The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ആയിഷ അക്ബർ
വലിയൊരു പള്ളി മുറ്റതാണ് അവർ ബസ്സിറങ്ങിയത്……
മുമ്പിൽ തന്നെ യേശു വിന്റെ വലിയൊരു രൂപ കൂടുണ്ടായിരുന്നു…
അവൾ ഒന്ന് മനസ്സുരുകി പ്രാർത്ഥിച്ചു…..
പിന്നെ പതിയേ വീതി കുറഞ്ഞ നീളൻ സ്റ്റെപ്പുകൾ അവർ ഇരുവരും കയറുമ്പോൾ മനസ്സിൽ വല്ലാത്തൊരു പ്രതീക്ഷയുണ്ടായിരുന്നു….
പള്ളിയോട് കുറച്ചപ്പുറത്തായി കാണുന്ന ബിൽഡിംഗിന് മുകളിൽ സെന്റ് ക്രിസ്ത്യൻസ് ഹോം എന്ന ബോർഡ് കണ്ടതും അവർ അങ്ങോട്ട് നടന്നു…..
ഫാദറിനെ ഒന്ന് കാണണം….
ഇവിടെ വെയിറ്റ് ചെയ്തോളു…. ഫാദർ ഇപ്പൊ വരും…
തീരെ മെലിഞ്ഞൊരു കന്യാസ്ത്രീ അതും പറഞ് കൊണ്ട് നിരന്നിരിക്കുന്ന കസേരയിലേക്ക് ചൂണ്ടി…..
ഫാദറിനോട് നീയെന്ത് പറയാനാണ് ഉദ്ദേശിക്കുന്നത്…..
വിദ്യ അല്പം പരിഭ്രമത്തോടെ സ്വരം താഴ്ത്തിയാണത് ചോദിച്ചത്…..
ഞാൻ ഗോപീ ശങ്കരന്റെ മരുമകളും നീയെന്റെ ഫ്രണ്ടും……
നീയൊരു ഡോക്യൂമെന്ററി ക്ക് വേണ്ടി ഇവിടെ വന്നു….
അവരുടെ സ്വഭാവം അറിയുന്നത് വരെ മാത്രം…..
നല്ലതെന്ന് തോന്നിയാൽ നമുക്ക് കാര്യങ്ങൾ ചോദിച്ചറിയാം…..
അതല്ല അച്ഛന് വേണ്ടി സത്യങ്ങളെല്ലാം പൂഴ്ത്തി വെക്കാനാണ് ഫാദർ ശ്രമിക്കുന്നതെങ്കിൽ നീ എസ് ഐ വിദ്യ ബാലനാവണം……
ഉറച്ച വാക്കുകളാൽ അതും പറഞ് കൊണ്ട് സൂര്യ വിദ്യയെ നോക്കുമ്പോൾ അവൾ അത്ഭുതത്തോടെ സൂര്യയെ തന്നെ നോക്കിയിരിക്കുകയായിരുന്നു…..
നീയാരടി സി ബി ഐ യൊ…
അതും പറഞ് വിദ്യ കണ്ണുകൾ വിടർത്തി….
സൂര്യ ഒന്ന് പുഞ്ചിരിച്ചു….
അതിൽ വല്ലാത്തൊരു വേദന നിറഞ്ഞതായി അവൾക്ക് തോന്നി….
തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നെ ഹൃദയത്തോട് ചേർത്ത് പിടിച്ച അവന് വേണ്ടി ഞാനേതറ്റം വരെയും പോകും വിദ്യാ….
അവളതും പറഞ്ഞ് കൊണ്ട് കണ്ണൊന്നു അമർത്തി തുടച്ചു……
വിദ്യ എന്തിനും കൂടെയുണ്ടെന്ന പോൽ അവളുടേ തോളിൽ കയ്യമർത്തി….
അൽപ നേരം കഴിഞ്ഞപ്പോഴാണ് ആ കന്യാ സ്ത്രീ തങ്ങളെ അകത്തേക്ക് വിളിച്ചത്….
ആ ഓഫീസ് മുറിയിലേക്ക് കടന്ന് ചെല്ലുമ്പോൾ തന്നെ അവിടെ യിരിക്കുന്ന ഫാദറിൽ കണ്ണുകൾ പതിഞ്ഞിരുന്നു…..
വെളുത്ത ആ വട്ട മുഖത് വല്ലാത്തൊരു ചൈതന്യം കാണുന്നുണ്ടായിരുന്നു…..
പ്രായം തീർത്ത ചുളിവുകൾ ആ മുഖത് പടർന്നിട്ടുണ്ടായിരുന്നു….
ഗുഡ് മോർണിംഗ് ഫാദർ..
സൂര്യ പുഞ്ചിരിച്ചു കൊണ്ട് പറയുമ്പോൾ ആ മുഖത്തും നിറഞ്ഞ ചിരിയായിരുന്നു…..
ഗുഡ് മോർഗിംഗ്….. ഇരിക്കു….
മുമ്പിലുള്ള കസേര ചൂണ്ടി സ്നേഹത്തോടെ അദ്ദേഹമത് പറയുമ്പോൾ അവരതിലിരിപ്പുറപ്പിച്ചു….
ഫാദർ…. ഞാൻ സൂര്യ…കാശി ഗ്രൂപ്പ് ഓഫ് കമ്പനിസിന്റെ എം ഡി ഗോപി ശങ്കരന്റെ മരു മകളാണ്….. ഇതെന്റെ ഫ്രണ്ട് വിദ്യ….
ഒരു ഡോക്യൂമെന്ററിക്ക് വേണ്ടി കുറച്ച് കാര്യങ്ങൾ അറിയാൻ വന്നതാണ്….
സൂര്യ സ്വയം പരിചയപ്പെടുത്തുമ്പോൾ ഗോപി ശങ്കർ എന്ന പേര് ആ മുഖത് എന്തെങ്കിലും വ്യത്യാസം ഉണ്ടാക്കുന്നുണ്ടോ എന്നവൾ ശ്രദ്ധിച്ചു……
ഗോപി ശങ്കരന്റെ മരു മകളെന്ന് പറയുമ്പോൾ കാശി നാഥന്റെ ഭാര്യയോ അതോ…..
ഫാദറിൽ നിന്നുള്ള ആ വാക്കുകൾ സൂര്യ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല……
അപ്പൊ കാശിയെയും ഫാദറിന് അറിയാം…. ആ സ്ഥിതിക്ക് കമ്പനിയുമായുള്ള
അടുപ്പത്തിന്റെ പേരിലാവാം അച്ഛൻ ഡോണെഷൻ കൊടുത്തിട്ടുള്ളതെന്ന് ആലോചിച്ചപ്പോൾ തന്റെ നിഗമനങ്ങളെല്ലാം പാടേ തകർന്നടിഞ്ഞത് പോലെയവൾക്ക് തോന്നി…..
കാശി നാഥന്റെ ഭാര്യയാണ്……
അവൾ മുഖത്തൊരു ചെറു ചിരി വരുത്തിയാണ് പറഞ്ഞത്…….
ആണോ…… ഗോപീ യുടെ മരുമകൾ എന്ന് പറയുന്നതിനേക്കാൾ കാശിയുടെ ഭാര്യയെന്ന് പറഞ്ഞാൽ മതിയല്ലോ…..
മനോഹരമായൊരു ചിരിയോടെ അദ്ദേഹമത് പറയുമ്പോഴും സൂര്യ ചിരിക്കാൻ ശ്രമിച്ചു….
കാരണം മനസ്സ് നിരാശ കൊണ്ട് മൂടപ്പെട്ടിരുന്നു….
ഈ പടികൾ കയറുമ്പോഴും എവിടെയോ ഒരു പ്രതീക്ഷ ഊറി കിടന്നിരുന്നു……
എന്നാൽ തികച്ചും സ്വാഭാവികമായ ഫാദറിന്റെ ഓരോ വാക്കുകളും അവളിൽ നിരാശ കൂട്ടി കൊണ്ടിരുന്നു…..
രണ്ടാഴ്ച മുന്പേ വന്നപ്പോൾ ഭാര്യയെ കൊണ്ട് വരാത്തതെന്തെന്ന് ചോദിച്ചപ്പോൾ പറഞ്ഞിരുന്നു ഇനി വരുമ്പോൾ അയാളെ കൂട്ടി വരാമെന്ന്… എന്നാൽ തന്നെ മാത്രം പറഞ്ഞ് വിടുമെന്ന് കരുതിയില്ല….
ഫാദറത് പറഞ്ഞു ചിരിക്കുമ്പോൾ സൂര്യ ഒരു നിസ്സംഗതയോടെ അദ്ദേഹത്തെ നോക്കി നിന്നു….
രണ്ടാഴ്ച മുൻപ് വരെ അവൻ ഇവിടെ വന്നിട്ടുണ്ടെന്ന് പറയുമ്പോൾ താനിങ്ങോട്ട് വരാനെ പാടില്ലായിരുന്നു…..
തന്റെ കണക്ക് കൂട്ടലുകളെല്ലാം തന്റെ തോന്നലുകൾ മാത്രമായിരുന്നു….
അവൾ ദയനീയമായി വിദ്യയെ നോക്കി….
ഞാൻ അപ്പോഴേ പറഞ്ഞതല്ലേ എന്ന ഭാവതാൽ അവൾ തന്നെ
നോക്കിയിരിക്കുകയാണ്…
അപ്പോഴും തന്റെ മുഖത്തെ ദയനീയത കണ്ടിട്ടാവണം സാരമില്ലെന്ന അർത്ഥത്തിൽ അവൾ കണ്ണുകൾ ചിമ്മി കാണിച്ചു….
അത് പിന്നെ…… ഒരുമിച്ച് വരാമെന്നു വിചാരിച്ചതാ….
അപ്പോഴേക്കും ഇവളുടെ ആവശ്യത്തിനായി കൂടെ
പോരേണ്ടി വന്നു….
ഫാദറിന്റെ ചോദ്യത്തിന് ഉത്തരമെന്നോണം സൂര്യ പറഞ്ഞു…..
ആണോ…..
മോളേ കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു….
അവനെന്റെ കുഞ്ഞല്ലേ….
ഇവിടെ വളർന്നതാണവൻ….
ഫാദർ അത് കൂടി കൂട്ടി ചേർത്തപ്പോൾ ഒരു ഞെട്ടലോടെ അവളുടേ കണ്ണുകൾ വിടർന്നു വന്നു….
ഫാദറിന്റെ മുഖത് പ്രത്യേകിച്ച് ഭാവങ്ങളൊന്നുമില്ലെങ്കിൽ കൂടി അവൾക്കുള്ളിലേക്ക് ആ വാക്കുകൾ ഇടിച്ചു കയറിയിരുന്നു…..
അവൾ വേഗം വിദ്യയിലേക്ക് തിരിഞ്ഞു….
അവൾ വിട്ട് മാറാത്ത ഞെട്ടലോടെ തന്നെ നോക്കി യിരിക്കുകയാണ്….
നിങ്ങൾക്ക് എന്ത് സഹായമാണ് ഞാൻ ചെയ്യേണ്ടത്..
ഫാദർ ഞങ്ങളുടെ കാര്യത്തിലേക്ക് കടന്ന് വന്നെന്ന് തോന്നിയതും മുറിഞ്ഞു പോയ ആ വാക്കുകൾക്കൊപ്പമായിരുന്നു മനസ്സ് മുഴുവൻ…..
ഞങ്ങളൊരു ഡോക്യൂമെന്ററി ആവശ്യത്തിനാണ് ഫാദർ …
ഓർഫനേജസിലേക്ക് പോകണമെന്ന് പറഞ്ഞപ്പോൾ തന്നെ കാശി പറഞ്ഞത് ഫാദറിനെ കുറിച്ചായിരുന്നു…..
കാശിക്ക് ഫാദറിനെ ഇത്രയേറെ ഇഷ്ടമാവാൻ കാരണമെന്താണെന്ന് ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്….
അവളൊരു ചിരിയോടെ അത് പറയുമ്പോൾ മുറിഞ്ഞു പോയ ആ സംസാരത്തിലേക്ക് ഫാദറിനെ കൂട്ടി കൊണ്ട് പോകണമായിരുന്നു…..
മനസ്സിൽ അല തല്ലുന്ന സംശയങ്ങൾ മുഖത്ത് പ്രകടമാക്കാതെ അവൾ വിനയത്തോടെ പറയുമ്പോൾ ആ മുഖത്തെ സന്തോഷം അവൾക്കളന്നെടുക്കാൻ കഴിഞ്ഞിരുന്നു…..
കാശിയെ പറ്റി പറഞ്ഞ് തുടങ്ങിയത് മുതൽ ആ മുഖത്ത് അവർ തമ്മിലുള്ള ബന്ധത്തിന്റെ വ്യാപ്തി തനിക്കളന്നെടുക്കാൻ കഴിഞ്ഞത് കൊണ്ട് തന്നെയാണ് കാശി പറഞ്ഞെന്നൊരു കള്ളം താൻ പറഞ്ഞത് …..
സത്യങ്ങൾ അറിയാൻ വേണ്ടി ……
മോള് പറഞ്ഞത് ശെരിയാ…
അവൻ കുറച്ചേ ഇവിടെ ഉണ്ടായിട്ടുള്ളു എങ്കിലും വല്ലാത്തൊരു ആത്മ ബന്ധം ഞങ്ങൾക്കിടയിലുണ്ട്….
അവന്റെ അച്ഛൻ രാമ നാഥൻ എന്റെ ഉറ്റ സുഹൃത്തായിരുന്നു…..
ഞങ്ങൾ ഒരുമിച്ച് പഠിച്ചതാണ്…….
പഠിത്തം കഴിഞ്ഞതിനു ശേഷവും ഞങ്ങൾക്കിടയിലെ ബന്ധം ഒട്ടും കുറഞ്ഞില്ല….
അവന്റെ കുടുംബം എന്റേത് കൂടിയായിരുന്നു….
അവൻ മരിച്ചതിനു ശേഷം കാശിയെ ഞാൻ നോക്കിക്കോളാമെന്ന് വിചാരിച്ചാണ് ഞാനിങ്ങോട്ട് കൊണ്ട് വന്നത്…..
എന്നാൽ കുഞ്ഞുങ്ങളില്ലാതിരുന്ന ഗോപി അവനെ ദത്തെടുക്കാൻ മനസ്സ് കാണിച്ചപ്പോൾ അത് ആർത്ഥമാർത്ഥമാണെന്ന് എനിക്ക് തോന്നി….
പിന്നീട് ഗോപിയുടെ കൈ പിടിച് അവൻ ഇവിടെ വന്നിരുന്നു കുറച് കാലം കൂടി…..
പിന്നെ പതിയേ അത് കുറഞ്ഞു…….
എനിക്കും വയ്യാതായി…..
എന്നാൽ അവന് പതിനെട്ടു വയസ്സ് കഴിഞ്ഞ സമയം എനിക്കവനെ തിരഞ്ഞു പോകാതിരിക്കാൻ കഴിയുമായിരുന്നില്ല…..
എന്തെന്നാൽ അവന്റെ സ്വത്തിന്റെ രേഖകളെല്ലാം അവന് കൈ മാറണമായിരുന്നു…
ഫാദർ പഴയ ഓർമ്മകൾ ചികഞ്ഞെടുക്കുമ്പോൾ ഇത് തന്നെയാണ് കേൾക്കേണ്ടത് എന്നുള്ളത് കൊണ്ട് തന്നെ കാത് കൂർപ്പിച്ചു സൂര്യയും വിദ്യയും അദ്ദേഹത്തിന് നല്ല കേൾവിക്കാരായി……
ഞാൻ അവനെ ഹോസ്റ്റലിൽ ചെന്നാണ് കണ്ടത്…..
സ്വത്തുക്കളെല്ലാം അവന്റെയാണെന്ന് ഞാൻ പറഞ്ഞപ്പോഴാണ് അപ്പോഴാണ് അവനറിയുന്നത് എന്ന കാര്യം എന്നിലൊരു സംശയം ജനിപ്പിച്ചു…..
ഗോപിയെന്ത് കൊണ്ടാണത് പറയാതിരുന്നതെന്നൊരു ചിന്ത എന്നെ വരിഞ്ഞു മുറുക്കിയിരുന്നു…..
എന്നാൽ അവനാ രേഖകൾ എന്റെ കയ്യിൽ തന്നെ സൂക്ഷിക്കാൻ ഏൽപ്പിച്ചത് അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചിരുന്നു…..
അതിനവൻ പറഞ്ഞ ഉത്തരമെന്താണെന്നോ…..
അച്ഛനെ ദാരിദ്രനാക്കി എനിക്കൊന്നും വേണ്ട ഫാദർ എന്നാണ്…..
ഞാൻ അത്ഭുതപ്പെട്ടു പോയിരുന്നു….
അവന്റെ മനസ്സിൽ ഗോപിയോടുള്ള കറ കളഞ്ഞ സ്നേഹം ഓർക്കുമ്പോൾ അന്നയാളുടെ കണ്ണിൽ കണ്ട ആത്മാർഥതയിൽ തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് ഉറപ്പിച്ചിരുന്നു…..
അച്ഛൻ ഇതെന്നിൽ നിന്നും മറച്ചു വെച്ചത് ഞാനെന്നും അച്ഛന്റെ സ്വന്തമായി ജീവിക്കാൻ വേണ്ടിയാവും….
ഞാനും അത്രയേ ആഗ്രഹിക്കുന്നുള്ളു..
അത് കൂടി അവൻ കൂട്ടി ചേർത്തപ്പോൾ പിന്നെ നിർബന്ധിക്കാൻ കഴിയുമായിരുന്നില്ല തനിക്…
നീയെപ്പോ വന്നു ചോദിച്ചാലും തരാൻ വേണ്ടി ഇതെന്റെ കയ്യിൽ ഭദ്രമായിരിക്കുമെന്ന് വാക്ക് കൊടുത്ത് അവിടെ നിന്നിറങ്ങുമ്പോൾ അവൻ എന്നോടാവശ്യപ്പെട്ടത് ഒന്നായിരുന്നു…..
നമ്മൾ തമ്മിൽ കണ്ടതോ കാര്യങ്ങൾ ഫാദറെന്നോട് പറഞ്ഞതോ ഒരിക്കലും അച്ഛൻ അറിയരുതെന്ന്…..
പിന്നെ സ്ഥിരമായി അവനിവിടെ വരാറുണ്ട്….
ഈ കുഞ്ഞുങ്ങളെല്ലാം അവന്റെ സ്വന്തമാണെന്ന ചിന്തയോടെ അവർക്ക് മിട്ടായിയും വസ്ത്രങ്ങളും കളിക്കോപ്പുകളുമായി അവൻ വരുന്ന അവനെ കാത്തിരിക്കുന്ന ഒത്തിരി പേരുണ്ടിവിടെ…..
അച്ഛന്റെ സുഹൃത്തായിരുന്ന ഞാനിപ്പോൾ അവന്റെ സുഹൃത്താണ്…..
ഫാദർ പുഞ്ചിരിയോടെ അത് പറഞ്ഞു നിർത്തുമ്പോൾ സൂര്യയിൽ നിറഞ്ഞ വികാരമെന്തെന്ന് അവൾക്ക് തന്നെ അറിയില്ലായിരുന്നു…..
അവനെല്ലാം അറിയാമെന്ന ചിന്ത അല്പം സമാധാനം നൽകിയെങ്കിലും ഇത്രത്തോളം വിശ്വസിക്കുന്ന അച്ചൻ കൊല്ലാൻ നടക്കുകയാണെന്ന് അറിയുമ്പോൾ ആ ഹൃദയം എത്രത്തോളം മുറിപ്പെടുമെന്നോർത്ത് അവളുടേ ഉള്ളം നീറി…..
ഒന്നിനോടും അവനു ഭ്രമമില്ല….
കളങ്കമില്ലാത്ത സ്നേഹം മാത്രം മതിയവന്…..
നീ ദാരിദ്രനാണെന്ന് പറയുന്നവർക്ക് മുമ്പിൽ ഇതെല്ലാം എന്റെയാണെന്ന് ഒരിക്കൽ പോലും അവൻ വിളിച്ചു പറഞ്ഞിട്ടില്ലെന്നത് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു……
തന്നെ കുത്തി നോവിക്കുന്നവർ തന്റെ സ്വത്തിലാണ് കഴിയുന്നതെന്നറിഞ്ഞിട്ടും അച്ഛനോടുള്ള സ്നേഹത്താൽ അതിനെ അവൻ കണ്ടില്ലെന്ന് നടിക്കുന്നു……
ഇത്രയേറെ ആത്മാർത്ഥമായി സ്നേഹിക്കാൻ അവനെ കഴിയു…..
ആ മനസ്സിന്റെ സ്നേഹമാണ് അവനെനിക്കും വെച്ചു നീട്ടിയത്…
വേണെമെന്ന് വെച്ച് കൊണ്ടല്ലെങ്കിലും അത് സ്വീകരിക്കാത്തിരുന്നതിൽ അവൾക്ക് കുറ്റ ബോധം തോന്നി …..
അവനെയോർത് അവളുടേ ഹൃദയം വല്ലാതെ മുറിഞ്ഞു തുടങ്ങിയിരുന്നു…..
ഫാദർ വീണ്ടും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നെങ്കിലും അതൊന്നും ചെവിയിൽ കയറുന്നില്ലായിരുന്നു…..
ഡോക്യുമെന്റ് എന്ന പേര് പറഞ്ഞു വന്നത് കൊണ്ട് തന്നെ വിദ്യ അവിടുത്തെ സിസ്റ്ററുമായി എന്തൊക്കെയോ സംസാരിക്കുകയും അന്ന്വേഷിക്കുകയും ചെയ്തു…..
അപ്പോഴും ഒരു ശില കണക്കെ താനങ്ങനെ നിൽക്കുകയായിരുന്നു…..
(തുടരും)