11/05/2026

ഇഷ്ടം : ഭാഗം 15

രചന – കാന്താരി

അടുത്ത ദിവസം സിദ്ധു ഓഫീസില്ലേക്ക് കുറച്ചു നേരത്തെ തന്നെ ഇറങ്ങി.
ആദിയെ കൂട്ടാൻ അവരുടെ വീടിന്റെ മുന്നിൽ കാർ നിർത്തി ഹോൺ അടിച്ചതും ശബ്ദം കേട്ടു ആദി ഇറങ്ങി വന്നു.

“ഡാ… ഒരു അഞ്ചു മിനിറ്റ് ഞാൻ റെഡി ആയിട്ട് വരാം… ”

പറഞ്ഞു കൊണ്ട് ആദി അകത്തേക്ക് കേറി പോയി.

പറഞ്ഞ സമയം കഴിഞ്ഞിട്ടും ആദിയെ കാണാതെ ആയപ്പോൾ ക്ഷമ നശിച്ചു സിദ്ധു കാറിൽ നിന്നും ഇറങ്ങി വീട്ടില്ലേക്ക് കേറി ചെന്നു.

അകത്തു ആളാനകം ഒന്നും കാണാതെ വന്നപ്പോൾ തിരിച്ചു പോകാൻ നിൽക്കവേ ഐശുവിന്റെ മുറിയുടെ ഡോർ തുറന്നു കിടക്കുന്നത് കണ്ടു സിദ്ധു അങ്ങോട്ട് ചെന്നു.

മുറിയുടെ വാതിൽക്കൽ നിന്ന് അകത്തേക്ക് നോക്കിയപ്പോൾ കട്ടിലിൽ കിടന്നുറങ്ങുന്ന ഐശുവിനെ കണ്ടപ്പോൾ സിദ്ധുവിന്റെ മനസ്സിൽ വാത്സല്യവും ചുണ്ടിൽ ഒരു ചിരിയും വിരിഞ്ഞു.
കുറച്ചു നേരം അവളുടെ കിടപ്പ് നോക്കി നിന്ന് അവൻ മേലെ അവളുടെ അടുത്ത് പോയി ഇരുന്നു.

ഐശുവിന്റെ നെറ്റിയിലെ കെട്ടു കണ്ടപ്പോൾ അവന്റെ മനസ്സിൽ വേദന നിറഞ്ഞു.
മേലെ അവളുടെ തലയിൽ ഒന്ന് തലോടിയതും
ഐശു ഒന്ന് ചിണുങ്ങി കൊണ്ട് തിരിഞ്ഞു കിടന്നു. അതിൽ അവളുടെ ചുരിദാർന്റെ ടോപ് വയറിൽ നിന്നും തെന്നി നീങ്ങി മാറിയതും

സിദ്ധുവിന്റെ നോട്ടം അവളുടെ വയറിൽ തങ്ങി നിന്നു ആ ഒരു നിമിഷം എല്ലാം മറന്നു സിദ്ധു ഇരുന്നു പോയി. സ്വയമാറിയതെ അവന്റെ കൈ ഐശുവിന്റെ വയറിൽ ഒന്ന് തൊടാനായി നീങ്ങിയതും പെട്ടെന്ന് ഐശു തിരിഞ്ഞതും ഒരുമിച്ച്.
അതിൽ കൈ തെന്നി പോയി ബാലൻസ് തെറ്റി സിദ്ധു ഐശുവിന്റെ ദേഹതെക്ക് അമർന്നു പെട്ടെന്ന് തന്നെ സിദ്ധു എഴുനേൽക്കാൻ നോക്കിയതും ആ നിമിഷം ഐശുവിന്റെ കൈകൾ അവന്റെ കഴുത്തിൽ കൂടി കടന്നു അവനെ ചേർത്ത് പിടിച്ചു.

ആദ്യമൊന്നു സിദ്ധു ഞെട്ടി എങ്കിലും പിന്നെ ഒന്ന് ചിരിച്ചു കൊണ്ട് സിദ്ധു അവളുടെ നെഞ്ചിൽ തല വെച്ച് അവളോട്‌ ചേർന്ന് കിടന്നു.
കുറച്ചു നേരത്തെ ആ കിടപ്പിന് ശേഷമാണ് ഐശു ഉറക്കത്തിൽ നിന്നും ഉണർന്നത്

“കർത്താവെ… അയ്യോ അമ്മേ… ”

“ഒച്ച വെക്കല്ലേടി ഇത് ഞാനാ…. സിദ്ധു ”

സിദ്ധുവിനെ കണ്ടു ഐശു അലറിയതും അവളുടെ വായ പൊത്തി പിടിച്ചു കൊണ്ട് സിദ്ധു പറഞ്ഞു.

കുറച്ചു നേരം വിശ്വാസം വരാതെ ഐശു അവനെ തന്നെ നോക്കി കിടന്നു.

“നിങ്ങളെന്താ ഇവിടെ, അതും ഇങ്ങനെ എന്നെ പീഡിപ്പിക്കാൻ എങ്ങനും വന്നതാണോ.
ഒന്നും ചെയ്തേക്കല്ലേ ഞാൻ വെറും പാവമാ.. ”

“അയ്യോ… ഒരു പാവം മര്യാദക്ക് ഇരുന്ന മനുഷ്യനെ പിടിച്ചു വലിച്ചിട്ടു ഇപ്പൊ ഞാൻ പീഡിപ്പിക്കാൻ നോക്കിയെന്നോ ”

കൈ കൂപ്പി കൊണ്ട് ഐശു പറഞ്ഞതിന് സിദ്ധു മറുപടി പറഞ്ഞപ്പോഴാണ് തന്റെ കിടപ്പ് ഐശു ശ്രദ്ധിച്ചത്. ഒരു കാൽ സിദ്ധുവിന്റെ ദേഹത്തും തന്റെ കൈക്കുള്ളിൽ സിദ്ധുവിന്റെ തലയും.

“ഹിഹി… സോറി ഞാൻ ഉറക്കത്തിൽ ചെയ്തു പോയതാ… അല്ല സിദ്ധുവെട്ടൻ എന്താ ഇവിടെ”

“ഞാൻ… ആദിയെ കൂട്ടാൻ വന്നതാ… അപ്പൊ നിന്നെ ഒന്ന് കാണാമെന്ന് വിചാരിച്ചു കേറിയതാ അതിപ്പോ ഇങ്ങനെയായി ”

എന്ന് പറഞ്ഞു കൊണ്ട് സിദ്ധു വേഗം എഴുന്നേറ്റു മാറി.
അപ്പൊ തന്നെ ഐശുവും എഴുന്നേറ്റു ഇരുന്നു.

“തല വേദന കുറവുണ്ടോ ”

“വേദന ഉണ്ടായിരുന്നു. മരുന്ന് കഴിച്ചു കിടന്നതാ…
സിദ്ധുവെട്ടൻ വന്നിട്ട് കുറെ നേരമായോ ”

“ഹേയ് ഇല്ല. ഞാനിപ്പോ വന്നതേ ഉള്ളു ”

“കുറച്ചു ദിവസം കാണാതെ ആയപ്പോൾ ഞാൻ കരുതി വീണ്ടും എന്നോട് ദേഷ്യം തുടങ്ങിയെന്ന്”

“എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ല.
പിന്നെ കാണാൻ വരാത്തത് കുറച്ചു ദിവസം നിന്റെ കൂടെ ഹോസ്പിറ്റലിൽ നിന്നതല്ലെ കുറെ വർക്ക്‌ പെന്റിങ് ഉണ്ടായിരുന്നു അപ്പൊ അതൊക്കെ ഒന്ന് തീർത്തിട്ട് നിന്നെ വന്നു കാണാമെന്ന് കരുതി ”

വിഷമത്തോടെ ഐശു പറഞ്ഞതും ഒന്ന് ചിരിച്ചു കൊണ്ട് സിദ്ധു പറഞ്ഞു.

“ഹാ… സിദ്ധു എപ്പോ വന്നു. നിന്റെ വേദന കുറഞ്ഞോ കഞ്ഞി കൊണ്ട് വരട്ടെ ”

പെട്ടെന്ന് അവർക്കിടയില്ലേക്ക് കടന്നു വന്നു കൊണ്ട് ഐശുവിന്റെ അമ്മ ചോദിച്ചു.

“ഇപ്പൊ വേണ്ടമ്മ എനിക്ക് വിശപ്പില്ല ”

“മരുന്ന് കഴിക്കുമ്പോൾ ഭക്ഷണം കഴിച്ചില്ലെങ്കിൽ ക്ഷീണം പിടിക്കും പെണ്ണെ പറഞ്ഞേക്കാം ”

“എനിക്ക് വേണ്ട ”

“അമ്മ പോയി കഞ്ഞി എടുത്തോ… ഇവളെ കഴിപ്പിക്കുന്ന കാര്യം ഞാനേറ്റു ”

അമ്മ പറഞ്ഞതിന് ദേഷ്യം പിടിച്ചു ഐശു ഇരുന്നതും സിദ്ധു അമ്മയോട് പറഞ്ഞത് കേട്ടു ഐശു അന്തം വിട്ട് സിദ്ധുവിനെ നോക്കി.

അമ്മ കൊണ്ട് വന്ന കഞ്ഞി വാങ്ങി അമ്മയെ പറഞ്ഞു വിട്ട് സിദ്ധു കഞ്ഞിയുമായി ഐശുവിന്റെ അടുത്തിരുന്നു കഞ്ഞി കോരി ഐശുവിനു നേരെ നീട്ടി.
അത് കണ്ടു കണ്ണ് മിഴിച്ചു കൊണ്ട് ഐശു വായ തുറന്നു. തന്നിലെക്കുള്ള അവനിലെ പുതു ഭാവം നോക്കി ഇരുന്നു കുറച്ചു കഞ്ഞി അങ്ങനെ കുടിച്ചതും ഐശു അവനെ തടഞ്ഞു കൊണ്ട് മതിയെന്ന് കാണിച്ചു.

“ഇത് മൊത്തം കുടിക്കാതെ രക്ഷയില്ല മോളെ… അത് കൊണ്ട് മൊത്തം കുടിച്ചോ ഇല്ലെങ്കിൽ തല്ല് കിട്ടും. എന്താ തല്ല് വേണോ… ”

“വേണ്ട കഞ്ഞി മതി ”

ഐശു പറഞ്ഞതും ഒന്ന് ചിരിച്ചു കൊണ്ട് ബാക്കി കഞ്ഞി കൂടി സിദ്ധു അവൾക് കോരി കൊടുത്തു. മൊത്തം കഴിച്ചു കഴിഞ്ഞതും പാത്രവും കൊണ്ട് സിദ്ധു എഴുനേൽക്കാൻ നിന്നതും ഐശു അവന്റെ കയ്യിൽ കേറി പിടിച്ചു. അത് കണ്ടു എന്താ എന്ന ഭാവേന സിദ്ധു അവളെ നോക്കി.

“സത്യത്തിൽ സിദ്ധുവെട്ടന് എന്നോട് ഇഷ്ട്ടമുണ്ടോ ”

ഐശു ചോദിച്ചതും എന്ത് പറയണമെന്നറിയാതെ സിദ്ധു ഒരു നിമിഷം ഒന്നാലോചിച്ചു.

“എനിക്ക് ലേറ്റ് ആയി ഞാൻ പോവാ… ”

എന്ന് പറഞ്ഞു കൊണ്ട് സിദ്ധു മുറിയിൽ നിന്ന് ഇറങ്ങി പോയതും അത് കണ്ടു കണ്ണ് നിറച്ചു കൊണ്ട് ഐശു ചുമരിലേക്ക് തല ചായ്ച്ചു ഇരുന്നു.

“നീ അകത്തുണ്ടായിരുന്നോ ഞാനെത്ര നേരമായി വിളിക്കുന്നു ”

സിദ്ധു ഇറങ്ങി വരുന്നത് കണ്ടു ആദി ചോദിച്ചെങ്കിലും അതൊന്നും തന്നെ സിദ്ധു കേൾക്കുന്നുണ്ടായിരുന്നില്ല അവന്റെ മനസ്സിൽ അപ്പോൾ കുറ്റബോധവും ഐശുവിന്റെ വാക്കുകളും മാത്രം നിറഞ്ഞു നിന്നു.
ഓഫീസില്ലേക്കുള്ള അവന്റെ യാത്രയും ശേഷമുള്ള പ്രവൃത്തികളും എല്ലാം തന്നെ യാന്ത്രികമായി നടന്നു കൊണ്ടിരുന്നുവെങ്കിലും ഒന്നിലും ഒരു പൂർണത ഉണ്ടായിരുന്നില്ല.

ഓഫീസിൽ നിന്നുള്ള മടക്ക യാത്രയിൽ ചിലതൊക്കെ മനസ്സിൽ ഉറപ്പിച്ചു കൊണ്ടാണ് സിദ്ധു വീട്ടില്ലേക്ക് കേറി ചെന്നത്.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

“നാളെ ദേവുനെ കാണാൻ എന്റെ ഫ്രണ്ടും അവന്റെ മോനും വരുന്നുണ്ട്. ഇവൾക്കിഷ്ട്ടമായൽ അത് നടത്താമെന്ന ഞാൻ വിചാരിക്കുന്നത് ”

രാത്രി എല്ലാവരും കൂടി ഇരിക്കെ മോഹൻ കാര്യം അവതരിപ്പിച്ചു.

“നല്ല ബന്ധമല്ലെ പിന്നെ എന്താ… നമ്മുക്കിതു ഉറപ്പിക്കാന്നെ ”

“നീ എന്താടാ ഒന്നും പറയാത്തത് ”

മോഹൻന്റെ അഭിപ്രായതോട് യശോദ യോജിച്ചതും ഒന്നും മിണ്ടാതെ ഇരുന്ന സിദ്ധുവിനോട് മോഹൻ ചോദിച്ചു.

“ഞാനെന്തു പറയാനാ… അവൾക്ക് സമ്മതമാണേൽ എപ്പോ പന്തൽ ഇടണമെന്ന് പറഞ്ഞാൽ മതി ”

“അത് നേരാ… നിനക്ക് ഓക്കേ ആണല്ലോല്ലേ മോളെ… ”

സിദ്ധു പറഞ്ഞതും ദേവുന്റെ തലയിൽ തലോടി കൊണ്ട് മോഹൻ ചോദിച്ചു.

“ഓക്കേ ആണച്ഛാ… പക്ഷെ ഞാൻ മുൻപ് പറഞ്ഞ കാര്യം ആരുമൊന്നും പറഞ്ഞില്ല ”

സിദ്ധുവിനെ നോക്കി കൊണ്ട് ദേവു ചോദിച്ചതും സിദ്ധു അവളെ നോക്കി ഒരു കള്ള ചിരി ചിരിച്ചു.

“ഹാ… നോക്കട്ടെ. ആദ്യം നിന്റെ കാര്യം റെഡി ആക്കിട്ടു എന്റെ കാര്യം നോക്കാം.
എന്നിട്ട് ഒരുമിച്ചോ അല്ലാതയോ രണ്ടും നടത്താം… പോരെ ”

ദേവുനോടായി സിദ്ധു പറഞ്ഞതും ഇടയിൽ കാവ്യയിലേക്ക് അവന്റെ നോട്ടം എത്തിയത് കണ്ടു ഒരു ഞെട്ടലോടെ കാവ്യ സിദ്ധുനെ നോക്കി പിന്നെ മുഖത്തെ ഭാവം മാറ്റാനായി ഒന്ന് പുഞ്ചിരിച്ചു.

“ഒരുമിച്ച് നടത്താൻ നീ ആരെയെങ്കിലും കണ്ടു വെച്ചിട്ടുണ്ടോ ”

“ഹേ… ഹേയ് ഇല്ല. ഞാ…ഞാൻ വെറുതെ അങ്ങനെ പറഞ്ഞന്നേ ഉള്ളു ”

യശോദ ചോദിച്ചതും ഒന്ന് ഞെട്ടി പതറി കൊണ്ട് സിദ്ധു പറഞ്ഞു ഒപ്പിച്ചതും അത് കണ്ടു ദേവു വാ പൊത്തി പിടിച്ചു ചിരിച്ചു. അവൾ ചിരിക്കുന്നത് കണ്ടപ്പോൾ സിദ്ധു അവളെ നോക്കി പേടിപ്പിക്കാൻ നോക്കി എങ്കിലും അതൊന്നും നടന്നില്ല.

എന്നാൽ അവരുടെ കളി കണ്ടു മോഹൻ ചിരിക്കുകയും പല ആലോചനകളോടെ നെഞ്ചിൽ കൈ വെച്ച് സോഫയിൽ ചാരി ഇരുന്നു.

(തുടരും )