രചന – ആതിര
ഇപ്പോഴും ഗീതു സിദ്ധുവിന്റെ നെഞ്ചോരം ചാഞ്ഞ് നിൽക്കുകയാണ്..
“ഗീതു..”
“അറിയണ്ടേ നിനക്ക്..?”
“വേണം സിദ്ധുവേട്ടാ…”
“അന്നുണ്ടല്ലോ..ഞാൻ നിന്നോട് വന്ന് മാപ്പ് പറഞ്ഞ ദിവസം..നീ ഉടനെയൊന്നും ക്ഷമിക്കില്ലെന്ന് എനിക്കുറപ്പായിരുന്നു.. എങ്കിലും അതികം വൈകില്ലന്ന് ഞാൻ ഓർത്തു..പക്ഷേ നീ പറഞ്ഞപോലെ സിമ്പതിയോ കുറ്റബോധത്താലോ അല്ല ഞാൻ നിന്നെ ജീവിതത്തിലേക്ക് തിരിച്ച് വിളിച്ചത്..
ഒരുപാട് ഇഷ്ടം തോന്നിയകൊണ്ടാ..
നിന്നെ മറക്കാനാകാത്ത വിധം നീയെന്റെ ഉള്ളിൽ കേറിയകൊണ്ടാ..
ശരിക്കും നിന്നെ ഞാൻ പ്രണയിച്ചു തുടങ്ങിയിരുന്നു ഗീതു..അന്ന് എല്ലാം ഉപേക്ഷിച്ച് നീ പോയില്ലേ..ഒരു പിൻവിളി പോലും വിളിക്കാത്ത എന്നോട് തന്നെ എനിക്ക് പുച്ഛം തോന്നിയിരുന്നു..
ആകെ ഒരൊറ്റപ്പെടൽ..മനസ്സ് പല തവണ ചോദിച്ചു നീ ചെയ്ത തെറ്റെന്താന്ന്..കാവ്യ എന്നോട് വന്ന് എല്ലാം പറയുന്നതിന് മുന്നേ എനിക്ക് ഉത്തരം കിട്ടിയിരുന്നു..കാരണം ഞാൻ അറിയുന്ന ഗീതു പാവമായിരുന്നു..നീ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് അവസാനം എനിക്കുത്തരം കിട്ടി..അതിനു പുറകിൽ ചികയാൻ തോന്നിയില്ല..
ന്റെ മനസ്സിൽ നെയ്തു കൂട്ടിയ സങ്കല്പംകളെല്ലാം നിന്റെ കണ്ണീരുമുന്നിൽ ചാമ്പലായി..അതൊക്കെ വെറും മിഥ്യാ ധാരണയാണെന്ന് എനിക്ക് ബോധ്യമായി..പതിയെ പതിയെ നീ മാത്രമായി എന്റെ മനസ്സിൽ..
കണ്ണടച്ചാൽ നീ ..കണ്ണുതുറന്നാൽ നീ..അപ്പോഴൊക്കെ നിന്നെക്കാൾ ഭംഗിയുള്ള മറ്റൊരുവൾ ഈ ലോകത്തില്ലെന്ന് തോന്നി..അത്രയും പ്രണയത്തോടെ ഓടി വന്നതാ നിൻറെടുത്ത്..പക്ഷേ നിന്റെ മനസ്സിൽ എനിക്കൊരു സ്ഥാനവും ഇല്ലെന്നും ഇനി ഞാനുമായി ഒരു ജീവിതം ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞില്ലേ നീ എന്റെചങ്ക് പിടിഞ്ഞുപോയി..നീ അനുഭവിച്ച വേദനയ്ക്ക് മുൻപിൽ അതൊന്നും ആകില്ലന്നറിയാം..അവിടുന്ന് നേരെ വന്ന് അമ്മയെ കെട്ടിപ്പിടിച്ച് കരയുമ്പോൾ അറിയിലായിരുന്നു ഇനി എന്ത് ചെയ്യുമെന്ന്..
അപ്പോഴൊക്കെ ആനന്ദ് ഒരു നല്ല കൂട്ടുകാരനെ പോലെ എന്റെ കൂടെയുണ്ടായിരുന്നു.എന്തൊക്കെ പറഞ്ഞ് ഞാനവനെ അധിക്ഷേപിച്ചിട്ടുണ്ട്…അതൊക്കെ മറന്ന് എന്റൊപ്പം നിന്നു..കാവ്യയുടെ നിശ്ചയത്തിന് വരുമ്പോൾ നിന്നെ ഇനി വിടില്ലാന്ന് ഉറപ്പിച്ചതാ..പക്ഷേ അവിടേം നീ എന്നെ തോൽപ്പിച്ചു..
വന്നില്ല..അമ്മുവിന്റെ ഐഡിയ ആയിരുന്നു വൈഗയുമായുള്ള എന്റെ കല്യാണം.. എന്തൊക്കെയായാലും നീ ഓടി വരുമെന്ന് കരുതി..വന്നില്ല..ഒരിക്കൽ പോലും ആരോടും എന്നെ കുറിച്ച് തിരക്കിയില്ല..വിദു മോനെ കാണാൻ പോലും എന്നേപ്പേടിച്ച് വന്നില്ല..
അപ്പോഴൊക്കെ നിന്നെയോർത്ത് ന്റെ ഹൃദയം പിടിഞ്ഞത് നീ കണ്ടില്ല..നിന്നെ കാണാൻ എത്ര തവണ ഞാൻ തൃശൂർക്ക് വന്നിട്ടുണ്ടന്നോ..
അകലത്ത് നിന്ന് കണ്ടിട്ട് പോകും.
നിന്റെ നെറുകിൽ തെളിമയോടെ തൊട്ടിരുന്ന കുങ്കുമം ഒന്നുമതിയായിരുന്നു നീ എന്നെ മറന്നില്ലെന്ന് ഉറപ്പിക്കാൻ..
കാവ്യയുടെ കല്യാണത്തിന് ഒരുപക്ഷേ അവളെക്കാൾ കൂടുതൽ സന്തോഷിച്ചത് ഞാനായിരുന്നു..നീ വരുമെന്നോർത്ത്..ന്റെ ഗീതു നിന്നെ അവിടെ കണ്ടപ്പോൾ ഓടി വന്ന് കെട്ടിപ്പിടിക്കാൻ,തിരിച്ചുവിടാതെ ഇങ്ങനെ പൊതിഞ്ഞുപിടിക്കാൻ ന്റെ
മനസ്സും ശരീരവും കൊതിക്കുവായിരുന്നു.. എവിടെ,, പെണ്ണിന് ആലുവ മണപ്പുറത്ത് വെച്ച്കണ്ട പരിചയംപോലും ഇല്ല..
നിന്റെ അപ്പച്ചി ആദ്യം ഒന്നും സമ്മതിച്ചില്ല..പിന്നെ കയ്യും കാലും പിടിച്ചപ്പോഴാ അങ്ങനെയൊക്കെ നിന്റെ മുന്നിൽ പെരുമാറിയത്..
വൈഗയുടെ മുന്നിൽ നീ പതറുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു..ന്റെ കുഞ്ഞുങ്ങളാണ് ആ വയറ്റിൽ എന്ന് നീ തെറ്റിദ്ധരിച്ചപ്പോൾ നിന്റെ മുഖഭാവം എന്നേമറക്കാൻ നിനക്ക് കഴിയില്ലെന്ന് നീപോലും അറിയാതെ വിളിച്ചു പറയുന്നുണ്ടായിരുന്നു..
നിന്നെ ചുറ്റിപറ്റി ഞാൻ നടന്നെങ്കിലും
ഒരുതരത്തിലും നീയെനിക്ക് പിടിതന്നില്ല..അവസാനം നാളെ തിരിച്ചു പോകുവാന്ന് അറിഞ്ഞപ്പോൾ അമ്മേവിട്ട്
നിന്നെ കൂട്ടിക്കൊണ്ടവന്നത് നിന്നോട് എല്ലാം തുറന്ന് പറയാനായിരുന്നു..സിറിളിനേം വിളിച്ചു വരുത്തി..ഇപ്പൊ എല്ലാം മനസ്സിലായില്ലേ..ഇനിയെങ്കിലും എന്നെ വിട്ടുപോകില്ലെന്ന് പറ പെണ്ണേ..എന്നെ ഇഷ്ടമാണെന്ന് പറയെടി പ്ളീസ്..”
“സിദ്ധുവേട്ടാ..എനിക്കെങ്ങും പോകണ്ട..സിദ്ധുവേട്ടനെ വിട്ട് ഞാനിനി എങ്ങും പോകില്ല..എനിക്ക് കണ്ട് മതിയായില്ല..സ്നേഹിച്ച് കൊതിതീർന്നില്ല..ഇത്രയും നാൾ സിദ്ധുവേട്ടനെ ഓർക്കാത്ത ഒരു ദിവസം പോലുമെനിക്കില്ലായിരുന്നു.
സിദ്ധുവേട്ടൻ വൈഗേച്ചിയെ കല്യാണം കഴിക്കുന്നു എന്നറിഞ്ഞ നിമിഷം അതു സത്യമാകരുതെന്ന് ഞാൻ എന്ത് പ്രാർത്ഥിച്ചിരുന്നെന്നോ..അമ്മു കല്യാണം കഴിഞ്ഞെന്ന് പറഞ്ഞപ്പോൾ ചങ്ക് പൊട്ടിപോകുന്ന പോലാ തോന്നിയത്..ഊണും ഉറക്കവുമില്ലാതെ രണ്ടു ദിവസമാ കഴിഞ്ഞത്..സ്വയം നഷ്‌ടപ്പെടുത്തിയെന്ന കുറ്റബോധം എന്നേ ഡിപ്രെഷനിലേക്ക് വരെ കൊണ്ടെത്തിച്ചു..പിന്നെ അവിടടുത്തട്ടുള്ള ഓർഫനേജിലേക്കുള്ള പോക്കാണ് മനസ്സിനെ പതിയെ പതിയെ പഴയ നിലയിലേക്ക് കൊണ്ടുവന്നത്..
തിരിച്ചു വരാൻ ധൈര്യമില്ലാരുന്നു എനിക്ക്..നിങ്ങളെ രണ്ടാളേം ഒന്നിച്ച് കാണാനും മാത്രം ചങ്കുറപ്പിയില്ലായിരുന്നു.എങ്കിലും സത്യത്തെ അംഗീകരിച്ച് സിദ്ധുവേട്ടൻ വൈഗേച്ചിക്ക് മാത്രം അവകാശപ്പട്ടതാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കണായിരുന്നു..
അതിനു വേണ്ടിയാ വന്നത്..പക്ഷേ സിദ്ധുവേട്ടനെ കണ്ട നിമിഷം വീണ്ടും ആഗ്രഹിച്ചു പോയി..എനിക്ക് എന്നെക്കാളും ഇഷ്ടം ന്റെ സിദ്ധുവേട്ടനെയല്ലേ..ഗീതുന്റെ ജീവനല്ലേ..അയാൾ മറ്റൊരു പെണ്ണുമായി ചേർന്ന് നിൽക്കുന്ന കാണാൻ കഴിക്കുവോ എനിക്ക്..”
അവൾ മുഖമുയർത്തി സിദ്ധുവിനെ നോക്കി..ആ കണ്ണുകളിൽ മാത്രം നോക്കി തന്റെ പ്രണയത്തെ അവനിലേക്കൊഴിലുക്കി…
“എന്നെ ശരിക്കും ഇഷ്ടാണോ സിദ്ധുവേട്ടാ..?നാളെ ഞാൻ യോജിക്കില്ലെന്ന് തോന്നിയാൽ എനിക്ക് സഹിക്കാൻ പറ്റില്ല..
ചത്തുപോകും..മോഹിപ്പിച്ചിട്ട് ഇനിയും സങ്കടപ്പെടുത്തല്ലേ എന്നെ..”
അവൻ അവളുടെ മുഖം കോരിയെടുത്തു..
“ഇപ്പൊ ഈ ലോകത്ത് ഏറ്റോം ഇഷ്ടം നിന്നെയാ..നീ എങ്ങനെയാണോ അങ്ങനെതന്നെ സ്നേഹിക്കാനാ എനിക്കിഷ്ടം..
ഒന്നിനുവേണ്ടിയും നിന്നെ ഞാനിനി നഷ്ടപ്പെടുത്തില്ല ഗീതു..
കരയപ്പിച്ചതിനൊക്കെ ആയിരം ഇരട്ടിയായി സ്നേഹിക്കണം എനിക്ക്..എന്നാലും ന്റെ പെണ്ണേ നിന്റെ വായിന്ന് എന്നോട് ഇത്രയും ഇഷ്ടമുണ്ടെന്ന് കേൾക്കുമെന്ന് ഞാൻ ഓർത്തില്ല കെട്ടോ..
മിണ്ടാപ്പൂച്ചയ്ക്കും റൊമാൻസ് വന്നു തുടങ്ങിയല്ലേ..”
അവന്റെ കണ്ണുകളെ നേരിടാനാകാതെ ഗീതു കണ്ണുകൾ പൂട്ടി..അവന്റെ കണ്ണുകൾ ആ മുഖത്ത് ഓടിനടന്നു..കൂമ്പിയടഞ്ഞ മിഴികളും കുഞ്ഞിചുണ്ടുകളും മതിവരാതെ നോക്കി..
വിയർപ്പിനാൽ കുതിർന്ന നെറ്റിത്തടം സിന്ദൂരചുവപ്പണിഞ്ഞിരുന്നു..
ആ നെറ്റിതടത്തിലേക്ക് ചുണ്ടുകൾ ചേർക്കുമ്പോൾ അവനിൽ നിറഞ്ഞുനിന്നത് പ്രണയമായിരുന്നു..
അവളും പ്രണയപൂർവം ആ സമ്മാനം സ്വീകരിച്ചു..ഒരു നനുത്ത കുളിര് ആ മേനിയിൽ ഒഴുകിയെത്തി..കൺപോളകളിൽ ചുംബനച്ചൂട് അറിഞ്ഞതും സിദ്ധുവിന്റെ മേലുള്ള അവളുടെ പിടി മുറുകി..അവിടെ നിന്നും ഇരുകവിളും മൂക്കിൻതുമ്പും കടന്ന് താഴേക്ക് ചുണ്ടുകൾ നീങ്ങിയതും ഗീതു വിറച്ചുപോയി..കഴുത്തിടുക്കിൽ നിശ്വാസം പതിഞ്ഞ ശ്വാസത്തിൽ ഗീതു പൊള്ളി പിടഞ്ഞുപോയി..
ഹൃദയത്തെ അടക്കി നിർത്തതാൻ കഴിയാത്ത വിധം ഇരു ഹൃദയങ്ങളും ഒന്നായി മിടിച്ചുകൊണ്ടിരുന്നു..
“ഖോ..ഖോ..”
ചുണ്ടുകളാൽ അവിടെ പ്രണയം മുദ്രണം ചാർത്താനൊരുങ്ങവേ ആരുടെയോ ചുമകേട്ട് രണ്ടുപേരും ഞെട്ടി മാറി..
വാതിലിൽ നിൽക്കുന്ന കാവ്യയെയും വിവേകിനെയും കണ്ടതും ഗീതുവിന് ആകെയൊരു ചമ്മലും വെപ്രാളവും പരവേശവും തോന്നി..
“ചമ്മണ്ട ചമ്മണ്ട..ഇത്രോം നേരം പോകാന്ന് ബഹളം വെച്ച പെണ്ണാ വിവി…ഇനി ഗീതു തിരിച്ച് വരുവെന്ന് തോന്നുന്നില്ല..”
“അയ്യോ ..ഞാൻ വരുവാ ചേച്ചി..”
“ഞങ്ങൾ താഴെക്കിറങ്ങുവാ..വാ വിവി..നമ്മേടെ കല്യാണം തന്നല്ലേ കഴിഞ്ഞതെന്നൊരു സംശയം..
കിട്ടാനുള്ളതോ കൊടുക്കാനുള്ളതോ ഒക്കെ കൊടുത്തിട്ട് താഴേക്ക് വന്നേക്ക്..”
അതും പറഞ്ഞ് കാവ്യ വിവേകിനൊപ്പം താഴേക്ക് പോയി..
സിദ്ധുവിന്റെ ഇങ്ങനെയൊരു ഭാവം ആദ്യമായി കാണുന്നത് കൊണ്ടാണോയെന്തോ ഗീതുവിന് അവനെ നോക്കാൻ നാണം തോന്നി..
“പോവാണേ..”
“പോണോ..??”
“ഞാനൂടി വരട്ടെ..”
“ഹമ്മ്..”
രണ്ടുപേരും കൂടി താഴേക്ക് ചെന്നു..അവളുടെ വിരലുകൾ തന്റേതുമായി ചേർത്തുകൊണ്ട് സിദ്ധു സ്റ്റെപ്പുകൾ ഇറങ്ങി..
താഴേ ദേവിയും വിവേകും കാവ്യയും വൈഗയും സിറിളും ഒക്കെ ഉണ്ടായിരുന്നു..അവരെ കണ്ടതും ഗീതു അവന്റെ വിരലുകൾ വിടുവിക്കാൻ ആവുന്ന ശ്രമിച്ചു..
മുറുക്കം കൂടിയതല്ലാതെ അവൻ അയച്ചില്ല.. രണ്ടുപേരും ചേർന്ന് വരുന്നത് കണ്ട് ദേവി നോക്കി നിന്നുപോയി..പരസ്പ്പരം കോർത്ത വിരലുകൾ കണ്ടതും നേര്യതിന്റെ തുമ്പാലെ നിറഞ്ഞ കണ്ണുകൾ തുടച്ചു..തന്റെ പ്രാർത്ഥന സഫലമായ സന്തോഷമായിരുന്നു അവർക്ക്..
എല്ലാരോടും യാത്ര പറഞ്ഞ് കാവ്യയും വിവേകും ഗീതുവും പടിയിറങ്ങി..
പോട്ടെയെന്ന് കണ്ണുകൾ കൊണ്ട് ഗീതു സിദ്ധുവിനോട് ചോദിച്ചു..
“അമ്മേ ആ ടോർച്ചിങ്ങേടുത്തേ ഞാൻ ഇവരെ അവിടെ വരെ കൊണ്ടവിട്ടിട്ട് വരാം..”(സിദ്ധു)
“ഓഹ് വേണ്ടളിയാ..ഞങ്ങടെ കയ്യിലും ടോർച്ചുണ്ട്..”വിവേക് ചിരി കടിച്ച് പിടിച്ച് പറഞ്ഞു..
“രാത്രിയായില്ലേ..വഴിയൊക്കെ ഇരുട്ടാ..അളിയന് നേരെ ചൊവ്വെ വഴിപോലും അറിയില്ല..ഞാൻ കൊണ്ടാക്കാന്നേ..”
“എനിക്കറോയില്ലേൽ എന്നാ ഇവർക്ക് രണ്ടുപേർക്കും അറിയാല്ലോ..”
“ഇവിടെ വന്നവരെ അവിടെ കൊണ്ട് വിടുന്നതല്ലേ അതിന്റെയൊരു മര്യാദ..എന്നാ പറഞ്ഞാലും ഞാൻ കൊണ്ട് വിടും..”
“ഉവ്വേ ഉവ്വേ..അളിയന്റെ ചാട്ടം എങ്ങോട്ടാനൊക്കെ മനസ്സിലാവുന്നുണ്ട്..ആ നടക്കട്ടെ നടക്കട്ടെ..”
അവസാനം സിദ്ധു അവർക്കൊപ്പം ശങ്കരമംഗലത്തേക്ക് തിരിച്ചു..
മുന്നിൽ വിവേകിനും കാവ്യയ്ക്കുമൊപ്പം നടന്ന ഗീതുവിനെ പുറകോട്ട് വലിച്ചവൻ ഒപ്പം നടത്തി..
ഇതൊക്കെ അറിഞ്ഞ് ചിരിയോടെ കാവ്യയും വിവേകും അവരുടേതായ ലോകത്ത് നടന്നു..
ശങ്കരമംഗലത്തെത്താറായതും സിദ്ധു ഗീതുവിനെ പിടിച്ച് നിർത്തി..
“നിങ്ങൾ അകത്തേക്ക് നടന്നോ..ഞാനെ ഇവളോട് ഒരു കാര്യം പറഞ്ഞിട്ട് വിട്ടേക്കാം..”
വിവേകിനോടും കാവ്യയോടും ഗീതുവിനെ നോക്കിയവൻ പറഞ്ഞു..
“കൊച്ചിന് അംഗഭംഗോം മാനഹാനീം ഒന്നും സംഭവിക്കാതെ അങ്ങ് എത്തിച്ചേക്കണേ..”
അവനെ ഒന്നാക്കി പറഞ്ഞിട്ട് വിവേക് കാവ്യയുമായി അകത്തേക്ക് നടന്നു..
“ശ്ശേ.. മനുഷ്യനെ നാണം കെടുത്തി.. അവരെന്ത് വിചാരിച്ച് കാണും..”(ഗീതു)
“അവരെന്ത് വിചാരിച്ചാലും എനിക്കൊന്നും ഇല്ല..ആ ഇനി വിചാരിച്ച സ്ഥിതിക്ക് മുറിയിൽ വെച്ച് തരാൻ പറ്റാഞ്ഞത് ചൂടോടെ അങ്ങ് തരട്ടെ..”
അതും പറഞ്ഞവൻ ഗീതുവിനെ വലിച്ചെടുപ്പിച്ചതും അവള് കിടന്ന് ഞെരുപിരി കൊണ്ടു…
“അടങ്ങി നിക്ക് പെണ്ണേ..”
“സിദ്ധുവേട്ടാ..ചിറ്റേം കൊച്ചച്ചനും ഒക്കെ അകത്തുണ്ട്..”
“അതിന് നീയെന്തിനാ പേടിക്കുന്നേ..
നമ്മൾ ഭാര്യേം ഭർത്താവും അല്ലേ.. അല്ലാണ്ട് വീട്ടുകാരറിയാതെ പ്രേമിച്ച് നടക്കുന്ന കാമുകികാമുകന്മാരല്ലല്ലോ..
നിനക്ക് നാളെയൊരു സർപ്രൈസുണ്ട് കെട്ടോ..കാവ്യ പറയും..”
“എന്താത്..?”
“അതൊക്കെ നാളെ…
നിർബന്ധമാണേൽ വേറൊരു സമ്മാനം തരാം..ഇങ്ങ് ചേർന്ന് നിലക്ക്..”
“ഒന്നു പോ സിദ്ധുവേട്ടാ..”
അവനെ പിടിച്ച് പുറകോട്ട് തള്ളി അവൾ മുന്നോട്ട് ഓടി..
“ഓടിക്കോ ..നിന്നെ എന്റെ കയ്യിൽ കിട്ടും.. ”
ചിരിച്ചുകൊണ്ട് സിദ്ധു പറഞ്ഞു..
വാതിക്കൽ എത്തിയതും അവൾ തിരിഞ്ഞുനോക്കി.. അവളെ നോക്കി അവനപ്പോഴും അവിടെ നിന്നിരുന്നു..
ഗീതു അകത്തേക്ക് കയറിയതും സിദ്ധു തിരിഞ്ഞുനടന്നു..
അകത്തേക്ക് ചിരിച്ചുകൊണ്ട് വരുന്ന ഗീതുവിനെ കണ്ടതും സുമിത്രയുടെ ഉള്ളം നിറഞ്ഞു..
ഇതിനോടകം തന്നെ കാവ്യ അവരോട് എല്ലാം പറഞ്ഞിരുന്നു..
ഗീതു ചെന്നപാടെ അമ്മുവിനെ വിളിച്ചു കാര്യമൊക്കെ പറഞ്ഞു..
അഭിരാമിയെ വിളിക്കണമെന്ന് വിചാരിച്ചെങ്കിലും ഇപ്പോൾ ഉറങ്ങിക്കാനുമെന്നോർത്ത് ഫോൺ വിളിച്ചില്ല..
അന്ന് ഉറങ്ങാൻ കിടന്നപ്പോൾ അവൾക്ക് ഉള്ളം നിറയെ സന്തോഷമായിരുന്നു..തിരിച്ചു കിട്ടിയ പ്രണയത്തിന് ദൈവത്തോട് നന്ദിപറഞ്ഞു..തന്നിൽ ഇപ്പോഴും സിദ്ധുവിന്റെ ഗന്ധം തങ്ങിനില്കുന്നത്പോലെ അവൾക്ക് തോന്നി..റൂമിൽ നടന്നതൊക്കെ ഓർത്തതും അവൾക്ക് നാണം വന്നു..നാളത്തേ സർപ്രൈസ് എന്തായിരിക്കുമെന്ന് ചിന്തിച്ചെങ്കിലും ഒരൂഹവും കിട്ടിയില്ല..
എന്തായാലും സന്തോഷം തരുന്നതായിരുക്കുമെന്ന് അവൾക്കറിയാം..തന്റെ പ്രാണനെ മാത്രം സ്വപ്നം കണ്ട് അവൾ നിദ്രയെ പുൽകി..
സിദ്ധുവിന്റെ മനസ്സിലും അവന്റെ ഗീതുവായിരുന്നു..ഒരിക്കൽക്കൂടി നഷ്‌ടപ്പെടുത്തില്ലെന്ന് ഉറപ്പിച്ചു കൊണ്ട് നാളത്തെ സന്തോഷത്തെയോർത്ത് അവനും ഉറക്കത്തിലേക്ക് വഴുതി വീണു…
(തുടരും)
…

by