രചന – എഴുത്തിനെ പ്രണയിച്ചവൾ
എന്നാൽ നീ പറഞ്ഞ കാര്യത്തിൽ ഞാനും ഉറപ്പ് പറയുന്നില്ല…..മാറിയിരിക്കെടി അങ്ങോട്ട്……
അവളെ മടിയിൽനിന്ന് എണീപ്പിച്ചു അവൻ കമഴ്ന്നു കിടന്നതും അവള് ബാൽകണിയിൽ ചെന്ന് നിൽപ്പായി… ഹർഷൻ പറഞ്ഞകാര്യം തലപ്പുകഞ്ഞു ആലോചിക്കുകയാണവൾ….ഇരുകയ്യും പിണച്ചുകെട്ടി അവളെങ്ങനെ നിൽക്കാൻ തുടങ്ങി.
കിടന്നിട്ടും ഹർഷന് കിടപ്പുറയ്ക്കുന്നുണ്ടായിരുന്നില്ല, അവിടുന്ന് എണീറ്റ് അവൻ അങ്ങോട്ട് വന്നു…… അപ്പുവിന്റെ പുറകിൽച്ചെന്ന് അവളുടെ തോളിൽ താടികുത്തിനിന്ന്…. അവന്റെ കട്ടിയുള്ള രോമങ്ങൾ പെട്ടന്ന് കഴുത്തിൽ പതിഞ്ഞപ്പോൾ അവളൊന്ന് വല്ലാതായി… കഴുത്തുപാതിച്ചരിച്ചു അവളവനെ തട്ടിമാറ്റാൻ നോക്കിയെങ്കിലും അവൻ മാറാതെ അങ്ങനെ നിന്ന് ആ ചുണ്ടുകൾ അവൾടെ കഴുത്തിൽ ഉരസാൻ തുടങ്ങി….
ശ്ഷ്…. അച്ചേട്ടാ… എന്താ കളിക്കുന്നെ, മാറിനിന്നെ അങ്ങോട്ട്….
കുതറിമാറി അവള് പറഞ്ഞതും അവൻ പുരികംപൊക്കി…..
നീയെന്താടി ഇവിടെ വന്നുനിൽക്കുന്നെ…..
ഒന്നുല്ല….
നോട്ടം അവനിൽനിന്ന് പിൻവലിച്ചുകൊണ്ട് അവള് പറഞ്ഞതും അവന്റെ കൈ ആ ചുമലിൽ പതിഞ്ഞു……
ഡാ… മോളെ എന്തുപറ്റി…..
അച്ചേട്ടാ…. ഞാൻ എങ്ങനെയാ എനിക്കൊരു എത്തുമ്പിടിയും കിട്ടുന്നില്ല….. അർജുനോട് ഞാൻ കുറെ സംസാരിച്ചുനോക്കിയതാ….
അറിയാം….. അരൂ ഞാൻ നിന്നോട് പറഞ്ഞത് വേറൊന്നുമല്ല…. അർജുൻ ശ്രയയെ സ്നേഹിക്കുന്നുണ്ട്….. ബട്ട് അവർക്കിടയിൽ തടസം നീയായിരുന്നു…. നിന്റെ future എന്താകുമെന്ന പേടിയാണ് അർജുനെ നിന്നിലേക്ക് അടുപ്പിച്ചത്….അമ്മയ്ക്ക് നല്ല വിഷമം ഉണ്ട് അവരുടെ കാര്യമോർത്ത്…..
അച്ചേട്ടാ….. ഞാൻ എന്തായാലും നോക്കട്ടെ…. എല്ലാം ഓക്കേ ആവും….
ഉം…. എന്നാൽ മോള് വന്നു കിടക്കാൻ നോക്ക്…..
നിക്ക് ഉറക്കം വരുന്നില്ല….
അതൊക്കെ ഞാൻ ഉറക്കിക്കോളും നീയിങ്ങു വന്നേ…
അവളെ അവിടുന്ന് റൂമിലേക്ക് കൂട്ടി നടക്കുന്നതിനിടയിൽ അവൻ പറഞ്ഞു…..
അരൂ….. ഡാ മോളേ…. നീയിനി അതോർത്തു ടെൻഷൻ ആവണ്ട… ഓക്കേ….
ഉം….
അവന്റെ നെഞ്ചിലേക്ക് മുഖംപൂഴ്ത്തി അവള് മൂളിയതും അവനാ മുടിയിലൂടെ പതിയെ വിരലോടിക്കാൻ തുടങ്ങി……അവന്റെയാ തലോടലിൽ അവള് പെട്ടന്ന് മയങ്ങി, പിറ്റേന്ന് കാലത്തുതന്നെ അവള് വളരെ ഉത്സാഹത്തിലായിരുന്നു… അതിന്റെ കാരണം മനസിലാക്കിയിട്ടേന്നോണംഹർഷന്റെ ചുണ്ടിലൊരു കള്ളച്ചിരി വിരിഞ്ഞു….
അമ്മായി…. ഇന്ന് ഇവിടെ ചിലരൊക്കെ എനർജി ബൂസ്റ്റർ യൂസ് ചെയ്തിട്ടുണ്ടെന്നു തോന്നുന്നു, എന്താ സ്പീഡ്…..
ഹർഷാ…. വേണ്ടത്…. അത് അങ്ങനെയാ സ്വന്തം വീട്ടിൽ പോകുമ്പോൾ ആർക്കായാലും ഈ ആവേശം കാണും….
അതെന്നെ…. ഈ അച്ചേട്ടൻ എന്നെ എങ്ങനെയൊക്കെ കളിയാക്കാമെന്ന് നോക്കി നടക്കുകയാ ദുഷ്ടൻ….
മുഖംകോട്ടി അവള് പറഞ്ഞതും അവൻ മുകളിലേക്ക് നോക്കി ഒന്നും മിണ്ടാതെ അടുക്കളയിൽനിന്നിറങ്ങി…..
അമ്മായി വരുന്നില്ലേ….
ഇല്ല മക്കള് പോയിവാ…. പിന്നെ ഭാവന അവളെ മോള് സൂക്ഷിക്കണം…… ഞാൻ പറയാതെത്തന്നെ നിനക്ക് അറിയാലോ……
ഉം……
എന്നാൽ മോള് പോയി മാറ്റിക്കോ നേരം വൈകണ്ട…..
അവര് അവളെ മാറ്റാനായി പറഞ്ഞു വിട്ടു…. ഹർഷനെ അവിടെയൊക്കെ തിരഞ്ഞെങ്കിലും അവനില്ലായിരുന്നു….. അതവളിൽ ചെറിയൊരു നീരസത്തിനിടയാക്കി….. റൂമിൽച്ചെന്ന് അവള് ചുമ്മ അങ്ങനെ ഇരിന്നു…… കുറച്ചു കഴിഞ്ഞതും ഹർഷൻ കുറച്ചു കവറുകളുമായി അങ്ങോട്ട് കയറിവന്നു…….
ഞാൻ ഇത് പ്രതീക്ഷിച്ചു….. എന്റെ അരു ഞാൻ എങ്ങും പോയതല്ല, നിന്റെ വീട്ടിൽ ആദ്യമായി പോകുകയല്ലേ അപ്പൊ ഡ്രെസ് എടുക്കണ്ടേ…. അതിന് പോയതാ…. അതിനിങ്ങനെ മുഖം വീർപ്പിച്ചാലോ……
അച്ചേട്ടനൊന്ന് പറഞ്ഞിട്ട് പോയാലെന്താ…… പ്ലീസ് അച്ചേട്ടാ…..
സോറി….. ഇനി ആവർത്തിക്കില്ല….. മോള് വേഗം റെഡിയാവ്…. ചെല്ലേടാ…..
അവൻ റൂമിൽനിനിറങ്ങി കതക് ചാരിയതും അവള് പെട്ടന്ന് റെഡിയായിറങ്ങി……. അവിടെ പ്രതാപൻ ഭാവനയെയും ചിത്രയെയും നല്ല രീതിയിൽ വാൺ ചെയ്തതുകൊണ്ട് രണ്ടുപേരും മാന്യമായാണ് പെരുമാറുന്നത്…… അപ്പു അവളുടെ റൂമിൽച്ചെന്ന് ഓർമകളിൽ ഊളിയിട്ടു….. ഹർഷൻ ആദിയോട് സംസാരിക്കുകയാണ്……
ഹർഷാ…… സാജൻ ആണോ അന്ന് നിങ്ങടെ റൂമിൽ…..
ഹ്മ്…. യെസ്….. ആദി….. നീ നിന്റെ അമ്മയെ കാണുന്നില്ലേ….
എടാ അത്….
അവര് നിന്നെ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്…. ഞാൻ നിര്ബന്ധിക്കില്ല…. ബട്ട്…. നീ തീരുമാനിക്ക്….
ഹ്മ്….
പിന്നെ നാളെ ഞങ്ങള് അങ്ങോട്ട് പോവാ അർജുന്റെ വീട്ടിലേക്ക്… അമ്മ വിളിച്ചിരുന്നു അഭിയ്ക്ക് എന്തോ എക്സാം, അവൻ കോയമ്പത്തൂർ പോവാ…. അർജുന് വയ്യല്ലോ… ഒരാളുണ്ടായിരുന്നെങ്കിൽ എന്ന് പറഞ്ഞു …..
എടാ അപ്പൂന്…. അവൾക്ക് അർജുനെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടാവില്ലേ…
ഞാൻ അത് ആലോചിക്കാതിരുന്നില്ല, ബട്ട് ഫേസ് ചെയ്യട്ടെ അതാ ബെറ്റർ…
ഉം…..
എന്താ ഇനി നിന്റെ പ്ലാൻസ്….
ഒന്നും തീരുമാനിച്ചില്ല……
അവര് സംസാരിച്ചു നിൽക്കുമ്പോഴാണ്. ചിത്ര അങ്ങോട്ട് വന്നത്, അവളെ കണ്ടതും ഹർഷന് വല്ലായ്മ തോന്നി, അതുമനസിലാക്കിയിട്ടേന്നോണം ആദി അവന്റെ തോളിൽ പതിയെ തട്ടി……
ഹർഷേട്ടാ….. I’m സോറി….
അതും പറഞ്ഞു ചിത്ര പോയതും ഹർഷൻ വാ പൊളിച്ചുപോയി….
എടാ…. എന്തുപറ്റി…..
ഇവൾക്കിത് എന്താപറ്റിയെ…
അപ്പ ഒന്ന് വാൺ ചെയ്തിരുന്നു, അതാവും…..
എന്തായാലും നന്നായി….. ആദി എല്ലാം ഒന്ന് എളുപ്പം സെറ്റായിരുന്നെങ്കിൽ…
ഇത്രേം സോൾവ് ആയില്ലേ, ബാക്കി റെഡിയാകും ഡോണ്ട് വറി…. ഒരിക്കലും നന്നാവില്ലെന്ന് കരുതിയ കാർത്തി വരെ നന്നായി പിന്നെയാണോ….
ഹർഷൻ മറുപടി പറയാതെ ഒന്ന് പുഞ്ചിരിച്ചു…. ദൂരെനിന്ന് അപ്പു വരുന്നത് കണ്ടതും ആ തിളക്കം കണ്ണിലേക്കു നിറഞ്ഞു……
ഏട്ടാ…..
എന്താടാ മോളേ…..
ഏട്ടന് അമ്മയെ കാണണ്ടേ…..
ഉം…. കാണാം… ബട്ട്…
ദാ അമ്മ സംസാരിക്….
വീഡിയോ കോൾ അവനു നീട്ടിയതും ഒന്ന് മടിച്ചു പിന്നെയാവനത് വാങ്ങി, അവനാവിടുന്ന് മാറിയതും അപ്പു ഹർഷനെ നോക്കി കണ്ണുരുട്ടി…
ഉം… എന്താ….
ദേ അച്ചേട്ടാ, അവളെയെങ്ങാനും നോക്കിയാലുണ്ടല്ലോ നിങ്ങടെ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും കേട്ടോ…
എന്റെ പൊന്ന് മോളേ…. ഞാൻ ആരെയും നോക്കിയില്ല…. നോക്കേം വേണ്ട… എന്റെ പൊന്നെ…. നമുക്ക് പോവണ്ടേ…..
ആ പോവാം……
അവിടുന്ന് എല്ലാവരോടും യാത്ര പറഞ്ഞു അവരിറങ്ങി, പിറ്റേന്ന് ഓഫീസിലെ കാര്യങ്ങളൊക്കെ ആദിയെ ഏല്പിച് ഹർഷനും അപ്പുവും അർജുന്റെ വീട്ടിലേക്ക് മാറി….. അർജുൻ റൂമിൽ തന്നെയാണ്…… ഹർഷൻ അനിതയുടെ കൂടെ അടുക്കളയിൽ കയറിയപ്പോൾ അപ്പു അർജുന്റെ അടുത്തിരുന്നു…..
അപ്പൂ….. ഹൌ are യു….
ഫൈൻ…. അർജുനോ….
എനിക്കും… ഈ റൂം മടുത്തുട്ടോ പരമബോറു…. നീ വന്നത് നന്നായി മിണ്ടീം പറഞ്ഞും ഇരിക്കാലോ…..
എന്നും ഇപ്പോൾ എന്നോട് മിണ്ടിയിരിക്കാൻ പറ്റോ….. ഒരു കല്യാണം കഴിക്കണം ഹേ.
ഒന്ന് കഴിച്ചതിന്റെ ക്ഷീണം മാറട്ടെ ന്റെ മോളെ……
അതുകേട്ടതും അവള് മുഖം താഴ്ത്തി…..
ഏയ്… ഞാൻ മീൻ ചെയ്തു പറഞ്ഞതല്ല…. ജസ്റ്റ് ഫൺ…..
അങ്ങനെ ആണേൽ കൊള്ളാം…. ഇല്ലേൽ കിട്ടും എന്നോട്…..
അവര് സംസാരിക്കുമ്പോഴാണ് ശ്രയ വന്നത്…. അവളെ കണ്ടതും അർജുന് ദേഷ്യം വന്നു…
ഡീ…. ആരോട് ചോദിച്ചിട്ട നീ ഇങ്ങോട്ട് എഴുന്നള്ളിയത്….
ഞാൻ ന്റെ അപ്പൂനെ കാണാൻ വന്നതാ…..
മുഖം താഴ്ത്തി അവള് പറഞ്ഞതും അർജുൻ കലിപ്പിൽ അപ്പുവിനെ നോക്കി…..
അതെ… ഞാൻ വിളിച്ചിട്ട വന്നേ…… We are സിസ്റ്റേഴ്സ്….. ഓക്കേ….
എന്റെ മുറിയിൽ നിന്ന് പുറത്തിറങ്ങു…..
നീ വാ ശ്രയെ…. മോനെ അർജൂ… ഇനി ഞാൻ ഈ മുറിയിൽ കാലു കുത്തില്ല നോക്കിക്കോ…..
ഓഹ് ശരി…….
അവനെ പുച്ഛിച്ചു അവള് ശ്രയയേയും കൂട്ടി അടുക്കളയിലേക്ക് നടന്നു….
എന്തായി മക്കളെ…
എന്റെ ആന്റി ഒന്നും പറയണ്ട…. ഒരേ കലിപ്പ്….
അപ്പൂ നീ ഇതിനുവേണ്ടിയാണോ എന്നെ വിളിച്ചുവരുത്തിയത്…. അതുശരിയാവില്ല…..
അതെന്താ…..
അനിതയും ഹർഷനും അപ്പുവും ഒരേ സ്വരത്തിൽ ചോദിച്ചു…..
ആന്റി…. അർജുനെ എനിക്കറിയാം ആരെക്കാളും…. ഒരിക്കൽ ഒഴിവാക്കിയതൊന്നും പിന്നെയവൻ സ്വീകരിക്കില്ല…. തെറ്റ് പൂർണമായും എന്റെ ഭാഗത്താ…..
അപ്പു അവളുടെ തോളിൽ കയ്യിട്ടു…..
സ്നേഹിക്കുന്നത് തെറ്റാല്ലല്ലോ ശ്രയാ….
ആണ്, സ്നേഹിക്കുന്നയാളെ ചതിച്ചുകൊണ്ട് സ്നേഹിക്കുന്നത്…. ഞാൻ പോവാ….. ഇനി ഇങ്ങട് വരില്ല… നീ അങ്ങോട്ട് വന്നാൽ മതി….
അത്രയും പറഞ്ഞു അവളവിടുന്ന് പോയതും മൂന്നുപേർക്കും ഒരുപോലെ വിഷമം തോന്നി……
അമ്മേ….. ടെൻഷൻ ആവേണ്ട, നമുക്ക് റെഡിയാക്കാം
ആന്റി, ഞാൻ കാരണ….
അല്ല അപ്പൂ…..
അനിത പറഞ്ഞെങ്കിലും അവൾക്ക് വല്ലായ്മയായിരുന്നു….. അത് മനസിലായതും ഹർഷൻ അവളെ ചേർത്തുപിടിച്ചു…..
അരൂ…….. സമയമെടുക്കും… ഡോണ്ട് വറി….. നീ അർജുന്റെ അടുത്തേക്ക് ചെല്ല്… ഞാനും അമ്മയും ഇവിടെ കുറച്ചു പരീക്ഷണത്തിലാ…..
അവളെ അവിടുന്ന് തള്ളിവിട്ടുകൊണ്ട് ഹർഷൻ പറഞ്ഞു…… മനസ്സില്ലാമനസോടെ അവള് അർജുന്റെ അടുത്തേക്ക് ചെന്ന്……
ഓഹ് പിന്നെയും വന്നോ…. എന്താ ഇനി ഉദ്ദേശം……
അവനെ അവള് പുച്ഛിച്ചു….
എടോ അർജൂ താൻ അധികം ഓവർ ആക്കരുതു…. എന്താ തന്റെ വിചാരം…. താൻ അവളെ സ്നേഹിച്ചതല്ലേ പിന്നെ എന്തുപറ്റി…… സത്യം പറഞ്ഞാൽ തന്നെയുമായി കമ്പയർ ചെയ്യുമ്പോഴാ അച്ചേട്ടൻ എത്ര ഗ്രേറ്റ് ആണെന്ന് മനസ്സിലാകുന്നത്……
കുറേനേരം അവളിരുന്ന് മൂപ്പിച്ചു അവിടുന്ന് ഇറങ്ങിപോന്നെങ്കിലും പ്രയോജനം ഒന്നുമുണ്ടായില്ല……
ദിവസങ്ങൾ പയ്യെ കടന്നുപോയി, അർജുനിപ്പോൾ എഴുനേറ്റ് നടക്കാം…. എല്ലാവരും ഇരുന്ന് ഫുഡ് കഴിക്കുമ്പോഴാണ് അഭി വന്നത്…..
ഏടത്തി, അമ്മേ..നിങ്ങളറിഞ്ഞോ… ശ്രയേടത്തിയ്ക്ക്, അല്ല ശ്രയ്ക്ക് ആക്‌സിഡന്റ് ആയി….
അയ്യോ എന്നിട്ട്…. എങ്ങനെയുണ്ട് അഭി…
അർജുൻ ഫുഡ് കഴിക്കുന്നത് നിർത്തി അത് ശ്രദ്ധിക്കാൻ തുടങ്ങി….
കാര്യമായി ഒന്നും അറിയില്ല….
അച്ചേട്ടാ നിങ്ങള് വാ നമുക്ക് പോവാം…. ന്റെ അർജുൻ നിനക്കൊന്നും തോന്നുന്നില്ലേ…. ഇതുകേട്ടിട്ടും നീയിരുന്നു ഫുഡ് കഴിക്കണോ…
അതും ചോദിച്ചു അവള് എണീക്കാൻ തുടങ്ങിയതും അർജുൻ അവളുടെ കൈപിടിച്ച്….അവന്റെ ഫോൺ എടുത്തു അവൻ ശ്രയയെ ഡയൽ ചെയ്തു….
അർജൂ അവള് ഹോസ്പിറ്റലിൽ ആണ്…..
നീയെന്താ ഈ കാണിക്കുന്നത് മോൾടെ കൈ വിടെടാ….
അനിത പറഞ്ഞെങ്കിലും അവനത് അവഗണിച്ചു….
ഹർഷാ.. . നീ കള്ളം പറയാറില്ലെന്ന് എനിക്കറിയാം…. ശ്രയ ഓക്കേ അല്ലെ….
അവൻ ചോദിച്ചതും ഹർഷൻ ബാക്കി മൂന്നുപേരെയും മാറിമാറി നോക്കി…. അവരൊക്കെ അവനോട് കണ്ണുകൊണ്ട് ഓരോന്ന് കാണിക്കുന്നുണ്ട്….
അർജൂ…. She ഈസ് ഫൈൻ…..
ഇതും അവളുടെ ഡ്രാമ ആകുമല്ലേ…
അതും പറഞ്ഞു അപ്പുവിന്റെ കൈവിട്ട് അർജുൻ എണീക്കാൻ തുടങ്ങിയതും അവളാ കയ്യിൽ പിടിച്ചു….
അല്ല …. ശ്രയ ഒന്നും ചെയ്തില്ല…. ഞാൻ അവളുടെ വോയിസ് കേൾപ്പിക്കാം…. പ്ലീസ് അർജൂ…..
അവള് ഹർഷന്റെ കയ്യിൽനിന്നും ഫോൺ വാങ്ങി കോൾ റെക്കോർഡ് ഓപ്പൺ ചെയ്തു….
ഡീ ശ്രയാ…. നീ ഓവർ ആക്കല്ലേ…. ഒന്ന് ഇതിന് സമ്മതിക്ക്… ഞങ്ങളൊക്കെ കൂടെയല്ലേ… പിന്നെന്താ….
എന്റെ അപ്പൂ…. എടാ…. ഒരിക്കൽ ഇതേപോലെ ചതിച്ചാണ് ഞാൻ അവന്റെ മനസ്സിൽ കയറികൂടിയത്…. അവിടുന്നങ്ങോട്ട് അവനെപ്പോഴെങ്കിലും അതൊക്കെ അറിയോ എന്നാ ടെൻഷനിൽ ആണ് ഞാൻ ജീവിച്ചത്….. ഇങ്ങനെ കിട്ടുന്ന സ്നേഹം ഒരിക്കലും നിലനിൽക്കില്ല… എനിക്കത് വേണ്ട…. എനിക്കറിയാം നിങ്ങള് ഒരുപാട് ട്രൈ ചെയ്യുന്നുണ്ടെന്ന്… ഞാൻ തെറ്റ് ചെയ്തിട്ടല്ലേ….. അപ്പോൾ ഞാൻ ഇത് അനുഭവിക്കണം….
നീ കൂട്ട് നിൽക്കണ്ട ഞങ്ങളെന്തായാലും ഇത് എക്സിക്യൂട് ചെയ്യും…
വേണ്ട അപ്പൂ…. പറയുന്നത് കേൾക്ക്…. അതൊക്കെ റിസ്കാ….
ബൈ… അർജുൻ വിളിക്കുമ്പോ കുളമാക്കിയാൽ നിന്നെ അവിടെവന്ന് ഞാൻ ശരിയാക്കും….
അതും പറഞ്ഞു അവള് കോൾ കട്ട് ചെയ്തു….
അർജൂ കേട്ടോനീയിത്….. ഇനിയെന്തിനാടാ ആ പാവത്തിനോട്…..
മറുപടിയൊന്നും പറയാതെ അവൻ റൂമിലേക്ക് പോയതും അപ്പുവും റൂമിലേക്ക് നടന്നു…. ഹർഷൻ നോക്കുമ്പോൾ അവള് കിടന്ന് കരയുകയാണ്…..
അരൂ….. എടാ മോളെ…. എന്തുപറ്റി…
അച്ചേട്ടാ… അർജുൻ….
നീ ട്രൈ ചെയ്തില്ലേ…. അതുമതി…..
അവളെയും കെട്ടിപിടിച്ചു കിടന്നുകൊണ്ട് അവൻ പറഞ്ഞു…..
അർജുൻ കട്ടിലിൽ മലർന്നു കിടക്കുകയാണ്, ഇടയ്ക്ക് ഫോൺ എടുത്തു ശ്രയയെ വിളിച്ചു….. കുറെ ഡയൽ ചെയ്തിട്ടാണ് അവള് അറ്റൻഡ് ചെയ്തത്….
എന്താ അർജൂ….
എനിക്കൊന്നു നിന്നെ കാണണം…. ഇപ്പോൾ വീട്ടിലേക്ക് വരാൻ പറ്റോ…
അത് ഞാൻ….
പ്ലീസ്…
ഉം…..
അഭിയിരുന്നു അനിതയുടെ തല മസാജ് ചെയ്യുമ്പോഴാണ് ശ്രയ വന്നത്, അവളെക്കണ്ടതും അനിതയ്ക്ക് ഒരേസമയം സന്തോഷവും സങ്കടവും വന്നു….
എന്താണ് ഇങ്ങട്….
നിന്റെ ഏട്ടൻ വിളിച്ചിട്ട് വന്നതാ… ആന്റി ഞാൻ അവനെ കണ്ടിട്ട് വരാം…..
അവള് അകത്തേക്ക് നടന്നതും ഇരുവരും ഹൈഫൈ കൊടുത്തു…..
ശ്രയ റൂമിലേക്ക് കയറാതെ പുറത്തു നിൽക്കുകയാണ് അവളെക്കണ്ടതും അർജുൻ. അവിടുന്ന് എണീറ്റുവന്നു അവളുടെ കൈപിടിച്ച് അകത്തർക്ക് കയറ്റി കതകടച്ചു, അവന്റെയാ പ്രവൃത്തിയിൽ അവളൊന്ന് ശങ്കിച്ചു….
നീയെന്താ ഇങ്ങനെ നിൽക്കുന്നത്….. ഇനി ഇതേപോലെ വല്ല തോന്ന്യാസവും കാണിക്കോ…
ഇല്ലെന്നവൾ തലയാട്ടിയതും അവനവളെ ഇറുകെപുണർന്നു….
സോറി…. ഒരുപാട് വിഷമിച്ചല്ലേ….
അജുവും സങ്കടപ്പെട്ടില്ലേ…. സോറി… അറിയാതെ പറ്റിയതാ….
Its ഓക്കേ….. നീ വാ ഒരുത്തി ഇവിടെകിടന്ന് കുറച്ചു ദിവസായി പെടാപാട്പെടുന്നു….
അർജുൻ ശ്രയയേയും കൂട്ടി അവരുടെ റൂമിലേക്ക് നടന്നു…..
ഡീ അപ്പൂ…. ഒന്ന് ഇങ്ങോട്ട് വന്നേ….
ഉറക്കെ അവൻ വിളിച്ചതും ഹർഷന്റെ കൈത്തട്ടിമാറ്റി അവളെണീറ്റു കതക് തുറന്നു പുറത്തു നിൽക്കുന്നവരെകണ്ടതും അവൾക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.
അച്ചേട്ടാ…. അച്ചേട്ടാ…..
അവള് വിളിക്കുന്നതിന് മുൻപേ ഹർഷനും അങ്ങോട്ട് എത്തിയിരുന്നു…..
ശ്രയയും അർജുനും പിന്നെയും ഒന്നായതിൽ എല്ലാവർക്കും ഒരുപാട് സന്തോഷം തോന്നി…….
പിന്നെയും ദിവസങ്ങൾ കൊഴിഞ്ഞുവീണു…. അപ്പുവും ഹർഷനും തറവാട്ടിലാണ്….. അവളുടെ അടുത്തിരുന്നു നീരുവന്ന കാലുകൾ തടവുകയാണ് അവൻ….
അരൂ…. മോളേ….. വേദനയുണ്ടോടാ ഇപ്പോൾ…
ഇല്ല്യ….. അച്ചേട്ടാ…… നിക്ക് ഇല്ലേ… നിക്ക് എല്ലാരേയും കാണണം വരാൻ പറയോ…..
ഉം ഓക്കേ…. നാളെ തന്നെ വരാൻ പറയാം….
അവളെപതിയെ കൊണ്ടുകിടത്തുന്നതിനിടയിൽ അവൻ പറഞ്ഞു…..
പിറ്റേന്ന് ആരുടെയൊക്കെയോ സംസാരം കേട്ടാണ് അവള് കണ്ണു തുറക്കുന്നത്…. നോക്കുമ്പോൾ അവളുടെ ഇരു സൈഡിളുമായി കിടന്നു സംസാരിക്കുന്ന ശ്രയയേയും ചിത്രയെയുമാണ് കാണുന്നത്….
ഇതെപ്പോ വന്നു…..
ഇന്നലെ… ഞങ്ങള് മാത്രല്ല എല്ലാരും ഉണ്ട്… ഏച്ചി എണീറ്റെ…..
ചിത്ര എണീറ്റ് അവൾക്ക് കൈനീട്ടിയതും അവള് പതിയെ എണീറ്റിരുന്നു…. പിന്നെ പതിയെ പുറത്തേക്കിറങ്ങി, നോക്കുമ്പോ എല്ലാരുമുണ്ട്….. അവളെ കണ്ടതും ജാനകി വന്നു കെട്ടിപിടിച്ചു…..
ഹാപ്പി ബർത്ഡേ മോളേ….
അപ്പയുടെ മോള് എണീറ്റോ…. ഹാപ്പി ബര്ത്ഡേ…
പ്രതാപൻ അവൽക്കരികിൽവന്നു അവളുടെ തലയിൽമാടി…..
കുറെ വർഷങ്ങൾക്കുശേഷം അന്ന് അവളുടെ ബർത്ഡേ എല്ലാവർക്കുമൊപ്പം സെലെബ്രറ്റ് ചെയ്തു…..
വൈകിട്ട് എല്ലാവരും സംസാരിച്ചിരിക്കുകയാണ്, അഭിയുടെ നോട്ടം ഇടയ്ക്കിടെ മായയിലേക്ക് നീളുന്നുണ്ട്, അതുകണ്ടതും അപ്പുവിന് ചിരി വന്നു….
എടാ… അഭി എന്താ ഉദ്ദേശം….
ഏയ് ചുമ്മ…..
അധികം സൂം ചെയ്യണ്ട, അവളും ആധിയേട്ടനും ഇഷ്ടത്തിലാ….
അതുകേട്ടതും അവൻ മൂക്ക് ചുളിച്ചു….
അത് അല്ലേലും അങ്ങനെ ആണല്ലോ…. എനിക്കെ യോഗല്യാ……
എന്താണ് അഭി….
ഹർഷൻ അപ്പുവിന്റെ അടുത്തായിരുന്നു ചോദിച്ചതും അവനൊന്നുമില്ലെന്ന് ചുമലുകൂച്ചി കാണിച്ചു….
ഹർഷാ …. അത് അവന്റെ അടുത്ത പ്രേമവവും പൊളിഞ്ഞതാ….
അർജുൻ പറഞ്ഞതും അവിടെ ചിരി മുഴങ്ങി……
ഇനിയിതാ ഹർഷന്റേം അപ്പൂന്റേം കുഞ്ഞു വന്നു അതിനൊരാളെ കിട്ടിയാൽ പോലും ഇവന്റെ കാര്യം ശരിയാകുമെന്ന് എനിക്ക് തോന്നുന്നില്ല…..
അനിത പറഞ്ഞതും അഭി അവരെനോക്കി പല്ലുറുമ്മി….
ഈ സിംഗിൾ ലൈഫ് അതൊന്ന് വേറെ തന്നെയാ… എനിക്കിനി പെണ്ണ് വേണ്ട അല്ല പിന്നെ…..
അവൻ പറഞ്ഞതും അവരെല്ലാം അവനെയിരുന്നു കളിയാക്കാൻ തുടങ്ങി……
അവരെല്ലാം സന്തോഷത്തിലാണ്… ഇനിയെന്നും അങ്ങനെയാകുമെന്ന പ്രതീക്ഷയിൽ ഇതിവിടെ അവസാനിക്കുന്നു…..
(അവസാനിച്ചു)

by