രചന – സുധീ മുട്ടം
“അവൾ പോട്ടെ കാർത്തി നിനക്ക് ഞാനില്ലേ….
ഉള്ളിലെ നിരാശ മറച്ചവൾ പറഞ്ഞു..മനസിന്റെ കോണിലൊരു പ്രണയ വേദന ഉറവയെടുത്തതും കണ്ണുകൾ നനഞ്ഞു…
” നീയെന്താടീ കരുതിയത്…നിന്റെ ശരീരം കണ്ട് ഞാനങ്ങ് മയങ്ങുമെന്നോ?…
പുറത്തേക്ക് നീട്ടി തുപ്പി ചാടിയെഴുന്നേറ്റ് കാർത്തി വിരലുകൾ ചൂണ്ടി….
“പെണ്ണെന്നാൽ എനിക്ക് സുഖിക്കാനുള്ളതാടീ…കാർത്തികയും നീയും എനിക്കങ്ങനെ തന്നാ…നീ പൂവൻ പഴമാണെങ്കിൽ അവൾ മാതളമാടീ..രണ്ടും വില കൂടിയ സാധനം…ഒരേ ഗുണം..ഒരേ ലഹരി…
വിയർപ്പു മുറ്റിയ ശരീരത്തിലേക്ക് ഷർട്ട് എടുത്തു ധരിക്കുമ്പോളത് ദേഹത്ത് പറ്റിച്ചേർന്നു..അകത്തെ മദ്യലഹരി വീര്യം കുറഞ്ഞതോടെ അടുത്ത പാനത്തിനായി അവൻ ഇറങ്ങിപ്പോകുന്നത് കണ്ണുനീരിന്റെ നനവിലവൾ കണ്ടു….
” ഇല്ല…ഇവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല..സ്ത്രീ ശരീരത്തെ ഭോഗ വസ്തുവായി മാത്രം കാണുന്നവൻ തന്റെ കാൽക്കീഴിലുണ്ടാകണം…ഉയർന്ന് പൊന്തുന്ന അവന്റെ അഹങ്കാരത്തിന്റെ വീര്യം ശമിപ്പിക്കാൻ നെറുകും തല താഴ്ത്തി ഇടക്കിടെ ഒന്നു കൊടുക്കാൻ…
ഹൃദയത്തിന്റെ കോണിലിരുന്നാരോ മന്ത്രിച്ചത് പതിയെയൊരു ആവേശമായി ,പെരുവിരൽ മുതൽ ഉച്ചിയിലേക്ക് പെരുത്തു കയറി….
💔💔💔💔💔💔💔💔💔💔💔💔💔💔💔
എന്നത്തേയും പോലെ ആടിയാടി കയറി വരുന്ന മകനെ കണ്ടതോടെ ഉമ്മറപ്പടിയിൽ നോക്കി വഴിയിലേക്ക് കണ്ണും നട്ടിരുന്ന അമ്മ എഴുന്നേറ്റു…
എത്രയൊക്കെ താന്തോന്നി ആയാലും ആകെയുള്ള ഒരു മകനാണ്.. ഒമ്പത് മാസവും മൂന്നു ദിവസവും വയറ്റിൽ പേറി നടന്നു…അവന്റെ ആരോഗ്യത്തിനായി വേണ്ടെങ്കിലും വയറ് നിറഞ്ഞിട്ടും കഴിച്ചു…പേറ്റ് നോവ് അനുഭവിക്കുമ്പോഴും കുഞ്ഞിന്റെ മുഖമൊന്ന് കാണാനായി ആഗ്രഹിച്ചു…ആ കുഞ്ഞുമുഖം കണ്ടപ്പോൾ അനുഭവിച്ച വേദനകൾ മറന്നു..അവനായി ജീവിച്ചു.. പോറ്റി വളർത്തി വലുതാക്കിയപ്പോൾ അവൻ തിരിച്ച് നൽകിയ പ്രതിഫലം ദുഖം മാത്രം..
ആ മാതൃഹൃദയം മകനെയോർത്ത് പിന്നെയും വേദനിച്ചു കൊണ്ടിരുന്നു…
“ആരെ കാണിക്കാനാ നിങ്ങളുടെ മുതലക്കണ്ണീർ ഒഴുക്കുന്നത്….
മുഖത്തോട് മുഖം അടുപ്പിച്ച് അലറുമ്പോൾ പുറത്തേക്ക് മദ്യത്തിന്റെ രൂക്ഷഗന്ധം തറഞ്ഞ് കയറി.. ഒരുവേള മുഖം തിരിച്ചപ്പോൾ. ശർദ്ദിക്കുമെന്ന് തോന്നിപ്പോയി…
” ഞങ്ങളെയൊന്ന് കൊന്ന് തരാമൊ….
അത്രയേറെ സങ്കടത്തോടെ ചോദിച്ചു പോയി…കാർത്തിയുടെ മുഖത്ത് പരിഹാസം തെളിഞ്ഞു…
“അങ്ങനെയൊന്നും എളുപ്പം നിങ്ങളെ കൊന്നാൽ എനിക്കുണ്ടായ നഷ്ടങ്ങൾ തീരില്ലല്ലോ…അവളെ കണ്ടെത്തി കൊണ്ടുവന്നു നിങ്ങളുടെ കാൽക്കീഴിലിട്ട് ചവുട്ടിയരച്ച ശേഷം നമുക്ക് ആലോചിക്കാം..അത്രയധികം നഷ്ടമല്ലേ നിങ്ങളും ഭർത്താവും കൂടി എനിക്ക് ഉണ്ടാക്കിയത്…
ആടിയാടി അകത്തേക്ക് നടക്കുമ്പോൾ പിന്നെയും വാക്കുകൾ പുറത്തേക്ക് ഒഴുകി വീണു…
” അവളെ എവിടെ ഒളിപ്പിച്ചാലും തേടി കണ്ടു പിടിച്ചു കൊണ്ടു വന്നിരിക്കും ഈ കാർത്തി…
നെഞ്ചിൽ ഉറക്കെ അടിച്ചിട്ട് കിടക്കയിലേക്ക് മറിഞ്ഞ് കൂർക്കം വലി ആരംഭിച്ചിരു കഴിഞ്ഞിരുന്നവൻ…
“നിങ്ങൾ കേട്ടില്ലേ അവൻ പറയുന്നത്…
ആധിയോടെ ഭർത്താവിന്റെ മുമ്പിലേക്കിരുന്നവർ…അയാളിൽ നിന്ന് രണ്ടു തുള്ളി മിഴിനീരടർന്ന് താഴേക്കിറ്റു വീണു…
” അവൾ നല്ലവളാ കമലേ…അവൾക്ക് ദൈവം കൂട്ടുണ്ടാകും…അദ്ദേഹം ഒരു രക്ഷനേയും അവൾക്ക് കൊടുത്തിട്ടുണ്ടാകും….
അയാളുടെ സാന്ത്വന വാക്കുകൾ അവരിലേക്ക് കുളിർമഴയായി പെയ്തിറങ്ങി കൊണ്ടിരുന്നു….
💥💥💥💥💥💥💥💥💥💥💥💥💥💥💥
കൊട്ടാര മുറ്റത്ത് എന്ന തങ്കലിപികളാൽ കൊത്തിയ ഗേറ്റിനരികിൽ നിൽക്കുമ്പോൾ കാർത്തികയുടെ മനസ്സ് വിറയ്ക്കുന്നുണ്ടായിരുന്നു….പ്രൗഢമായ ക്രിസ്ത്യൻ ബംഗ്ലാവിന്റെ അകത്തളങ്ങളിലേക്ക് പ്രവേശിക്കാൻ അനുവാദം കിട്ടിയതോടെ അകത്തേക്ക് നടന്നു….ആ മണ്ണിലേക്ക് കാലെടുത്ത നിമിഷം തെക്ക് പടിഞ്ഞാറൻ കോണിൽ നിന്നൊരു കുളിർ തെന്നൽ അവളെ തഴുകി കടന്നു പോയി….
തന്നെ കാണുമ്പോൾ ഡെറിക്കിന്റെ പ്രതികരണം എന്തായിരിക്കുമെന്നൊരു ആശങ്കയുള്ളിൽ നിഴലിച്ചു കിടപ്പുണ്ട്….വരുന്നത് വരട്ടെയെന്ന് കരുതി ആശങ്ക മറച്ചു പിടിച്ചു മുഖത്ത് ധൈര്യം വരുത്തി കോളിംഗ് ബെല്ലിൽ വിരലമർത്തി…പഴയൊരു ചലച്ചിത്ര ഗാനത്തിന്റെ നൊസ്റ്റാൾജിയ അകത്ത് മുഴങ്ങി കേട്ടു….കുറച്ചു സമയത്തിനുള്ളിൽ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് പിന്തിരിഞ്ഞതും റീത്താമ്മയിൽ ചെന്നു തറച്ചു…അപ്രതീക്ഷിതമായി കാർത്തികയെ അവിടെ കണ്ടതിന്റെ അമ്പരപ്പും സ്നേഹവും നിഴലിച്ചു..മുഖത്ത് വിരിഞ്ഞ സന്തോഷം പുഞ്ചിരിയായി അവരുടെ ചുണ്ടിൽ തത്തിക്കളിച്ചു..മനോഹരമായൊരു ചിരി അവളും തിരിച്ചു സമ്മാനിച്ചു….
“കാർത്തിക മോളോ… വാ അകത്തേക്ക്….
മാതൃവാൽസല്യത്തോടെ ചേർത്തു പിടിച്ചു അവളെ അകത്തേക്ക് ആനയിക്കുമ്പോൾ ഇതുവരെ അറിയാതിരുന്ന അമ്മയുടെ സ്നേഹം തന്നെ പൊതിയുന്നതായി തോന്നി…ആ സ്നേഹത്തിന്റെ ആത്മ നിർവൃതിയോടെ അകത്തേക്ക് കടന്നിരുന്നു…
” മോൾക്ക് കുടിക്കാനെന്താ വേണ്ടത്….
ഒന്നും വേണ്ടാന്ന് പറഞ്ഞില്ല..വെയിലേറ്റ് നടന്നതിനാൽ വാടി പോയിരുന്നവൾ….
“കുറച്ചു തണുത്ത വെള്ളം മതിയമ്മേ….
അമ്മയെന്ന വിളി… ഒരുനിമിഷം റീത്താമ്മ തരിച്ചു നിന്നുപോയി…എന്തൊക്കെ ആക്ഷേപിച്ചാലും ദ്രോഹിച്ചാലും നിറഞ്ഞ സ്നേഹത്തോടെ അമ്മയെന്ന് മാത്രം വിളിക്കുന്ന ഒരു പെൺകുട്ടിയുടെ മുഖം മനതാരിൽ തെളിഞ്ഞു….
” വേണിയുടെ…..
ഒരുനിമിഷം തിരിഞ്ഞ് നിന്ന് കണ്ണുകൾ ഒപ്പിയ ശേഷം കിച്ചണിലേക്ക് നടന്നു…കാർത്തിക ഹാളിലെ വിസ്മയങ്ങൾ കൗതുകത്തോടെ നോക്കിയിരുന്നു…
ഐസ് ഇട്ട ലെമൺ ജൂസ് കൊടുക്കുമ്പോൾ അവൾ ആർത്തിയോടെ കുടിച്ചു…ഉള്ളിലെ ദാഹം പതിയെ അടങ്ങി…
“അമ്മേ എനിക്ക് ഡെറിക്ക് സാറിനെയൊന്ന് കാണണമായിരുന്നു….
പുറത്ത് ബുള്ളറ്റ് കണ്ടതിനാൽ ആൾ അവിടെ ഉണ്ടെന്ന് ഉറപ്പായിരുന്നു…
ഡെറിക്ക് എന്ന് കേട്ടതും റീത്താമ്മയുടെ മുഖം മങ്ങി…
മകൻ കുടിച്ച് ബോധമില്ലാതെ മുകളിലെ മുറിയിൽ കിടപ്പുണ്ടെന്ന് എങ്ങനെ പറയുമെന്ന് അറിയാതെ അവർ കുഴങ്ങി നിന്നു….
തുടരും…

by