രചന – ഷംസിയ ഫൈസൽ
വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് ഡോക്ടര്‍ ശാലിനിയെ തന്നില്‍ നിന്ന് മാറ്റി കണ്ണില്‍ നിന്ന് കണ്ണടയെടുത്ത് ഒഴുകി വന്ന കണ്ണുനീര് തുടച്ച് നവിയെ നോക്കിയൊന്ന് ചിരിച്ചു
”നവനീത്.,
നല്ല കുട്ടിയാ അവള്‍.,
ഈ ഒരു പ്രായത്തിനുള്ളില്‍ തന്നെ പേരെടുത്ത പ്രശസ്ഥ ഡോക്ടര്‍.,
ശരീരത്തേക്കാള്‍ കൂടുതല്‍ അവളെ മനസ്സിപ്പോ തളര്‍ന്നിരിക്കാണ്.
നിങ്ങള്‍ തമ്മില്‍ എന്തേലും പ്രശ്നമുണ്ടോ എന്നൊന്നും എനിക്കറിയില്ല പക്ഷെ നീ എപ്പോയും അവളെ കൂടെ വേണം.,
എന്തോ ശാലിനിയുടെ കിടപ്പ് കണ്ട് സഹിക്കുന്നില്ല.,,
ഡോക്ടറെ സ്വരമിടറി
”എല്ലാം ശെരിയാകും എന്ന വിശ്വാസം എനിക്കുണ്ട്.,
നിങ്ങളുടെ ഒക്കെ പഴയ ശാലിനിയായി ഞാന്‍ തിരിച്ച് തരും.,,
നവി ചെറു ചിരിയോടെ വാക്ക് കൊടുത്തതും ഡോക്ടറെ മനസ്സ് നിറഞ്ഞിരുന്നു
”എന്നാ ശാലൂ നമുക്കിറങ്ങിയാലോ,,
നവി ശാലിനിയെ നോക്കിയതും ശാലിനി നോക്കിയത് ജയലളിത ഡോക്ടറെയാണ്
”ഡോക്ടര്‍.,
എന്നെ വിശ്വസിച്ച് വരുന്ന ഒരുപാട് രോഗികളുണ്ട്,
അവരെ ഞാന്‍ ഡോക്ടറെ ഏല്‍പിക്കാണ് എനിക്ക് ധൈര്യത്തോടെ പോകണമെങ്കില്‍ ഡോക്ടര്‍ എന്‍റെ ക്യാബിനില്‍ നാളെ മുതല്‍ ഉണ്ടാകണം.,,
ശാലിനി ജയലളിത ഡോക്ടറുടെ കൈ കവര്‍ന്നു
”തീര്‍ച്ചയായും ഞാനുണ്ടാകും നിന്‍റെ സ്ഥാനത്ത്.,
പക്ഷെ ഞാനടക്കമുള്ള ഒരുപാടാളുകള്‍ ഡോക്ടര്‍ ശാലിനിയുടെ മടങ്ങി വരവിനായി കാത്തിരിക്കുന്നുണ്ട്.,
അതെപ്പോയും മനസ്സില്‍ വേണം.,,
ദൈവം അനുഗ്രഹിക്കട്ടെ.,,
ഡോക്ടര്‍ ശാലിനിയെ തലയില്‍ കൈ വെച്ച് അനുഗ്രഹിച്ചു
ആശുപത്രി ജീവനക്കാരി ശാലിനിയുടെ വീല്‍ചെയര്‍ തള്ളി കാറിനടുതെത്തിച്ചു
നവി തന്‍റെ കൈയ്യിലുള്ള ശാലിനിയുടെ ബാഗ് കാറിന്‍റെ പുറകില്‍ വെച്ച് ശാലിനിയെ കൈയ്യില്‍ കോരിയെടുത്ത് ഫ്രണ്ട് സീറ്റിലിരുത്തി സീറ്റ് ബെല്‍റ്റിട്ട് ഡോറടച്ച് ഡ്രൈവിംങ് സീറ്റിലിരുന്നു
”എന്നാ പോയാലോ..,,
നവി ചിരിയോടെ വണ്ടിയെടുത്തു
ഫ്ലാറ്റിന്‍റെ പാര്‍ക്കിംങില്‍ നിര്‍ത്തി സെക്ക്യൂരിറ്റിയുടെ സഹായത്തോടെ സാധനങ്ങളെല്ലാം അപ്പാര്‍ട്ട്മെന്‍റില്‍ കൊണ്ട് വെച്ച് വന്നു
കാറിന്‍റെ ഡിക്കിയില്‍ പുതിയതായി വാങ്ങിവെച്ച വീല്‍ചെയര്‍ എടുത്ത് ശെരിയാക്കി വെച്ച് ശാലിനിയെ ഡോര്‍ തുറന്ന് കോരിയെടുത്ത് വീല്‍ചെയറിലിരുത്തി
വീര്‍ച്ചയറുന്തി ലിഫ്റ്റില്‍ കയറി റൂമിലേക്ക് കയറി നവി ഡോറടച്ച് കുറ്റിയിട്ടു
ഇതൊന്നും അറിയുന്നില്ലെന്ന പോലെയായിരുന്നു ശാലിനിയുടെ ഇരിപ്പ്
ഒന്നും തടയാതെ ഒന്നും മിണ്ടാതെ ഏതോ ലോകത്തെന്ന പോലുള്ള ശാലിനിയുടെ ഭാവം നവിയെ വിഷമിപ്പിച്ചിരുന്നു
”നിനക്ക് ബാത്ത് റൂമില്‍ പോകണോ.,,
”ഹ്മ്..,,
ശാലിനി മൂളിയതും നവി അവളെ കോരിയെടുത്ത് ബാത്ത് റൂമിന്‍റെ ഡോര്‍ തുറന്ന് ക്ലോസറ്റില്‍ ഇരുത്തി ഡോറടച്ചു
”അതെയ്..എനിക്കൊന്ന് കുളിക്കണം.,
എന്‍റെ ഒരു ഡ്രസ്സെടുത്തു തരോ..,
ശാലിനിയുടെ ശബ്ദം കേട്ട് നവി കബോര്‍ഡില്‍ നിന്ന് അവള്‍ക്ക് ഇടാന്‍ സുഖമുള്ള ഓരു ലോങ് ടോപ്പും ഇന്നേഴ്സും ടൗവ്വലും എടുത്ത് ഒരു സ്റ്റൂള്‍ ബാത്ത് റൂമില്‍ വെച്ച് അതില്‍ വെച്ച് കൊടുത്തു
”നീ എങ്ങനെ കുളിക്കും ഇരിക്കാന് സ്റ്റൂളോ കസേരയോ വേണോ..,,
നവി ചോദിച്ചപ്പോയാണ് ശാലിനിയും അതോര്‍ത്തത്.,
അവളെ മുഖത്ത് നിരാശ പടര്‍ന്നു
”പേടിക്കേണ്ട നീ ബാത്ത് റൂമില്‍ പോയി കഴിഞ്ഞിട്ട് എന്നെ വിളിച്ചാ മതി ഞാന്‍ ഒരു കസേര കൊണ്ട് വന്ന് അതില്‍ ഇരുത്തി തരാം.,
നവി ഇതും പറഞ്ഞ് ഡോര്‍ ചാരി വെച്ച് പോയി
കുളിയെല്ലാം കഴിഞ്ഞ് ബെഡില്‍ ചാരിയിരുത്തി അവള്‍ക്കുള്ള ഭക്ഷണം കൊടുത്ത് കൈ കഴുകി കിടക്കയില്‍ കിടത്തി
രാത്രി ലൈറ്റ് ഒാഫ് ചെയ്ത് നവി അവളെ അടുത്ത് വന്ന് കിടന്നു
”ഇതെന്തിനാ എന്‍റെ ബെഡില്‍ കിടക്കുന്നെ.,
നീ നിന്‍റെ മുറിയില്‍ കിടന്നാമതി.,,
ശാലിനി ദേഷ്യത്തോടെ അവനെ നോക്കി
”ഇനി മുതല്‍ ഞാന്‍ നിന്‍റെ അടുത്താണ് കിടക്കുന്നത്.,
ഇനി ഇതിന്‍റെ പേരും പറഞ്ഞ് മോള് ഉടക്കാന്‍ നോക്കിയിട്ടും കാര്യമൊന്നുമില്ല,
എന്തേലും അത്യാവിശ്യമുണ്ടെങ്കില്‍ വിളിച്ചാ മതി.,ഗുഡ് നൈറ്റ്.,,
നവി തിരിഞ്ഞ് കിടന്നു
ദിവസങ്ങള്‍ ഒരു മാറ്റവുമില്ലാതെ കടന്നു പോയി
ശാലിനി ഭക്ഷണവും മരുന്നും കിടത്തവുമായി മുറിയില്‍ തന്നെ കഴിഞ്ഞ് കൂടി
ഇടക്കിടെ കണ്ണീര് തുടക്കുന്നത് കാണാം.,
ഫ്ലാറ്റിന്‍റെ പുറത്തേക്കൊ എന്തിന് ഹാളില് ടീവി കാണാന്‍ വരെ ശാലിനി തയ്യാറായില്ല
ദിവസങ്ങള്‍ കഴിയും തോറും അവള്‍ മാനസികമായി തളര്‍ന്ന് കൊണ്ടിരിക്കാണെന്ന് മനസ്സിലാക്കിയ നവി അവളെ ഹോസ്പിറ്റലിലെ തന്നെ സൈക്കോളജിസ്റ്റിനെ പോയി കണ്ടു
പഴയ ഒാര്‍മകളും പെട്ടന്ന് മനസ്സിന് വന്ന ആഘാതവുമാണ് അവളെ ഈ നിലയിലെത്തിച്ചെതെന്ന് പറഞ്ഞു
”സീ..നവനീത്.,
ശാലിനിയുടെ ഒരുപാട് നല്ല ഒാര്‍മകളുള്ള സ്ഥലത്ത് താമസിക്കുമ്പോ ആ ഒാര്‍മകള്‍ അവളെ മനസ്സിനെ കൂടുതല്‍ തളര്‍ത്തി കൊണ്ടിരിക്കും.,
കൂടാതെ കുഞ്ഞും വീട്ടുക്കാരും നഷ്ടപ്പെട്ടതല്ലെ.,
അതിന്‍റെ കൂടെ ഒന്ന് സ്വന്തമായി എണീക്കാന്‍ പോലും പറ്റാത്ത അവസ്ഥ ഇതെല്ലാം അവളെ മാനസിക സമ്മര്‍ദ്ദം കൂട്ടുകയെ ഒള്ളു.,
ഞാന്‍ പറഞ്ഞ് വരുന്നത് ഫ്ലാറ്റില്‍ നിന്ന് നിങ്ങളൊന്ന് മാറി താമസിച്ച് നോക്കൂ..,,
പുതിയ സ്ഥലങ്ങളോടും ആളുകളോടും പരിചയപ്പെട്ട് തുടങ്ങുമ്പോ പഴയതെല്ലാം മറന്ന് പുതിയ ജീവിതത്തോട് പൊരുത്തപ്പെട്ട് വന്നോളും..,,
നവി അവിടെന്നിറങ്ങി ശാലിനിയുടെ അടുത്തേക്ക് പോകുമ്പോ അവനൊരു തീരുമാനം എടുത്തിരുന്നു ഡല്‍ഹിയിലെ അവന്‍റെ വീട്ടിലേക്ക് ഇന്ന് തന്നെ താമസം മാറ്റണമെന്ന്
കൊച്ചിയിലെ ഷോപ്പിന്‍റെ പണിയെല്ലാം കഴിഞ്ഞ് തുറന്ന് പ്രവര്‍ത്തിച്ച് തുടങ്ങിയിരുന്നു
അവിടെത്തെ കാര്യങ്ങളെല്ലാം പോയി മേനേജറോട് സംസാരിച്ച് ഫ്ലൈറ്റ് ടിക്കറ്റ് ബുക്കും ചെയ്താണ് അവന്‍ ഫ്ലാറ്റിലെത്തിയത്
നവി പുറത്ത് പോകുമ്പോ അടുത്ത അപ്പാര്‍ട്ട്മെന്‍റിലെ ചേച്ചിയാണ് ശാലിനിയുടെ അടുത്ത് നില്‍ക്കറ്
ചേച്ചി പോയതും നവി ശാലിനിയുടെ ഡ്രസ്സെടുത്ത് പാക്ക് ചെയ്യാന്‍ തുടങ്ങി
”ഇതെന്തിനാ..,,
ശാലിനി അവനെ നോക്കി
”ഏത്.,,
നവിയോട് കുറഞ്ഞ വാക്കുകള്‍ കൊണ്ട് മാത്രമായിരുന്നവള്‍ സംസാരിച്ചിരുന്നത്.,
അതവനില്‍ അരിശം ഉണ്ടാക്കുമെങ്കിലും ഉള്ളിലൊതുക്കാറാണ് പതിവ്
”ഈ ഡ്രസ്സൊക്കെ പാക്ക് ചെയ്യുന്നത് എന്തിനാന്ന്..,,
”’ഒാ..ഹ് അതോ.,
എനിക്ക് അര്‍ജന്‍റായി ഡല്‍ഹിയിലേക്ക് പോകാനുണ്ട്.,
ഷോപ്പ്സിന്‍റെ കണക്കെല്ലാം ആകെ അവതാളത്തിലാണ്,
സോ ഇന്ന് തന്നെ പോയേ പറ്റൂ..,
നവി ശാലിനിയെ ഇടം കണ്ണാല്‍ പാളിനോക്കി നുണ തട്ടിവിട്ടു
”ഞാനെങ്ങോട്ടുമില്ല.,,
ശാലിനി മുഖം വീര്‍പ്പിച്ചു
”അതിന് എന്‍റെ ഭാര്യയോട് ഞാനൊന്നും ചോദിച്ചില്ലല്ലോ..,,
നവി പാക്കിങെല്ലാം കഴിഞ്ഞെണീറ്റ് അവളെ ബെഡിനടുത്തിരുന്നു
”പിന്നെന്തിനാ എന്‍റേത് പാക്ക് ചെയ്തത്.,,
”പിന്നെ വൈകീട്ട് അഞ്ച് മണിക്ക് ഫ്ലൈറ്റാണ്.,
ഇപ്പോ പാക്ക് ചെയ്തേ പറ്റൂ..,,
നീ തന്നെയല്ലെ പറയാറ് കല്ല്യാണം കഴിഞ്ഞിട്ട് ഹണിമൂണൊന്നും കൊണ്ട് പോയിട്ടില്ലെന്ന്.,
ഇന്ന് തൊട്ട് നമ്മുടെ ഹണിമൂണ്‍ ഡേയ്സ് ആയിക്കോട്ടെ.,
എന്താ എന്‍റെ ഭാര്യയുടെ അഭിപ്രായം.,,
നവി അവളെ നോക്കി കണ്ണുറുക്കി
”ദേ നവീ..,,എന്‍റെ അസുഖത്തെ നീ മുതലെടുക്കരുത്.,
അന്നങ്ങനെ പറഞ്ഞപ്പോ നീ തന്നെയല്ലെ കോണ്‍ട്രാക്ട് വിവാഹത്തിന് ഹണിമൂണിന്‍റെ ആവിശ്യമില്ലെന്ന് പറഞ്ഞ് പുച്ഛിച്ചത്.,,
ഇപ്പോ എന്താ നിനക്കൊരു മാറ്റം.,,
ശാലിനി അവനെ ചൂഴ്ന്ന് നോക്കി
*(തുടരും..)*

by