24/04/2026

അരികിലായ്: ഭാഗം 33

രചന: കാർത്തിക ശ്രീ

എല്ലാരും കാറിൽ കയറിയപ്പോൾ ലിനു ഋതുവിനെ ശ്രദ്ധിച്ചു… അവൾക്ക് എന്തോ പറയാനുണ്ടെന്ന് തോന്നി അവന്.. വീട്ടിൽ എത്തുന്നതുവരെ എല്ലാരും സംസാരിച്ചപ്പോൾ ഋതു മാത്രം നിശബ്ദമായിരുന്നു..
വീട്ടിൽ എത്തി എല്ലാരും ഇറങ്ങിയപ്പോഴേക്കും ലിസമ്മയും മാത്യുവും പുറത്തേക്ക് വന്നു…”എത്തിയോ നാലുപേരും… വിക്കി അകത്തേക്ക് കയറിയാട്ടെ…വിക്കി മാത്രം..””അതെന്താ മമ്മ.. ഞങ്ങൾ കയറേണ്ട???” മുഖം വീർപ്പിച്ചു നിൽക്കുന്ന തനുവിനെ കണ്ട് മാത്യു ചിരി കടിച്ചു പിടിച്ചു…”ലിനു മോളെ കൂട്ടിട്ട് അടുത്തേക്ക് വാ “ലിനു ഋതുവിന്റെ കൈയിൽ പിടിച്ചു കുറച്ചു മുന്നോട്ട് വന്നു….

“ഈ വീടിന്റെ മൂത്ത മരുമകളാണ് നീ.. അതുകൊണ്ട് ആ അവകാശത്തോടെ ഈ വീട്ടിൽ കയറിയാൽ മതി… “ഋതുവിന്റെ നെറ്റിയിൽ കുരിശു വരച്ച് ലിസ അവളെ അകത്തേക്ക് കൈ പിടിച്ചു കയറ്റി…”റിച്ചു തനുവിനെ കൂട്ടി അടുത്തേക്ക് വാ..””തനു.. കെട്ട് കഴിഞ്ഞില്ലെങ്കിലും ഇനി നീ ഈ വീട്ടിലേക്ക് കയറേണ്ടത് ആ അവകാശത്തോടെ തന്നെയാണ്.. കെട്ട് കഴിഞ്ഞു നമുക്ക് ഒന്നുകൂടി ഈ ചടങ്ങ് ആവർത്തിക്കാം.”അതിനൊന്നു ചിരിച്ചു തനു.. ലിസ അവളെയും കുരിശു വരച്ച് അകത്തേക്ക് കയറ്റി..”അപ്പോൾ മക്കളും മരുമക്കളും വേഗം കുളിച്ചു വന്നാട്ടെ.. ചായ കുടിക്കാം.. പിന്നെ തനു മാളൂന്റെ റൂമിലേക്ക് പോയി കുളിച്ചോളൂ.. അവളെ കൂടി ഉണർത്തിക്കോ.. ”

“അതെന്താ പപ്പാ.. അവൾ എന്റെ മുറിയിലേക്ക് വന്നോട്ടെ.. അങ്ങനല്ലേ ചടങ്ങ് ??””എന്റെ മോന്റെ ആഗ്രഹം കൊള്ളാം.. തൽക്കാലം മോൻ ചെല്ല്..ആ ചടങ്ങ് സമയം പോലെ നടത്താം “”ഓ.. അങ്ങനെയാണോ എന്ന വിക്കി വാ മോനെ നമ്മുക്ക് കുളിച്ചു വരാം.. “”അതാണ് നല്ലത്.. മക്കള് വിട്ടോ..””ഇച്ചായ… ഇച്ചായനും.. എല്ലാരും കണക്കാ… “റിച്ചു വേഗം മുകളിലേക്ക് കയറിയതും അവിടെ നിന്ന എല്ലാരും ഒന്ന് ചിരിച്ചു..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

റൂമിൽ എത്തി കുളിക്കാൻ ഡ്രസ്സ് എടുക്കുമ്പോഴാണ് ഋതുവിന്റെ വയറിലൂടെ രണ്ടുകൈകൾ പുണർന്നത്… ഋതു വേഗം അവന്റെ കൈകൾ എടുത്ത് മാറ്റി തിരിഞ്ഞു നിന്ന് അവന്റെ നെഞ്ചിലേക്ക് തലവെച്ചു.. ലിനു അവളെ കെട്ടിപിടിച്ചു…”എന്താ എന്റെ പെണ്ണിന് മൗനം??””ഒന്നും ഇല്ല ഇച്ഛ.. വെറുതെ…”
“ഞാൻ നിന്റെ ആരാടി?? നിനക്ക് എന്നോട് എന്താ തോന്നിയാലും അത് പ്രകടിപ്പിക്കാനുള്ള അവകാശവും അധികാരവും നിനക്കുണ്ട്.. അല്ല നിനക്ക് മാത്രേ ഉള്ളു… പിന്നെ എന്തെ സ്റ്റേഷനിൽ നിന്നും വന്നു ഈ നെഞ്ചിലേക്ക് ചെയ്യാഞ്ഞേ??”അവൾക്ക് അത്ഭുതം തോന്നി…അവന്റെ മുഖത്തേക്ക് നോക്കി
“ഇച്ഛന് എങ്ങനെ മനസിലായി???”അതിനൊന്നു ചിരിച്ചു ലിനു..”നീ എനിക്ക് എല്ലാമാണ് ഋതു.. നിന്റെ ഓരോ ഭാവങ്ങളും ഇന്ന് എനിക്ക് പരിചിതമാണ്..”

ഋതു ഒന്നും പറയാതെ അവന്റെ കൈക്കുള്ളിൽ നിന്നുകൊണ്ട് കണ്ണുകളടച്ചു… ആ സമയം അത് അവൾ ആഗ്രഹിച്ചിരുന്നു… അത് മനസിലാക്കിയപോലെ അവൻ അവളെ തന്നോട് കൂടുതൽ പൊതിഞ്ഞു പിടിച്ചു..”അതേ പെണ്ണെ ഇങ്ങനെ നിന്നാൽ മതിയോ?? പോയി കുളിച്ചു വാ.. ചായ കുടിക്കാം..”അതിനൊന്നു മൂളി അവൾ അവന്റെ കാൽപാദങ്ങളിലേക്ക് കയറി നിന്ന് അവന്റെ നെറ്റിയിൽ ഒന്ന് ഉമ്മ വെച്ചു…”ലവ് യു ഇച്ഛ..””ലവ് യു ടൂ കൊച്ചേ..”രണ്ടുപേരും പരസ്പരം അകന്നു മാറുമ്പോഴും അവരുടെ ചുണ്ടുകളിൽ മനോഹരമായ പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു…

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

“മാളൂട്ടി.. എഴുന്നേൽക്ക് സമയം വൈകി..”മമ്മ.. കുറച്ചു നേരം കൂടെ….”ടീ.. പെണ്ണെ.. നീ എഴുന്നേറ്റില്ലെങ്കിൽ വെള്ളം ഞാൻ ഒഴിക്കുട്ടോ..”
ശബ്‍ദവ്യത്യാസം തോന്നി മാളു മെല്ലെ കണ്ണുകൾ തുറന്നു… തനുവിനെ മുന്നിൽ കണ്ടതും ഇങ്ങനൊക്കെയോ എഴുന്നേറ്റ് അവളെ കെട്ടിപ്പിടിച്ചു..”കുഞ്ഞേച്ചി എപ്പോ എത്തി???””വന്നതേ ഉള്ളു… നീ വേഗം പല്ലു തേച്ചിട്ട് വാ.. ചായ കുടിക്കാം..””വല്യേച്ചി ഇല്ലേ?? എല്ലാരും ഉണ്ടോ??””എല്ലാരും ഉണ്ട്.. നിന്റെ എട്ടായിയും ഉണ്ട്.. “”ഇപ്പോൾ വരാം ഒരു അഞ്ചു മിനിറ്റ്..”
തനുവും മാളുവും താഴേക്ക് വരുമ്പോഴേക്കും എല്ലാരും ചായ കുടിക്കാൻ തയ്യാറായിരുന്നു… പരസ്പരം സംസാരിച്ചു എല്ലാരും ചായ കുടിച്ചു.. പിന്നീട് മാത്യുവും ലിനുവും ഓഫീസിലേക്ക് ഇറങ്ങുമ്പോൾ എല്ലാരേയും കൂടെ കൂട്ടാൻ തീരുമാനിച്ചു..ദേവയെ ഋതു കാണണം എന്ന ഉദ്ദേശത്തിന്റെ പുറത്താണ് അങ്ങനൊരു തീരുമാനം ലിനു എടുത്തത്…അത് റിച്ചുവിനും വിക്കിക്കും മനസിലാകുകയും ചെയ്തു…

“അല്ല ഇച്ഛ.. ഞങ്ങൾ എന്തിനാ വരുന്നേ??””അടുത്ത ആഴ്ച മുതൽ കമ്പനിയിൽ കയറുവല്ലേ?? അപ്പോൾ ഇന്ന് ഒന്ന് തുടങ്ങി വച്ചേക്കാം… പിന്നെ നിന്റെ കമ്പനി നീ നോക്കണ്ടേ???””എന്താ??? ” കേട്ടത് മാറിയോ എന്ന് വിചാരിച്ചു ഋതു ഒന്നുകൂടി ചോദിച്ചു…”അതേ മോളെ ഇപ്പോൾ നമ്മൾ പോകുന്ന കമ്പനി നിന്റെ പേരിൽ ലിനു തുടങ്ങിയതാണ്..RL എന്നതിന്റെ പൂർണ്ണരൂപം ഋതു ലിസ്റ്റിൻ എന്നാണ്..”മാത്യു പറഞ്ഞത് കേട്ടപ്പോൾ ഋതു ലിനുവിനെ നോക്കി… അവൻ ശരിയാണ് എന്ന രീതിയിൽ തല ചലിപ്പിച്ചപ്പോഴേക്കും ഋതുഒന്ന് അനങ്ങാൻ പോലുമാകാതെ അവിടെ നിന്നു… അവളുടെ അവസ്ഥ മനസിലാക്കിയ ലിനു അടുത്തേക്ക് ചെന്ന് അവളെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു……

അതുകണ്ട് എല്ലാരും ഒന്ന് ചിരിച്ചു… അവളുടെ സന്തോഷമാണ് എല്ലാരും ആഗ്രഹിച്ചത്.. അവരെ ഒറ്റയ്ക്ക് വിട്ടുകൊണ്ട് മറ്റുള്ളവർ തയ്യാറാക്കാൻ റൂമിലേക്ക് പോയി…ലിനു അവളുടെ മുഖം പിടിച്ചു തനിക്ക് നേരെ ഉയർത്തി… കണ്ണുകൾ നിറഞ്ഞിട്ടുണ്ട്… ചുണ്ടുകൾ വിതുമ്പുന്നുണ്ട്…
“എന്തിനാ പെണ്ണെ കരയുന്നെ?? നീ എന്റെ ജീവിതത്തിന്റെ ഭാഗമായപ്പോൾ മുതൽ ഇതെന്റെ ഒരു സ്വപ്നമായിരുന്നു…അത് ഞാൻ തുടങ്ങിവെച്ചു എന്ന് മാത്രം.. ഇപ്പോൾ കണ്ണു തുടച്ചേ എന്റെ കൊച്ച്..”
“സന്തോഷം കൊണ്ടാ..ണ് കരഞ്ഞ..ത്.. നേര..ത്തെ പറയാമായിരുന്നില്ലേ എന്നോട്…””സമയമാകുമ്പോൾ എന്റെ കൊച്ച് അറിഞ്ഞാൽ മതി എന്ന് തോന്നി.. പിന്നെ ഇന്ന് നിനക്കൊരു സർപ്രൈസ് ഉണ്ടാകും.. ”

എന്താണെന്ന് ചോദിച്ചാലും അവൻ പറയില്ലെന്ന് അറിയാവുന്നതുകൊണ്ട് ഒന്നും ചോദിക്കാതെ അവൾ അവന്റെ കൂടെ റൂമിലേക്ക് നടന്നു..
ഋതുവിന് മനസിൽ ഒരുപാട് സന്തോഷം തോന്നി.ഒന്നും ആഗ്രഹിക്കാതെ എല്ലാം തനിക്കുവേണ്ടി അവൻ ചെയ്യുമ്പോൾ ഋതുവിനു അവനോടുള്ള ഇഷ്ടം വീണ്ടും കൂടി.. എന്ത് വലിയ പ്രശ്നങ്ങൾ വന്നാലും തന്റെ കൂടെ തന്റെ പാതി ഉണ്ടാകുമെന്ന് അവൾ വീണ്ടും വീണ്ടും മനസ്സിൽ കുറിച്ചിട്ടു..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ഇതേ സമയം ദേവ ഓഫീസിലേക്ക് പോകാൻ തയ്യാറാവുകയായിരുന്നു… മനസ്സിൽ എന്തോ ഒരു സന്തോഷം അവൾക്ക് തോന്നി.. എങ്കിലും അത് കാര്യമാക്കാതെ അവൾ ഒരുങ്ങി ഓഫീസിലേക്ക് നടന്നു…ഓഫീസിൽ കയറി കൂടെയുള്ളവർക്ക് ഒരു ചിരി സമ്മാനിച്ച് അവൾ തന്റെ സീറ്റിൽ ഇരുന്നു…
കുറച്ചു സമയത്തിന് ശേഷം മാത്യുവും ലിനുവുമടക്കം എല്ലാരും അവിടേക്ക് എത്തി.. ലിനുവും മാത്യുവും മുന്നിലും ബാക്കിയുള്ളവർ പിന്നിലുമായി നടന്നു…എല്ലാരും അവരെ തന്നെ നോക്കുന്നുണ്ടെങ്കിലും അത് വകവെയ്ക്കാതെ നേരെ അവർ ലിനുവിന്റെ ക്യാബിനിലേക്ക് കയറി… ലിനുവിന്റെ കേബിനിൽ ഉള്ളിൽ തന്നെ ഒരു പ്രൈവറ്റ് റൂമും ഉണ്ട്.. എല്ലാരും അങ്ങോട്ടാണ് നേരെ പോയത്…

“മക്കൾ എല്ലാരും ഇവിടെ ഇരിക്ക്.. എനിക്ക് കുറച്ചു പണിയുണ്ട്… “”ഓക്കേ… “കുറച്ചു കഴിഞ്ഞു ഋതു മെല്ലെ റൂമിനു പുറത്തിറങ്ങി മറ്റുള്ളവർ അത് കണ്ടെങ്കിലും ശ്രദ്ധിക്കാതിരുന്നു..ഋതു അവന്റെ അടുത്തേക്ക് വന്നു..”എന്തെ ബോറടിച്ചോ??””ഇല്ല ഇച്ഛ… വെറുതെ…””മ്മ്… ഇവിടെ ഇരിക്ക്.. ഞാൻ ഒരു ഫയൽ തരാം.. ഈ കമ്പനി ഡീറ്റെയിൽസ് ആണ്.. ഒന്ന് വായിച്ചു നോക്ക്..”
അവൾ അവന്റെ സൈഡിലായി ഇരുന്നു…ഫയൽ വാങ്ങി മറിച്ചു നോക്കാൻ തുടങ്ങി..ഈ സമയത്താണ് ദേവശ്രീ ഒരു ഫയൽ സൈൻ ചെയ്തു വാങ്ങാനായി ലിനുവിന്റെ ക്യാബിനിന്റെ ഡോറിൽ മുട്ടിയത്…

….തുടരും…
സോറി.. ഒരു യാത്രയിലായിരുന്നു.. അതാ പോസ്റ്റ്‌ ചെയ്യാൻ വൈകിയത്..