18/04/2026

ഹൃദയതാളം : ഭാഗം 04

രചന – ചിലങ്ക

ഒരു നിമിഷം അവനെ തന്നെ നഷ്ടപ്പെട്ട് അവളുടെ ചുവന്ന ചുണ്ടുകളിൽ കാർത്തി അടിമപ്പെട്ട് പോയ്.. എത്ര അവനെ അകറ്റി മാറ്റാൻ അവൾ നോക്കിയിട്ടും അവൻ അവളുടെ ചുണ്ടുകൾ നുണഞ്ഞു കൊണ്ടിരുന്നു… അവസാനം അവളിൽ നിന്നും മാറി കിടക്കുമ്പോൾ രണ്ടും നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു…… കിട്ടിയ ചാൻസ് നോക്കി ഉമ്മിക്കുന്നോടാ വയറ്റാട്ടി എന്നും പറഞ്ഞ് എഴുന്നേറ്റ് അവന്റെ മുകളിൽ ചാടി വയറ്റിൽ നോക്കി ഒറ്റ ഇടി കൊടുക്കാൻ പോയതും അവൻ അപ്പോഴേക്കും കിടന്നായിടത്ത് നിന്നും മാറി….. സബാഷ്… ദാ കിടക്കുന്നു പടക്കോ എന്നും പറഞ്ഞ്….. കാർത്തി അവിടെ നിന്ന് ചിരിക്കാൻ തുടങ്ങി…. ലെച്ചുവിനാണെങ്കിൽ സങ്കടം വന്നു… നിന്നെ ഒണ്ടല്ലോ… എന്നും പറഞ്ഞ് എഴുന്നേൽക്കാൻ പോയതും കൈ വഴുതി വീണ്ടും അവിടെ കിടന്നു…..

ആവുന്ന പണിക്ക് പോയാൽ പോരെ മറുതെ………..ഇത് നിന്റെ ശിക്ഷയാ എന്റെ ബെഡിൽ കിടന്നാൽ ഇതാകുo അവസ്ഥ…… ഓഹോ നിന്റെ ബെഡിൽ കിടന്നാൽ ഇങ്ങനെ ആണോ ശിക്ഷിക്കുന്നെ . പണ്ട് ഞാൻ നിന്റെ നെറ്റിയിൽ തന്നത് ഓർമ്മ ഉണ്ടല്ലോ. വീണ്ടും എന്നെ കൊണ്ട് ചെയ്യിക്കരുത്….. നീ ഞൊട്ടും ഇപ്പോൾ ഉമ്മയിൽ നിർത്തി…. ഇനി മരിയദയ്ക്ക് നിന്നില്ലേ അറിഞ്ഞൊന്ന് വിളയാടി പത്ത് മാസം നിന്നെ ഞാൻ എന്റെ കൊച്ചിനെ ചുമപ്പിച്ച് നിന്റെ പേറ് ഞാൻ തന്നെയെടുക്കും ഓർത്തോ അത്രയും പറഞ്ഞ് അവൻ ബാൽക്കണിയിലേക്ക് പോയ്……. ബാൽക്കണിയിൽ ആരാ അവന്റെ അമ്മുമ്മ പെറ്റ് കിടക്കുന്നോ…. അവൻ പോകുന്നതും നോക്കി അവൾ പുറുപുറുത്തു…. വല്ലതും പറഞ്ഞോ…?? ഒന്ന് തിരിഞ്ഞ് അവൻ ചോദിച്ചതും അവൾ മുഖം കൂർപ്പിച്ച് അവനെ നോക്കി… ഒന്നുവില്ല…എന്നും പറഞ്ഞ് അവൾ ഷിറ്റ് പുതച്ച് കിടന്നു…. *

ഹലോ മാധവ…. അരവിന്ദ് ഫോണിൽ കൂടി സംസാരിക്കുകയായിരുന്നു….. എടോ… നമ്മടെ പിള്ളേർ എങനെ ഒണ്ട്…. കുഴപ്പം ഇല്ലല്ലോ അല്ലെ….. കെട്ടി ഒരു ദിവസം ആയതല്ലേ ഉള്ളല്ലോ… എല്ലാം ശരിയാകും….നാളെ രണ്ടും അങ്ങോട്ട് വരുമല്ലോ താൻ തന്നെ നേരിട്ട് കണ്ടോ നമ്മളുടെ മക്കളുടെ സ്നേഹം…. ഹ… ഹ… ഹ…. ഇത്ര യും ആക്കാൻ നമ്മൾപ്പെട്ട പാട്…. നേരായ വഴിയിലൂടെ ഇതിനെ രണ്ടിനെയും കെട്ടിക്കാൻ പറ്റുവോ… അവസാനം നമ്മൾ തന്നെ പ്ലാൻ ചെയ്യേണ്ടി വന്നു അല്ലേടോ…. ഹോ എന്റെ മാധവ പതിയെ പറാ…ആരെങ്കിലും അറിഞ്ഞാൽ ഉണ്ടല്ലോ……പണ്ടേ നമ്മളുടെ ആഗ്രഹം അല്ലായിരുന്നോ ലെച്ചു കാർത്തിക്കിന് ഉള്ളതാണെന്ന്….. ഇവറ്റകൾ രണ്ടും വലുതാകുമ്പോൾ പ്രേമിക്കും എന്നാ നമ്മൾ കരുതിയെ….നമ്മൾ അറിഞ്ഞോ തമ്മിൽ പാരകൾ ആകുമെന്ന്……. ഹ എന്തായാലും നമ്മൾ പൈസ കൊടുത്ത് ഒരുത്തനെ സെറ്റ് ആക്കി കല്യാണം മുടക്കിയത് പൊളിച്ച്….. അതല്ലടോ….. എന്റെ മോൾ അവന്റെ അടുത്ത് പോയ് അവൾക്ക് അവിഹിതം ആണെന്നും പറഞ്ഞ് കല്യാണം മുടക്കാൻ പോയ്..
നിന്റെ മോൻ അവന്റെ കയ്യും കാലും തല്ലി ഒടിക്കും എന്നും പറഞ്ഞ് ഭീക്ഷണിപ്പെടുത്തി….. അതൊക്കെ എന്തിനാണെന്നാ എനിക്ക് മനസ്സിലാകാത്തത്… ഇനി രണ്ടും പ്രേമത്തിൽ ആയിരുന്നോ ?? ഒന്ന് പോയേ മാധവ… പ്രേമം പോലും…. രണ്ടും പാരകളാ……. അതിന്റെ മനസ്സിൽ അങ്ങനെ ഒന്നും കാണില്ല… പക്ഷെ എന്റെ മോന് ഒരു ഇളക്കം ഉണ്ടായിരുന്നോ എന്നെനിക്ക് സംശയം ഒണ്ട്… ഹ നോക്കാം താൻ വെക്ക്….. Okk ടോ…. അതും പറഞ്ഞ് അയാൾ ഫോൺ കട്ട്‌ ചെയ്ത് തിരിഞ്ഞതും അതാ കിരൺ…. കയ്യും കെട്ടി അടിമുടി അയാളെ നോക്കി നിൽക്കുന്നു….. ഈ…. നീ എപ്പോൾ വന്നു കിരണേ… ഞാൻ വന്നിട്ട് പത്തിരുപത്തിയെട്ട് കൊല്ലം ആയി…… ഒ… അത് ശരി…… ആരാ ഫോണിൽ…… മാധവൻ……. എന്ത്യേ?? അയിന് ഇങ്ങനെ പാത്തിരുന്നു കാര്യം പറയേണ്ട കാര്യം എന്താ ? സത്യം പറ ഇത് മറ്റേതല്ലേ? മറ്റേതോ….. അതേ അവിഹിതം…… ഫ … നാറി……….അത് കേട്ടതും അവൻ ഒറ്റ ഓട്ടം വെച്ചുകൊടുത്തു…

എന്റെ ഭഗവാനെ നീ എനിക്ക് രണ്ട് വാഴകളെ തന്നു… എന്തിന് ? രണ്ടാമത്തെ വാഴ ഇലയെങ്കിലും തരും പക്ഷെ മൂത്തത്…..😭 മണ്ട അടഞ്ഞ വാഴയല്ലേ അതിന്റെ പ്രൊഡ്യൂസർ …. പിന്നെ എന്റെ മക്കളെ പറഞ്ഞിട്ട് കാര്യം ഇല്ല…… അതുവഴി വന്ന അമ്മ അച്ഛനെ ട്രോളി റൂമിലേക്ക് പോയ്‌…… അരവിന്ദ് അമ്മ പോയ വഴിയിൽ നോക്കി നിന്നും….. കെട്ടണ്ടായിരുന്നു പുല്ല്… ദാറ്റ്‌ എക്സ്പ്രഷൻ…… ***********—–*-********** 🎶 Veredhuvum thevaiyillai Nee mattum podhum Kannil vaithu kaathirupen Yennavaanaalum Unnaedhiril naaniyengum Ovvoru naalumUchi mudhal paadham varaiVeesudu vaasamDhinamum aayiram muraiPaarthu mudithaalumInnum paarthida solliPaazhum manam yengum🎶🎶🎶 ഫോണിൽ നിന്നുമുള്ള ഗാനം കാർത്തിയുടെ ചുണ്ടിൽ ചിരി വിരിയിച്ചു……പ്രണയം തുളുമ്പുന്ന പ്രണയം…. ഒരുനിമിഷം തന്നെ കൈ വിട്ടുപോയി…. പണ്ട് മുതലേ അങ്ങനെ തന്നെയായിരുന്നു.. അവളിൽ നിന്നും ഒരുതരം ഒളിച്ച് കളിയായിരുന്നു…. തന്റെമനസ്സ് കൈ വിട്ട് പോകുമോന്ന് പലപ്പോഴും ഭയന്ന നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ ഉള്ളിന്റെ ഉള്ളിൽ അവളോട് ഇഷ്ടം ആണെന്ന് പറയുമ്പോഴും തന്റെ ഈഗോ അത് സമ്മതിച്ചില്ല.. അവസാനം എങനെയോ മനസ്സിനെ കൈ വിട്ട് പോകാതിരിക്കാൻ നോക്കുന്ന സമയത്താണ് അമ്മു ഇഷ്ടം ആണെന്ന് പറഞ്ഞു വന്നത്… തന്റെ ജൂനിയർ ആയിരുന്നു അമ്മു….അകറ്റാൻ നോക്കിയെങ്കിലും അവൾ പിന്നാലെ കൂടി…

ലെച്ചു നോട്‌ അടുക്കാതെ ഇരിക്കാൻ അമ്മുവിനെ ഇഷ്ടപ്പെടാൻ ശ്രമിച്ചു. അപ്പോഴൊക്കെ അവളെ കാണുമ്പോൾ ഹൃദയം വല്ലാതെ ഇടിക്കുബോഴും അമ്മു വിന്റെ മുഖം മനസ്സിൽ വരും….അല്ലെങ്കിൽ വരത്തും അന്ന് അവൾ ആണ് തന്നെ ചുംബിച്ചത്… അത് കറക്റ്റ് ആയിട്ട് ലെച്ചു ഫോട്ടോ എടുത്ത് സീൻ ആക്കി… അതുവരെ ഇല്ലാത്ത ദേഷ്യം അന്ന് ലെച്ചു വിനോടുണ്ടായി…… പക്ഷെ അപ്പോഴും ഉള്ളിലെ പ്രണയത്തിന് ഒരു കുറവും ഇല്ലായിരുന്നു…. അവസാനം ദാ ഇവിടം വരെയായി… അവൻ എല്ലാം ഓർത്ത് ചിരിച്ചു… *എന്നിൽ നിന്നും ഒരു തിരിച്ചു പോക്ക് നിനക്കില്ല ലെച്ചു… നീ എന്റെയാണ്… ഈ കാർത്തിയുടെ…… ഒരുനാൾ നീ തന്നെ നിന്റെ പ്രണയം എന്നോട് പറയും……. ഉറപ്പ്….അതുവരെ കാത്തിരിക്കും ,,*

രാവിലെ എഴുന്നേറ്റ് റൂമിൽ നോക്കിയിട്ടും ലെച്ചുവിനെ കാർത്തി കണ്ടില്ല….. പെട്ടെന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ടതും അവൻ അങ്ങോട്ട് നോക്കി ചായയുമായി വരുന്ന ലെച്ചു വിനെ അവൻ കണ്ണെടുക്കാതെ നോക്കി നിന്നും. കുളിച്ച് ഈറനോടെ മുടി കുളിപ്പിന്നലും കെട്ടി …. കുഞ്ഞു പൊട്ടും.. നെറുകയിൽ സിന്ദൂരവും തൊട്ട് എല്ലാംകൊണ്ടും സുന്ദരി…. ടാ വയറ്റാട്ടി… ഇന്നാ ചായ എടുത്ത് മോന്ത്‌…. അതും പറഞ്ഞ് അവൾ കപ്പ് നീട്ടിയപ്പോൾ ആണ് അവൻ ചിന്തകളിൽ നിന്നും ഉണർന്നത്…. നിനക്ക് കുറച്ച് ഡീസ്ന്റയി സംസാരിച്ചൂടെ ശ്ശെ…….. അതും പറഞ്ഞ് അവൻ കപ്പ്‌ മേടിച്ച് ചുണ്ടോട് അടുപ്പിച്ചു… നിനക്ക് എന്നെ സഹിക്കാൻ പറ്റില്ലെങ്കിൽ അങ്ങോട്ട് ഡിവോഴ്സ് ചെയ്….. ഹും…… ഓഹോ ……….. പള്ളിയിൽ പോയ്‌ പറഞ്ഞാൽ മതി…. അല്ല ഇന്നെന്താ നേരത്തെ എഴുന്നേറ്റ് കുളിച്ചല്ലോ നീ കേട്ടിട്ടില്ലേ…. പൂമുഖ വാതിക്കൽ സ്നേഹം വിടർത്തുന്ന പൂ തിങ്കൾ ആകുന്നു ഭാര്യ…………നേരത്തെ അലാറം വെച്ച് കുളിച്ച് അടുക്കളയിൽ കേറി…… ☺️ പക്ഷെ ഇത് അമ്മ ഉണ്ടാക്കിയ ചായ ആണല്ലോ….?? അതിന് ഞാൻ അടുക്കളയിൽ കേറിയെന്നല്ലേ പറഞ്ഞേ?? അല്ലാതെ ചായയിട്ടെന്ന് പറഞ്ഞില്ലല്ലോ ……അതും പറഞ്ഞ് കൊഞ്ഞണം കുത്തിയിട്ട് അവൾ താഴേക്ക് പോയ്…… ഇവളെ എങനെ ഒതുക്കും ഞാൻ….. അവൻ അവളും പോകുന്നതും നോക്കി ആത്മഗതിച്ചു……

എവിടെ പോവാ കാർത്തി…. അവൻ വെളിയിലോട്ട് പോകാൻ പോയതും അച്ഛൻ ചോദിച്ചു…. ഹോസ്പിറ്റലിൽ വരെ പോണം.. ഒരു എമർജൻസി കേസ് ഒണ്ട്……. ഹ്മ്മ്… അപ്പോൾ മോളുടെ വീട്ടിൽ പോകണ്ടെ???? ഉച്ചയ്ക്ക് പോകാം അച്ഛാ…. ഇത് എനിക്ക് പോയേ പറ്റു…… ഹ്മ്മ്….. അവൻ പോകാൻ നേരo ലെച്ചു വിനെ നോക്കി….. ഈ പെണ്ണ് ഇത് എവിടെ പോയ്‌….. അവൾ അടുക്കളയിലാ അനിയാ നിന്ന് തിരിയാതെ മോൻ പോകാൻ നോക്ക് ചെല്ല്…. ചെല്ല്……. (കിരൺ ) അതിന് ആരാ അവളെ നോക്കിയേ….. അവളെ കണ്ടാൽ തന്നെ എനിക്ക് കഷ്ട്ടകാലമാ….. അല്ല നിനക്ക് കോളേജിൽ പോകണ്ടേ?? ഇവൻ എന്തിനാ കോളേജിൽ പോണേ അ പിള്ളേരുടെ ഉള്ള ബുദ്ധി കളയാൻ… അച്ഛൻ കിരണിനെ നോക്കി പറഞ്ഞു….. എന്നാ അച്ഛൻ കോളേജിൽ വന്ന് പഠിപ്പിക്ക്….. അല്ലാ പിന്നെ…….. ഞാൻ പഠിപ്പിക്കുമെടാ… നിനക്കൊക്കെ അറിയോ പണ്ട് ഞാൻ ടുട്ടോറി സർ ആയിരുന്നു……… പിള്ളേർക്കൊക്കെ എന്നെ എന്തൊരു കാര്യം ആയിരുന്നെന്നോ…. പിള്ളേർക്കല്ലാ …എന്റെ അമ്മയ്ക്ക്… പഠിക്കാൻ വന്ന എന്റെ അമ്മേ കയ്യും കാലും കാണിച്ച് വളച്ച് കുപ്പിയിൽ ആക്കിയിട്ട് ഇരുന്ന് ന്യായം പറയുന്നോ……കിരൺ പറഞ്ഞത് കേട്ട് കാർത്തി ചിരിക്കാൻ തുടങ്ങി….. പിന്നെ അങ്ങോട്ട് അച്ഛനും മോനും അടിയോടടി ആയിരുന്നു . അവസാനം അടുക്കളയിൽ നിന്നും അമ്മ ചൂലും കൊണ്ട് വന്നു… പുറകെ ലെച്ചു വും.. അമ്മയെ കണ്ടതും രണ്ടും അടി നിർത്തി….. ദേ… ഒരു കാര്യം ഞാൻ പറയാം … ഭർത്താവാ … മോനാ എന്നൊന്നും ഞാൻ നോക്കില്ല…. കാലെ വാരി രണ്ടിനെയും നിലത്തടിക്കും…..ഓർത്തോ അത്രയും പറഞ്ഞ് ചൂല് ഒന്ന് വീശി അമ്മ നടന്നു…. ലെച്ചു വും കാർത്തിയും പൊട്ടി ചിരിച്ചു കൊണ്ട് പരസ്പരം നോക്കി…… തുടരും.,…..