാൻ…. എടാ….
എനിക്കറിയാടാ… നിനക്കും അറിയില്ലെന്ന്… അറിയായിരുന്നേൽ നീ പറഞ്ഞേനെ…. എടാ എങ്ങനെ കഴിഞ്ഞെടാ അവൾക്ക്….. എനിക്ക്…. എനിക്കെന്റെ ചങ്ക് പൊട്ടുന്നപോലെ തോന്നുവാ……
ഹർഷന്റെ അവസ്ഥയും നേരെ മറിച്ചല്ലായിരുന്നു…. ഒരുവശത്ത് അവന്റെ ജീവനായ അപ്പു, മറുവശം ആദി…..
താനാണ് അതെന്ന് വിളിച്ചുപറയൻ ഉള്ളം വെമ്പിയെങ്കിലും ആദിയ്ക്ക് അത് താങ്ങാൻ കഴിയില്ലെന്ന് ഉറപ്പായതുകാരണം അവൻ മൗനംപാലിച്ചു….. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്….
ഹേയ്…
ഡോക്ടറുടെ ശബ്ദം അവരെ ഇരുവരെയും ചിന്തകളിൽനിന്നും ഉണർത്തി….
നിങ്ങള് ഇമോഷണൽ ആവരുത്….. ആ കുട്ടിയുടെ കണ്ടിഷൻ വർസ് ആണ്…. ജീവൻ തിരിച്ചുകിട്ടിയാലും എന്തെങ്കിലും പ്രോബ്ലം ഉണ്ടാവാം… ചിലപ്പോൾ ജീവൻപോലും കിട്ടില്ലാന്ന് വരാം……
നോ….
ഹർഷനാണ് അലറിയത്….
അവൾക്ക് ഒന്നും പറ്റരുത് …. ഒന്നും….
നമുക്ക് മാക്സിമം നോക്കാം…. അതെ പറയാൻ കഴിയൂ… ഞങ്ങളെക്കൊണ്ട് പറ്റുന്നതെല്ലാം ചെയ്യുന്നുണ്ട്…
ആദി തീർത്തും തളർന്നിരുന്നു, ഹർഷനെ കെട്ടിപിടിച്ചു ഒരു കുഞ്ഞിനെയെന്നപോലെ കരയുന്നവനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വലയുകയാണവൻ…..
**************
ഹർഷന്റെ കണ്ണുകൾ നിറയുന്നുണ്ട്, ചുണ്ടുകൾ വിതുമ്പുന്നു…. അനിത തറഞ്ഞു നിൽക്കുകയാണ്….. അവരവനെ തട്ടി….
ഹർഷ….. പിന്നെ എങ്ങനെ…. എനിക്കൊന്നും മനസിലാകുന്നില്ല…. എന്താ ഉണ്ടായത്….
ജീവൻ തിരിച്ചുകിട്ടിയപ്പോൾ അവൾക്ക് ഓർമപ്പോയി….. ആരെയും അറിയില്ലായിരുന്നു, വളരെ പതിയെയാണ്. ആദിയെ അക്‌സെപ്റ്റ് ചെയ്തത്….. എനിക്ക് അവളുടെ ലൈഫിൽ പിന്നെയൊരു സ്ഥാനവുമില്ലായിരുന്നു….. ഇടയ്ക്ക് ആഗ്രഹിച്ചിട്ടുണ്ട്… ആ ആക്‌സിഡന്റിൽ അവള് മരിച്ചിരുന്നെങ്കിലെന്ന്, അങ്ങനെയായിരുന്നെങ്കിൽ എനിക്കും അവളുടെയൊപ്പം മരിക്കായിരുന്നല്ലോ …. ഇത്…. ഇതെനിക്ക് ഒട്ടും സഹിക്കാൻ പറ്റുന്നില്ല…ജീവിക്കുന്ന ഓരോ നിമിഷവും ചത്തുകൊണ്ടിരിക്കുകയാ ഞാൻ….. ആർക്കും അറിയില്ല… ആദിയോട് പറയാൻ എനിക്ക് കഴിഞ്ഞില്ല.. ഞാൻ അവനെ ചതിച്ചെന്നറിഞ്ഞാൽ അതവന് സഹിക്കില്ല…… ആന്റിയ്ക്കറിയോ… ദാ ഈ താലി….. ഇത്… ഇത് ഞാൻ അവൾക്ക്…. അവൾക്ക് കെട്ടിയതാ… ഒരുപാട് സന്തോഷത്തോടെ.. പ്രതീക്ഷകളോടെ….. അന്ന്… അന്ന് തന്നതാ ഏതോ നേഴ്സ് എന്റെ കയ്യിൽ …. അതില്പിന്നെ സൂക്ഷിച്ചുവെക്കുവാ….ആരോടും ഒന്നും പറഞ്ഞിട്ടില്ല…. എല്ലാം അറിയേണ്ടവളു ഒന്നും ഓർമയില്ലാതെ നടക്കുമ്പോൾ ഞാൻ എങ്ങനെയാ…… നിഴലുപോലെ കൂടെനടക്കുന്നത് എന്റെ ജീവനായതുകൊണ്ടാ….. അന്ന്…. അന്നവള്, ഞങ്ങൾക്കിടയിൽ ഒരാളുകൂടെ വരാൻപോകുന്നുവെന്ന് വിളിച്ചുപറഞ്ഞ ആ മൊമെന്റ് അതെനിക് ഇന്നും ഓർമയുണ്ട്.. ആ ഒരു സെക്കന്റ് ഈ ലോകം തന്നെ സ്വന്തമാക്കിയ സന്തോഷമായിരുന്നു എനിക്ക്, എന്നാൽ അതിനടുത്ത സെക്കന്റ്…… അത്….. അതെനിക് ആലോചിക്കാൻ കൂടെ വയ്യാ…… അന്ന് ഞാൻ പോകുന്നതിന് ഒരുപാട് വഴക്കിട്ടിരുന്നു ഞങ്ങള്, എന്നോട് ഇനിയൊരിക്കലും മിണ്ടില്ലെന്നും, എന്നെ അച്ചേട്ടാന്ന് വിളിക്കില്ലെന്നും പറഞ്ഞതാ…. അതില്പിന്നെ അവള് വിളിച്ചിട്ടില്ല… ആ പറഞ്ഞത് അച്ഛട്ടായി….. ഇടയ്ക്ക് തോന്നും ചത്താലോ എന്ന്, എന്നാൽ അവളെയിവിടെ തനിച്ചാക്കി, അതെനിക് വയ്യാ……. ഞാനില്ലെങ്കിൽ അവൾക്കാരാ ഉള്ളത്……. അർജുൻ അവളുടെ കഴുത്തിൽ താലിച്ചാർത്തിയപ്പോൾ മരിച്ചതാ ഞാൻ…..
അവന്റെ വിതുമ്പൽ കരച്ചിലിന് വഴിമാറിയതും അനിത അവനെ ചേർത്തുപിടിച്ചു……
മോനേ ഹർഷാ…. എനിക്കറിയാം നിനക്ക് ഒരുപാട് വേദനിക്കുന്നുണ്ടെന്ന്….. നിന്റെ ഈ സങ്കടം കണ്ട് എനിക്കുപോലും പറ്റുന്നില്ല…. എല്ലാം ശരിയാവും ഞാനുണ്ട് കൂടെ….. അപ്പൂനെ ഞാൻ പറഞ്ഞു മനസിലാക്കാം……..
ബട്ട്….
നീ ടെൻഷനാകല്ലേ….. കണ്ണ് തുടയ്ക്ക്… മോനെ ഹർഷാ… നിന്നോട്…….
ഉം…..
ആന്റി……..
പുറകിൽനിന്നും അപ്പുവിന്റെ ശബ്ദം കേട്ടതും ഇരുവരും തിരിഞ്ഞ് നോക്കി….
തുടരും

by