17/04/2026

ലീനയുടെ അതിഥി : അവസാന ഭാഗം

രചന – ഹരിത

“സോറിയോ…. എന്തിന്… ശെരിക്കും ഞാനാണ് ലീനയോടു നന്ദി പറയേണ്ടത്… അന്ന് ലീന വന്നുപോയതിനുശേഷം എനിക്കെന്തോ
മനസിനുവല്ലാത്തൊരാശ്വാസം
കിട്ടിയതുപോലെ തോന്നി… എന്നെ നല്ലതുപോലെ അറിയുന്ന ആരെയോ കണ്ടപോലെ… “… കിരൺ ചെറുചിരിയോടെ പറഞ്ഞു…..

അവൻ പറയുന്നതുകേട്ടപ്പോൾ ലീന പെട്ടന്നു ആർഷയെ ഓർത്തുപ്പായി…. ഒരുപക്ഷെ അവളുടെ അന്നത്തെ സാന്നിധ്യമായിരിക്കാം കിരണിനു ഇങ്ങനെയൊക്കെ തോന്നാൻ കാരണം…

“കിരണിന്റെ വീട്ടുകാർക്ക് ഇതിനെപറ്റി.. ഐ മീൻ വീഡിയോയുടെ കാര്യം അവർക്കറിയുമോ “……ലീന അല്പം മടിയോടെ ചോദിച്ചു……

“ആ…. അറിയാം… “…

“അവരെന്തുപറഞ്ഞു… “…

” പ്രത്യേകിച്ചൊന്നും പറഞ്ഞില്ല…. എന്നോട് പിന്നീട് മിണ്ടിയിട്ടുമില്ല….
അവിടെനിന്നാൽ ഭ്രാന്തുപിടിക്കുമെന്ന
അവസ്ഥയിലായപ്പോഴാണ് ഞാൻ പതിയെ അപ്പൂപ്പന്റെ അടുത്തേക്കുവന്നത്….. ഇവിടെയിങ്ങനെ ഏകാന്തതയിലിരിക്കുന്ന സമയത്താണ് ലീനയെന്നെ അന്വേഷിച്ചു വന്നത്…..”…..

“ഫ്രണ്ട്‌സോക്കെ…. “…

” പ്രത്യേകിച്ചൊന്നും പറഞ്ഞില്ല…. എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു….”….

“ഇനി കിരൺ ഇവിടെത്തന്നെ നിൽകാനാണോ… “….

“ഏയ്യ്… അല്ല… കുറച്ചുദിവസങ്ങൾകൂടി കഴിഞ്ഞാൽ ഞാൻ തിരിച്ചു വീട്ടിൽപോകും… എന്നും ഇവിടെയിങ്ങനെനിന്നാൽ ശരിയാവില്ലല്ലോ….അച്ഛനും അമ്മയ്ക്കും എന്നെ മനസിലാക്കാൻ ഇനിയും സമയമെടുക്കും……അതിനു ഞാനവരുടെ അടുത്തുതന്നെ വേണം…..
പിന്നെ ആ വീഡിയോയുടെ കാര്യത്തിൽ നിയമപരമായി എന്തെങ്കിലുംചെയ്യാൻ കഴിയുമോ എന്നുകൂടിനോക്കണം…ഒരുരീതിയിൽ പറഞ്ഞാൽ ആ വീഡിയോയല്ലേ എന്നെയും ആർഷയെയും എന്നെന്നേക്കുമായി അകറ്റിയത്…. അതു ചെയ്തത് ആരെണെകിലും എനിക്കയാളെ കണ്ടുപിടിക്കണം….. “…..അല്പം ദേഷ്യത്തോടെത്തന്നെ കിരൺ പറഞ്ഞുനിർത്തി…..

ലീനയവനെ നല്ലതുപോലെ നിരീക്ഷിച്ചു……
കഴിഞ്ഞതവണകണ്ടതിനേക്കാൾ
ബെറ്ററായിട്ടുണ്ടായിരുന്നു കിരണിന്റെ അവസ്ഥ….. മുഖത്തൽല്പം
തെളിച്ചംവന്നതുപോലെ……

കിരൺ കണ്ടുപിടിക്കാനിരുക്കുന്ന കുറ്റവാളിയെ ആർഷ ആൾറെഡി കണ്ടുപിടിച്ചു
ശിക്ഷിച്ചുവെന്നകാര്യം ലീനയവളുടെ മനസിലോർത്തു… . ഇനി ഭാവിയിൽ കിരൺ ആ വ്യക്തിയെ കണ്ടുപിടിച്ചാലും………. ഒന്നുകിൽ അയാൾ മരിച്ചുപോയെന്ന വാർത്തയായിരിക്കും… അല്ലെങ്കിൽ തളർന്നുകിടക്കുകയാണെന്ന വാർത്തയായിരിക്കും അവനറിയുന്നത്…

കുറച്ചുനേരംകൂടി
സംസാരിച്ചുനിന്നതിനുശേഷം ലീന കിരണിനോട് യാത്രപറഞ്ഞു പതിയെ പോകാനൊരുങ്ങി…
വീട്ടിൽകയറിയിട്ടുപോകാമെന്നു കിരൺ പറഞ്ഞെങ്കിലും ലീനയതു സ്നേഹപൂർവ്വം നിരസിച്ചു….

“അല്ല… ഒരുകാര്യം ചോദിക്കാൻ മറന്നു …
വേറെയാർക്കോകൂടിവേണ്ടിയല്ലേ ലീനയെന്നോട് സോറി ചോദിച്ചത്… അതാരാണ് ആ വ്യക്തി…. “….
അവൾ പോകുന്നതിനുമുൻപായി കിരൺ ആകാംക്ഷയോടെ ചോദിച്ചു….

“അത് കിരണിനറിയാവുന്ന ആളുതന്നെയാണ്… കിരണിനെ വളരെയേറെ ഇഷ്ടമുള്ളൊരാൾ… “…. ലീന ചെറുപുഞ്ചിരിയോടെ പറഞ്ഞു….

“ആയിക്കോട്ടെ….. അതാരാണെന്ന് ഞാൻ എടുത്തുചോദിക്കുന്നില്ല…പക്ഷേ
അയാളായിരിക്കും എന്നെപ്പറ്റിയും ആർഷയുടെ കൂട്ടുകാരി നിഷയെപറ്റിയുമെല്ലാം ലീനയോടു പറഞ്ഞിട്ടുണ്ടാവുക.. .അല്ലെ…. .. “ഒരു ചെറുചിരിയോടെ അവൻ ചോദിച്ചു…

“അതെ…………….
എന്നെ കണ്ടകാര്യം നിഷ വിളിച്ചു പറഞ്ഞിരുന്നല്ലേ . .. “….

“മം… പറഞ്ഞിരുന്നു… “…

“എന്നാ ശെരി…. പോട്ടെ, ബൈ കിരൺ “..
ലീന കിരണിനോട് സന്തോഷത്തോടെ യാത്ര പറഞ്ഞു……

“ബൈ “….

“ലീന…. “… മുന്നോട്ടുവണ്ടിയെടുത്ത ലീനയെ അവൻ ഒന്നുകൂടി വിളിച്ചു..

“എന്താ… “…

” താങ്ക്സ്… എന്റെ ആർഷയെ ആ രാത്രി ആശുപത്രിയിലെത്തിച്ചതിന്…. അവളുടെ ജീവൻ രക്ഷിക്കാൻ ആത്മാർത്ഥമായി ശ്രെമിച്ചതിന്… “… അല്പം ഇമോഷണലായി കിരൺ പറഞ്ഞുനിർത്തി….
******************************************
ഇതേസമയം….
ഒരു ഹോസ്പിറ്റൽ വരാന്ത….

ജോണിന്റെ അച്ഛനുമമ്മയും കസേരയിൽ കരഞ്ഞുതളർന്നിരിക്കുകയാണ്….

” രക്ഷപ്പെടാൻ സാധ്യത വളരെ വളരെ കുറവാണ്…. ചിലപ്പോൾ രണ്ടുദിവസം കൂടി.. അതിനുള്ളിൽ……
ഇനി ജീവൻ നിലനിർത്താൻ കഴിഞ്ഞാലും ജീവിതകാലംമുഴുവൻ ഒരേ കിടപ്പിൽ കിടക്കേണ്ടി വരും…. ജീവിതവും മരണവും ഇല്ലാത്ത അവസ്ഥയിൽ… “…
ജോണിന്റെ ഇപ്പോഴത്തെ കണ്ടീഷനെപ്പറ്റി ഡോക്ടർ അവന്റെ മാതാപിതാക്കളോട് പറഞ്ഞതാണ് ഈ കാര്യങ്ങൾ…
ഡോക്ടർസ് അവരുടെ മാക്സിമം ശ്രെമിക്കുന്നുണ്ട്…. പക്ഷേ………………………

മാതാപിതാക്കളുടെ കൂടെ ജോണിന്റെ കൂട്ടുകാരനും ഹോസ്പിറ്റലിൽ നിൽക്കുന്നുണ്ട് ….
ആക്‌സിഡന്റ് സ്പോട്ടിൽ ഉണ്ടായിരുന്നതുകൊണ്ടുതന്നെ ജോണിന്റെ ലാപ്ടോപ് പോലിസിന്റെ കൈയിലായിരുന്നു…

പോലീസ് അതു കാര്യമായി പരിശോധിച്ചാൽ ജോണിന്റെയും കൂട്ടുകാരന്റെയും പല കള്ളക്കളികളും അവർ ചെയ്ത തെറ്റായ കാര്യങ്ങളും പുറത്തുവരാൻ സാധ്യതയുണ്ട്…സാധ്യതയല്ല…. വൈകാതെതന്നെ അത് സംഭവിക്കുകയും ചെയ്യും…….

ജോണിന്റെ കൂട്ടുകാരൻ ആ പേടിയിലിരിക്കുകയാണ് . …….
*****************-**************************
വൈകുന്നേരത്തോടെ ലീന ഹോസ്റ്റലിലേക്ക് തിരിച്ചുവന്നു…..

കിരണിനെ കാണാൻപോയതിന്റെ
വിശേഷങ്ങളറിയാൻ ലീനയെ
കാത്തിരിക്കുകയായിരുന്നു ആർഷ….

“ടാ….. കിരണിനെങ്ങനെയുണ്ട്….. അവൻ നിന്നോടു സംസാരിച്ചോ…”….. അറിയാനുള്ള ആകാംക്ഷയോടെ അവൾ ചോദിച്ചു….

അവിടെനടന്നതെല്ലാം ലീന ആർഷയോടു വിശദമായിത്തന്നെ പറഞ്ഞുകൊടുത്തു …..

“നീ വിഷമിക്കണ്ട…. കിരണിപ്പോൾ ഓക്കെയാണ്…. .. . “….ലീന സന്തോഷത്തോടെ പറഞ്ഞു…

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ആർഷക്ക് ഒരേസമയം സന്തോഷവും സങ്കടവും വന്നു…
ഇനി അവനെ താൻ ഒരിക്കലും കാണാൻപോകുന്നില്ലലോ എന്നതായിരുന്നു സങ്കടത്തിനുള്ള കാരണം……

അവൾ മൂഡ്ഓഫ്‌ ആകുന്നതു കണ്ട ലീന പതിയെ തങ്ങളുടെ സംസാരത്തിന്റെ വിഷയംമാറ്റി…

“അല്ല…. നീ ഇത്രനേരം എന്തുചെയ്യുകയായിരുന്നു..
. മുറിയിലിരുന്ന് ബോറടിച്ചില്ലേ…. “… ലീനയവളോട് ചോദിച്ചു…

“ഏയ്യ്…. ബോറടി തോന്നിയപ്പോൾ ഞാൻ കുറച്ചുനേരം നിന്റെ കൂട്ടുകാരുടെ മുറിയിൽ പോയിരുന്നു….. അവർക്കു നീ അവരെ അവോയ്ഡ് ചെയ്യുന്നതുപോലെ തോന്നുന്നുണ്ട്… ഞാൻ രാവിലെ നിന്നോട് പറയാമെന്നു പറഞ്ഞകാര്യവും നിന്റെ കൂട്ടുകാരെപ്പറ്റിയാണ്…. നീ ഇപ്പൊത്തന്നെ അവരോടുപോയി സംസാരിക്കണം…. “…
********——******************************
“ഓ…. ഇപ്പോഴാണോ നീ ഞങ്ങളെപ്പറ്റി ഓർത്തത്…. “…. രണ്ടുപേരെയും കാണാൻവേണ്ടി മുറിയിലേക്കുച്ചെന്ന ലീനയെനോക്കി ശ്രുതി അല്പം ഗൗരവത്തോടെ പറഞ്ഞു….

“എടാ… അത്… “….

“വേണ്ട… നീയൊന്നും പറയണ്ട… നിനക്കറിയാമോ എത്ര ദിവസമായി നീ ഞങ്ങളോട് സംസാരിച്ചിട്ടെന്ന്….. അടുപ്പിച്ചു എത്ര ദിവസമാ നീ ക്ലാസ്സിൽ വരാതിരുന്നത്. …എന്താ അതിന്റെയൊക്കെ കാരണം . “…..

“ടാ…. എനിക്കൊരത്യാവശ്യകാര്യം ചെയ്തുതീർക്കാനുണ്ടായിരുന്നു… അതാ ഞാൻ…… “..

“എന്ത് അത്യാവശ്യം…. “…കാവ്യാ സംശയത്തോടെ ചോദിച്ചു…..

“അത്…..അതെനിക്കു നിങ്ങളോട് പറയാൻ കഴിയില്ല… പറഞ്ഞാലും നിങ്ങൾ വിശ്വസിക്കാൻ പോകുന്നില്ല…… “…..

“നീ പറയണ്ട….അതെന്താണെന്നു ഞങ്ങൾക്ക് അറിയുകയും വേണ്ട… പോരെ.. “… ശ്രുതി അല്പം ദേഷ്യത്തോടെ പറഞ്ഞു….

“ടാ….. ഒരുതവണത്തേക്ക്…. ഒറ്റ തവണത്തേക്കു മാത്രം നിങ്ങളെന്നോട് ക്ഷമിക്കൂ …. പ്ലീസ്…. “…. ലീനയവരോട് വിഷമത്തോടെ പറഞ്ഞു…….

കുറച്ചുനിമിഷത്തേക്കു കൂട്ടുകാർ രണ്ടുപേരും അവളോടൊന്നും സംസാരിച്ചില്ല…..

“നിനക്കു വല്ല മാനസികപ്രശ്നവുമാണോ എന്നുവരെ ഞങ്ങൾ സംശയിച്ചു…”….. കാവ്യാ അല്പനേരത്തെ മൗനത്തിനുശേഷം ലീനയോടു പറഞ്ഞു….

“സോറി ടാ….ഞാൻ നിങ്ങളെ വിഷമിപ്പിച്ചു,.. എനിക്കറിയാം… തെറ്റ് എന്റെതന്നെയാണ്.. …. ഇനി ഞാൻ നിങ്ങളെ വിഷമിപ്പിക്കില്ല…. സത്യം…. “……. ലീന അവരോടു വീണ്ടുമാവർത്തിച്ചു…

ആദ്യമൊക്കെ കുറച്ചു ഇടഞ്ഞു നിന്നെങ്കിലും കൂടുതൽനേരം അവർക്കതിനു കഴിയില്ലായിരുന്നു…
പതുക്കെ പതുക്കെ രണ്ടുപേരും അവളോട്‌ പിണക്കമൊക്കെമാറ്റി സംസാരിക്കാൻ തുടങ്ങി…..
കുറയെ ദിവസത്തിനുശേഷം അവരൊരുമിച്ചിരുന്നു കുറയെകാര്യങ്ങൾ സംസാരിച്ചു…….

നാളെയാണ് നിതിൻ സാറും ലീനയും തമ്മിലുള്ള ഡേറ്റിംഗ് ഡേ …..ആ കാര്യങ്ങളെപ്പറ്റിയും അവർ കുറേയേനേരം സംസാരിച്ചു…. . അവരുടെ സംസാരമെല്ലാം ആർഷ സന്തോഷത്തോടെ കേൾക്കുന്നുണ്ടായിരുന്നു….
***********-*******************************

വിശേഷം പറച്ചില്ലെല്ലാംകഴിഞ്ഞു ലീന തന്റെ മുറിയിൽ തിരിച്ചെത്തിയപ്പോൾ സമയം രാത്രി 10മണി കഴിഞ്ഞിരുന്നു…….

ഷീണമുള്ളതുകൊണ്ട്തന്നെ അവൾ നേരത്തെ ഉറങ്ങാനായികിടന്നു…

“ലീന… “….

“എന്തേയ്…. “….

“നാളെ വൈകുന്നേരം ഞാൻ നിന്റെയടുത്തുനിന്നും പോവുകയാണ് “….. ആർഷ ലീനയെനോക്കി ചെറുചിരിയോടെ പറഞ്ഞു….

“എന്ത്… “… കേട്ടത് വിശ്വസിക്കാൻ കഴിയാതെ ലീന ചോദിച്ചു..

“നാളെ ഞാൻ ഈ മുറിയിൽനിന്നും പോകുവാണെന്നു…. “….

“അത്…. നീ ഇത്ര പെട്ടന്നു.. “…

“പെട്ടന്നോ….. എത്ര ദിവസമായി ഞാൻ നിന്റെയടുത്തു വന്നിട്ട്….. “….

“എന്നാലും “….

“എന്നായാലും ഞാൻ പോകേണ്ടതല്ലേ ലീനേ… “….

“എനിക്കറിയില്ല…. “….ലീന വിഷമത്തോടെ കൂടുതലൊന്നും സംസാരിക്കാതെ തന്റെ കട്ടിലിലേക്കു കിടന്നു….

അവളെ ശല്യം ചെയ്യണ്ടെന്നു വിചാരിച്ചു ആർഷയും പിന്നീടൊന്നും സംസാരിച്ചില്ല…..
******************************************
അടുത്തദിവസം രാവിലെ തിരുമാനിച്ചുവെച്ചിരുന്നതുപോലെ ഡേറ്റിംഗിന് പോകാനായി ലീന
ഹോസ്റ്റലിൽനിന്നുമിറങ്ങി…..

ഇറങ്ങാൻനേരം ലീന ആർഷയെ നോക്കിയിയിരുന്നില്ല …. അവളോടൊന്നും സംസാരിച്ചുമില്ല…..

പോകുന്നതിനുമുൻപ്
കാവ്യയോടും ശ്രുതിയോടും അവൾ യാത്ര പറഞ്ഞിരുന്നു….
**********************–********************

അങ്ങനെ പറഞ്ഞുതീരുമാനിച്ച സ്ഥലത്തുതന്നെ ലീനയും നിതിനും കണ്ടുമുട്ടി…..
രണ്ടുപേരും അവർക്കുകിട്ടിയ നിമിഷങ്ങൾ
പരസ്പരം കൂടുതൽ മനസിലാക്കാനും ഇഷ്ടനിഷ്ടങ്ങൾ തുറന്നുപറയാനും ചിലവഴിച്ചു….
നിതിന്റെകൂടെയിരിക്കുമ്പോഴും ലീനയുടെ മനസ്സ് ഇടക്കൊക്കെ ആർഷയുടെ കാര്യത്തിലേക്കു പോകുന്നുണ്ടായിരുന്നു…. എന്നാലും മാക്സിമം ആ കാര്യമോർക്കാതിരിക്കാൻ ലീന ശ്രെമിച്ചു…

ഉച്ചക്കൊരു സിനിമ കാണാൻപോയതിനുശേഷം അവളും നിതിനും നേരെ ബീച്ചിലേക്ക് തിരിച്ചു….
കടലിലിറങ്ങാൻ നിതിൻ നിർബന്ധിച്ചെങ്കിലും ലീനക്കെന്തൊ അതിനു താല്പര്യം തോന്നിയിരുന്നില്ല…
അവൾ വാച്ചിലെ സമയം ഇടക്കിടക്ക് നോക്കികൊണ്ടിരുന്നു…. സൂര്യനസ്തമികറായിരിക്കുന്നു…..

ലീനയുടെ ഹൃദയമിടിപ്പ്
വല്ലാതെകൂടിതുടങിയിരുന്നു …..

നിതിൻ കടലിലിറങ്ങിയ സമയം ലീന കരയിലിരിക്കുകയായിരുന്നു…. ഇടക്കൊക്കെ അവനെ നോക്കുമെങ്കിലും ലീനയുടെ മനസ്സ് പൂർണമായും അവന്റെയടുത്തുണ്ടായിരുന്നില്ല….

അങ്ങനെ എന്തെക്കെയോ
ആലോചിച്ചിരിക്കുന്ന സമയത്താണ് തന്റെ പുറകിലാരോ നിൽക്കുന്നതുപോലെ ലീനയ്ക്ക് അനുഭവപ്പെട്ടത്….
തിരിഞ്ഞുനോക്കാതെ തന്നെ അതാരായിരിക്കുമെന്നു ലീനക്കറിയാമായിരുന്നു….. അതുകൊണ്ട് തന്നെ അവൾ ആളെ തിരിഞ്ഞുനോക്കിയില്ല…..

“എന്താ ലീന….. നിനക്കെന്നോട് പിണക്കമാണോ….. “….മുന്നിലോട്ടുവന്നു ആർഷ ലീനയുടെയൊപ്പമിരുന്നു……

“ഞാൻ എന്തിന് പിണങ്ങണം…എനിക്കൊരുപിണക്കവുമില്ല .”…ലീന അവളുടെ മുഖത്തുനോക്കാതെ പറഞ്ഞു…..

“പിന്നെ,…. പിന്നെയെന്തിനാ നീ എന്നോട് ഇങ്ങനെ മിണ്ടാതെയിരിക്കുന്നത്…..”….

“അത്……. അതെന്നിക്കറിയില്ല “….
ലീനയുടെ ശബ്‌ദത്തിലൂടെ അവൾക്കു നല്ല വിഷമമുണ്ടെന്നു ആർഷയ്ക്ക് മനസിലായി……….

“ആ…. അതൊക്കെവിട്…. നീ ഇന്നത്തെ ദിവസമെങ്ങനെയുണ്ടായിരുന്നുവെന്ന് പറ….
സാർ ആളെങ്ങനെയുണ്ട്……”….ആർഷ അവളുടെ മൂഡ്മാറ്റാനായി അല്പം കുസൃതിയോടെ ചോദിച്ചു…..

“കുഴപ്പമില്ല….. “….ലീന ആർഷയുടെ നേരെനോക്കി.. ….

“എന്നുവെച്ചാൽ ഇഷ്ടമായെന്നാണോ അതോ ഇഷ്ടമായില്ല എന്നാണോ ….. “….

“ഇഷ്ടമാകാതിരിക്കാൻ പ്രത്യകിച്ചു കാരണമൊന്നും തോന്നിയില്ല…. “…

“അപ്പൊ ഇഷ്ടമായി അല്ലെ…. “…. ആർഷ ഒരു കള്ളചിരിയോടെ അവളെനോക്കി പറഞ്ഞു….
അവൾ ചിരിക്കുന്നതുകണ്ടപ്പോൾ
ലീനയ്ക്കും ചിരിവരുന്നുണ്ടായിരുന്നു…..

“ഏയ്യ്…. അങ്ങനെ ഉറപ്പിച്ചൊന്നും പറയാറായിട്ടില്ല….. “…. ലീന അല്പം നാണത്തോടെപറഞ്ഞു…….

“ആ… ഇനി എന്തായാലും അത് ചെയ്യുമ്പോൾ മനസിലൊരാളെ ഓർത്തുകൊണ്ട് ചെയ്യാമല്ലോ… അല്ലേ…. “…. ലീനയെ ഒളികണ്ണിട്ട് നോക്കി ആർഷ ചോദിച്ചു….

“എന്ത് കാര്യം…. “…. ആർഷയെന്താണ് പറഞ്ഞതെന്ന് ലീനയ്ക്ക് പെട്ടന്നു മനസിലായില്ല…..

“സ്വയംഭോഗം….. “….

“എന്ത്…. “….

“സ്വയംഭോഗം….. ചോദിക്കുന്നതുകേട്ടാൽ നീ ആദ്യമായി കേൾകുന്നതുപോലെയുണ്ടല്ലോ….. “…

“ഇതു നീ എങ്ങനെയറിഞ്ഞു… “..
സംശയത്തോടെ ലീന ആർഷയെനോക്കി ചോദിച്ചു….

“നീ പേടിക്കണ്ട… മനസ്സുവായിച്ചോതൊന്നുമല്ല…. നിന്റെ കൂട്ടുകാരികൾ പറയുന്നത് കേട്ടതാ… നിനക്ക് അതില്ലാതെ ജീവിക്കാൻ പറ്റില്ല എന്ന്…. “….. ആർഷ ചിരിച്ചുകൊണ്ട് പറഞ്ഞു……

ലീനയവളെനോക്കി കുറച്ചുനേരം മിണ്ടാതെയിരുന്നു….

“എന്നാലും ഇത്രെയും ദിവസം നീ എനിക്കുവേണ്ടി നിന്റെ വികാരങ്ങളെ പിടിച്ചുനിർത്തിയല്ലോ…. ഞാൻ റൂമിലുള്ളതുകൊണ്ടല്ലേ നിനക്ക് ആ കലാപരിപാടികളൊന്നും നടക്കാതെ പോയത്.. “…. ആർഷ വീണ്ടും വീണ്ടും ലീനയെ
കളിയാക്കി ചോദിച്ചുകൊണ്ടിരുന്നു …

“ഓ ….. ഇതിലിപ്പോ എന്താ ഇത്ര കളിയാക്കാൻ….. “… ലീന അല്പം പിണക്കത്തോടെ പറഞ്ഞു…..

“ഞാൻ കളിയാക്കിയോ…. ആ… എനിക്കറിയില്ല… “….

“പോടെ…. “….ലീന ചിരിച്ചുകൊണ്ട് പറഞ്ഞു…

“അതെ… നിന്റെ സൗണ്ട് അല്പം കൂടുന്നുണ്ട്.. ആ സാർ കേട്ടാൽ നീ ഒറ്റക്ക് സംസാരിക്കുന്നതാണെന്നേ വിചാരിക്കു…”…

“അതിനു സാർ ഇപ്പോഴൊന്നും തിരിച്ചുവരുമെന്ന് തോന്നുന്നില്ല…. “….തിരയിൽ കളിച്ചുകൊണ്ടിരിക്കുന്ന സാറിനെനോക്കി ലീന പറഞ്ഞു…..

അവൾ പറയുന്നതുകേട്ടു അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു ആർഷ…
കുറച്ചുനേരത്തേക്കു അവൾ ലീനയോടൊന്നും സംസാരിച്ചില്ല….
തന്നെ നോക്കി മിണ്ടാതിരിക്കുന്ന ആർഷയെകണ്ടപ്പോൾ അവളിന്ന് പോകുമെന്നകാര്യം ലീനയ്ക്ക് വീണ്ടുമോർമ്മവന്നു….

“എന്താ നീ ഒന്നും മിണ്ടാത്തെ….. “…. ലീന അസ്വസ്ഥതയോടെ ആർഷയെനോക്കി ചോദിച്ചു…

“എന്നിക്ക് പോകാനുള്ള സമയമായി ലീന.. സൂര്യനസ്തമിക്കുന്നതോടെ ഞാനും ഇവിടെനിന്നും പോകേണ്ടതുണ്ട്… നീ എന്നെ സന്തോഷത്തോടെ തന്നെ യാത്ര അയക്കണം… ഇത് ഞാൻ നിന്നോട് അവസാനമായി ആവശ്യപ്പെടുന്ന സഹായമായി കൂട്ടിയാൽമതി. .”…..
വിഷമമുണ്ടെങ്കിലും അതു മറച്ചുകൊണ്ട് ആർഷയവളോട് പറഞ്ഞു…

“ഞാൻ….. എനിക്കറിയില്ലടാ… നീ പൊയ്ക്കോ….. “…. തിരിച്ചുവന്ന സന്തോഷം ഒറ്റനിമിഷംകൊണ്ട് ലീനയിൽനിന്നും അകന്നുപോയിയിരുന്നു ..

“നീ ചെറിയകുട്ടികളെപോലെയാകാതെ ലീന “…

“എനിക്കറിയാം…. നിനക്കു തിരിച്ചുപോകേണ്ടതാണെന്നു എനിക്കറിയാം…. പക്ഷേ ഞാൻ ഉദ്ദേശിക്കുന്നതുപോലെ എനിക്കെന്റെ മനസിനെ ഈ കാര്യത്തിൽ നിയന്ത്രിക്കാൻ കഴിയുന്നില്ല.. “…..

“അതൊക്കെ കഴിയും….. . ഇപ്പൊ എന്നെ പിരിയുമ്പോൾ നിനക്കുണ്ടാകുന്ന
വിഷമം നാളത്തെ നിന്റെ സുന്ദരമായ ഓർമകളായിരിക്കും…. അങ്ങനെയേ ആകാവു…. “….

ലീന അവളെനോക്കി ചെറുതായൊന്നു പുഞ്ചിരിക്കാൻ ശ്രെമിച്ചു….

“അപ്പൊ ഇനി നിന്റെ മുറി വീണ്ടും നിന്റേതുമാത്രമാകാൻ പോവുകയാണ്… “…
ആർഷ ലീനയെനോക്കി പറഞ്ഞു ….
ലീനയതിന് മറുപടിയൊന്നും കൊടുത്തില്ല….

കുറച്ചുനേരംകൂടി അങ്ങനെയിരുന്നതിനുശേഷം ആർഷ പതിയെ
അവൾ ഇരുന്നിടത്തുനിന്നുമെഴുനേറ്റു…
കൂടെ ലീനയും….

അവൾ ഒരിക്കൽകൂടി തന്റെ കൈകൾകൊണ്ടു ലീനയുടെ നെറ്റിത്തടത്തിൽ പിടിച്ചു….. ആദ്യമുണ്ടായിരുന്ന ആ തണുപ്പ് ഇപ്പോഴും ആർഷയുടെ കൈകൾക്കുണ്ടായിരുന്നു….

“പോട്ടെ….. “… ആർഷ ചെറുചിരിയോടെ ലീനയെനോക്കി പറഞ്ഞു….

“മം….. “…. മറുപടിയായി ലീനയൊന്നു മൂളിയതെയുള്ളൂ ….

“ഇങ്ങനെയാണോ നീയെന്നെ യാത്രയാകുന്നത്.. “…. പരിഭവത്തോടെ ആർഷ അവളോട്‌ ചോദിച്ചു……

“നീ സന്തോഷത്തോടെ പോകൂ… ഞാൻ ഓക്കേയാണ്…. “….. മനസ്സിലെ ദുഃഖം മറച്ചു ലീന ചിരിച്ചുകൊണ്ട്
ആർഷയെനോക്കി പറഞ്ഞു….

“ബൈ ലീന…. “… ആർഷ അവസാനമായി പറഞ്ഞു…

“ബൈ….. “…. ……
*******************************************
കടലിലേക്കിറങ്ങിപോകുന്ന ആർഷയെ ലീന ഒരുനിമിഷം നിർവികാരതയോടെ നോക്കിനിന്നു….
സൂര്യനസ്തമിച്ചതിനോടൊപ്പം ആർഷയും ഈ ലോകത്തുനിന്നും എന്നെന്നേക്കുമായി അസ്തമിച്ചു… സൂര്യനിന്നിയുമുദിക്കും….
പക്ഷേ ആർഷ……..

അവൾ പൂർണമായും ലീനയുടെ കണ്ണുകളിൽനിന്നും മറഞ്ഞുകഴിഞ്ഞിരിക്കുന്നു …
ഇത്രയുംനേരം മനസിലടക്കിവെച്ചിരുന്ന ലീനയുടെ സങ്കടം പതിയെ പതിയെ പുറത്തുവരാൻ തുടങ്ങിയിരുന്നു…
കണ്ണിലിരുട്ടുകയറുന്നത് പോലെ അവൾക്കു തോന്നി…
ഈ നിമിഷത്തെ വേദന താൻ എങ്ങനെ മറികടക്കുമെന്ന് അവൾക്കറിയില്ലായിരുന്നു……..
നിശ്ചലയായി കടലിന്റെ വിദൂരതയിലേക്കുനോക്കി
അവളങ്ങനെനിന്നു….
തന്റെയും ആർഷയുടെയും ഒരുമിച്ചുള്ള നിമിഷങ്ങളായിരുന്നു അപ്പോഴവളുടെ മനസ്സിൽ…

ഇന്നേരമായപ്പോഴേക്കും നിതിൻ കടലിലെ ഉല്ലാസങ്ങളെല്ലാം മതിയാക്കി
തിരിച്ചുവന്നിരുന്നു…

“സോറി ലീന… നീ ബോറടിച്ചോ… “….
അവൻ അവളെനോക്കി ചോദിച്ചു…

പക്ഷേ അവൻ സംസാരിച്ചതെന്നും ലീന ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല…
അവൾ കടലിലേക്ക് തന്നെ നോക്കിനിൽക്കുകയായിരുന്നു…

“ലീനാ “…
അവനവളെ തട്ടിവിളിച്ചു…

“ആ… “… ചെറിയ ഞെട്ടലോടെ ലീനയവനെ നോക്കി….

“ലീനയെന്താ ആദ്യമായിട്ടാണോ സൂര്യാസ്തമനം കാണുന്നത്”…. അവൻ ചെറുചിരിയോടെ ചോദിച്ചു…

“അല്ല….. “…. അവൾ പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു..

“എന്താ ലീനാ… എന്താ നിനക്കൊരു വല്ലായ്മപോലെ… എന്തെങ്കിലും പ്രശ്നമുണ്ടോ…”
അവളുടെ മുഖംകണ്ടപ്പോൾ നിതിനങ്ങനെ തോന്നി….

“ഏയ്യ്… എനിക്ക് പ്രശ്നമൊന്നുമില്ല… നിതിന് വെറുതെ തോന്നിയതായിരിക്കും…”..
അവൾ മുഖത്തെ ദുഃഖംമറച്ചുകൊണ്ട് ചിരിക്കാൻ ശ്രമിച്ചു…

“എന്നിക്ക് തോന്നിയതാണോ … “… നിതിൻ സംശയത്തോടെ ചോദിച്ചു

“അതെ…. “…

“എന്നാൽ ശെരി……….
സമയം കുറയെയായി… നമുക്ക് തിരിച്ചുപോയാലോ….”…
നിതിനവളോട്‌ ചോദിച്ചു…

“ആ… പോകാം… “…

ഇത്രയുംപറഞ്ഞ് അവൾ വീണ്ടും കടലിലേക്കുതന്നെ നോക്കിനിന്നു…

തിരിച്ചു ഹോസ്റ്റലിൽ
പോകുന്നകാര്യത്തെപ്പറ്റി ഓർത്തപ്പോൾ അവൾക്കെന്തോ ……

“ഹലോ… ഇതെന്താ പോകാമെന്ന് പറഞ്ഞിട്ട് വീണ്ടും കടലുനോക്കി നിൽക്കുകയാണോ.. “….. അവൻ ചിരിച്ചുകൊണ്ട് ലീനയോടു ചോദിച്ചു…

ലീന ഒരുനിമിഷം അവനെനോക്കി… അവളുടെ കണ്ണുകൾ ഇപ്പോൾ പെയ്യുമെന്ന അവസ്ഥയിലായിരുന്നു…

“എന്തുപറ്റി ലീന… നിന്റെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു…. എന്തുപറ്റി… “…. അമ്പരപ്പോടെ നിതിനിത്രയും പറഞ്ഞുതീർന്നതും തന്റെ വിഷമം നിയന്ത്രിക്കാനാവാതെ
ഒരാശ്വാസത്തിനെന്നോണം ലീന അവനെ കെട്ടിപിടിച്ചു…

എന്താണ് ഇപ്പോൾ സംഭവിച്ചതെന്ന് മനസ്സിലാകാതെ അവനും ഒരുനിമിഷം അന്തിച്ചുനിന്നു…

ഇത്രേയുംനേരം പുറത്തുവരാതെ നോക്കിയ തന്റെ സങ്കടം ഇത്തവണ ലീനയ്ക്കു
പിടിച്ചുവെക്കാൻ കഴിഞ്ഞില്ല….
അവളുടെ കണ്ണുകൾനിറഞ്ഞൊഴുകി..

ലീനയ്ക്കെന്തോ കാര്യമായ വിഷമമുണ്ടെന്ന് ഈ നേരംകൊണ്ടുതന്നെ അവനു മനസ്സിലായിരുന്നു…. അവൻ കുടുതലൊന്നുമവളോട് ചോദിച്ചില്ല… ലീന തന്റെ വിഷമം പൂർണ്ണമായും കരഞ്ഞു തീർക്കട്ടെയെന്ന് അവനും വിചാരിച്ചു…
അവളെ സമാധാനിപ്പിക്കാനെന്നോണം അവനുമവളെ ചേർത്തുപിടിച്ചു…..
******************************************

കുറേയേനേരം കരഞ്ഞതിന്റെ ആശ്വാസം പോലെ അവൾ പതിയെ അവനിൽനിന്നും അടർന്നുമാറി…

“ലീനാ…. നീ ഓക്കെയാണോ… “…

“അതെ……. “…. ഒരു ചെറുചിരിയോടെ കണ്ണുകൾ തുടച്ചുകൊണ്ടവൾ പറഞ്ഞു…

“എന്നാൽ ഇനി നമുക്ക് പോകാം… “….അവനും ചെറുചിരിയോടെ ചോദിച്ചു….

“മം… പോകാം… “…

ഇത്രയുംപറഞ്ഞ് രണ്ടുപേരും
കടലിനടുത്തുനിന്നുംതിരിച്ചുനടന്നു… തിരിഞ്ഞുനടക്കുമ്പോൾ ഒരിക്കൽപോലും ലീന കടലിലേക്ക് വീണ്ടും തിരിഞ്ഞുനോക്കിയില്ല…

“നിതിനു കടൽ വല്യ ഇഷ്ടമാണല്ലേ…. “… തിരിച്ചുപോകുന്ന വഴിക്ക് അവളവനോട് ചോദിച്ചു….

“പിന്നെ… വല്യ ഇഷ്ടമാണ്…. ലീനയ്ക്കോ… “…

“എനിക്കും “…

“എന്നിട്ടാണോ ഞാൻ വിളിച്ചിട്ടു
കൂടെയിറങ്ങാത്തത്….. .. “….

” അടുത്തതവണയാകട്ടെ…. ഇറങ്ങി കളയാം…”… ഒരു ചെറുചിരിയോടെ അവൾ അവനോട് പറഞ്ഞു…
ലീന പറഞ്ഞതുകേട്ടു സന്തോഷത്തോടെ നിതിനവളെ നോക്കി…
******************************************
തിരിച്ച് ഹോസ്റ്റലിലേക്ക് കയറുന്ന സമയം ലീനയുടെ മനസ്സ് വീണ്ടും ആർഷയെ തേടിപ്പോയി…
പക്ഷേ തന്റെ വിഷമങ്ങളെ നിയന്ത്രിക്കാൻ ഇന്നേരം ലീനയ്ക്കു കഴിയുന്നുണ്ടായിരുന്നു…. ആർഷയെ ഓർക്കുമ്പോഴെല്ലാം ഒരു
ചെറുപുഞ്ചിരിയോടെ അവളെയോർക്കാൻ ലീന പതിയെ മനസിനെ പഠിപ്പിച്ചു തുടങ്ങിയിരുന്നു….

അങ്ങനെ പുഞ്ചിരിയോടെ മുറിയിലേക്ക് പോകുന്ന സമയത്താണ് ലീനയെ ആരോ പുറകിൽനിന്നും വിളിച്ചത്…
അവൾ വേഗം ശബ്ദംകേട്ട ഭാഗത്തേക്ക് തിരിഞ്ഞുനോക്കി…ഹോസ്റ്റൽ മേട്രനായിരുന്നുവത്….
“ലീനാ… “… അവർ തന്റെ മുറിയിൽനിന്നും ലീനയുടെ അടുത്തേക്ക് വന്നു…

“എന്താ മേട്രൻ “….

“സോറി ലീനാ… ലീന മുറിയുടെ കൊളുത്തു ശരിയാക്കണമെന്ന് പറഞ്ഞിരുന്നില്ലേ.. ഓഫീസ് വർക്കിന്റെയും വീട്ടിലെ ചില പ്രശ്നങ്ങളുടെയും ടെൻഷൻ കാരണം ഞാനാ കാര്യം മറന്നിരുന്നു…..”….

“ഓ… അതാണോ… അതുസാരമില്ല മേട്രൻ… “…

” നാളെത്തന്നെ അതുനേരെയാക്കാൻ ആളുവരും… ഞാൻ പറഞ്ഞിട്ടുണ്ട്… ലീന നാളെ മുറിയിലുണ്ടാവില്ലേ…. അതോ പുറത്തുവല്ലതും പോകുന്നുണ്ടോ….”…

“ഇല്ല.. ഞാൻ മുറിയിൽകാണും… “…

“എന്നാ ശെരി…. പിന്നെ ഒരിക്കൽകൂടി സോറി ലീനാ… “…

“ഇറ്റ്സ് ഓക്കേ മേട്രൻ…. “… ലീന ചെറു ചിരിയോടെ പറഞ്ഞു….

ആ സംസാരമവിടെനിർത്തി അവൾ വീണ്ടും തന്റെ മുറിയിലേക്ക് നടന്നു….

അവിടെയവളുടെ പഴയജീവിതം സന്തോഷത്തോടെ അവൾക്കായി വീണ്ടും കാത്തിരിക്കുന്നുണ്ടായിരുന്നു….
അവൾക്കുമാത്രമായ്….

അവസാനിച്ചു……

(നമ്മുടെ ലീനയുടെ അതിഥി ഇവിടെ അവസാനിക്കുകയാണ്…. ഇഷ്ടമായാലും ഇഷ്ടപ്പെട്ടില്ലെങ്കിലും അഭിപ്രായങ്ങൾ രേഖപെടുത്തണേ…. ഒരു വരിയില്ലെകിലും…..അപ്പൊ ഇനി അടുത്ത കഥയുമായി പിന്നീട് കാണാം….. വായനക്കും പ്രോത്സാഹനത്തിനും നന്ദി… ബൈ…. 😘😘😘😘😘)….