24/04/2026

അതിസുന്ദരി : ഭാഗം 58

രചന – അയിഷ അക്ബർ

അപ്പച്ചിയുടെ വീടിന്റെ മുമ്പിലാണ് അവരുടെ കാറ് ചെന്ന് നിന്നത്…..

ചെന്നപ്പോഴേ കിരണിന്റെ കാറ് പോർച്ചിൽ കിടക്കുന്നത് കണ്ടു….

അകത്തേക്ക് കയറാൻ തുടങ്ങുന്നതിനു മുൻപ് തന്നെ കാശിയുടെ ഹൃദയമിടിപ്പ് ശക്തിയായി…

മുത്തശ്ശിയുടെ മുഖത്ത് നോക്കാൻ എന്തോ ഒരു പ്രയാസം …..

അകത് നിന്ന് എന്തൊക്കെയോ സംസാരം കേൾക്കാം….

കാശിയുടെ കൈ നെറ്റിയിൽ രണ്ട് മൂന്ന് തവണ ഉഴിഞ്ഞപ്പോൾ തന്നെ അവന്റെ ഉള്ളിലെ പരിഭ്രാന്തി സൂര്യക്ക് മനസ്സിലായി…..

അവൾ അവന്റെ കയ്യിലൊന്ന് പിടിച്ചു
അവന് നേരെ കണ്ണുകൾ രണ്ടും ചിമ്മി കാണിച്ചു….

കാലിലിട്ടിരിക്കുന്ന ചെരുപ്പ് വരെ അവന്റെ ഔദാര്യമാണ്..
നിന്റെ മകനെക്കാൾ അവൻ നിന്നെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്….
ഇവൻ നിന്നെ എതിർത്തു പറയുമ്പോഴും അവനൊരു നോട്ടം കൊണ്ട് പോലും നിന്നെ വേദനിപ്പിച്ചിട്ടില്ല…
എന്നിട്ടും അവനെ കൊല്ലാൻ നിനക്കെങ്ങനെ തോന്നിയെടാ മഹാപാപീ….

മുത്തശ്ശിയുടെ അലർച്ച അകത്തു നിന്ന് കേൾക്കുമ്പോഴേ അകത്തുള്ള ആളുകൾ ആരൊക്കെയാണെന്ന് അവർക്ക് മനസ്സിലായിരുന്നു….

കാശിക്ക് ദുഖമോ സന്തോഷമോ എന്നറിയാത്ത ഒരുതരം അവസ്ഥയായിരുന്നു….

അവരുടെ മകന്റെ ഭാഗത്തു നിന്ന് മുത്തശ്ശി കൂടി തന്നെ ഒറ്റപ്പെടുത്തുമോ എന്നൊരു ഭയമായിരുന്നു ഇവിടെ എത്തുന്നത് വരെയും..

എന്നാൽ ആ ഒരു ഭാരവും തന്നെ വിട്ടകന്നതിൽ അവന് വല്ലാതോരാശ്വാസം തോന്നി….

അവൻ സൂര്യ‌യേ നോക്കി…
തന്റെ മുഖത്തെ ആശ്വാസമാവാം അവളിലും ഒരു തിളക്കം നൽകിയത്…..

വാതിൽ അടച്ചിട്ടില്ലാത്തത് കൊണ്ട് തന്നെ സിറ്റ് ഔട്ട്‌ കടന്ന് അവർ അകത്തേക്ക് കയറി….

അവിടെ കുറ്റ വാളിയായി തല കുനിച്ചു നിൽക്കുന്ന ശങ്കരനെ കണ്ടപ്പോൾ സൂര്യക്ക് പുച്ഛം തോന്നി….

എന്നാൽ കാശിയിൽ അതെന്ത് ഭാവമാണുണ്ടാക്കുക എന്നത് അവളെ അസ്വസ്ഥമാക്കിയിരുന്നു….

അവൾ ഒന്ന് കൂടി അവനെ നോക്കി…..

അകത്തേക്ക് കയറുമ്പോൾ അവന്റെ മുഖത്ത് കണ്ട നിർവികാരത അവൾക്ക് സമാധാനം നൽകി….

ശങ്കരനടുത്തായി ദേഷ്യത്തോടെ നിൽക്കുന്ന മുത്തശ്ശിയാണ് ആദ്യം അവരെ കണ്ടത്…..

അവരുടെ കണ്ണുകൾ ഒരു നിമിഷം കാശിയിൽ തന്നെ തറഞ്ഞു നിന്നു….

എല്ലാവരും പെട്ടെന്ന് തന്നെ അങ്ങോട്ട് നോക്കി….

ശങ്കരന് അവന്റെ മുഖത്ത് നോക്കാൻ കഴിയുമായിരുന്നില്ല…..

അയാൾ തല കുനിച്ചു…..

കിരണും പെട്ടെന്ന് അവനെ കണ്ട ഞെട്ടലിലാണ്…..

അപ്പച്ചി യുടെ കണ്ണുകളും അവരിൽ പതിഞ്ഞു…..

മുത്തശ്ശി…..

അവനെ കണ്ട് നിറഞ്ഞൊഴുകുന്ന കണ്ണുകളിൽ നോക്കി കൈ കൂപ്പി അവൻ വിളിച്ചു..

കൂപ്പി നിൽക്കുന്ന അവന്റെ കൈകൾ അവർ തട്ടിയെറിഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു ….

അവനും അവരെ മുറുകെ പിടിച്ചു…..

ഇവൻ ചെയ്ത തെറ്റിന് നിന്നോട് മാപ്പ് പറയാനേ എനിക്ക് കഴിയു…..

ഇവനിങ്ങനെ ചെയ്യുമെന്ന് മുത്തശ്ശി സ്വപ്നത്തിൽ പോലും വിചാരിച്ചില്ല…..

ആരൊക്കെ എന്തൊക്കെ ചെയ്താലും നിന്നെ എനിക്ക് വേണം….

എന്റെ സ്വന്തം ചോരയായ ഇവനെക്കാൾ ഞാൻ സ്നേഹിച്ചത് നിന്നേ തന്നെയാണ് ….
എനിക്ക് നീ അന്യനാവില്ല
നീയെനിക്കെന്നും എന്റെ കുഞ് തന്നെയാണ്….

പരുക്കൻ ശബ്ദത്തിൽ നനവ് കലർത്തി മുത്തശ്ശിയത് പറയുമ്പോൾ കാശിയുടെ കണ്ണുകളും നിറഞ്ഞു തൂവി…..

അവന്റെ ഹൃദയം വല്ലാത്തൊരു സന്തോഷത്തെ പേറി….

ആ സ്നേഹത്തിലെങ്കിലും കലർപ്പൊന്നുമില്ലല്ലോ എന്നൊരാശ്വാസം അവനെ പൊതിഞ്ഞു…….

മുത്തശ്ശിയോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചിട്ടാണ് അവിടെ നിന്നിറങ്ങിയത്…..

ചെന്നത് മുതൽ ഇറങ്ങും വരെ അപ്പച്ചിയുടെ മുഖത്തൊരു നിരാശ കണ്ടിരുന്നു……

അതിൽ കലർന്നിരുന്ന നഷ്ട ബോധതെ സൂര്യക്കും കാശിക്കും മനസ്സിലാകുന്നുണ്ടായിരുന്നു……

സ്നേഹയേ അനാഥനും ഒന്നുമില്ലാത്തവനുമായ തന്നെ കൊണ്ട് കല്യാണം കഴിപ്പിക്കുന്നത് ഇഷ്ടമില്ലെന്ന് പറഞ്ഞ അതേ അപ്പച്ചിയുടെ മുഖത്ത് കാണുന്ന നഷ്ട ബോധം കാശിയിൽ ചിരി വരുത്തി……

ഇന്ന് എല്ലാ സ്വത്തുക്കൾക്കും ഒരേയൊരു അവകാശി താണാണെന്ന് അറിയുമ്പോൾ അവരത്ര മാത്രം വേദനിക്കുന്നുണ്ടാവും….

അതിലേറേ അവരെയൊന്നും തന്നോട് ചേർത്ത് വെക്കാത്തതിൽ ദൈവത്തോട് അവൻ അങ്ങേയറ്റം നന്ദി പറഞ്ഞു…..

എന്തെന്നാൽ….

അവൻ പതിയേ സൂര്യയിലേക്കൊന്ന് നോക്കി…

തന്നെ നോട്ടം കൊണ്ട് പോലും സന്തോഷിപ്പിക്കാൻ കഴിയുന്ന അവളെക്കാൾ തനിക് ചേർന്ന മാറ്റാരുണ്ട് ഈ ഭൂമിയിൽ….

വിധി പലപ്പോഴും അങ്ങനെയാണ്…..

നമ്മൾ ഇഷ്ടപ്പെട്ടതിനെ നീക്കി നീക്കി ഒട്ടും ഇഷ്ടമില്ലാത്ത ഒന്നിനോടു ചേർത്ത് വെക്കും….

പിന്നീടത് നമ്മുടെ ജീവനായി മാറുന്നത് വല്ലാത്തൊരു കൗതുകമാണ്….

തന്നെ ഉറ്റ് നോക്കി നിൽക്കുന്നത് കണ്ടാണ് അവൾ അവനിലേക്ക് തിരിഞ്ഞത്…..

അപ്പൊഴും അവൻ ഇമകൾ അവളിൽ നിന്നകറ്റിയില്ല…

മ്മ്.?
അവൾ പുരികമുയർത്തി….

മ്ച്ചും…
അവൻ ചുമൽ കൂച്ചി..

അവൾ മനോഹരമായൊന്നു പുഞ്ചിരിച്ചു….

നിരയോത്ത പല്ലുകൾ കാട്ടിയുള്ള അവളുടേ യാ ചിരി അവൻ തന്റെ ഹൃദയത്തോട് ചേർത്ത് വെച്ചു…..

മുത്തശ്ശി…. മുത്തശ്ശി അങ്ങോട്ട് വരണം…

ഞങ്ങളുടെ കൂടെ എന്നും വേണം…

ഇറങ്ങാൻ നേരം സൂര്യ അത് പറയുമ്പോൾ മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…..

മുത്തശ്ശി വരില്ലെന്ന് മാത്രം പറയരുത്….
എന്റെ…. എന്റെ കാശിക്ക് സ്വന്തമെന്ന് പറയാനുള്ളത് മുത്തശ്ശിയാണ്……

മിഴികൾ നിറച്ചു കൊണ്ട് അവളത് പറയുമ്പോൾ പേരറിയാത്തൊരു ഭാവത്തോടെ അവനവളെ നോക്കി നിന്നു…..

എപ്പോഴും തന്നെ കുറിച് മാത്രം ചിന്തിക്കാൻ അവൾക്കെങ്ങനെ കഴിയുന്നു എന്നവന് അത്ഭുതം തോന്നി……

കാശി…… നിനക്ക് ആരുമില്ലെന്ന സങ്കടം എന്തിനാ …..
നിനക്ക് അമ്മയായി… അച്ഛനായി…. സഹോദരനായി…. സുഹൃത്തായി……
എല്ലാം…. എല്ലാം ഇവളൊരാള് മതി ……

അവർ പുഞ്ചിരിയോടെ സൂര്യയെ ചേർത്ത് പിടിച്ചു….

കാശിയുടെ കണ്ണുകളും അവളിൽ പതിഞ്ഞു…

അഭിമാനമോ സന്തോഷമോ കലർന്നൊരു തരം ചിരിയോടെ അവനവളെ നോക്കി നിന്നു……

അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങാൻ നേരം മുത്തശ്ശി ഇത് വരെ വന്നിരുന്നത് പോലെ തന്നെ ഇടക്കിടക്ക് അവിടെ വരുമെന്നും താമസിക്കുമെന്നും വാക്ക് തന്നിരുന്നു…..

ശങ്കരനും കിരണും ഞങ്ങൾ പോകുന്നത് വരെ പുറത്തേക്ക് വന്നതേയില്ല….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

യാത്രയിളുടെ നീളം അവന്റെ മിഴികൾ അവളിൽ തന്നെ കുരുങ്ങി കിടന്നു….

അവന്റെ വശ്യമായൊരു ഭാവം അവളിലൊരു നാണത്തിനിടം നൽകി….

അവന്റെ കണ്ണുകളിലെ തീവ്രതയെ നേരിടാൻ കഴിയാത്തത് കൊണ്ട് തന്നെ അവൾ താഴേക്ക് നോക്കിയിരുന്നു ……

വീട്ടിലെത്തി സൂര്യ ഡ്രസ്സ്‌ മാറ്റാൻ നേരമാണ് കാശിയും വന്നത്…..

അവൻ ഇട്ടിരുന്ന ഷർട്ടിന്റെ ബട്ടൺ അഴിക്കുമ്പോൾ അവളൊന്ന് നോക്കി….

ഓഫീസിൽ പോകുന്നില്ലേ….

അവളത് ചോദിച്ചപ്പോൾ അവൻ അവളെ തന്നെ നോക്കി അങ്ങനെ നിന്നു….

ആ നോട്ടത്തിൽ ഇത് വരെ കാണാത്തൊരു ഭാവം തോന്നിയത് കൊണ്ട് തന്നെ അവൾക്കവന്റെ മുഖത്തേക്ക് നോക്കാനൊരു പ്രയാസം തോന്നി…..

അവനൊന്നും മിണ്ടാതെ അവൾക്കടുത്തേക്ക് നീങ്ങി….

അവൻ വരുന്നതിനനുസരിച് അവളുടേ ഹൃദയമിടിപ്പ് കൂടി….

പിറകിലേക്ക് കാലുകൾ അവളറിയാതെ തന്നെ എടുത്ത് വെച്ചു….

അവസാനം പിറകിലെ ഗ്ലാസിൽ തട്ടി നിന്നപ്പോഴാണ് അവൻ തന്റെ തൊട്ട് മുമ്പിലെത്തിയത് അവളറിഞ്ഞത്…..

അവളുടേ ചുണ്ടുകൾ വിറച്ചു……

അപ്പോഴും അവന്റെ മുഖത്ത് പടർന്നു കണ്ടിരുന്നൊരു ഭാവം അവളുടെ കവിളുകളിൽ ചെഞ്ചായം പടർത്തിയിരുന്നു……

അവനല്പം താഴ്ന്നു വന്നു പതിയേ അവളുടേ കവിളിൽ ചുണ്ടമർത്തി….

അവൾ അവന്റെ ഷർട്ടിൽ മുറുകെ പിടിചിരുന്നന്നേരം……

അവൻ പതിയേ അവളിൽ നിന്നകന്നു മാറിയതും അവൾ മിഴികളുയർത്തി അവനെയൊന്നു നോക്കി….

അവളുടേ നോട്ടത്തിൽ പോലും താൻ അലിഞ്ഞു പോകുന്നത് പോലെ….

അതേ…. അവളോട് തനിക് പ്രണയമാണ്…..

അതിലേറെ അവൾ തന്റെതാണെന്ന അഹങ്കാരമാണ്….

അവൻ വീണ്ടും അവളിലേക്കൊന്ന് കുനിഞ്ഞതും അവൾ അവന്റെ അദരങ്ങൾക്ക് വിരൽ വെച്ചു….

അവൻ അവളുടേ കയ്യെടുത് മാറ്റി….

ഇനിയെങ്കിലും നമുക്കൊന്ന് ജീവിച്ചു തുടങ്ങേണ്ടേ സൂര്യാ …

അവനത് ചോദിക്കുമ്പോൾ വാക്കുകൾ ഇടറുന്നത് പോലെ അവൾക്ക് തോന്നി…..

അവൾ പിന്നീടൊരു വാക്കിനിടം കൊടുക്കാതെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…..

അവനും ഇരു കൈകൾ കൊണ്ടും അവളെ ചേർത്ത് പിടിച്ചു…….

എല്ലാം മറന്ന് അവർക്ക് പരസ്പരം അലിഞ്ഞു പ്രണയിക്കണമായിരുന്നു……

(തുടരും )