18/04/2026

മഴ : ഭാഗം 25

രചന – ആർദ്ര അമ്മു

ഋഷി നീയിന്ന് ഹോസ്പിറ്റലിൽ പോണില്ലേ??????? സോഫയിൽ എഴുന്നേറ്റപടി ഇരിക്കുന്ന ഋഷിയെ സംശയത്തോടെ നോക്കികൊണ്ട് ലക്ഷ്മി ചോദിച്ചു. ഞാനിന്ന് ലീവ് ആണ് ഭയങ്കര ക്ഷീണം. ലക്ഷ്മിയെ ഒളികണ്ണിട്ട് നോക്കി അവൻ പറഞ്ഞു. കാണും കാണും ഇന്ന് ശ്രീക്കുട്ടി ഇങ്ങോട്ട് വരുന്നുണ്ടല്ലോ ഇല്ലാത്ത ക്ഷീണം വരെ ഉണ്ടാവും. അത് കേട്ടവൻ വളിച്ച ചിരി ചിരിച്ചു. മനസ്സിലാക്കി കളഞ്ഞു കൊച്ചു ഗള്ളി. ലക്ഷ്മിയുടെ കവിളിൽ പിച്ചി അവൻ പറഞ്ഞു. അതെങ്ങനാ മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ.

അത് കേട്ട് പത്രം വായിച്ചോണ്ടിരുന്ന വിശ്വൻ തല പൊക്കി നോക്കി. എന്റെ പൊന്ന് ലക്ഷ്മി ഞാനെന്ത് ചെയ്തിട്ടാ നീ എനിക്കിട്ട് താങ്ങുന്നത്?? അല്ല പണ്ടിത് പോലെ നിങ്ങൾക്കും പല ഏനക്കേടുകളുണ്ടായിരുന്നല്ലോ????? ഋഷി അയാളെ നോക്കി ആക്കി ചിരിച്ചു. മോനായിപ്പോയി അല്ലെങ്കിൽ ഇതിനുള്ള മറുപടി ഞാൻ തന്നേനെ.
അത്രയും ഋഷിയുടെ ചെവിയിൽ പറഞ്ഞിട്ടയാൾ അകത്തേക്ക് കയറിപ്പോയി. ദേ ചെക്കാ ഇന്ന് മോളുടെ പരിസരത്ത് നിന്നെ കണ്ടാൽ ഉണ്ടല്ലോ ചട്ടകം എടുത്തു വീക്കും ഞാൻ. അമ്മ ഇങ്ങനെ തുടങ്ങിയാൽ ഞാനെന്ത് ചെയ്യും ഒരു പേരക്കുട്ടിയെ കളിപ്പിക്കണം എന്നൊന്നും ആഗ്രഹമില്ലേ എന്റെ ലക്ഷ്മികുട്ടിക്ക്????. ഡാ……….. ലക്ഷ്മി അവനെ തല്ലാനായി കൈ ഉയർത്തിയപ്പോൾ തന്നെ ഒഴിഞ്ഞു മാറികൊണ്ടവൻ മുകളിലേക്കോടി. കള്ളതെമ്മാടി. ചിരിച്ചു കൊണ്ടവർ അവന്റെ ഓട്ടം കണ്ടു പറഞ്ഞു.

രാവിലെ മുതൽ ടെൻഷൻ അടിച്ചു നടക്കുകയാണ് ശ്രീ. ഋഷി അത് പറഞ്ഞത് മുതൽ മംഗലത്തേക്ക് പോവാൻ പേടിയാണ്. ഈശ്വരാ ഞാനിനി എന്ത് ചെയ്യും??? ഏത് നേരത്താണാവോ എനിക്കങ്ങനെ പറയാൻ തോന്നിയത്????
ഇനിയിപ്പോ എങ്ങനെ അങ്ങോട്ട്‌ പോവും???? നഖം കടിച്ചു മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി. ശ്രീക്കുട്ടി ഒരുങ്ങി കഴിഞ്ഞില്ലേ ദേ ഋതു വിളിക്കുന്നുണ്ട് വേഗം വാ…. വാതിലിൽ കൊട്ടി ഐഷു വിളിച്ചു പറഞ്ഞു. ആ ദാ വരുന്നു. ശ്രീ വേഗം വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.

പാടവരമ്പിലൂടെ പ്രകൃതി ഭംഗി ആസ്വദിച്ചവർ നടന്നു. റോഡിലൂടെ പോയാൽ നേരത്തെ എത്തുമെങ്കിലും ശ്രീയും ഐഷുവും വളഞ്ഞ വഴിക്കേ പോവൂ. മംഗലത്ത് എത്താറായപ്പോൾ തന്നെ ശ്രീയുടെ നെഞ്ച് പട പടാന്നിടിക്കാൻ തുടങ്ങി. ഐഷു കാളിങ് ബെൽ അമർത്തി. വാതിൽ തുറന്നത് ഋതു ആയിരുന്നു. ആഹ് ഇതാരൊക്കെയാ വന്നത് വാ വാ ഞാൻ നോക്കി ഇരിക്കുവായിരുന്നു. ഋതു അവരെ അകത്തേക്ക് ക്ഷണിച്ചു. രണ്ടുപേരും പുഞ്ചിരിയോടെ അകത്തേക്ക് കയറി. സോഫയിൽ ഇരിക്കാൻ പോയ ശ്രീയെ പിടിച്ചു നിർത്തി ഋതു അടിമുടി നോക്കാൻ തുടങ്ങി. ഇതെന്താ പെണ്ണെ നീയിങ്ങനെ നോക്കുന്നത്??? അവളുടെ നോട്ടം കണ്ടു ശ്രീ ചോദിച്ചു.

ഞാനെന്റെ ഏട്ടത്തിയെ ഒന്ന് കണ്ണ് നിറച്ചു കാണട്ടെ. ഏ?????????? ആന്നെ എന്റെ ഏട്ടൻ ഋഷിദേവ് കെട്ടാൻ പോവുന്ന പെണ്ണിനെ ഞാൻ ഏട്ടത്തി എന്നല്ലേ വിളിക്കേണ്ടത്????? അവളുടെ സംസാരം കേട്ട് ശ്രീ ഞെട്ടി ഐഷുവിനെ നോക്കി അവൾ ചിരിയോടെ അവരെ തന്നെ നോക്കി ഇരിപ്പാണ്. ഇതെന്താ ഏട്ടത്തി ഇങ്ങനെ പകച്ചു നിക്കുന്നത് ഏട്ടൻ ഒന്നും പറഞ്ഞില്ലേ???? അവൾ ഇല്ലെന്ന് തലയാട്ടി. ഏട്ടൻ എല്ലാ കാര്യവും ഇവിടെ പറഞ്ഞു. അതുകൊണ്ടാ അമ്മ ഏട്ടത്തിയെ കാണണം എന്ന് പറഞ്ഞത്.
ഞാനിപ്പോ അമ്മയെ വിളിക്കാം. അമ്മേ……. അമ്മേ……. കൂയ്…….. എന്താടി കിടന്നു കൂവുന്നത്?????? ലക്ഷ്മി അകത്ത് നിന്ന് വിളിച്ചു ചോദിച്ചു.

ഓഹ് അമ്മയുടെ മരുമകൾ വന്നിരിക്കുന്നു ഇങ്ങോട്ട് വായോ. ആഹാ ശ്രീക്കുട്ടി വന്നോ??? അവർ വേഗം ഹാളിലേക്ക് വന്നു. ഇരിക്ക് മോളെ. ശ്രീയുടെ കൈപിടിച്ചു കൊണ്ടവളെ സോഫയിൽ ഇരുത്തി. അവളുടെ അടുത്തായി അവരും ഇരുന്നു. ഋഷി എല്ലാം പറഞ്ഞത് മുതൽ മോളെ ഒന്ന് അടുത്ത് കിട്ടാൻ കാത്തിരിക്കുവായിരുന്നു. അമ്മേ…. ഞാൻ….. അത്…… വേണ്ട ഒന്നും പറയണ്ട എന്താ പറയാൻ വരുന്നത് എന്നൊക്കെ എനിക്കറിയാം. ഞങ്ങളെ ചതിച്ചു എന്നൊരു ചിന്ത മോള് മനസ്സിൽ വയ്ക്കരുത് ഋഷിയുടെ ഇഷ്ടം ആണ് ഞങ്ങൾക്ക് വലുത്. മോളുടെ പ്രശ്നങ്ങൾ എല്ലാം ഞങ്ങൾക്കിപ്പൊ അറിയാം എല്ലാം അറിഞ്ഞു തന്നെയാ ഞങ്ങൾ മോളെ അംഗീകരിക്കുന്നത്. കണ്ടപ്പോൾ മുതൽ എന്റെ മോളുടെ സ്ഥാനത്താ ഞാൻ നിന്നെ കണ്ടത് അത് കൊണ്ട് തന്നെ മോളീ വീടിന്റെ വിളക്കായി വരുന്നതിൽ പരം സന്തോഷം വേറൊന്നുമില്ല.

ലക്ഷ്മിയുടെ വാക്കുകൾ കേട്ട് ശ്രീയുടെ കണ്ണുകൾ നിറഞ്ഞു. ആ തുടങ്ങിയല്ലോ ഈ ഏട്ടത്തി എന്താ ഇങ്ങനെ??? സന്തോഷം കൊണ്ടാ കണ്ണുകൾ തുടച്ചുകൊണ്ടവൾ പറഞ്ഞു.സങ്കടം വന്നാലും സന്തോഷം വന്നാലും ഇവൾക്ക് കരച്ചിലാണ്. ഐഷു അവളെ നോക്കി പറഞ്ഞു. ദേ ഇനി മുതൽ എന്റെ ഏട്ടത്തി കരയാൻ പാടില്ല. സന്തോഷം വന്നാൽ ചിരിക്കണം കണ്ടില്ലേ എന്നെ പോലെ. അത് കേട്ട് ശ്രീ ചിരിച്ചു. ഇതെല്ലാം കണ്ടു മുകളിൽ നിന്ന ഋഷിയുടെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു.

ഋതു കോളേജിലെ ഓരോ കാര്യങ്ങൾ തള്ളുന്ന തിരക്കിലാണ്. തള്ളെന്ന് പറഞ്ഞാൽ അവളെ കടത്തിവെട്ടാൻ ലോകത്താർക്കും കഴിയില്ല. പാവം ഐഷുവും ശ്രീയും എല്ലാം കേട്ടിരുന്നു. അപ്പോഴാണ് ദൈവദൂതനെ പോലെ ആരോ അവളുടെ ഫോണിലേക്ക് വിളിക്കുന്നത്. 🎶 🎶🎶 🎶 🎶 🎶……ഋതു നീ ഫോൺ എടുക്കുന്നില്ലേ???
ഫോൺ റിങ് ചെയ്യുന്നത് തീർന്നിട്ടും അവൾ കാൾ എടുക്കുന്നില്ല എന്ന് കണ്ടതും ഐഷു ചോദിച്ചു. അത് മനുവേട്ടനാണ്. ആഹാ മനു ആണോ എന്നിട്ടെന്താ എടുക്കാത്തത്????? അതില്ലേ ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു നമ്മുടെ മനുവേട്ടൻ കുഞ്ഞിക്കയെ കണ്ടെന്ന്. അതിന് നീ എന്താ ഫോൺ എടുക്കാത്തത് ????

അതില്ലേ ഞാനാ വഴി പോയിട്ട് അവനെന്നെ ഒന്ന് തിരിഞ്ഞു നോക്കിയത് പോലുമില്ല. കഴിഞ്ഞയാഴ്ച്ച സ്വപ്നത്തിൽ ഞാൻ വിജയ് അണ്ണനെ പരിചയപ്പെട്ടപ്പോൾ ഇവനെയും പരിചയപ്പെടുത്തി സെൽഫിയും എടുത്തു എന്നിട്ടും അവനെന്നോട് കാണിച്ചത് നന്ദികേടല്ലേ???? എന്നെ ഒന്ന് നോക്കിയാൽ എന്താ ആകാശം ഇടിഞ്ഞു വീഴുമോ????? ജാഡതെണ്ടി ഹും…… ഇതൊക്കെ കേട്ട് ശ്രീയും ഐഷുവും വായും തുറന്നിരുന്നുപോയി. ഡീ ഋതു നീയിന്ന് കുളിക്കുന്നില്ലേ???? ലക്ഷ്മി ചട്ടകവുമായി ഹാളിലേക്ക് വന്നു. ഓഹ് ഇന്ന് കുളിച്ചിട്ട് പ്രത്യേകിച്ചെങ്ങും പോവാനില്ലല്ലോ ഇന്നത്തെയും കൂടി ചേർത്ത് നാളെ കുളിച്ചോളാം.

പറഞ്ഞു തീർന്നതും ഋതുവിന്റെ ഹെലനോഫ് സ്പാർട്ടയ്ക്ക് അടി വീണു. അമ്മോ എന്റെ മൂഡ് പോയെ……. അവൾ കിടന്നു കാറി. പോയി മര്യാദക്ക് കുളിച്ചോ ഇന്നലെയും കുളിച്ചിട്ടില്ല എന്നിട്ടിപ്പോ പറയുന്നത് കേട്ടില്ലേ???? ഇന്ന് കുളിച്ചില്ലെങ്കിൽ പച്ചവെള്ളം ഞാൻ തരത്തില്ല പറഞ്ഞേക്കാം. അമ്മേ ജലം അമൂല്യമാണമ്മേ അമൂല്യം അത് വെറുതെ പാഴാക്കരുത്. അതുകൊണ്ടല്ലേ ഞാൻ ആഴ്ചയിൽ ഒരിക്കൽ മാത്രം കുളിക്കുന്നത്. ലക്ഷ്മി വീണ്ടും അവളെ തല്ലാൻ ചട്ടകം ഉയർത്തിയപ്പോൾ തന്നെ അവൾ ചാടി അകത്തേക്കോടി. ഇങ്ങനൊരു പെണ്ണ്….. തലയിൽ കൈവെച്ചവർ പറഞ്ഞുപോയി. മോളെ ശ്രീക്കുട്ടി നീയൊന്ന് പോയി അവളെ നോക്കുമോ അല്ലെങ്കിലാ പെണ്ണിന്ന് കുളിക്കില്ല. ശരിയമ്മേ. ശ്രീ ഋതുവിന്റെ പുറകെ പോയപ്പോൾ ഐഷു ലക്ഷ്മിയുടെ കൂടെ അടുക്കളയിലേക്ക് നടന്നു.

ശ്രീ ഋതുവിന്റെ മുറിയിലേക്ക് നടക്കുകയായിരുന്നു. ഋഷിയുടെ റൂമിന് വാതിൽക്കൽ എത്തിയപ്പോൾ അവളൊന്ന് നിന്നു. പതിയെ തല അകത്തേക്കിട്ടു. റൂ മുഴുവൻ കണ്ണുകളോടിച്ചു. അവൻ അവിടെയെങ്ങും കാണാതായപ്പോൾ അവൾ നെഞ്ചിൽ കൈവെച്ച് ശ്വാസം വലിച്ചു വിട്ടു. എന്നാൽ തിരിയുന്നതിന് മുന്നേ അവൾ വായുവിൽ ഉയർന്നു പൊങ്ങി. പെട്ടെന്നെന്താന്ന് മനസ്സിലാവാതെ അവൾ ഒന്ന് പകച്ചു. പിന്നെ കയ്യും കാലും ഇട്ടടിക്കാൻ തുടങ്ങി. പെട്ടെന്നവളെ റൂമിൽ കയറ്റി സ്വാതന്ത്ര്യമാക്കി. തിരിഞ്ഞു നോക്കിയ ശ്രീ കാണുന്നത് താടിയും തടവി മീശയുടെ അറ്റം കടിച്ചു പിടിച്ചു കള്ളചിരിയോടെ വാതിലിൽ ചാരി നിൽക്കുന്ന ഋഷിയേയാണ്. അത് കണ്ടതും ശ്രീയുടെ മനസ്സിൽ സൈറൻ മുഴങ്ങി. അവൾ രക്ഷപ്പെടാൻ ചുറ്റും നോക്കി വഴിയൊന്നും കാണാതെ ഋഷിയെ ദയനീയമായി നോക്കി.

ഋഷി അവളെ നോക്കി സൈറ്റ് അടിച്ചുകൊണ്ട് ചുണ്ടിലെ ചിരി മായ്ക്കാതെ അവളുടെ അടുത്തേക്ക് നടക്കാൻ തുടങ്ങി. ഋഷിയേട്ടാ…….. വേണ്ട………. വേണം മോളെ ഈയിടെ ആയിട്ട് നിനക്കിത്തിരി ജാഡ കൂടുതലാ. അത് ഞാൻ ചുമ്മാ തമാശക്ക് എന്നാൽ ഞാൻ ഇത്തിരി കാര്യായിട്ടാ എടുത്തത്. ഋഷിയേട്ടാ………. അവൾ എന്തെങ്കിലും പറയുന്നതിന് മുന്നേ അവൻ അവളുടെ ഇടുപ്പിൽ പിടിച്ചു ഭിത്തിയിലേക്ക് ചേർത്ത് നിർത്തിയിരുന്നു. അവളുടെ ശ്വാസഗതി ഉയർന്നു. ഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി. കയ്യും കാലും മഞ്ഞു പോലെ തണുത്തു. മുറിയിൽ അവളുടെ ഹൃദയമിടിപ്പ് കേൾക്കാൻ പാകത്തിനായി. ഇതിങ്ങനെ ഇടിച്ചാൽ പുറത്തേക്ക് വരുമല്ലോ????? കുസൃതിയോടെ അവളുടെ നെഞ്ചിൽ ചൂണ്ടു വിരൽ കുത്തി അവൻ ചോദിച്ചു.

അവൾ ഒന്നും പറയാനാവാതെ തല താഴ്ത്തി നിന്നു. അവൻ അവളുടെ മുഖം ചൂണ്ടു വിരൽകൊണ്ട് ഉയർത്തി. കണ്ണുകൾ പരസ്പരം ഇടഞ്ഞു. അവന്റെ കണ്ണിലെ കുസൃതിയിൽ ലയിച്ചവൾ നിന്നു. ഹൃദയതാളം പോലും ഒന്നായി. ഋഷി കുനിഞ്ഞവളുടെ നെറ്റിൽ ചുണ്ട് ചേർത്തു. അവിടന്ന് താഴ്ന്നു മൂക്കിൻ തുമ്പിൽ മുത്തി പയ്യെ മൂക്കുത്തിയിൽ കടിച്ചു കുഞ്ഞൊരു നോവ് അവൾക് സമ്മാനിച്ചു. അവളൊന്ന് പിടഞ്ഞു. ആ പിടച്ചിൽ ആസ്വദിച്ചു കൊണ്ടവൻ അവളുടെ ചുണ്ടുകൾ സ്വന്തമാക്കി. അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു. കൈകൾകൊണ്ട് അവന്റെ ബെനിയനിൽ അള്ളി പിടിച്ചു. ഒരുവേള അകന്ന് മാറാൻ ശ്രമിച്ച അവളുടെ ഇടുപ്പിൽ പിടി മുറുക്കി അവനിലേക്ക് കൂടുതൽ അടുപ്പിച്ചു. നിമിഷങ്ങൾ നീണ്ട ദീർഘ ചുംബനം.
അവസാനം ശ്വാസം വിലങ്ങിയപ്പോൾ അവനവളെ മോചിപ്പിച്ചു.

ആദ്യ ചുംബനത്തിന്റെ നിർവൃതിയിൽ കണ്ണുകൾ തുറക്കാതെ അവൾ നിന്നു. ശ്വാസഗതി പഴയത് പോലെ ആയപ്പോൾ അവൻ അവളെ നോക്കി. കണ്ണുകൾ അപ്പോഴും തുറക്കാതെ ഭിത്തിയിൽ ചാരി നിൽക്കുകയാണവൾ. മുഖം മുഴുവൻ ചുവന്നു ചോര തൊട്ടെടുക്കാൻ പരുവത്തിലായി. അവൻ ചിരിയോടെ അവളുടെ രണ്ടു കണ്ണിലും മുത്തി. എന്നിട്ടും അവൾ കണ്ണുകൾ തുറക്കുന്നില്ല എന്ന് കണ്ടതും കുറുമ്പോടെ അവൻ അവളുടെ കവിളിൽ കടിച്ചു. ആഹ്…………. അവൾ കണ്ണു തുറന്നവനെ നോക്കി. ചുണ്ടും തടവിയുള്ള അവന്റെ നിൽപ്പ് കണ്ടപ്പോൾ തന്നെ അവൾ വല്ലാതായി. നാണത്തോടെ അവൾ തല താഴ്ത്തി.

ദേ പെണ്ണെ നീ ഇങ്ങനെ ഇനിയും നിന്നാൽ ചിലപ്പോൾ ഇപ്പൊ നടന്നതിലും വലുതിവിടെ നടക്കും കേട്ടോ. ചീ….. പോടാ…. അവൾ അവനെ തള്ളി വാതിലിനടുത്തേക്കൊടി. പോടാന്നോ???? നിക്കടി അവിടെ…….. അത് കേട്ടതും അവൾ സ്പീഡിൽ ഡോർ തുറന്ന് പുറത്തേക്കോടി. നിന്നെ എന്റെ കയ്യിൽ കിട്ടും അപ്പൊ എടുത്തോളാം. ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ടവൻ ചിരിയോടെ കട്ടിലിലേക്ക് വീണു.

ശ്രീ ഋതുവിന്റെ മുറിയിലേക്ക് കയറിയപ്പോൾ അവൾ ബാത്‌റൂമിൽ ആയിരുന്നു. അവൾ വേഗം കണ്ണാടിക്ക് മുന്നിലേക്ക് നിന്നു. അവളുടെ രൂപം കണ്ടു അവൾക്ക് അതിശയം തോന്നി മുഖമെല്ലാം ചുവന്നു തുടുത്തിരിക്കുന്നു. വിയർത്തു കുളിച്ച് മുടിയെല്ലാം പാറി പറന്നു. കഴിഞ്ഞു പോയ നിമിഷങ്ങൾ ഓർമ്മയിൽ വന്നതും അവളുടെ ചുണ്ടിൽ നാണത്തിൽ കുതിർന്നൊരു പുഞ്ചിരി വിടർന്നു. ആരെങ്കിലും ഈ കോലത്തിൽ കണ്ടാലുള്ള ഭവിഷ്യത്തോർത്തവൾ വേഗം മുഖമെല്ലാം തുടച്ച് മുടി എല്ലാം ഒതുക്കി വെച്ചു. ഋതു കുളിച്ചിറങ്ങിയപ്പോൾ തന്നെ അവർ താഴേക്ക് പോയി.

ഋഷിയും താഴേക്ക് വന്നെങ്കിലും ശ്രീയുടെ പരിസരത്തവനെ ഋതുവും ലക്ഷ്മിയും അടുപ്പിചില്ല. അല്ലെങ്കിൽ തന്നെ ഇനിയൊരു റൊമാൻസ് കൂടി താങ്ങാനുള്ള ശേഷി അവൾക്കില്ലായിരുന്നു. എന്നാൽ ഉച്ചക്ക് ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോൾ അവന്റെ കൈ അവളുടെ ശരീരത്തിൽ കുസൃതി കാണിച്ചുകൊണ്ടിരുന്നു. അത് സഹിക്കാൻ വയ്യാതെയവൾ കണ്ണ് കൊണ്ട് കൂർപ്പിച്ചു നോക്കുമ്പോൾ അവൻ ചുണ്ടിൽ തടവി മീശയുടെ അറ്റം കടിച്ചു പിടിച്ചവളെ നോക്കി കണ്ണിറുക്കും അത് കാണുമ്പോഴേ അവൾ നോട്ടം മാറ്റും. അവിടുന്ന് തിരിച്ചവർ വീട്ടിൽ എത്തുന്നത് വരെ ഋഷി ഓരോരോ കുസൃതി ഒപ്പിച്ചുകൊണ്ടിരുന്നു.

മംഗലത്ത് നിന്ന് തിരിച്ചു വീട്ടിൽ എത്തി ഫുഡ്‌ ഒക്കെ കഴിച്ചു രാത്രിയിൽ അമ്മയെ വിളിച്ചു കഴിഞ്ഞ് ശ്രീ ഫോണെടുത്ത് ആമിയെയും നിരഞ്ജനെയും കോൺഫ്രൻസ് കാൾ ചെയ്തു. ശ്രീ പോന്നതിൽ പിന്നെ അവർ തമ്മിൽ സംസാരിചിട്ടില്ല എന്നവൾക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് വിളിച്ചത്. നിരഞ്ജൻ പണ്ടത്തത് പോലെ അവളെ കാണാൻ തുടങ്ങിയിരുന്നു. ഋഷിയെ വിളിച്ചു നിരഞ്ജൻ സംസാരിച്ചിരുന്നു അതുകൊണ്ട് തന്നെ അവരുടെ ഫ്രണ്ട്ഷിപ്പിന് തടസം നിൽക്കാൻ ഋഷി ശ്രമിച്ചില്ല. നിരഞ്ജന്റെ നിഷ്കളങ്കമായ സംസാരം അവന്റെ തീരുമാനം മാറ്റിച്ചു.

കാൾ എടുത്തു കഴിഞ്ഞു പിന്നെ ഇത്രയും നാൾ അവളെ വിളിക്കാതിരുന്നതിന്റെ പരിഭവവും വിഷമവുമെല്ലാം ആമി പറഞ്ഞു. നിരഞ്ജൻ കുറെ ക്ഷമാപണം നടത്തിയിട്ടാണ് പ്രശ്നം പരിഹരിച്ചത്. കാൾ കട്ട്‌ ചെയ്തു കഴിഞ്ഞപ്പോൾ ആമി ടേബിളിനടിയിൽ ആരും കാണാതെ സൂക്ഷിച്ചു വെച്ച ഒരു ഫോട്ടോ കയ്യിൽ എടുത്തു. ഉള്ളിന്റെ ഉള്ളിൽ അവൾ സൂക്ഷിച്ച അവളുടെ മാത്രം പ്രണയത്തെ അവൾ നോക്കിയിരുന്നു. കണ്ണിൽ നിന്നൊരിറ്റ് നീർതുള്ളി അതിൽ പതിച്ചു. പക്ഷെ കണ്ണീരിനിടയിലും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ആ ഫോട്ടോ നെഞ്ചോടു ചേർത്ത് കൊണ്ടവൾ ബെഡിലേക്ക് വീണു.