രചന – സുധീ മുട്ടം
ദിനങ്ങൾ ഓരോന്നായും അതിവേഗം കടന്നു പോയി… വിവാഹ ദിവസം വന്നെത്തി..അഖിൽ ആമിയുടേയും അവിനാശ് നന്ദിതയുടേയും കഴുത്തിൽ താലി ചാർത്തി..സദ്യ കഴിഞ്ഞ് ഇറങ്ങാനുള്ള സമയം ആയപ്പോഴേക്കും ആമിയുടെ നെഞ്ചൊന്ന് പിടച്ചു…
ആദ്യമായി പപ്പയേയും അമ്മയേയും പിരിഞ്ഞ് മറ്റൊരു വീട്ടിലേക്ക് യാത്രയാകുന്നു…
“പപ്പാ……
സ്വരം ഇടറിയിരുന്നു…മെല്ലെ രവീന്ദ്രൻ നായരിലേക്ക് ചാരി..
” അധികം ദൂരേക്കൊന്നും അല്ലല്ലോ.. കാണമെന്ന് തോന്നിയാൽ ഞങ്ങൾ അങ്ങോട്ട് വരാം..ഏത് സമയത്തും മോൾക്കും ഇങ്ങോട്ട് വരാമല്ലോ….
നനഞ്ഞ മിഴികളെ തുടച്ചു കൊണ്ട് പുഞ്ചിരിക്കാൻ ശ്രമിച്ചു… പക്ഷേ നന്ദിത കൂൾ ആയിരുന്നു.. അവളെല്ലാം ചെറു പുഞ്ചിരിയോടെ നേരിട്ടു….
“ഇറങ്ങാം…സമയമായി….
ആരോ ഓർമ്മിപ്പിച്ചപ്പോൾ ആമിയുടെ കൈ പിടിച്ച് അഖിൽ കാറിൽ കയറ്റി…അപ്പോഴേക്കും മിഴികളും നിറഞ്ഞിരുന്നു.. ഒരിക്കൽ കൂടി പപ്പയോടും അമ്മയോടും കണ്ണുകളാൽ യാത്ര പറഞ്ഞു തലയാട്ടി…കാറ് അകലുന്നതും മകൾ കണ്ണിൽ നിന്ന് മറയുന്നതും നോക്കി വേദനയോടെ അവർ നിന്നു….
അലങ്കരിച്ച രണ്ടു കാറുകൾ വീട്ടു മുറ്റത്ത് വന്നു നിന്നു…അതിൽ നിന്നും വധു വരന്മാർ ഇറങ്ങി…അംബികാമ്മ കത്തിച്ചു വെച്ചിരുന്ന നിലവിളക്ക് ആമിയേയും നന്ദിതയേയും ഏൽപ്പിച്ചു…
” മക്കൾ രണ്ടു പേരും കയറിക്കോളൂ….
ആമി അഖിലിന്റെ വീട്ടിലേക്കും നന്ദിത അവിനാശിന്റെ വീട്ടിലേക്കും ഏഴു തിരിയിട്ട നിലവിളക്കുമായി കയറി…
ചടങ്ങുകൾ കഴിഞ്ഞ് അടുത്തുള്ള അയൽക്കാരും ചില ബന്ധുക്കളും വന്ന് പരിചയപ്പെട്ടു…സൗമ്യമായ പുഞ്ചിരിയോടെ ഏവർക്കും മറുപടി നൽകി….
“ഇപ്പോഴാ ഇതൊരു വീടായത്… പെണ്മക്കൾ ഇല്ലാതിരുന്ന എനിക്ക് ഒന്നിനു പകരം രണ്ടു പെണ്മക്കളെ ദൈവം തന്നു….
ഇരുവരെയും ചേർത്തു പിടിച്ച് കവിളിരോ ഉമ്മയും കൊടുത്തു അംബികാമ്മ…
” വീട് രണ്ടാണെന്നേയുള്ളൂ….മനസ്സ് ഒന്ന് തന്നാ….
ആമിയും നന്ദിതയും പുഞ്ചിരിച്ചു…..
🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
ആമിക്ക് ഇട്ടിരുന്ന ആഭരണങ്ങളും ഡ്രസുകളും ഒന്നഴിച്ചു മാറ്റണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ…രാവിലെ ഉടുത്തതാണ് സാരി..കഴുത്തിലെ ആഭരണങ്ങൾ കാരണം കഴുത്ത് ഒടിഞ്ഞ് പോകുന്നത് പോലെ…
വൈകുന്നേരത്തെ തിരക്ക് ഒഴിഞ്ഞപ്പോൾ അംബികാമ്മ അഖിലിന്റെ റൂം കാണിച്ചു കൊടുത്തു..
“ഇതാണ് ഇന്നു മുതൽ മോളുടെയും കൂടി മുറി…
അമ്മ പോയതോടെ അഖിലിന്റെ മുറിയിൽ കയറി ആഭരണങ്ങൾ ഊരി വെച്ചു… ശ്വാസം മുട്ടിച്ചിരുന്ന സാരി വലിച്ചൂരി കിടക്കയിലേക്ക് എറിഞ്ഞ ശേഷം ഏസിയുടെ തണുപ്പ് കൂട്ടിയിട്ടു…
” ഹൊ… എന്തൊരു ആശ്വാസം….
അടിപ്പാവാട്യും ബ്ലൗസും ധരിച്ച് കിടക്കയിലേക്ക് ചാഞ്ഞതും മിഴികൾ പതിയെ അടഞ്ഞു പോയി….
“ആമി…ആമീ..
അഖിന്റെ വിളി കേട്ടാണ് ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റത്…സ്ഥലകാല ബോധം കിട്ടാൻ കുറച്ചു സമയം എടുത്തു….
” എന്തൊരു ഉറക്കമാ…രാത്രിയായി….
“ഇന്നലെ മുതൽ ഒരുപോള കണ്ണടച്ചട്ടില്ല.അതാ ഉറങ്ങിപ്പോയത്..സോറി അഖി….
” സോറിയൊന്നും വേണ്ടാ… ആമി വേഗം കുളിച്ചിട്ട് വാ…അവിനാശും നന്ദിതയും വന്നിട്ടുണ്ട്. താൻ കൂടി വന്നിട്ട് വേണം ഒരുമിച്ചിരുന്ന് ഊണ് കഴിക്കാൻ….
“ദാ… ഞാനുടനെ എത്താമേ….
” മാറി ഉടുക്കാനുള്ള ഡ്രസ് അലമാരയിലുണ്ട്…
“ശരി… അഖി….
അവൾ ഫ്രഷ് ആകാനായി കയറിയതും അഖിൽ പുറത്തേക്കിറങ്ങി….
ആമി വേഗം ഫ്രഷായി ഇറങ്ങി വന്നു ഒരു ബ്ലാക്ക് കളർ നൈറ്റ് ഗൗൺ എടുത്തു ധരിച്ചു..തോളിന് താഴെയുള്ള മുടി ഒന്നു കൂടി വകഞ്ഞു വിടർത്തിയിട്ടു…
ഊണ് കഴിക്കാനായി ചെല്ലുമ്പോൾ എല്ലാവരും ഉണ്ടായിരുന്നു ഡൈനിംഗ് ടേബിളിനു ചുറ്റിനും…
” മോളിരിക്ക്…
എല്ലാവരേയും നോക്കി മനോഹരമായി പുഞ്ചിരിച്ച ശേഷം അഖിലിനൊപ്പം ഇരുന്നു ഊണ് കഴിക്കാൻ തുടങ്ങി…ഊണ് കഴിഞ്ഞ് എല്ലാവരും ഒരുമിച്ച് കുറച്ചു സമയം മുറ്റത്ത് കസേരയിട്ട് ഇരുന്നു സംസാരിച്ചു….
“ഞങ്ങൾ എന്നും ഇങ്ങനാ….ഊണ് കഴിഞ്ഞു ഒരുമിച്ച് ഇരുന്ന് സംസാരിക്കും…അതിനു ശേഷം ഉറക്കം…
അവിനാശിന്റെ അച്ഛൻ തുടക്കമിട്ടു….
” അത് നല്ലതാ…ബന്ധങ്ങൾക്കൊരു ഊട്ടി ഉറപ്പിക്കലിനു അത് നല്ലതാ….
അംബികാമ്മ അത് ശരി വെച്ചു…
“കേട്ടോ മോളേ.. രാവിലെയിങ്ങ് വരണേ കാപ്പിയും ഊണുമെല്ലാം ഇവിടെ നിന്ന് കഴിക്കാം….
” വരാം അമ്മേ….
നന്ദിത തലയാട്ടി….
പിന്നെയും കുറച്ചു സമയം കൂടി അവർ ഇരുന്നു…
“എന്നാൽ ശരി രാവിലെ കാണാം… അപ്പോൾ പിന്നെ ശുഭരാത്രി…
അവിനാശിന്റെ അച്ഛൻ എഴുന്നേറ്റു…
” ഡീ അപ്പോൾ ആദ്യരാത്രി ആശംസകൾ…
“നിനക്കും ….
പതിഞ്ഞ സ്വരത്തിൽ പറഞ്ഞതും ഇരുവരും ചിരിച്ചു…..
💓💓💓💓💓💓💓💓💓💓💓💓💓
അമ്മ നൽകിയ ഒരു ഗ്ലാസ് പാലുമായി ആമി മുറിയിലേക്ക് വന്നു..അവളുടെ വരവും പ്രതീക്ഷിച്ചു അഖിൽ ഇരിപ്പുണ്ടായിരുന്നു…ഒരു നറു പുഞ്ചിരി സമ്മാനിച്ചു പാൽഗ്ലാസ് നീട്ടി..
” ആമി.. കുടിച്ചിട്ട് ബാക്കി അവിടെ വെച്ചേക്ക്….
“എന്തേ പാൽ ഇഷ്ടമല്ലേ….
” ഇഷ്ടമൊക്കെയാണ് കുറച്ചു സമയം കൂടി കഴിഞ്ഞിട്ട് കുടിക്കാം…
“എന്നാ പിന്നെ ഞാനും…
പാൽ ഗ്ലാസ് ടേബിളിൽ വെച്ചിട്ട് അവനരികിൽ ചെന്നിരുന്നു…
” ആമീ….
കാതരമായി വിളിച്ചു അവളുടെ കൈകൾ എടുത്തു ചുണ്ടിൽമേൽ വെച്ചു….
“” ലവ്വ് യൂ ആമീ….
“സ്റ്റിൽ ലവ്വ് യൂ അഖി….
അതേ പ്രണയാതുരയോടെ ആമിയും മറുപടി കൊടുത്തു….
” എന്റെ ജീവനാ ആമി നീ…അത്രയേറെ പ്രണയിക്കുന്നുണ്ട് ഞാൻ.. പകരം അതിന്റെ ഇരട്ടി പ്രണയം മടക്കി തന്നാൽ മതി…
“ഷുവർ…അഖി…നീ എന്നെ എത്രയോളം പ്രണയിക്കുന്നുണ്ടോ അത്രയോളം ഞാനും പ്രണയിക്കുന്നുണ്ട്.. കാരണം പ്രണയമെന്നാൽ എനിക്ക് നീയാണ്…നീയാണ് എന്നെ പ്രണയിക്കാൻ പഠിപ്പിച്ചത്….
കണ്ണിൽ കണ്ണിൽ നോക്കി പ്രണയം പങ്കു വെച്ച് അവർ ഇരുന്നു.സമയം കടന്നു പോകുന്നതൊന്നും ഇരുവരും അറിഞ്ഞില്ല…ഒടുവിൽ അഖിൽ കോട്ടുവായിട്ട് കൊണ്ട് ക്ലോക്കിലേക്ക് നോക്കി…
” സമയം രണ്ടുമണി കഴിഞ്ഞിരിക്കുന്നു…
“ആമി കിടക്കണ്ടേ….
” കിടക്കാം….
പരസ്പരം പ്രണയത്തോടെ നോക്കി അവരങ്ങനെ കിടന്നു….പതിയെ മിഴികളിൽ നിദ്ര തലോടിയതും ആമി മിഴികളടച്ചു…..
ആമി ഉറങ്ങിയെന്ന് ഉറപ്പായതും അഖിൽ എഴുന്നേറ്റു ഇരുന്നു…..
തുടരും
അഭിപ്രായങ്ങൾ എഴുതാൻ മറക്കരുതേ🙂🙂🙂

by