11/05/2026

ഇഷ്ടം : ഭാഗം 23

രചന – കാന്താരി

ദേവു ഗാർഡനിലെക്ക് ചെല്ലവേ അവൾ വരുന്നത് കാവ്യ അവളെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് സിദ്ധുവിന്റെ അടുത്ത് നിന്ന് എഴുന്നേറ്റു പോയി. അതും കൂടി കണ്ടതും ദേവുന് അവളുടെ ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തി.

“എന്താ ഏട്ടന്റെ വിചാരം. കണ്ണിൽ കാണുന്ന പെണ്ണുങ്ങൾ മൊത്തം ഉണ്ടല്ലോ അടുത്ത് ”

“ദേവു… അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ. വെറുതെ എന്റെ കയ്യിൽ നിന്നും മേടിക്കാൻ നിൽക്കാതെ പോകാൻ നോക്ക് ”

കൈ കെട്ടി നിന്ന് ദേവു സിദ്ധുനോട്‌ ചോദിച്ചതും ദേഷ്യത്തിൽ സിദ്ധു പറഞ്ഞു.

“ഇല്ല. ഏട്ടൻ എന്നെ തല്ലി കൊന്നാലും വേണ്ടില്ല ഇതൊന്നും ഇവിടെ നടക്കാൻ ഞാൻ സമ്മതിക്കില്ല ”

“എന്താ നിന്റെ പ്രശ്നം എന്തിനാ ഇങ്ങനെ കിടന്നു ചാടുന്നതു”

“എന്താ ഇവിടെ നടക്കുന്നത് അതൊക്കെ എനിക്കറിയണം അത്ര തന്നെ ”

“ഓക്കേ. ഞാൻ പറയുന്നത് കേൾക്കാനുള്ള സന്മനസ്സ് കാണിച്ചാൽ ഞാനെല്ലാം പറയാം ”

ദേവു ദേഷ്യത്തിൽ ചോദിക്കവെ സിദ്ധു അവളെ അടുത്ത് പിടിച്ചിരുത്തി കൊണ്ട് ചോദിച്ചതും ദേവു ഒന്ന് മൂളി. അത് കണ്ടതും സിദ്ധു എല്ലാകാര്യങ്ങളും പറഞ്ഞു തുടങ്ങി.

ഒടുവിൽ സിദ്ധുവിൽ നിന്ന് എല്ലാം കേട്ടു കഴിഞ്ഞതും തന്റെ ഭാഗതെ തെറ്റ് മനസിലാക്കിയവൾ സിദ്ധുവിന്റെ നെഞ്ചില്ലേക്ക് വീണു.

“സോറി ഏട്ടാ… ഇതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. ഒന്നും അറിയാതെ അന്ന് ഞാൻ ഏട്ടനെ ഒരുപാട് വഴക്ക് പറഞ്ഞു സോറി… ”

“സാരമില്ല പോട്ടെ… എന്നോടുള്ള സ്നേഹം കൊണ്ടല്ലേ അങ്ങനൊരു സിറ്റുവേഷനിൽ എന്നെ കണ്ടപ്പോൾ നിങ്ങൾ രണ്ടും എന്നോട് വഴക്കിട്ടതു.
പോട്ടെ… അതൊക്കെ കഴിഞ്ഞു ഇനി അതൊന്നും ഓർത്ത് വിഷമിക്കണ്ട അടുത്ത് തന്നെ എല്ലാം സന്തോഷത്തോടെ അവസാനിക്കും ”

എന്ന് പറഞ്ഞു സിദ്ധു അവളുടെ കവിളിൽ ഒന്ന് തട്ടി.

“ഏട്ടാ.ഐശു… ”

“ഇതൊക്കെ ഞാൻ അവളോട്‌ പറയാൻ ഒരുപാട് ശ്രമിച്ചതാ പക്ഷെ അവള് അടുക്കുന്നില്ല. സാരമില്ല അടുത്ത് തന്നെ ഇതൊക്കെ അവളറിയും അപ്പൊ എന്റെ അടുത്തേക്ക് തന്നെ വരും.
അല്ലാതെ അവളെവിടെ പോകാനാ ”

സിദ്ധു പറഞ്ഞതും രണ്ടാളും പരസ്പരം നോക്കി ഒന്ന് ചിരിച്ചു. ശേഷം ദേവു അകത്തേക്കും സിദ്ധു അവന്റെ തിരക്കുകളില്ലേക്കും കടന്നു.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

“ഐശു… മോളെ… നീ എന്തെടുക്കുവാ ”

“ഞാൻ തലയും കുത്തി നിൽക്കുവാ… എന്താ കൂടുന്നോ ”

പതിവില്ലാതെ ഒലിപ്പിച്ചു കൊണ്ട് ആദി ഐശുവിന്റെ മുറിയിലെക്കു ചെന്നു കൊണ്ട് ചോദിച്ചതും ഐശു അവനെ നോക്കി ഒന്നാക്കി കൊണ്ട് പറഞ്ഞു.

“നിന്റെ ഒരു തമാശ ”

“ഏട്ടനിപ്പോ എന്താ വേണ്ടത്. അത് പറ ”

എന്ന് പറഞ്ഞു കൊണ്ട് ഐശു ആദിയുടെ നേരെ ഇരുന്നതും ആദി കുറച്ചു നാണത്തോടെ തല കുനിച്ചു ഐശുവിന്റെ അടുത്തിരുന്നു.
ഇത് വരെ അവനിൽ നിന്ന് ഇങ്ങനൊരു ഭാവം കാണാത്ത ഐശു അവനെ നോക്കി അന്തം വിട്ട് ഇരുന്നു.

“അത് പിന്നെ… ഞാനെ… എന്റെ ഓഫീസിലെ ഒരു പെൺകുട്ടിയുമായി അഗാതമായ ഇഷ്ടത്തിലാണ് ”

“ആരാണാ ദാരിദ്ര്യം പിടിച്ച പെണ്ണ്. അതിനെന്തോ തലക്കു പ്രശ്നമുണ്ടല്ലോ അങ്ങനെ ഉള്ള പെണ്ണ് നമുക്ക് വേണ്ട. സുഖമില്ലത്ത നീ ആ സുഖമില്ലാത്ത പെണ്ണിനെ എങ്ങനെ നോക്കും അത് കൊണ്ട് നമുക്ക് വേറെ പെണ്ണ് നോക്കാം നീ അതിനെ മറന്നേക്ക് ”

ആദി പറഞ്ഞു തുടങ്ങവെ ഇടയിൽ കേറി ഐശു പറഞ്ഞതും ആദി അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു കൊണ്ട് നോർമൽ മോഡില്ലേക്ക് വന്നു.

” സീരിയസ് ആയി ഒരു കാര്യം പറയുമ്പോൾ ചളി അടിക്കുന്നോ … ”

“ഓ… ” – തല ഉഴിഞ്ഞു കൊണ്ട് ഐശു പറഞ്ഞു.

“ഹ്മ്മ്… അവളുടെ പേര് ഭാമ രണ്ടു വർഷമായി ഞങ്ങൾ തമ്മിൽ ഇഷ്ട്ടം തുടങ്ങിയിട്ട്.
ഈ അടുത്ത് അവൾക് വീട്ടിൽ ആലോചന വന്നെന്ന് എന്നോട് പറഞ്ഞു ഞാനന്ന് കുറച്ചു വർക്ക്‌ ടെൻഷനിൽ ഒക്കെ ആയിരുന്നു. അതിന്റെ കൂടെ അവളിതൊക്കെ വന്നു പറഞ്ഞപ്പോൾ ഞാൻ അവളോട്‌ കുറെ ചൂടായി പിന്നെ അത് പിണക്കമായി”

“ഇതിലിപ്പോ ഞാനെന്താ ചെയേണ്ടത് ”

കൈ കെട്ടി ഇരുന്നു ഐശു ചോദിച്ചതും ആദി അവളുടെ നേരെ ഒന്നും കൂടി ഇരുന്നു.

“നാളെ ഞാൻ അവളോട്‌ ബീച്ചിൽ വരാൻ പറഞ്ഞിട്ടുണ്ട് ഒന്ന് സംസാരിക്കാൻ അവൾക്ക് ഇപ്പോഴും എന്നോട് പിണക്കമാ… നീ ഒന്ന് കൂടെ നിന്ന് ഇതൊന്നു സോൾവ് ആക്കി തരണം. എന്നിട്ട് വേണം ഇക്കാര്യം അച്ഛനോട് പറഞ്ഞു അവളുടെ വീട്ടിൽ പറയാൻ ”

“ഹ്മ്മ്… നാളെ അല്ലെ ഞാനൊന്നു ആലോചിക്കട്ടെ. പിന്നെ ഒരു കാര്യം.സംഗതി നടന്നാൽ ഒരുമാതിരി കൂരായണ സ്വഭാവം കാണിക്കാൻ നിൽക്കരുത് വേണ്ട പോലെ എന്നെ ഒന്ന് ഗൗനിക്കണം ”

“ഓ… അതൊക്കെ വേണ്ട പോലെ ചെയ്തു തരാമെന്റെ പൊന്നെ… നീ ഒന്ന് കൂടെ നിന്നാൽ മാത്രം മതി ”

കുറച്ചു ഗൗരവത്തിൽ ഐശു പറഞ്ഞത് കേട്ടു സന്തോഷത്തോടെ അവളുടെ കവിളിൽ നുള്ളി പറഞ്ഞു കൊണ്ട് ആദി അവന്റെ മുറിയിലെക് പോയി. അത് കണ്ടതും ഐശു ഒന്ന് ചിരിച്ചു കൊണ്ട് കവിൾ തടവി ഇരുന്നു.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

പിറ്റേന്ന് തന്നെ ആദി ഐശുവിനെയും കൊണ്ട് പോകാനായി ഇറങ്ങവെ മുന്നിൽ കാറുമായി വെയിറ്റ് ചെയ്തു നിൽക്കുന്ന സിദ്ധുവിനെ കണ്ടു ഐശു ഒന്ന് നിന്നു.

“നീ എന്താ നിന്നത് നടകെടി ”

“നമുക്ക് ബൈക്കിൽ പോകാം… ”

“അതൊന്നും പറ്റില്ല വയങ്കര വെയിലാണ് കറുത്ത് പോകും ”

എന്ന് പറഞ്ഞു ആദി അവളെ വലിച്ചു കാറിൽ കേറ്റി. അത് കണ്ടു ചിരിച്ചു കൊണ്ട് സിദ്ധു വണ്ടിയിൽ കേറി മിററിൽ കൂടി ഐശുവിനെ നോക്കി ഒന്നിളിച്ചതും അത് കണ്ടു ഐശു മുഖം തിരിച്ചു ഇരുന്നു.

അല്പ സമയത്തിന് ശേഷം ബീച്ചിൽ എത്തിയതും സിദ്ധുവിനെയും ആ പെണ്ണിനെയും അവിടെ വെച്ച് കണ്ട രംഗം ഓർമ വന്ന ഐശു ഒരു ദീർഘ നിശ്വാസം വിട്ട് മൈൻഡ് റിലക്ക്സ് ആക്കി കൊണ്ട് തിരകളെ നോക്കി ഇരുന്നു.

“ഇന്നാ… കഴിക്ക് ”

“എനിക്ക് വേണ്ട ”

ഐശുവിനു നേരെ ഐസ്ക്രീം നീട്ടി സിദ്ധു പറഞ്ഞതും അവളതു നിഷേധിച്ചു കൊണ്ട് തിരിഞ്ഞു ഇരുന്നു.

(നിന്റെ അഹങ്കാരം കാണിച്ചു താരാടി പട്ടി )

ഐശുവിന്റെ ഭാവം കണ്ടു പല്ല് കടിച്ചു കൊണ്ട് സിദ്ധു മനസ്സിൽ പറഞ്ഞു.

“എത്ര നേരായി നോക്കി ഇരിക്കുന്നു എന്താ ലേറ്റ് ആയത് ”

“സോറി. ബസ് കിട്ടിയില്ല അതാ… ”

ഭാമ വന്നതും ആദി കുറച്ചു ദേഷ്യത്തിൽ അവളോട്‌ ചോദിച്ചത് കേട്ടു ഐശു ആളെ തിരിഞ്ഞു നോക്കിയതും മുന്നിൽ ചിരിയോടെ നിൽക്കുന്ന ആളെ കണ്ടു അവളോന്ന് ഞെട്ടി.
ശേഷം മൂന്നു പേരെയും മാറി മാറി നോക്കി കൊണ്ടിരുന്നു.

“ഇതാണ് ഭാമ. നിന്റെ ഫാവി നാത്തൂൻ ”

അവളെ ചേർത്ത് പിടിച്ചു കൊണ്ട് ആദി പറഞ്ഞതും ഐശു സിദ്ധുവിനെ ഒന്ന് നോക്കി.
അത് കണ്ടു ആദി ഐശുവിന്റെ അടുത്തേക്ക് ചെന്നു.

“നീ അവനെ നോക്കണ്ട. അവൻ ഞങളുടെ mediator ആണ്. നീ അന്ന് ഇവരെ രണ്ടാളെയും ഒരുമിച്ചു കണ്ടത് ഇവര് തമ്മിൽ വേറൊരു ബന്ധം ഉണ്ടായിട്ടല്ല ഞങ്ങൾ തമ്മിലുള്ള പിണക്കം മാറ്റാൻ ഇവളോട് സംസാരിക്കുകയായിരുന്നു ഇവൻ.
അത് വേറൊരു ചിന്തയിൽ എടുത്തു നീ ഇവരെ തെറ്റുധരിച്ചു പോയതാ… സത്യം ഇതാണ്.
ഇതൊന്ന് പറയാനും നിന്റെ തെറ്റുദാരണ ഒന്ന് മാറ്റാനും വേണ്ടിയാ നിന്നെയും കൂട്ടി ഞാനിങ്ങോട്ട്‌ വന്നത്. ഇനി എന്താണെന്നു വെച്ചാൽ നീ തീരുമാനിക്”

“സിദ്ധു എനിക്ക് നല്ലൊരു ഫ്രണ്ടും എനിക്കൊരു ബ്രദർനെയും പോലെയാ… കാര്യം അറിയാതെ മോള് ഞങ്ങളെ തെറ്റ് ധരിച്ചു.
സാരമില്ല ഇഷ്ട്ടം കൂടുതൽ കൊണ്ടല്ലേ പോട്ടെ. ഇനി പിണക്കമൊന്നും വേണ്ട എല്ലാം സോൾവ് ആയി രണ്ടാളും കൈ കൊടുത്തു ഒന്നിച്ചെ ”

ആദി പറഞ്ഞു കഴിഞ്ഞു ഭാമ ഐശുവിന്റെ അടുത്ത് ചെന്നു പറഞ്ഞതും നിറ കണ്ണുകളോടെ അവൾ എല്ലാവരെയും ഒന്ന് നോക്കി കൊണ്ട് തലകുനിച്ചു നിന്നു.
അത് കണ്ടതും അവർ മൂന്നു പേർക്കും വിഷമമായി.

“ചെന്ന് സംസാരിക്കടാ ”

സിദ്ധുവിന്റെ അടുത്തേക് ചെന്ന് പറഞ്ഞു കൊണ്ട് ആദി ഭാമക്കൊപ്പം അവിടെ നിന്നും നടന്നു.

കുറച്ചു നേരം ഐശുവിന്റെ കരച്ചിൽ നോക്കി നിന്ന സിദ്ധു ഐശുവിന്റെ അടുത്തേക്ക് ചെന്ന് അവളെ ചേർത്ത് പിടിച്ചതും അവളുടെ കരച്ചിൽ ഉച്ചത്തിൽ ആയി.

“കരയല്ലേ പെണ്ണെ… അറിയാതെ പറ്റിയതല്ലേ സാരമില്ല അത് വിട്ടേക്ക് ”

“ഞാ…ഞാൻ ഒ…ഒന്നും അറിയാതെ. ഏട്ടനെ ഒന്നും സംസാരിക്കാൻ സമ്മതിക്കാതെ സങ്കടം കൊണ്ട് എന്തൊക്കെയോ പറഞ്ഞു. സോറി… ”

“സാരമില്ലടി… ”

അവളെ സമാധാനിപ്പിച്ചു കൊണ്ട് സിദ്ധു പറഞ്ഞതും മുഖം ഉയർത്തി ഐശു അവനെ നോക്കി ഒന്ന് ചിരിച്ചു.

“ഇനി ആ കാവ്യയോട് മിണ്ടാൻ പോവോ… ”

“പോണോ… ”

“പോയാൽ കൊല്ലും ഞാൻ ”

ഐശു ചോദിച്ചതിന് സിദ്ധു മറുപടി പറഞ്ഞതും അത് കേട്ടു അവന്റെ കഴുത്തിൽ പിടിച്ചു കൊണ്ട് ഐശു പറഞ്ഞത് കേട്ടു കൈ എടുത്തു മാറ്റി കൊണ്ട് സിദ്ധു അവളെ മുറുകെ കെട്ടിപിടിച്ചു.
ദൂരെ ഇരുന്നു ആദിയും ഭാമയും ആ രംഗം കണ്ടതും പരസ്പരം നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അവരെ നോക്കി ഇരുന്നു.

(തുടരും )