23/04/2026

ആത്മരാഗം : ഭാഗം 29

രചന – ഗൗരി ലക്ഷ്മി

റോയിച്ചാ..

സന്തോഷത്തിൽ അല്ലി വിളിച്ചു.. അയാൾ അല്ലിയെ ചേർത്തുപിടിച്ചു..

എന്നാടാ. പനി പിടിച്ചപ്പോ നിന്റെ മുഖം അത്രേം വാദിയോ..

അയാൾ ആദിയെ നോക്കി ചോദിച്ചതും അവൻ ഒരാശ്രയമെന്നോണം അയാളുടെ നെഞ്ചിലേക്ക് ഒതുങ്ങി..

അയാൾ അവനെ ചേർത്തുപിടിച്ചു..

എന്നാടാ..

റോയ് ചോദിച്ചു..

അവനു വയ്യ റോയിച്ചാ..

അല്ലിയാണ് മറുപടി നൽകിയത്..

ക്രിസ്റ്റിയെവിടെ..

അകത്തുണ്ട്.. നിങ്ങള് വാ..

റോയ് അവരെ അകത്തേയ്ക്ക് സ്വീകരിച്ചു..

എപ്പോ എത്തി റോയിച്ചൻ..

5 ആയപ്പോ ഇവിടെയെത്തി.. ജോളിമ്മ പറഞ്ഞു നിങ്ങൾ ആശുപത്രിയിൽ പോയെന്ന്..

ക്രിസ്റ്റി പറഞ്ഞുകൊണ്ട് ആദിയെ ചേർത്തുപിടിച്ചു..

നിങ്ങൾ സ്റ്റെഫിയാന്റിയെ കണ്ടോ..

ഇല്ല.. സത്യത്തിൽ വന്നു ഒന്ന് ഫ്രഷായിട്ടില്ല.. ഇന്നൊരീസം കഴിയട്ടെ.  യാത്ര ചെയ്തു വന്നതല്ലിയോ. നാളെ പോയി സ്റ്റെഫിയെ കാണാം.. ഇൻഫെക്ഷൻ ആകേണ്ട..

റോയ്‌പറഞ്ഞു.. അല്ലി ചിരിച്ചു..

എന്താടാ.. നിന്റെ മുഖം വല്ലാതെ..

ക്രിസ്റ്റി ചോദിച്ചു..

പനിയുടെയാകും.. നീ കഴിച്ചോ..

ആദി വിഷയം മാറ്റാൻ ശ്രമിച്ചു..

ഇല്ല.. നിങ്ങൾ വരട്ടെന്നു കരുതി..

എന്നാൽ വാ.. ഫ്രഷായി വരാം..

ആദി അവനിലേക്ക് ചേർന്നു നിന്നു..

ആദിയോടൊപ്പം അവൻ മുറിയിലേയ്ക്ക് നടന്നു..

റോയിച്ചാ എന്തായി മീറ്റിങ്..

ഒക്കെ സക്സസ് ആയി… എഗ്രിമെന്റും സൈൻ ചെയ്തു..

അല്ലി പുഞ്ചിരിച്ചു..

ഞാൻ പോയി ഫ്രഷായി വരാമേ..

അല്ലി പറഞ്ഞതും അയാൾ പുഞ്ചിരിച്ചു.. ഹൃദയം നിറഞ്ഞ വാത്സല്യത്തോടെയുള്ള പുഞ്ചിരി..

***********************

നീയെന്താ വല്ലാതിരിക്കുന്നത്..

ടെറസ്സിൽ വെറുതെ മാനത്തോട്ട് നോക്കി നിൽക്കുന്ന ആദിയോടായി ക്രിസ്റ്റി ചോദിച്ചു..

ഹേയ്.. ഒന്നുമില്ലെടാ..

അതും പറഞ്ഞു ആദി അതേ നിൽപ്പ് തുടർന്നു… അല്പനേരം കഴിഞ്ഞതും ആദി തിരിഞ്ഞുനോക്കി.. ക്രിസ്റ്റി തന്നെനോക്കി അതേ നിൽപ്പ് നിൽക്കുന്നത് കണ്ടതും ആദി ഒന്ന് പുഞ്ചിരിച്ചു..

നീ കിടക്കുന്നില്ലേ..

ആദി ചോദിച്ചു..

ഞാൻ കിടന്നോളാം.. നീ നക്ഷത്രങ്ങളുടെ എണ്ണം എടുത്തു കഴിയുമ്പോൾ പറയ്..

ക്രിസ്റ്റി പരിഭവത്തോടെ പറഞ്ഞു..

ടാ.. ഒന്നുമില്ലാഞ്ഞിട്ടാ..

ഞാൻ ചോദിക്കില്ലല്ലോ..

ക്രിസ്റ്റി പറഞ്ഞു..

നീ പറഞ്ഞിട്ട് വേണോ എനിക്കറിയാൻ..

അതേ എനിക്കും പറയാനുള്ളു..

ക്രിസ്റ്റി പറഞ്ഞതും ആദി പുഞ്ചിരിച്ചു..

ആ കാർത്തി പിന്നേം എന്തേലും പ്രശ്നമുണ്ടാക്കിയോ..

ഇല്ല..

ഇല്ലേ.. പിന്നെ നിന്റെ മുഖത്തീ മുറിപാട് എങ്ങനുണ്ടായി..

ക്രിസ്റ്റി ചൂടായി..

ടാ.. അത്.. നീ അവിടായിരുന്നോണ്ട് ടെൻഷൻ അടിക്കേണ്ടാന്ന് കരുതി പറയാതിരുന്നതാ..

ആദി വിശദീകരിച്ചു..

ഇപ്പോ എന്താ പ്രശ്നം.. പിന്നേം അവൻ വന്നോ..

മ്മ്..വന്നു.. പക്ഷെ അതെന്റെ മുൻപിലല്ല.. അല്ലിയുടെ മുൻപിലാണ്..

ടാ..

ക്രിസ്റ്റി ഞെട്ടലോടെ വിളിച്ചു..

അന്നത്തെ അടിപിടിക്ക് ശേഷം അവനൊന്നു മാറി നിന്നപ്പോ ഞാൻ ആശ്വസിച്ചതാ.. ഓടിച്ചൊരു അന്വേഷണം നടത്തിയതിൽ നിന്ന് അവൻ നാട്ടിലേക്ക് പോയെന്നും അറിഞ്ഞു.. അതോടെ ശല്യം തീർന്നെന്ന് കരുതിയതാണ്.. പക്ഷെ..

അവൻ അല്ലിയോടെന്താ പറഞ്ഞത്..

അറിയില്ല.. കൂടെ ചെല്ലണം എന്നോ അന്ന് സംഭവിച്ചതൊക്കെ അവന്റെ തെറ്റല്ലെന്നോ.. അങ്ങനെ എന്തൊക്കെയോ..

അല്ലി എന്നിട്ടെന്ത് പറഞ്ഞു..

അവനോട് വഴക്കു പറഞ്ഞു എന്നു പറഞ്ഞു പക്ഷെ..

പക്ഷെ..

ക്രിസ്റ്റി ആദിയെ നോക്കി..

അവനൊരിക്കൽ കൂടി വന്നു വിളിച്ചാൽ അവൾ പോകും ക്രിസ്റ്റി..

ആദിയുടെ ശബ്ദം ഇടറി..

പോകയോ.. എവിടേയ്ക്ക്..

അവന്റെ ജീവിതത്തിലേയ്ക്ക്..

ആദി പറഞ്ഞു..

അതെങ്ങനെ.. അവൾ നിന്റെ ഭാര്യയല്ലേ..

അതൊരു ലീഗൽ ഫോർമാലിറ്റി അല്ലെ..

ഭാര്യ എന്നാൽ അത്രേയുള്ളോ..

ഉള്ളു..

ആദി ഒന്ന് ചിരിച്ചു..

നിനക്കങ്ങനെ പറയാം.. അല്ലി പറയില്ല..

പറയും.. പറഞ്ഞു..

ക്രിസ്റ്റി ഞെട്ടി അവനെ നോക്കി..

കല്യാണം കഴിഞ്ഞയുടനെ ഞങ്ങളെടുത്ത തീരുമാനമാണ് അത്.. മറ്റൊരു ജീവിതം തിരഞ്ഞെടുക്കാൻ ഞങ്ങളിൽ ഒരാൾക്ക് തോന്നിയാൽ ഡിവോഴ്‌സ് ചെയ്യാം എന്ന്.. അത് അല്ലി ആവശ്യപ്പെട്ടു.. അത്രേയുള്ളൂ..

ടാ..

ക്രിസ്റ്റി ഞെട്ടലോടെ വിളിച്ചു..

കാർത്തി അല്ലിയുടെ പ്രണയമാണ് ക്രിസ്റ്റി…

അപ്പൊ നീ..

ഞാനോ.. ഞാൻ ഫ്രണ്ട് അല്ലെ.. നമ്മൾ ഫ്രണ്ട്സ് അല്ലെ.. അങ്ങനെ ആയിരുന്നില്ലേ ഇതുവരെയും.. അല്ലി എന്നെയാണോ പ്രണയിച്ചത്.. കാർത്തിയെ അല്ലെ.. ഞാൻ പ്രണയിച്ചത് അല്ലിയെ ആണോ.. നിയയെ അല്ലെ..

അവന്റെ കണ്ണു നിറഞ്ഞു..പക്ഷെ അവനത് വിദഗ്ധമായി ക്രിസ്റ്റിയിൽ നിന്ന് മറച്ചു പിടിച്ചു..

ഇതൊന്നുമാരും സമ്മതിക്കില്ല ആദി.. നിങ്ങടെ വീട്ടുകാർ.. റോയിച്ചൻ ജോളിമ്മ.. ആർക്കും ഇതൊന്നും അക്സപ്റ്റ് ചെയ്യാൻ പറ്റില്ല..

പിന്നെന്ത് വേണം ഞങ്ങൾ..ഇഷ്ടമില്ലാത്ത ജീവിതം ആജീവനാന്തം ജീവിച്ചു തീർക്കണോ.. മറ്റുള്ളവർക്ക് വേണ്ടി ഞങ്ങളുടെ ലൈഫ് സ്പോയിൽ

ചെയ്യണോ.. ഞങ്ങൾക്കിടയിലുണ്ടായിരുന്ന ഫ്രണ്ട്ഷിപ്പ് തെറ്റിദ്ധരിച്ചു ഞങ്ങളെ നിർബന്ധിച്ചു കെട്ടിച്ചതെന്തിനായിരുന്നു.. ആർക്കൊക്കെയോ വേണ്ടി ഞങ്ങളുടെ ഇഷ്ടങ്ങളൊക്കെ വേണ്ടാന്നു വെച്ചീ ജീവിതം ജീവിച്ചു തീർക്കണോ..

അപ്പൊ നിങ്ങൾക്കിടയിൽ ഒരിക്കലും ഒരു ജീവിതം ഉണ്ടാകില്ല.. ഒരു പ്രണയം ഉണ്ടാകില്ല അല്ലെ..

അതേ..

ആദി ക്രിസ്റ്റിയുടെ മുഖത്തുനോക്കാതെ പറഞ്ഞതും ക്രിസ്റ്റി ചെന്നവനെ തനിക്ക് നേരെ തിരിച്ചു നിർത്തി.. അവന്റെ കണ്ണിലേക്ക് നോക്കി..

നീ അങ്ങോട്ട് നോക്കിയല്ല.. എന്റെ മുഖത്തുനോക്കി പറയണം നീ അല്ലിയെ പ്രണയിക്കുന്നില്ല എന്നു.. അവളുമൊത്തൊരു ജീവിതം ആഗ്രഹിക്കുന്നില്ല എന്നു.. പറയ്..

ആദി മുഖം കുനിച്ചു..

നിന്നെ മനസ്സിലാക്കാൻ എളുപ്പമാണ് ആദി.. നിന്റെ മനസ്സിൽ കളങ്കമില്ല.. നിന്റെ നോട്ടം സംസാരം.. അതിൽ നിന്ന് പെട്ടെന്ന് നിന്റെ

മനസ്സ് വായിക്കാൻ എനിക്ക് കഴിഞ്ഞു.. എന്നിട്ടും നമ്മുടെ അല്ലിക്ക് മനസ്സിലായില്ലേ..

ക്രിസ്റ്റി ചോദിച്ചു..

അവൾക്ക് കാർത്തിയോളം വരില്ല ക്രിസ്റ്റി ആദി..

അത് പറഞ്ഞപ്പോൾ അവൻ കരഞ്ഞു പോയിരുന്നു..

ക്രിസ്റ്റി അവനെ ചേർത്തു പിടിച്ചു..

പാടില്ലായിരുന്നു ക്രിസ്റ്റി.. ഞാനൊരിക്കലും അല്ലിയെ അങ്ങനെ കാണാൻ പാടില്ലായിരുന്നു..

അതെന്റെ തെറ്റാ… അവളെന്നെ നല്ല ഫ്രണ്ടായി കണ്ടു.. അതുകൊണ്ടല്ലേ ഇതൊക്കെ ആദ്യം എന്നോട് തുറന്ന് പറഞ്ഞത്.. അവളെന്നെ വിശ്വസിച്ചു.. ഞാനൊരിക്കലും ആ വിശ്വാസത്തെ മുതലെടുക്കാൻ പാടില്ലായിരുന്നു..

അവൻ കരഞ്ഞുപോയി..

ഹേയ്… നിന്റെ ഭാഗത്ത് ഒരു തെറ്റുമില്ല ആദി.. അവൾ നിന്റെ ഭാര്യയാണ്.. ആ

സ്ഥാനത്ത് അവളെ കാണുന്നത് എവിടെയാണ് തെറ്റാകുക..

പിന്നെ അല്ലി.. കാർത്തിയെ ഒരുപാട് ഇഷ്ടമായിരുന്നു അവൾക്ക്.. അതുകൊണ്ടാകും അവന്റെ മുൻപിൽ നിന്റെ മനസ്സ് കാണാൻ അവൾക്ക് കഴിയാഞ്ഞത്.. പക്ഷെ കാർത്തി.. അവൻ അവളെ അർഹിക്കുന്നില്ല… ജീവിതത്തിൽ ഒരു സപ്പോർട്ട് ഏറ്റവും ആവശ്യമായ സമയത്ത് അവളെ കൈവിട്ട അവനു നമ്മൾ അവളെ വിട്ടുകൊടുക്കേണ്ട കാര്യമെന്താ..

അതിന് അല്ലിയെ നമ്മൾ വിട്ടുകൊടുക്കേണ്ട അവശ്യമെന്താ ക്രിസ്റ്റി..

അവൻ ആദിയെ നോക്കി..

അവൾ തികച്ചും വ്യക്തിത്വമുള്ള ഒരു പെണ്കുട്ടിയാണ്.. അവളെ പിടിച്ചുവെയ്ക്കാൻ നമുക്ക് കഴിയില്ല.. അതുകൊണ്ട് വിട്ടുകൊടുക്കേണ്ട ആവശ്യവും വരുന്നില്ല..

കാർത്തി.. അവനിലും അവന്റേതായ ന്യായം ഉണ്ടാകും ക്രിസ്റ്റി.. അത് ബോധ്യപ്പെട്ടതുകൊണ്ടാകും അല്ലി അങ്ങനെ ഒരു തീരുമാനം

എടുക്കുന്നത്..അതുകൊണ്ട് തന്നെ എനിക്കോ നിനക്കോ എന്തിന് അവളുടെ വീട്ടുകാർക്കോ അത്രതന്നെ പ്രാധാന്യം കൊടുക്കുന്ന റോയിച്ചനോ ജോളിമ്മയ്ക്കോ പോലും ഇക്കാര്യത്തിൽ അവളെ തടയാൻ കഴിയില്ല ക്രിസ്റ്റി..

തിരുത്തേണ്ടത് അവളല്ല.. ഞാനാണ്.. എനിക്ക് അതിന് കഴിയണം..

ആദി..

കഴിയുമെടാ.. അതല്ലെങ്കിൽ അത് ഞങ്ങളുടെ സൗഹൃദത്തെ പോലും ബാധിക്കും.. പറ്റുമോടാ നമുക്കതിന്..

ടാ..

ക്രിസ്റ്റി വിളിച്ചുപോയി..

ഇല്ല.. നമുക്കതിന് പറ്റില്ല.. അതുകൊണ്ട് നമ്മൾ ഈ ചർച്ച ഇവിടെ നിർത്തുന്നു.. നമുക്ക് ഈ ഫ്രണ്ട്ഷിപ്പിന് മോളിൽ വേണ്ട ഒന്നും.. ഒന്നും..

ആദി പറഞ്ഞതും ക്രിസ്റ്റി അവനെ ചേർത്തുപിടിച്ചു..

ഞാനുണ്ട് നിന്റെ കൂടെ.. ഒറ്റയ്ക്കിരുന്നു

വേദനിക്കേണ്ട നീ…

ഹേയ്.. എല്ലാം മറക്കണം എനിക്ക്.. നിങ്ങടെ പഴയ ആദിയായാൽ മതിയെടാ എനിക്ക്.. വേറൊന്നും വേണ്ട.. ഒന്നും..

ആദി പറയുമ്പോഴും എന്ത് പറഞ്ഞവനെആശ്വസിപ്പിക്കണമെന്നറിയാതെ ക്രിസ്റ്റി ഉഴറി..

ആ ചേർത്തുപിടിക്കലിന് ആ നിമിഷം പക്ഷെ ആദിയുടെ വേദനയോളം ആഴമുണ്ടായിരുന്നു.. അതിനെ സമാശ്വസിപ്പിക്കാൻ പോന്ന സ്നേഹമുണ്ടായിരുന്നു..

ആ നിലാവ് അവന്റെ മനസ്സിൽ വേദനയുടെ രാവായിരുന്നെങ്കിൽ അത് കാർത്തിയുടെ മനസ്സിൽ പുതിയ പ്രതീക്ഷകളുടെ, പദ്ധതികളുടെ രാവായിരുന്നു..

*****************

ടാ..

ക്രിസ്റ്റിയുടെ വിളി കേട്ടാണ് ആദി സിസ്റ്റത്തിൽ നിന്ന് ശ്രദ്ധ മാറ്റി അവനെ നോക്കിയത്..

എന്താടാ..

ദേ കമ്പനിയുടെ ആന്യുവൽ ഓഡിറ്റ് വരുവാ.. അതിന് മുമ്പ് കണക്കൊക്കെ ശെരിയാക്കേണ്ടേ..

അത് നമ്മുടെ ഡ്യൂട്ടി അല്ലല്ലോ.. അകൗണ്ട്‌സ് വിങ്ങിന്റെ ഡ്യൂട്ടി അല്ലെ..

അതല്ലെടാ.. സാധാരണ എല്ലാ തവണയും അകൗണ്ട്‌സ് ഹാൻഡിൽ ചെയ്യുന്നത് ജോയിച്ചനല്ലേ.. ഇവിടുന്ന് പോകുന്ന കണക്കുകളൊക്കെ കൃത്യമായി റ്റാലി ആക്കി ബാലൻസ് ഷീറ്റ് ആക്കുന്നതും ടാക്‌സ് അടയ്ക്കുന്നതും ഒന്നും നമ്മൾ ഇതുവരെ അറിഞ്ഞിട്ടില്ല.. പക്ഷെ സ്റ്റെഫി ആന്റി ഇങ്ങനെ വയ്യാതെ കിടക്കുമ്പോൾ ജോയിച്ചനോട് എങ്ങനെയാണ് ഇത് പറയുക..

ക്രിസ്റ്റി പറഞ്ഞു..

പുള്ളി ഇപ്പോൾ ഒന്നിലും ഇടപെടാതെ ഒഴിഞ്ഞുമാറി നിൽക്കുകയല്ലേ.. ആ സ്ഥിതിക്ക് റോയിച്ചനോട് ഇതിനെപ്പറ്റി സംസാരിക്കാതെ പറ്റില്ല..

ക്രിസ്റ്റി പറഞ്ഞു..

മ്മ്.. നമ്മൾക്ക് അതിൽ കേറി ഡയറക്ട് ആയിട്ട് ഇടപെടാൻ പറ്റില്ലല്ലോ.. അല്ലി പോലും ഇന്ന് വരെ കണക്കുകൾ ഒന്നും നോക്കിയിട്ടില്ല.. നമ്മുടെ ഫീൽഡും അല്ലല്ലോ.. നേര് പറഞ്ഞാൽ ജി എസ് ടി എത്രയാ അടക്കുന്നത് എന്നുപോലും എനിക്ക് അറിയില്ല.. റോയിച്ചനോട് പറഞ്ഞു നോക്കാം.. റോയിച്ചൻ എന്തേലും വഴി കാണാതെ ഇരിക്കില്ല..

ആദിയും പറഞ്ഞു..

ഹാ.. അല്ല.. നീയിന്ന് എസ് എം ഗ്രൂപ്പ്‌സുമായുള്ള മീറ്റിങിന് പോകുന്നില്ലേ…

അയ്യോ ഉണ്ട്.. രണ്ട് മണിക്കല്ലേ മീറ്റിങ്.. സത്യത്തിൽ അവന്മാർ നല്ല വെറുപ്പീരാട്ടോ.  പറച്ചില് കേട്ടാൽ ഇന്ത്യയിലെ നമ്പർ വൻ അവരാണെന്നു തോന്നും.  വേണ്ടത് അത്രേം ക്വാളിറ്റി ഉള്ള സോഫ്റ്റ്‌വെയറും.. എന്നാൽ ഫണ്ട് മുടക്കാൻ മാത്രം പറ്റില്ല.. എന്നും ദാരിദ്ര്യം പറച്ചിലാ..

ആദി പറഞ്ഞതും ക്രിസ്റ്റി ചിരിച്ചു..

ആദി..

ആ.. നിധിൻ.. വാ..

ക്രിസ്റ്റി നിധിനൊരു പുഞ്ചിരി നൽകി..

ആദി.. ഞാൻ വർക്ക് ഫയൽ അയയ്ച്ചിട്ടുണ്ട്..

ഹാ.. ഞാൻ നോക്കിക്കോളാം..

ആദി പറഞ്ഞു.. അവൻ കൊണ്ടുവന്ന ഫയൽ കയ്യിൽ വാങ്ങി ആദി നോക്കി..

ഞാനിതൊന്നു നോക്കിയിട്ട് സൈൻ ചെയ്യാം.. ഇത് അല്ലിയെ കാണിച്ചായിരുന്നോ..

ഇല്ല.. അല്ലി ക്യാബിനിൽ ഇല്ലല്ലോ..

നിധിൻ പറഞ്ഞു..

എവിടെ പോയി..

ക്രിസ്റ്റിയാണ് ചോദിച്ചത്..

അല്ലി ലീവ് എടുത്തു എന്നാണ് മൃദു പറഞ്ഞത്..

ലീവോ..

ആദി ചോദിച്ചു..

നിങ്ങളോട് ഒന്നും പറഞ്ഞില്ലേ.. അല്ലി അത്യാവിശമായി ഒരു കോൾ വന്നു പോകണം എന്ന് പറഞ്ഞിട്ടാ ലീവ് എടുത്തത്..

മ്മ്.. ചിലപ്പോ അവൾക്ക് എന്തേലും അത്യാവിശം വന്നു കാണും..

ആദി നിസ്സാരമായി പറഞ്ഞതും നിധിൻ പുഞ്ചിരിച്ചു..

എന്നാൽ താൻ പൊയ്ക്കോ.. ഞാനിത് നോക്കിയിട്ട് പറയാം.

ഓകെ ആദി..

അതും പറഞ്ഞവൻ ഇറങ്ങിപ്പോയി..

അല്ലി എവിടേക്കാണ് പോയത്..ഒന്നും പറഞ്ഞില്ലല്ലോ അവൾ..

ആരെയെങ്കിലും അത്യാവിശമായി കാണാൻ ഉണ്ടാകും.. അല്ലേൽ പറഞ്ഞിട്ട് ഇറങ്ങിയേനെ…

അതും പറഞ്ഞാദി ഫോണെടുത്തു..

സോറി ആദി.. എനിക്കൊരാളെ

അത്യാവിശമായി കാണാനുണ്ട്.. ഞാൻ വന്നിട്ട് പറയാം.. ഓഫീസിൽ നിന്നിറങ്ങുവാ ഞാൻ..

അല്ലിയുടെ മെസേജ് കണ്ടതും ആദി ചിരിച്ചു ശേഷമത് ക്രിസ്റ്റിയെ കാണിച്ചതും അവന്റെ ചുണ്ടിലും നേർത്ത ഒരു പുഞ്ചിരി വിരിഞ്ഞു.. മനോഹരമായി..

*****************

ഇല്ലെടാ.. ഞാൻ ദേ ഇറങ്ങുന്നതെയുള്ളൂ..

ആദി അതും പറഞ്ഞു ഫോൺ തോളിലേയ്ക്ക് അഡ്ജസ്റ്റ് ചെയ്തുവെച്ചുകൊണ്ട് ഹോട്ടലിൽ നിന്നിറങ്ങി..

ഔച്..

പെട്ടെന്ന് കാറ്റുപോലെ വന്നൊരു കാന്താരി അവനെ തട്ടി നിന്നതും അവൾ വീഴാതിരിക്കാൻ അവൻ പിടിച്ചു..

സോറി അങ്കിൾ..

മുൻപിലെ രണ്ടു പല്ലുകൾ ഇല്ലാത്ത മോണ കാട്ടി ചിരിച്ചവൾ പറഞ്ഞതും അവൻ ചിരിച്ചു..

മോളെ..

പേടിച്ചോടി വന്ന അവളുടെ  അമ്മയെ കണ്ടു അവൻ ചിരിച്ചതും അവരും പുഞ്ചിരിച്ചു..

സോറി സർ.. ഇറ്റ്‌സ് ഹെർ മിസ്റ്റേക്ക്..

ഇറ്റ്‌സ് ഓകെ..

അങ്കിളിന്റെ പേരെന്താ..

ഷി ഈസ് ആസ്കിങ് യോർ നെയിം സർ..

ഞാനും മലയാളിയാണ്..

അവളുടെ അമ്മ അവളെ എടുത്തതും അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു..

അങ്കിളിന്റെ പേര് ആദി.. മോളൂട്ടിയുടെ പേരെന്താ..

ഇഷ..

അവൾ ചിരിയോടെ പറഞ്ഞു..

അങ്കിൾ ഈ ഹോട്ടലിലാണോ സ്റ്റേ..

അല്ലല്ലോ.. അങ്കിൾ ഒരു മീറ്റിങിന് വന്നതാ.. ഇഷകുട്ടി ഇവിടെയാണോ താമസിക്കുന്നത്..

ഹേയ്..മോളുടെ പപ്പയ്ക്ക് ഇവിടെയാണ് ജോലി.. എസ് ബി ഐയിൽ.. ഇവിടെ ഞങ്ങളുടെ ഒരു റിലേറ്റിവ് വന്നിട്ടുണ്ട്.

ഇഷയുടെ മമ്മ പറഞ്ഞതും അവൻ പുഞ്ചിരിച്ചു.. ശേഷം അവളുടെ കവിളിൽ സ്നേഹത്തോടെ ഒന്ന് തട്ടി പുറത്തേക്കിറങ്ങി..

കാറിനടുത്തേയ്ക്ക് നടക്കുമ്പോഴാണ് ഹോട്ടലിനോട് ചേർന്നുള്ള റെസ്റ്റോറന്റ് ഏരിയയിൽ നിന്നിറങ്ങിവരുന്നവരിൽ അവന്റെ കണ്ണുകൾ ഉടക്കിയത്.. കാർത്തിയോടൊപ്പം നടന്നുവരുന്ന അല്ലിയെ കണ്ടതും അവനൊന്ന് സ്തബ്ധനായി നിന്നുപോയി..

അവർ ആദിയെ ശ്രദ്ധിച്ചതേയില്ല.. കാറിനടുത്തെത്തിയതും കാർത്തിയോട് എന്തോ പറഞ്ഞു ഒന്ന് പുഞ്ചിരിച്ചു കാറിൽ കയറി സസൂക്ഷ്മം കാർ തിരിച്ചു പോകുന്നവളെ നോക്കി ഒരു നിമിഷം അവൻ ചലനമറ്റത് പോലെ നിന്നുപോയി.

അവൾ പോയത് നോക്കി നിന്ന കാർത്തി

തിരിഞ്ഞപ്പോഴാണ് അവനെ കണ്ടത്..

ഹലോ മിസ്റ്റർ ആദികേശവ്.. സുഖം തന്നെയല്ലേ..

ആദിയ്ക്കരികിലേയ്ക്ക് ചെന്ന് പുച്ഛത്തോടെ ചോദിച്ചതിന് ആദി ഒന്നും മറുപടി നൽകിയില്ല..

ഇങ്ങനെ നോക്കി നിന്നിട്ട് ഇനി കാര്യമില്ല ആദി.. ഞങ്ങൾ ഒരു ദൂരയാത്ര കഴിഞ്ഞു വന്നതെയുള്ളൂ.. പരസ്പരം ഇതുവരെയുള്ള പ്രശ്നങ്ങളൊക്കെ പറഞ്ഞുതീർത്ത് പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കാൻ പോവാ ഞങ്ങൾ..

എനിക്കും നിന്നോട് വിരോധമൊന്നുമില്ല.. തിരിച്ചും അങ്ങനെ ആയിരിക്കട്ടെ.. പക്ഷെ ഒന്നുണ്ട്.. അല്ലി എന്റെ ജീവിതത്തിലേയ്ക്ക് വരും മുൻപ് നീയുമായുള്ള അല്ല നിങ്ങളുമായൊക്കെയുള്ള അവളുടെ ബംധം ഞാൻ അറത്തു മാറ്റും ആദി..

ഒരിക്കലും തിരികെ വരാൻ തോന്നാത്ത വിധം അവളെ പറിച്ചെടുത്തു എന്റേതാക്കി ഞാൻ കൊണ്ടുപോകും.. അതാ നിനക്കുള്ള എന്റെ ശിക്ഷ.. ഓർത്തുവെച്ചോ..

അതും പറഞ്ഞു പിന്നിലുള്ള ഹോട്ടൽ ഏരിയായിലേയ്ക്ക് നടന്നു പോകുന്നവനെ നോക്കി നിശബ്ദം നിൽക്കുമ്പോഴും ആദിയുടെ കണ്ണുകൾ പതിവില്ലാത്തവിധം അവനെ ചതിച്ചു നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. മൗനമായി..

തുടരും..