16/04/2026

യാമി : ഭാഗം 08

രചന – വൈദേഹി വൈഗ

“ഹാ.. നി എത്തിയോ ചേച്ചി… എവിടേക്കാരുന്നു.. പോകുമ്പഴോ പറഞ്ഞില്ല.. ഇനിയെങ്കിലും പറയ്…. ” എന്നേ ഒന്ന് നോക്കുക മാത്രം ചെയ്തിട്ടു അവള് അകത്തേക്ക് കയറി പോയി… ടൗണിൽ പോവാൻ ഇറങ്ങിയത് കൊണ്ട് ഞാൻ പിന്നെ വയ്യേ പോവാൻ ഒന്നും നിന്നില്ല… വണ്ടീടെ ചാവി എടുത്തു ഞാൻ മുറ്റത്തേക്കിറങ്ങി…. ****** “ആഹാ എല്ലാരും ഉണ്ടല്ലോ… എന്താ ഇവിടൊരു വട്ടമേശ സമ്മേളനം… ” ടൗണിൽ നിന്നു വന്നപ്പോൾ ഉമ്മറത്തു തന്നെ അച്ഛനും അമ്മയും വല്യമ്മാമയും അമ്മായിയും ഇളയമ്മയും ഇളയച്ഛനുമൊക്കെ ഇരിക്കുന്നതുകണ്ടാണ് കണ്ടാണ് ഞാൻ ചോദിച്ചത്… “നിന്റെ കല്യാണക്കാര്യം അല്ലാതെന്താ… ” ……”ഹഹ.. കാർന്നോരു തമാശയും പറഞ്ഞു തുടങ്ങിയോ… ”

“തമാശ അല്ല കുട്ടിയെ… നമ്മളെല്ലാരും കൂടെ അതങ്ങു തീരുമാനിച്ചു.. ഇനിയൊരു നാള് കുറിക്കുവേ വേണ്ടു… “……. “വല്യമ്മാമേ….. ” ഞെട്ടല് മാറാതെ ഞാൻ വിളിച്ചു…. ഇപ്പോ പെട്ടന്നൊരു കല്യാണക്കാര്യം സംസാരിക്കാൻ മാത്രം എന്താ പെട്ടന്ന്… “ഇല്ല.. എനിക്കിപ്പോ കല്യാണം വേണ്ട…. “…… “വേണം… ” “അച്ഛാ.. വേണ്ടച്ചാ…. ” എന്റെ വാക്കിനൊന്നും ആരും ചെവികൊടുക്കുന്നില്ല… “ചെക്കനെ എനിക്കും കൂടെ ഇഷ്ട്ടപ്പെടണ്ടേ.. “……. “നിനക്ക് ഇഷ്ട്ടം ഉള്ള ആള് തന്നാണ്… ദേവൻ “…… “എന്താ ദേവേട്ടനോ… “……… “അതേ.. മുന്നേ തീരുമാനിച്ചതരുന്നല്ലോ നിങ്ങടെ കാര്യം… എന്തൊക്കെയോ പ്രശ്നങ്ങൾ കരണം അത്‌ മാറി പോയി… ഇപ്പോ ഒന്നുടെ അതേ പറ്റി ആലോചിക്കാം എന്ന് കരുതി …..

എനിക്ക് സങ്കടവും ദേഷ്യവും ഒക്കെ വന്നു… ചേച്ചിയെ വിഷമിപ്പിച്ചു തനിക്കു ദേവേട്ടനും ഒത്തൊരു ജീവിതം വേണമെങ്കിൽ അത്‌ മുന്നേ അവമാരുന്നു…. “അച്ഛാ.. എന്തൊക്കെയാ ഇത്.. എല്ലാം അറിഞ്ഞിട്ടും നിങ്ങളൊക്കെ എന്താ ഇങ്ങനെ പെരുമാറുന്നെ…” “ഞാൻ ഇല്ലത്ത് പോയി ദേവനോടും അവിടുള്ളോരോടും സംസാരിച്ചു.. എല്ലാർക്കും സമ്മതം ആണ്… ഇനി നി കൂടെയെ ഉള്ളു…. ” ………”ഇല്ല.. ഞാൻ സമ്മതിക്കില്ല.. ചേച്ചിയെ വിഷമമിപ്പിച്ചിട്ട് എനിക്ക് ഒന്നും വേണ്ട…. ” ….”നിന്റെ ചേച്ചി തന്നെയാ നിന്റെയും ദേവന്റെയും കല്യാണ കാര്യം വീണ്ടും അവതരിപ്പിച്ചത്…” “ഏഹ് ചേച്ചിയോ…. ” …….”അതേ.. അവളോട്‌ നി തന്നെ പോയി സംസാരിക്ക്.. ” ഞാൻ നേരെ മുകളിലേക്ക് ചെന്നു… റൂമിൽ അവളെ കാണുന്നില്ലലോ… നേരെ ബലിക്കെണിയിൽ ചെന്നു നോക്കി…

അവിടെ പാടത്തേക്ക് നോക്കി നിൽപ്പുണ്ട് അവള്.. “ചേച്ചി… ” ……….”ഹാ നി എത്തിയോ… “.. “എന്താ ചേച്ചി താഴെ എല്ലാരും ഇങ്ങനെ പറയുന്നേ.. നീയും കൂടെ സമ്മതിച്ചിട്ടാ എന്നാ പറയുന്നേ… “…. “അതേ.. എനിക്ക് പൂർണ്ണ സമ്മതം ആണ്.. “…. “പക്ഷെ എനിക്ക് അല്ല .. “…… “എന്ത് കൊണ്ടല്ല… നി സ്നേഹിച്ച ആളെ തന്നെയല്ലേ നിനക്ക് കിട്ടുന്നെ.. പിന്നെന്താ… “…….. “വേണ്ട.. ചേച്ചിയെ വിഷമിപ്പിച്ചിട്ട് എനിക്കൊന്നും വേണ്ട… ” ………”എനിക്കൊരു വിഷമവും ഇല്ല…” “അങ്ങനെ ആണെങ്കിൽ തന്നെ ചേച്ചിടെ കല്യാണം അല്ലേ ആദ്യം നടക്കേണ്ടത്.. ചേച്ചി അല്ലേ ഇവിടുത്തെ മൂത്ത കുട്ടി… ” “എനിക്ക്.. എനിക്കായിട്ടില്ല.. നമുക്കിടയിൽ ആദ്യം അവസാനം എന്നൊന്നും വേണ്ട…. ” “ഇല്ല.. ഞാൻ സമ്മതിക്കില്ല.. ഒന്നുങ്കിൽ ചേച്ചിടെ ആദ്യം. അല്ലെങ്കിൽ രണ്ടു പേരുടെയും ഒന്നിച്ചു.. ഒരു ദിവസം ” …….

“അതൊന്നും വേണ്ട മോളേ.. ഇപ്പൊ നിന്റെം ദേവേട്ടന്റേം കാര്യത്തിനാണ് പ്രാധാന്ന്യം.. എനിക്ക് ഇനിയും ഇങ്ങനെ ഫ്രീ ആയി നടക്കണം… നൃത്തം ആണ് എന്റെ എല്ലാം.. കുറച്ചും കൂടെ അത്‌ നോക്കണം.. എന്നിട്ട് ചിന്തിക്കാം ബാക്കി “….. “ചേച്ചി… ഞാൻ…. ” ……..”വേണ്ട യാമി.. കൂടുതൽ ഒന്നും പറയണ്ടാ… ” ഇത്രയും പറഞ്ഞു ചേച്ചി അകത്തേക്ക് പോയി… ഇതിപ്പോ എന്താ ചേച്ചിക്ക് പെട്ടന്നൊരു മനം മാറ്റം… എന്തോ പന്തികേട് ഉണ്ടല്ലോ.. ഇന്ന് രാവിലെ എങ്ങോട്ടോ പോയില്ലേ.. അതിനു ശേഷം ആണീ മാറ്റം…. ഞാൻ ചേച്ചിടെ പിറകെ ചെന്നു… “ചേച്ചി.. ഒന്നു നിന്നെ… “…… “മ്മ് ന്താ… കല്യാണത്തിന് എതിര് പറയാൻ ആണേൽ വേണ്ട… “….. “അതല്ല.. നി ഇന്നു രാവിലെ എവിടെക്കാ പോയെ? ” …..”അത്‌…. ” “പറയ് എനിക്കറിയണം… “…… “അത്‌… ഞാൻ.. ദേവേട്ടനെ കാണാൻ പോയതാ… ”

“ദേവേട്ടനെയോ… എന്തിനു?? “……….. “നിന്റെ കല്യാണക്കാര്യം സംസാരിക്കാൻ.. നിങ്ങൾക്ക് പരസ്പ്പരം ഇഷ്ട്ടം ആണെന്ന് എനിക്കറിയാലോ… ഞാൻ അല്ലേ അതിനൊരു വിലങ്ങു തടി… അപ്പൊ ഞാൻ തന്നെ ഇടപെട്ടു ശരിയാക്കണം എന്ന് തോന്നി .. ” ……..”ചേച്ചി…. ” സങ്കടം കടിച്ചമർത്തിക്കൊണ്ടാണ് ചേച്ചി സംസാരിക്കുന്നതെന്ന് എനിക്ക് മനസിലായി… “ദേവേട്ടനോട് ഞാൻ സംസാരിച്ചു… നിന്നോട് ഏട്ടന് ഒരു ദേഷ്യവും ഇല്ല.. വിവാഹത്തിന് അവിടെ എല്ലാവർക്കും സമ്മതം ആണ്.. ഇപ്പൊ എല്ലാവരേക്കാളേറെ എനിക്കും…. ” …”നി സ്വയം വേദനിച്ചിട്ട് എന്തിനാ ചേച്ചി എനിക്കിതു.. ” “നി ചെന്നേ.. വെറുതേ സെന്റി അടിക്കാതെ…. ” പിന്നെന്തൊ അവിടെ നിൽക്കാൻ എനിക്ക് തോന്നിയില്ല…. റൂമിൽ ചെന്നു ഫ്രഷ് ആയി കട്ടിലിലേക്ക് വീണു താൻ ഒരുപാട് സ്നേഹിച്ച..

ഒന്നിക്കാൻ ആഗ്രഹിച്ച ആളെ തന്നെയാണ് ഇപ്പൊ കിട്ടിയിരിക്കുന്നത്.. എന്നാൽ പണ്ട് കണ്ട ആ സ്വപ്നങ്ങൾക്ക് മധുരം കുറഞ്ഞിരിക്കുന്നു… ദേവേട്ടൻ ചാർത്തുന്ന താലി എന്റെ കഴുത്തിൽ വീഴുന്നത് ഓർക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്.. എന്നാൽ എവിടെയോ വല്ലാത്തൊരു നീറ്റൽ… എന്തൊക്കെയോ ആലോചിച്ചു മയങ്ങി പോയി… ***** വൈകീട്ട് കുളിച്ചൊരുങ്ങി… ഇളം നീല കരയുള്ള സെറ്റ് സാരീ ഉടുത്തു താഴേക്കു ഇറങ്ങി… “എങ്ങോട്ടേക്കാ മോളേ സുന്ദരി ആയിട്ട്… ” “അമ്പലത്തിലേക്കാ അച്ഛാ.. ഒന്ന് തൊഴുത്തിട്ട് വരാം…. ” “എന്നാ അമ്പിളിയെ കൂടെ കൂട്ടാഞ്ഞില്ലേ… “…….. “അത്‌.. ആ ഞാൻ ചോദിച്ചതാ അച്ഛാ.. അവൾക്കു നല്ല തലവേദന… ” …….”ആ എന്നാ ചെല്ല്.. ഇരുട്ടും മുന്നേ ഇങ്ങെത്തണം… വണ്ടി എടുത്തോ…. “….. “വെണ്ടച്ഛാ… ഞാൻ പാടത്തൂടെ നടന്നു പോയിക്കോളാം ” പാടത്തൂടെ നടക്കുമ്പോൾ പഴയതൊക്കെ ഓർമ്മ വരുന്നു… ദേവേട്ടന്റെ കൂടെ അമ്പലത്തിൽ പോയതും.. ഇഷ്ട്ടം തുറന്നു പറഞ്ഞതും..

ഉമ്മ കൊടുത്തതും ഒക്കെ… ഒക്കെയും ഇന്നലെ കഴിഞ്ഞ പോലെ.. എത്രനാളായി ഞാൻ അമ്പലത്തിലോട്ട് വന്നിട്ട്… ദേവേട്ടൻ ചേച്ചിടെ നാവിൽ നിന്നും എല്ലാം അറിഞ്ഞ ദിവസം.. ആ നശിച്ച ദിവസം.. അന്നായിരുന്നു ഞാൻ അവസാനമായി അമ്പലത്തിൽ വന്നത്… ദേവേട്ടനോട് മിണ്ടിയിട്ടും നാളൊരുപാട് കഴിഞ്ഞു… ഉള്ളിൽ പഴയ സ്നേഹം ദേവേട്ടനോട് ഇപ്പഴും ഉണ്ടെങ്കിലും ചേച്ചി സങ്കടത്തിലായത് ഞാനും ദേവേട്ടനും കരണം അല്ലേ എന്നോർക്കുമ്പോൾ…. ഇല്ല.. ഇനി ഇങ്ങനെ മിണ്ടാതിരുന്നിട്ട് കാര്യം ഇല്ല… ദേവേട്ടനോട് മിണ്ടണം.. എന്നേ കെട്ടാൻ പോണ ആളല്ലേ… ചേച്ചിയെ വിഷമിപ്പിക്കുന്നതിൽ സങ്കടം ണ്ട്.. പക്ഷെ ഞാൻ ഇപ്പൊ ഈ കല്യാണം വേണ്ട എന്ന് പറഞ്ഞു വാശി പിടിച്ചാൽ എനിക്ക് ദേവേട്ടനെ എന്നന്നേക്കുമായി നഷ്ടപ്പെടും… അതെനിക്ക് ചിന്തിക്കാൻ പോലും വയ്യ…

ഇത്രയും നാള് ദേവേട്ടനോട് അകൽച്ച കാട്ടിയത് ഉള്ളുകൊണ്ടായിരുന്നില്ല…. ഇന്നു എല്ലാം ശെരിയാക്കാം… വഴിയിൽ എവിടെയെങ്കിലും വച്ചു ദേവേട്ടനെ കണ്ടാൽ മതിയാരുന്നു… അമ്പലത്തിൽ എത്തുന്നത് വരെ എന്റെ മിഴികൾ തിരഞ്ഞത് ദേവേട്ടനെ ആയിരുന്നു… മുൻപ് പലപ്പോഴും ഞങ്ങള് കണ്ടു മുട്ടിയിരുന്നത് ഈ പാടത്തു വചാരുന്നു… ഓരോന്ന് ചിന്തിച്ചു അമ്പലം എത്തിയത് അറിഞ്ഞില്ല… നന്നായി പ്രാർത്ഥിച്ചു… “മോളേ.. ഇപ്പൊ ഇങ്ങടൊന്നും കാണാറില്ലലോ . എന്ത് പറ്റി… ” പ്രസാദം തരുന്നതിനിടയിൽ ശങ്കരൻമാമ ചോദിച്ചു… “ഏയ്യ് ഒന്നുല്ല ശങ്കരൻമാമേ.. ഓരോ തിരക്കിലായിരുന്നു.. ” അതികം മിണ്ടാൻ നിൽക്കാതെ ഞാൻ നടന്നു… ശങ്കരൻമാമയെ കാണുമ്പോൾ നന്ദേച്ചിയെ ഓർമ വരും… തന്റെ ചേച്ചി കരണം ആണല്ലോ എന്നോർക്കുമ്പോൾ…. ക്ഷേത്രത്തിൽ വലം വച്ചു ഞാൻ പുറത്തേക്കിറങ്ങി…

എതിരെ വരുന്ന ആളെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം “ദേവേട്ടൻ ” …….”ദേവേട്ടാ.. ” ഇങ്ങേരെന്താ മൈൻഡ് ചെയ്യാതെ പോവുന്നെ… കണ്ടിട്ടും.. ഞാൻ വിളിച്ചത് കേട്ടിട്ടും ഒന്ന് നോക്കുക പോലും ചെയ്യാതെ ദേവേട്ടൻ ക്ഷേത്രത്തിനകത്തേക്ക് കയറി പോയി.. ഹ്മ്മ്.. എനിക്ക് ദേഷ്യം വന്നു… ഹാ അല്ലെങ്കിൽ ഞാൻ ദേഷ്യപ്പെട്ടിട്ട് എന്തിനാ.. ഇത്രയും നാളു ഞാൻ അല്ലേ മിണ്ടാതെ നടന്നെ…. ദേവേട്ടൻ തൊഴുത്തിറങ്ങും വരെ ഞാൻ ആൽത്തറയിൽ കാത്തിരുന്നു… ദേവേട്ടൻ എന്നെ മൈൻഡ് ആക്കാതെ കാറിനരികിലേക്ക് പോയി.. “ദേവേട്ടാ ഒന്ന് നിന്നെ… ദേവേട്ടാ… “……. “മ്മ് ന്താ ” “ന്തിനാ ഈ വാശി “…….”എനിക്കായിരുന്നോ ഇത്രയും നാൾ വാശി… “…….. “അത്‌ പിന്നെ.. അതിനൊക്കെ സോറി…” ……”സോറി പറഞ്ഞാൽ എന്റെ വിഷമത്തിനു പരിഹാരം ആവുമോ… ഇല്ലാലോ… ” ….”എന്തിനാ എന്നോടിങ്ങനെ ചൂടാവുന്നെ…. ” …….”ചൂടാവുകയല്ല.. നിന്റെ സ്വഭാവം വച്ചു നോക്കിയാൽ നല്ല നാലു പെടായ തരണ്ടേ… ” …….”അയ്യോ ദേവേട്ടാ ചന്ദനം തൊട്ടില്ല… ” കിട്ടിയ അവസരം മുതലാക്കി ഞാൻ വേഗം ചന്ദനം ദേവേട്ടന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു… ” ……

“ചന്ദനം തൊട്ടു തരാൻ ഞാൻ പറഞ്ഞോ നിന്നോട്… ” “ഹാ അത്‌ വിട് മാഷേ ” ദേവേട്ടൻ എന്നെ മറികടന്നു പോവാൻ തുനിഞ്ഞതും ഞാൻ കൈയ്യിൽ കേറി പിടിച്ചു… “എന്താടി… ” ………”പോവല്ലേ ദേവേട്ടാ…. ” ………”വിട്.. നിന്റെ പൊട്ടത്തരം കേട്ടു നിൽക്കാൻ എനിക്ക് സമയം ഇല്ല… ” “ദേവേട്ടാ.. എനിക്ക് കാര്യായിട്ട് കുറച്ചു സംസാരിക്കാൻ ണ്ട്…. ” എന്താ എന്ന രീതിയിൽ ദേവേട്ടൻ എന്നേ ഒന്ന് നോക്കി… ” അവിടെ ആൽത്തറയിൽ ഇരിക്കാം… നടു വേദനിക്കുന്നു… ” ഞാനും ദേവേട്ടനും ആൽത്തറയിൽ ചെന്നിരുന്നു… ദേവേട്ടനരികിൽ ഇരിക്കുമ്പോൾ എന്തോ വല്ലാത്തൊരു ഫീൽ… “നിനക്കെന്തൊ പറയാനോ.. ചോദിക്കാനോ മറ്റോ ഇല്ലേ.. എന്താത് .? ” ……”ദേവേട്ടാ.. അത്‌… ” “പറയ്…. ” “ചേച്ചി വന്നിരുന്നോ ദേവേട്ടനെ കാണാൻ… ” എന്നും ചോദിച്ചു ഞാൻ ദേവേട്ടന്റെ മുഖത്തേക്ക് നോക്കി… എന്തോ കള്ള ലക്ഷണം ഉണ്ട്… ദേവേട്ടൻ നിന്നു പരുങ്ങുന്നുണ്ടല്ലോ..