18/04/2026

എന്തിനെന്നറിയാതെ : ഭാഗം 29

രചന – എഴുത്തിനെ പ്രണയിക്കുന്നവൾ

ഞാൻ നാളെ നൈറ്റ്‌ തിരിച്ചെത്തും നമുക്ക് നേരിട്ട് സംസാരിക്കാം … ഓക്കേ…. അരൂ… കേൾക്കുന്നില്ലേ….

ഞാൻ ജീവനോടെയുണ്ടേൽ സംസാരിക്കാം….

അരൂ…. വേണ്ടത് … അവളുടെയൊരു…. അരൂ…. നിന്റെ തന്ത അങ്ങനെ ചോദിച്ചതിന് ഞാൻ എന്തുചെയ്യാന…. ഇനി അയാളെന്നല്ല ആരുപറഞ്ഞാലും ഞാൻ നിന്നെ വേണ്ടെന്നുവെക്കില്ല.. പിന്നെയെന്തിനാ മോളിങ്ങനെയൊക്കെ പറയുന്നേ….

അച്ചേട്ടൻ കോള് കട്ടാക്കി ഫോൺ ഓഫ് ചെയ്തു വച്ചതോ…. അതെന്തിനായിരുന്നു….

ടെൻഷനായിട്ട്…

എന്തിന്….

എനിക്ക് നിന്നെ ഇഷ്ടാണെന്ന് ഞാൻ ചിത്രയോട് പറഞ്ഞു…. അവളത് ആ തള്ളയോട് പറയും അല്ലെങ്കിലേ ആ പെണ്ണുമ്പിള്ളയ്ക്ക് നിന്നോട് ദേഷ്യാ… ഇതുകൂടെ ആകുമ്പോൾ നിന്നെ എന്തേലും ചെയ്യുമോ എന്നൊരു പേടി… പറഞ്ഞതിനുശേഷമാ അതുവേണ്ടായിരുന്നു എന്നോർത്തത്, പിന്നെ ആകെക്കൂടെ ഒരു ഇടങ്ങേറ്….

അവളൊന്നും മിണ്ടാതെ അവൻ പറയുന്നത് കേൾക്കുകയാണ്……

അരൂ…. എന്താടാ ഒന്നും മിണ്ടാത്തെ…..

ഒന്നുല്ല…. അച്ചേട്ടൻ വെറുതെ ടെൻഷനാകേണ്ട…. എനിക്കൊന്നും പറ്റില്ല…. അച്ചേട്ടനെന്നെ വേണ്ടെന്നുവച്ചാൽപോലും എനിക്കൊരിക്കലും അച്ചേട്ടനെ മറക്കാനോ വെറുക്കാനോ വേണ്ടെന്നുവെക്കാനോ കഴിയില്ല, എന്തൊക്കെ സംഭവിച്ചാലും…… I ലവ് യു മോർ than anything….. വേഗം വായോ അച്ചേട്ടാ, വല്ലാത്തൊരു മിസ്സിംഗ്‌ ഒറ്റപ്പെടൽ, പറ്റുന്നില്ല എനിക്ക് ….

എനിക്കും……ഇവിടുത്തെ കാര്യങ്ങൾ സെറ്റക്കിയിട്ട് എളുപ്പം വരാം….

ഉം….

മോൾക്ക് എങ്ങനെയുണ്ടായിരുന്നു എക്സാം… നന്നായി എഴുതിയോ..

കുഴപ്പല്യ….

ഫുഡ് കഴിച്ചോ….

നിക്ക് വേണ്ട… ഒരു സുഖല്യ ഏട്ടൻ ഇല്ലാഞ്ഞിട്ട്…..

പോയി കഴിച്ചേ…. അരൂ… നല്ല മോളല്ലേ ചെല്ല്…ഇല്ലേൽ പിന്നെ ഞാൻ വിളിക്കില്ലേ…

അച്ചേട്ടാ….

കൊഞ്ചല്ലെടി പെണ്ണേ…. വേഗം നോക്ക്….

ഉം…. നാളെ വന്നേക്കണേ… ഞാൻ കാത്തിരിക്കും…..

ഉം… ലവ് യു സൊ മച്ച്…..ഉമ്മാ😚😚

കോള് അവസാനിച്ചതും അവന്റെ മനസ് ശാന്തമായി……

പിറ്റേന്ന് കാലത്ത് തന്നെ അമ്മായിയെയും കൂട്ടി അവൻ കോർട്ടിലേക്ക് പോയി…. കോടതി വിധി അവർക്ക് അനുകൂലമായിരുന്നു…. അർഹതപ്പെട്ടത് കിട്ടിയ സംതൃപ്തി ആയിരുന്നു അവനെങ്കിൽ, അമ്മായിയുടെ മനം ഉരുകുകയാണ്… അവരുടെ കയ്യിൽപിടിച്ചു കാറിന്റെയാടുത്തേക്ക് നടന്നടുക്കുമ്പോഴാണ് മാധവനും സാജനും അവരുടെയാടുത്തേക്കായി വന്നത്….. അവരെകണ്ടതും അമ്മായി അവന്റെ കയ്യിൽ മുറുകെപിടിച്ചു

അമ്മായി… എന്തിനാ പേടിക്കുന്നത് … ഇവനൊക്കെ കുരയ്ക്കത്തെ ഉള്ളൂ കടിക്കില്ല…

ആ സമാധാനത്തിൽ ജീവിച്ചോ നീ…. മോനെ ഹർഷാ, നിന്നെ വെറുതെ വിട്ടതാ എനിക്ക് പറ്റിയ തെറ്റ്… അത് വൈകാതെ തന്നെ തിരുത്തുന്നുണ്ട്…..

ഞാനങ്ങു പേടിച്ചു…… ഒന്ന് പോയെടോ…. അമ്മായി വാ….

അവനവരെ കാറിലേക്ക് കയറ്റി ഡോർ അടച്ചു ഡ്രൈവിംഗ് സീറ്റിലേക്ക് നടക്കാൻ തുടങ്ങിയതും സാജൻ തടസമായിനിന്നു…..

മോനേ…. ഇന്ന് എന്റെ അച്ഛൻ   ഒരുപാട് വേദനിക്കുന്നുണ്ട്, അതിന് കാരണക്കാരനായ നിന്നെ വെറുതെ വിടുമെന്ന് സ്വപ്നത്തിൽപോലും നിനയ്ക്കണ്ട, ഇപ്പോൾ നിന്റെ ഈ സന്തോഷം ഉണ്ടല്ലോ അത് എന്നുന്നേക്കുമായി ഞാൻ അവസാനിപ്പിക്കും അതിനെന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്യുകയും ചെയ്യും…. എന്റെ അച്ഛൻ ഇപ്പോൾ തകർന്നപോലെ നീയും നെഞ്ചുതകർന്നു ഇതിലെ നടക്കുന്നത് എനിക്ക് കാണണം…..

നീയൊന്ന് ചെയ്തുകാണിക്ക് .. നമുക്ക് നോക്കാം… നിനക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന്…..

നീ താങ്ങില്ല മോനെ, അതൊക്കെ സഹിക്കാനുള്ള മനകട്ടി ഇപ്പോഴേ ഉണ്ടാക്കിയെടുത്തോ….

അത്രയും പറഞ്ഞു അവൻ തിരിഞ്ഞു നടന്നതും ഹർഷൻ വന്നു വണ്ടിയെടുത്ത്…. വീട്ടിലെത്തിയതും അവൻ തിരിച്ചുപോകാനായി ധൃതിവച്ചു…

ന്റെ കുട്ട്യേ നിനക്കെന്താ ഇത്ര തിരക്ക്…..

അമ്മായീ അവിടുത്തെ കാര്യങ്ങളൊക്കെ…

അതിനല്ലേ ഓഫീസിൽ ആളുകൾ… വന്നു വന്നു ഒന്നിനും നേരമില്ലാതായിട്ടുണ്ട് നിനക്ക്…..

അവനതിന് മറുപടി പറയാതെ അവിടെയിരുന്നു…..

ഹർഷാ…. നീ അപ്പൂനെ കാണില്ലേ…

ഉം.. എന്തേ….

ഇന്നാള് വന്നപ്പോൾ ന്റെ അടുത്ത് പറഞ്ഞു അവിടെ മര്യാദക് തിന്നാനൊന്നും കിട്ടില്ല്യാന്ന്…. ഞാനെ കുറച്ചു സാധനങ്ങൾ തന്നുവിടാം….

ഓക്കേ….

പാവാ അത്…. ഒറ്റയ്ക്ക് ഉണ്ടാക്കണ്ടേ….. പഠിക്കേം വേണം… ഒറ്റയ്ക്കു ഉണ്ടാകേം വേണം….

എന്റെ അമ്മായി…. അവള് ഫുഡ് ഉണ്ടാക്കാനോ… നല്ല മോളും….. ഒരു ചായ ഇടാൻ അറിയില്ല പെണ്ണിന്…. പാവം അവളല്ല ഞാൻ…. ഞാൻ വേണം ഉണ്ടാക്കികൊടുക്കാൻ…..

അതെങ്ങനെ നീ ഉണ്ടാക്കികൊടുക്കും…. നിങ്ങള് ഒരുമിച്ചല്ലല്ലോ…..

ആ ചോദ്യം കേട്ടതും അവനൊന്നു വല്ലാതായി….

അത്… ഞങ്ങള് ഇടയ്ക്ക് കാണില്ലേ… അപ്പോൾ…

അങ്ങനെ…. നീയെന്തായാലും ഇതൊക്കെ കൊടുക്ക്…. വേറെ ആരുമില്ലല്ലോ അതിന്…..

അതിനവൻ മറുപടി പറഞ്ഞില്ല, ഒന്ന് പുഞ്ചിരിച്ചു….

അമ്മായി പറഞ്ഞത് ഏറെക്കുറെ സത്യാ….. അതുകൊണ്ട് തന്നെ ഏട്ടന്റെ സ്ഥാനമൊഴിച് എല്ലാം എനിക്ക് കിട്ടുന്നുണ്ട്…. ഒപ്പം ആ സ്നേഹവും…..

അതോർക്കുംതോറും അവന്റെ ചുണ്ടിൽ പുഞ്ചിരി തളംകെട്ടി…

എടാ… നീയെന്താ സ്വപ്നം കാണുന്നോ….

ഏയ്‌…

ഹർഷാ… സത്യം പറാ ആരാ അരു….

അതോ….. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരാള്…

അതാരാണ് പറാ…..

അതൊക്കെ സമയമാകുമ്പോൾ പറയാം…. അപ്പോൾ ഞങ്ങളെ മനസറിഞ്ഞു അനുഗ്രഹിച്ചാൽമതി…..

അവരവന്റെ മുടിയിൽ മാടി….. കുറച്ചു കഴിഞ്ഞതും അവനവിടുന്നിറങ്ങി.

പിറ്റേന്ന് അപ്പു കണ്ണുതുറന്നപ്പോൾ ഹർഷനവളെ നെഞ്ചോട് ചേർത്തു പൊതിഞ്ഞുപിടിച്ചതാണ് കാണുന്നത്…. ഒരേസമയം ഒരുപാട് സന്തോഷവും തെല്ല് പരിഭവവും അവളിലൂടെ കടന്നുപോയി….. അവന്റെ കൈത്തട്ടിമാറ്റി അവനു അഭിമുഖമായി അവലിരുന്നതും അവനും എണീറ്റിരുന്നു താടിയിക്ക് കയ്യുംകൊടുത്ത് അവളെ നോക്കാൻ തുടങ്ങി……അവള് ചുണ്ടുകോട്ടിയതും അവനവളെ നെഞ്ചിലേക്ക് വലിച്ചിട്ടു….

എന്താ വായാടിക്കൊരു മിണ്ടാട്ടം…

ചുമ്മാ…. എന്തായി പോയ കാര്യങ്ങൾ സെറ്റായോ..

പിന്നല്ല…. അതൊക്കെ സെറ്റ്…. എന്താ എന്റെ മോള് ഹോളിൽ കിടന്നത്…. നിന്നോട് അകത്തു കിടക്കാൻ പറഞ്ഞതല്ലേ….

അത്… അച്ചേട്ടാ, പിന്നെല്ലേ… മോനില്ലാതെ ഇവിടെ കിടക്കാൻ എനിക്ക് പറ്റുന്നില്ല… ആകെ ശ്വാസംമുട്ടൽ സത്യായിട്ടും… അതാ….

ഉവ്വോ….. ഞാൻ നോക്കുമ്പോൾ എന്റെ മോള് നല്ല ഉറക്കാ, വിളിച്ചിട്ടൊന്നും അറിയുന്നില്ല….പിന്നെ ഞാനിങ്ങു എടുത്തുപോന്നു….

അവളവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നിരിക്കുകയാണ് …..

അച്ചേട്ടാ……

എന്താടാ….

ഇനി എന്നെ ഒറ്റക്കാക്കി പോവല്ലേ… പ്ലീസ്…. എനിക്കൊട്ടും പറ്റുന്നില്ല….. പോവോ ഇനി…

മ്ച്….. സോറി…. സങ്കടായോ ന്റെ മോൾക്ക്….

ഉം..കുറെ… നിക്ക് ഒരു ഉമ്മ താ ഇവിടെ….

നെറ്റിയിൽത്തട്ടി അവള് പറഞ്ഞതും അവനവളെ ഒന്നുകൂടി ചേർത്തുപിടിച്ചു നെറ്റിയിൽ ചുണ്ടമർത്തി, അവളുടെ കണ്ണുകൾ താനേ അടഞ്ഞു, കൈകൾ അവനെ ഇറുകെ പുണർന്നു….. പതിയെ അവന്റെ ചുണ്ടുകൾ അവളുടെ മൂക്കിലൂടെ കവിളിലേക്കും, അവിടുന്ന് കഴുത്തിലേക്കും അരിച്ചിറങ്ങി….. ചൂട്ചുംബനത്താൽ പതിയെ അവളെ ഉണർത്തികൊണ്ട് അവന്റെ കൈകൾ അവളുടെ ശരീരത്തെ ഇക്കിളിപ്പെടുത്തി ഇഴയാൻ തുടങ്ങി……. ഏതോ യാമങ്ങളിൽ പരസ്പരം ചൂടുപകർന്നവർ ഒരുമനസും ഒരു മെയ്യുമായിമാറി…..

അയ്യോ അച്ചേട്ടാ… സമയം ഒരുപാടായി നിക്ക് പോണ്ടേ…. മാറങ്ങോട്ട്…

അവനെ തള്ളിമാറ്റി എണീറ്റ് അവള് ബാത്‌റൂമിലേക്കോടി…….പെട്ടന്ന് കുളിച്ചു റെഡിയായി പോവാൻ നോക്കുമ്പോഴാണ് ഡോർ ലോക്ക് ആണെന്ന് മനസിലായത്…

അച്ചേട്ടാ… ഇതിന്റെ കീ എവിടെ….. നിക്ക് ലേറ്റ് ആവുന്നു…. ഒന്ന് തുറന്നു താ……

നീ കഴിക്കുന്നില്ലേ…. ദാ ഫുഡ് ഇതുകഴിച്ചിട്ട് പോയാൽ മതി….

അച്ചേട്ടാ….

കൊഞ്ചാതെ വായതുറന്നെ…. പെട്ടന്ന് കഴിച്ചാൽ പെട്ടന്ന് പോവാം…. വേഗം….

കഴിക്കാതെയിറങ്ങാൻ അവൻ സമ്മതിക്കില്ലെന്നുറപ്പായതും അവള് ധൃതിപ്പെട്ട് വേഗം കഴിച്ചു…. ഹർഷനാണവളെ ഡ്രോപ്പ് ചെയ്തത്….. എക്സാം കഴിഞ്ഞതും അവൻതന്നെ വിളിക്കാനായിവന്നു…. പതിവിന് വിപരീതമായി അവളെക്കണ്ടതും അവൻ പേടിച്ചു….

തുടരും