” നിന്റെ സമ്മതം ആർക്ക് വേണം… നന്ദനൊരു വിവാഹം ഉണ്ടെങ്കിൽ അത് നന്ദ എന്ന നിന്നോടൊപ്പം മാത്രമായിരിക്കും…..
നന്ദന്റെ ഓരോ വാക്കുകളും തറഞ്ഞങ്ങനെ കയറി ഹൃദയത്തിൽ…ഒന്നെതിർക്കാൻ കഴിയാതെ തളർന്നങ്ങനെ നിശബ്ദയായി പോയി..
വേണ്ടാന്ന് മനസ്സ് നൂറായിരം പ്രാവശ്യം ആവർത്തിക്കുമ്പോഴും പുറത്തേക്ക് ഒരക്ഷരവും വന്നില്ല..
അവനിലെ നോട്ടം എതിരിടാൻ കഴിയാതെ നിശബ്ദയായി തല താഴ്ത്തി….
“നിന്നക്ക് അല്ലായിരുന്നോ വലിയ ആഗ്രഹം എന്റെ കൂടെ ജീവിക്കാൻ ..എന്നിട്ട് നീയെന്താ ഇങ്ങനെ? വേണ്ടാന്ന് ഞാനൊരായിരം പ്രാവശ്യം മുന്നറിയിപ്പ് തന്നില്ലേ? എന്നിട്ടെന്താ ഇപ്പോളൊരു മാറ്റം?
നന്ദന്റെ ശബ്ദം വല്ലാതെ ഉയർന്നു…എല്ലാവരുടേയും ശ്രദ്ധ അവനിലേക്കായി..
കുറ്റപ്പെടുത്തുന്ന മിഴികളെല്ലാം തന്നിലേക്ക് നീളുന്നത് അവളറിഞ്ഞു…എങ്ങനെ അവയെ എതിരിടണമെന്ന് അറിയില്ലായിരുന്നു….
” തോൽക്കാൻ പാടില്ല…തോറ്റാൽ ഇവിടെ നിന്നൊരു ഉയർത്തെഴുന്നേൽപ്പ് സാധ്യമായെന്ന് വരില്ല….മിഴികൾ അമർത്തി തുടച്ച് ചുണ്ടിലൊരു പുഞ്ചിരി വരുത്തി നന്ദന്റെ ചോദ്യങ്ങളെ നേരിട്ടു..
മനം മന്ത്രിക്കുമ്പോൾ ഒരു ഉയർത്തെഴുന്നേൽപ്പിന്റെ പാതയിൽ ആയിരുന്നു…
“നന്ദേട്ടനല്ലേ ആദ്യം എന്നെ വേണ്ടാന്ന് വെച്ചത് ? ഞാനല്ലല്ലോ ? എന്നിട്ട് ഇപ്പോൾ പറയുന്നു എന്നെ വിവാഹം കഴിക്കണമെന്ന്? അപ്പോൾ തീർച്ചയായും എനിക്കൊരു കാര്യം അറിയണം…..
എന്തെന്ന ഭാവത്തിലവൻ മുഖം ചുളിച്ചു…
” എന്താ നിനക്ക് ഇപ്പോൾ അറിയേണ്ടത്?
“എന്നെ എന്തിനാണ് വേണ്ടാന്ന് വെച്ചതിന്റെ കാരണം അറിയണം….
കുറച്ചു സമയത്തെ നിശബ്ദ്ത..ആരുമൊനും മിണ്ടിയില്ല..നന്ദയുടെ ആവശ്യം ന്യായമാണെന്ന് അറിയാം…
” അത് പിന്നെ…. അത് പിന്നെ….
നന്ദയുടെ ചോദ്യത്തിന് ഉത്തരം നൽകാതെ മനസ്സ് ഒരു കാരണം കണ്ടെത്താനായി തിടുക്കപ്പെട്ട് ഉഴറി നടന്നു….
“എന്തേ നന്ദേട്ടാ ഉത്തരമില്ലേ….
” നീയെന്ന എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് ഞാനൊന്ന് പരീക്ഷിച്ചതാ.,…
“ഓഹോ അപ്പോൾ ആത്മഹത്യക്ക് ശ്രമിച്ചതോ?
തീർത്തും ഉത്തരം മുട്ടി പോയിരുന്നു നന്ദന്.. ഒന്നും മിണ്ടാൻ കഴിഞ്ഞില്ല…അതിന്റെ ജാള്യം മുഖത്ത് പ്രകടമായി…
” എന്നെ വേണ്ടായെങ്കിൽ എന്തിനാ ജീവിതകാലം മുഴുവനും ചുമക്കുന്നത് ? പ്രതികാരം ചെയ്യാനോ? ആണെങ്കിൽ ഇപ്പോഴെ ചെയ്തോളൂ ഞാൻ നിന്ന് തരാം…നിങ്ങളെ സ്നേഹിച്ചതിന് പകരമായി അതാണ് എനിക്ക് തിരിച്ച് നൽകുന്നതെങ്കിൽ സന്തോഷമായി നന്ദ സ്വീകരിച്ചോളാം..ഞാനത്ര പൊട്ടിയൊന്നുമല്ല ചിലതൊക്കെ എനിക്കും ഊഹിക്കാനാകും…
അത്രയും പറഞ്ഞു തീരുമ്പോഴേക്കും പൊട്ടിക്കരഞ്ഞ് പോയിരുന്നു.. അത്രയേറെ സങ്കടങ്ങൾ കനലായി പൊള്ളിക്കുന്നുണ്ട്…
നന്ദിനിക്ക് അവളെ മനസ്സിലാകുമായിരുന്നു….അവൾ അനുഭവിക്കുന്ന സങ്കടങ്ങൾ എത്രമാത്രമാണെന്ന് നല്ല ബോദ്ധ്യമുണ്ട്…അതാണ് ആശ്വസിപ്പിക്കും പോലെ കൈകൾ നീട്ടിയതും നന്ദ അതിലേക്ക് പടർന്നു കയറിയതും..
ഹരിക്ക് എന്ത് പറയണം എന്നറിയില്ല.. ചില സത്യങ്ങൾ പറഞ്ഞാലും മനസ്സിലാകില്ലെങ്കിലും ചില സത്യങ്ങൾ കണ്മുന്നിൽ കാണുമ്പോൾ വിശ്വസിച്ചേ മതിയാകൂ….
“നന്ദാ… മോനേ നന്ദ നമ്മുടെ കുഞ്ഞല്ലേ വെറുതെ വിട്ടേക്ക് അവളെ….അവളുടെ ശാപം കൂടി വരുത്തി വെയ്ക്കണ്ടാ…
ഹരിയത് പറയുമ്പോൾ മറ്റാരെക്കാളും ആശ്വാസം ലഭിച്ചത് നന്ദനായിരുന്നു.. ഒരുവാശിക്ക് അങ്ങനെ പറയുമ്പോഴും പ്രതീക്ഷയുടെ ചെറിയൊരു കണിക പോലും ഉള്ളിൽ ഉണ്ടായിരുന്നില്ല..അനിയത്തിയായി കണ്ടവൾക്കൊപ്പം ഒരു ജീവിതം സാധ്യമല്ലെന്ന് അറിയാമെങ്കിലും മരണം കൂടി കൈവിട്ടപ്പോൾ മറ്റൊരു ഓപ്ഷനും മുന്നിൽ ഇല്ലായിരുന്നു….
പ്രാണനെക്കാളേറെ പ്രണയിച്ചിരുന്നെങ്കിലും അവൻ വേണ്ടാന്ന് വെച്ച നിമിഷം മരിച്ചു പോയിരുന്നു… പ്രാണൻ വിട്ടകലുന്ന വേദന അവനെ പിരിയാൻ ഉണ്ടായിരുന്നെങ്കിലും ഒരിക്കൽ വേണ്ടാന്ന് വെച്ചവനൊപ്പം വീണ്ടും ജീവിക്കാൻ കഴിയുമായിരുന്നില്ല അവൾക്കും….
” വാ… മോളേ….
അവിടെ നിന്നൊരു മോചനം ആവശ്യമാണെന്ന് തോന്നിയപ്പോൾ നന്ദയെ വിളിച്ചു അവിടെ നിന്നിറങ്ങി..ഏട്ടത്തിക്ക് ഒപ്പം അവൾ മുന്നോട്ട് നടന്നു…ഹോസ്പിറ്റലിന്റെ തിരക്കൊഴിഞ്ഞ സീറ്റിലേക്ക് അവർ ഇരുന്നു…കുറച്ചു സമയം നിശബ്ദമായി കടന്നു പോയി…
“ചേച്ചി നന്ദേട്ടന് ആരെയാണ് ഇഷ്ടമെന്ന് എനിക്ക് അറിയില്ല… ആ പെൺകുട്ടിയെ കണ്ടെത്തി വിവാഹം നടത്തി കൊടുക്കണം..ആൾ എപ്പോഴും ഹാപ്പിയായി ഇരിക്കണം….എനിക്കത്രയും മതി…
നന്ദയുടെ സംസാരം കേട്ട് നന്ദിനിയൊന്ന് പുഞ്ചിരിച്ചു…അപ്പോഴും നന്ദനോടൊള്ള അവളുടെ കരുതൽ അവരെ അത്ഭുതപ്പെടുത്തി….
” നന്ദ മോളേ നീ കരുതും പോലെ അവന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമൊന്നുമില്ല…
“ഏ..ഹ്ഹ്… ചേച്ചി എന്താ പറയുന്നത്…
മിഴികളിൽ അത്ഭുതവും സ്വരത്തിൽ പരിഭവും പ്രകടമായി….
” അവൻ നിന്നെ അനിയത്തിയായിട്ടാണ് കണ്ടിട്ടുള്ളത്.. കൂടപ്പിറപ്പുമായി ഒരുമിച്ച് ജീവിക്കാൻ താല്പര്യമില്ലെന്ന്.. ഹരിയേട്ടനെ ഭയന്നാ അവൻ ഒന്നും തുറന്ന് പറയാതിരുന്നത്….
നന്ദക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല…ഒരിക്കൽ പോലും നന്ദേട്ടൻ പ്രണയത്തോടെ സംസാരിച്ചിട്ടില്ല..നോട്ടത്തിൽ പോലും പ്രണയഭാവം ഇല്ലായിരുന്നു.. ഒരുതരം കരുതൽ ആയിരുന്നു.. എന്നിട്ടും അതൊന്നും മനസ്സിലാക്കാതെ അങ്ങോട്ട് കയറി പ്രണയിച്ചു..ഒത്തിരി ഒത്തിരി ഇഷ്ടം ആയിരുന്നു ഏട്ടനെ….
ഇപ്പോൾ അതെല്ലാം ഓർക്കുമ്പോൾ മനസ്സിലാകുന്നുണ്ട് തെറ്റ് തന്റെ മാത്രമാണെന്ന്….തന്റെ ഭാഗം മാത്രമേ താൻ കണ്ടുള്ളൂ…..
ആരും കാണാതെ ഒരിടത്ത് ചെന്നിരുന്ന് ഉറക്കെയൊന്ന് പൊട്ടിക്കരയാൻ ആഗ്രഹിച്ചു..തന്നിലൂടെ അത്രയേറെ സങ്കടങ്ങൾ നെഞ്ചിലുണ്ട്….
“പോകാം മോളേ.. രാത്രിയേറെയായി….
അവർക്ക് അരികിലേക്കായി ദേവരാജ് വന്നു…നന്ദിനിയും നന്ദയും ഒരുപോലെ എഴുന്നേറ്റു…
” ഞാൻ നന്ദേട്ടനെയൊന്ന് കണ്ടിട്ടു വരാം അച്ഛാ…
മറുപടിക്ക് കാത്തു നിൽക്കാതെ വേഗം നടന്നു…റൂമിനു പുറത്ത് ഹരിയേട്ടൻ സിഗരറ്റ് പുകച്ചു നിൽക്കുന്നത് കണ്ടു…
ഏട്ടനെ നോക്കിയൊന്ന് പുഞ്ചിരിച്ചിട്ട് അകത്തേക്ക് കയറി.. നന്ദൻ എന്തോ ആലോചിച്ചു കിടക്കുന്നത് കണ്ടു….
“നന്ദേട്ടാ….
മൃദുവായ മന്ത്രണം…ഞെട്ടി തരിച്ച് ഒന്നു നോക്കി…
നന്ദ നിൽക്കുന്നു,.ഇവളിതുവരെ പോയില്ലേ എന്ന് ആലോചിക്കുമ്പോഴേക്കും അവളുടെ സ്വരമെത്തി…
” സോറി നന്ദേട്ടാ .. ചേച്ചി പറഞ്ഞപ്പോഴാ സത്യങ്ങൾ എല്ലാം അറിയുന്നത്..വേദനിപ്പിച്ചതിനെല്ലാം മാപ്പ്…ഒരു രാജകുമാരിയെ കണ്ടെത്തി വിവാഹം കഴിച്ചു നന്ദേട്ടൻ സുഖമായി ജീവിക്കണം…ഓൾ ദി ബെസ്റ്റ്….
പിന്തിരിയുമ്പോൾ മിഴികൾ തുളുമ്പി പോകാതിരിക്കാൻ ബദ്ധപ്പെട്ടു…..
“ഞാനും ക്ഷമ ചോദിക്കുന്നു നന്ദാ.. എല്ലാം തുറന്നു സംസാരിക്കണമായിരുന്നു.. അതെന്റെ തെറ്റ്…റിയലി സോറി… നന്ദക്കായി ഒരു രാജകുമാരൻ എത്രയും പെട്ടെന്ന് വരട്ടേയെന്ന് ആശംസിക്കുന്നു….
നന്ദന്റെ വാചകങ്ങൾ ഉടലിനെ പൊള്ളിച്ചപ്പോൾ തേങ്ങലോടെ പുറത്തേക്ക് ഇറങ്ങി…..
” എന്റെ മനസ്സിൽ അന്നും ഇന്നും എന്നും ഒരേ രാജകുമാരനേയുള്ളൂ..അത് നന്ദേട്ടൻ മാത്രമായിരിക്കും…,
അവളുടെ അന്തരംഗം അങ്ങനെ മന്ത്രിച്ചു കൊണ്ടിരുന്നു…..
“ചില പ്രണയങ്ങൾ അങ്ങനെയാണ്… എത്രയൊക്കെ കുഴിച്ചു മൂടാൻ ശ്രമിച്ചാലും അത്രയേറെ ശക്തിയോടെ മുള പൊന്തി വരും… ഒരു ശവം നാറി പൂവിന്റെ ഗന്ധവും പേറിയങ്ങനെ…..
തുടരും…

by