24/04/2026

ഈ മഴയിൽ : ഭാഗം 21

രചന – ശ്രീ

ശിവ നേരെ ബാലക്കണി യിലേക്ക് പോയി…….. അവടെ ഇരുന്നു……
എന്നെ ചതിച്ചല്ലേ….. അവൻ പുലമ്പി കൊണ്ടിരുന്നു….പതിയെ പതിയെ അവന്ടെ കണ്ണുകൾ നിദ്രയെ പുൽകി………

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

മുഖത്തേക്ക് ശക്തമായി വെള്ളം വീണതും അവൻ കണ്ണുകൾ തുറന്നു……. നല്ല ശക്തമായ മഴയും ഇടി മിന്നലും…… അവൻ പതിയെ അവിടെ നിന്നും എഴുനേറ്റു……. പെട്ടെന്ന് ആണവൻ ചിന്തിച്ചത്……. രുദ്ര……. അവൻ ഓടി ചെന്നു വാതിൽ തുറന്നു പുറത്തേക്കിറങ്ങി…… അവിടെ എങ്ങും അവളെ കണ്ടില്ല….. ശിവക്ക് ആകെ ടെൻഷൻ ആയി……. അവൻ അവിടെയെല്ലാം അവളെ തിരഞ്ഞു…. കണ്ടില്ല…… മെയിൻ ഗേറ്റ് ന്റെ അടുത്ത് ചെന്ന് നോക്കി….. അത് ലോക്ക്ഡ് ആണ്…. അപ്പോൾ അവൾ പുറത്തേക്ക് പോയിട്ടില്ലെന്നു അവനു മനസിലായി…….

അവൻ കുളത്തിന്റെ സൈഡിലേക്ക് നടന്നു……. നോക്കുമ്പോൾ രുദ്ര അവിടെ നിൽപ്പുണ്ട്…..അവളെ കണ്ടതും അവൻ ശ്വാസം ഒന്ന് നേരെ വിട്ടു…… മഴ ശക്തിയായി തന്നെ ഭൂമിയിൽ പതിച്ചു കൊണ്ടിരുന്നു……. നനഞ്ഞു കുതിർന്നു ഓരോ ഇടി മിന്നലിലും പേടിയോടെ നിൽക്കുന്ന അവളെ കാണെ ശിവക്ക് ആകെ വിഷമം ആയി……. അവൻ അവളുടെ അടുത്തേക്ക് ചെന്നു…….. മഴ നനഞ്ഞു വിറച്ചു നിൽക്കുന്ന അവളെ അവൻ തൊടാൻ ആഞ്ഞതും രുദ്ര ആ കൈ തട്ടി മാറ്റി കൊണ്ട് അവനോട് പറഞ്ഞു……. “വേണ്ടാ തൊടരുത് എന്നെ……”

“രുദ്ര…. പ്ലീസ്… ഞൻ അപ്പോഴത്തെ ദേഷ്യത്തിൽ….. അവൻ പറയാൻ തുടങ്ങിയതും അവൾ പിന്നെയും തടഞ്ഞു കൊണ്ട് പറഞ്ഞു……..

“എനിക്കറിയാം നിങ്ങളെ…… ഈ ആറു മാസം കൊണ്ട് നിങ്ങളെ ഞൻ അത്രത്തോളം മനസിലാക്കിയിരുന്നു…..പക്ഷെ ഒരിക്കൽ പോലും നിങ്ങൾ എന്നെ മനസിലാക്കാനോ ഒന്നും ശ്രെമിച്ചിട്ടില്ല….. കാരണം നിങ്ങൾക്ക് ഞൻ ആരും അല്ലല്ലോ….. വെറും ഒരു വർഷത്തേക്ക് വേണ്ടി വാടകക്ക് എടുത്ത ആർക്കും വേണ്ടാത്ത ഒരു ജന്മം….. അതാണല്ലോ ഞൻ…… നിങ്ങൾക്ക് തോന്നുന്നത് പോലെ എന്നെ വലിച്ചെറിയാമല്ലോ…..എല്ലാം അറിഞ്ഞിട്ടും നിങ്ങളെ ഞൻ സ്നേഹിച്ചു ….. അത് പോലും നിങ്ങൾക്ക് മനസിലായില്ലല്ലോ……. അതെങ്ങനെ ഞൻ ഇല്ലെങ്കിലും നിങ്ങൾക്ക് ഭാര്യ ആയി കൂടെ അഭിനയിക്കാൻ വേറെ പെണ്ണുങ്ങളെ കിട്ടുമല്ലോ…..

“രുദ്ര പ്ലീസ്….. സ്റ്റോപ്പ്‌….. അവളെ പറഞ്ഞു മുഴുവൻ ആക്കാതെ ശിവ പറഞ്ഞു….. അവളുടെ അരയിലൂടെ കൈ പിടിച്ചു വലിച്ചു അവന്ടെ നെഞ്ചോട് ചേർത്ത് നിർത്തി……. അവൾ കിടന്നു കൂതറാൻ തുടങ്ങി….. അവൻ ഒന്ന് കൂടി പിടി മുറുക്കി…….അവൾ മുഖം കുനിച്ചു നിന്നു……

“മുഖത്തേക്ക് നോക്കടി ഉണ്ടക്കണ്ണി……”അവൾ പതിയെ മുഖമുയർത്തി അവനെ നോക്കി…..

“എന്റെ കണ്ണുകളിലേക്ക് നോക്ക് രുദ്ര…… നിന്റെ പ്രണയം ഞൻ തിരിച്ചറിയാതിരുന്നത് പോലെ എന്റെ പ്രണയം നീയും തിരിച്ചറിഞ്ഞോ…. എ….”അവൻ ആർദ്രമായി ചോദിച്ചതും അവളുടെ കണ്ണുകൾ വിടർന്നു…..

“കുറച്ചു ദിവസമായി നിന്നോട് ഒന്ന് മനസു തുറക്കണം എന്ന് കരുതിയിട്ടു…. പക്ഷെ സമയം കിട്ടിയില്ല…….”അവൻ പറഞ്ഞു…

അവൾ അപ്പോഴും അവനെ തന്നെ നോക്കി നിന്നു…… അവൻ അവളെ ഒന്ന് കൂടി ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു…..

“പ്രണയം ആണ് എനിക്ക് നിന്നോട്…… നിന്നെ അടുത്തറിഞ്ഞ നാൾ മുതൽ പേരറിയാത്ത ഒരു വികാരം എന്നെ വന്നു മൂടി… പിന്നീട് അത് വളർന്നു പന്തലിച്ചു പ്രണയം എന്ന മരം ആയി…… ഒരിക്കലും നിന്നെ നഷ്ടപ്പെടുത്താൻ ഞൻ ആഗ്രഹിക്കുന്നില്ല…..ഈ എഗ്രിമെന്റ് വേണ്ടെന്നു വെച്ചു ജീവിതാവസാനം വരെ എന്റെ ഭാര്യ ആയിരിക്കാൻ നിനക്ക് സമ്മതമാണോ……. കൂടെ ഉണ്ടാകുമോ രുദ്ര…… എന്റെ അവസാനം വരെ……”

രുദ്രയുടെ കണ്ണുകൾ നിറഞ്ഞു…… അവൾ അവനിൽ നിന്നു അകന്നു മാറി…..ശിവ തുടർന്ന് പറഞ്ഞു….. “രുദ്ര എനിക്കറിയാംനീയല്ല ഫയൽലിൽ നിന്നും പേപ്പർ മാറ്റിയത് എന്ന്…. പക്ഷേ എനിക്ക്…. ആ സമയത്തു….. എന്റെ കൈ… വിട്ടു പോയി….. സോറി ടാ…. ഒന്ന് ക്ഷെമിക്കു…… നീ ഒരിക്കലും അത് ചെയ്യില്ലെന്ന് എനിക്കറിയാം….. അത് ചെയ്തത് ആരായാലും ഞൻ കണ്ടു പിടിച്ചിരിക്കും……”ശിവ പറഞ്ഞിട്ടും രുദ്ര ഒന്നും മിണ്ടാതെ നിന്നു…..

“ഒന്ന് ക്ഷേമിക്കെടോ……”നിന്റെ മൗനം എന്നെ കൊല്ലാതെ കൊല്ലുന്നു പെണ്ണെ….. ശിവ പറഞ്ഞതും അവൾ അവന്ടെ അടുത്തേക്ക് തിരിഞ്ഞു അവനെ നോക്കി……..”രണ്ടാം കെട്ടുകാരൻ ആയത് കൊണ്ട് നിനക്ക് അത് ഒരു കുറവായി തോന്നുണ്ടോ രുദ്ര……”അവൻ പറഞ്ഞതും അവൾ കൈ കൊണ്ട് അവന്റെ വായ പൊത്തി പിടിച്ചു…….അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി…… അവൾ പതിയെ ഉയർന്നു പൊങ്ങി കൊണ്ട് അവന്ടെ ചെവിയിൽ പതുക്കെ പറഞ്ഞു……”എനിക്കി ഈ കാട്ടാളനോട് പ്രണയം ആണ്…… എന്റെ ജീവനേക്കാൾ ഏറെ ഞൻ ഇന്നു നിങ്ങളെ പ്രണയിക്കുന്നു……..”അതും പറഞ്ഞു നാണത്തോടെ അവനിൽ നിന്നും അകന്നു മാറി……
ശിവയുടെ സന്തോഷത്തിനു അതിരുണ്ടായില്ല……. നാണത്തോടെ തന്നിൽ നിന്നും അകന്നു പോകുന്നവളെ വലിച്ചു നെഞ്ചിലേക്കിട്ടു……തന്റെ കണ്ണുകളിലേക്ക് നോക്കി നിൽക്കുന്നവളെ കാണെ ഒന്നും കൂടി ചോദിച്ചു….”ശെരിക്കും”

അവൾ നാണത്തോടെ തല ആട്ടി……. അവൻ അവളെ ഇറുക്കെ പുണർന്നു…… തന്റെ നെഞ്ചിൽ തല ചായ്ച്ചു നിൽക്കുന്നവളുടെ വിരി നെറ്റിയിൽ ശിവ അവന്ടെ ചുണ്ടുകൾ ചേർത്തു…… കോരി ചൊരിയുന്ന മഴയിൽ അവന്ടെ ചുംബന ചൂടിൽ അവൾ നിന്നു…….. അവന്റെ ചുണ്ടുകൾ അവളുടെ മുഖത്തെ വെള്ള തുള്ളികളെ അറിഞ്ഞു കൊണ്ടിരുന്നു…… മുഖത്തിൽ നിന്നും കഴുത്തിലേക്ക് അവന്റെ ചുണ്ടുകൾ ഒഴുകി ഇറങ്ങി……
രണ്ടു പേരിലും പേരറിയാത്ത പല വികാരങ്ങളും വന്നു മൂടി……. അവളുടെ ചുണ്ടിൽ പറ്റിയിരുന്ന വെള്ള തുള്ളികളെ അവൻ നുഴഞ്ഞു……. അവളുടെ മേൽചുണ്ടും കീഴ്ച്ചുണ്ടും മാറി മാറി അവൻ നുണഞ്ഞു….. രുദ്രയുട കൈകൾ അവന്ടെ ഷർട്ടിൽ പിടി മുറുക്കി കൊണ്ടിരിക്കുന്നു…….. ശ്വാസം വിലങ്ങു തടി ആകുമെന്ന് തോന്നിയപ്പോൾ അവൻ അവളെ മോചപ്പിച്ചു…… അവളുടെ ചുവന്ന ചുണ്ടുകളും നാണം കൊണ്ട് പരവശ ആയ മുഖവും കൂടി കണ്ടപ്പോൾ അവൻ ഒന്ന് കൂടി അവളെ വലിച്ചു അവളുട ചുണ്ടുകൾ നുണയാൻ തുടങ്ങി…… മഴയുടെ തണുപ്പും ചുംബന ചൂടും അവരുടെ മനസിലെ ലഹരിക്ക് ആക്കo കൂട്ടി……. ചുണ്ടിൽ ചോര ചുവ അറിഞ്ഞതും അവൻ അവളിൽ നിന്നും അകന്നു മാറി…… കിതച്ചു കൊണ്ട് നിൽക്കുന്ന തന്റെ പെണ്ണിനെ അവൻ ഒന്ന് കൂടെ പുണർന്നു……. എത്ര നേരം അവർ അങ്ങനെ നിന്നുവെന്നു അറിയില്ല……. കൂടെ കൂട്ടായി മഴയും……..

“അതെ…. ഇങ്ങനെ നിന്നാൽ മതിയോ…. നമുക്ക് അമ്പലത്തിൽ എത്തണ്ടേ….. ഇപ്പോൾ തന്നെ നേരം വൈകി…..”രുദ്രയെ പതിയെഅവനിൽ നിന്നും മാറ്റി കൊണ്ട് പറഞ്ഞതും അവൾ തലയാട്ടി……. അവളെയും ചേർത്തു പിടിച്ചു കൊണ്ട് അവൻ അകത്തേക്ക് കയറി……..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

താൻ കുളിച്ചു റെഡിയാകു…..പിന്നെ തല നല്ലവണ്ണം തുടക്കണം കേട്ടോ……. ഞൻ നമ്മുടെ cctv ഒന്ന് ചെക്ക് ചെയ്യട്ടെ……. രുദ്രയോട് പറഞ്ഞിട്ട് ശിവ cctv ചെക്ക് ചെയ്തു…….ശിവ അതിലെ visuals എല്ലാം ചെക്ക് ചെയ്തു എങ്കിലും ശിവയുടെ റൂമിലെക്കുള്ള ക്യാമറ മാത്രം എറർ എന്ന് കാണിച്ചു കൊണ്ടിരിക്കുന്നു……. അത് കൂടി ആയപ്പോൾ ശിവക്ക് ദേഷ്യം വന്നു…. എങ്കിലും അവൻ അത് കണ്ട്രോൾ ചെയ്തു…….അപ്പോഴാണ് ശിവക്ക് തന്റെ റൂമിലെ പ്രൈവറ്റ് ക്യാമറയുടെ കാര്യം ഓർമ വന്നത്…… അന്ന് രുദ്രയെ കല്യാണം കഴിക്കുമ്പോൾ ഫിറ്റ്‌ ചെയ്തത് ആണ്…. അവളെ ഇടക്ക് ശ്രെദ്ധിക്കാൻ വേണ്ടി…. പക്ഷെ അന്ന് അത് നോക്കാറ് പോലും ഉണ്ടായില്ല…..

അവൻ അവന്റെ ലാപ് എടുത്തു അതിൽ ക്യാമറ connect ചെയ്യാൻ നോക്കി…… അതിൽ ശിവയും രുദ്രയും പുറത്തേക്ക് ഇറങ്ങുന്നതും വരുന്നതും ഉണ്ട്……ശിവ എല്ലാം correct ആയി നോക്കി കൊണ്ടിരുന്നു……ശിവ കുളിക്കാൻ കയറിയ സമയത്ത് ആണ് ആരോ ഒരാൾ വന്നു ശിവയുടെ ഫയൽലിൽ നിന്നും പേപ്പർ എടുക്കുന്നത് കണ്ടത്…… ഇങ്ങോട്ട് തിരിഞ്ഞു നിന്ന ആളുടെ മുഖം കണ്ടു ശിവ ഞെട്ടി………

ബാത്‌റൂമിന്റെ ഡോർ തുറക്കുന്നത് കണ്ടതും ശിവ വേഗം ലാപ് off ചെയ്തു വെച്ചു….. അവന്റെ മനസ്സ് അസ്വസ്ഥം ആയിരുന്നു……

“ഏട്ടാ…. Cctv ചെക്ക് ചെയ്തിരുന്നോ…..”രുദ്ര അവന്ടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു….

“ആ… പക്ഷെ അത് വർക്ക്‌ ആകുന്നില്ല…. നീ അത് ഓർത്തു ടെൻഷൻ ആകണ്ട…. ആള് ആരാണെന്നു ഞൻ കണ്ടു പിടിച്ചോളാം……”ശിവ പറഞ്ഞു…..

അവൾ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും ശിവ അവളെ പിടിച്ചു വലിച്ചു അവന്റെ മടിയിലേക്ക് ഇരുത്തി…… അവളുടെ കഴുത്തിലേക്ക് മുഖം അടുപ്പിച്ചു അവളുടെ ചന്ദന ഗന്ധം അവനിലേക്ക് ആവാഹിച്ചു….

“എന്റെ മണമാണ് പെണ്ണെ നിനക്ക്….. ഈ ശരീരത്തിലെ ചന്ദന ഗന്ധവും ഈ മുടിയിഴകളിലെ കാച്ചിയ എണ്ണ മണവും എന്നെ വല്ലാതെ മത്തു പിടിപ്പിക്കുന്നു…..”അവൻ പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു….

“ഉഫ്… നീയിങ്ങനെ ചിരിക്കല്ലേ പെണ്ണെ…കൂടുതൽ ചിരിച്ചാൽ അമ്പലത്തിൽ പോക്ക് നടക്കില്ല…..”അവൻ അവളെ നോക്കി പറഞ്ഞു…..

“Oho…. എന്റെ ഭഗവാനെ….. ഇങ്ങേർ ഇത്രക്ക് റൊമാൻസ് ആണെന്ന് ഞൻ അറിഞ്ഞില്ല…… എന്തായിരുന്നു കലിപ്പ്….. അയ്യോ ഇതു എന്റെ ശിവ അല്ല…. എന്റെ ശിവ ഇങ്ങനെ അല്ല……”രുദ്ര പറഞ്ഞതും അവൻ അവളെ പതിയെ മടിയിൽ നിന്നും എടുത്തു ബെഡിൽ കൊണ്ട് പോയി കിടത്തി…… എന്നിട്ട് അവളുടെ സൈഡിൽ ആയി കിടന്നു …..”ഏട്ടന്റെ റൊമാൻസ് ചിലപ്പോൾ മോൾക് താങ്ങാൻ പറ്റിയെന്നു വരില്ല…… എന്താ ഇന്നു തന്നെ അത് അറിയണോ…….”അവളുടെ കീഴ്ച്ചുണ്ട് പതിയെ കൈ കൊണ്ട് വലിച്ചു പിടിച്ചു കൊണ്ട് അവിടെക്ക് നോക്കി കൊണ്ട് ശിവ ചോദിച്ചു……..

“അതെ…. മോളെ പോയി റെഡിയാകു…. ചുമ്മാ മനുഷ്യന്റെ കണ്ട്രോൾ കളയാൻ ആയിട്ട്…… അതും പറഞ്ഞു അവൻ അവളിൽ നിന്നു അകന്നു മാറി ടവൽ എടുത്തു കുളിക്കാൻ കയറി……. അവളുടെ ചുണ്ടിൽ നാണത്താൽ ഒരു ചിരി വിരിഞ്ഞു……..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ശിവ കുളി കഴിഞ്ഞു ഇറങ്ങുമ്പോൾ കണ്ണാടിയുടെ മുൻപിൽ നിൽക്കുന്ന രുദ്രയെ കണ്ട് ശിവയുടെ കിളികൾ പറന്നു….. ചില്ലി റെഡും ഗോൾഡ് കളറും കൂടിയ സെറ്റും മുണ്ടും ആണ് വേഷം….. കാതിൽ വലിയ രണ്ടു ജിമിക്കി കമ്മലുകൾ കൈയിൽ ഗോൾഡും റെഡും മിക്സഡ് ആയിട്ടുള്ള കുപ്പി വളകൾ….. നെറ്റിയിൽ ചുവന്ന വട്ട പൊട്ടു…. നീല നയനങ്ങൾ കരിമഷി കൊണ്ട് ബംഗിയായി എഴുതിരിക്കുന്നു….. കഴുത്തിൽ താലി മാലയും ഒരു പാലക്ക മാലയും…….. നെറുകിൽ സിന്ദൂരം തൊടാൻ എടുത്തപ്പോഴേക്കും ശിവ അവളിൽ നിന്നും അത് വാങ്ങി അവളുടെ നെറുകയിൽ ചാർത്തി……നെറ്റിയിൽ ആരുമായായി ഒരു ചുംബനവും നൽകി….. അവൾ കണ്ണുകൾ അടച്ചു അത് സ്വീകരിച്ചു……

“അതെ…. ഇന്ന് അമ്പലത്തിൽ പോകണോ……”ശിവ ചോദിച്ചു…..

രുദ്ര പുരികം ചുളിച് അവനെ നോക്കി….

“അതല്ല…. നിന്നെ കാണുമ്പോൾ തന്നെ എന്റെ കണ്ട്രോൾ പോകുവാണ്…. ഇത്രയും സുന്ദരി ആയ ഭാര്യ യെ ഞൻ ഒന്ന് അറിയാൻ വൈകി പോയല്ലോ……”ശിവ പറഞ്ഞു…..

“ദേ… മര്യാദക്ക് വരുന്നുണ്ടോ…. നേരം നല്ലോണം വൈകി ഏട്ടാ….. പെട്ടെന്ന് റെഡിയായെ…..”അവൾ പറഞ്ഞു….

“ഡി… നീ എന്നെ birthday വിഷ് ചെയ്തോ….. ഒരു ഗിഫ്റ്റ് പോലും തന്നില്ലാലോ എനിക്ക്…..”അവൻ റെഡിയാകുന്നതിനിടയിൽ പറഞ്ഞു….

“ആ അതൊക്കെ പിന്നീട്….ഇപ്പോൾ…
പെട്ടെന്ന് വാ…..”അവൾ പറഞ്ഞു…..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

രണ്ടു പേരും കാറിൽ കയറി….. രുദ്ര യോട് മാച്ച് ആയ റെഡ് ഷർട്ടും ഗോൾഡൻ കസവു മുണ്ടും ആണ് ശിവയുടെ വേഷം……

“Happy birthday ഏട്ടാ…..”കാറിൽ കയറിയതും ശിവയുടെ കവിളിൽ മുത്തമിട്ടു കൊണ്ട് രുദ്ര പറഞ്ഞു…..

“കവിളിൽ വേണ്ടായിരുന്നു….. ചുണ്ടിൽ മതിയായിരുന്നു…. തല്കാലത്തേക്ക് ഞൻ ക്ഷമിച്ചിരിക്കുന്നു…..”ശിവ പറഞ്ഞതും അവൾ പതിയെ അവനെ നുള്ളി….

“ആ…. അവൻ വേദന കൊണ്ട് ഒച്ചയെടുത്തു……

കാർ സിറ്റിയും കടന്നു നാട്ടു വഴിയിലേക്ക് കടന്നു…..

“താൻ വേണമെങ്കിൽ ഒന്ന് മയങ്ങിക്കോ… ഇനിയും ഏകദേശം രണ്ടു മണിക്കൂർ കാണും….. ഇന്നലെ ഉറങ്ങിയില്ലല്ലോ ക്ഷീണം കാണും……. എനിക്ക് പിന്നെ ഉറക്കമൊളിക്കുന്നത് ശീലം ആയത് കൊണ്ട് കുഴപ്പമില്ല……”പുറത്തെ കാഴ്ചകളും നോക്കി ഇരിക്കുന്ന രുദ്രയെ നോക്കി അവൻ പറഞ്ഞു…..

അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു….. പതിയെ കണ്ണുകൾ അടച്ചു….. തന്റെ തോളിൽ ചാരി കിടന്നു ശാന്തമായി ഉറങ്ങുന്നവളെ അവൻ നോക്കി……

എങ്കിലും അവന്ടെ മനസ്സ് അസ്വസ്ഥം ആയിരുന്നു….. തന്നോട് ഈ ചതി ചെയ്ത ആളെ ഓർത്തിട്ടു…..

(തുടരും )