രചന – എഴുത്തിനെ പ്രണയിച്ചവൾ
അർജുനെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു, എല്ലാവരും അവനു ചുറ്റും കൂടിയിട്ടുണ്ട്, ബോധം വന്നതും അവന്റെ കണ്ണുകൾ തിരഞ്ഞത് അപ്പുവിനെയായിരുന്നു……. അവളെ കണ്ടതും അവന്റെ നോട്ടം അവളിൽ കേന്ദ്രീകരിച്ചു….അവളവനെ നോക്കി ഒന്ന് പുഞ്ചിരിച്ചതും, ആ പുഞ്ചിരി അവനിലേക്കും നിറഞ്ഞു.
അ… പ്പു…… നീ ഓക്കേ അല്ലെ…..
ഉം …..
അതുകേട്ടതും അവനിൽനിന്നും ദീർഘാശ്വാസം ഉയർന്നു….. ശ്രയയ്ക്ക് നല്ല ദേഷ്യം വരുന്നുണ്ടെങ്കിലും അവളത് അടക്കിയാണ് നിൽക്കുന്നത്….. അവളവന്റെ അരികിലായിരുന്നു….
അജൂ…. നീ ഓക്കേ ആണോ….
ഹ്മ്….
താല്പര്യമില്ലാത്ത മട്ടിലുള്ള ആ മൂളൽ അവൾക്ക് തെല്ല് നിരാശയ്ക്ക് വഴിയൊരുക്കി…..
മോനെ അർജൂ…..
അനിത അവന്റെ മുടിയിലൂടെ വിരലോടിച്ചു വാത്സല്യത്തോടെ വിളിച്ചതും അവൻ കണ്ണുകൾ ചിമ്മി….പിന്നെയവന്റെ നോട്ടം അവിടെ കൂടിനിൽക്കുന്നവരിലേക്ക് തിരിഞ്ഞു…. ഹർഷനെ കണ്ടതും അവന്റെയുള്ളിലെവിടെയോ ഒരു വേദന അനുഭവപ്പെട്ടു….. അപ്പു ആരോടുമൊന്നും സംസാരിക്കാതെ അവിടുന്നിറങ്ങിയതും ഹർഷനും പുറകെപോയി…..
അരൂ….. എന്തുപറ്റി….
നമുക്ക് പോവാം…. ആന്റിക്ക് വാക്ക് കൊടുത്തതല്ലേ… അർജുനിപ്പോൾ ഒന്നുമില്ലല്ലോ….
നീ ഓക്കേ ആണോ…..
ഉം……. ഹർഷേട്ടാ…. അർജുനും ശ്രയയും ഒരുപാട് സ്നേഹിച്ചിട്ടുണ്ട്, അവരല്ലേ ഒന്നിക്കേണ്ടത്… ഞാനിവിടെനിന്നാൽ അവർക്കിടയിൽ കൂടുതൽ വിള്ളലുകളുണ്ടാകും, അതുവേണ്ട…..
പറയുന്നില്ലേ അവരോട്….
ഹർഷേട്ടൻ പറഞ്ഞാൽ മതി, ഞാൻ പുറത്തുനിൽക്കാം…..
അവന്റെ മറുപടിയ്ക്ക് കേൾക്കാതെ അവള് പോയതും അവനാ വഴി കണ്ണുംനട്ടു കുറച്ചുനേരം നിൽപ്പായി പിന്നെയെന്തോ ഓർത്തെന്നപോലെ അകത്തുപോയി എല്ലാവരോടും യാത്ര പറഞ്ഞു…..
അർജുൻ കരുതിയത് ഹർഷൻ തനിച്ചാണ് പോകുന്നതെന്നാണ്, അതുകൊണ്ട് തന്നെ അവനൊന്നും പറയുകയോ ചോദിക്കുകയോ ചെയ്തില്ല……
ഹർഷന്റെയൊപ്പം വണ്ടിയിൽ കയറുമ്പോൾ അവൾ നിർവികാരയായിരുന്നു, ഒരു വലിയ മഴ പെയ്തു തോർന്നിരിക്കുന്നു അതിലും വലിയ പ്രളയത്തെ വരവേൽക്കാനായി എന്നോണം…..
വഴിയിലേക്ക് കണ്ണുംനട്ട് ഇരിക്കുന്നവളെ കണ്ടതും ഹർഷന്റെ ഹൃദയം വിങ്ങി….
ഞാനെന്തിനാ നിർബന്ധിച്ചു ഇവളെയെന്റെയൊപ്പം കൂട്ടിയെ…… ഓർമ തിരിച്ചു കിട്ടാത്തിടത്തോളം ഞാനും എന്റെ സ്നേഹവും ഇവൾക്ക് മനസ്സിലായില്ലല്ലോ…. എന്താ ഞാൻ വേണ്ടേ……
അവന്റെ കണ്ണുകൾ ഇടയ്ക്ക് നിറയുന്നുണ്ട്, അത് കൈകൊണ്ട് ഒപ്പി അവൻ വണ്ടിയെടുത്തു…..
*************
പലരും മാറിമാറി അടുത്തേക്ക് വരുന്നുണ്ടെങ്കിലും അപ്പുവിനെ കാണാത്തതിൽ അർജുന് നിരാശ തോന്നി, ഏറെനേരം അത് പിടിച്ചുവെയ്ക്കാൻ കഴിയാതെ വന്നതും അവനവളെ അന്വേഷിക്കാനുറച്ചു….
അമ്മേ…. അപ്പു എവിടെ അവളെ പിന്നെ കണ്ടില്ലല്ലോ… ഇവിടെയില്ലേ….
അവള് പോയി….
എങ്ങോട്…. എന്റെയമ്മേ അവളെയെന്തിനാ വീട്ടിൽ തനിച്ചു വിട്ടത്, എടാ അഭി ചെന്ന് കൂട്ടി വാ……
ഏട്ടാ
…. അവള് ഹർഷന്റെ ഒപ്പമാ പോയത്….
അവനു തന്റെ കാതുകളെ വിശ്വസിക്കാനായില്ല…..
ആരുടെയൊപ്പം….
ഹർഷന്റെ…
അവളാരോട് ചോദിച്ചിട്ടാ പോയത്, എന്റെ പെർമിഷൻ ഇല്ലാതെ എന്ത് ധൈര്യം ഉണ്ടായിട്ട അവള് പോയത്…. നീ ഫോണോന്ന് തന്നേ എനിക്കറിയണം……
അവന്റെയാ സംസാരം കേട്ടതും ജാനകി അനിതയെയും ശ്രയയേയും ഒന്ന് നോക്കി…. അവള് പല്ലിറുമുകയാണ്….
അജൂ…. എന്താ നിന്റെ പ്രശ്നം… നീയെന്തിനാ അവളുടെ കാര്യത്തിൽ ഇത്രയ്ക്ക് ഇന്ട്രെസ്റ് കാണിക്കുന്നത്…. അവളാരുടെ കൂടെപ്പോയാലും നിനക്കെന്താ….. കൊച്ചുകുട്ടിയൊന്നുമല്ല……..
ശ്രയ കത്തികയറുകയാണ്…
Thats നോൺ ഓഫ് യുവർ ബിസിനസ്…. നീ കാണിച്ച ചെറ്റത്തരം എനിക്കറിയാം….. അവളാണെന്നും പറഞ്ഞല്ലേ എന്റെ ജീവിതത്തിൽ കയറികൂടിയത്……. ഞാൻ അന്വേഷിക്കുന്നത് ഞാൻ താലികെട്ടിയ എന്റെ പെണ്ണിനെയാ…….do you understand?
അവൻ പറഞ്ഞതും എല്ലാവരും ഒരുപോലെ ഞെട്ടി…….. ആർക്കും ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല…..അനിത അവനെ വേദനയോടെ ഒന്ന് നോക്കി…..അഭി നെറ്റിച്ചുളിച്ചു അവനെ നോക്കി….
ആക്‌സിഡന്റ് പറ്റിയപ്പോൾ ഇനി ഇവനും ഓർമ പോയിക്കാണുമോ…. അപ്പു ഇവന്റെ പെണ്ണാ പോലും പൊട്ടൻ, ആർക്കേലും ഇങ്ങനെ കല്യാണം കഴിക്കാൻ കഴിയോ…. ഇനി ഇവനെയെന്താ ചെയ്യാ… വല്ല സൈകാട്രിസ്റ്റിനെയും വിളിച്ചാലോ…..
അഭിയുടെ ചിന്തകൾ കാടുകയറുകയാണ്……
എടാ അഭി, ഞാൻ പറഞ്ഞത് നിനക്ക് മനസിലായില്ലേ, ചെന്ന് അവളെ വിളിച്ചു വാ…… എളുപ്പം….
ഏട്ടാ…. അതിന് ഹർഷൻ സമ്മതിക്കുമോ….
അവന്റെ പെർമിഷൻ എന്തിനാ…. അവര് തമ്മിലു അതിന് എന്താ…… അഭി, അവളെന്റെ ഭാര്യയാണ്, നിന്റെ ഏടത്തി… അപ്പോൾ പറയാൻ എനിക്ക് പറ്റിയില്ല… Its മൈ മിസ്റ്റേക് ബട്ട് എനിക്കത് തിരുത്തണം…
അർജൂ…. എടാ ഏട്ടാ കൂൾ ഡൌൺ…. നീ റസ്റ്റ് എടുക്ക്… നീ മെന്റലി വീക്ക് ആണ് അതാ ഇങ്ങനെ തോന്നുന്നത്…. It വിൽ ബി ഓക്കേ സൂൺ……
അഭീ…. നീയെന്താ പറഞ്ഞു വരുന്നത്, എനിക്ക് ഭ്രാന്ത് ഉണ്ടെന്നോ അതോ മറ്റെന്തെങ്കിലുമൊ… എടാ i’m ഓക്കേ….100 ശതമാനം ഓക്കേ ആണ് ഞാൻ….. എനിക്ക് ഫിസിക്കലി കുഴപ്പമുണ്ടെന്നേ ഉള്ളൂ, അല്ലാതെ മറ്റൊന്നുമില്ല….. യു know….. നീയും ഡോക്ടർ അല്ലെ…. എന്നിട്ടും ഡൌട്ട് ആണോ…. ഞാൻ പറയുന്നത് ബോധത്തോടെയാണ്, ഹർഷനോട് ഞാൻ പറഞ്ഞിരുന്നു, അവളെ ഞാൻ അവനു തന്നെ ഏല്പിക്കാമെന്ന്, ബട്ട് അവൾക്ക് സമ്മതമുണ്ടോ എന്നറിയണ്ടേ…… അഭീ…. അപ്പു എന്റെ വൈഫാണ്….. ഞാൻ പറയുന്നത് വിശ്വാസമില്ലെങ്കിൽ നീ അമ്മയോട് ചോദിക്ക്…. അമ്മയ്ക്കറിയാം സത്യങ്ങളെല്ലാം…. അമ്മേ….. പറാ ഇവനോട് അപ്പു എനിക്ക് ആരാണെന്ന്…… പറാ…..
അനിത എന്തുവേണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്…..
അമ്മേ…. എന്ത ഒന്നും പറയാത്തെ..
അർജു……. മോനെ നീയൊന്ന് സമാധാനപ്പെട്, അമ്മയ്ക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്…. നിന്റെ ഈയൊരാവസ്ഥയിൽ പറയേണ്ടെന്ന് കരുതിയതാ, ബട്ട് അറിയണം നീ…… അഭി, നിങ്ങളൊക്കെ ഒന്ന് പുറത്തേക്കിറങ്ങിയേ, എനിക്ക് അർജുനോട് തനിച്ചാണ് സംസാരിക്കേണ്ടത്……
ഇരുവരെയും ഒന്ന് നോക്കി അഭി മറ്റുള്ളവരെയും കൂട്ടി റൂമിൽനിന്ന് പുറത്തേക്കിറങ്ങി…. അവരിറങ്ങിയെങ്കിലും അനിത നിൽക്കുന്നിടത്തുനിന്നും അനങ്ങിയില്ല… അർജുൻ അവരെതന്നെ നോക്കുകയാണ്……
അമ്മേ…. എന്താ പറയാനുള്ളത്….. പറാ എന്താണെങ്കിലും…..
കുറച്ചു നേരത്തെ ചിന്തകൾക്കൊടുവിൽ അവര് ബാഗിൽ നിന്നും അർജുൻ അപ്പുവിന് കെട്ടിയ താലിയെടുത്ത്….. അതുകണ്ടതും അവന്റെ ഹൃദയം പിടയ്ക്കാൻ തുടങ്ങി, കണ്ണുകൾ കലങ്ങി….
അവള്….. അവള് തന്നതാണോ….
അല്ലാ….
പിന്നെ….. പിന്നെയെങ്ങനെ അമ്മയുടെ കയ്യില് വന്നു
ഞാൻ ഊരിവാങ്ങി…….
എന്താ…. അമ്മെയെന്തിനാ അങ്ങനെ ചെയ്തേ…. ഞാൻ കെട്ടിയ താലി അഴിക്കാൻ മാത്രം അമ്മയ്ക്കാരാ പെർമിഷൻ തന്നത്…. ഇത് ഞാൻ കെട്ടിയതാ…. അവൾക്ക്…. അതാഴിക്കാൻ അമ്മയ്ക്ക് ഒരാവകാശവുമില്ല… ഇതാണോ അമ്മയ്ക്ക് പറയാനുള്ളത്….. അമ്മേ…… ഞാൻ പറയുന്നത് ആദ്യം അമ്മ കേൾക്ക്, ഇത്…. ഇതവൾക്ക് കെട്ടുമ്പോൾ എനിക്കറിയില്ലായിരുന്നു ഇത് ഞാൻ സ്നേഹിച്ച സച്ചുവാണ് എന്ന്….. അമ്മേ…. ഞാൻ അവളെ സ്നേഹിച്ചിരുന്നു… അല്ല. ഞങ്ങള് പരസ്പരം ഇഷ്ടപ്പെട്ടിരുന്നു… അതിനിടയ്ക്കാ ശ്രയാ… ഞാൻ കരുതി ശ്രയ ആണ് സച്ചുവെന്ന്….. അതാ അതാ ഉണ്ടായത്……
ഇതൊക്കെ എനിക്കറിയാം അർജൂ…… നിനക്കാ പലതും അറിയാത്തത്…… നീ അവളെ ഉപേക്ഷിച്ചപ്പോൾ അവള് തകർന്നു മരിക്കാനൊരുങ്ങി അതിൽനിന്നു അവളെ രക്ഷിച്ചു സംരക്ഷിച്ചു കൂടെ നിന്നവനാ ഹർഷൻ……..
എന്താ….. എനിക്ക് മനസിലായില്ല…… ഒന്ന് തെളിച്ചു പറാ……
അനിത അവന്റെ അടുത്തിരുന്ന് അവന്റെ കയ്യിൽപിടിച്ചു ….. താനറിഞ്ഞ കാര്യങ്ങൾ അവനെയും അറിയിക്കാൻ തുടങ്ങുകയായിരുന്നു അവര്…..
***************
അരൂ…… വീടെത്തി…. ഇറങ്ങുന്നില്ലേ
ഉം……
എന്നാൽ വാ…..
അവനവളെയും കൂട്ടി അങ്ങോട്ട് നടന്നു….. അവളെ കണ്ടതും അമ്മായി അവർക്കരികിലേക്ക് വന്നു….
മോളേ അപ്പൂ…. സുഖാണോ കുട്ട്യേ നിനക്ക്… ആകെ പേകോലം ആയിട്ടുണ്ടല്ലോ നീ…. ഇങ്ങ് വന്നേ……
അവരവളുടെ കയ്യുമ്പിടിച്ചു അകത്തേക്ക് കയറി, ഹർഷൻ ഒരു നെടുവീർപ്പോടെ പുറത്തേക്കും……..
മോളേ…. അർജുന്
ഇപ്പോൾ ഓക്കേ ആണ് അമ്മായി…… അമ്മായി…. ന്നെ ഒന്ന് കെട്ടിപിടിക്കോ…… പ്ലീസ്….
അവള് കണ്ണീരോടെ പറഞ്ഞതും അവരവളെ പുണർന്നു, അവരുടെ തോളിലേക്ക് ചാഞ്ഞു ഒരു കുഞ്ഞിനെയെന്നപോലെ അവള് കരഞ്ഞു, കുറച്ചു നേരം കരഞ്ഞതും അവളുടെ സങ്കടം തെല്ലൊന്നടങ്ങി….
അമ്മായീടെ മോള് ഇനി സങ്കടപെടരുത്…. ഒരു ദുഃഖം ഉണ്ടേൽ അതിലും ഇരട്ടി സന്തോഷവും ഉണ്ടാകും….
എന്റെ കാര്യത്തിൽ അത് തെറ്റാ…. ദുഃഖം മാത്രേ എനിക്ക് വിധിച്ചിട്ടുള്ളൂ… എന്നെ പോലെ ഇത്രയും ഗതികെട്ട ആരേലും ഉണ്ടാകോ…. എവിടെയെങ്കിലും…..
എന്താ ന്റെ കുട്ടീ ഇങ്ങനെയൊക്കെ…. മോള് പോയി കുളിക്ക്…. അമ്മായി അപ്പോഴേക്കും കഴിക്കാനെന്തേലും എടുക്കാം…. വേഗം നോക്ക്യേ….
അവരവളെ കുളിക്കാനായി പറഞ്ഞു വിട്ടു…. കുളി കഴിഞ്ഞിറങ്ങിയപ്പോൾ ഹർഷൻ അങ്ങോട്ട് വന്നത് അവള് കണ്ടു…….
അരൂ…… ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ….
എന്താ….
പൂർണസമ്മതത്തോടെയാണോ നീയെന്റെയൊപ്പം വന്നത്…..
അതിനവളൊന്ന് പുഞ്ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല……
അരൂ….. പറാ…..
നിക്ക് അറിയില്ല…… ഒന്നും അറിയില്ല….. എല്ലാത്തിൽനിന്നും രക്ഷപെടാൻ തോന്നി….. നിക്ക് ഒന്നും വേണ്ട…. ഒന്നും…….
ഹർഷൻ ഒരു വേദനകലർന്ന ചിരിയോടെ അവളെ മറികടന്നു റൂമിലേക്ക് നടന്നു…… കുറച്ചു നേരം അവിടെത്തന്നെ തറഞ്ഞുനിന്നശേഷം അവള് അമ്മായിടെ അടുത്തേക്ക് നടന്നു…..
**************
അർജുന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു…..
അമ്മേ….. ഞാനിതൊന്നും വിശ്വസിക്കില്ല…… വിശ്വസിക്കാൻ പറ്റുന്നില്ല…… അപ്പോൾ അവൾക്കൊന്നും ഓർമയില്ലേ….. ഹർഷന്റേം അവളുടെം കല്യാണം കഴിഞ്ഞോ…… ഞാൻ വിശ്വസിക്കില്ല…. വിശ്വസിക്കണമെങ്കിൽ അപ്പു പറയണം…. അവള് പറഞ്ഞാൽ വിശ്വസിക്കാം… അതുവരെ അവളെന്റെ….. അവളെന്റെ പെണ്ണ് തന്നെയായിരിക്കും………
തുടരും

by