19/04/2026

എന്തിനെന്നറിയാതെ : ഭാഗം 25

രചന – എഴുത്തിനെ പ്രണയിച്ചവൾ

 

ഫോൺ അടിയുന്നുണ്ടെങ്കിലും  അറ്റൻഡ് ചെയ്യുന്നില്ല…..കുറെ ട്രൈ ചെയ്തതും മറുപ്പുറത്ത് കണക്ട് ആയി…

ഹലോ… അപ്പൂ നീ എവിടാ…. എന്താ വിളിച്ചത്, എന്താ അറ്റൻഡ് ചെയ്യാതിരുന്നത്… ഓക്കേ അല്ലെ…….

ഹലോ…

മറുപ്പുറം അപരിചിതമായ പുരുഷശബ്ദം കേട്ടതും ഹർഷൻ ഒരു നിമിഷം സ്റ്റക്ക് ആയി….

Who are യു….. Where ഈസ്‌ അർപ്പണ, i വാണ്ട്‌ to ടോക്ക് to ഹേർ, where ഈസ്‌ she?

ദിസ്‌ ഈസ്‌ സൗത്ത് ബാംഗ്ലൂർ പോലീസ് സ്റ്റേഷൻ.

വാട്ട്‌…….!!!!!!ഈസ്‌ ദിസ്‌ arppana’s നമ്പർ?

യെസ്…… She ഈസ്‌ ഇൻ our കസ്റ്റഡി……

അതുകേട്ടതും ഹർഷന്റെ തൊണ്ടവരണ്ടു…. മറ്റൊന്നും ചിന്തിക്കാതെ അവനങ്ങോട്ട് പോയി……

സാർ……

അവൻ വിളിച്ചതും ഒരു പോലീസുകാരൻ അവനെ നോക്കി…..

I’m ഹർഷൻ…. അർപ്പണ, she ഈസ്‌ മൈ റിലേറ്റീവ്…. I ജസ്റ്റ്‌ വാണ്ട്‌ to മീറ്റ് ഹെർ പ്ലീസ്……

Its not പോസ്സിബിൾ…..

പ്ലീസ് സർ i ബെഗ് യു…… പ്ലീസ്……

അവൻ പറയുന്നത് അയാള് കേൾക്കുന്നേയില്ല ….

ഹേയ് ഹർഷാ താൻ എന്താ ഇവിടെ….. എനി പ്രോബ്ലം….

പരിചിത ശബ്ദം കേട്ടതും ഹർഷൻ അങ്ങോട്ട് നോക്കി……

സുഭാഷ്…. താൻ എന്താ ഇവിടെ…..

എടോ ഇതെന്റെ പരിധിയിലുള്ള സ്റ്റേഷൻ ആണ്… താൻ എന്താ ഇവിടെ…..

അർപ്പണ…. അവള്….

തന്റെ ആരാ അവള്…..

ഫ്രണ്ടിന്റെ സിസ്റ്റർ….. എന്താ കാര്യം…..

മർഡർ attempt…..

വാട്ട്‌…. Are യു crazy….. എനിക്കറിയാം അവളെ…. She ഈസ്‌ ഇന്നസെന്റ്….

ആയിരിക്കാം ബട്ട്‌…. സംഭവം കുറച്ചു സീരിയസ് ആണ്…..

ഞാനൊന്ന് അവളെ കണ്ടോട്ടെ…… പ്ലീസ്

ഓക്കേ കം….

ഹർഷൻ നോക്കുമ്പോൾ അവളെ ഒരു ബെഞ്ചിൽ ഇരുത്തിയതാണ്, അവള് മുഖവും കുനിച്ചാണിരിപ്പ്….

അപ്പൂ…..

അവന്റെ ശബ്ദം കേട്ടതും അവളവിടുന്ന് ചാടി എണീറ്റ് അവനെ വന്നു കെട്ടിപിടിച്ചു……

ഹർഷേട്ടാ… എന്നെയൊന്നു കൊണ്ടുപോ…. എനിക്ക് പേടിയാവുന്നു….

നീയെങ്ങനെ ഇവിടെയെത്തി… എന്താ ഉണ്ടായത്….

അത്….. രാകേഷ്.. എന്റെ സീനിയർ… അവൻ എന്നെ പ്രൊപ്പോസ് ചെയ്തു, ബട്ട്‌ ഞാൻ അപ്പോൾ തന്നെ റിജക്റ്റ് ചെയ്തു, എന്നാൽ പിന്നാലെ നടന്നു ശല്യം ആയിരുന്നു…. ഒടുക്കം ഇന്ന് എന്നെ കേറിപ്പിടിച്ചപ്പോൾ ഞാൻ വേറൊന്നും നോക്കാതെ കയ്യിൽകിട്ടിയ ബോട്ടിൽ വച്ചു അവന്റെ തലയ്ക്കടിച്ചു, പിന്നെയൊന്നും എനിക്ക് ഓർക്കാൻ പറ്റുന്നില്ല…….

ഹർഷൻ പതിയെ അവളുടെ മുടിയിലൂടെ വിരലോടിച്ചു,

അപ്പൂ….. പേടിക്കണ്ട…. ഞാനുണ്ട് കൂടെ…. ഇവിടെ നിന്നെ തനിച്ചാക്കി ഞാൻ എങ്ങും പോവില്ല….. പോവുന്നെണ്ടെൽ നമ്മളൊരുമിച്ച്, അല്ലേൽ ഇവിടെ ഞാനും നിനക്ക് കൂട്ടിരിക്കാം….

അവന്റെ വാക്ക് കേട്ടതും അവൾക്ക് സന്തോഷമായി…….

സുഭാഷ്….. ഇവള് പറഞ്ഞത് നീയും കേട്ടില്ലേ…. ഒരുത്തൻ കേറിപിടിച്ചാൽ, ബാക്കികൂടെ പിടിച്ചോന്ന് പറഞ്ഞു നിന്നുകൊടുക്കണോ അവനു… അങ്ങനെ നിൽക്കാതിരുന്നതാണോ ഇവള് ചെയ്ത തെറ്റ്……

ബട്ട്‌ ഹർഷാ ആ പയ്യൻ കുറച്ചു ഹോൾഡ് ഉള്ള ടീമാ…

അതുകൊണ്ട്…… ആരെ വേണേലും പിടിക്കാമെന്നാണോ…..

അങ്ങനെ അല്ല……

പിന്നെ എങ്ങനെയാ….. ഇവള് വെറുതെ അടിച്ചതല്ലല്ലോ, കാരണം ഉണ്ടായിട്ടാ…..മോനെ സുഭാഷേ ഇവളെ ഇപ്പൊ വിട്ടില്ലെങ്കിൽ നിങ്ങളെയൊക്കെ പണി ഞാൻ തെറുപ്പിക്കും… അറിയാലോ ഹർഷൻ വെറുതെ ഒന്നും പറയാറില്ല……

ഹർഷാ അവൻ…..

അവന്റെ കാര്യം നീ വിട്ടേക്ക്, അവനെ ഞാൻ ഒന്നുകൂടെ കാണുന്നുണ്ട്, ഇവളെ തൊട്ടാൽ ചോദിക്കാൻ ആളുണ്ടെന്ന് അവനു ഞാൻ അറിയിച്ചു കൊടുക്കാം…..ഇപ്പോൾ ഞങ്ങള് പൊക്കോട്ടെ

ജസ്റ്റ്‌ a മിനിറ്റ്…..

ഓക്കേ……

അയാള് മാറിയതും ഹർശനവളെ ചേർത്തുപിടിച്ചു……

അപ്പൂ are യു ഓക്കേ……

ഉം….

എന്താ മുഖം വാടിയത്…..

എനിക്കെന്തോ പേടിയാകുന്നു….

അവനവളുടെ മുഖം കൈകുമ്പിളിൽ എടുത്തു….

എന്തിനാ പേടി… ഞാനില്ലേ കൂടെ…. ബിലീവ് മി….. ഒന്നും ഉണ്ടാവില്ല…. സ്‌മൈൽ….. നിനക്ക് എന്നെ വിശ്വാസമില്ലേ…

ഉം…. എന്നെക്കാളും….

പിന്നെയെന്താ…. കൂൾ….. നിന്നെ ആരും ഒന്നും ചെയ്യില്ല….. ഇതെന്റെ വാക്കാ…..

അവള് ദീർഘശ്വാസം വിട്ടതും അവൻ പുഞ്ചിരിച്ചു……

ഹർഷാ…. ഇപ്പോൾ പൊക്കോ, ബട്ട്‌ വിളിക്കുമ്പോൾ വരേണ്ടിവരും…..

വിളിച്ചാൽ വരും…. അപ്പു അല്ല ഞാൻ…. എന്നെ വിളിച്ചാൽ മതി, ഏതുപാതിരയ്ക്ക് ആണേലും ഞാൻ വന്നോളാം…. ഇവളെ ശല്യം ചെയ്യരുത്….

അയാള് ഇരുവരെയും ഒന്ന് നോക്കി, പിന്നെയൊന്നും പറയാതെ തിരിഞ്ഞു നടന്നു…. ഹർഷൻ അവിടെനിന്നും അവളുടെ ഫോണും മറ്റുംവാങ്ങി അവളുടെ ചുമലിലൂടെ കയ്യിട്ട് പുറത്തേക്കിറങ്ങി അവളെ വണ്ടിയിൽ ഇരുത്തി അവൻ തിരിഞ്ഞു നടന്നു…

ഹർഷേട്ടാ…….. എങ്ങോട്ടാ…..

ടെൻഷൻ ആവണ്ട… നമുക്ക് ആ രാകേഷിനെ മീറ്റ് ചെയ്യണ്ടേ, അവൻ എവിടെയാ ഉള്ളതെന്ന് ഒന്ന് അന്വേഷിക്കട്ടെ….. എന്നിട്ട് എളുപ്പം വരാം…..

അവള് തലയാട്ടിയതും ഹർഷൻ അങ്ങോട്ട്‌ നടന്നു, അയാളോട് കാര്യങ്ങളൊക്കെ അന്വേഷിച്ചു തിരിച്ചുവന്നവൻ വണ്ടിയെടുത്തു, അപ്പു അവനെത്തന്നെ നോക്കുകയാണ്…..

എന്താടാ…..

എങ്ങോട്ടാ….

ഹോസ്പിറ്റലിലേക്ക്… അവൻ ഹോസ്പിറ്റലിലാ… നമുക്ക് പോയി മീറ്റ് ചെയ്തുവരാം….

അവള് സീറ്റിലേക്ക് ചാരിയിരുന്നു കണ്ണുകളടച്ചു, ഹോസ്പിറ്റലിൽ എത്തിയതും അവൻ അവളെ തട്ടിവിളിച്ചു….

വാ…. ഇറങ്ങ്…

അവള് ഇറങ്ങി അവനെ നോക്കിയതും അവൾക്കരികിൽ വന്നുകൊണ്ട് അവൻ തോളിൽ കൈയിട്ടു….

വാ….

എന്തിനാ അവനെ ഇനി കാണുന്നത്….

ജസ്റ്റ്‌ ഒന്ന് സംസാരിക്കാൻ…

എന്ത്..

അതോ…. അത്…. ആ… ദാ ഈ കുട്ടി എനിക്ക് വളരെ വേണ്ടപ്പെട്ടവൾ ആണ്, ഇവളെ ഉപദ്രവിച്ചാൽ എനിക്കത് സഹിക്കാൻ കഴിയില്ല, ഇനിയിവളെ ഒന്നും ചെയ്യരുത് എന്റെ പൊന്നു സഹോദരാ എന്ന്

തമാശയോടെ അവൻ പറഞ്ഞതും അവള് ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി….

ഇങ്ങ് വാടാ…..

അവൻ വിളിച്ചതും അവള് കൂടെച്ചെന്നു, നേരെ അവൻ കിടക്കുന്ന റൂമിലേക്കാണ് പോയത്, അവന്റെയൊപ്പമുള്ള ആളെ കണ്ടതും അപ്പു ഒരു കുഞ്ഞിനെപോലെ ഹർഷന്റെ പുറകിലേക്ക് നിന്ന്.

അപ്പൂ, ഇവനെ പേടിച്ചാണോ നീ പുറകിലേക്ക് നിൽക്കുന്നത്, മുൻപിലേക്ക് നിൽക്ക്……

അവനവളെ മുൻപിലേക്ക് നിർത്തി അവളുടെ തോളിലൂടെ കയ്യിട്ടു….

എടാ ശബരീഷേ…..

എന്താ അണ്ണാ….

ഇതാരാ നിന്റെ…

രാകേഷിനെ ചൂണ്ടി ഹർഷൻ ചോദിച്ചു…

എന്റെ തമ്പി ആണ്….

ഓഹ്…. എന്നാൽ അവന്റെ കൈ ഞാനിങ്ങു എടുക്കുന്നുണ്ട്, ഇവനിതു കുറച്ചു കാലത്തേക്ക് വേണ്ട…..

അതും പറഞ്ഞു ഹർഷൻ അവന്റെ കൈപിടിച്ച് തിരിച്ചു ഒടിച്ചു… അവനലറി കരയുകയാണ്….

കരയല്ലേടാ…. അതിനുമാത്രം ഒന്നും പറ്റിയില്ലല്ലോ, കോളേജിൽ പോകുന്നുണ്ടേൽ മര്യാദക്ക് പഠിക്കണം അതല്ല പെണ്പിള്ളേരുടെ മെക്കിട്ട് കയറിയാൽ ഇനി നിനക്ക് ജീവനുണ്ടാവില്ല…… ഇവനെ മര്യാദക്ക് വളർത്തിയാൽ നിനക്ക് കൊള്ളാം…. ഇതിന്റെ പേരിൽ ഇവളെ ശല്യം…

രണ്ടുപേർക്കുംനേരെ വിരൽചൂണ്ടി പറഞ്ഞുകൊണ്ട് അവൻ അപ്പുവിനെയും കൂട്ടി അവിടുന്നിറങ്ങി…….

ഹർഷേട്ടാ…..

ഉം…

ഇതാണോ സ്നേഹപ്രകടനം…

ഇങ്ങനെയും പ്രകടിപ്പിക്കാ

അപ്പോൾ നിങ്ങളൊരു ഗുണ്ട ആണല്ലേ……

ഏയ്‌… ഞാനോ….ഞാൻ പാവം…..

ഉവ്വ… നല്ല പാവം…..

അപ്പോഴേ, മോള് പെട്ടന്ന് റെഡിയാവ് നമുക്ക് നാട്ടിൽ പോവാം….

ഏത് നാട്ടിൽ… എന്തിന്

അപ്പൂ… അവിടെ അമ്പലത്തിൽ ഉത്സവമാ, മറന്നോ….

ഞാൻ എന്തിനാ ഹർഷേട്ടാ…. ഏട്ടൻ പോയിട്ട് വാ….. ആദിയേട്ടൻ ഇല്ലല്ലോ… അവിടെ വന്നാൽ ചിറ്റയോടും ചിത്രയോടും തല്ലുപിടിക്കാനെ എനിക്ക് സമയം ഉണ്ടാകൂ…..

അതിനു വീട്ടിൽ പോവണ്ട… നീയെന്റെയൊപ്പം അങ്ങട് പോരെ… അവിടെ അമ്മായില്ലേ….

അത്….

എന്തായാലും നിന്നെയിവിടെവിട്ട് ഞാൻ പോകില്ല അതും ഈയൊരു സിറ്റുവേഷനിൽ
…. നീ ആദിയോട് ചോദിക്ക്…. അവന്റെ തീരുമാനവും അറിയാലോ….

ഹർഷനപ്പോൾ തന്നെ ആദിയെ വിളിച്ചു കാര്യം പറഞ്ഞു…. അവന്റെയൊപ്പം പോവാൻ ആദി നിർദ്ദേശിച്ചതും അവള് മനസ്സില്ലാമനസോടെ സമ്മതിച്ചു……

അവന്റെ വീട്ടിലെത്തിയതും  കണ്ടു ഒരുപാട് ആളുകളെ…

ഹർഷേട്ടാ….. ഇതെന്താ ഇവിടെ ഇന്ന് എന്തേലുമുണ്ടോ… ഒരുപാടാളുകൾ….

എന്റെ അപ്പൂ…. ഇവിടുന്നല്ലേ തിടമ്പ് എടുക്കാറ്, മറന്നോ നീയ്യ്…..

ഓഹ്… അങ്ങനെയൊന്നു ഉണ്ടല്ലേ… അപ്പോൾ ഇവിടെ ഫുൾ ആളുകൾ ആവുമല്ലോ…..

എന്താ ആളുകളെ പേടിയാണോ….

അങ്ങനെ അല്ല… പെട്ടന്ന് കണ്ടപ്പോൾ….

ഇനി ഡയലോഗ് അടിക്കേണ്ട, ഇറങ്ങ്…

അവനെ പുച്ഛിച്ചു അവളിറങ്ങി, അവളെ കണ്ടതും അമ്മായി അടുത്തേക്ക് എളുപ്പം വന്നു…

മോളെ അപ്പൂ… നീയും ഉണ്ടോ…ഹർഷാ നീയെന്താ പറയാതിരുന്നത്..

അമ്മായിക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി… അമ്മായി, അപ്പൂന് നല്ല ക്ഷീണം ഉണ്ട്, റൂം കാണിച്ചുകൊടുക്ക് അവളുറങ്ങിക്കോട്ടെ…..

എനിക്ക് ഉറക്കം ഒന്നുമില്ല….

അപ്പൂ… ഇന്ന് നൈറ്റ്‌ ഉറങ്ങാൻ പറ്റില്ല… അതുകൊണ്ടാ പറയുന്നേ….ഫ്രഷായി ചായ കുടിച്ചിട്ട് കിടന്നുറങ്ങിക്കോ…..

ഓക്കേ

അവളുടെ ബാഗ് കയ്യിൽനിന്നും വാങ്ങി അമ്മായി അവളെയും കൂട്ടി അകത്തേക്ക് നടന്നു….. പരിപാടി എല്ലാം കഴിഞ്ഞു കിടന്നതും പെട്ടന്നുറങ്ങിപ്പോയി,  അമ്മായി തട്ടിവിളിച്ചപ്പോഴാണ് അവള് ഉറക്കമുണരുന്നത്……

മോളേ…. അപ്പൂ…. എണീറ്റെ…. ദാ തിടമ്പ് എടുക്കാൻ സമയമായി….. വേഗം നോക്ക്…..

കണ്ണ് തുറന്നു അവള് അവരോട് ചിരിച്ചു….

അമ്മായി ഹർഷേട്ടനോ…

അവനല്ലേ തിടമ്പ് കൊടുക്കേണ്ടത്, അതിന്റെ ഒരുക്കത്തിലാ…. മോള് പെട്ടന്ന് വാ….

അവര് റൂമിൽനിന്ന് പോയതും അവള് റെഡിയായി അങ്ങോട്ട് ചെന്ന്…… വീട്ടിൽ നിറയെ ആളുകളാണ്, തിടമ്പ് കൊണ്ടുപോയത് ആളുകളും അതിനുപുറകെപോയി, ഒപ്പം അവളും അമ്മായിയും…… അമ്പലത്തിൽ തൊഴുത് തിരിഞ്ഞപ്പോഴാണ് പ്രതാപവർമയെ അവള് കാണുന്നത്…… അയാളവളെ നോക്കി ദഹിപ്പിക്കുന്നത് കണ്ടതും അവളെടുത്തേക്ക് ചെന്ന്……

അപ്പാ….

നീയെപ്പോൾ വന്നു ഹർഷന്റെ കൂടെയാണോ….

ഉം…..

എന്താ വീട്ടിൽ വരാതിരുന്നത്, നിന്റെ തോന്നിവാസത്തിന് നടക്കാനാണ് ഉദ്ദേശമെങ്കിൽ കൊന്ന് വല്ല കുളത്തിലുമിടും പറഞ്ഞില്ലെന്നുവേണ്ട…… എങ്ങനെയാ ഇങ്ങനെ ആവാതിരിക്കുക തള്ളയുടെ സ്വഭാവം ഉണ്ടാകാതിരിക്കുമോ…..

അവള് തലയും കുമ്പിട്ടു നിൽക്കുകയാണ്….

അങ്ങോട്ട്‌ വരുന്നില്ലേ നീ….

ഇല്ല…… ആദിയേട്ടൻ ഇല്ലാലോ… പിന്നെ എന്തിനാ ഞാൻ…..

അശ്രീകരം…. ഇതേ അമ്പലപ്പറമ്പ് ആയിപോയി……

ദേഷ്യത്തിൽ പറഞ്ഞു അയാള് തിരിഞ്ഞു നടന്നതും അവളൊന്ന് ശ്വാസമെടുത്തു…… കുറച്ചു നേരം അവിടെനിന്നശേഷം ശിങ്കാരിമേളം നടക്കുന്നിടത്തേക്ക് പോയി….

ഹേയ്…… ബേബ്…..

തിരിഞ്ഞു നോക്കിയപ്പോൾ വഷളൻ ചിരിയോടെ കാർത്തിക് ആണ്…… അവനെ കണ്ടതും പുച്ഛിച്ചു അവള് നേരെനിന്നു…..

എന്താമോളെ…. എന്നെയൊന്നും മൈൻഡ് ഇല്ലല്ലോ……. ഒന്നില്ലെങ്കിലും നിന്റെ ഭാവി വരനല്ലേ….

ആര് നിന്റെ അപ്പനോ….

എടീ…..

എടീ പോടീ എന്നൊക്കെ വീട്ടിൽപോയി, നിന്റെ വീട്ടുകാരെ വിളി…… നിന്നെ കെട്ടേണ്ടിവന്നാൽ അന്ന് വേണ്ടെന്ന് വെക്കും ഞാനീ ജീവിതം……..

അത്രയ്ക്കൊക്കെ വേണോ……

പോടാ….

എന്തായാലും മോള് ….. തൊട്ടാൽ പൊട്ടുന്ന പ്രായം ആണല്ലോ ……

അതും പറഞ്ഞു അവളുടെ തോളിലൂടെ കയ്യിട്ടതും അവളുടെ കൈ അവന്റെ മുഖത്തു പതിഞ്ഞു….

ഇപ്പോൾ കറക്റ്റ് ആയില്ലേ… നീയെന്നെ തൊട്ട്, നിനക്കിട്ടു പൊട്ടി…… അടുത്തേക്ക് വരണ്ടാ…. നിന്റെ എല്ല് ഞാൻ ഊരും……

നീയെന്നെ ഞൊട്ടും…

എടാ ചെറുക്കാ, ആദിയേട്ടൻ സെൽഫ് ഡിഫൻസിനുവേണ്ട കളരിയൊക്കെ എനിക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്, നിന്റെ മർമ്മത്തിട്ട് തന്നാൽ, നീ പിന്നെ എണീക്കില്ല….. അതുകൊണ്ട് പോവാൻ നോക്ക്……. മാത്രവുമല്ല, ഇവിടെ ഹർഷേട്ടനുമുണ്ട്….. അറിയാലോ നിനക്ക്… അപ്പോൾ ചെല്ല്……

പത്തിമടക്കി അവൻ പോയതും ഹർഷൻ അങ്ങോട്ട്‌ വന്നു കയ്യടിച്ചു…..

കിടു…. പൊളിച്ചു… അവനു അത് തന്നെ വേണം….. നീ ഗുണ്ടി ആണോ…..

സൈറ്റ് അടിച്ചു അവൻ ചോദിച്ചതും അവള് ചുണ്ടുകോട്ടി……

ചുമ്മാ….. എന്തായാലും അത് കലക്കി….. ഇവിടെ നിൽക്കാതെ അങ്ങട് വായോ… അവിടെയല്ലേ തിറ…

അവനവളെ അങ്ങോട്ട് കൂട്ടി, പരിപാടി കഴിയുമ്പോഴേക്കും പാതിരാകഴിഞ്ഞിട്ടുണ്ട്,…..

പിറ്റേന്ന് അപ്പു നോക്കുമ്പോൾ ഹർഷൻ ഒരു റൂമിൽനിന്ന് ഇറങ്ങിവരുന്നതാണ് കണ്ടത്….അവള് അങ്ങോട്ട് നടന്നപ്പോഴേക്ക് അവനത് അടച്ചു പുറത്തേക്കിറങ്ങാൻ ധൃതി വച്ചു….

ഹർഷേട്ടാ, എന്താ കള്ള ലക്ഷണം… ആ റൂമിനകത്ത് എന്താ ഉള്ളത്…

അതങ്ങാട് ചോദിക്ക് മോളെ… എന്നെ ആ ഭാഗത്തേക്ക് അടുപ്പിക്കില്ല, എന്നെ മാത്രല്ല, ആദിയെയും….

അങ്ങനെ ആണേൽ എനിക്കെന്തായാലും അവിടെ ഒന്ന് ചെക്ക് ചെയ്യണം…..

ഇമ്മിണി പുളിക്കും, നീ ഇങ്ങട് വാ… ചെക്ക് ചെയ്യിപ്പിക്ക ഞാൻ…..

പെർമിഷൻ വേണ്ട…

വേണം…..

അവളെങ്ങോട്ട് കയറാൻ തുടങ്ങിയതും അവൻ തടസം നിന്ന്….

ഹർഷേട്ടാ പ്ലീസ്… ഞാൻ ഒന്ന് കണ്ടോട്ടെ….

വേണ്ടന്നെ

അതെന്താ…..

ഇവിടേക്ക് ആർക്കും പ്രവേശനമില്ല…. ഓക്കേ…..

പോ… ഞാൻ തെറ്റി…. ഞാനെ പോവാ….

എങ്ങോട്ട്…..

എന്റെ ഗന്ധർവ്വനെ കാണാൻ…..

തുടരും