രചന – അക്ഷര
“ഇനി കരഞ്ഞു തുടങ്ങണ്ട…..!”
“പനി വിട്ടുമാറിട്ടു ഉണ്ടാവില്ല…..”
“ഇനി നീയിവിടെ കരയുന്നത്, ഞാൻ കണ്ടാൽ….! ” (അയാൾ ഒരു ശാസന പോലെ പറഞ്ഞു….)
ഗൗരി തന്റെ കണ്ണുകൾ തുടച്ചു….
എൽവിസിനായി ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു…
********
അവളുടെ കവിളുകളിൽ വാത്സല്യത്തോടെ കൈ കൊണ്ട് ഒന്ന് തട്ടിയിട്ട് പുഞ്ചിരിച്ചു കൊണ്ട് അയാൾ തന്റെ ദൈനദിന കാര്യങ്ങളിലേക്ക് പോയി….
പനി പൂർണമായും
വിട്ടുമാറിയിട്ടുണ്ട്…..മനസിന് പതിവില്ലാത്ത ഒരു ഉന്മേഷം ഉണ്ട്….
ഗൗരി പതിയെ എഴുന്നേറ്റ്,
ബാൽക്കണിയിലേക്ക് നടന്നു…. ബാൽക്കണിയിൽ നിന്നുകൊണ്ട് ചുറ്റുമുള്ള പ്രകൃതിയിലേക്ക് കണ്ണോടിച്ചു….
താനിതുവരെ ഇവിടെ വന്ന് ഇങ്ങനെ നിന്നിട്ടില്ല…! അയാളെ…. അല്ല……
ഇച്ചായനെ പേടിച്ച്….! (അവൾ മൂകമായി ഒന്ന് ചിരിച്ചു… )
മനസിനെ പിടിച്ചു നിർത്തുന്ന രീതിയിൽ വളരെ മനോഹരമായ ഗാർഡൻ സെറ്റ് ചെയ്തിട്ടുണ്ടിവിടെ…..
കുറച്ച് നേരം അവിടെ തന്നെ നിന്നു…
കാറ്റു വന്ന് തന്റെ മുടിയിഴകളെ തൊട്ടുണ ർത്തി പോകുന്നത് പോലെ തോന്നി അവൾക്ക് …
എന്തുകൊണ്ടോ ആ നിമിഷം അവൾക് എൽവിസിന്റെ മുഖം ഓർമ വന്നു….
സ്വയം ഒന്ന് പുഞ്ചിരിച്ച ശേഷം അകത്തേക്ക് നടന്നു…
ഫ്രഷ് ആകാൻ വേണ്ടി റൂമിലേക്കു പോയി …
********
തിരികെ വന്ന എൽവിസ് കണ്ടത്,
കുളിച്ച് ഈറനോടെ തല തോർത്തുന്ന ഗൗരിയെയാണ്….
ദേഷ്യത്തോടെ അയാൾ അവളുടെ അരികിലേക്ക് ചെന്നു…. അവളുടെ ചുമലിൽ പിടിച്ചു കൊണ്ട് ചോദിച്ചു …
“നിനക്ക് എന്റെ കയ്യിൽ നിന്നും രാവിലെ വാങ്ങാതെ ഒരു സുഖവുമില്ലല്ലേ….!”
“എന്താ ഇച്ചായാ….. “(അവളുടെ ഇച്ചായാ എന്നുള്ള വിളി അയാൾക്ക് തന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുന്ന പോലെ തോന്നി
ആ കണ്ണുകളുടെ പ്രകാശം ഇരട്ടിച്ചു … )
അവളുടെ ഇടുപ്പിൽ പിടിച്ചു കൊണ്ട് തന്നിലേക്കു അടുപ്പിച്ചു… എന്നിട്ട് ചോദിച്ചു … ഗൗരിക്ക് എന്തോ പോലെ തോന്നി…
“എന്തിനാടീ ഇന്ന് കുളിച്ചത്… ”
ഗൗരി ആ മുഖത്തേക്ക് നോക്കി …. ആ കണ്ണുകൾ… അത് തന്നെ മറ്റൊരു ലോകത്തേക്ക് കൂട്ടി കൊണ്ട് പോകും പോലെ തോന്നിയവൾക്ക്…. അത്ര മാത്രം മാന്ത്രികതയുണ്ട് അതിന് ….
അയാളുടെ മുഖത്തു നിന്നും തന്റെ കണ്ണുകളെ മാറ്റിക്കൊണ്ട് അവൾ പറഞ്ഞു….
“അത് ശീലമായി…… ഇച്ചായാ…. എനിക്ക് ഇപ്പൊ കുഴപ്പമൊന്നുമില്ല… ”
അവളുടെ മുഖത്ത് കൂടി കിടന്ന നനുത്ത മുടിയിഴകൾ ഒരു സൈഡിലേക്ക് മാറ്റിക്കൊണ്ടായാൾ പറഞ്ഞു….
“മോൾടെ പല ശീലങ്ങളും ഇനി മാറ്റേണ്ടി വരും കേട്ടോ.. !”
അത് പറഞ്ഞിട്ട് അയാൾ നിഗൂഢമായി ചിരിച്ചു…. ഗൗരിക്ക് ഒന്നും മനസിലായില്ലെങ്കിലും അവൾ പുഞ്ചിരിച്ചു….
“നീ ഇങ്ങോട്ട് വന്നെ .. !”എന്നുപറഞ് അയാൾ അവളെ ബെഡിലേക്കു ഇരുത്തി…
“ഓരോന്ന് വരുത്തി വച്ചോളും…. മനുഷ്യനെ
മിനക്കെടുത്താൻ…. !”എന്ന് സ്വയം പുലമ്പി കൊണ്ട്
കയ്യിലുള്ള ടവൽ വാങ്ങി തല മുടി നന്നായി തോർത്തികൊടുത്തു ….
ആ കണ്ണുകൾ നിറയെ തന്നോട് ഉള്ള വാത്സല്യവും സ്നേഹവും തുളുമ്പി നിന്നത് അവൾ കണ്ടു …
ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവൾ അയാളെ അനുസരിച്ചു …
അയാളെ നോക്കും തോറും അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.
“എന്തുപറ്റി ഗൗരീ….
എന്തിനാ കരയുന്നത്….”
വഴക്ക് പറഞ്ഞതിനാണോ ….
നിന്റെ ഇച്ചായനല്ലേടീ പറഞ്ഞത്…. വിട്ടു കള….
പെട്ടന്ന് എല്ലാം മറന്നുകൊണ്ട് അവൾ അയാളെ കെട്ടിപ്പിടിച്ചു …. വയറിലേക്ക് തന്റെ മുഖം അമർത്തി … അയാൾ തന്റെ കര വലയം കൊണ്ട് അവളെ ഒന്നുകൂടി തന്നിലേക്ക് അടുപ്പിച്ചു പിടിച്ചു….
ഒരു നിമിഷത്തേക്ക് എങ്കിലും,
അയാളുടെ സാമീപ്യം തന്നിൽ നിന്ന് അകലരുതേ എന്നവൾ പ്രാർത്ഥിച്ചു …
പെട്ടന്ന് അയാളിൽ നിന്നും അടർന്നു മാറി….
*******
ദിവസങ്ങൾ അതിവേഗം കഴിഞ്ഞുപോയി….
ഗൗരി ആ വീട്ടിലെ എല്ലാവർക്കും പ്രിയപെട്ടവൾ ആയി മാറി ….
എല്ലാം ഞായറാഴ്ചയും വീട്ടുകാരോടൊപ്പം അവളും പള്ളിയിൽ പോകാറുണ്ട്…
എൽവിസ് അതിനെ ആദ്യമൊക്കെ എതിർത്തെങ്കിലും ഗൗരിയുടെ നിർബന്ധത്തിനു വഴങ്ങി അവളെയും കൂടി കൊണ്ട് പോകാറുണ്ട്…
ഗൗരിയോട് ഉള്ള തന്റെ പ്രണയം നേരിട്ട് അവളെ
ധരിപ്പിക്കണമെന്നും ഇനിയുള്ള ജീവിതത്തിൽ അവളെ തന്നോപ്പം കൂട്ടണമെന്നും അയാൾ ആഗ്രഹിച്ചു….
പക്ഷെ ഗൗരി തന്റെ ഭൂത കാലം വിട്ട് പൂർണമായും എൽവിസിലേക്കു വരാൻ തയാറായിരുന്നില്ല….
അതിന് എൽവിസിന് നിരാശ ഉണ്ടായിരുന്നു.
*****
അന്നൊരു ഞായറാഴ്ച ആണ്…
പള്ളിയിൽ പോയി മടങ്ങി വരുന്ന വഴിയാണ് എല്ലാവരും..
എൽവിസ് ആണ് ഡ്രൈവ് ചെയ്യുന്നത്…. പലപ്പോഴും എൽവിസിന്റെ നോട്ടം തന്നിലേക്ക് എത്തുന്നത് അവൾ അറിഞ്ഞിരുന്നു….
വീട്ടുമുറ്റത്ത് ഒരു കാർ കിടക്കുന്ന കണ്ട് ആരായിരിക്കും വന്നതെന്ന ആകാംഷയോടെ യാണ് മുറ്റത്തേക്ക് തന്റെ വണ്ടി കയറ്റിയത് …
എൽവിസിന്റെ കാർ മുറ്റത്തേക്ക് കയറിയതും പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും മൂന്ന് പേർ പുത്തേക്കു ഇറങ്ങി…
കാറിൽ ഉണ്ടായിരുന്നവരെ കണ്ട് എല്ലാവരും ഞെട്ടി…..
റോസ്മേരി, ആൻ മരിയ, പിന്നെ ബ്രിയാനും.
എൽവിസിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…
നിനക്ക് മതിയായില്ലെടീ………എന്ന് അലറി കൊണ്ട് അയാൾ അവളുടെ അടുത്തേക്ക് ചെന്നു….
അന്ന ഒന്നും പറഞ്ഞില്ല മൗനമായി നിന്നു… ബ്രിയാന്റെ മുഖത്ത് ഒരു പരിഹാസ ചിരിയുണ്ട്
..
എൽവിസ് ചാച്ചനെ നോക്കി..
ചാച്ചൻ മൗനമായി നിൽക്കുകയാണ്. .. മറ്റേല്ലാവരും സ്തബ്ധരാണ്….
ഒട്ടും പ്രതീക്ഷിക്കാത്ത അതിഥിയെ പോലെ എല്ലാവരും തന്നെ നോക്കുന്നത് കണ്ട അന്നയ്ക് അതിശയമായി…
താൻ വിവാഹം കഴിഞ്ഞ് ആദ്യമായല്ല ഈ വീട്ടിലേക് വരുന്നത്….
പക്ഷെ അന്നൊന്നും എൽവിസ് വീട്ടിൽ ഉണ്ടായിരുന്നില്ല എന്നുള്ളത് സത്യമാണ്…. …
എൽവിസ് തന്നോട് കാണിക്കുന്ന ദേഷ്യം അനിവാര്യമായതാണ്…..
അന്നയ്ക്കുള്ള ഉത്തരമെന്നോണം ഗൗരി കാറിൽ നിന്നുപുറത്തേക്ക് ഇറങ്ങി …
ഗൗരിയെ എൽവിസിനോടൊപ്പം കണ്ടവൾ ഞെട്ടി….
ഗൗരി ഒന്ന് പകച്ചെങ്കിലും എൽവിസിന്റെ പിന്നിലേക്ക് ഒതുങ്ങി …..
തുടരും….

by