Karimizhi

The World of Malayalam Stories

Malayalam novels

പാർവ്വതി പരിണയം : ഭാഗം 34

രചന – മഴ

അങ്ങനെ പാണ്ഡവർ വീണ്ടും കലാലയ ജീവിതത്തിലേക്ക് തിരികെയെത്തി.ബിസിനസ് കാര്യങ്ങൾ മാനേജരെ ചുമതലപ്പെടുത്തി മഹിയുടെ വീട്ടിലേക്ക് ഇതിനകം താമസം മാറിയിരുന്നു ജോഷി. പതിയെ അവൻ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടു.ഒക്ടോബർ മാസത്തിൻറെ ആരംഭത്തോടെ കലാലയത്തിൽ തിരഞ്ഞെടുപ്പ് പരിപാടികൾ ചൂടുപിടിച്ചു തുടങ്ങി.കലാലയ രാഷ്ട്രീയത്തിൽ സജീവമല്ലായിരുന്ന അവർ പാർട്ടി ഭേദമന്യേ സൽ പ്രവർത്തികളിൽ കൂടെ നിൽക്കുകയും നെറികേടിനെതിരെ പ്രതികരിക്കുകയും ചെയ്യുമായിരുന്നു.തിരഞ്ഞെടുപ്പ് പരിപാടികൾ തകൃതിയായി മുന്നോട്ടുപോയി. മുദ്രാവാക്യങ്ങളും പ്രസംഗ പരിപാടികളും കലാമേളയും ഒക്കെയായി കലാശക്കൊട്ട് ആയിരുന്നു അന്ന്.

കാൻറീനിൽ ഇരുന്നു കളിചിരികളിൽ ഏർപ്പെട്ടിരിക്കുന്ന പാണ്ഡവരുടെ അടുത്തേക്ക് എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറി സൂരജ് പാഞ്ഞെത്തി.” മഹിയേട്ടാ……” സൂരജ് കിതച്ചുകൊണ്ട് വിളിച്ചു.എന്താടാ…? എന്തുപറ്റി…? ” മഹി ചോദിച്ചു. ചേട്ടാ കലാശക്കൊട്ടിനു ഇറങ്ങിയ പിള്ളേരെയൊക്കെ തല്ലിച്ചതയ്ക്കുന്നു… ” ഏതവന്മാരടാ…? ” മഹി ചാടിയെഴുന്നേറ്റു ദേഷ്യത്തോടെ ചോദിച്ചു.” എകെസി ഉള്ളവൻമാരാ.. അവർ പുറത്തു നിന്നും ആളെ ഇറക്കിയിട്ടുണ്ട്. അവന്മാർ നമ്മുടെ കൊടി കീറിയിട്ടു അത് ചോദിച്ചാ പിള്ളേരെ അവന്മാർ തല്ലുന്നത്..” കിതപ്പോടെ സൂരജ് പറഞ്ഞുനിർത്തി.മുണ്ട് മടക്കി കുത്തി മീശ പിരിച്ചു കൊണ്ട് മഹി കാൻറീൻ പടിക്കെട്ട് ചാടിയിറങ്ങി. പിന്നാലെ ജോഷിയും അക്കുവും കുട്ടനും.നാലുഭാഗത്തോട്ടും ചിതറിയോടുന്ന പിള്ളേരുടെ ഇടയിലൂടെ അവർ മുന്നോട്ടു പോയി.

“ആരാടാ എസ്എഫ്കെ യുടെ കൊടി കീറിയത്….? ”
എന്ന് ആക്രോശിച്ചുകൊണ്ട് ഗുണ്ടയെ പോലെ തോന്നിക്കുന്ന ഒരാൾ ഒരു വലിയ കമ്പ് ഉപയോഗിച്ച് മുന്നിൽ കാണുന്ന സ്റ്റുഡൻസിനെ ഒക്കെ അടിക്കുകയാണ്.മഹി വേഗത്തിൽ വന്ന് അവൻറെ നട്ട പുറത്തു നോക്കി ഒരു ചവിട്ട് കൊടുത്തു. അയാൾ മുന്നോട്ടേക്ക് ആഞ്ഞു വീണു. കിടന്നുകൊണ്ട് തന്നെ അവൻ തിരിഞ്ഞു നോക്കി.മഹി അവൻറെ കോളറിന് കുത്തിപിടിച്ച് എഴുന്നേൽപ്പിച്ചു. ഇരു കവിളിലും മാറി മാറി അടിച്ചു.” നീ ഏതാടാ $#%@&…? നിനക്കെന്താ ഇവിടെ കാര്യം…? “തിരികെ തല്ലാൻ ഓങ്ങിയ അവൻറെ കൈ രണ്ടും പിന്നിലേക്ക് തിരിച്ചുപിടിച്ച് ലോക്ക് ചെയ്തുകൊണ്ട് മഹി ചോദിച്ചു.

“ഞാ… ഞാൻ എസ്എഫ്കെ യിലെ സൂരജ് പറഞ്ഞിട്ട് വന്നതാ…” അവൻ പറഞ്ഞു ഒപ്പിച്ചു.മഹി അവൻറെ കാൽ മടക്കിനു നോക്കി ഒരു ചവിട്ടു കൂടി കൊടുത്തു. അപ്പോഴാണ് പിന്നിൽ നിന്നും ഒരുത്തൻ മഹിയുടെ പുറത്ത് അടിച്ചത്. അപ്രതീക്ഷിതമായതിനാൽ മഹി ഒരു നിമിഷം മുന്നോട്ടേക്ക് വേച്ചു പോയി. വേഗം തന്നെ തിരിഞ്ഞ് അവൻ അടിച്ച കമ്പ് പിടിച്ചു വലിച്ചു. അടിച്ചവൻ മുന്നോട്ടേക്ക് വന്നപ്പോൾ അവൻറെ അടിവയറ്റിൽ കാൽമുട്ട് കയറ്റി.ഗ്രൗണ്ടിൽ തനിക്കുനേരെ വരുന്നവരെ സമർഥമായി മഹി പ്രതിരോധിച്ചു കൊണ്ടിരുന്നത് കണ്ടു ലൈബ്രറിയുടെ പിന്നിൽ ഒളിച്ചു നിന്ന് എകെസിയുടെ നേതാവ് ഷൈലേഷ് അരിശം പൂണ്ടു ചുവരിൽ ഇടിച്ചു. “പാണ്ഡവർ ഇറങ്ങി.. ഈ പോയതിൽ ഏതെങ്കിലും ഒരുത്തനെ അവരുടെ കയ്യിൽ കിട്ടിയാൽ അവന്മാർ പച്ചവെള്ളം പോലെ എല്ലാം പറയിക്കും…” ശൈലേഷിനോട് കൂടെയുള്ള അനുയായി അരുൺ പറഞ്ഞു.ശൈലേഷ് ക്രൂരമായി ഒന്ന് ചിരിച്ചു കൊണ്ട് അവരുടെ ഗുണ്ടാതലവനെ കണ്ണു കാണിച്ചു. അതേ ഗൂഢസ്മിതത്തോടെ അയാൾ മഹിക്ക് അരികിലേക്ക് നടന്നടുത്തു.ചിതറിയോടുന്ന കുട്ടികളുടെ കൂട്ടത്തിൽ മീരയും ദേവിയും എങ്ങോട്ടു പോകണമെന്ന് പകച്ച് നിൽക്കുന്ന സമയത്താണ് ദേവി മഹിയെ കാണുന്നത്.
ഒരുത്തൻ മഹിയുടെ പിന്നിൽ നിന്നും കഴുത്തിൽ പിടിമുറുക്കിയിരിക്കുന്നു. അവനെ വലതുകൈ മുട്ടുകൊണ്ട് വയറ്റിൽ ഇടിക്കുകയും അടുത്ത നിമിഷം തന്നെ തന്റെ നേർക്ക് വരുന്നവനെ ചവിട്ടു വീഴ്ത്തുകയും ചെയ്തു മഹി. അതേ നിമിഷത്തിൽ തന്നെ മഹിയെ പിന്നിൽ നിന്നും ഗുണ്ടാത്തലവൻ കുത്തി. മഹിയേട്ടാ………!!!!” ദേവി ഉറക്കെ വിളിച്ചു.

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

ദേവൻറെ നെഞ്ചിൽ നിന്നും പാറു ചാടിയെണീറ്റു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ദേവൻ അവളെ നോക്കി പുഞ്ചിരിച്ചു. നീയിങ്ങനെ കണ്ണു നിറയ്ക്കാൻ ഇത് ഇന്നലെ നടന്ന സംഭവം അല്ല പെണ്ണേ….ആറുവർഷമായി ഇപ്പോൾ…. “അവൾ അവനെ രൂക്ഷമായി നോക്കി കൊണ്ട് ഷർട്ട് അല്പം പൊക്കി ആ മുറിവിലൂടെ വിരൽ ഓടിച്ചു. ബാക്കി പറയട്ടെ….” ചിരിയോടെ ദേവൻ ചോദിച്ചു. “വെയ്റ്റ്… വെയ്റ്റ്…” പാറു പറഞ്ഞുകൊണ്ട് വീണ്ടും അവൻറെ നെഞ്ചിൽ തല ചാരി വച്ചു ഇരുന്നു.” എന്തേ…? ” ദേവൻ സംശയത്തോടെ അവളെ നോക്കി ചോദിച്ചു.”ഓൾഡ് ലൗ സ്റ്റോറി അല്ലേ പറയുന്നത്…? കള്ളത്തരം പറയുന്നുണ്ടോ എന്ന് നോക്കാനാ.. കള്ളം പറയുമ്പോൾ ഹാർട്ട് ബീറ്റ് കൂടും…” പാറു അവനെ നോക്കി കുറുമ്പോടെ പറഞ്ഞു. അവൻ അവളെ കപട ദേഷ്യത്തോടെ നോക്കി.

” പോടാ ചെക്കാ… ഇന്നു പോയാൽ പിന്നെ എന്നാ ഇനി കാണാൻ പറ്റുക…? അതാ ഞാൻ…………” ചിരിയോടെ പറഞ്ഞു തുടങ്ങിയ വാചകം അവസാനിച്ചപ്പോൾ ഇടറി പോയി.”എൻറെ പെണ്ണിനെ എനിക്ക് അറിയാലോ…” അവൻ പുഞ്ചിരിയോടെ അവളെ പൊതിഞ്ഞു പിടിച്ചു നെറുകയിൽ ഒരു ചുംബനം നൽകി. അവളും അവനെ ചുറ്റിപ്പിടിച്ചു.ബാക്കി പറ….”ദേവൻ പറഞ്ഞു തുടങ്ങി.. …തുടരും

LEAVE A RESPONSE