രചന – എഴുത്തിനെ പ്രണയിച്ചവൾ
അപ്പു…. എണീക്ക് അപ്പൂ…… അപ്പൂ …..
അവൻ തട്ടിവിളിച്ചെങ്കിലും അവളിൽനിന്നും പ്രതികരണമൊന്നും ഉണ്ടായില്ല…….
അപ്പൂ…… അപ്പൂ…..
ആ വിളി അവളെറിയുന്നില്ലെന്ന് മനസിലായതും അവൻ ഹോസ്പിറ്റലിലേക്ക് വണ്ടിതിരിച്ചു….. അവിടുത്തെ ചെക്കപ്പും ട്രിപ്പും എല്ലാം കഴിഞ്ഞതും അവള് ഏറെക്കുറെ ഓക്കേ ആയി, അർജുൻ അവളുടെ അടുത്തായി ഇരിക്കുന്നുണ്ട്…..
അപ്പൂ… ഓക്കേ ആണോ നീ…
ഉം… പോവാം…
ഹ്മ്….
ഡോക്ടറുടെ പെർമിഷൻ എടുത്തു അവരവിടുന്ന് ഇറങ്ങി…..
*************
ഹർഷൻ തന്റെ ക്യാബിനിലിരുന്ന് എന്തൊക്കയോ ആലോചിച്ചുകൂട്ടുകയാണ്.
അരു… അവള് വരോ…. വന്നാൽ എന്റൊപ്പം നിൽക്കോ അതോ….. ആദിയോട് എല്ലാം തുറന്നു പറഞ്ഞാലോ, അവൻ കരുതിയിരിക്കുന്നത് അവളെ ഞാൻ പെങ്ങളായി കാണുകയാണെന്നല്ലേ, എന്നാൽ ഞാൻ അവളെ സ്നേഹിക്കുന്നത് ഏത് അർത്ഥത്തിലാണെന്ന് എനിക്കല്ലേ അറിയൂ, ജീവിതത്തിൽ ഇന്നേവരെ സന്തോഷം എന്നൊന്ന് അവൾക്കുണ്ടായിട്ടില്ല, എന്നും അവളെ മറ്റുള്ളവരെല്ലാം വൃത്തികെട്ട കണ്ണുകൊണ്ടാ കണ്ടത്, ആ അവൾക്ക് ഇനിയങ്ങോട്ട് സന്തോഷങ്ങളുടേത് മാത്രമാക്കി മാറ്റണം…. അവളെ തോന്ന്യാസം പറഞ്ഞവരുടെ മുന്നിലൂടെ ഇതെന്റെ പെണ്ണാണെന്ന് അഭിമാനത്തോടെ പറയണം….. അവളുടെ ഓരോ കാര്യങ്ങളിലും എന്തിനും താങ്ങായി തണലായി കൂടെ നിൽക്കണം, അവളുടെ കുഞ്ഞുകുഞ് ആഗ്രഹങ്ങൾ പോലും കണ്ടറിഞ്ഞു അവള് പറയുന്നതിനുമുന്പേ സാധിച്ചുകൊടുക്കണം….. സ്നേഹംകൊണ്ട് എന്റെയാ പാവം പൊട്ടിപെണ്ണിനെ വീർപ്പുമുട്ടിക്കണം… എന്നും കാവലായി കൂടെനിർത്തണം….
അവന്റെ ചിന്തകൾ കാടുകയറിയതുകാരണം മാളവിക വന്നത് അവൻ കണ്ടില്ല…. അവൻ പകൽകിനാവ് കാണുന്നത് കണ്ടതും അവള് ചിരിച്ചു, പിന്നെയാവന്റെ ടേബിളിൽ തട്ടി…. ഹർഷൻ ഞെട്ടി നോക്കുമ്പോഴാണ് മുൻപിൽ മാളവിക നിൽക്കുന്നത് കാണുന്നത്…..
സാർ.
ഉം, പറയൂ…
മുഖത്തൊരു ഗൗരവം വരുത്തി അവൻ പറഞ്ഞു….
സാർ ചോദിച്ച ഫയൽസ് എല്ലാം ഇതാ…. പിന്നെ സാർ പുതിയ പ്രോജെക്ടിന്റെ ഡിസ്കഷൻ നാളെ ചെയ്താലോ…
നോ…. ഞാൻ പറയാം….
ഓക്കേ സാർ… പിന്നെ വീട്ടിൽ നിന്ന് കോള് വന്നിരുന്നു, സാറിനെ വിളിച്ചിട്ട് കിട്ടിയില്ല അതുകൊണ്ടാ… സാറ് ഒന്നങ്ങോട്ട് ചെല്ലുമോ എന്ന് ചോദിച്ചു…
ഉം… താങ്ക്സ്… ഇവിടെയുള്ള കാര്യങ്ങൾ താൻ മാനേജ് ചെയ്യ്….. എന്തെങ്കിലും എമർജൻസി ഉണ്ടെങ്കിൽ വിളിച്ചാൽ മതി…
ഓക്കേ സാർ….. സാർ…
ഉം… എന്താ…
അത്….. അതുപിന്നെ….
എന്താണെങ്കിലും പറഞ്ഞോളൂ….
സാറിനു ഇനിയെങ്കിലും തുറന്നുപറഞ്ഞൂടെ അപ്പുവിനോട്….. ഇനിയും വൈകിയാൽ ഒരുപക്ഷെ, സാറിനു അവളെ നഷ്ടമാകും എന്നുന്നേക്കുമായി….. വൈകിക്കരുത് സാർ അവളറിയണം എല്ലാം പെട്ടന്ന് തന്നെ…. ഇപ്പോൾ തന്നെ ഒരുപാട് വൈകി…… ആളുകൾ അപ്പുവിനെക്കുറിച് പലതും പറയുന്നുണ്ട്, അവരുടെ ക്രീയേറ്റീവ് സ്റ്റോറീസ്, സാറിനു ആലോചിച്ചാൽ മനസിലാകില്ലേ….. അവള് സാറിന്റെ ഇഷ്ടം മനസിലാക്കും.. എനിക്കുറപ്പുണ്ട്.. നിങ്ങളാ ഒരുമിക്കേണ്ടത്….
ഹർഷൻ വെറുതെ ചിരിച്ചു, ഒരുപാട് വേദനയുണ്ടായിരുന്നു ആ ചിരിയിൽ….
മാളവിക അരുവിന്റെ കൂടെ പഠിച്ചിരുന്നല്ലേ…..
ഉം….
പറയണം….. എല്ലാം…. എല്ലാം പറയും ഞാൻ…. ബട്ട് അരു…
എന്തിനാ സാർ ഇങ്ങനെ തടസം പറയുന്നത്… അത് നിങ്ങളെ നെഗറ്റീവ് ആയിട്ട് ബാധിക്കുകയെ ഉള്ളു….എന്റെ എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ പറഞ്ഞാമതി….
ഹർഷൻ തലകുനുക്കി…. അവനോട് പെർമിഷൻ വാങ്ങി അവളപ്പോൾ തന്നെ പുറത്തേക്കിറങ്ങി….. അവള് പോയതും ഹർഷൻ തന്റെ ഫോണുമെടുത്ത് അവിടുന്നിറങ്ങി വീട്ടിലേക്ക് തിരിച്ചു…..
ഉമ്മറത്ത് അർജുന്റെ വണ്ടി കണ്ടതും അവനറിയാതെ ഒരു സന്തോഷം ഉടലെടുത്തു, ആ സന്തോഷം മുഖത്ത് ഒരു പുഞ്ചിരിയായി സ്ഥാനംപിടിച്ചിട്ടുണ്ട്….. ഹർഷൻ നോക്കുമ്പോൾ അർജുൻ ഫോണിൽ കളിച്ചു അവിടെയിരിക്കുന്നുണ്ട്, ഹർഷനെ കണ്ടതും അർജുൻ ചിരിച്ചു…..
എപ്പോൾ എത്തി
കുറച്ചു നേരമായി…
അരു?
അപ്പുറത്തുണ്ട് അമ്മായിടെയൊപ്പം…..
അതുകേട്ടതും അവനങ്ങോട്ട് നടന്നു….. അവള് അടുക്കളയിലെ സ്ലാബിൽ ഇരിക്കുകയാണ്, ആ മുഖം ഇപ്പോഴും തെളിഞ്ഞിട്ടില്ല, അതുമനസിലായത്തും ഹർഷന് വല്ലായ്മ തോന്നി, ശരവേഗത്തിൽ അവനവളുടെ അരികിലെത്തി…….
അരൂ…. എന്തുപറ്റി നിനക്ക് സുഖമില്ലേ…… എന്താ മോളെ, വല്ലാതെ ക്ഷീണിച്ചമട്ടുണ്ടല്ലോ…..
അവളുടെ തോളിൽ കൈവച്ചുകൊണ്ട് അവൻ ചോദിച്ചു….
എനിക്ക്… എനിക്കൊന്നുമില്ല ഹർഷേട്ടാ……
അതുപറയുമ്പോൾ ആ ചുണ്ടുകൾ വിറപൂണ്ടു, കൺകോണിൽ കണ്ണുനീർതുള്ളികൾ നിറഞ്ഞുതുടങ്ങി….
മോനെ ഹർഷാ…. വന്നപ്പോൾ മുതൽ ഞാൻ ചോദിക്കുന്നുണ്ട്… രണ്ടുപേരോടും മാറിമാറി ചോദിച്ചു… എന്തെങ്കിലും പറയണ്ടേ…..
എന്താ അരൂ… അർജുൻ നിന്നെയെന്തെങ്കിലും പറഞ്ഞോ…
ഏയ്…..
പിന്നെ..
വേറെ ആരെങ്കിലും …
ഇല്ലേട്ടാ
എന്നോട് കള്ളം പറയറായോ അരൂ നീ, മനസിലാകും നിന്റെ വാക്കൊന്ന് ഇടറിയാൽ, മുഖം വാടിയാൽ…. എന്തുപറ്റി മോളെ നിനക്ക്… എന്താണെങ്കിലും ഞാനുണ്ട് നിന്റൊപ്പം…. വാ….
അവനവളെ അവിടുന്ന് എണീപ്പിച്ചു
..
അമ്മായി…. ഞങ്ങളിപ്പോ വരാം….
എടാ ഹർഷ അത്… അർജുൻ….
അവനിവിടെ ഇരുന്നോട്ടെ അല്ലെ അരൂ…. ഇപ്പോൾ തത്കാലം ഞങ്ങള് മതി, ഇടയിൽ ആരുവേണ്ട… ആരും…..
ശരി നടക്കട്ടെ…. എന്നാ എങ്ങട് ആണെന്നെങ്കിലും ഒന്ന് പറാ ന്റെ ഒരു സമാധാനത്തിനു…
അധികം ദൂരത്തേക്കൊന്നുമില്ല അമ്മായി…. അരൂന് ഏറ്റവും ഇഷ്ടപ്പെട്ടിടത്തൊട്ട്, നമ്മുടെ കാവിലേക്ക്……
അവര് തലയാട്ടി… ഹർഷൻ അവളുടെ ചുമലിലൂടെ കയ്യിട്ട് ഉമ്മറത്തേക്കിറങ്ങി, അർജുൻ അപ്പോഴും ഫോണിലാണ്, ഇരുവരെയും കണ്ടതും അവനത് മാറ്റിവച്ചു…….
അർജുൻ, ഞങ്ങളൊന്ന് പുറത്തുപോവാ. എന്തെങ്കിലും ഉണ്ടെങ്കിൽ അമ്മായി ഇവിടെയുണ്ട് പറഞ്ഞാമതി…..
ഓക്കേ…. ഹർഷാ അപ്പുവിന് നല്ല ക്ഷീണം ഉണ്ട്… സൂക്ഷിക്കണം…..
ഇവളെയോർത്ത് നീ worried ആവേണ്ട… ഞാനുള്ളപ്പോൾ ഒരു പോറലുപോലും ഇവൾക്കെൽക്കില്ല….
അർജുൻ അതിന് മറുപടിയൊന്നും പറയാതെ അപ്പുവിനെ നോക്കുകയാണ്, അവളുടെ അവസ്ഥ എന്താണെന്നുള്ളത് മറ്റാരേക്കാളും നന്നായി അവനറിയാമായിരുന്നു, അവളെ ഫേസ് ചെയ്യാൻ ധൈര്യമില്ലാതെ വന്നതും അവൻ മുഖം താഴ്ത്തി അവിടെയിരുന്നു.
ഹർഷനും അപ്പുവും നേരെ കാവിലേക്കാണ് വന്നത്, അവളുടെ കണ്ണുകൾ ഇടയ്ക്കിടെ നിറയുന്നത് അവളത് ഒപ്പുന്നതും അവൻ ശ്രദ്ധിച്ചിരുന്നു. അവള് മറ്റേതോ ലോകത്താണെന്ന് അറിഞ്ഞതും അവനവളുടെ തോളിലൂടെ കയ്യിട്ടു….
എന്താ അരൂ….. എന്തുപറ്റി നിനക്ക്… എന്നോട് പറാ….
ഒന്നുമില്ലെന്ന് അവള് കഴുത്തിളക്കി….
എന്റെ അരൂ ഞാൻ ഇന്ന് ആദ്യമായല്ല നിന്നെ കാണുന്നത്, പറഞ്ഞെ ഇങ്ങോട്ട് അർജുൻ വല്ലതും പറഞ്ഞോ….
ഇല്ല
നീ അവനെ പേടിച്ചിട്ടാണോ
അല്ല ഹർഷേട്ടാ സത്യം അവനെന്നെ ഒന്നും പറഞ്ഞില്ല….
ഉം… നീ ഇറങ്ങ്, ദാ കാവെത്തി
അവൻ പറഞ്ഞതും അവളിറങ്ങി, അവനും ഒപ്പം ഇറങ്ങി അവളുടെ അരികിലായി നിന്ന്….
നമുക്ക് അങ്ങോട്ട് നടന്നാലോ
ഉം….. ആധിയേട്ടനെ കണ്ടിരുന്നോ
ഇല്ല അരൂ…. പിന്നെ പോയില്ല…. എനിക്ക് പറ്റുന്നില്ല അരൂ അവനെ അങ്ങനെ
അവന്റെ വാക്കുകളിലെ ഇടർച്ച മനസിലായതും അവളവന്റെ കയ്യിൽ പിടിച്ചു……കുറച്ചു നേരത്തെക്ക് മൗനം അവർക്കിടയിൽ തളംകെട്ടികിടന്ന്…. അത് ആദ്യ ബേധിച്ചത് ഹർഷനാണ്….
മോളേ, നിനക് എന്താ പറ്റിയെ… ഇന്നലെ കാണുമ്പോൾ നീയിങ്ങനെ ആയിരുന്നില്ലല്ലോ….
ജീവിതം അല്ലെ ഏട്ടാ, അതും എന്നെപോലെ ഒരാളുടെ അത് എല്ലായ്പോഴും ഒരേപോലെ ആവുമെന്ന് തോന്നുന്നുണ്ടോ… കടലെന്ന ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഊർന്നുപോയ ഏതോ ഒരു കല്ലാണ് ഞാൻ…. ആരാലും കണ്ടുപിടിക്കാനോ, രക്ഷപെടുത്താനോ കഴിയാത്തത്രയും ആഴത്തിൽ … ഒരുപക്ഷെ എന്നെന്നേക്കുമായി ആ ആഴത്തിൽ അലിഞ്ഞുചേരാം, തിരിച്ചുവരവ് ഒരിക്കലും ഉണ്ടാവില്ലായിരിക്കും
പരസ്പരബന്ധമില്ലാത്ത ആ സംസാരം കേട്ടതും ഹർഷൻ വല്ലാതായി…
അരൂ നീയെന്തൊക്കെയാ ഈ പറയുന്നേ , വല്ല ബോധവുമുണ്ടോ…. ഏത് ആഴങ്ങളിൽ ആണെങ്കിലും തിരഞ്ഞുവരാനും ഒപ്പം നിൽക്കാനും ഞാനുണ്ട് അത് ഏതവസ്ഥയിലായാലും…
അവളൊന്ന് പുഞ്ചിരിച്ചു..
അത് പാടില്ല ഹർഷേട്ടാ, ഏട്ടന് ഇപ്പോഴും ശരിയായില്ലല്ലോ..
അവന്റെ നെറ്റിയിലെ മുറിപ്പാടിൽ തട്ടിക്കൊണ്ടു അവള് പറഞ്ഞതും അവനാ കൈപിടിച്ച്…..
ജീവനില്ലേ എനിക്ക്, അത് പോകുന്ന നാൾ വരെ കൂടെയുണ്ടാകും….. വാ ഇവിടെ ഇരിക്കാം…..
പടിക്കെട്ടിൽ ഇരുന്ന് അവൻ വിളിച്ചതും അവളും ചെന്നിരുന്നു….. അവളുടെ കൂടെയിരിക്കുന്ന ഓരോ നിമിഷവും അവന്റെയുള്ളം തുടിക്കുന്നത് അവനറിയുന്നുണ്ട്……
************
എന്താ ചിത്ര പതിവില്ലാതെ ഇവിടെ… എന്തെങ്കിലും പ്രോബ്ലം…..
കാർത്തിക് ചോദിച്ചതും അവള് തലകുനിച്ചു…. അവനാവിടുന്ന് എണീറ്റുവാന് അവളുടെ അരികിലായിനിന്ന് ആ തോളിലൂടെ കയ്യിട്ടു.. നോട്ടം മുഴുവൻ അവളുടെ ശ്വാസഗത്തിയ്ക്കനുസരിച്ചു ഉയരുകയും താഴുകയും ചെയ്യുന്ന മാറിടങ്ങളിലാണ്….,.
ഇവള് ആള് കൊള്ളാലോ….. വളയുമോ…
നോട്ടം അവിടെത്തന്നെ കേന്ദ്രീകരിച്ചു അവൻ തന്നോട്തന്നെ ചോദിച്ചു…
ചിത്ര എന്തുപറ്റി…. പറാ….
അവളുടെ തോളിലൂടെ കയ്യിട്ട് അറിയാത്തമ്മട്ടിൽ അവന്റെകൈ ആ മാറിടങ്ങളിൽ തട്ടിനിന്നു…
അത്… കാർത്തിയേട്ടാ… എനിക്ക് ഹർഷേട്ടനെ വേണം… അതിന് എന്റൊപ്പം നിൽക്കോ…
അതാണോ…. ഇത്രയും നിസാരകാര്യത്തിനാണോ നീ മുഖം വീർപ്പിച്ചത്…. ഞാനുണ്ട് ഒപ്പം… നമുക്ക് ഒരുമിച്ചു എല്ലാം സെറ്റാക്കാം…. ഓക്കേ
ഉം….
എന്നാൽ പിന്നെ മോളിപ്പോ ചെല്ല് ഞാനൊന്ന് ആലോചിക്കട്ടെ എന്തുവേണമെന്ന്…..
ഒരു പുഞ്ചിരിയോടെ ഇതിരൊന്നും പറയാതെ അവള് പോയതും അവൻ ഉള്ളിൽ സന്തോഷിച്ചു….
**************
അമ്മായി……
അർജുന്റെ ശബ്ദം കേട്ടതും അവര് തിരിഞ്ഞു അവനെ നോക്കി…
ഒറ്റയ്ക്കിരുന്ന് മുഷിഞ്ഞല്ലേ
ഏയ്….. എനിക്ക് ഒരു കാര്യം അറിയാനുണ്ടായിരുന്നു….
എന്താ മോനേ…
അത്…. അപ്പു…. അവള്… അവളുടെ അച്ഛനും അമ്മയും… അവർക്കെന്തായിരുന്നു പ്രശ്നം…. എങ്ങനെയാ ആദി അവളുടെ ഏട്ടൻ ജയിലിൽ ആയത്……..aആരോട് ചോദിക്കണം എങ്ങനെ ചോദിക്കണം എന്നൊന്നും അറിയില്ല എന്നാൽ ഇതെല്ലാം അറിഞ്ഞേ പറ്റൂ….
തുടരും

by