19/04/2026

എന്തിനെന്നറിയാതെ : ഭാഗം 47

രചന – എഴുത്തിനെ പ്രണയിച്ചവൾ

മുൻപിൽ പകയോടെ നിൽക്കുന്നവനെ കണ്ടതും അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…..

അച്ചേട്ടൻ……….

അവളുടെ അധരം മൊഴിഞ്ഞു……ഹർഷനെ കണ്ടതും ശ്യാംമും ജിബിയും പരസ്പരംനോക്കി….അവരവനെ അവിടെ പ്രതീക്ഷിച്ചിട്ടേ ഉണ്ടായിരുന്നില്ല, ജിബി അപ്പുവിന്റെ തോളിൽ കൈ അമർത്തിയതും ഹർഷൻ അവനെയൊന്ന് നോക്കി…….

ഡാ….. കൈമാറ്റ്…. നിന്നെയൊക്കെ ഞാൻ ഉറപ്പായും തീർക്കും, എന്നാൽ ഇനിയും അവളെ വേദനയിപ്പിച്ചാൽ, നിന്നെയൊക്കെ ഇഞ്ചിഞ്ചായി കൊല്ലും….. അതുവേണ്ടെങ്കിൽ അവളെ വിട്……

ഒന്ന് പോയെടാ…… ഇവളെ കൊണ്ടുപോകുമെന്ന് കരുതിയിട്ടുണ്ടെൽ ആരൊക്കെ എതിർത്താലും ഞാൻ കൊണ്ടുപോകും….

വീറോടെ ജിബി പറഞ്ഞതും ഹർഷൻറെ കൈകാലുകൾ പ്രവൃത്തിച്ചത് പെട്ടന്നാണ്….. ഓടിച്ചെന്ന് അവന്റെ അടിവയറ്റിൽ കാൽമുട്ട് കയറ്റിയതും ജിബിയുടെ കണ്ണുകൾ പുറത്തേക്ക് തള്ളി…… ശ്യാം അവന്റെയടുത്തേക്ക് വന്നതും ഹർഷന്റെ കൈമുഷ്ടി അവന്റെ മൂക്കിന് പതിച്ചു…..അവന്റെ മൂക്കിൽനിന്നും രക്തം പുറത്തേക്കൊഴുകി……അവര് രണ്ടും ഒരു മൂലയ്ക്ക് ഒതുങ്ങിയെന്ന് മനസിലായതും ഹർഷൻ അരുവിന്റെ അടുത്തേക്ക് വന്നു……

മോളേ…. അരൂ…. നിനക്ക് കുഴപ്പൊന്നും ഇല്ലല്ലോ….

ഇല്ല അച്ചേട്ടാ….. അച്ചേട്ടാ…. ഇവരാ…. ഇവരാ നമ്മുടെ കുഞ്ഞിനെ….. ഇവരെ വെറുതെ വിടരുത് അച്ചേട്ടാ……

അവനവളെ കെട്ടിപിടിച്ചു……

I പ്രോമിസ്…… എല്ലാവർക്കും അവരർഹിക്കുന്ന ശിക്ഷ നൽകിയിരിക്കും…..എനിക്ക് ഇവന്മാരെയല്ല, ഇവന്റെയൊക്കെ പിന്നിലുള്ളവനെയാ വേണ്ടത്…… അരൂ…..

എന്താ അച്ചേട്ടാ…..

I നീഡ് യുവർ ഹെല്പ്…..

എന്താ വേണ്ടതെന്നു അച്ചേട്ടൻ പറഞ്ഞാൽ മതി…. ഞാൻ ചെയ്തോളാം…

നീ ഇവരുടെയൊപ്പം അവന്റെ അടുത്തേക്ക് ചെല്ല്…..

ഓക്കേ…..

ഹർഷാ നീയെന്താ പറയുന്നത്……

ആന്റി….. ആന്റിയുടെ പേടി എനിക്ക് മനസിലാകും….. അരു എന്റെ ജീവനാ

അതും പറഞ്ഞു അവൻ അവളുടെ ചുമലിലൂടെ കയ്യിട്ട് ശ്യാമിന്റെയും ജിബിയുടെയും അടുത്തേക്ക് നടന്നു…..

ഞാൻ പറഞ്ഞത് നീയൊക്കെ കേൾക്കാൻ വേണ്ടിയാ….. നിന്നെയൊക്കെ വെറുതെ വിടാം, ഇതിനുപുറകിലുള്ളവരെ എനിക്ക് തന്നാൽ ….

അത്…. അതുപിന്നെ….

ഞാൻ പറയുന്നപോലെ ചെയ്‌താൽ മതി, ഇങ്ങോട്ട് അയച്ചവന് വേണ്ടത് ഇവളെയല്ലേ, കൊണ്ടുകൊടു, ബട്ട്‌ ഇവൾക്ക് എന്തേലും പറ്റിയാൽ, ഒരു ചെറിയ പൊറലെങ്കിലും സംഭവിച്ചാൽ രണ്ടിന്റെയും ഓരോരോ എല്ലായി ഞാനിങ്ങു എടുക്കും… ഇവളിപ്പോൾ നിങ്ങടെ റെസ്പോൺസിബിലിറ്റി ആണ്…. മനസിലായോ….

രണ്ടും തലയാട്ടിയതും ഹർഷൻ അഭിയെ നോക്കി…..

അഭീ , താങ്ക്സ്….. കറക്റ്റ് ടൈമിലാ നിന്റെ കോള് കിട്ടിയത്…. പിന്നെ നീ ആന്റിയെയും കൂട്ടി അങ്ങോട്ട്‌ പൊക്കോ… ആരും ഒന്നും അറിയണ്ട…..

അതല്ല തനിച്ചെങ്ങനെയാ…ഞാനും വരാം….

ഹർഷൻ അഭിയുടെ ചുമലിൽ കൈവച്ചു…..

വേണ്ട അഭീ…… ഇതെനിക്ക് ഹാൻഡിൽ ചെയ്യാവുന്നതേയുള്ളു…… ഇതിന് പിന്നിൽ ഒരുത്തൻ ആവാനാ ചാൻസ്…… അവൻ ഒരു ചെറ്റയാ, എന്റെ ഏട്ടൻ….. തത്കാലം നിനക്കൊരു പ്രോബ്ലം ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഒന്നാമത് അർജുന് വയ്യാ, നിനക്കും കൂടെ എന്തേലും പറ്റിയാൽ അമ്മയ്ക്കതു സഹിക്കാൻ കഴിഞ്ഞെന്നു വരില്ല…… ഞങ്ങള് പോയിട്ട് വരാം…….

അഭിയ്ക്ക് മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല…. ഹർഷൻ അപ്പുവിനെ അവർക്കൊപ്പം പറഞ്ഞയച്ചു തന്റെ വണ്ടിയിൽ അവരെ ഫോളോ ചെയ്യാൻ തുടങ്ങി…..

ശ്യാമിന്റെയും ജിബിയുടെയും കൂടെ അപ്പുവിനെ കണ്ടതും സാജൻ ഹാപ്പിയായി, അവന്റെ മുൻപിലേക്ക് വരാതെ മറഞ്ഞിരിക്കുകയാണ് ഹർഷൻ……

എന്താ മോളേ, സുഖാണോ നിനക്ക്….

ഇരിക്കുന്നിടത്തുനിന്നും എണീറ്റ് സാജൻ ചോദിച്ചതും അവള് പുച്ഛിച്ചു…..

പുച്ഛമാണെങ്കിലും കാണാൻ നല്ല ചേലുണ്ട്….. ഇതിലാവുമല്ലേ അവൻ. വീണത്…… കുറെ കാലം അവൻ നിന്നെ വച്ചോണ്ടിരുന്നു അനുഭവിച്ചെന്നാണല്ലോ കേട്ടത്, ആർക്ക് ആരെ മടുത്തപ്പോഴാ നീ വേറെ കെട്ടിയത്…. അവനറിയോ നിന്റെ പൂർവചരിത്രം….. എന്തായാലും നീയിനി ഇല്ല, വെറുതെ എന്തിനാ ഇതൊക്കെ അവനെയറിച്ചു ഇപ്പോഴേ വയ്യാത്തവനെ പിന്നെയും വേദനിപ്പിക്കുന്നത്…..

നീ ധൈര്യമായി പറഞ്ഞോ… എനിക്കൊരു ചുക്കുമില്ല……. അച്ചേട്ടന്റെ ഏട്ടനാണെന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി ഇത്തിരിയെങ്കിലും ധൈര്യം ഉണ്ടാകുമെന്ന്, നിന്നെപ്പോലെ ഒരു ആണുംപെണ്ണും കെട്ടവൻ ആണെന്ന് സ്വപ്നത്തിൽപോലും കരുതിയില്ല……

എടീ…..

അലറിക്കൊണ്ട് അവനവൾക്ക് നേരെ കൈ ഉയർത്തിയതും ശ്യാം അവനെ തടഞ്ഞു…. സാജൻ അവനെ ചൂഴ്ന്നു നോക്കിയതും അവൻ തലതാഴ്ത്തി….

ഏട്ടാ…… ഇവളൊരു പെണ്ണല്ലേ…. എന്തിനാ വെറുതെ….

എന്താടാ, നിനക്കിവളോട് ഇപ്പോൾ ഒരു മമത…. കെട്ടാൻ ഉദ്ദേശം ഉണ്ടോ…….

അവനതിന് മറുപടി പറഞ്ഞില്ല….. സാജൻ അവളെ അടിമുടി നോക്കുകയാണ്…..

ഡാ….. നീയെന്തിനാ എന്നെ ഇവിടെ കൊണ്ടുവന്നത്….. സാജാ നീ ഇപ്പോൾ ഇങ്ങോട്ട് ക്ഷണിച്ചു വരുത്തിയത് നിന്റെ മരണത്തെയാ…..

നീയാണോ എന്നെ കൊല്ലാൻ പോകുന്നത്…..

അല്ല, അവൾക്കുവേണ്ടി ഞാനാടാ…….

ഹർഷന്റെ ശബ്ദം കേട്ടതും സാജൻ ഭീതിയോടെ അങ്ങോട്ട് നോക്കി…… ഹർഷൻ വെളിച്ചത്തേക്ക് വന്നതും സാജൻ ഉമിനീരിറക്കാൻ തുടങ്ങി……. പതിയെ അടുത്തേക്ക് വന്നു ഹർഷൻ അവന്റെ കോളറിനു കുത്തിപിടിച്ചു ചുമരിനോട് ചേർത്തു……..

ഹർഷാ…. എന്നെ വിടെടാ…. നമ്മള് ഒരേ ചോരയല്ലേ, ഒരു പെണ്ണിനുവേണ്ടി നീ ഏട്ടനെ കൊല്ലാൻ നോക്കുന്നോ……..

ഏട്ടനോ…. ഏത് വകുപ്പിൽ……… പിന്നെ ഞാനല്ല നിന്നെ കൊല്ലുന്നത്, ദാ ഇവന്മാരാ, എന്റെ അരുവിനെ കൊല്ലാൻ നീ പറഞ്ഞയച്ചവന്മാർ…… അല്ലേടാ…..

ഹർഷൻ ചോദിച്ചതും അവര് തലയാട്ടി…… സാജൻ ഇരുവരെയും. ദേഷ്യത്തില്നോക്കി അവിടുന്നിറങ്ങി നടക്കാൻ നോക്കിയെങ്കിലും ഹർശനവനെ പിടിച്ചു പുറകിലോട്ട് തള്ളി….

ശ്യാം and ജിബി…..

ഹർഷന്റെ ശബ്ദം ഉയർന്നതും അവന്റെ ആജ്ഞ പാലിക്കാൻ എന്നോണം രണ്ടുപേരും മുന്നോട്ടാഞ്ഞു…. രണ്ടുപേരുംകൂടെ സാജനെ ചവിട്ടിക്കൂട്ടി….

അരൂ…… നമുക്ക് പുറത്തേക്ക് നിൽക്കാം…. വന്നേ……

ഹർഷൻ അവളെയുംകൊണ്ട് പുറത്തേക്കിറങ്ങി…. അവൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവളവന്റെ കൈപിടിച്ച്…..

അരൂ… മോളെ…… അവന്റെ അവസാനം എന്റെ കൈകൊണ്ട് ആവണം, ഇല്ലെങ്കിൽ എനിക്കൊരു സമാധാനവുമുണ്ടാകില്ല…. നിന്നെയും എന്നെയും അകറ്റിയതിനുള്ള ശിക്ഷ കൊടുക്കണ്ടേ…..

ഉം…. ബട്ട്‌ അച്ചേട്ടാ….. നമ്മള് കുറേകാലം അകന്നു നിന്ന്…. ഇനിയും അചേട്ടനിൽ നിന്നും അകലെണ്ടിവന്നാൽ എനിക്ക് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല….

എനിക്കൊന്നും സംഭവിക്കില്ല…. പ്രോമിസ്……എനിക്കും വയ്യ നിന്നെ പിരിഞ്ഞു…… അപ്പോൾ എന്റെ മോള് ഇവിടെ നിൽക്കു…. ഞാൻ പോയിട്ട് എല്ലാം അവസാനിപ്പിച്ചു പെട്ടന്ന് വരാം……

അവളെ ചേർത്തുപിടിച്ചു അവളുടെ നെറ്റിയിൽ ചുണ്ടുകളമർത്തി അവൻ തിരിഞ്ഞു നടന്നു. അവിടുത്തെ കാഴ്ച കണ്ടതും അവൻ ഞെട്ടി…

തുടരും…..