രചന – ഭവ്യ ഭാസ്ക്കരൻ
താമര ഞെട്ടി കൊണ്ടവനെ നോക്കി. അവൾ അവനെ പിടിച്ചു തള്ളി.പതിയെ കൈ അയച്ചു കൊണ്ടവൻ അവളിൽ നിന്നും മാറി നിന്നു. എനിക്ക് നിങ്ങളെ ഇഷ്ടമല്ല. നിങ്ങളെ എനിക്ക് കാണുന്നതേ വെറുപ്പാണ്. അവൾ ദേഷ്യത്തോടെ പറഞ്ഞു. അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. അവൾ പകപോടെ അവനെ നോക്കി. നീ എന്നെ സ്നേഹിക്കും താമര. നിനക്ക് എന്നെ സ്നേഹിക്കാതിരിക്കാൻ കഴിയില്ല. കിരൺ അവളെ നോക്കി കൊണ്ട് പറഞ്ഞു. അത് നിങ്ങളുടെ വെറും തോന്നലാണ്. അവനെ രൂക്ഷമായ് നോക്കി കൊണ്ടവൾ പറഞ്ഞു. ആഹ് തോന്നൽ സത്യമാവും വരെ ഞാൻ കാത്തിരുന്നോളം. പോട്ടെ. അവളുടെ കവിളിൽ തട്ടി കൊണ്ടവൻ പറഞ്ഞു. വെറുപ്പോടെ അവൾ മുഖം തിരിച്ചു. ഉള്ളിലെ നോവ് അടക്കി കൊണ്ടവൻ അവളെ ഒന്ന് നോക്കി റൂമിന് വെളിയിൽ ഇറങ്ങി. താമര ദേഷ്യത്തോടെ കട്ടിലിൽ പോയിരുന്നു. അപ്പോ അതായിരുന്നു അവന്റെ മനസ്സിലിരിപ്പ്. നടക്കില്ല കിരൺ. എന്റെ മനസ്സിലും ജീവിതത്തിലും നീയാന്നല്ല ഒരാണും ഉണ്ടാവില്ല. അവൾ ആദി മോനെ നോക്കി.
കിരണിന്റെ കാർ ഹൈവേയിലൂടെ ചീറി പാഞ്ഞു. ഒഴിഞ്ഞസ്ഥലത്ത് എത്തിയതും സഡൻ ബ്രേക്ക് ഇട്ട് കാർ നിർത്തി. ബാഗ് കൈയിൽ എടുത്തു. ബാഗിൽ തപ്പി തടഞ്ഞ് ഒരു ചെറിയ ബാഗ് കൈയിൽ എടുത്തു. മയക്ക് മരുന്ന് കൈ തണ്ടയിലേക്ക് ഇൻജെക്ട് ചെയ്തു. അവൻ കാറിൽ ചാരി ഇരുന്നു. താമര.. എനിക്ക് നിന്നെ വേണം. അതിന് ആദിയെ സ്വന്തമായ് കാണേണ്ടി വന്നാലുo എനിക്ക് കുഴപ്പം ഇല്ല. നിന്നെ എനിക്ക് വേണം താമര. അവൻ ഭ്രാന്തമായ് പുലമ്പി കൊണ്ടിരുന്നു. 🍁🍁🍁🍁🍁 രാത്രി 12 മണിയായിട്ടും താമരയെ കണ്ടത്താനായില്ല. ദേഷ്യത്തോടെ വണ്ടി നിർത്തി ഇന്ദ്രൻ കാറിൽ നിന്നും ഇറങ്ങി. ജിപ്സിയിൽ കുറച്ച് ആളുകൾ വന്നിറങ്ങി. ഇന്ദ്രന്റെ അടുത്തേക്ക് വന്നു. സർ ഞങ്ങൾ ഒരുപാട് അന്വേഷിച്ചു. കണ്ടത്താനായില്ല. അതിൽ ഒരുത്തൻ പറഞ്ഞു.
നിന്നെ ഒക്കെ എന്തിന് കൊള്ളാമെടാ. കണ്ടു പിടിച്ചിരിക്കണം അവളെ എത്രെയും വേഗം. ഇല്ലെങ്കിൽ.. താകീത്തോടെ ഇന്ദ്രൻ പറഞ്ഞു. സർ കണ്ടുപിടിക്കാം. കുറച്ച് കൂടി സമയം തരണം. ഷാജി പറഞ്ഞു. മ്മ്. ഷാജി.. കണ്ടുപിടിച്ചു എന്റെ മുന്നിൽ എത്തിക്കണം അവളെ, ഒരു പരിക്കും കൂടാതെ. പിന്നെ ആ ചെക്കനെ അങ്ങ് തട്ടിയേക്ക്. ഇന്ദ്രൻ ക്രൂരമായ മുഖത്തോടെ അവരെ നോക്കി കൊണ്ട് പറഞ്ഞു. കാറിൽ നിന്നും ഒരു കേട്ട് പണം എടുത്തു ഇന്ദ്രൻ ഷാജിക്ക് നേരെ നീട്ടി. ഷാജി അതു വാങ്ങി. ഓക്കേ സർ. ഷാജിയും കൂട്ടാളികളും ജിപ്സിയിൽ കയറി പോയി. അയാളുടെ അടുത്തേക്ക് രുദ്രന്റെ കിരണിന്റെ കാർ വന്നു നിന്നു. രുദ്രനും കിരണും കാറിൽ നിന്നും പുറത്തേക്കു ഇറങ്ങി കൊണ്ട് ഇന്ദ്രന്റെ അരികിലേക്ക് വന്നു. അച്ഛാ.. എല്ലാം ഇടത്തും അന്വേഷിച്ചു. അവൾ എവിടെയും ഇല്ല. രുദ്രൻ നിരാശയോടെ പറഞ്ഞു. അവൾ രക്ഷപെട്ടു. പക്ഷേ അവളെ എത്രയും പെട്ടെന്ന് തന്നെ കണ്ടുപിടിക്കണം.
കണ്ടു കിട്ടിയാൽ ആ നായിന്റെ മോൾ പിന്നെ ജീവനോടെ ഉണ്ടാവില്ല. ഇന്ദ്രൻ കോപത്തോടെ പറഞ്ഞു. മ്മ്. പക്ഷേ ഇത്ര പെട്ടന്ന് അവൾ എവിടെ പോയി ഒളിച്ചു എന്നാ മനസിലാകാത്തത്. രുദ്രൻ ദേഷ്യത്തോടെ പറഞ്ഞു. നീ അല്ലെ അവളുടെ പുറകെ മണപ്പിച്ചു കൊണ്ട് നടന്നിരുന്നത്. എവിടെ ഉണ്ടാവും എന്ന് വല്ല ഊഹവും ഉണ്ടോ..? പുച്ഛത്തോടെ കിരണിന്റെ നോക്കി കൊണ്ട് ഇന്ദ്രൻ ചോദിച്ചു. എന്തായാലും മകളുടെ പ്രായമുള്ള പെണ്ണിന്റെ പുറകെ മണപ്പിച്ചു നടന്നിട്ടില്ല. പരിഹാസവും പുച്ഛവും കലർന്ന സ്വരത്തിൽ കിരൺ പറഞ്ഞു. അവന്റെ വാക്കുകൾക്ക് മുന്നിൽ ഇന്ദ്രൻ ചൂളി പോയി. രണ്ടു പേരും കേൾക്കാൻ വേണ്ടി പറയാ. താമരയെ എനിക്ക് വേണം. സ്വത്തുക്കൾ നിങ്ങൾക്ക് എടുക്കാം. രുദ്രനും ഇന്ദ്രനും അവനെ സംശയത്തോടെ നോക്കി. എന്താ പറഞ്ഞത് മനസിലായില്ലേ.. നിങ്ങൾക്ക് വേണ്ടത് സ്വത്തുക്കൾ അല്ലെ. പക്ഷേ എനിക്ക് വേണ്ടത് അവളെയാണ്. കിരൺ ചുവന്ന കണ്ണുകൾ അടച്ചു തുറന്ന് അവരെ നോക്കികൊണ്ട് പറഞ്ഞു.
പക്ഷേ അവൾ ജീവനോടെ ഇരുന്നാൽ അത് നമ്മുക്ക് ആപത്താണ്. രുദ്രൻ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു. വല്ലാതെ കടിക്കണ്ട പല്ല് പൊട്ടി പോവും. നിങ്ങൾക്ക് ഒരു ശല്യവുമാവാതെ അവളെ കൊണ്ട് ഞാനിവിടുന്ന് പോക്കോളാം. പിന്നെ എനിക്ക് അവളുടെ സ്വത്തിന്റെ പങ്ക് വേണ്ട. അത് നിങ്ങൾക്ക് തന്നെ എടുക്കാം. അവൻ അവരെ നോക്കി കൊണ്ട് പറഞ്ഞു. രുദ്രന്റെ കണ്ണുകൾ തിളങ്ങി. ഇരുവരും കുറച്ചു നേരം മൗനമായി ആലോചിച്ചു. മ്മ്. ശെരി. സ്വത്ത് രജിസ്റ്റർ ചെയ്താൽ നിനക്ക് അവളെ കൊണ്ട് പോവാം. രുദ്രൻ പറഞ്ഞു. അങ്ങനെ എങ്കിൽ ഞാനും അവളെ കണ്ടുപിടിക്കാൻ നിങ്ങളുടെ കൂടെ ഉണ്ടാവും. പക്ഷേ എന്നെ ചതിച്ചാൽ നിങ്ങൾ എല്ലാം തൂങ്ങും. അവൻ ഗൗരവത്തോടെ പറഞ്ഞു. ഇന്ദ്രനും രുദ്രനും അവനെ തറപ്പിച്ചു നോക്കി. ആരെയും കൊല്ലാൻ മടി ഇല്ലാത്തവരാ നിങ്ങൾ. നിങ്ങൾക്ക് എതിരായി നില്കുന്നത് മകൻ ആണോ അനിയനാണോ എന്നൊന്നും നിങ്ങൾ നോക്കില്ല. പക്ഷേ അങ്ങനെ വല്ലതിനും മുതിർന്നാൽ. നിങ്ങൾ തട്ടി പറിച്ചു സ്വന്തമാക്കിയത് എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാൻ എനിക്ക് കഴിയും. നിങ്ങൾ എന്നെ കൊല്ലുന്നതിനു മുന്നേ..കിരൺ പുച്ഛച്ചിരിയോടെ പറഞ്ഞു. അറിയാലോ നിങ്ങൾക്ക് എന്നെ.. കിരൺ പുച്ഛത്തോടെ ചോദിച്ചു.
അവന്റെ വാക്കുകൾ കേട്ട് അവർ തറഞ്ഞു നിന്നു. ഓക്കേ. നിന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ. പക്ഷേ നീ ഞങ്ങൾക്ക് ഒരു ഉറപ്പ് തരണം. നിങ്ങൾ ഇവിടുന്ന് പോയാൽ പിന്നെ ഒരിക്കലും ഇങ്ങോട്ട് തിരിച്ചു വരില്ലന്ന്. വന്നാൽ പിന്നെ.. രുദ്രൻ പറഞ്ഞു നിർത്തി. വരില്ല. ഇനി അഥവാ വന്നാലും നീ അവളെ ഒന്നും ചെയ്യില്ല. കിരൺ ഉറച്ച സ്വരത്തിൽ പറഞ്ഞു. ഡാ.. രുദ്രൻ ദേഷ്യത്തോടെ അവനെ വിളിച്ചു. കിടന്ന് അലറണ്ട. അവൾ നിങ്ങൾക്ക് ബുദ്ധിമുട്ട് ആവില്ല. അത് ഞാൻ തരുന്ന വാക്കാണ്. ഒന്ന് നിർത്തുന്നുണ്ടോ.. അദ്യം അവളെ കണ്ടുപിടിക്ക്. എന്നിട്ടാവാം ബാക്കി. ഇന്ദ്രൻ ദേഷ്യത്തോടെ പറഞ്ഞു. നിങ്ങൾക്ക് ഇടയിൽ നിന്നും ഞാൻ അവളെ കൊണ്ട് പോയിരിക്കും. ഞാനും അവളും മാത്രം അടങ്ങുന്ന ഒരു കുഞ്ഞു ലോകം. അത് മതി. അവിടെ വേറെയാരും വേണ്ട. ദൃഡമായ് അവൻ മനസ്സിൽ പറഞ്ഞു. എന്നാൽ പോവാം. മേനക വിളിച്ചിരുന്നു. ചിലങ്ക യുടെ ഏട്ടൻ വന്നിട്ടുണ്ടന്ന്. എന്തെങ്കിലും അത്യാവശ്യം ഇല്ലാതെ ഈ നേരത്തവൻ വരില്ല. ഇന്ദ്രൻ പറഞ്ഞു. കിരൺ പുച്ഛത്തോടെ ഇന്ദ്രൻ പറയുന്നത് നോക്കി നിന്നു. പോവാം. രുദ്രൻ പറഞ്ഞു. മൂവരും മൂന്ന് കാറിൽ കയറി. വീട്ടിലേക്ക് തിരിച്ചു.
രണ്ടു ദിവസത്തിന് ശേഷം കിരൺ താമരയെ താമസിപ്പിച്ചിരുന്ന വീട്ടിൽ എത്തി. കാളിങ് ബെൽ അമർത്തി. ലക്ഷ്മി പരിഭ്രമത്തോടെ വാതിൽ തുറന്നു. കിരണിനെ കണ്ട് ഓടി അവനരികിലേക്ക് വന്നു. മോനെ.. എന്താ ആന്റി.. മോനെ താമരയെ കാണാനില്ല. എന്ത്. ഞെട്ടി കൊണ്ട് കിരൺ ചോദിച്ചു. മൂന്നുമണിക്ക്.. ചായ കുടിക്കാൻ താമരയെ കാണാഞ്ഞേ റൂമിൽ ചെന്നപ്പോൾ ഇല്ല. ടേബിളിൽ ഈ കത്ത് ഇരിക്കുന്നത് കണ്ടു. അവർ കൈയിലെ പേപ്പർ അവന് നീട്ടി. “ഞാൻ പോവുന്നു. ചെയ്ത് തന്ന എല്ലാ സഹായത്തിനും നന്ദി. എന്നെ അന്വേഷിക്കരുത്.” താമര. നോ.. ഞാൻ നിങ്ങളോട് പറഞ്ഞത് അല്ലെ.. അവളെ നോക്കണം എന്ന്. അഗ്നി ചിതറുന്ന കണ്ണുകളോടെ ലക്ഷ്മിയെ നോക്കി കൊണ്ട് അവൻ ചീറി. ലക്ഷ്മി അവന്റെ ആ മാറ്റത്തിൽ ഭയന്ന് പോയി. ശേഖരേട്ടൻ പോയിട്ടുണ്ട് നോക്കാൻ ഭയത്തോടെ അവർ പറഞ്ഞു.
കാറ്റു പോലെയാവൻ പുറത്തേക്കു പാഞ്ഞു. നിനക്ക് അവളെ കിട്ടില്ല കിരൺ. ഞാനും ഒരു അമ്മയാണ്. ഞാനും ശേഖരേട്ടനും ആ കുട്ടിയെ രക്ഷിക്കാൻ വേണ്ടിയാണ് നീ സഹായo ചോദിച്ചപ്പോൾ തന്നെ മറുത്ത് ഒന്നും പറയാതെ ഇരുന്നത്. ഞങ്ങൾ അവളെ എത്തിക്കേണ്ട സ്ഥലത്ത് സുരക്ഷിതമായ് എത്തിച്ചിട്ടുണ്ട്. ലക്ഷ്മിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. മാസങ്ങൾക്ക് ശേഷം. ശ്രീനന്ദനം വീടിന്റെ ഗെയ്റ്റ് തള്ളി തുറന്നവൾ നടന്നു. ഓർമ്മകൾ മിന്നി മറഞ്ഞു. കണ്ണിൽ ഇരുണ്ടു കൂടിയ മിഴിനീർ തുള്ളികളെ വാശിയോട് തുടച്ചുകൊണ്ടവൾ അകത്തേക്ക് നടന്നു. തുടരും .

by