17/04/2026

എന്തിനെന്നറിയാതെ : ഭാഗം 15

രചന – കഥയെ പ്രണയിക്കുന്നവൾ

ഒരുമണിക്കൂർ കഴിഞ്ഞു കാണും
ഹർഷൻ അങ്ങോട്ടെത്തുമ്പോൾ, അപ്പുവിനെ കണ്ടതും അവന്റെ ഹൃദയംതുടിയ്ക്കാൻ തുടങ്ങി……

ഇവിടുന്ന് പോകുമ്പോൾ അരുവിനെ എന്റൊപ്പം കൊണ്ടുപോകണം…. എത്ര ബുദ്ധിമുട്ടിയാലും കുഴപ്പമില്ല, കൊണ്ടുപോയിരിക്കും ഞാനവളെ…

മനസിലുറപ്പിച്ചു അവനവർക്കടുത്തേക്ക് നടന്നടുത്തു…

അർജുൻ അവന്റെ കൈ അപ്പുവിന്റെ തോളിലൂടെ ഇട്ടിട്ടുണ്ട്….അതുകണ്ടതും ഹർഷന് വല്ലായ്മ തോന്നി…

അരൂ… സുഖാണോ….

ഉം… ഹർഷേട്ടനോ

ഇപ്പോൾ…

ഹർഷാ വാ, അകത്തേക്കിരിക്കാം

അർജുൻ അവനെ അകത്തേക്ക് ക്ഷണിച്ചു, ഒന്ന് മടിച്ചെങ്കിലും ഹർഷൻ ഒപ്പം ചെന്ന്….

ഹർഷൻ എന്താ ചെയ്യുന്നത്…

അവനു. കാപ്പി കൊടുക്കുന്നതിനിടയിൽ അമ്മ ചോദിച്ചു…

ബിസിനസ് ആണ്… ഇവിടെ നിങ്ങൾക്കൊക്കെ അരൂനെ

ആ ചോദ്യം അവൻ പാതിവഴിയിൽ നിർത്തി ..

എന്താ നിർത്തിയത്, എനിക്ക് പെൺകുട്ടികൾ ഇല്ല അതുകൊണ്ട് തന്നെ എനിക്കെന്റെ സ്വന്തം മോളാ അപ്പു…. അല്ലെങ്കിലും മകന്റെ ഭാര്യ സ്വന്തം മോളല്ലേ… ഇവിടെ ഇവൾക്കൊരു കുഴപ്പവും ഉണ്ടാവില്ല

അമ്മ അഭിനയിക്കുകയാണെന്നാണ് അപ്പു കരുതിയത്….എന്നാൽ അവരത് മനസ്സിൽത്തട്ടിയാണ് പറഞ്ഞത്. അർജുൻ ഒരു നിമിഷം ഒന്ന് പതറിയെങ്കിലും പിന്നെയൊരു പുഞ്ചിരിയോടെ അവിടെയിരുന്നു…

അമ്മയും അപ്പുവും അവിടുന്ന് മാറിയതും അർജുനിം ഹർഷനും സംസാരിക്കാൻ തുടങ്ങി.

അർജുൻ ഇന്ന് പോയില്ലേ..

പോയിട്ട് വന്നതാ, അപ്പുവിന്റെ വീട്ടിൽ അറിയോ….

എന്ത്

ഇങ്ങോട്ട് വന്നത്…

ഞാൻ അവിടെ പോയിരുന്നു, അത് ആദിയെയും അരുവിനെയും കാണാനാ… അവരില്ലാത്തയിടത്ത് എന്തിന് പോകണം… ഞാൻ ഒരു കാര്യം ചോദിച്ചാൽ ഒന്നും കരുതരുത്…

എന്താ…

അർജുന് അരൂനെ സ്നേഹിക്കാൻ കഴിയോ, അവളെ ഭാര്യയി അംഗീകരിക്കാൻ കഴിയോ… ഇപ്പോഴല്ല എപ്പോഴെങ്കിലും….

ആ ചോദ്യം അവനോട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഉറപ്പാണ്, അതുകൊണ്ടായിരിക്കും അവനൊന്നു പതറി.

അത്…. എനിക്കറിയില്ല…. ഞാൻ ആലോചിച്ചിട്ടില്ല…. ബട്ട്‌ അവളെ വേദനിപ്പിക്കില്ല, അതിനെനിക്ക് ഒരിക്കലും കഴിയില്ല…. ഏതൊരു അവസ്ഥയിലും ഞാൻ അവൾക്കൊപ്പം ഉണ്ടാകും….

അത് നിന്റെ തോന്നലാ അർജുൻ, ഒരിക്കലും നിനകത്തിന് കഴിയില്ലെന്ന് എനിക്കുറപ്പുണ്ട്, അന്വേഷിച്ചു ഞാൻ നിന്നെ പറ്റി, മറ്റൊരു പെണ്ണിനെ സ്നേഹിക്കുന്ന നിനക്കെങ്ങനെ എന്റെ അരുവിനെ സ്വന്തമായി കാണാൻ കഴിയും… എങ്ങനെ സ്നേഹിക്കും… നിനക്കൊരുപക്ഷെ അവളോട് വെറുപ്പായിരിക്കും തോന്നുക, നീ ആഗ്രഹിച്ച ജീവിതം നശിപ്പിച്ചതിന്…

അതിനവൻ മറുപടിയൊന്നും പറഞ്ഞില്ല, തല താഴ്ത്തിയിരിക്കുകയാണ്.

അർജുൻ, ഞാൻ ഇന്ന് ഇങ്ങോട്ട് വന്നത് അരുവിനെ എന്റൊപ്പം കൊണ്ടുപോകാനാ, അവള് അവിടെ നിന്നോട്ടെ, അതായിരിക്കും അവൾക്ക് നല്ലത്…. അവളുടെ കാര്യങ്ങൾ ഭംഗിയായി ചെയ്യാൻ ആദി എന്നെയ ഏല്പിച്ചത്…. അതുകൊണ്ട് തന്നെ ഞാൻ അവളെ കൊണ്ടുപോകും…

വേണ്ടെന്ന് ഞാൻ പറയില്ല, ബട്ട്‌ അപ്പുവിന്റെ സമ്മതമില്ലാതെ അവളെ ആരും കൊണ്ടുപോകില്ല, അതിന് ഞാൻ സമ്മതിക്കില്ല, ഹർഷൻ പറഞ്ഞതെല്ലാം സത്യമായിരിക്കും അവളുടെ ഏട്ടൻ നിന്നെ ഏല്പിച്ചിട്ടുണ്ടാകും, ബട്ട്‌ നൗ i’m ഹേർ ഹസ്ബൻഡ്… നീ അവളോട് ചോദിച്ചു നോക്ക് കൂടെ വരുന്നുണ്ടോ എന്ന്, ഉണ്ടെന്ന് ആണെങ്കിൽ കൊണ്ടുപോക്കോ .. അല്ലെങ്കിൽ

അർജുനൊന്ന് ചിരിച്ചു….

അവളെന്തിന് ഇവിടെ നിൽക്കണം? നിനക്ക് അവളെ ഭാര്യയായി അംഗീകരിക്കാൻ കഴിയില്ലല്ലോ പിന്നെയെന്തിനാ, അവളുടെ ലൈഫ് സ്പോയിൽ ചെയ്യാനോ…

ഹർഷാ,, നിന്റെ ടെൻഷൻ എനിക്ക് മനസിലാകും ബട്ട്‌ ഞാൻ പറഞ്ഞത് നിനക്ക് മനസിലായിട്ടില്ലെന്നുള്ളതാണ് സത്യം… അവൾക്ക് താല്പര്യം ഉണ്ടെങ്കിൽ നിനക്ക് അവളെക്കൊണ്ടുപോകാം….. പിന്നെ എന്റെ കാര്യം….അതെന്തുവേണമെന്ന് ഞാൻ തീരുമാനിച്ചോളും… നീയതോർത്ത് ടെൻഷൻ ആവണ്ട

നിന്റെ കാര്യമോർത്ത് എനിക്ക് ടെൻഷനാവേണ്ട കാര്യമെന്താ…ഞാൻ അരൂന്റെ കാര്യമാ പറയുന്നത്…

അർജുന് നല്ല ദേഷ്യം വന്നെങ്കിലും അവനത് അടക്കി…

ഇവനെന്തിനാ അവളുടെ കാര്യത്തിൽ ഇത്രയ്ക്കും worried ആവുന്നത്, ഇനി അപ്പു പറഞ്ഞ അവളുടെ ആ കാമുകൻ ഇവനാണോ… ഏയ്‌… അതിനൊരു ചാൻസുമില്ല, ഇവന് വേറെ റിലേഷൻ ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല….പിന്നെ എന്താവും… അല്ല ഇവൻ വിളിച്ചാൽ അപ്പു കൂടെപോവോ…. നോക്കാം…

അർജുൻ ഫോണിൽ തോണ്ടുന്നതിനിടയിൽ ഓരോന്ന് ആലോചിച്ചുകൂട്ടുകയാണ്…

കുറച്ചു കഴിഞ്ഞതും അപ്പു അവരുടെയാടുത്തേക്ക് വന്നു…

അരൂ … ഇതെന്തുപറ്റി… എന്താ നെറ്റിയിലൊരു കെട്ട്… എന്താ ഉണ്ടായത്

വല്ലാത്തൊരു ഭാവത്തോടെ അവൻ ചോദിച്ചതും അർജുൻ അപ്പുവിനെ നോക്കി..

അത് നെറ്റി ഒന്ന് ഇടിച്ചുപോയതാ…

എന്താ അരു ഇത് ശ്രദ്ധിക്കണ്ടേ കൊച്ചുകുട്ടിയാണോ നീ…

ഹർഷൻ അവളോട് സംസാരിക്കാൻ തുടങ്ങിയതും അർജുൻ അവിടുന്ന് എണീറ്റുപോയി….

ഹർഷേട്ടൻ  ആധിയേട്ടനെ കണ്ടിരുന്നോ…

ഉം…

സുഖാണോ ഏട്ടന്, കുഴപ്പമൊന്നുമില്ലല്ലോ …

അവൻ ഓക്കേ ആണ്… ജയിലിൽ ആണേലും നിന്റെ കാര്യത്തിൽ മാത്രമേ അവനു ടെൻഷനുള്ളൂ…

എനിക്ക് ഏട്ടനെ കാണണമെന്നുണ്ട്… എന്നാൽ അങ്ങനെയൊരിടത്ത് കണ്ടാൽ ഞാൻ തകർന്നുപോകും…. ഏട്ടനെ ഈ കേസിൽനിന്ന് ഊരാൻ വഴിയൊന്നുമില്ലേ….

ഇല്ലെന്നവൻ തലയാട്ടി…

ഒരു വഴിയുമില്ലേ…

കേസ് കൊടുത്തയാൾ തന്നെ പിൻവലിക്കണം, അല്ലാത മറ്റൊരു വഴിയുമില്ല…

അവളുടെ ചങ്ക് പിടയുകയാണ്, അതൊരിക്കലും നടക്കില്ലെന്നു അവളുടെ മനസ് പറഞ്ഞു….. ഹർഷൻ അവന്റെ കൈ അവളുടെ തോളിലൂടെയിട്ടിട്ടുണ്ട്……

അരൂ… നീ സങ്കടപെടണ്ട നമുക്കവനെ പുറത്തിറക്കാം, നീ വേദനിക്കുന്നത് എനിക്കോ അവനോ സഹിക്കില്ലെന്ന് അറിയില്ലേ……

അവളൊരു വിളറിയ പുഞ്ചിരിയവന് സമ്മാനിച്ചു….അർജുൻ മാറിയിരുന്നു അവരുടെ സംസാരം ശ്രദ്ധിക്കുകയാണ്…

എന്തായിരിക്കും അപ്പുവിന്റെ ഏട്ടന് പറ്റിയത്… പുള്ളിയെ ഒന്ന് പോയി കണ്ട് കാര്യങ്ങൾ അന്വേഷിക്കണോ, നോക്കാം…

അവൻ മനസ്സിൽ കണക്കുകൂട്ടുകയാണ്….

അരൂ…. ഞാൻ ഒരു കാര്യം ചോദിക്കട്ടെ

എന്താ ഹർഷേട്ടാ…

നീയെന്തിനാ ഇവിടെയിങ്ങനെ നിൽക്കുന്നത്..

എന്താ മനസിലായില്ല…

അല്ല, അർജുൻ അവനു നിന്നെയൊരിക്കലും സ്നേഹിക്കാൻ കഴിയില്ലെന്നുറപ്പല്ലേ, പിന്നെയെന്തിനാ വെറുതെ…

ഏട്ടനെന്താ ഉദ്ദേശിച്ചത്

എന്റൊപ്പം പോര് അങ്ങോട്ട്‌, അവിടെ ആരും നിന്നെ വേദനിപ്പിക്കില്ല…. ആരും, ഇവിടെ നിന്ന് നിന്റെ ജീവിതം നശിപ്പിക്കരുത്….

അർജുൻ അവളുടെ മറുപടിയ്ക്ക് കാതോർക്കുകയാണ്…..

ഹർഷേട്ടാ….. ഞാൻ വരില്ല….

അരൂ….. എന്താ..

ഞാൻ ഒരിക്കലും അങ്ങോട്ട്‌ വരില്ല…. എനിക്കറിയാം അർജുനൊരിക്കലും എന്നെ സ്നേഹിക്കില്ലെന്ന്… അവൻ സ്നേഹിക്കുമെന്ന പ്രതീക്ഷയിലല്ല ഞാനിവിടെ നിൽക്കുന്നത്…. അവനെന്നെ ഭാര്യയായി അംഗീകരിക്കണമെന്നും എനിക്കില്ല….

പിന്നെയെന്തിനാ അരൂ….

ഞാൻ അങ്ങോട്ട്‌ വന്നാൽ അമ്മയുടെ മോളാണ് ഞാൻ എന്ന് എല്ലാവരും മുദ്രകുത്തും…. അത് ശരിയാവില്ല എനിക്കത് സഹിക്കില്ല…. ഇവിടുന്ന് പോയാലും ഒരിക്കലും അങ്ങോട്ട്‌ വരില്ല….. ഒരിക്കലും… ഹർഷേട്ടൻ വിളിക്കണ്ട… അർജുനെന്നെ ഒഴിവാക്കും അതുകഴിഞ്ഞാൽ ഞാൻ ഒറ്റയ്ക്ക് ജീവിക്കും, എന്റെ ജീവിതത്തിലേക്ക് മറ്റൊരാളും കടന്നുവരില്ല…..

അരൂ എന്നാലും…

വേണ്ട ഹർഷേട്ടാ… എനിക്ക് ഇതില്കൂടുതലൊന്നും ആ കാര്യത്തിൽ പറയാനില്ല…. ആ നാട്ടിലേക്ക് ഞാൻ വരില്ല….

മറ്റെവിടെയെങ്കിലും ആണെങ്കിൽ….

എന്താ ഹർഷേട്ടാ

അല്ല മറ്റൊരു കല്യാണം കഴിച്ചു വേറെ എങ്ങോട്ടെങ്കിലും പൊക്കൂടെ എന്ന്….

അതാപ്പോഴത്തെ കാര്യമല്ലേ അതപ്പോൾ നോക്കാം…….

അത്രയും പറഞ്ഞു അവളെടുക്കളയിലേക്ക് തിരിഞ്ഞു നടന്നു…..

അർജുൻ ഒരു നിമിഷം സ്തംഭിച്ചുപോയി….

ഛെ… ഒരിക്കൽപോലും ഞാൻ അങ്ങനെയൊന്നു ആലോചിച്ചില്ലല്ലോ… ശരിയല്ലേ അപ്പു പറഞ്ഞത് അവള് പോയാൽ അവളെയും മറ്റുള്ളവർ.. മാത്രവുമല്ല ഒരു തെറ്റും ചെയ്യാത്തവളെ ഒരുപക്ഷെ ആളുകൾ പലതും പറഞ്ഞു ….. അവൾക്ക് താല്പര്യമില്ലാത്ത സ്ഥിതിക്ക് അവളിവിടുന്ന് പോവണ്ട…. അതിനു ഇനി ഞാൻ സമ്മതിക്കില്ല  .. അല്ല ഞാൻ പോവരുതെന്ന് പറഞ്ഞാൽ അവള് പോകാതിരിക്കുമോ, അതിനുമാത്രം എന്ത് ബന്ധമാ ഞങ്ങള് തമ്മിൽ ഒരു താലികെട്ടി അതല്ലേ ഉള്ളൂ, അതഴിച്ചാൽ തീരില്ലേ ആ ബന്ധം…..

ആരുടെയോ കൈ ചുമലിൽ പതിഞ്ഞതും അവനൊന്നു ഞെട്ടി…. തിരിഞ്ഞപ്പോൾ അപ്പുവാണ്…..

അർജൂ……

എന്താ അപ്പു… നീയിവിടുന്ന് പോവാണോ അവന്റെയൊപ്പം….. നീ എങ്ങും പോവരുത് ഒരിക്കലും… കേട്ടല്ലോ… അപ്പു നിന്നോടാ എന്താ മിണ്ടാത്തത്‌….

ഒരു സ്വപ്നത്തിലെന്നപോലെ അവൻ പറഞ്ഞതും അവള് അക്ഷരാർത്ഥത്തിൽ ഞെട്ടി …

അർജൂ…. നീയെന്താ പറയുന്നതെന്ന് വല്ല ബോധവുമുണ്ടോ….. എന്തുപറ്റി നിനക്ക്…..

ഞാൻ… ഞാനെന്തോ അറിയാതെ… I’m സോറി….

സ്വബോധത്തിലേക്ക് തിരിച്ചുവന്നുകൊണ്ടവൻ പറഞ്ഞു…..

നിനക്ക് എന്തെങ്കിലും എന്നോട് പറയാനുണ്ടോ അപ്പു…..

എനിക്ക് തലവേദനിക്കുന്നു…. മുറിവിന്റെയുള്ളിൽനിന്ന് വല്ലാത്ത കുത്തല്…. നിനക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ……

നീയിങ്ങു വന്നേ… മരുന്ന് കുടിച്ചില്ലേ…. ഇന്നലെ അഭി മരുന്ന് തന്നില്ലേ…

അവളുടെ കൈപിടിച്ച് അകത്തേക്ക് നടക്കുന്നതിനിടയിൽ അവനിത്തിരി ആകുലതയോടെ പറഞ്ഞു….. റൂമിലെത്തി അവനവൾക്ക് മെഡിസിനെടുത്തു കൊടുത്തു……. മെഡിസിനും വാങ്ങി അവള് പോന്നതും അർജുൻ ബെഡിലിരുന്നു…

ഞാൻ എന്താ ഇങ്ങനെയൊക്കെ ബീഹെവ് ചെയ്യുന്നത്…. എന്തുകൊണ്ടാ അപ്പുവിനോട് ഒരടുപ്പം തോന്നുന്നത്…. ഏയ്‌ അത് പാടില്ല…..

സ്വയം തന്നെതന്നെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടവൻ റൂമിൽനിന്ന് പുറത്തിറങ്ങി…. ഹർഷൻ എന്തോ ആലോചിച്ചു സങ്കടപ്പെട്ടിരിക്കുന്നതാണ് അവൻ കാണുന്നത്…..

ഹർഷാ… എന്തുപറ്റി….

ഒന്നുല്ല….. നീയും അരുവും എപ്പോഴാ വീട്ടിലേക്ക് വരുന്നത്……

അത്… അതുപിന്നെ….

ഒരുകാര്യം ചെയ്യാം നിനക്ക് തിരക്കല്ലേ അതുകൊണ്ട് അരു ഇപ്പോൾ എന്റൊപ്പം വന്നോട്ടെ…. നീ പിന്നെ വന്നാൽ മതി നിന്റെ സൗകര്യം പോലെ……

അതുകേട്ടുകൊണ്ടാണ് അർജുന്റെ അമ്മയും അപ്പുവും അങ്ങോട്ട്‌ വരുന്നത്…..

മോനെ ഹർഷാ അതല്ലല്ലോ അതിന്റെ മര്യാദ…. ഇവര്  ഒരുമിച്ചുവരേണ്ടവരല്ലേ… അതും ആദ്യത്തെ വിരുന്നു…. എടാ അർജൂ നിനക്ക് രണ്ടുമൂന്നു ദിവസം ലീവ് എടുത്തൂടെ….

അത്… അതമ്മേ…

ഒന്നും പറയണ്ട…. നിങ്ങള് ഒരുകാര്യം ചെയ്യ് ഇന്ന് തന്നെ ഇവന്റൊപ്പം പൊക്കോ… എന്നിട്ട് രണ്ടുദിവസം അവിടെനിന്നിട്ട് തിരിച്ചു വന്നാൽമതി…..

അവരുടെ സംസാരം കേട്ടതും അപ്പു അർജുനെ നോക്കി…..

ആന്റി… അത്

എന്താ അപ്പു….ഹർഷൻ നിങ്ങളെ വിളിക്കാൻ വന്നതല്ലേ… അപ്പോൾ പോവാതിരിക്കുന്നത് എങ്ങനെയാ….

അമ്മേ… ഞങ്ങള് അടുത്താഴ്ച പോവാം…. ഇവൾക്ക് ക്ലാസ്സ്‌ സ്റ്റാർട്ട്‌ ചെയ്യുന്നതിനുമുന്പ്തന്നെ പോവാം….

ഹർഷന് അർജുന്റെ സംസാരം ഒട്ടും അക്‌സെപ്റ് ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല….അവൻ പല്ലുകടിയ്ക്കുകയാണ്…..

ഞാൻ… ഞാനിപ്പോ എങ്ങനെയാ അരൂനെ….. വയ്യ ഇവളില്ലാതെ ഇനിയും…. ഒന്നും നോക്കാതെ ഇവളെയുംകൂട്ടി ഇവിടുന്ന് പോയാലോ അതല്ലേ നല്ലത്…. അതാകുമ്പോൾ ആർക്കും ഒരു ബുദ്ധിമുട്ടില്ലല്ലോ…. ആരെങ്കിലും മോശമായി എന്തെങ്കിലും അരുവിനോട് പറഞ്ഞാൽ അവരുടെ നാവ് ഞാനിങ്ങു എടുത്താൽപ്പോരേ… അതോടെ തീരില്ലേ ആ പറച്ചില്……

ഹർഷന്റെ ചിന്തകൾ കാടുകയറുകയാണ്…… അർജുനും ചിന്തയിലാണ്ടുകിടക്കുകയാണ്

അർജൂ……….

തുടരും