രചന – എഴുത്തിനെ പ്രണയിച്ചവ
നീ എന്റെ ഭാര്യയാ, നിയമപ്രകാരം നിനക്ക് അവനോടൊത്ത് ജീവിക്കാൻ കഴിയില്ല…..
അർജുൻ…..
ഒരു ഞെട്ടലോടെ അവളവനെ വിളിച്ചു…..
അപ്പൂ …. എനിക്ക് നിന്നോട് ഇമ്പോര്ടന്റ്റ് ആയുള്ള ഒരു കാര്യം പറയാനുണ്ട്…..
എന്താ….
നമ്മള് തമ്മിൽ ഇഷ്ടത്തിലായിരുന്നു, ഞാൻ നിന്നെയും നീയെന്നെയും ഒരുപാട് സ്നേഹിച്ചിരുന്നു….. അതിനിടയിലാ….
അർജുൻ എനിക്ക് ഇപ്പോൾ ബോധമുണ്ട്, i മീൻ ഓർമയുണ്ട് എല്ലാം…. നീ പറഞ്ഞത് സത്യാ സ്നേഹിച്ചിരുന്നു… പിന്നെ എന്തുണ്ടായി…. ഞാനാണെന്നും പറഞ്ഞു മറ്റൊരു പെണ്ണ് മുൻപിൽ വന്നുനിന്നതും നീ അവളുടെ പുറകെപോയി….. നീ സ്നേഹിച്ചത് ആത്മാർത്ഥമായി ആയിരുന്നേൽ അങ്ങനെ ഉണ്ടാവില്ലായിരുന്നു….. ഒരിക്കൽ നിന്നെയും ശ്രയയേയും ഒരുമിച്ചു കണ്ടതും ഞാൻ തകർന്നുപോയി, സൂയിസൈഡ് ചെയ്യാനാ തോന്നിയത്, കഴുത്തിൽ കയറിടുകയും ചെയ്തു, അന്ന് ന്റെ അച്ചേട്ടൻ വന്നില്ലായിരുന്നേൽ ഞാൻ ഉണ്ടാവില്ലായിരുന്നു….. എനിക്ക് സ്നേഹം എന്താണെന്ന് പഠിപ്പിച്ചുതന്നത് ന്റെ അച്ചേട്ടനാ……. ഒരുമിച്ചുണ്ടായിരുന്ന ഓരോ നിമിഷവും എന്നും ഓർമ്മിക്കാനുള്ളതാക്കി തീർക്കാൻ അച്ചേട്ടന് കഴിഞ്ഞിട്ടുണ്ട്…… അർജുൻ നമുക്കൊരിക്കലും ഒന്നകാൻ കഴിയില്ല…..ഒരിക്കലും….. ഇനിയും ന്റെ അച്ചേട്ടനെ വേദനിപ്പിക്കാൻ നിക്ക് കഴിയില്ല, ഞാൻ കാരണം ആ പാവം ഇപ്പോൾ തന്നെ ഒരുപാട് വിഷമിക്കുന്നുണ്ട്, ഇനിയും എനിക്ക് പറ്റില്ലാതിനു…..
അർജുൻ ഒന്നും പറയാൻ കഴിയാതെ തരിച്ചു ഇരിക്കുകയാണ്….
അപ്പൂ….. ഹർഷൻ പറഞ്ഞതെല്ലാം സത്യാണോ… I മീൻ…. നീ പ്രെഗ്നന്റ് ആയി എന്നത്…..
ഉം…. അതേ…… ബട്ട് ആ കുഞ്ഞു……
അവള് പാതിവഴിയിൽ നിർത്തിയതും അവൻ മുഖം എങ്ങോ തിരിച്ചു, അവള് തലയും കുനിച്ചു ഇരിക്കുകയാണ്….. അർജുന്റെ കൈ അവളുടെ കയ്യിൽ തട്ടിയതും അവളവനെ നോക്കി……
എന്തുപറ്റി….. അപ്പൂ നീ ഓക്കേ അല്ലെ….
ഉം…. യെസ്….. അർജുൻ ടേക്ക് കെയർ… ഞാൻ കാരണമാ നിനക്കിപ്പോൾ ആക്‌സിഡന്റ്….. I’m സോറി….
നീയാണോ ഇത് ചെയ്തത്… അല്ലല്ലോ പിന്നെയെന്താ……. അതുവിട്ടേക്ക്…. അപ്പൂ എനിക്കൊരു ഹെല്പ് ചെയ്യുമോ….
എന്താ….
ഇവിടെയുള്ളവരെയും ശ്രയയേയും പറഞ്ഞു മനസിലാക്കണം, എനിക്കൊരിക്കലും അവളെ സ്നേഹിക്കാൻ കഴിയില്ലെന്ന്, കൂടെകൂട്ടാൻ പറ്റില്ലെന്ന്…
അർജുൻ നിനക്ക് ഭ്രാന്ത് പിടിച്ചോ…
അപ്പൂ, ഞാനവളെ സ്നേഹിച്ചതും പരിചയപ്പെട്ടതും നീയാണെന്ന് കരുതിയാ, അവളിലൂടെ സ്നേഹിച്ചത് നിന്നെയ…. സ്നേഹം വാങ്ങേണ്ടത് ചതിയിലൂടെയല്ല, അതൊരിക്കലും ഈട് നിൽക്കില്ല…. സത്യം എന്നെങ്കിലും അറിയുമ്പോൾ അതിൽ ഏതേലും ഒരാള് തകരും…. മെന്റലി… പിന്നെയും അവരെ കൂട്ടിവച്ചാൽ പ്രശ്നങ്ങൾ മാത്രമേ ഉണ്ടാകൂ…… നീയത് അവളെ പറഞ്ഞു മനസിലാക്കണം…
ബട്ട് അർജുൻ……
ഡിവോഴ്സ് ചെയ്യണമെങ്കിൽ ഒരുവർഷം കഴിയണം….. ഇപ്പോൾ രണ്ടു മൂന്ന് മാസം ആയല്ലേ ഉള്ളൂ…. അതുകൊണ്ട് ഒന്നും പറ്റില്ല…… എനിക്കറിയാം ഹർഷൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന്, നീ ഹാപ്പിയായിരിക്കണം എനിക്കത് മതി…….എന്ത് ആവശ്യം വന്നാലും പറയാൻ മറക്കരുത്, കൂടെയുണ്ടാകും എന്നും ഒരു നല്ല ഫ്രണ്ടായി…….
അവൻ പറയുമ്പോൾ വാക്കുകൾ ഇടറുന്നുണ്ട്, ഇടയ്ക്ക് കണ്ണ് കലങ്ങിയതുകണ്ടതും അവള് വല്ലാതായി…..
അർജുൻ…… ഞാൻ…..
ഏയ്… കരഞ്ഞതല്ലടോ…. സന്തോഷം കൊണ്ടാ…… ബി ഹാപ്പി…. ഒരുപാട് കരഞ്ഞില്ലേ നീ, ഇനിയെന്നും സന്തോഷം മാത്രം നിറഞ്ഞുനിൽക്കുന്നതാവട്ടെ നിന്റെ ജീവിതം…..
അവര് സംസാരിക്കുമ്പോഴാണ് ശ്രയ അങ്ങോട്ട് വന്നത്, അപ്പുവിനെ കണ്ടതും അവള് വന്നു അപ്പുവിന്റെ കാലില്പിടിച്ചു കരയാൻ തുടങ്ങി…… അപ്പുവും അർജുനും ഞെട്ടി പരസ്പരം നോക്കി…….
ശ്രയാ…. നീയെന്താ ഈ കാണിക്കുന്നേ എണീറ്റെ….
അവളെ എണീപ്പിച്ചു അപ്പു പറഞ്ഞു…. നേരെനിന്നതും ശ്രയ അപ്പുവിനെ കെട്ടിപിടിച്ചു കരയാൻതുടങ്ങി….
അപ്പൂ….. ന്നോട് ക്ഷമിക്ക്….. അറിയാതെ പറ്റിയതാ…. അർജുനെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു, അങ്ങനെ പറ്റിയതാ… ഇപ്പോൾ എനിക്ക് മനസിലായി, ഞാൻ ചെയ്തത് എത്രവലിയ തെറ്റാണെന്ന്…..ഇഷ്ടംകൊണ്ട് പറ്റിപോയതാ ഒന്നും മനഃപൂർവം അല്ല, എനിക്കറിയാം അർജുൻ എന്നെയിപ്പോൾ ഒരുപാട് വെറുക്കുന്നുണ്ടെന്ന്, വെറുത്തോട്ടെ ഞാൻ കുറ്റം പറയില്ല…. ഒരിക്കലും…. ഇനി വരില്ല അർജുൻ ഒരു ശല്യമായി…. ഒരിക്കലും വരില്ല….. ഞാൻ പോവാ…
അവര് തിരിച്ചെന്തെങ്കിലും പറയുന്നതിനുമുന്പേ ശ്രയ. അവിടുന്നിറങ്ങിപ്പോയി……. അപ്പു അർജുനെയൊന്ന് നോക്കി……
അവൾക്കായി ബോധം വന്നല്ലോ അത് നന്നായി……
അർജുൻ പറഞ്ഞതും അപ്പുവിന്റെ മുഖം. വാടി…..
അപ്പൂ….. എനിക്കറിയാം എന്താ നിന്റെ മനസിലെന്ന്…. ബട്ട് എന്നെയൊന്നു മനസിലാക്ക്…. ഒട്ടും പറ്റാത്തതുകൊണ്ടാ…
.
അർജുൻ ഒരിക്കലും പറ്റില്ലേ…..
ഇപ്പോൾ അതിനെക്കുറിച്ചൊന്നും ആലോചിക്കുന്നില്ല…… ഹർഷൻ ലക്കിയാ..നിന്നെ കിട്ടിയില്ലേ……
അർജൂ…..
ഹേയ്…. I’m സീരിയസ്….. അവൻ വന്നില്ലേ….
നോ…. എന്തോ എമർജൻസി ഉണ്ടെന്ന് പറഞ്ഞുപോയി…… അർജൂ എന്താ നിന്റെ പ്ലാൻ
പ്രത്യേകിച്ച് ഒന്നുല്ല, ആദ്യം ഒന്നിവിടുന്ന് എണീക്കണം thats it….
അവൻ പറഞ്ഞതും അവളവനെ ഒന്ന് നോക്കി…..
*************
പ്രതാപൻ തന്റെ കട്ടിലിൽ മലർന്നു കിടക്കുകയാണ്, എത്രനേരം അങ്ങനെ കിടന്നെന്ന് അറിയില്ല, പതിയെ അവിടുന്നു എണീറ്റ് തന്റെ പഴയ ആൽബം അയാള് കയ്യിലെടുത്തു അതിന്റെ താളുകൾ പതിയെ മറച്ചു… ഒടുക്കം അയാളുടെ ശ്രദ്ധ ആ ഫോട്ടോയിൽ പതിഞ്ഞു….. തന്റെ തോളോട് ചാരിയാണ് ആദി നിൽക്കുന്നത്, മടിയിൽ നെഞ്ചിലേക്ക് ചാരിയിരിക്കുകയാണ് അപ്പു…. അവർക്കൊപ്പം ജാനകിയും ഇരിക്കുന്നുണ്ട്……
അയാളുടെ ഓർമകൾ വർഷങ്ങൾ പുറകിലേക്ക് സഞ്ചരിച്ചു…
ഏട്ടാ അവളെപ്പിടി……പെണ്ണ് ഒന്നും തിന്നിട്ടില്ല ഇതുവരെ…
അപ്പുവിന് പുറകിൽ അവളെപ്പിടിക്കാനായി വന്നുകൊണ്ട് ജാനകി പറഞ്ഞതും പ്രതാപൻ അവളെയെടുത്ത്…..
അപ്പാ…. വിട്…..
എന്തിനാ..
നീയെന്താ ഒന്നും കഴിക്കാതെ ഇങ്ങനെ നടക്കുന്നത്, കണ്ടില്ലേ കോലം…. ആകെ മെലിഞ്ഞു ശോഷിച്ചു…..
അയാളുടെ ശബ്ദം ഉയർന്നതും അവള് ചുണ്ട് മലർത്തി കണ്ണുകൾ നിറച്ചു…..
അയ്യോ…. അപ്പേടെ മോൾക്ക് സങ്കടായോ…. കരയണ്ടേ…. അപ്പ വഴക്ക് പറഞ്ഞതല്ലല്ലോ, മോള് ഒന്നും കഴിക്കാത്തതുകൊണ്ടല്ലേ….. എന്താ കഴിക്കാതെ..
എനിക്ക് അപ്പ തന്ന മതി…. അപ്പോൾ ഞാൻ മുയുവനും കയ്ച്ചും……
ഓഹ്, ഒരു അപ്പയും മോളും…..
ജാനകി പറഞ്ഞതും അവള് ചുണ്ട് കൂർപ്പിച്ചു….
ആ… ഞാൻ അപ്പേടെ മോളാ….. ന്റെ അപ്പയാ…. അമ്മ ന്നോട് മിണ്ടണ്ട ……
അയാളുടെ കഴുത്തിലൂടെ കയ്യിട്ട് തൂങ്ങി, അയാളുടെ മുഖത്തു ഉമ്മവച്ചു അവള് പറഞ്ഞതും അയാളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…..
“അച്ചേട്ടാ ഇയാളോട് ഇവിടുന്ന് ഇറങ്ങിപ്പോകാൻ പറാ എനിക്ക് കാണണ്ട ഇയാളെ…”
ആ ശബ്ദം കാതിൽ നിറഞ്ഞതും ചുണ്ടിലെ പുഞ്ചിരി കണ്ണീരിനു വഴിതെളിച്ചു…..
കയ്യാൽ കണ്ണീരൊപ്പി അയാള് എന്തോ ആലോചിച്ചു ഉറപ്പിച്ചാശേഷം മുറിയിൽനിന്നും പുറത്തേക്കിറങ്ങി എങ്ങോട്ടോ പോയി…..
**************
എന്താ കാർത്തികേ…. പണ്ടത്തെ നിന്റെ ഇഷ്ടമൊക്കെ വേണ്ടെന്ന് വച്ചോ…..
ബാറിലിരുന്ന് സ്വസ്ഥമായി രണ്ട് സിപ് എടുക്കുമ്പോഴാണ് അവനു അഭിമുഖമായി ഇരുന്ന്കൊണ്ട് സാജൻ ചോദിച്ചത്…..
മനസിലായില്ല….
ആ അർപ്പണയില്ലേ, നീ കെട്ടാനിരുന്നവൾ, അവളിപ്പോൾ എന്റെ അനിയനെ മയക്കിവച്ചു അവന്റെകൂടെയാ പൊറുതിയെന്ന് അറിഞ്ഞു, കേട്ടത് സത്യമാണോ…..
മോനേ സാജാ, നിന്റെ ഓഞ്ഞ ബുദ്ധി നിന്റെ കയ്യിൽതന്നെ അങ്ങ് വച്ചാൽ മതി, ഇങ്ങോട്ടിറക്കണ്ട….. അവളെക്കൂടെ പൊറുക്കണം എന്നുണ്ടേൽ അത് നിന്റെ അനിയനല്ല ഏത് മറ്റവൻ തടുത്താലും ഞാനത് ചെയ്യും…. പിന്നെ, നിനക്ക് അവനോട് ചൊരുക്കുണ്ടേൽ നേരിട്ട് പോയങ്ങു തീർത്താൽ മതി, എന്റെ അടുത്തുവന്നു ഉണ്ടാക്കാൻ നിൽക്കണ്ട, കേട്ടോടാ…….
നിന്നെ പറഞ്ഞിട്ട് കാര്യമില്ല, നിന്നെക്കൊണ്ട് ഇങ്ങനെ ഉച്ചാനെ കഴിയൂ, അല്ലാതെ മറ്റൊന്നിനും പറ്റില്ല….. ഞാൻ എങ്ങാനുമായിരുന്നെങ്കിൽ അവളെ എപ്പോൾ കൂടെപ്പൊറുപ്പിച്ചെന്ന് ചോദിച്ചാൽ മതി, നിനക്കൊന്നും അതിനുള്ള ഉശിരില്ലല്ലോ പിന്നെ പറഞ്ഞിട്ട് കാര്യമില്ല…
എങ്കിൽ പിന്നെ നീയങ്ങു ചെല്ല്….. എന്നെ മൂപ്പിക്കാൻ നിൽക്കാതെ പോവാൻ നോക്ക്…..
സാജൻ ദേഷ്യത്തിൽ എണീറ്റ് ചെയർ തട്ടിത്തെറുപ്പിച്ചു അവിടുന്നിറങ്ങി, അവൻ പോയതും കാർത്തിക് ചെയറിൽ ഒന്നുകൂടെ അമർന്നിരുന്നു എന്തോ ചിന്തയിലാണ്ടു……
****************
ആദിത്യൻ ഒരു വിസിറ്റർ ഉണ്ട്…..
ആദി ഇരുന്ന് വായിക്കുമ്പോഴാണ് പ്രിസണർ വന്നു പറഞ്ഞത്….. അതുകേട്ടതും അവനത് അവിടെ മാറ്റിവച്ചു സന്തോഷത്തോടെ എണീറ്റ് വിസിറ്റർസ് കോർണറിലേക്ക് നടന്നു…. ഹർഷനെയും അപ്പുവിനെയും പ്രതീക്ഷിച്ചാണ് അവൻ നടന്നത്, മുൻപിൽ നിൽക്കുന്നയാളെ കണ്ടതും അവന്റെ നെറ്റിച്ചുളിഞ്ഞു….
അപ്പ….
അവന്റെ അധരം മൊഴിഞ്ഞു, അവനെ കണ്ടതും അയാള് അടുത്തേക്ക് വന്നു അവനെ കെട്ടിപിടിച്ചു…. അവനു അതൊന്നും ദഹിക്കുന്നുണ്ടായിരുന്നില്ല, കുറച്ചു സമയമെടുത്തു കാര്യങ്ങൾ മനസിലാവാൻ…. അവന്റെ കണ്ണുകൾ നിറഞ്ഞു…..
മോനേ, ആദി…… ഈ അപ്പയോട് ക്ഷമിക്കെടാ, ഞാൻ പാപിയാ… എന്റെ മക്കളെ സ്നേഹിക്കാനോ മനസിലാക്കാനോ കഴിയാത്ത പാപി……
എന്താ അപ്പാ….. അപ്പ കരയല്ലേ….
ഇല്ലെടാ മോനെ…. ഞാൻ ചെയ്ത തെറ്റിന് എന്ത് പ്രായശ്ചിത്തം ചെയ്യണമെന്നുപോലും എനിക്കറിയില്ല…… മോനേ… ഇനി നീ ഇവിടെ അധികം കിടക്കേണ്ട… ഞാൻ സമ്മതിക്കില്ല… എനിക്ക് എന്റെ മക്കളെ വേണം…… എന്റെ മോനെയും. മോളെയും എനിക്ക് തിരിച്ചുവേണം….അപ്പ ഉണ്ടെടാ നിങ്ങടെ ഒപ്പം…..
അവന്റെ കണ്ണുകൾ തുടച്ചു പ്രതാപൻ പറഞ്ഞതും അവനയാളെ കെട്ടിപിടിച്ചു കുഞ്ഞിനെയെന്നപോലെ കരയാൻ തുടങ്ങി….
കരയല്ലേടാ മക്കളെ…..
അപ്പേ….. മ്മടെ അപ്പൂനോട് എന്തിനാ അങ്ങനെ ചെയ്തേ…. അവളെന്തോരം വേദനിക്കുന്നുണ്ടെന്ന് അറിയോ….
എനിക്ക് തെറ്റുപറ്റിപ്പോയി….. എടാ മോനെ, അപ്പുവും ഹർഷനും തമ്മിൽ എന്താ….
അവൻ കാര്യങ്ങളൊക്കെ ചുരുക്കി പanaറഞ്ഞു, അതൊന്നും വിശ്വസിക്കാൻ കഴിയാതെ നിൽക്കുകയാണ് അയാൾ…
എന്റെ ഭഗവതിയെ….നിനക്കെങ്കിലും ഒന്ന് സൂചിപ്പിക്കായിരുന്നില്ലേ….
ഞാൻ അറിഞ്ഞിട്ട് കുറച്ചു ദിവസമായേ ഉള്ളൂ….. അർജുന് പിന്നെ കാര്യങ്ങളൊക്കെ മനസിലാകുമല്ലോ…. അപ്പോൾ കുഴപ്പമില്ല….
ഉം…. ഞാൻ എന്തായാലും കാർത്തിക്കിനെ കാണുന്നുണ്ട്….. അവനോട് സംസാരിക്കണം….. അപ്പ പോയിട്ട് വരാടാ മോനെ… നീയൊന്നുകൊണ്ടും സങ്കടപെടണ്ടാ….
അവന്റെ മുടിയിലൊന്ന്മാടി അയാള് പറഞ്ഞതും, അവന്റെ മനസ് നിറഞ്ഞു….
*************
സാർ….നല്ല സന്തോഷത്തിലാണല്ലോ….
അതേടോ…
തന്റെ ഫ്രണ്ടിന് എല്ലാം ഓർമ വന്നു….
സത്യായിട്ടും…….
ആടോ….
എന്നിട്ട് ആളെവിടെ….
അർജുനെ കാണാൻ പോയതാ….. അതിൽ തെറ്റൊന്നുമില്ലല്ലോ….
എന്തായാലും ഒരുപാട് സന്തോഷമായി……
അവര് സംസാരിച്ചു നിൽക്കുമ്പോഴാണ് ഡോർ തള്ളിതുറന്ന് ഒരാൾ അങ്ങോട്ട് കടന്നുവന്നത്…
തുടരും

by