രചന – കൽക്കി
ഒരു നിമിഷത്തെ നിശബ്ദത വേണ്ടി വന്നു ആര്യന് ഗൗതമൻ പറഞ്ഞതിന്റെ പൊരുൾ മനസിലാക്കി എടുക്കാൻ.
“കണ്ണാ…. നീ ഇത്…. എന്തൊക്കെയാ….”
“സത്യമാണ്. അറിഞ്ഞിട്ട് കാലങ്ങൾ ഒന്നും ആയിട്ടില്ല. എന്നാൽ വർഷങ്ങൾ ആയി ഇതറിയുന്ന ഒരാൾ ഉണ്ട് ഈ വീട്ടിൽ.”
“ആര്…. ” സംശയം കൂടുതൽ കരുത്താർജിചിച്ചപ്പോൾ ആര്യൻ ചോദിച്ചു.
“അച്ഛൻ…”
“ദേവച്ചനോ….. എനിക്ക് ഒന്നും…”
“ഒരുപാട് സംശയങ്ങൾ നിനക്ക് ഉണ്ടെന്ന് അറിയാം..എല്ലാം പറഞ്ഞു കഴിയുമ്പോൾ ഒരു ഉത്തരം മാത്രം മിസ്സിംഗ് ആയിട്ടുണ്ടാകും. ഇനിയും കണ്ടത്തേണ്ടത് ആഹ് ചോദ്യത്തിനുള്ള ഉത്തരമാണ്.”
“കണ്ണാ… നീയൊന്നു തെളിച്ചു പറയുന്നുണ്ടോ…. ” അക്ഷമയോടെ ആര്യൻ തലക്കുടഞ്ഞു.
”പറയാം.”
“അന്ന് നമ്മുടെ അമ്പലത്തിലെ ആറാട്ടിന്റെ തലേന്ന് രാത്രി. മണിക്കുട്ടിക്ക് പനിയായതിനാൽ അമ്പലത്തിലേക് വിടാൻ കൂട്ടാക്കാതെ ഇരുന്നപോൾ പാർവതിയമ്മയോട് വാശി കാണിച്ചു നമ്മളോടൊപ്പം പോന്ന വാശിക്കാരി കുറുമ്പിയെ നിനക്ക് ഓർമയില്ലേ..”
“ഓർമ്മയില്ലെന്നോ… മറക്കാൻ പറ്റാതെ അത് കിടന്ന് വിങ്ങുവല്ലേ… അന്നല്ലേ എല്ലാരും…. ” ഓർമയിൽ എന്നപോലെ അവൻ പറഞ്ഞു നിർത്തി.
“കണ്ണാ…. എന്തൊക്കെയോ തെറ്റ് സംഭവിച്ചിട്ടുണ്ട് അല്ലെ…..”
“ഉണ്ട്. കുറച്ച് കാര്യങ്ങൾ നിനക്ക് മനസിലാക്കി എടുക്കാൻ ഇത് ധാരാളം.”
ഗൗതമൻ ടേബിളിൽ ഇരുന്ന ലാപ് കൈയിൽ എടുത്ത് ഓൺ ആക്കി എന്തോ തിരഞ്ഞു അവനു നേരെ നീട്ടി.
“നിനക്ക് വായിച്ചാൽ മനസിലാകുന്ന കാര്യങ്ങൾ തന്നെയാ.’
ആര്യൻ പയ്യെ അതിലേക് മിഴി നട്ടു. അവന്റെ ഭാവമാറ്റങ്ങൾ ശ്രദ്ധിച്ചുകൊണ്ട് അവനരികിലായി ഗൗതമനും നിന്നു.
ഒട്ടൊരു നിമിഷത്തിന് ശേഷം.
“കണ്ണാ…. വിശ്വസിക്കാൻ ആകുന്നില്ല. മനപൂർവം ഇങ്ങനെയൊരു….. ദേവച്ഛന് ഇതിനെ പറ്റി എല്ലാം എങ്ങനെ….”
സംശയത്തോടെ അവൻ ചോദിച്ചു.
“എല്ലാം തുറന്ന് പറയാൻ അച്ഛനും കൂടി വേണം. എന്നാൽ മാത്രമേ അത് പൂർണമാകു. അത് വരെ നീയൊന്നു ക്ഷമകാണിക്ക്.”
ഗൗതമൻ ഒരു നിശ്വാസത്തോടെ കണ്ണുകൾ അടച്ചു.
🍁🍁🍁🍁🍁🍁🍁🍁
“ദേവച്ചാ…. സംഭവിച്ചത് എന്തൊക്കെയാണെന്ന് ഇനി എങ്കിലും ഒന്ന് തുറന്നു പറ. ചിത്രമംഗലത്തെ മണികർണിക എങ്ങനെയാ അഗ്നിമിത്രയായത്. അവൾക് നമ്മളെയൊന്നും അറിയില്ലേ അപ്പോൾ. അതോ അവൾക് എല്ലാം അറിയാമോ.”
“കുറച്ച് മണിക്കൂറുകളായി ഒരുപാട് ചോദ്യങ്ങൾ വീർപ്പുമുട്ടിക്കുന്നു.”
മുന്നിലായി നിൽക്കുന്ന മഹാദേവനോട് ആര്യൻ ചോദിച്ചു.
സംസാരിക്കാനായി മൂന്നുപേരും വീട്ടിൽ നിന്ന് കുറച്ച് മാറിയുള്ള ഒരു സ്ഥലത്തു വന്നിരിക്കുകയാണ്.
“ആര്യാ…. എല്ലാം അറിയുന്നതിന് മുന്നേ ഇത് ഞാൻ അറിയാനുണ്ടായ സംഭവം കൂടി നീ അറിയണം.”
ഉദ്വേഗത്തോടെ ആര്യൻ അവനെ ഉറ്റുനോക്കി. രണ്ട് പേരെയും മാറി മാറി നോക്കികൊണ്ട് മഹാദേവൻ അരികിലായി ഇരുന്നു.
“കൃത്യമായി പറഞ്ഞാൽ ഒരു ഒന്നൊര കൊല്ലം മുൻപ് ഒരു പെൺകുട്ടി രാത്രി എന്റെ കാറിന്റെ മുന്നിൽ വട്ടം കേറി നിന്നു. സംസാരിക്കാൻ വയ്യ. കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ചേച്ചിക് വയ്യാന്നും ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ സഹായിക്കണം എന്നും പറഞ്ഞു…. വല്ലാത്തൊരു അവസ്ഥയിൽ.”
“അന്നു രാത്രി അവളെ ഹോസ്പിറ്റലിൽ ഒക്കെ കൊണ്ടുപോയി ആക്കിട്ടു ആണ് ഞാൻ തിരിച്ചത് ”
“പക്ഷെ അത് കഴിഞ്ഞ് യാദൃച്ഛികമായി അച്ഛന്റെ ലാപ്പിൽ ഒരു ഫോൾഡറിൽ അവളുടെ ഒന്ന് രണ്ട് ഫോട്ടോ. രണ്ട് ആഴ്ച മുന്നേ കണ്ട മുഖം അത്രപെട്ടന്ന് മറക്കാൻ പറ്റുന്നതല്ലലോ.
നി എങ്ങനെയാണോ എന്നെ കൈയോടെ പിടിച്ചത് അത്പോലെ തന്നെ ഞാൻ അച്ഛനെയും പൊക്കി.””
ഗൗതമൻ തമാശരൂപേന പറഞ്ഞതും ദേവൻ അവന്റെ തോളിലായി ചെറുതായി തട്ടി.
“ബാക്കി ഞാൻ തന്നെ പറയാം.” തുടർന്ന് ദേവൻ ഏറ്റെടുത്തു.
“സിറ്റിയിലെ പേരുകേട്ട ക്രിമിനൽ ലോയറിനു അതൊരു വല്യ സംശയമായി മാറി. അല്ലേടാ….. ” ദേവൻ ചോദിച്ചതും ഗൗതമൻ ചിരിയോടെ കണ്ണിറുക്കി കാണിച്ചു.
“ഓഹ്…. നിങ്ങൾ കണ്ണിറിക്കുവോ…. കെട്ടിപിടിക്കുവോ എന്ത് വേണേലും ചെയ്തോ കാര്യങ്ങൾ ഒക്കെ പറഞ്ഞു തീർന്നിട്…. ഇവിടെ മനുഷ്യൻ മുള്ളേലാ നിക്കണേ….”
“എവിടെ…..”
എന്ത്….🧐
” അല്ല മുള്ളേ….. നി മാറി ഈ പുല്ലിൽ ചവിട്ടി നിക്കട ചക്കരേ….”
”ദേവച്ചാ….. ” സഹികെട്ടു ആര്യൻ ഒച്ചയിട്ടു.
“എന്റെ അച്ചൂട്ടോ…. പറയാം.”
“സത്യം പറയാലോ ഇവൻ എന്നെ അന്ന് കുടഞ്ഞു കളഞ്ഞു. തത്ത പറയണ പോലെ എല്ലാം കാര്യോം എനിക്ക് പറയേണ്ടി വന്നു.”
“അന്ന് ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. മണിക്കുട്ടിയോടുള്ള എന്റെ വികാരം ഏത് തരത്തിൽ ഉള്ളതാണെന്ന് നിനക്ക് ഞാൻ പറഞ്ഞു തരേണ്ടത് ഇല്ലാലോ…..”
“എടാ മോനെ…. ഞാൻ നിന്റെ അച്ഛനാടാ…”
ദേവൻ ഒരു ചിരിയോടെ പറഞ്ഞതും ആര്യൻ പൊട്ടി ചിരിച്ചു. ഗൗതമനും പയ്യെ പുഞ്ചിരിച്ചു തുടർന്നു.
“നമുക്ക് ആറു വയസുള്ളപ്പോഴാണ് മണിക്കുട്ടി ഉണ്ടായത്. അന്ന് തൊട്ട് അവളുടെ ഓരോ നിമിഷത്തിലും ഒരു നിഴൽ പോലെ നമ്മൾ ഉണ്ടായിരുന്നു. അച്ചേട്ടാന്ന് നിന്നെ വിളിക്കുമ്പോഴും അവൾക്ക് മാത്രം ഞാൻ ദേവ ആയിരുന്നു.
ഇപ്പോൾ ആരേം ഓർമ കൂടിയില്ലാതെ സംസാരിക്കാൻ ആവാതെ ഇങ്ങനെ…..”
വേദനയോടെ അവൻ കണ്ണുകൾ അടച്ചു.
ആര്യൻ അവനെ തന്നെ നോക്കി നിന്നു. 10 വയസ്സിനുള്ളിലെ ഓർമ്മകൾ ഒക്കെ ഒരു പരിധിവരെയേ നമ്മുക്ക് പിന്നീട് ഉണ്ടാകു. പക്ഷെ ഇവനോ….അവൾക് ദേവയെന്നും സ്പെഷ്യൽ ആയിരുന്നു. ഇവനിൽ അത് പ്രണയമായി വളർന്നു അവളുടെ അസാന്നിദ്യത്തിൽ പോലും. പലപ്പോഴും നിരുത്സാഹപ്പെടുത്തിയിരുന്നു ഞാൻ.
“കണ്ണാ….. “ആര്യൻ പയ്യെ അവനെ തോളിലൂടെ ചേർത് പിടിച്ചു കൂടെയുണ്ടന്ന പോൽ.
“ദേവച്ചാ…. ഇപ്പോഴും കുറെ കാര്യങ്ങളൊക്കെ…..”
“ഹ്മ്മ് മനസിലായി ഞാൻ എങ്ങനെ മണിക്കുട്ടിയെ കണ്ടെത്തി എന്നല്ലേ….”
ആര്യൻ പയ്യെ തലയനക്കി. അവരെ വിട്ടുമാറിക്കൊണ്ട് മഹാദേവൻ മുന്നിലേക്ക് നടന്നു.
“നിങ്ങൾക് എങ്ങനെയായിരുന്നോ മണിക്കുട്ടി അത്പോലെ തന്നെയായിരുന്നു എനിക് പാറുട്ടി. ഞങ്ങടെ പെങ്ങളൂട്ടി.”
“അച്ഛാ….. “ഗൗതമൻ രോഷത്തോടെ വിളിച്ചു.
“ഓഹ് സോറി സോറി….. അച്ചൂന് എങ്ങനെയാണോ മണിക്കുട്ടി അത്പോലെയാണ് എനിക്ക് പാറുട്ടി…. പോരെ….”
ഓഹ് ഇങ്ങനെയൊരുത്തൻ…. ആര്യൻ അവനെ ഒന്ന് ഇരുത്തി നോക്കി.
“ബാക്കി പറ.”
“എന്നേക്കാൾ രണ്ട് വയസിനു ഇളപ്പം പാറുനും അവളെക്കാൾ 2 വയസ്സിനിളപ്പം വാസുനും.”
“ദേവച്ചാ ഇതൊക്കെ എനിക്ക് അറിയാവുന്നതല്ലേ…. അന്ന് എന്താണ് സംഭവിച്ചത് അതിനൊരു ഉത്തരമാണ് എനിക്ക് വേണ്ടത്.”
“ഹ്മ്മ്….. അന്ന് രാത്രി മണിക്കുട്ടിക്ക് പനി കൂടി പാറു അവളേം കൊണ്ട് വീട്ടിലേക്ക് പോന്നിരുന്നു. അവളെ വീട്ടിലാക്കിട് ഞാൻ തിരിച് അമ്പലത്തിലേക്കും വന്നു.”
ദേവൻ ഓർമകളിൽ നിന്ന് ഓരോന്ന് പറയാൻ തുടങ്ങി.
“അന്ന് നമ്മുടെ ഫാക്ടറിയിൽ എന്തോ തീപ്പിടുത്തം ഉണ്ടായി മാധവൻ അങ്ങോട്ട് പോയിരുന്നു.”
“അമ്പലത്തിലെ പരുപാടിക്കിടയിൽ ഇരുളേറെ കഴിഞ്ഞ് എനിക്ക് വീട്ടിൽ നിന്ന് ഒരു ഫോൺ വന്നു. പാറുട്ടി ആയിരുന്നു അത്. മാധവ്വേട്ടന് എന്തോ അപകടം പറ്റി എന്നോടും മോളോടും അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. ഞങ്ങൾ ഇപ്പോ ഇറങ്ങും എന്ന് മാത്രം പറഞ്ഞു അവൾ അവസാനിപ്പിച്ചു.
കാര്യങ്ങളൊക്കെ പെട്ടെന്ന് അറിയാൻ ഇന്നത്തെപോലെ അന്ന് വല്യ സൗകര്യങ്ങൾ ഒന്നും ഇല്ലാലോ… ഞാൻ അപ്പോൾ തന്നെ വാസുനോട് എല്ലാരേയും ശ്രദ്ധിച്ചോളാൻ പറഞ്ഞു ഫാക്ടറിലേക്ക് പോയി.
പക്ഷെ അവിടെ ചെന്നപ്പോൾ ഒരു തീപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങൾ പോലും ഇല്ല. എന്തൊക്കെയോ പൊരുത്തക്കേടുകൾ തോന്നി കാര്യം അന്വേഷിച്ചപ്പോൾ മാധവൻ അവിടെ എത്തിയിട്ടില്ല എന്ന് മാത്രം അറിഞ്ഞു.
ഒരുപാട് അന്വേക്ഷണങ്ങൾക്കൊടുവിൽ ഞാൻ ഹോസ്പിറ്റലിൽ എത്തി. ജീവനോട് മല്ലിട്ട് എന്റെ മാധവൻ എന്നോട് പറഞ്ഞത് ഒന്ന് മാത്രാ.”
“ചതിച്ചു എല്ലാരും…..എന്റെ മോള് നന്ദന്റെ ഒപ്പം ഉണ്ട്. ഒരിക്കലും ഇതിനു പിന്നാലെ പോകരുത് നീ…. അത്പോലെ അവളെ തിരികെ കൊണ്ട് വരാനും ശ്രമിക്കരുത്. നോക്കിക്കോണം. ”
“എന്റെ കണ്മുന്നിൽ വെച്ചാ മാധവൻ…..”
തുടരാനാകാതെ ദേവൻ നിർത്തി. ഒരു ആശ്വാസം എന്നോണം ആര്യനും ഗൗതമനും ഇരുവശത്തുമായി വന്ന് നിന്നു.
“അച്ഛൻ ഇവിടെ വന്നിരിക്…. “ഗൗതമൻ അയാളെ അടുത്തായി ഇരുത്തി.
“അന്നത്തെ ആഹ് ദിവസത്തിന് ശേഷം രണ്ട് ദിവസം കഴിഞ്ഞ് പാർവതിയമ്മയെ കണ്ടെത്തി പോലീസ്, ജീവനില്ലാതെ റെയിൽവേട്രാക്കിൽ മരിച്ച നിലയിൽ.
അച്ഛന്റെ സുഹൃത്തായിരുന്നു അന്ന് അത് അന്വേഷിച്ചിരുന്നത്. മറ്റാരും അറിയാതെ ഒരു കാര്യം കൂടെ അദ്ദേഹം അച്ഛനെ അറിയിച്ചിരുന്നു.
പാർവതിയമ്മ ക്രൂരമായ പീഡനത്തിന് ഇരയാക്കപ്പെട്ടിരുന്നു.”
“കണ്ണാ…..” ഒരു നടുക്കത്തോടെ ആര്യൻ വിളിച്ചു.
“സത്യമാണ് അതിന്റെ റിപ്പോർട്ട് ഇപ്പോഴും ഉണ്ട് അച്ഛന്റെ കൈകളിൽ.”
“അതിനോടകം മാധവന്റെ സുഹൃത്തിനെ ഞാൻ കണ്ടുപിടിച്ചിരുന്നു മറ്റാരും അറിയാതെ. ഒരു ഹോസ്പിറ്റലിൽ ബോധമില്ലാതെ ദിവസങ്ങളോളം എന്റെ കുട്ടിക്ക് കാവലായി ഞാനും ഉണ്ടായിരുന്നു. അവളെങ്ങനെ ആഹാ അവസ്ഥയിൽ എത്തിപെട്ടെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.മരണത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ അവൾക് താൻ ആരെണെന്നോ എന്താണെന്നോ ഓർമയില്ല. എന്തിനു പറയുന്നു സ്വന്തം ശബ്ദം പോലും നഷ്ടമായി. അങ്ങനെ അവൾ വളർന്നു നന്ദഗോപന്റെ മകൾ അഗ്നിമിത്രയായി…. ഇപ്പോഴും.”
“മാധച്ഛനും പാർവതിയമ്മയ്ക്കും എന്ത് സംഭവിച്ചു എന്നെ പിന്നീട് ഒരു അന്വേക്ഷണം ഉണ്ടായില്ലേ….”
ആര്യൻ തന്റെ സംശയം പങ്കുവെച്ചു.
“ന്യായമാണ് നിന്റെ ചോദ്യം. പക്ഷെ മാധച്ഛൻ അച്ഛനോട് അവസാനമായി പറഞ്ഞ കാര്യങ്ങൾ അതിൽ നിന്ന് അച്ഛനെ പിന്തിരിപ്പിച്ചെന്ന് പറയാം.
ഇതിന്റെ പിന്നിലേ സത്യങ്ങൾ അന്വേഷിച് പോയാലോ മണിക്കുട്ടിയെ തിരികെ കൊണ്ടുവന്നാലോ അത് വീണ്ടും ഒരു ആപത്തിലേക്ക് നയിക്കും എന്ന് അച്ഛൻ സ്വാഭാവികമായും ഉറപ്പിച്ചു.”
“പക്ഷെ മറ്റാരും അറിയാതെ എന്റേതായ വഴികളിൽ ഞാൻ ശ്രമിച്ചിരുന്നു… എന്നാൽ നിരാശമാത്രമായിരുന്നു അതിനു ഫലം”.
ദേവൻ ഗൗതമനോട് കൂട്ടി ചേർത്തു.
“അപ്പോൾ ദേവച്ഛൻ മണിക്കുട്ടിയെ വളർത്തിയവരെ കണ്ടിട്ടുണ്ട്ട്ടോ നേരിട്ട്.ഒരുപക്ഷെ അവർക്ക് കാര്യങ്ങളൊക്കെ ഒരു പരിധി വരെ അറിയാൻ കഴിയുമായിരുന്നല്ലോ… എങ്ങനെ മണിക്കുട്ടി അവരുടെ കയ്യിൽ എത്തിപ്പെട്ടു എന്നതടക്കം “.
മനസിലാക്കാമായിരുന്നു എനിക്ക്. പക്ഷെ പേടിയായിരുന്നു, എന്നിലൂടെ ആരും അവളിലേക്ക് എത്തരുതെന്ന്…. എവിടെയാണേലും എന്റെ കുഞ്ഞിന്റെ ജീവൻ സുരക്ഷിതമായാൽ മതിയെന്ന് ഉറപ്പിച്ചു. അവളുടെ ഓരോ വളർച്ചയിലും ഞാൻ ഉണ്ടായിരുന്നു പുറകിൽ ആരും അറിയാതെ തന്നെ.”
“ദേവച്ഛൻ എന്ത് സ്റ്റുപിഡിറ്റിയാ കാണിച്ചത്…. അന്വേക്ഷണം നടത്തി തെറ്റ് ചെയ്തവർക്ക് ശിക്ഷ വാങ്ങി നൽകണമായിരുന്നു….. അങ്ങനെയെങ്കിൽ മണിക്കുട്ടി മറ്റൊരിടത്തു ഇങ്ങനെ….. നമ്മളോടോപ്പം കണ്ടിരുന്നേനെ അല്ലെ കണ്ണാ…..”
ആര്യൻ വേദനയോടെ ഗൗതമനെ നോക്കി.
“അത് അത്ര എളുപ്പം ആകുമെന്ന് തോന്നുന്നുണ്ടോ നിനക്ക്….. ഒരുപക്ഷെ നമ്മുടെ കൂടെ നിന്നവർ ആയാലോ ഇതിനു പിന്നിൽ…. ചിലപ്പോൾ ഇപ്പോഴും നമ്മുടെ ഇടയിൽ തന്നെ അവരുണ്ടാകാം.”
“ച്ചെ….. “ആര്യൻ ഈർഷ്യയോടെ തലക്കുടഞ്ഞു.
“അന്ന് മാധവൻ പറഞ്ഞതിൽ നിന്ന് വ്യക്തമായ ഒരു കാര്യമാണ്. മണിക്കുട്ടിയെ തിരിച്ചുകൊണ്ടുവന്നലാണ് അത് കൂടുതൽ ആപത്തു. ഒരുപക്ഷെ അവൾ എല്ലാത്തിനും ദൃസാക്ഷി ആയിരിക്കാം.
ഇത്ര കൊല്ലങ്ങൾ കൊണ്ട് എന്റെ ഊഹം ശരിവെച്ച തരത്തിൽ ആണ് കാര്യങ്ങൾ മുന്നോട്ട് പോയത്.”
“പക്ഷെ കണ്ണാ…. ഇനി പേടിക്കണം. മണിക്കുട്ടി വീണ്ടും ചിത്രമംഗലത് എത്തി. അവളെ ഒരുപക്ഷെ തിരിച്ചറിഞ്ഞാൽ….”
“ഒരിക്കലും ഇല്ല…. എന്റെ കണ്മുന്നിൽ ഉണ്ടാകും അവൾ… ഒരു നിഴൽ പോലെ എന്നും കൂടെ ഉണ്ടാകും ഞാൻ.”
ഉറച്ച ശബ്ദത്തോടെ അവൻ പറഞ്ഞു.
( തുടരും )

by